പങ്കാളിത്ത പെൻഷൻ പിൻവലിക്കാമെന്നു പറഞ്ഞ് 2016 ൽ അധികാരം പിടിച്ച ഇടതു സർക്കാരിനേറ്റ അടിയായിരുന്നു സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. സർക്കാർ ജീവനക്കാർക്കുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി സംബന്ധിച്ച പുനഃപരിശോധനാ സമിതിയുടെ റിപ്പോർട്ട് പഠിക്കാൻ മന്ത്രിസഭാ സമിതിയെ നിയോഗിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്റെ പകർപ്പു തേടി ജോയിന്‍റ് കൗണ്‍സിൽ സംസ്ഥാന സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതി സർക്കാരിനെ വിമര്‍ശിച്ചത്. ഇതിനൊപ്പം റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരന് നൽകാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം റിപ്പോർട്ടിന്റെ പകർപ്പ് ജയശ്ചന്ദ്രന് ലഭിച്ചു. ജയശ്ചന്ദ്രൻ കല്ലിങ്കൽ അംഗമായ ജോയിന്റ് കൗൺസിൽ കാസർകോട്നിന്ന് തിരുവനന്തപുരത്തേക്ക് സിവിൽ സംരക്ഷണ യാത്ര നടത്തുകയാണ്. എൽഡിഎഫ് ഘടക കക്ഷിയായ സിപിഐയുടെ ആഭിമുഖ്യത്തിലുള്ള സർവീസ് സംഘടനയാണ് ജോയിന്റ് കൗൺസിൽ. എന്തിനാണ് ജോയിന്റ് കൗൺസിൽ റിപ്പോർട്ടിന്റെ പകർപ്പ് നേടാൻ കോടതിയെ സമീപിച്ചതെന്ന ചോദ്യം ഉയരുന്നു. അതുമാത്രമല്ല സിവിൽ സംരക്ഷണ യാത്രയുടെ ലക്ഷ്യമെന്താണെന്ന ചോദ്യവും പ്രസക്തമാണ്. എന്തെല്ലാമാണ് സിവിൽ സംരക്ഷണ യാത്രയുടെ ലക്ഷ്യങ്ങൾ? പങ്കാളിത്ത പെൻഷനടക്കം കേരളത്തില്‍ സർക്കാർ ജീവനക്കാർ എന്തെല്ലാം വെല്ലുവിളികളാണു നേരിടുന്നത്? മനോരമ ഓൺലൈൻ പ്രീമിയത്തിൽ വിശദമായി സംസാരിക്കുകയാണ് ജയശ്ചന്ദ്രൻ കല്ലിങ്കൽ...

പങ്കാളിത്ത പെൻഷൻ പിൻവലിക്കാമെന്നു പറഞ്ഞ് 2016 ൽ അധികാരം പിടിച്ച ഇടതു സർക്കാരിനേറ്റ അടിയായിരുന്നു സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. സർക്കാർ ജീവനക്കാർക്കുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി സംബന്ധിച്ച പുനഃപരിശോധനാ സമിതിയുടെ റിപ്പോർട്ട് പഠിക്കാൻ മന്ത്രിസഭാ സമിതിയെ നിയോഗിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്റെ പകർപ്പു തേടി ജോയിന്‍റ് കൗണ്‍സിൽ സംസ്ഥാന സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതി സർക്കാരിനെ വിമര്‍ശിച്ചത്. ഇതിനൊപ്പം റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരന് നൽകാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം റിപ്പോർട്ടിന്റെ പകർപ്പ് ജയശ്ചന്ദ്രന് ലഭിച്ചു. ജയശ്ചന്ദ്രൻ കല്ലിങ്കൽ അംഗമായ ജോയിന്റ് കൗൺസിൽ കാസർകോട്നിന്ന് തിരുവനന്തപുരത്തേക്ക് സിവിൽ സംരക്ഷണ യാത്ര നടത്തുകയാണ്. എൽഡിഎഫ് ഘടക കക്ഷിയായ സിപിഐയുടെ ആഭിമുഖ്യത്തിലുള്ള സർവീസ് സംഘടനയാണ് ജോയിന്റ് കൗൺസിൽ. എന്തിനാണ് ജോയിന്റ് കൗൺസിൽ റിപ്പോർട്ടിന്റെ പകർപ്പ് നേടാൻ കോടതിയെ സമീപിച്ചതെന്ന ചോദ്യം ഉയരുന്നു. അതുമാത്രമല്ല സിവിൽ സംരക്ഷണ യാത്രയുടെ ലക്ഷ്യമെന്താണെന്ന ചോദ്യവും പ്രസക്തമാണ്. എന്തെല്ലാമാണ് സിവിൽ സംരക്ഷണ യാത്രയുടെ ലക്ഷ്യങ്ങൾ? പങ്കാളിത്ത പെൻഷനടക്കം കേരളത്തില്‍ സർക്കാർ ജീവനക്കാർ എന്തെല്ലാം വെല്ലുവിളികളാണു നേരിടുന്നത്? മനോരമ ഓൺലൈൻ പ്രീമിയത്തിൽ വിശദമായി സംസാരിക്കുകയാണ് ജയശ്ചന്ദ്രൻ കല്ലിങ്കൽ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പങ്കാളിത്ത പെൻഷൻ പിൻവലിക്കാമെന്നു പറഞ്ഞ് 2016 ൽ അധികാരം പിടിച്ച ഇടതു സർക്കാരിനേറ്റ അടിയായിരുന്നു സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. സർക്കാർ ജീവനക്കാർക്കുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി സംബന്ധിച്ച പുനഃപരിശോധനാ സമിതിയുടെ റിപ്പോർട്ട് പഠിക്കാൻ മന്ത്രിസഭാ സമിതിയെ നിയോഗിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്റെ പകർപ്പു തേടി ജോയിന്‍റ് കൗണ്‍സിൽ സംസ്ഥാന സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതി സർക്കാരിനെ വിമര്‍ശിച്ചത്. ഇതിനൊപ്പം റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരന് നൽകാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം റിപ്പോർട്ടിന്റെ പകർപ്പ് ജയശ്ചന്ദ്രന് ലഭിച്ചു. ജയശ്ചന്ദ്രൻ കല്ലിങ്കൽ അംഗമായ ജോയിന്റ് കൗൺസിൽ കാസർകോട്നിന്ന് തിരുവനന്തപുരത്തേക്ക് സിവിൽ സംരക്ഷണ യാത്ര നടത്തുകയാണ്. എൽഡിഎഫ് ഘടക കക്ഷിയായ സിപിഐയുടെ ആഭിമുഖ്യത്തിലുള്ള സർവീസ് സംഘടനയാണ് ജോയിന്റ് കൗൺസിൽ. എന്തിനാണ് ജോയിന്റ് കൗൺസിൽ റിപ്പോർട്ടിന്റെ പകർപ്പ് നേടാൻ കോടതിയെ സമീപിച്ചതെന്ന ചോദ്യം ഉയരുന്നു. അതുമാത്രമല്ല സിവിൽ സംരക്ഷണ യാത്രയുടെ ലക്ഷ്യമെന്താണെന്ന ചോദ്യവും പ്രസക്തമാണ്. എന്തെല്ലാമാണ് സിവിൽ സംരക്ഷണ യാത്രയുടെ ലക്ഷ്യങ്ങൾ? പങ്കാളിത്ത പെൻഷനടക്കം കേരളത്തില്‍ സർക്കാർ ജീവനക്കാർ എന്തെല്ലാം വെല്ലുവിളികളാണു നേരിടുന്നത്? മനോരമ ഓൺലൈൻ പ്രീമിയത്തിൽ വിശദമായി സംസാരിക്കുകയാണ് ജയശ്ചന്ദ്രൻ കല്ലിങ്കൽ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പങ്കാളിത്ത പെൻഷൻ പിൻവലിക്കാമെന്നു പറഞ്ഞ് 2016 ൽ അധികാരം പിടിച്ച ഇടതു സർക്കാരിനേറ്റ അടിയായിരുന്നു സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. സർക്കാർ ജീവനക്കാർക്കുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി സംബന്ധിച്ച പുനഃപരിശോധനാ സമിതിയുടെ റിപ്പോർട്ട് പഠിക്കാൻ മന്ത്രിസഭാ സമിതിയെ നിയോഗിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്റെ പകർപ്പു തേടി ജോയിന്‍റ് കൗണ്‍സിൽ സംസ്ഥാന സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതി സർക്കാരിനെ വിമര്‍ശിച്ചത്. ഇതിനൊപ്പം റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരന് നൽകാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം റിപ്പോർട്ടിന്റെ പകർപ്പ് ജയശ്ചന്ദ്രന് ലഭിച്ചു.

