കാഴ്ചപരിമിതിയുള്ള കെഎസ്‌യു സ്ഥാനാർഥി എസ്. ശ്രീക്കുട്ടനെ, ഇരുട്ടിന്റെ മറവിൽ റീകൗണ്ടിങ് നടത്തി തോൽപ്പിച്ചെന്ന വിവാദം ഹൈക്കോടതിയിലേക്കു വരെ വളർന്നു പെരുകി നിൽക്കുമ്പോൾ തൃശൂർ കേരളവർമ കോളജിലെ രാഷ്ട്രീയം വീണ്ടും സജീവ ചർച്ചകളിൽ നിറയുകയാണ്. കേരളവർമ കോളജിലെ രാഷ്ട്രീയത്തെക്കുറിച്ച് പൂർവ വിദ്യാർഥികളോടോ അധ്യാപകരോടോ ചോദിച്ചാൽ പലരും പറയുക അവിടുത്തെ വിദ്യാർഥി രാഷ്ട്രീയത്തെക്കുറിച്ചാകില്ല, അധ്യാപക രാഷ്ട്രീയത്തെക്കുറിച്ചാകും. കാരണം, കേരളവർമ കോളജിലെ വിദ്യാർഥി രാഷ്ട്രീയത്തിന്റെ ‘സ്റ്റിയറിങ് വീൽ’ എക്കാലവും പിടിച്ചിരുന്നത് ഒരുകൂട്ടം അധ്യാപകരാണെന്നതിനു വിദ്യാർഥികൾതന്നെ സാക്ഷ്യം പറയുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കോളജായതിനാൽ ഓരോ സർക്കാരിന്റെ കാലത്തും രാഷ്ട്രീയ ശുപാർശയാൽ നിയമനം നേടിയ അധ്യാപകർ പലരുണ്ട് ഇവിടെ. ഇക്കാര്യത്തിൽ പാർട്ടി ഭേദമില്ല. എങ്കിലും സിപിഎം ‘സെൽ’ ആയി പ്രവർത്തിക്കുന്നവരുടേതാണ് അതിശക്ത ചേരി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഴ്ചപരിമിതിയുള്ള കെഎസ്‌യു സ്ഥാനാർഥി എസ്. ശ്രീക്കുട്ടനെ, ഇരുട്ടിന്റെ മറവിൽ റീകൗണ്ടിങ് നടത്തി തോൽപ്പിച്ചെന്ന വിവാദം ഹൈക്കോടതിയിലേക്കു വരെ വളർന്നു പെരുകി നിൽക്കുമ്പോൾ തൃശൂർ കേരളവർമ കോളജിലെ രാഷ്ട്രീയം വീണ്ടും സജീവ ചർച്ചകളിൽ നിറയുകയാണ്. കേരളവർമ കോളജിലെ രാഷ്ട്രീയത്തെക്കുറിച്ച് പൂർവ വിദ്യാർഥികളോടോ അധ്യാപകരോടോ ചോദിച്ചാൽ പലരും പറയുക അവിടുത്തെ വിദ്യാർഥി രാഷ്ട്രീയത്തെക്കുറിച്ചാകില്ല, അധ്യാപക രാഷ്ട്രീയത്തെക്കുറിച്ചാകും. കാരണം, കേരളവർമ കോളജിലെ വിദ്യാർഥി രാഷ്ട്രീയത്തിന്റെ ‘സ്റ്റിയറിങ് വീൽ’ എക്കാലവും പിടിച്ചിരുന്നത് ഒരുകൂട്ടം അധ്യാപകരാണെന്നതിനു വിദ്യാർഥികൾതന്നെ സാക്ഷ്യം പറയുന്നു.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കോളജായതിനാൽ ഓരോ സർക്കാരിന്റെ കാലത്തും രാഷ്ട്രീയ ശുപാർശയാൽ നിയമനം നേടിയ അധ്യാപകർ പലരുണ്ട് ഇവിടെ. ഇക്കാര്യത്തിൽ പാർട്ടി ഭേദമില്ല. എങ്കിലും സിപിഎം ‘സെൽ’ ആയി പ്രവർത്തിക്കുന്നവരുടേതാണ് അതിശക്ത ചേരി. കോളജിൽ എസ്എഫ്ഐക്ക് 41 വർഷമായി എതിരാളികളില്ലാത്ത അവസ്ഥ. കോളജ് യൂണിയൻ തിരഞ്ഞെടുപ്പെന്നാൽ എസ്എഫ്ഐക്കും കെഎസ്‍യുവിനും എബിവിപിക്കുമൊക്കെ വാശിയുടേതാണെങ്കിൽ ഒരുകൂട്ടം അധ്യാപകർക്കതു ജീവന്മരണ പോരിന്റേതാണ്.

