അവർ പറഞ്ഞു: പലസ്തീൻ പ്രശ്നത്തിന് ഗാന്ധിയാണ് പരിഹാരം, ഇന്ത്യയാണ് മാതൃക; ഘോരയുദ്ധത്തിനു നടുവിലും സമാധാനം ആഗ്രഹിക്കുന്നവർ
‘‘ഇന്ത്യ ബ്രിട്ടിഷുകാരെ തുരത്തിയത് നിങ്ങൾ മാതൃകയാക്കണം’’– സൗദി രാജകുമാരനും മുൻ ഇന്റലിജൻസ് മേധാവിയുമായ തുർക്കി അൽ ഫൈസൽ ആണ് കഴിഞ്ഞ ദിവസം ഇങ്ങനെ ആഹ്വാനം ചെയ്തത്. സമാധാനം ആഗ്രഹിക്കുന്നവർ ഏറെ ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിച്ചത്. പലസ്തീൻ ജനതയോട് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം മാതൃകയാക്കണമെന്ന് നിർദേശിക്കുന്ന ഈ വിഡിയോ വൈറലായി. യുഎസിലെ ബേക്കർ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു യുകെയിലെയും യുഎസിലെയും മുൻ അംബാസഡർ ആയിരുന്ന തുർക്കി അൽ ഫൈസലിന്റെ (78) പ്രസംഗം.
‘‘ഇന്ത്യ ബ്രിട്ടിഷുകാരെ തുരത്തിയത് നിങ്ങൾ മാതൃകയാക്കണം’’– സൗദി രാജകുമാരനും മുൻ ഇന്റലിജൻസ് മേധാവിയുമായ തുർക്കി അൽ ഫൈസൽ ആണ് കഴിഞ്ഞ ദിവസം ഇങ്ങനെ ആഹ്വാനം ചെയ്തത്. സമാധാനം ആഗ്രഹിക്കുന്നവർ ഏറെ ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിച്ചത്. പലസ്തീൻ ജനതയോട് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം മാതൃകയാക്കണമെന്ന് നിർദേശിക്കുന്ന ഈ വിഡിയോ വൈറലായി. യുഎസിലെ ബേക്കർ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു യുകെയിലെയും യുഎസിലെയും മുൻ അംബാസഡർ ആയിരുന്ന തുർക്കി അൽ ഫൈസലിന്റെ (78) പ്രസംഗം.
‘‘ഇന്ത്യ ബ്രിട്ടിഷുകാരെ തുരത്തിയത് നിങ്ങൾ മാതൃകയാക്കണം’’– സൗദി രാജകുമാരനും മുൻ ഇന്റലിജൻസ് മേധാവിയുമായ തുർക്കി അൽ ഫൈസൽ ആണ് കഴിഞ്ഞ ദിവസം ഇങ്ങനെ ആഹ്വാനം ചെയ്തത്. സമാധാനം ആഗ്രഹിക്കുന്നവർ ഏറെ ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിച്ചത്. പലസ്തീൻ ജനതയോട് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം മാതൃകയാക്കണമെന്ന് നിർദേശിക്കുന്ന ഈ വിഡിയോ വൈറലായി. യുഎസിലെ ബേക്കർ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു യുകെയിലെയും യുഎസിലെയും മുൻ അംബാസഡർ ആയിരുന്ന തുർക്കി അൽ ഫൈസലിന്റെ (78) പ്രസംഗം.
‘‘ഇന്ത്യ ബ്രിട്ടിഷുകാരെ തുരത്തിയത് നിങ്ങൾ മാതൃകയാക്കണം’’– സൗദി രാജകുമാരനും മുൻ ഇന്റലിജൻസ് മേധാവിയുമായ തുർക്കി അൽ ഫൈസൽ ആണ് കഴിഞ്ഞ ദിവസം ഇങ്ങനെ ആഹ്വാനം ചെയ്തത്. സമാധാനം ആഗ്രഹിക്കുന്നവർ ഏറെ ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിച്ചത്. പലസ്തീൻ ജനതയോട് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം മാതൃകയാക്കണമെന്ന് നിർദേശിക്കുന്ന ഈ വിഡിയോ വൈറലായി. യുഎസിലെ ബേക്കർ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു യുകെയിലെയും യുഎസിലെയും മുൻ അംബാസഡർ ആയിരുന്ന തുർക്കി അൽ ഫൈസലിന്റെ (78) പ്രസംഗം.