ജയശ്ചന്ദ്രൻ കല്ലിങ്കൽ അംഗമായ ജോയിന്റ് കൗൺസിൽ കാസർകോട്നിന്ന് തിരുവനന്തപുരത്തേക്ക് സിവിൽ സംരക്ഷണ യാത്ര നടത്തുകയാണ്. എൽഡിഎഫ് ഘടക കക്ഷിയായ സിപിഐയുടെ ആഭിമുഖ്യത്തിലുള്ള സർവീസ് സംഘടനയാണ് ജോയിന്റ് കൗൺസിൽ. എന്തിനാണ് ജോയിന്റ് കൗൺസിൽ റിപ്പോർട്ടിന്റെ പകർപ്പ് നേടാൻ കോടതിയെ സമീപിച്ചതെന്ന ചോദ്യം ഉയരുന്നു. അതുമാത്രമല്ല സിവിൽ സംരക്ഷണ യാത്രയുടെ ലക്ഷ്യമെന്താണെന്ന ചോദ്യവും പ്രസക്തമാണ്. എന്തെല്ലാമാണ് സിവിൽ സംരക്ഷണ യാത്രയുടെ ലക്ഷ്യങ്ങൾ? പങ്കാളിത്ത പെൻഷനടക്കം കേരളത്തില്‍ സർക്കാർ ജീവനക്കാർ എന്തെല്ലാം വെല്ലുവിളികളാണു നേരിടുന്നത്? മനോരമ ഓൺലൈൻ പ്രീമിയത്തിൽ വിശദമായി സംസാരിക്കുകയാണ് ജയശ്ചന്ദ്രൻ കല്ലിങ്കൽ...

ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ (Photo: Special Arrangement)
ADVERTISEMENT

? പുനഃപരിശോധനാ സമിതിയുടെ റിപ്പോർട്ടിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഇടപെടലിനെ എങ്ങനെ കാണുന്നു.

∙ വിവരാവകാശ നിയമത്തിന്റെ പേരിൽ രാജ്യത്തുണ്ടായ ഏറ്റവും സുപ്രധാനമായ വിധിയെന്ന് ഇതിനെ പറയാം. വിവരാവകാശനിയമത്തിന്റെ പരിധിക്കുള്ളിൽ മന്ത്രിസഭയുടെ പേരിൽ മാറ്റിവയ്ക്കാവുന്ന രേഖകൾക്കുപോലും വരാൻ കഴിയും എന്നു തെളിയിക്കുന്ന വിധിയാണിത്. വിവരാവകാശ നിയമത്തിന്റെ അന്തഃസത്തയെ വളരെ ഉയർന്ന നിലയിലേക്ക് എത്തിച്ച, ഭരണഘടനാപരമായി വിലപ്പെട്ട ഒരു വിധിയായിട്ടാണ് ഇതിനെ കാണുന്നത്.

? പങ്കാളിത്ത പെന്‍ഷനിലെ അപാകതകൾ എന്തെല്ലാമാണ്. സർക്കാരിന് ഇത് നേട്ടമാണെന്ന് പറയുന്നതിൽ എത്രത്തോളം വാസ്തവമുണ്ട്.

∙ പ്രധാന പ്രശ്നം, ലഭിക്കുന്ന പെൻഷൻതുകയെ കുറിച്ചുള്ള അവ്യക്തതയാണ്. 2013ലാണ് പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയത്. ഇപ്പോൾ 10 വർഷമാവാറായി. 8 വർഷവും 9 വർഷവും സർവീസുള്ളവർ വിരമിച്ചപ്പോൾ ലഭിച്ച പെൻഷൻ 1400–1500 രൂപയാണ്. ഫണ്ട് മാനേജർമാരുടെ ധൂർത്ത്, െകടുകാര്യസ്ഥത ഇതെല്ലാം അനുഭവിക്കേണ്ടി വരുന്നത് ഉദ്യോഗസ്ഥരാണ്. നമ്മുടെ സംസ്ഥാനത്തെ സമ്പദ്‍വ്യവസ്ഥയിൽ ചെലവഴിക്കേണ്ട തുകയാണ് ഇങ്ങനെ അജ്ഞാതമായ കരങ്ങളിലേക്ക് പോകുന്നത്. 

ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കലിനു വേണ്ടി സെക്രട്ടറി എസ്. സജീവ് പുനഃപരിശോധനാ സമിതി റിപ്പോർട്ട് കൈപ്പറ്റുന്നു. ജോയിന്റ് കൗൺസിൽ ഓഫിസിൽ സർക്കാരിന്റെ പ്രതിനിധി എത്തിയാണ് രേഖ കൈമാറിയത്. (Photo: Special Arrangement)
ADVERTISEMENT

സാധാരണ രീതിയിൽ പെൻഷൻ സർക്കാരുകൾക്ക് വലിയ ബാധ്യതയെന്നാണ് കേന്ദ്രമടക്കം പ്രചരിപ്പിക്കുന്നത്. പക്ഷേ പങ്കാളിത്ത പെൻഷനിൽ ഈ ബാധ്യത ഇല്ലെന്നാണോ കരുതേണ്ടത്. ഇപ്പോഴും പെൻഷനായി ശമ്പളത്തിൽനിന്ന് പിടിക്കുന്ന 10 ശതമാനത്തിന് തുല്യമായ തുക സര്‍ക്കാർ നിക്ഷേപിക്കണം. ജീവനക്കാരനിൽനിന്നും സർക്കാരിൽനിന്നും ലഭിക്കുന്ന ഈ തുക രാജ്യത്തെ കോർപറേറ്റുകളിലേക്കാണ് പോകുന്നത്. പെൻഷൻ തുക കൈകാര്യം ചെയ്യുന്ന ഫണ്ട് മാനേജർമാരുടെ വിവരങ്ങളും ലഭ്യമല്ല. 

പങ്കാളിത്ത പെൻഷനിൽ ചേർന്നിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥരിൽ എത്രയോ പേർ പെൻഷൻ പറ്റി. പെൻഷനായി 2000 രൂപയിൽ താഴെ മാത്രമാണ് പലർക്കും ലഭിക്കുന്നത്. 750 രൂപ സർക്കാർ പെൻഷൻ കിട്ടുന്നവർ പോലും ഇതിലുണ്ട്. സംസ്ഥാനത്ത് ക്ഷേമപെൻഷൻ 1600 രൂപയുള്ള സ്ഥാനത്താണിത്.

പങ്കാളിത്ത പെൻഷനിലൂടെ ഒരു ജീവനക്കാരൻ സർവീസിൽ പ്രവേശിച്ച് 20–25 വർഷം കഴിഞ്ഞാൽ മാത്രമുണ്ടാവുന്ന ഒരു ബാധ്യത ഇപ്പോഴേ സർക്കാർ തലയിലേറ്റുകയാണ്. അതിനാൽ സർക്കാരിന് സാമ്പത്തികമായി നേട്ടമുണ്ടാകുന്ന ഒന്നല്ല പങ്കാളിത്ത പെൻഷൻ. ഇടതുപക്ഷത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത ഒരു സാമ്പത്തിക ശാസ്ത്രമാണ് പങ്കാളിത്ത പെൻഷനിലൂടെ നടപ്പിലായിക്കൊണ്ടിരിക്കുന്നത്. 2013 ൽ മറ്റൊരു സർക്കാരാണ് ഇത് കേരളത്തിൽ നടപ്പിലാക്കിയത്. ആ നയങ്ങളെ എതിർത്തുകൊണ്ടാണ് ഇടതുപക്ഷമുന്നണി അധികാരത്തിൽ വന്നത്. നയരൂപീകരണത്തിന്റെ അടിസ്ഥാനം സാമ്പത്തികമാണ്. അടിസ്ഥാനപരമായ ആ വൈരുധ്യത്തിലാണ് കേരളത്തിലെ രണ്ട് മുന്നണികളുടെ അടിത്തറ നിർമിക്കപ്പെട്ടിരിക്കുന്നത്. വാഗ്ദാനം ചെയ്തതു പോലെ പങ്കാളിത്ത പെൻഷനിൽനിന്ന് പിന്മാറുമെന്ന വാക്ക് സർക്കാർ പാലിക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.

? സിപിഐ ഘടക കക്ഷിയായ എൽഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ ഇടതു ചിന്തകള്‍ക്കൊപ്പം നിൽക്കുന്ന ജോയിന്റ് കൗൺസിൽ ഇപ്പോൾ സിവിൽ സംരക്ഷണ യാത്ര നടത്തുന്നു...

∙ പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നതാണ് യാത്രയിലെ ഏറ്റവും പ്രധാന ആവശ്യം. രാജ്യത്താകമാനം സിവിൽ സർവീസ് വലിയ പ്രതിസന്ധിയിലാണ്. എന്നാൽ കേരളത്തിൽ തസ്തികകൾ വെട്ടിക്കുറയ്ക്കാതെ നിലനി‍ർത്തുന്നുണ്ട്. എങ്കിലും സമീപകാലത്ത് ചില പ്രചാരണങ്ങൾ സിവിൽ സർവീസിനെതിരെ ഇവിടെയും നടക്കുന്നുണ്ട്. അതിൽ കൂടുതലും ജീവനക്കാർക്ക് നൽകുന്ന ശമ്പളം, പെൻഷൻ എന്നിവയെ ചുറ്റിപ്പറ്റിയാണ്. സർക്കാർ ജീവനക്കാർക്ക് ഉയർന്ന ശമ്പളവും പെൻഷനും നൽകുന്നതുകൊണ്ടാണ് കേരളത്തില്‍ ഖജനാവ് കാലിയാവുന്നതെന്നാണ് അതിലൊന്ന്. എന്നാൽ യഥാർഥ കണക്കുകൾ പരിശോധിക്കാതെയാണ് ഇത്തരം പ്രചാരണങ്ങൾ വരുന്നത്. 