തൃശൂർ ശ്രീ കേരളവർമ കോളജ് യൂണിയർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കാഴ്ച പരിമിതിയുള്ള കെഎസ്‍യു സ്ഥാനാർഥി എസ്.ശ്രീക്കുട്ടന് വിദ്യാർഥികൾ കോളജിൽ നൽകിയ വരവേൽപ്പ്. (ചിത്രം: മനോരമ)
ADVERTISEMENT

എതിർപക്ഷത്തെ വിദ്യാർഥി ജയിക്കാതിരിക്കാൻ ബാലറ്റ് വിഴുങ്ങിയ അധ്യാപകർ പോലും ഇവിടെയുണ്ടായിരുന്നുവെന്നതിനു പൂർവ വിദ്യാർഥികളാണു സാക്ഷികൾ. സമൂഹ മാധ്യമങ്ങളില്‍ പാർട്ടിയുടെ നാവായി പച്ചയ്ക്കു പക്ഷംപിടിക്കുന്നവരാണിതിൽ പലരും. കായിക, കലാ, അക്കാദമിക് രംഗങ്ങളിൽ തൃശൂരിലെ ഒന്നാം നമ്പർ കോളജുകളിൽ ഒന്നാണെങ്കിലും കേരളവർമ പലപ്പോഴും വാർത്തകളിലിടം പിടിക്കുന്നതു രാഷ്ട്രീയ കോലാഹലങ്ങളിലൂടെയാണ്.

∙ മറക്കരുത്, 75 വർഷത്തെ പാരമ്പര്യം

സ്വാതന്ത്ര്യം ലഭിക്കുന്നതിനു 4 വർഷം മുൻപു പിറന്നതാണു കേരളവർമ കോളജ്. 75 വർഷം പൂർത്തിയാക്കിയതിനിടെ പ്രതിഭകളുടെ പെരുമഴ തീർക്കാൻ കോളജിനായി. സാംസ്കാരിക, വിദ്യാഭ്യാസ, കലാ, കായിക, രാഷ്ട്രീയ രംഗങ്ങളിൽ പ്രശസ്തരായ അനേകരെ സൃഷ്ടിച്ചു. രാജർഷി രാമവർമ മഹാരാജാവ് താമസിച്ചിരുന്ന കാനാട്ടുകര കൊട്ടാരമാണു പിന്നീടു കേരളവർമ കോളജാകുന്നത്. രാമവർമ്മ തമ്പുരാനും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും തമ്മിലുള്ള 1925–ലെ ചരിത്രപരമായ കൂടിക്കാഴ്ച നടന്ന കൊട്ടാരത്തിലാണു കോളജ് സ്ഥിതിചെയ്യുന്നത്.

തൃശൂർ ശ്രീ കേരളവർമ കോളജ്. (ഫയല്‍ ചിത്രം: മനോരമ)

കൊട്ടാരവും പതിനെട്ടര ഏക്കർ ഭൂമിയും സൗജന്യമായാണു രാജാവ് സംഭാവന ചെയ്തത്. പ്രഫ.പി.ശങ്കരൻ നമ്പ്യാർ ആയിരുന്നു ആദ്യ പ്രിൻസിപ്പൽ. 6 പെൺകുട്ടികളടക്കം 150 വിദ്യാർഥികൾ ആദ്യ വർഷത്തിൽ. കേരളത്തിലെ ഏറ്റവും മനോഹരമായ ക്യാംപസുകളിലൊന്നാണ് കേരള വർമയുടേത്. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്നു കൊണ്ടുവന്ന മരത്തൈകൾ നട്ടുപിടിപ്പിച്ചു രാജാവ് കൊട്ടാര വളപ്പിൽതന്നെ ഒന്നാന്തരം കാടുണ്ടാക്കി. ഇതാണ് കേരളവർമ കോളജിലെ പ്രശസ്‌തമായ ‘ഊട്ടി’ എന്ന മരക്കാട്. 

