വിലങ്ങ് വരുന്നെന്ന് ബിജെപി, പിന്നാലെ കേജ‍്‍രിവാളിനെ തേടി ഇഡി: ഇത് പ്രതിപക്ഷ ‘ഇന്ത്യ’യ്ക്കും മുന്നറിയിപ്പ്?
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാളിനെ വൈകാതെ കൈവിലങ്ങുകൾ തേടിയെത്തുമെന്നാണ് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ഈയിടെ മുന്നറിയിപ്പു നൽകിയത്. ആം ആദ്മി പാർട്ടിയുടെ (എഎപി) ദേശീയ കൺവീനർ കൂടിയായ കേജ‍്‍രിവാളിനെ ജയിലിൽ അടയ്ക്കുമെന്നാണ് വരികൾക്കിടയിലെ ഭീഷണി. അതിനു പിന്നാലെ കേജ്‍രിവാളിന് ഇഡിയുടെ നോട്ടിലെത്തി. മദ്യനയക്കേസിൽ ചോദ്യം ചെയ്യുന്നതിനു വേണ്ടി ഹാജരാകണം എന്നായിരുന്നു അത്. നവംബർ 2ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും കേജ്‌രിവാൾ തയാറായില്ല. അപ്പോഴും അണികൾക്കിടയിൽ ആശങ്ക ബാക്കി– കേജ്‌രിവാളും അറസ്റ്റിലാകുമോ? ‘ഇടതു കയ്യും വലതു കയ്യും’ നഷ്ടപ്പെട്ട സ്ഥിതിയിലാണ് കേജ‍്‍രിവാൾ എന്നാണ് മറ്റൊരു ബിജെപി നേതാവ് പരിഹസിച്ചത്. എഎപി നേതാക്കളായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സഞ്ജയ് സിങ് എംപി എന്നിവരുടെ അറസ്റ്റ് സൂചിപ്പിച്ചായിരുന്നു ബിജെപി നേതാവിന്റെ പരിഹാസം. സത്യേന്ദർ ജെയിൻ, മനീഷ് സിസോദിയ, സഞ്ജയ് സിങ്... കേന്ദ്ര അന്വേഷണ ഏജൻസികൾ അറസ്റ്റു ചെയ്ത എഎപി നേതാക്കളുടെ എണ്ണം വർധിക്കുകയാണ്. അറസ്റ്റിലായ ഇവരെല്ലാം കേജ‍്‍രിവാളിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരുമാണ്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാളിനെ വൈകാതെ കൈവിലങ്ങുകൾ തേടിയെത്തുമെന്നാണ് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ഈയിടെ മുന്നറിയിപ്പു നൽകിയത്. ആം ആദ്മി പാർട്ടിയുടെ (എഎപി) ദേശീയ കൺവീനർ കൂടിയായ കേജ‍്‍രിവാളിനെ ജയിലിൽ അടയ്ക്കുമെന്നാണ് വരികൾക്കിടയിലെ ഭീഷണി. അതിനു പിന്നാലെ കേജ്‍രിവാളിന് ഇഡിയുടെ നോട്ടിസെത്തി. മദ്യനയക്കേസിൽ ചോദ്യം ചെയ്യുന്നതിനു വേണ്ടി ഹാജരാകണം എന്നായിരുന്നു അത്. നവംബർ 2ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും കേജ്‌രിവാൾ തയാറായില്ല. അപ്പോഴും അണികൾക്കിടയിൽ ആശങ്ക ബാക്കി– കേജ്‌രിവാളും അറസ്റ്റിലാകുമോ?
‘ഇടതു കയ്യും വലതു കയ്യും’ നഷ്ടപ്പെട്ട സ്ഥിതിയിലാണ് കേജ‍്‍രിവാൾ എന്നാണ് മറ്റൊരു ബിജെപി നേതാവ് പരിഹസിച്ചത്. എഎപി നേതാക്കളായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സഞ്ജയ് സിങ് എംപി എന്നിവരുടെ അറസ്റ്റ് സൂചിപ്പിച്ചായിരുന്നു ബിജെപി നേതാവിന്റെ പരിഹാസം. സത്യേന്ദർ ജെയിൻ, മനീഷ് സിസോദിയ, സഞ്ജയ് സിങ്... കേന്ദ്ര അന്വേഷണ ഏജൻസികൾ അറസ്റ്റു ചെയ്ത എഎപി നേതാക്കളുടെ എണ്ണം വർധിക്കുകയാണ്. അറസ്റ്റിലായ ഇവരെല്ലാം കേജ‍്‍രിവാളിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരുമാണ്.