സെക്രട്ടേറിയറ്റ് (ചിത്രം: മനോരമ)
ADVERTISEMENT

മുൻപ് യുഡിഎഫ് സർക്കാരുകളാണ് ഇത്തരം പ്രചാരണങ്ങൾക്ക് മുന്നിട്ട് നിന്നിരുന്നത്. ഇടതുപക്ഷ സർക്കാരുകൾ അകലം പാലിച്ചിരുന്നു. പക്ഷേ എന്തുകൊണ്ടോ ഇപ്പോൾ ശമ്പളം നൽകുന്നതിനു വേണ്ടിയാണ് സംസ്ഥാനം കടമെടുക്കുന്നത് എന്ന തരത്തിൽ പ്രചാരണം നടക്കുന്നുണ്ട്. പലയിടത്തും ഇത്തരത്തിൽ വാർത്തകൾ വലിയ തുകയുടെ കണക്കുവച്ച് പതിവായി വരുന്നു. സ്വാഭാവികമായി മുൻപ് ഇടതുപക്ഷ മുന്നണിയുടെ ഭരണകാലത്ത് ഉണ്ടാവാത്ത തരത്തിൽ തങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന തോന്നൽ ജീവനക്കാർക്കിടയിൽ ഇന്നുണ്ട്. ഇങ്ങനെ ചിന്തിക്കാൻ ധാരാളം കാരണങ്ങളുമുണ്ട്. 

കോർപറേറ്റ് രീതിയിൽ ജീവനക്കാരുടെ പെൻഷൻ നിക്ഷേപിക്കുന്നത് അപകടകരമാണ്. സാമ്പത്തിക മാന്ദ്യമുണ്ടായാൽ ആദ്യം തകരുന്നത് ബാങ്കുകളിൽ നിക്ഷേപിക്കപ്പെടുന്ന പെൻഷൻ ഫണ്ടുകളാവും. അർജന്റീനയിൽ ഉൾപ്പെടെ സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ട്.

ജയശ്ചന്ദ്രൻ കല്ലിങ്കൽ

ഇടതുപക്ഷ സർക്കാരുള്ളപ്പോൾ ഉണ്ടാവാത്ത  വിധം ക്ഷാമബത്ത കുടിശ്ശിക വന്നു. പെൻഷന്റെ കാര്യത്തിൽ ഇടതുപക്ഷ മുന്നണിയുടെ നയത്തിന് വിരുദ്ധമായ ഒരു സമീപനം സർക്കാർ സ്വീകരിക്കുന്നു. സിവിൽ സർവീസ് സംരക്ഷണയാത്ര നടത്താൻ തീരുമാനിച്ചതുതന്നെ പ്രധാനമായും ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കാനാണ്. അഴിമതിയെ കുറിച്ച് ജനത്തെ ബോധവാൻമാരാക്കുക എന്നതും യാത്രയുടെ ലക്ഷ്യമാണ്. രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഇവിടെ ശക്തമായ വിജിലൻസ് സംവിധാനമാണുള്ളത്, അതിനെ ഞങ്ങൾ സ്വാഗതവും ചെയ്യുന്നു. പക്ഷേ അഴിമതി തടയണമെങ്കിൽ ജീവനക്കാർ മാത്രം വിചാരിച്ചാൽ കഴിയില്ല. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല കൊടുക്കുന്നതും കുറ്റകരമാണെന്ന സന്ദേശം എത്തിക്കുവാനും ശ്രദ്ധിക്കുന്നുണ്ട്. 

? സർക്കാർ ജീവനക്കാർക്ക് ഉയർന്ന ശമ്പളം ലഭിക്കുന്നു എന്ന പ്രചാരണത്തെ സിവിൽ സംരക്ഷണ യാത്രയിലൂടെ എങ്ങനെയാണ് പ്രതിരോധിക്കുന്നത്.

∙ ജാഥയുമായി ബന്ധപ്പെട്ട് നോൺ ഗസറ്റഡ് ഉദ്യോഗസ്ഥൻമാരുടെ (എൻജിഒ) ശമ്പളത്തെ കുറിച്ചുള്ള വ്യക്തമായ ധാരണ പൊതുജനത്തിന് നൽകുന്നതിനായുള്ള കുറിപ്പുകൾ തയാറാക്കിയിട്ടുണ്ട്. കേരളത്തിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് ദിവസം കിട്ടുന്നത് കേവലം 800 രൂപയാണ്. ഈ രൂപയിൽനിന്നാണ് അയാളുടെ യാത്രാക്കൂലിയും മറ്റ് ആവശ്യങ്ങളും നടത്തേണ്ടത്. ബാക്കി ലഭിക്കുന്ന തുച്ഛമായ തുകയിലാണ് കുടുംബ ചെലവുകള്‍ നോക്കേണ്ടത്. 

സർക്കാർ ഓഫിസുകളിലൊന്നിലെ കാഴ്ച. (ഫയൽ ചിത്രം∙മനോരമ)

ഇനി മുകൾതട്ടിലുള്ള നോൺഗസറ്റഡ് ഉദ്യോഗസ്ഥൻന്മാർക്കാവട്ടെ പരമാവധി ലഭിക്കുന്നത് മാസം 55,000 രൂപയാണ്. സംസ്ഥാനത്ത് ജീവനക്കാർക്ക് ഇടയിൽ താഴേത്തട്ടിലുള്ളവരും ഉയർന്ന ഉദ്യോഗസ്ഥരും തമ്മിലുള്ള ശമ്പളത്തിന്റെ അന്തരം വളരെ കൂടുതലാണ്. ഉയർന്ന ഉദ്യോഗസ്ഥർക്ക് എല്ലാ ആനുകൂല്യവും നൽകുന്നതിനൊപ്പം വലിയ തുക ശമ്പളവും നൽകുന്നു. എന്നാൽ താഴേത്തട്ടിൽ കുറഞ്ഞ വേതനമാണ് നിലനിൽക്കുന്നത്. ഇത് സോഷ്യലിസ്റ്റ് സങ്കൽപങ്ങൾക്കുപോലും എതിരാണ്. പുറംലോകം ഇക്കാര്യം അറിയണമെന്നതും ജാഥയുടെ ലക്ഷ്യമാണ്.

? സ്ഥിര വരുമാനം ലഭിക്കുന്ന കേരളത്തിലെ സർക്കാർ ജീവനക്കാർ സാമ്പത്തികമായി ബുദ്ധിമുട്ടിലാണോ.

∙ കേരളത്തിലെ പ്രശ്നം സർക്കാർ ജീവനക്കാരനെ പൊതുസമൂഹം കാണുന്ന രീതിയിലാണ്. സ്വന്തം നാട്ടിൽ ജീവിക്കുന്നതിനാൽ സർക്കാർ ജീവനക്കാരുടെ കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും വലുതാണ്. സംഭാവനകളിലും പിരിവുകളിലും മറ്റുള്ളവർ 500 നല്‍കുമ്പോള്‍ സർക്കാർ ജീവനക്കാരനിൽനിന്ന് 1000 ആവും പ്രതീക്ഷിക്കുക. ജോലി ലഭിക്കുമ്പോൾ ജീവിതനിലവാരം ഉയർത്തുന്നതിന് വേണ്ടി സ്വാഭാവികമായും സർക്കാർ ഉദ്യോഗസ്ഥർ ശ്രമിക്കും. ഇതിന്റെ ഭാഗമായി വീട് വയ്ക്കും. 