സമാധാനപരമായ പോരാട്ടമാണ് പരിഹാരമെന്ന് ഇന്ത്യയെ, ഗാന്ധിജിയെ ചൂണ്ടി അദ്ദേഹം പറഞ്ഞു. സൈനിക അധിനിവേശം നടത്തിയ സ്ഥലത്തെ ജനങ്ങൾ സ്വാഭാവികമായും സൈനികമായിത്തന്നെ എതിർക്കും. ‘‘ഞാൻ സൈനിക പരിഹാരത്തെ പിന്തുണയ്ക്കുന്നില്ല. പകരം സിവിൽ നിയമലംഘന പ്രസ്ഥാനത്തെയാണ് ഞാൻ അനുകൂലിക്കുന്നത്. ഇന്ത്യയിൽ ബ്രിട്ടിഷ് സാമ്രാജ്യത്വത്തെ നിലംപതിപ്പിച്ചത് അതാണ്. സോവിയറ്റ് സാമ്രാജ്യത്തെ ഇല്ലാതാക്കിയതും അതാണ്. സൈനികമായി കരുത്തരായ ഇസ്രയേലിനെ അങ്ങനെ മാത്രമേ നേരിടാനാവൂ’’. രണ്ടു തെറ്റുകൾ ചേർന്നാൽ ഒരു ശരിയുണ്ടാവില്ലെന്നും ഫൈസൽ വ്യക്തമാക്കി.
ഹമാസ് സാധാരണ പൗരൻമാരെ കൂട്ടക്കൊല നടത്തിയതിനെ അദ്ദേഹം അപലപിച്ചു. ഗാസയിൽ വംശീയ ഉന്മൂലത്തിന് ഇസ്രയേലിന് അവസരമുണ്ടാക്കിക്കൊടുക്കുകയും സൗദി അറേബ്യ നടത്തിവന്ന സമാധാന ശ്രമങ്ങളെ അട്ടിമറിക്കുകയും ചെയ്തു. ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലയെയും കടുത്ത ഭാഷയിൽ അദ്ദേഹം അപലപിച്ചു. ഇസ്രയേലിൽ ജനങ്ങൾ മരിക്കുമ്പോൾ മാത്രമാണ് പാശ്ചാത്യ ശക്തികൾ കണ്ണീരൊഴുക്കുന്നത്. ഇസ്രയേലിന്റെ കുരുതിക്കു നേരെ കണ്ണടയ്ക്കുന്നു. ‘‘യുദ്ധത്തിൽ ജേതാക്കളില്ല, ഇരകൾ മാത്രമാണുള്ള’’തെന്ന ശക്തമായ വാക്കുകളോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിക്കുന്നത്.
∙ ഗാന്ധിയും അഡോണിസും
പലസ്തീൻ പ്രശ്നത്തിന് പരിഹാരം ഗാന്ധിയാണ് എന്നു പറഞ്ഞത് പ്രശസ്ത അറബ് കവി അഡോണിസ് (93) ആണ്. 1956ൽ, ജന്മനാടായ സിറിയ വിട്ടുപോകേണ്ടിവന്ന അദ്ദേഹം ഇപ്പോൾ പാരിസിലാണ് താമസം. ആശാൻ വേൾഡ് പ്രൈസ് വാങ്ങാൻ 2015 ൽ തിരുവനന്തപുരത്തു വന്നപ്പോൾ അഡോണിസ് പറഞ്ഞു– ‘‘മനുഷ്യസംസ്കാരത്തെ നശിപ്പിക്കുന്ന, ജീവിതത്തിന്റെ അർഥംതന്നെ ഇല്ലാതാക്കുന്ന ഒരു ലോകത്തുനിന്നാണ് ഞാൻ വരുന്നത്. സിറിയയിലെ വിപ്ലവമെന്നു പറയുന്നത് മതമൗലികവാദികളും കൂലിപ്പട്ടാളവും ചേർന്നു നടത്തുന്നതാണ്. ദുഃഖഭാരത്താൽ വിതുമ്പുന്ന അറബ് ഭാഷയിൽ അവശേഷിക്കുന്ന കവിതയുടെ പ്രകാശവുമായാണ് ഞാൻ വരുന്നത്’’.