ADVERTISEMENT

കേരളവർമയിൽ പഠിച്ചിറങ്ങിയ പ്രതിഭാധനരുടെ പട്ടികയ്ക്കും നീളമേറും. എന്‍.വി.കൃഷ്ണവാരിയർ, കെ.പി.നാരായണ പിഷാരടി, എൻ.എൻ.കക്കാട്, യൂസഫലി കേച്ചേരി, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, ഡോ.എം.ജി.എസ്.നാരായണൻ, മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.രാജൻ, ജസ്റ്റിസ് വി.ശിവരാമൻ നായർ, ജസ്റ്റിസ് ടി. രാമചന്ദ്രൻ, കായിക താരങ്ങളായ കെ.എഫ്. ബെന്നി, സോളി സേവ്യർ, സി.വി.പാപ്പച്ചൻ, ജോപോൾ അഞ്ചേരി എന്നിങ്ങനെ പട്ടിക നീളും.

തൃശൂർ ശ്രീ കേരളവർമ കോളജ്. (ചിത്രം: മനോരമ)

∙ രാഷ്ട്രീയ നിയമനം, ചോറിനു കൂറ്

കേരളവർമയില്‍ പാർട്ടി നോമിനികളായി അധ്യാപകർ നിയമനം നേടുന്ന ഏർപ്പാടിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പരീക്ഷയും ഇന്റർവ്യൂവും റാങ്ക് ലിസ്റ്റുമൊക്കെ പണ്ടേ ഉണ്ടായിരുന്നെങ്കിലും നിയമിക്കപ്പെടുന്നതു പലപ്പോഴും ഭരണപ്പാർട്ടിയുടെ നോമിനി ആയിരിക്കും. ഇവർ ജോലി ചെയ്യുന്ന കാലത്തോളം ചോറിനുള്ള കൂറു പാർട്ടിയോടു കാണിച്ചുകൊണ്ടേയിരിക്കും. കോളജിലേക്കുള്ള പാർട്ടി നിയമനം പരസ്യമായ രഹസ്യമായിരുന്നു പലപ്പോഴും.

നിയമനത്തിനു കൈക്കൂലി വാങ്ങിയതിനു ജയിലിലായ നേതാക്കന്മാർ പോലുമുണ്ട് തൃശൂരിൽ. അടുത്തിടെ നടന്നൊരു നിയമന വിവാദം ഇങ്ങനെ: കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തില്‍ താൽക്കാലിക അധ്യാപക തസ്തികയിലേക്കു നിയമനം നടത്താൻ ദേവസ്വം ബോർഡ് പരീക്ഷയും ഇന്റർവ്യൂവും നടത്തി. റാങ്ക് ലിസ്റ്റ് തയാറായെങ്കിലും ആറു മാസമായി നിയമനം നടന്നില്ല. കാരണം അന്വേഷിച്ച ഉദ്യോഗാർഥികൾ അമ്പരന്നു.

തൃശൂർ ശ്രീ കേരളവർമ കോളജിന് മുന്നിൽ നവാഗതർക്ക് സ്വാഗതം അർപ്പിച്ചുകൊണ്ട് എസ്എഫ്ഐ പ്രവർത്തകർ സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

നിയമനം കൊടുക്കാൻ ഉദ്ദേശിച്ചിരുന്ന മുൻ എസ്എഫ്ഐ നേതാവ് റാങ്ക് പട്ടികയിൽ രണ്ടാമതായിപ്പോയതാണു കാരണം! ഇതോടെ റാങ്ക് പട്ടിക ഒപ്പിടാതെ വകുപ്പുമേധാവി പിടിച്ചുവച്ചിരിക്കുകയായിരുന്നു. സബ്ജക്ട് എക്സ്പേർട്ട് ആയ അധ്യാപിക ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെയാണു സംഭവം പുറത്തുവന്നത്. എസ്എഫ്ഐ നേതാവിനോട് ഇന്റർവ്യൂവിൽ ഒരു ചോദ്യം പോലും ചോദിക്കാതെ വകുപ്പുമേധാവി ഫുൾ മാർക്ക് നൽകിയതും പുറത്തായി. ഇതോടെ ഒന്നാം റാങ്കുകാരിക്കു നേരെ ഭീഷണികളുടെ പ്രവാഹമായി. പിന്മാറാന്‍ ആവശ്യപ്പെട്ട് ഭീഷണികൾ പോലും പ്രവഹിച്ചു.