Representative Image: Xworld/Shutterstock.

ഭവന നിർമാണമാണ് സർക്കാർ ജീവനക്കാരെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുന്നത്. ജീവിതച്ചെലവ് ഉയരുന്നതിനാൽ വായ്പാ തിരിച്ചടവിന് പോലും നിർവാഹമില്ലാത്ത ഉദ്യോഗസ്ഥരുണ്ട്. മുൻപൊക്കെ ധനകാര്യസ്ഥാപനങ്ങളിൽനിന്ന് വായ്പയെടുക്കുന്നവരുടെ എണ്ണം കുറവായിരുന്നു. എന്നാൽ ഇപ്പോൾ കൂടുതൽ ഉദ്യോഗസ്ഥർ വായ്പയെടുക്കുന്നതായും തിരിച്ചടവ് മുടങ്ങുന്ന അവസ്ഥയിലെത്തുന്നതായും കാണാനാവുന്നുണ്ട്.

? ഐടി മേഖലയിൽ അടക്കം ഉയർന്ന ശമ്പളം സ്വകാര്യ കമ്പനികൾ ഇപ്പോൾ നൽകുന്നുണ്ട്. അവയുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ മേഖല അനാകർഷകമാകുന്നുണ്ടോ.

∙ കേരള സമൂഹത്തിൽ വേതനഘടന നിർണയിക്കുന്നത് സർക്കാർ ജീവനക്കാരാണ്. സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടക്കുമ്പോഴാണ് സംസ്ഥാനത്തെ അസംഘടിത മേഖലയിലടക്കം വേതന വർധന ഉണ്ടാകുന്നത്. അല്ലെങ്കിൽ സ്വകാര്യമേഖലയിൽ  സമാന ആവശ്യം ഉയരുമ്പോൾ സർക്കാർ ജീവനക്കാർക്ക് ശമ്പളം വർധിക്കുന്നില്ലല്ലോ എന്ന ചോദ്യമാവും ഉണ്ടാവുക. കേരളത്തിൽ സാധാരണ ദിവസജോലിക്കാരന്റെ ശമ്പളം 1000–1200 രൂപയാണ്. അതേസമയം ബിഹാറിലും ഉത്തർപ്രദേശിലും ഇത് 300 രൂപ മാത്രമാണ്. അവിടെ സർക്കാർ ജീവനക്കാർക്ക് കേരളത്തിലെ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നതിനേക്കാളും ശമ്പളം ലഭിക്കുന്നുമുണ്ട്. അവിടെ സർക്കാർ–സ്വകാര്യ മേഖലകളിലെ വേതനത്തിൽ വലിയ അന്തരമുണ്ട്.

? കേരള സമൂഹത്തിൽ സർക്കാർ ജോലിക്കുണ്ടായിരുന്ന പ്രാധാന്യം കുറയുകയാണെന്നാണോ...

∙ സിവിൽ സർവീസ് ഇല്ലാതാവുക എന്നത് ഒരു സാമൂഹിക വിപത്താണ്. നമ്മുടെ സംസ്ഥാനത്തിൽ ഒരു മധ്യവർഗ വിഭാഗം സൃഷ്ടിക്കപ്പെട്ടത് സർക്കാർ ഉദ്യോഗസ്ഥരുള്ളതിനാലാണ്. സാധാരണ കുടുംബത്തിൽ വളര്‍ന്ന അഭ്യസ്തവിദ്യരായ യുവതീയുവാക്കൾ സർക്കാർ ജോലി നേടിയാണ് മധ്യവർഗത്തിലേക്ക് എത്തിച്ചേരുന്നത്. അവർ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നു. ഇതൊക്കെയാണ് കേരളത്തിലെ സാമൂഹികമാറ്റങ്ങളെ സ്വാധീനിച്ച നിർണായക ഘടകം.  

നവംബർ ഒന്നിന് കാസർകോടുനിന്ന് സിവിൽ സർവീസ് സംരക്ഷണ യാത്ര ആരംഭിച്ചപ്പോൾ (Photo credit: Facebook/Save Civil service)

പങ്കാളിത്ത പെൻഷനെന്ന കെണിയിലാണ് സർക്കാർ ജീവനക്കാർ ഇപ്പോള്‍ പെട്ടുപോയത്. അതിനാലാണ് അടുത്ത തലമുറയൊന്നും സർക്കാർ ജീവനക്കാരാകാൻ ആഗ്രഹിക്കാത്തത്. സർക്കാർ സേവനങ്ങളൊന്നും സൗജന്യമായി നൽകരുതെന്ന നവലിബറൽ ആശയങ്ങളുടെ ഭാഗമാണ് ഇത്. സർവീസ് മേഖലയിലും ഈ ആശയങ്ങൾ പിടിമുറുക്കുന്നതിന്റെ ലക്ഷണമാണ് കാണുന്നത്. ഇപ്പോഴത്തെ തലമുറ വിദേശത്ത് പോകുന്നതിന്റെ പ്രധാന കാരണം ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന തോന്നൽ യുവാക്കൾക്കിടയിൽ വ്യപകമായതിനാലാണ്. ജീവിക്കണമെന്ന ആഗ്രഹം നല്‍കുക എന്നത് പ്രധാനമാണല്ലോ. സർക്കാർ ജോലി എന്നത് കഴിഞ്ഞ തലമുറയെ ഇവിടെ തുടരാൻ പ്രേരിപ്പിച്ച ആഗ്രഹമായിരുന്നു.

? പങ്കാളിത്ത പെൻഷനിൽ ചേർന്ന ഉദ്യോഗസ്ഥൻ വിരമിക്കുമ്പോൾ ലഭിക്കുന്ന പെൻഷനിൽ അവ്യക്തതയുണ്ടോ.