2012 ൽ ഒരു അഭിമുഖത്തിൽ അഡോണിസ് ശക്തമായി പറഞ്ഞു– ‘‘ഞാൻ ഗാന്ധിക്കൊപ്പമാണ്, ചെ ഗവേരയ്ക്കൊപ്പമല്ല. ആയുധങ്ങൾക്ക് പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല. എല്ലാവരും ആയുധമെടുത്താൽ സിവിൽ വാർ ആയിരിക്കും ഉണ്ടാകുക. പുറത്തുനിന്നുള്ള സൈനിക അധിനിവേശങ്ങൾ ഇറാഖ് മുതൽ ലിബിയ വരെയുള്ള അറബ് രാജ്യങ്ങളെ നശിപ്പിച്ചു. 2011ൽ അറബ് വസന്തം തുനീസിയയിൽ ആരംഭിച്ചപ്പോൾ സന്തോഷം തോന്നിയെങ്കിലും പിന്നീട് നിരാശയാണുണ്ടായത്. മതമൗലികവാദികളും അമേരിക്കക്കാരുമാണ് അതിന്റെ നേട്ടം കൊയ്തത്’’– അദ്ദേഹം പറഞ്ഞു.
അക്രമരാഹിത്യത്തിന്റെ വഴി തിരഞ്ഞെടുത്ത് ഇസ്രയേലിന്റെ കയ്യേറ്റം ചെറുക്കണമെന്നാണ് ഗാന്ധിജി നിർദേശിച്ചത്. ലോകമെമ്പാടും വിവിധ ജൂത സമൂഹങ്ങളിലും ഗാന്ധിജിക്ക് വലിയ അംഗീകാരമുണ്ടായിരുന്നുവെന്നതും കൗതുകമുള്ള വസ്തുതയാണ്. പലർക്കും അദ്ദേഹം മാതൃകാപുരുഷനും ആയിരുന്നു.
‘‘ഏക ദൈവ വിശ്വാസം പോലെ രാഷ്ട്രീയത്തിലും അങ്ങനെ വേണമെന്ന് കരുതുന്നവർക്കാണ് ജനാധിപത്യത്തെ അംഗീകരിക്കാൻ വൈമനസ്യം വരുന്നത്. മറ്റുള്ളരെ അവരിലെ വ്യത്യസ്തതകളോടെതന്നെ അംഗീകരിക്കുകയാണ് ജനാധിപത്യത്തിൽ വേണ്ടത്. എന്റേതുമാത്രമാണ് സത്യം എന്ന മാനസികാവസ്ഥ പറ്റില്ല. സൈനിക ഭരണാധികാരികൾ നിങ്ങളുടെ മനസ്സിനെ നിയന്ത്രിക്കുമ്പോൾ മതഭരണം മനസ്സിനെയും ശരീരത്തെയും നിയന്ത്രിക്കുകയാണ്. അതിനാൽ മതത്തെ ഭരണകൂടത്തിൽനിന്ന് വേർപ്പെത്തണം’’. മുക്കാൽ നൂറ്റാണ്ടായി കവിത എഴുതുന്ന വിമർശകൻ, കോളമിസ്റ്റ് എന്നീ നിലകളിലും പ്രശസ്തനായ അഡോണിസിന്റെ (അലി അഹമ്മദ്) പേര് പലവട്ടം നൊബേൽ പ്രഖ്യാപന സമയത്ത് പറഞ്ഞുകേട്ടിട്ടുണ്ട്. ഗാന്ധിജിയെ പോലെത്തന്നെ നൊബേൽ പുരസ്കാരം ലഭിച്ചിട്ടില്ല.