സത്യേന്ദർ ജെയിനും മനീഷ് സിസോദിയയും തിഹാർ ജയിലിലാണ്. ഡൽഹി സർക്കാരിന്റെ മദ്യനയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണ നിരോധന നിയമപ്രകാരമാണ് മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും അറസ്റ്റിലായത്. മറ്റൊരു കള്ളപ്പണക്കേസിലാണ് സത്യേന്ദർ ജെയിൻ പിടിയിലായത്. എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലുള്ള സഞ്ജയ് സിങ്ങും താമസിയാതെ ജയിലിലാവാനാണ് സാധ്യത. അതിനിടെ കേജ്‌രിവാൾ മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയായ രാജ് കുമാർ ആനന്ദിന്റെ വീട്ടിലും ഇഡി പരിശോധന നടത്തുന്നെന്ന വാർത്തയെത്തി. എന്താണ് യഥാർഥത്തിൽ ബിജെപിയും എഎപിയും തമ്മിൽ സംഭവിക്കുന്നത്?
∙ എഎപിയെ വിടാതെ പിന്നാലെ...
സർക്കാർ ബസ് വാങ്ങിയതിൽ, ക്ലാസ് മുറികൾ നിർമിച്ചതിൽ, വൈദ്യുതി വിതരണത്തിൽ, റോഡ് നിർമാണത്തിൽ, ശുദ്ധജല വിതരണത്തിൽ, മദ്യലൈസൻസ് വിതരണത്തിൽ... ഇതിലെല്ലാം അഴിമതി നടത്തിയെന്ന കേസുകളിൽ പ്രതികളാണ് എഎപി നേതാക്കൾ. മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റു നേതാക്കളുമെല്ലാം അഴിമതി ആരോപിക്കപ്പെട്ടവരിൽ ഉൾപ്പെടും. മദ്യ ലൈസൻസ് അഴിമതിയുടെ സൂത്രധാരൻ കേജ്‍രിവാളാണെന്നും താമസിയാതെ കൈവിലങ്ങുകൾ മുഖ്യമന്ത്രിയെ തേടിയെത്തുമെന്നുമാണ് ബിജെപിയുടെ മുന്നറിയിപ്പ്. സത്യസന്ധതയുടെയും സുതാര്യതയുടെയും ആട്ടിൻതോലണിഞ്ഞ എഎപി നേതാക്കളുടെ യഥാർഥ മുഖമാണ് ഒാരോ ദിവസവും തെളിയുന്നതെന്നും എഎപിയെ വിശ്വസിച്ച ജനങ്ങൾ വഞ്ചിക്കപ്പെട്ടെന്നും ബിജെപി കുറ്റപ്പെടുത്തുന്നു.