∙ കഴിഞ്ഞ 10 വർഷം പങ്കാളിത്ത പെൻഷനിൽ നിക്ഷേപിച്ച തുകയിൽ എത്ര രൂപ ലഭിക്കുന്നു എന്ന് പരിശോധിച്ചാൽ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകും. പങ്കാളിത്ത പെൻഷനിൽ ചേർന്നിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥരിൽ എത്രയോ പേർ പെൻഷൻ പറ്റി. പെൻഷനായി 2000 രൂപയിൽ താഴെ മാത്രമാണ് പലർക്കും ലഭിക്കുന്നത്. 750 രൂപ സർക്കാർ പെൻഷൻ കിട്ടുന്നവർ പോലും ഇതിലുണ്ട്. സംസ്ഥാനത്ത് ക്ഷേമപെൻഷൻ 1600 രൂപയുള്ള സ്ഥാനത്താണിത്. 

Representative Image: Special Arrangement

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ‌ ക്ഷേമപെൻഷനുകൾ അടക്കമുള്ള ആനുകൂല്യങ്ങൾക്കും അർഹനല്ല. ബാങ്കിൽ കൊണ്ടുപോയി നിക്ഷേപിച്ചാൽ ലഭിക്കുന്ന പലിശയുടെ അത്ര തുകപോലും പങ്കാളിത്ത പെൻഷനിൽ നിക്ഷേപിച്ച തുകയ്ക്ക് ലഭിക്കുന്നില്ല. കോർപറേറ്റ് രീതിയിൽ ജീവനക്കാരുടെ പെൻഷൻ നിക്ഷേപിക്കുന്നത് അപകടകരമാണ്. സാമ്പത്തിക മാന്ദ്യമുണ്ടായാൽ ആദ്യം തകരുന്നത് ബാങ്കുകളിൽ നിക്ഷേപിക്കപ്പെടുന്ന പെൻഷൻ ഫണ്ടുകളാവും.  അർജന്റീനയിൽ ഉൾപ്പെടെ സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ട്.

? പങ്കാളിത്ത പെൻഷനിലേക്ക് മാറിയപ്പോഴല്ലേ അവരുടെ പെൻഷൻ പ്രായം 60 ആക്കിയത്, പിൻവലിക്കുമ്പോൾ വിരമിക്കൽ പ്രായവും മാറ്റേണ്ടി വരില്ലേ.

∙ പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയവരുടെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയിരുന്നു. ഇനി പിൻവലിച്ചാൽ പെൻഷൻ പ്രായം കുറയ്ക്കുമോ എന്ന് സർക്കാരാണ് വ്യക്തമാക്കേണ്ടത്. ആദ്യം റിപ്പോർട്ട് പുറത്തുവിട്ട് സർക്കാർ ചർച്ചയ്ക്ക് തയാറാകട്ടേ.

? പങ്കാളിത്ത പെൻഷനിൽ ലഭിക്കുന്ന തുക കുറയുന്നത് വിരമിച്ച ശേഷമുള്ള ജീവിതത്തിൽ എത്രത്തോളം മാറ്റമുണ്ടാക്കും.

∙ മുൻപ് സർക്കാർ ഉദ്യോഗസ്ഥന് ജോലിയിൽനിന്ന് വിരമിച്ച ശേഷവും കുടുംബത്തിൽ ഒരു വിലയുണ്ടായിരുന്നു. അത് പെൻഷൻ തുക നൽകുന്ന ധൈര്യമായിരുന്നു. അത് നഷ്ടമാവും. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ 750 രൂപ ലഭിച്ചയാൾക്ക് മുൻപായിരുന്നെങ്കിൽ 12000 രൂപയോളം പെൻഷൻ ലഭിക്കുമായിരുന്നു.

സിവിൽ സംരക്ഷണ യാത്ര വയനാട് ജില്ലയിലൂടെ കടന്നുപോകുന്നു. (Photo Credit: Facebook/ Save Civil Service)

? 2013 ൽ പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയപ്പോൾ എന്തു നിലപാടാണ് സ്വീകരിച്ചത്.

∙ 2013 ൽ യുഡിഎഫ് അനുകൂല സംഘടനകൾ പങ്കാളിത്ത പെൻഷനുവേണ്ടി വാദിച്ചപ്പോള്‍ ജോയിന്റ് കൗൺസിൽ അന്നേ സമരപരിപാടികളുമായി മുന്നിട്ടു നിന്നു. നടപ്പിലാക്കിയ ശേഷവും പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിൽ നിയമപരമായി  തെറ്റില്ലെന്ന വാദമാണ് പിന്നീട് യൂണിയൻ ഉയർത്തിയത്. 

? പങ്കാളിത്ത പെൻഷനിലൂടെ എന്തെല്ലാം നഷ്ടമാണ് സർക്കാർ ജീവനക്കാരനുണ്ടാവുന്നത്.

∙ 60 വയസ്സുകഴിഞ്ഞാൽ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് സർക്കാർ ഉദ്യോഗസ്ഥർ. സ്വകാര്യ മേഖലയെ പോലെ സർക്കാര്‍ സർവീസും മാറ്റുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. പങ്കാളിത്ത പെൻഷനിൽ സർക്കാർ അടയ്ക്കേണ്ട തുക കേരളം കൃത്യമായി അടയ്ക്കുന്നുണ്ട്. എന്നാൽ മറ്റു സംസ്ഥാനങ്ങൾ ഇതിലും വീഴ്ച വരുത്തുന്നുണ്ട്. കെഎസ്ആർടിസിക്ക് സംഭവിച്ച അവസ്ഥ നമ്മുടെ മുൻപിലുണ്ട്.

? പങ്കാളിത്ത പെൻഷൻ, ഡിഎ കുടിശ്ശിക തുടങ്ങിയ വിഷയങ്ങൾ സർക്കാർ ഉദ്യോഗസ്ഥരുടെ മനോവീര്യത്തെയും പ്രവർത്തന ശേഷിയെയും ബാധിക്കുന്നുണ്ടെന്നാണോ.

∙ സർക്കാർ സർവീസിൽ 75 ശതമാനത്തോളം നോൺ ഗസറ്റഡ് ഉദ്യോഗസ്ഥരാണുള്ളത്. ഇതിൽ പ്രധാനം ജനങ്ങളുമായി ഏറ്റവും കൂടുതൽ ബന്ധപ്പെടുന്ന പഞ്ചായത്ത്, വില്ലേജ് ഓഫിസുകളിലും കോടതികളിലുമാണ് നോൺ ഗസറ്റഡ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നതെന്നതാണ്. ഇവിടെയെല്ലാം ഉദ്യോഗസ്ഥർക്ക് വലിയ ജോലിഭാരമാണ്. ജോലിഭാരം താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ പ്രവർത്തനശേഷിയെ ബാധിക്കുമെന്ന ആശങ്കകൂടി നിലനി‍ൽക്കുന്നുണ്ട്. ഈ അവസ്ഥയിൽ മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാണ്. 