∙ പലസ്തീന് നല്ല ‘പരിചയം’
ഗാന്ധിജിയുടെ ബഹുമാനാർഥം 2019ൽ സ്റ്റാംപ് പുറത്തിറക്കിക്കൊണ്ട് പലസ്തീൻ മന്ത്രി ഇഷാഖ് സെദർ പറഞ്ഞു– ‘‘അഹിംസ, മൂല്യം, കാഴ്ചപ്പാട് ഇതെല്ലാം ഗാന്ധിയിൽനിന്ന് സ്വീകരിക്കണം’’. ഗാന്ധിജിയുടെ 150–ാം വർഷം പ്രമാണിച്ച് ഒരു വർഷം നീണ്ടുനിന്ന അനുസ്മരണ പരിപാടികളാണ് പലസ്തീൻ നടത്തിയത്. വെസ്റ്റ്ബാങ്കിൽ ഗാന്ധി പ്രതിമയുണ്ട്. പലസ്തീൻ അറബികളുടേതാണ് എന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്. പലസ്തീനിൽ കുടിയേറ്റം തുടങ്ങുന്ന കാലത്ത് (1938) അക്രമരാഹിത്യം പാലിക്കണമെന്ന് ഗാന്ധിജി ജൂതവിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു.
അറബ്– ഇസ്രയേൽ സംഘർഷം തുടങ്ങുന്നതിനു (1948) പത്തു വർഷം മുൻപാണ് ഹരിജനിൽ അദ്ദേഹം ലേഖനം എഴുതിയത്. സ്വന്തമായി ഒരു രാജ്യം വേണമെന്ന ജൂത വിഭാഗത്തിന്റെ ആശയത്തോട് ഗാന്ധിജി യോജിച്ചിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഫ്രാൻസ് ഫ്രഞ്ചുകാരുടേതെന്നപോലെ, ഇംഗ്ലണ്ട് ഇംഗ്ലിഷുകാരുടേത് എന്ന പോലെ പലസ്തീൻ അറബികളുടേതാണ്. ഫ്രാൻസിൽ ജനിച്ച ക്രിസ്ത്യാനിക്ക് അതാണ് ജന്മദേശമെങ്കിൽ അവിടെ ജനിച്ച ജൂതനും അങ്ങനെത്തന്നെയാവേണ്ടതല്ലേ എന്നാണ് ഗാന്ധിജി ചോദിച്ചത്. ഇനി രാജ്യം വേണമെങ്കിൽതന്നെ മറ്റു രാഷ്ട്രങ്ങളുടെ സമ്മതത്തോടുകൂടിയാകണമെന്നും ഗാന്ധിജി നിലപാടെടുത്തു.
1939 നവംബർ 28ന് ഗാന്ധിജി എഴുതി– ‘ബ്രിട്ടന്റെ തോക്കിന്റെ പിന്തുണയോടെ പലസ്തീനിലേക്ക് കടന്നുകയറുന്നത് തെറ്റാണ്. പലസ്തീനിൽ താവളം സൃഷ്ടിക്കുന്നുണ്ടെങ്കിൽ അത് അറബികളുടെ സമ്മതത്തോടെ മാത്രമായിരിക്കണം’. മറുവശത്ത് ഇസ്രയേൽ സ്ഥാപിക്കുന്നതിനെതിരായ അറബ് പോരാട്ടം അക്രമത്തിൽ കലാശിക്കുന്നതിനെയും ഗാന്ധിജി എതിർത്തു. അക്രമരാഹിത്യത്തിന്റെ വഴി തിരഞ്ഞെടുത്ത് ഇസ്രയേലിന്റെ കയ്യേറ്റം ചെറുക്കണമെന്നാണ് ഗാന്ധിജി നിർദേശിച്ചത്. ലോകമെമ്പാടും വിവിധ ജൂത സമൂഹങ്ങളിലും ഗാന്ധിജിക്ക് വലിയ അംഗീകാരമുണ്ടായിരുന്നുവെന്നതും കൗതുകമുള്ള വസ്തുതയാണ്. പലർക്കും അദ്ദേഹം മാതൃകാപുരുഷനും ആയിരുന്നു. ദക്ഷിണാഫ്രിക്കയിൽ സുഹൃത്തുക്കളായും അനുയായികളായും നിരവധി ജൂതർ ഉണ്ടായിരുന്നു. സത്യഗ്രഹ പരീക്ഷണങ്ങളിൽ ഇവരുടെ പിന്തുണയും ഗാന്ധിജിക്ക് ഉണ്ടായിരുന്നു. ഹിബ്രു ഭാഷയിൽ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ അടക്കം ധാരാളം ഗാന്ധി പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട്. ഹിറ്റ്ലറുടെ കൂട്ടക്കുരുതിക്ക് ഇരയായ ജൂത സമൂഹത്തോട് ഗാന്ധിജി അനുഭാവം സൂക്ഷിച്ചിരുന്നു.