∙ രാഷ്ട്രീയ പകപോക്കലെന്ന് എഎപി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും അദാനി ബിസിനസ് ഗ്രൂപ്പിനു കേന്ദ്ര ഭരണത്തിലുള്ള സ്വാധീനത്തിനെതിരെയും ശബ്ദമുയർത്തിയതിനാണ് എഎപി നേതാക്കളെ വേട്ടയാടുന്നതെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാൾ ആരോപിക്കുന്നത്. പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യത്തിൽ എഎപി ഭാഗമായതിലുള്ള വിരോധവും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടലിനു പിന്നിലുണ്ടെന്നും കേജ‍്‍രിവാൾ കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ഉൾപ്പെടെ ചോദ്യം ചെയ്ത് പരസ്യമായി രംഗത്തുവന്ന കേജ‍്‍രിവാൾ ബിജെപിക്കെതിരെ ശക്തമായ നിലപാടാണ് ഈയിടെയായി സ്വീകരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ഡൽഹി സർക്കാരിന്റെ അധികാരം കവരാൻ കേന്ദ്ര സർക്കാർ പാസാക്കിയ നിയമവും ഇരുകക്ഷികളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ സൃഷ്ടിച്ചിട്ടുണ്ട്. ഈ നിയമം പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ എഎപിക്ക് ഉറച്ച പിന്തുണയുമായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ചുള്ള ബിൽ വോട്ടിനിട്ടപ്പോൾ ആരോഗ്യപ്രശ്നങ്ങൾ പോലും വകവയ്ക്കാതെയാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻ സിങ് വീൽചെയറിൽ വോട്ടുചെയ്യാനെത്തിയത്. എന്നാൽ പ്രതിപക്ഷത്തിന്റെ ശക്തമായ പിന്തുണയുണ്ടായിട്ടും നിയമം പാസാക്കുന്നത് തടയാൻ എഎപിക്കു സാധിച്ചില്ല. എഎപിക്കെതിരെ ഇത്തരത്തിൽ പല രീതിയിലുള്ള സമ്മർദ തന്ത്രങ്ങളാണ് ബിജെപി പയറ്റിക്കൊണ്ടിരിക്കുന്നത്.
∙ വരുന്നത് തിരഞ്ഞെടുപ്പുകൾ; രാഷ്ട്രീയം തിളയ്ക്കുന്നു
ബിജെപിയുമായുള്ള രൂക്ഷമായ ഭിന്നതയും രാഷ്ട്രീയ പോരാട്ടവും നടക്കുമ്പോഴും പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യവുമായുള്ള എഎപിയുടെ ബന്ധത്തിൽ വ്യക്തതയുണ്ടായിട്ടില്ല എന്നതാണ് യാഥാർഥ്യം. ഉടൻ നടക്കാനിരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് എഎപി പ്രഖ്യാപിച്ചു കഴിഞ്ഞു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ മുഴുവൻ സീറ്റിലും ഒറ്റയ്ക്കു മത്സരിക്കുമെന്നാണ് പ്രഖ്യാപനം. രണ്ടു ഘട്ടമായി കുറേ സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുമുണ്ട്. കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ എഎപിയുടെ സ്ഥാനാർഥികൾ ചില മണ്ഡലങ്ങളിൽ കോൺഗ്രസിന്റെ വോട്ടുവിഹിതമാണ് കുറച്ചത്.
ശക്തമായ മത്സരം നടക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ എഎപി സജീവമായി രംഗത്തിറങ്ങുന്നത് ആർക്കു ഗുണം ചെയ്യുമെന്നത് പ്രവചനാതീതമാണ്. എഎപിക്ക് ഈ സംസ്ഥാനങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് ബിജെപിയും കോൺഗ്രസും. എന്നാൽ പഞ്ചാബിലും ഗോവയിലുമൊക്കെ സംഭവിച്ചതുപോലെയുള്ള മുന്നേറ്റം ഈ സംസ്ഥാനങ്ങളിലും നേടുമെന്നാണ് എഎപി നേതാക്കളുടെ അവകാശവാദം. രാജസ്ഥാൻ (200), മധ്യപ്രദേശ് (230), ഛത്തീസ്ഗഡ് (90) എന്നിങ്ങനെയാണ് നിയമസഭാ സീറ്റു നില. രാജസ്ഥാനും ഛത്തീസ്ഗഡും കോൺഗ്രസും മധ്യപ്രദേശ് ബിജെപിയുമാണ് നിലവിൽ ഭരിക്കുന്നത്.
∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടെന്ന് എഎപി
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമാകുന്നതിൽ കാര്യമില്ലെന്ന നിലപാടിലാണ് എഎപി. എന്നാൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സർക്കാരിനെ താഴെയിറക്കുന്നതിന് ‘ഇന്ത്യ’ സഖ്യത്തിന്റെ മുൻനിരയിൽതന്നെ എഎപി ഉണ്ടാവുമെന്നും കേജ‍്‍രിവാൾ ഉൾപ്പെടെയുള്ള പാർട്ടിയുടെ പ്രമുഖ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. എഎപിക്കു സ്വാധീനമുള്ള ഡൽഹി, പഞ്ചാബ്, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ എത്ര സീറ്റുകളിൽ പാർട്ടി മത്സരിക്കുമെന്നത് ചർച്ചയിലൂടെ തീരുമാനിക്കുമെന്നും നേതാക്കൾ പറയുന്നു.
പഞ്ചാബിലെയും ഡൽഹിയിലെയും ചില നേതാക്കൾ എഎപി ഒറ്റയ്ക്കു മത്സരിക്കണമെന്ന കടുംപിടിത്തത്തിലാണ്. എന്നാൽ ഈ സംസ്ഥാനങ്ങളിൽ വിട്ടുവീഴ്ച ചെയ്തിട്ടായാലും എഎപിയെ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായി നിർത്താൻ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ ശ്രമിക്കുമെന്നത് ഉറപ്പാണ്. പ്രാദേശിക കക്ഷികൾക്ക് അവർക്കു സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ മുൻഗണന നൽകുകയും മറ്റു സംസ്ഥാനങ്ങളിൽ അവരുടെ പിന്തുണ ഉറപ്പാക്കാനുമാകും പ്രതിപക്ഷ സഖ്യത്തിലെ പ്രമുഖ കക്ഷികളുടെ നീക്കം.
∙ എഎപിയുടെ നിലപാടുകളിലെ അവ്യക്തത!
ചില അവസരങ്ങളിൽ എഎപിയുടെ നിലപാടുകൾ ബിജെപിക്ക് അനുകൂലമാണോയെന്ന സംശയം മറ്റു പ്രതിപക്ഷ കക്ഷികൾക്കുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനത്ത് കോൺഗ്രസിനെ അംഗീകരിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേജ‍്‍രിവാൾ സ്വീകരിക്കുന്ന നിലപാടുകളാണ് ഇത്തരം സംശയങ്ങൾക്ക് ഇടയാക്കുന്നത്. എന്നാൽ, പാർട്ടിയുടെ വളർച്ചയ്ക്കും രാജ്യതാൽപര്യത്തിനും മുൻഗണന നൽകിയുള്ള നിലപാടുകളാണ് എഎപി സ്വീകരിക്കുന്നതെന്നും ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന പാർട്ടിയാണ് തങ്ങളുടേതെന്നും എഎപി നേതാക്കൾ ആണയിടുന്നു.
എഎപിക്കെതിരെ നടത്തുന്ന നീക്കത്തിലൂടെ മറ്റു പാർട്ടികൾക്കും ചില മുന്നറിയിപ്പുകൾ നൽകാനാണ് ബിജെപി ശ്രമിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കങ്ങളിൽ തങ്ങൾക്കു പങ്കില്ലെന്ന് പറയുമ്പോഴും എഎപിയെ കടന്നാക്രമിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും ബിജെപി പാഴാക്കുന്നുമില്ല.