സിവിൽ സർവീസ് സംരക്ഷണ യാത്രയിൽനിന്ന്. (Photo credit: Facebook/ Save Civil Service).

ഇപ്പോള്‍ സമൂഹത്തിൽ വിവരശേഖരണം അടക്കമുള്ള ജോലികളിൽ ഏർപ്പെടുന്നത് സ്വകാര്യ സ്ഥാപനങ്ങളിലോ അർധ സർക്കാർ സ്ഥാപനങ്ങളിലോ ഉളളവരാണ്. അവർ സർക്കാർ ഉദ്യോഗസ്ഥരല്ല. പിഎസ്‍‌സിയിലൂടെ നിയമിക്കപ്പെട്ടവരുമല്ല. സർക്കാരിന്റെ ഐടി വിഭാഗങ്ങളിലെ നിയമനങ്ങളെല്ലാം ഇത്തരത്തിലാണ്. ഇവിടെയുണ്ടാകുന്ന പ്രധാന പ്രശ്നം സേവനങ്ങളിലെ വീഴ്ചകൾക്ക് ആരു മറുപടി നൽകും എന്നതാണ്. സ്ഥിരം ജീവനക്കാരെ പോലെ ഇവരെ നിയന്ത്രിക്കാൻ സർക്കാരിനാവില്ല.  ഇതിനൊപ്പം ശമ്പളം, പെൻഷൻ, ഡിഎ കുടിശിക എന്നിവ നൽകാൻ നിർവാഹമില്ല എന്ന പ്രചാരണം തുടർന്നാൽ സിവില്‍ സർവീസിന് ജീർണത സംഭവിക്കും, ജീവനക്കാരുടെ ആത്മാർഥത കുറയും.

? മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സർവീസ് മേഖല എത്രത്തോളം ശക്തമാണ്. 

∙ ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലൊന്നും സിവിൽ സർവീസ് മേഖല ശക്തമല്ല. അവിടെ ഓഫിസുകളിൽ ചെന്നാൽ, ഭരിക്കുന്ന പാർട്ടിയിലെ നേതാക്കന്മാരുടെ ബന്ധുക്കളും അടുപ്പക്കാരുമാണ് ഉദ്യോഗസ്ഥരായി ഇരിക്കുന്നത്. നിയമനങ്ങൾ താൽക്കാലികമാവുമ്പോൾ മതം, ജാതി എന്നീ ചിന്തകൾ അടിസ്ഥാനമാക്കുന്നു. സംവരണ തത്വങ്ങൾ അട്ടിമറിക്കപ്പെടുകയാണ്. ഭരണത്തിലുള്ള രാഷ്ട്രീയ പാർട്ടിയുമായി ചേർന്നു നിൽക്കുന്നവർക്ക് മാത്രമേ ജോലി ലഭിക്കുകയുള്ളു. ഇന്ത്യയിൽ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളുടെ അവസ്ഥയാണ് ഇത്. 

സംസ്ഥാനത്ത് ജീവനക്കാർക്ക് ഇടയിൽ താഴേത്തട്ടിലുള്ളവരും ഉയർന്ന ഉദ്യോഗസ്ഥരും തമ്മിലുള്ള ശമ്പളത്തിന്റെ അന്തരം വളരെ കൂടുതലാണ്. ഉയർന്ന ഉദ്യോഗസ്ഥർക്ക് എല്ലാ ആനുകൂല്യവും നൽകുന്നതിനൊപ്പം വലിയ തുക ശമ്പളവും നൽകുന്നു. എന്നാൽ താഴേത്തട്ടിൽ കുറഞ്ഞ വേതനമാണ് നിലനിൽക്കുന്നത്.

മിക്ക സംസ്ഥാനങ്ങളിലും സ്ഥിര നിയമനം ഇല്ല. മറ്റു സംസ്ഥാനങ്ങളിൽ സ്ഥിര നിയമനം 20 ശതമാനമായി താഴ്ന്നു. അതിനാലാണ് അവിടെ ഭരണസംവിധാനത്തിൽ അഴിമതി കൂടുതലായി കാണാനാവുന്നത്. അതേസമയം കേരളത്തിൽ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നില്ല. മുൻപത്തെ പോലെ സ്ഥിരം തസ്തികളിൽ നിയമനം നടത്തുന്നു. നിഷ്പക്ഷമായ പൊതുസേവനം കേരളത്തിൽ ലഭ്യമാക്കുന്നതിൽ സർക്കാർ ഉദ്യോഗസ്ഥർ വലിയ പങ്കാണു വഹിക്കുന്നത്. ഇതിനുള്ള പ്രധാന കാരണം സ്ഥിരം ജീവനക്കാർ ഇവിടെയുള്ളതാണ്.

സെക്രട്ടേറിയറ്റ് (ഫയൽ ചിത്രം: മനോരമ)

? സർക്കാർ നയങ്ങളോടുള്ള ജീവനക്കാരുടെ സമീപനം എങ്ങനെയാണ്.

∙ സർക്കാർ ജീവനക്കാരിൽ ഭൂരിപക്ഷം ഇടതുപക്ഷ സർവീസ് സംഘടനകളിൽപ്പെട്ടവരാണ്. ഇടതുപക്ഷത്തിൽ സിപിഎം, സിപിഐ എന്നീ പാര്‍ട്ടികളോട് ആഭിമുഖ്യമുള്ള യൂണിയനുകളാണ് അവ. മറ്റുള്ളവർ ഉണ്ടെങ്കിലും പ്രത്യക്ഷത്തിൽ യൂണിയൻ പ്രവർത്തനങ്ങളിലൊന്നും ഏർപ്പെടുന്നില്ല. പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന ആവശ്യം ശക്തമായി മനസ്സിൽ കൊണ്ടുനടക്കുന്നവരാണ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ഒക്ടോബറിൽ പങ്കാളിത്ത പെൻഷന്‍ പിൻവലിക്കുന്നതിനായി കാൽ ലക്ഷം ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മാർച്ച് നടത്താൻ ആഹ്വാനം ചെയ്തിരുന്നു. കാസർകോട് നിന്നടക്കം വണ്ടി വിളിച്ച് 40,000 പേരോളമാണ് മാർച്ചിൽ പങ്കെടുക്കാനെത്തിയത്. ജീവനക്കാരുടെ ഈ പങ്കാളിത്തം അവരുടെ മനസ്സിലുള്ള ചിന്തകൾ തുറന്നുകാട്ടുന്നതായിരുന്നു. പങ്കാളിത്ത പെൻഷൻ മാത്രമായിരുന്നില്ല അവരെ അവിടെ എത്തിച്ചത്.