∙ സമാധാന ശ്രമങ്ങൾ, തിരിച്ചടികൾ
സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ 2 ഭരണാധികാരികൾ വധിക്കപ്പെടുന്നതാണ് പിൽക്കാലത്ത് നാം കാണുന്നത്. പശ്ചിമേഷ്യയിൽ ആദ്യ സമാധാന ശ്രമം നടത്തിയ ഈജിപ്ത് പ്രസിഡന്റ് അൻവർ സാദത്ത് കൊല്ലപ്പെട്ടു. വർഷങ്ങൾക്കു ശേഷം, സമാധാന കരാർ ഒപ്പുവച്ച ഇസ്രയേൽ പ്രധാനമന്ത്രി യിറ്റ്‌സാക് റാബിനും കൊല ചെയ്യപ്പെട്ടു. സ്വന്തം പൗരൻമാരാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ഇരുവിഭാഗങ്ങൾക്കിടയിൽ സമാധാനം കൊണ്ടുവരാൻ ശ്രമിച്ച മഹാത്മാ ഗാന്ധിയും സ്വന്തം പൗരനാൽ കൊല്ലപ്പെടുകയായിരുന്നു. എല്ലാ രാജ്യങ്ങളിലെയും തീവ്ര ചിന്താഗതിക്കാർ സമാധാനം, ഒത്തുതീർപ്പ് എന്നിവയെ രാജ്യത്തോടുള്ള വഞ്ചനയായാണ് വീക്ഷിക്കുന്നത്.
1977 ലാണ് അൻവർ സാദത്ത് ഇസ്രയേൽ പ്രധാനമന്ത്രി മെനാചെം ബെഗിനോട് സമാധാനശ്രമങ്ങൾക്ക് താൽപര്യം കാണിച്ചത്. 1977 നവംബറിൽ ഇസ്രയേൽ പാർലമെന്റിൽ അൻവർ സാദത്ത് പ്രസംഗിക്കുകയും ചെയ്തു. യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ മധ്യസ്ഥതയിൽ 12 ദിവസത്തെ ചർച്ചകൾക്ക് ശേഷമാണ് അൻവർ സാദത്തും മെനാചെം ബെഗിനും 1978 സെപ്റ്റംബർ 17 ന് വൈറ്റ് ഹൗസിൽ വച്ച് ‘ക്യാംപ് ഡേവിഡ്’ ഉടമ്പടിയുണ്ടാക്കിയത്. ഒരു അറബ് രാഷ്ട്രം ആദ്യമായാണ് ഇസ്രയേലിനെ അംഗീകരിച്ചത്. അത്തവണ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഇരുവരും പങ്കിട്ടു. ഇതോടെ രാജ്യത്തെ മതമൗലികവാദികളുടെ ശത്രുവായി അൻവർ സാദത്ത് മാറി. 1981 ഒക്ടോബർ 6ന് തീവ്ര ഇസ്ലാമിക പ്രസ്ഥാനമായ തക്ഫിർ വാൽ-ഹാജിറ എന്ന സംഘടന സാദത്തിനെ വധിച്ചു.