പ്രതിപക്ഷകക്ഷികളുടെ നേതൃസ്ഥാനം ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് അരവിന്ദ് കേജ‍്‍രിവാളും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും നടത്തുന്നതെന്ന പ്രചാരണവും ഇടയ്ക്കു ശക്തമായിരുന്നു. എന്നാൽ, കോൺഗ്രസിനെ മാറ്റിനിർത്തി അത്തരമൊരു രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാൻ ഈ നേതാക്കൾക്കു സാധിക്കില്ലെന്നാണ് ഇതിനു കോൺഗ്രസ് നേതാക്കളുടെ മറുപടി. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ ഉജ്വല വിജയം ഇതിനുള്ള മികച്ച ഉദാഹരണമാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
നിതീഷ് കുമാർ, അരവിന്ദ് കേജ‍്‍രിവാൾ, മമത ബാനർജി എന്നിവരുൾപ്പെട്ട കുറുമുന്നണി രൂപപ്പെട്ടാൽ പോലും കോൺഗ്രസിന്റെ നേതൃത്വം പ്രതിപക്ഷ മുന്നണിക്ക് അനിവാര്യമാണെന്ന് ‘ഇന്ത്യ’ സഖ്യത്തിലെ ഡിഎംകെ ഉൾപ്പെടെയുള്ള പ്രമുഖ കക്ഷികളും വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയെ തോൽപിക്കാൻ ഐക്യം അനിവാര്യമാണെന്ന ബോധ്യം പ്രതിപക്ഷ മുന്നണിയുടെ കൂട്ടായ്മയ്ക്കു കരുത്തേകുമെന്നാണ് സഖ്യത്തിലെ പ്രമുഖ നേതാക്കളുടെ കണക്കുകൂട്ടൽ. എഎപിയും ബിജെപിയും തമ്മിൽ രൂക്ഷമാകുന്ന ഭിന്നത പ്രതിപക്ഷ ഐക്യത്തിനു ഗുണംചെയ്യുമെന്നും നേതാക്കൾ വിലയിരുത്തുന്നു.
∙ കുരുക്കിട്ട് തളയ്ക്കാൻ ബിജെപി
എഎപിക്കെതിരെ നടത്തുന്ന നീക്കത്തിലൂടെ മറ്റു പാർട്ടികൾക്കും ചില മുന്നറിയിപ്പുകൾ നൽകാനാണ് ബിജെപി ശ്രമിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കങ്ങളിൽ തങ്ങൾക്കു പങ്കില്ലെന്ന് പറയുമ്പോഴും എഎപിയെ കടന്നാക്രമിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും ബിജെപി പാഴാക്കുന്നുമില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴു മണ്ഡലങ്ങളിലും വിജയിച്ചത് ബിജെപിയാണ്. എന്നാൽ നിയമസഭയിൽ എഎപിക്ക് വൻ ഭൂരിപക്ഷമുണ്ട്. ബിജെപിയുടെ 15 വർഷത്തെ തുടർഭരണത്തിന് അവസാനം കുറിച്ച് ഡൽഹി മുനിസിപ്പൽ കോർപറേഷനും എഎപി പിടിച്ചടക്കി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാനുള്ള ബിജെപിയുടെ ശ്രമവും എഎപിക്കെതിരായ നീക്കങ്ങളിൽ പ്രകടമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ എഎപി– കോൺഗ്രസ് സഖ്യം രൂപപ്പെട്ടാൽ തങ്ങളുടെ സാധ്യതകളെ ബാധിക്കുമെന്ന് ബിജെപി തിരിച്ചറിയുന്നുണ്ട്. അഴിമതിക്കേസുകളിൽ എഎപിയുടെ പ്രമുഖ നേതാക്കൾ കുടുങ്ങുന്നത് പാർട്ടിയുടെ വിശ്വാസ്യത ഇല്ലാതാക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിക്കു ഫണ്ട് സ്വരൂപിക്കുന്നതിന് ഡൽഹി മദ്യനയം സഞ്ജയ് സിങ്ങ് എംപി പ്രയോജനപ്പെടുത്തിയെന്നാണ് ഇഡി ആരോപിക്കുന്നത്.
തിരഞ്ഞെടുപ്പു ചെലവുകൾക്കുള്ള ഫണ്ട് സ്വരൂപിക്കുന്നതിൽ പ്രതിപക്ഷ കക്ഷികളിൽ സമ്മർദമുണ്ടാക്കാൻ അന്വേഷണ ഏജൻസികളുടെ നീക്കം പ്രയോജനപ്പെടുമെന്നാണ് ബിജെപിയുടെ വിശ്വാസം. എഎപിയും ബിജെപിയും തമ്മിൽ നടക്കുന്ന നേർക്കുനേർ രാഷ്ട്രീയ യുദ്ധം യഥാർഥത്തിലുള്ളതാണോ അതോ നിഴൽയുദ്ധമാണോയെന്ന് തിരിച്ചറിയാൻ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യപ്രഖ്യാപനങ്ങൾക്കു കാത്തിരിക്കാം.