? 2024 ലാണ് സർക്കാർ ജീവനക്കാർക്കുള്ള അടുത്ത ശമ്പള വർധന. സർക്കാർ കടക്കെണിയിലാണെന്ന അവസ്ഥയുമുണ്ട്. പ്രതീക്ഷകളെന്താണ്.

∙ 2024 ൽ സർക്കാർ ജീവനക്കാർക്കുള്ള അടുത്ത ശമ്പള വർധന വരേണ്ടതാണ്. ജീവനക്കാർ അത് ചോദിക്കുന്നില്ല. വിലക്കയറ്റം ഇല്ലെങ്കിൽ ശമ്പളം വർധിക്കേണ്ട ആവശ്യമില്ല. ഇപ്പോൾ ജീവിക്കുന്നതു പോലെ ജീവിച്ചാൽ മതി. എന്നാൽ പണപ്പെരുപ്പം ജീവിതച്ചെലവിൽ വലിയ മാറ്റമാണ് വരുത്തുന്നത്. ഭവന വായ്പയിലടക്കം വർധനയുണ്ടായി. സർക്കാർ ജീവനക്കാർക്ക് ഇപ്പോൾ സമ്പാദ്യമില്ലാതായി. കുടുംബത്തിൽ ഒന്നിൽ കൂടുതൽ പേർ സർക്കാർ ജീവനക്കാരായ കുടുംബങ്ങൾ മാത്രമാണു പിടിച്ചു നിൽക്കുന്നത്.

(ചിത്രം: മനോരമ)

? സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന വരുമാനം കേരളത്തിന്റെ സമ്പദ്‍വ്യവസ്ഥയെ എത്രമാത്രം ചലിപ്പിക്കുന്നുണ്ട്.

∙ സർക്കാർ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ശമ്പളം ഇവിടെത്തന്നെയാണ് ചെലവഴിക്കപ്പെടുന്നത്. ഇപ്പോൾ റോഡു പണിക്കടക്കം അന്യസംസ്ഥാന തൊഴിലാളികളാണ് ഇവിടെ എത്തുന്നത്. അവർക്ക് ലഭിക്കുന്ന വേതനത്തിൽ എത്ര ശതമാനം ഇവിടെ ചെലവാക്കപ്പെടുന്നു എന്ന് പരിശോധിച്ചാൽ മതി. ഇവിടെ ചെലവഴിക്കാൻ പറ്റുന്ന തുക വർധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ തടസ്സമില്ലാതെ നല്‍കിയാൽ അത് സാധ്യമാകും. സർക്കാർ ജീവനക്കാർക്കു പണം ലഭിച്ചാൽ സാധനങ്ങൾ വാങ്ങുമ്പോൾ അതു വിപണിയിലെത്തും.

? പങ്കാളിത്ത പെൻഷൻ രാജ്യമെമ്പാടുമുള്ള സർക്കാർ ജീവനക്കാരുടെ പ്രശ്നമാണ്. മറ്റു സംസ്ഥാനത്തുള്ള ജീവനക്കാർക്കും പ്രതീക്ഷ നൽകുന്നതാണോ കേരളത്തിലുയരുന്ന പ്രതിഷേധങ്ങൾ.

കേരളത്തിലെ പ്രതിരോധം മറ്റു സംസ്ഥാനങ്ങളിലെ ജീവനക്കാർക്കും പ്രതീക്ഷയുണ്ടാക്കുന്നുണ്ട്. ദേശീയ മാധ്യമങ്ങൾ വരെ കേരളത്തിലെ ചെറുത്തുനിൽപ് വാർത്തയാക്കുന്നത് ഇതിന് തെളിവാണ്.

സെക്രട്ടേറിയറ്റ് (ചിത്രം: മനോരമ)

? സർക്കാരിനെതിരെ തലസ്ഥാനത്തേയ്ക്ക് സിവിൽ സംരക്ഷണ യാത്ര സംഘടിപ്പിക്കുമ്പോൾ സിപിഐ നേതാക്കളുടെ പ്രതികരണം എന്തായിരുന്നു.

നമ്മള്‍ നിലപാട് പറഞ്ഞാണ് മുന്നോട്ട് പോകുന്നത്. പാർട്ടിയിൽനിന്ന് പിന്തുണ ലഭിക്കുന്നുണ്ട്. കാരണം പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് പാർട്ടി കോൺഗ്രസിൽ പ്രമേയം പാസാക്കിയിട്ടുണ്ട്. കൂടാതെ രാഷ്ട്രീയ പാർട്ടിയുമായി നേരിട്ട് ഇടപെടാനുള്ള സംവിധാനമുള്ള യൂണിയനല്ല ഞങ്ങളുടേത്. ഡിഎ കുടിശ്ശിക അടക്കം ചോദിക്കാതിരുന്നാൽ സർക്കാർ വിചാരിക്കും ഇവർക്ക് ഇതില്ലാതെയും ജീവിക്കാൻ കഴിയുന്നുണ്ടെന്ന്. അതിനാൽ ഇതെല്ലാം ചോദിക്കുക എന്നത് തൊഴിലാളി പ്രസ്ഥാനത്തിന്റെ കടമയാണ്. അത് ഞങ്ങൾ ചെയ്യുന്നു. സർക്കാരിന്റെ മുഖം നോക്കി ഇത് എൽഡിഎഫ് സർക്കാരാണ് എന്നൊന്നും നോക്കിയിരിക്കാൻ ഞങ്ങൾക്ക് ആവില്ല. യൂണിയനിൽ അടിയുറച്ചുനിൽക്കുന്നവർക്ക് വേണ്ടി ശബ്ദിക്കേണ്ടിവരും. സമൂഹത്തിന് ദോഷമുണ്ടാവാത്ത വിധത്തിൽ ഇതെങ്ങനെ കൈകാര്യം ചെയ്യാം എന്നാണ് പരിശോധിക്കേണ്ടത്.

English Summary:

Joint Council Secretary Jayachandran kallingal Speaks About Contributory Pension Scheme