‘ക്യാംപ് ഡേവിഡ്’ ഒരു ചുവടായിരുന്നു. 1993 ജനുവരിയിൽ നോർവീജിയൻ സോഷ്യോളജിസ്റ്റ് ടെർജെ ലാർസണും ഇസ്രയേലിലെ ലേബർ പാർട്ടി സർക്കാരിലെ അംഗമായ യോസി ബെയ്‌ലിനും സമാധാന കരാറിനായി ചർച്ചകൾ തുടങ്ങിവച്ചു. 1994ൽ ഓസ്‌ലോ കരാർ യാഥാർഥ്യമായി. ഇസ്രയേൽ പ്രധാനമന്ത്രി യിറ്റ്സാക് റാബിൻ, അന്ന് വിദേശകാര്യ മന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമായ ഷിമോൺ പെരസ്, പിഎൽഒ നേതാവ് യാസർ അറാഫത്ത് എന്നിവരാണ് കരാർ ഒപ്പുവച്ചത്. ഇവർക്ക് സംയുക്തമായി ആ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. രാജ്യത്തെ വഞ്ചിച്ചു എന്നാണ് തീവ്രചിന്താഗതിക്കാരായ ജൂതർ വിശ്വസിച്ചത്. 1995 നവംബർ 4ന് ടെൽ അവീവിൽ സമാധാന റാലിയിൽ പങ്കെടുത്ത റാബിന് വെടിയേറ്റു. ജൂത നിയമവിദ്യാർഥിയായ ഈഗൽ അമീർ (27) ‘‘ഞാൻ ദൈവവിധി നടപ്പാക്കി’’ എന്നാണ് പ്രഖ്യാപിച്ചത്.
∙ തകർത്തെറിഞ്ഞതും സമാധാനം
ക്യാംപ് ഡേവിഡ്, ഓസ്‌ലോ സമാധാന കരാറുകൾക്കു ശേഷം രക്തം ചിന്തിയെങ്കിലും മേഖലയിലെ വിവിധ രാജ്യങ്ങൾ സാവധാനമാണെങ്കിലും സമാധാന ശ്രമങ്ങൾ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. മിക്ക അറബ് രാജ്യങ്ങളുമായും ബന്ധം സാധാരണ നിലയിലാക്കാൻ ഇസ്രയേലിന് കഴിഞ്ഞതിൽനിന്ന് ഇതു വ്യക്തമാണ്. 2020ൽ യുഎഇയുമായി സമാധാന ഉടമ്പടിയിൽ (അബ്രഹാം കരാർ) ഒപ്പുവച്ചു. ബഹ്‌റൈൻ, സുഡാൻ, മൊറോക്കോ എന്നിവയും ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കി. കപ്പിനും ചുണ്ടിനും ഇടയിലാണ് അവസാന സമാധാന ശ്രമം പാളിപ്പോയത്.
ഇസ്രയേലും സൗദി അറേബ്യയും തമ്മിൽ ഒപ്പുവയ്ക്കാനിരുന്ന കരാറിനെ അറബ്– ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കുന്നതിന്റെ ചരിത്രപരമായ സംഭവം ആയിട്ടാണ് എല്ലാവരും വിശേഷിപ്പിച്ചത്. ഒരു പുതിയ പശ്ചിമേഷ്യ രൂപം കൊള്ളുമെന്നാണ് ഇസ്രയേൽ 2023 സെപ്റ്റംബറിൽ വ്യക്തമാക്കിയത്. ഒക്ടോബർ 7ന് ഹമാസിന്റെ ആക്രമണവും ഗാസയെ ലക്ഷ്യമാക്കിയുള്ള യുദ്ധവും തുടങ്ങിയതോടെ, ചരിത്രമായി മാറുമായിരുന്ന ആ കരാർ നടക്കാതെപോയി. സൗദിയുടെ ജിയോപോളിറ്റിക്കൽ കാര്യങ്ങളിൽ പ്രധാന റോൾ വഹിച്ചിരുന്ന തുർക്കി അൽ ഫൈസൽ ഹമാസിനെ തള്ളിപ്പറഞ്ഞതിന്റെ സാഹചര്യം ഇതായിരുന്നു.