∙ വിവാദത്തിലായ മന്ത്രി ബിന്ദു

എസ്.ശ്ര‍ീക്കുട്ടനെ തോൽപ്പിക്കാൻ ഇടപെട്ടെന്ന ആരോപണത്തിന്റെ പേരിൽ കരിങ്കൊടി പ്രതിഷേധം നേരിടേണ്ടിവന്ന മന്ത്രി ആർ.ബിന്ദുവിനുമുണ്ട് കേരളവർമയുമായി ദീർഘകാല ബന്ധം. കേരളവർമയിലെ അധ്യാപികസ്ഥാനം രാജിവച്ചാണു മന്ത്രി ആർ.ബിന്ദു തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. സിപിഎം പിബി അംഗം എ.വിജയരാഘവന്റെ ഭാര്യ കൂടിയാണു ബിന്ദു. ജോലി രാജിവയ്ക്കുന്ന കാലത്തു കേരളവർമയിലെ പ്രിൻസിപ്പൽ ഇൻ ചാർജും ആയിരുന്നു ബിന്ദു. 

കേരളവർമ കോളജിന്റെ 75–ാം വാർഷീകാഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയ പൂർവവിദ്യാർഥിയും അധ്യാപികയും ആയിരുന്ന മന്ത്രി ആർ.ബിന്ദു പൂർവവിദ്യാർഥികൾ കൂടിയായ പി.ബാലചന്ദ്രൻ എംഎൽഎ, ടി.വി ചന്ദ്രമോഹൻ, മന്ത്രി കെ.രാജൻ എന്നിവരോടൊപ്പം കാംപസിൽ. (ഫയൽ ചിത്രം: മനോരമ)

മന്ത്രിയായ ശേഷം സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കാൻ തയാറാകാത്തതെന്താണെന്ന ചോദ്യം ഉയർന്നപ്പോൾ താൻ പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചിട്ടില്ലെന്നു മന്ത്രി പ്രതികരിച്ചതു നേരത്തേ വിവാദമായിരുന്നു. ബിന്ദുവിന്റെ വൈസ് പ്രിൻസിപ്പൽ നിയമനവും നേരത്തേ വിവാദത്തിലായിരുന്നു. കേരളവർമയിലെ പ്രിൻസിപ്പൽമാരുടെ കാര്യവും പരമ്പരാഗതമായി കഷ്ടത്തിലാണ്. എസ്എഫ്ഐക്ക് അനുക‍ൂലമായി നിന്നില്ലെങ്കിൽ ജോലി ദുഷ്കരമാകും. വിദ്യാർഥികൾക്കു മുന്നിൽ പരസ്യമായി ഖേദം പ്രകടിപ്പിക്കണം എന്ന എസ്എഫ്ഐയുടെ നിബന്ധന അംഗീകരിക്കാൻ കഴിയാതെ മുൻ പ്രിൻസിപ്പൽ എ.പി.ജയദേവൻ രാജിവച്ചത് ഏതാനും വർഷം മുൻപാണ്.

∙ വിവാദമായ നഗ്ന പോസ്റ്ററുകൾ

ഇതു മാത്രമല്ല കേരള വർമയിലെ വിവാദങ്ങൾ. സരസ്വതീ ദേവിയുടെ നഗ്നചിത്രം വരച്ചു നവാഗതരെ വരവേറ്റതിന്റെ പേരിൽ കേരളവർമ കോളജിലെ എസ്എഫ്ഐ യൂണിറ്റ് വിവാദത്തിലായതു 2017ലാണ്. അധ്യാപകരിൽ ചിലർ ഇതിനെ അനുകൂലിച്ചതു പാർട്ടിയേയും വെട്ടിലാക്കിയിരുന്നു. അയ്യപ്പ വിഗ്രഹത്തെ അവഹേളിച്ച് പോസ്റ്റർ സ്ഥാപിച്ചതിന് എസ്എഫ്ഐ വിവാദത്തിലായത് 2019ൽ ആണ്. എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. നവാഗതരെ ആകർഷിക്കാനായിരുന്നു പോസ്റ്റർ സ്ഥാപിച്ചതെന്നായിരുന്നു വിശദീകരണം. ലൈംഗിക ചേഷ്ട കാണിക്കുന്ന നഗ്നദേഹങ്ങളുടെ പോസ്റ്റർ പതിച്ചും എസ്എഫ്ഐ കോളജില്‍ വിവാദം സൃഷ്ടിച്ചിരുന്നു.

English Summary:

The history and present of Thrissur Kerala Varma College, which has been filled with controversies, seem to have no end