∙ അതിർത്തികളില്ലാത്ത സൗഹൃദം
ഒക്ടോബർ 3. അന്ന് ജറുസലമിൽ ഇസ്രയേൽ, പലസ്തീൻ രാജ്യങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് വനിതകൾ ഒത്തുചേർന്നു. ‘വിമെൻ വേജ് പീസ്’ എന്ന ഇസ്രയേൽ വനിതകളുടെ സംഘടനയും ‘വിമെൻ ഓഫ് ദ് സൺ’ എന്ന പലസ്തീൻ വനിതാ സംഘടനയുമാണ് സമ്മേളനം സംഘടിപ്പിച്ചത്. ദീർഘകാലമായി സമാധാനത്തിനു വേണ്ടി പരിശ്രമിക്കുകയായിരുന്നു ഇരുസംഘടനകളും. എന്നാൽ 3 ദിവസം കഴിഞ്ഞപ്പോൾ ചിത്രമാകെ മാറി. ഹമാസിന്റെ ആക്രമണവും പ്രത്യാക്രമണവുമായി ഇരുരാജ്യങ്ങളിലും രക്തപ്പുഴയൊഴുകി.
ഒരാഴ്ച കഴിഞ്ഞപ്പോൾ വിമെൻ വേജ് പീസ് പുറത്തിറക്കിയ കുറിപ്പിൽ ഇങ്ങനെ പറഞ്ഞു– ‘എല്ലാ അമ്മമാരും, ജൂതനോ അറബോ ആയിക്കോട്ടെ, കുട്ടികൾക്ക് ജന്മം നൽകുന്നത് അവർ വളർന്നുവലുതാകുന്നതു കാണാനാണ്. അവരെ കുരുതി കൊടുക്കാനല്ല. ഞങ്ങൾ ഗാസയിലെയും വെസ്റ്റ്ബാങ്കിലെയും അമ്മമാർ പരസ്പരം കൈനീട്ടുകയാണ്’. രണ്ടായിരത്തിലേറെ പലസ്തീനികളുടെ ജീവനെടുത്ത 2014ലെ യുദ്ധത്തിനു ശേഷമാണ് ഇരു സംഘടനകളും രൂപം കൊണ്ടത്. 2016ൽ നടത്തിയ റാലിയിൽ ഇരുപക്ഷത്തുനിന്നുമായി മുപ്പതിനായിരത്തിലേറെപ്പേരാണ് പങ്കെടുത്തത്.
ഇരു രാജ്യങ്ങളിൽ നിന്നുമുള്ള അറുന്നൂറിലേറെ കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ച മറ്റൊരു സംഘടനയാണ് ‘പാരന്റ്സ് സർക്കിൾ ഫാമിലീസ് ഫോറം’ (1995). ഈ കുടുംബങ്ങളിൽ നിന്ന് ചുരുങ്ങിയത് ഒരാളെങ്കിലും സംഘർഷത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 1998ൽ ഇവർ ഒത്തുചേർന്ന് നഷ്ടം പങ്കുവച്ചു. ഒരു കാര്യം കൂടി അവർ ലോകത്തെ ഓർമിപ്പിച്ചു– പുതിയ അംഗങ്ങൾ ഉണ്ടാവരുതേ എന്ന് പ്രാർഥിക്കുന്ന ലോകത്തെ ഏക സംഘടനയാണ് ഞങ്ങളുടേത്.
ഇരുരാജ്യങ്ങൾക്കും വേണ്ടി യുദ്ധം ചെയ്തവർ, ആയുധം താഴെവച്ച്, അഹിംസയുടെ പാതയിലൂടെ സഞ്ചരിക്കുന്നതാണ് ‘കോംബാറ്റന്റ് ഫോർ പീസ്’ എന്ന സംഘടന. അക്രമ രാഹിത്യത്തിലൂടെയുള്ള സമരങ്ങൾ കൊണ്ടേ കാര്യമുള്ളൂ എന്നും ചർച്ചകളാണ് പരിഹാരമെന്നും ജനങ്ങളെ മുൻ പട്ടാളക്കാരുടെ ഈ സംഘടന ബോധവൽക്കരിക്കുന്നു. സ്കൂളിലും കോളജിലും അടക്കം നിരവധി യോഗങ്ങൾ നടത്തിയും നാടകങ്ങൾ അവതരിപ്പിച്ചും ഇവർ സമാധാനശ്രമം തുടരുകയാണ്. ഘോരയുദ്ധത്തിനു നടുവിലും സമചിത്തത വിടാതെ സമാധാനത്തിനു വേണ്ടി നിൽക്കുന്ന വലിയ ജനസമൂഹം ഇരുരാജ്യങ്ങളിലുമുണ്ട്.
∙ മാർട്ടിൻ ലൂഥർ കിങ് അറിഞ്ഞ ഗാന്ധി
ഹാവാർഡ് സർവകലാശാലയിൽ ഡോ. മൊർദിക്കെ ജോൺസന്റെ പ്രസംഗം കേൾക്കുകയായിരുന്നു മാർട്ടിൻ ലൂഥർ കിങ്. അമേരിക്കൻ സമൂഹത്തിലെ അനീതിക്കും വർണ വിവേചനത്തിനും എതിരെ യുദ്ധം ചെയ്യണമെന്ന് ലൂഥർ അഭിലഷിക്കുന്ന സമയമായിരുന്നു അത്. പക്ഷേ എങ്ങനെ? വെറുക്കാനോ കൊല്ലാനോ വയ്യ. ഈ സന്ദർഭത്തിലാണ് ഇന്ത്യ സന്ദർശിച്ച് മടങ്ങിവന്ന ജോൺസന്റെ പ്രസംഗം യാദൃച്ഛികമായി കേട്ടത്. അഹിംസാ മാർഗത്തിലൂടെയുള്ള ഗാന്ധിജിയുടെ സമരത്തെപ്പറ്റിയാണ് ജോൺസൺ പ്രസംഗിച്ചത്. ലൂഥറിന്റെ തലച്ചോറിലൂടെ ഒരു വെളിച്ചം പാഞ്ഞു. ആ പ്രസംഗം പൂർണമായും കേൾക്കാനുള്ള ക്ഷമ പോലും ഉണ്ടായില്ല. നേരെ പുറത്തിറങ്ങി ഗാന്ധിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളെല്ലാം വാങ്ങി. പിന്നീട് ആ പുസ്തകങ്ങളിലേക്ക് ആണ്ടിറങ്ങുകയായിരുന്നു.
‘അപരനെ സ്നേഹിക്കുക’യെന്നതും ‘ഒരു കവിളിൽ അടിക്കുന്നവന് മറ്റേ കവിൾത്തടം കാണിച്ചുകൊടുക്കണ’മെന്നതും വ്യക്തികൾക്കിടയിലെ സംഘർഷത്തിൽ മാത്രമാണ് ബാധകം എന്നായിരുന്നു ലൂഥർ അതുവരെ വിശ്വസിച്ചിരുന്നത്. ‘‘രാജ്യങ്ങൾ തമ്മിലും വംശങ്ങൾ തമ്മിലും ഉള്ള സംഘർഷത്തിന് അതു പ്രായോഗികമല്ലെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. അതു തെറ്റാണെന്ന് എനിക്ക് ഗാന്ധിയെ വായിച്ചതോടെ ബോധ്യമായി. അടിച്ചമർത്തപ്പെട്ടവന് വിമോചനത്തിനുള്ള പ്രായോഗികമായ ഒരേയൊരു വഴി ഗാന്ധിയുടെ മാർഗമാണ്’’. തുടർന്ന് മാർട്ടിൻ ലൂഥർ കിങ് നടത്തിയ ഐതിഹാസിക പൗരാവകാശ സമരങ്ങൾ അഹിംസാ മാർഗത്തിലുള്ളതായിരുന്നു. വഴികാട്ടിയായ ഇന്ത്യയെപ്പറ്റി അദ്ദേഹം ഇങ്ങനെ പറഞ്ഞു– ‘‘മറ്റ് രാജ്യങ്ങളിലേക്ക് ഞാൻ ടൂറിസ്റ്റായി പോകും. ഇന്ത്യയിലേക്ക് തീർഥാടകനായും.’’
സായുധ വിപ്ലവം ആത്യന്തിക വിജയത്തിലേക്ക് നയിക്കാറില്ല. ഫ്രഞ്ച് വിപ്ലവം ഒഴിച്ചാൽ മറ്റൊരു വിപ്ലവവും സുസ്ഥിര ഭരണത്തിലേക്ക് ഒരു നാടിനെയും എത്തിച്ചിട്ടില്ലെന്നതാണ് ചരിത്രം.