തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായി രൂപീകരിച്ച കോൺഗ്രസ് അച്ചടക്കസമിതി വിഷമം പിടിച്ചൊരു തെളിവെടുപ്പു പ്രക്രിയയിലാണ്. സമിതിക്കു മുൻപാകെയെത്തുന്നത് മലപ്പുറം ജില്ലയിലെ പ്രധാന നേതാക്കൾ. രാഹുൽ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ മൂന്നു നിയമസഭാ മണ്ഡലങ്ങൾ മലപ്പുറം ജില്ലയിലാണ്. ആര്യാടൻ ഷൗക്കത്ത് ഒരുവശത്തും ഡിസിസി മറുവശത്തുമായാണ് ഏറ്റുമുട്ടൽ.

തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായി രൂപീകരിച്ച കോൺഗ്രസ് അച്ചടക്കസമിതി വിഷമം പിടിച്ചൊരു തെളിവെടുപ്പു പ്രക്രിയയിലാണ്. സമിതിക്കു മുൻപാകെയെത്തുന്നത് മലപ്പുറം ജില്ലയിലെ പ്രധാന നേതാക്കൾ. രാഹുൽ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ മൂന്നു നിയമസഭാ മണ്ഡലങ്ങൾ മലപ്പുറം ജില്ലയിലാണ്. ആര്യാടൻ ഷൗക്കത്ത് ഒരുവശത്തും ഡിസിസി മറുവശത്തുമായാണ് ഏറ്റുമുട്ടൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായി രൂപീകരിച്ച കോൺഗ്രസ് അച്ചടക്കസമിതി വിഷമം പിടിച്ചൊരു തെളിവെടുപ്പു പ്രക്രിയയിലാണ്. സമിതിക്കു മുൻപാകെയെത്തുന്നത് മലപ്പുറം ജില്ലയിലെ പ്രധാന നേതാക്കൾ. രാഹുൽ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ മൂന്നു നിയമസഭാ മണ്ഡലങ്ങൾ മലപ്പുറം ജില്ലയിലാണ്. ആര്യാടൻ ഷൗക്കത്ത് ഒരുവശത്തും ഡിസിസി മറുവശത്തുമായാണ് ഏറ്റുമുട്ടൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായി രൂപീകരിച്ച കോൺഗ്രസ് അച്ചടക്കസമിതി വിഷമം പിടിച്ചൊരു തെളിവെടുപ്പു പ്രക്രിയയിലാണ്. സമിതിക്കു മുൻപാകെയെത്തുന്നത് മലപ്പുറം ജില്ലയിലെ പ്രധാന നേതാക്കൾ. രാഹുൽ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ മൂന്നു നിയമസഭാ മണ്ഡലങ്ങൾ മലപ്പുറം ജില്ലയിലാണ്. ആര്യാടൻ ഷൗക്കത്ത് ഒരുവശത്തും ഡിസിസി മറുവശത്തുമായാണ് ഏറ്റുമുട്ടൽ. ഇക്കാര്യം ഇതിനകം രാഹുലിന്റെ ശ്രദ്ധയിൽപ്പെടുകയും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ  പ്രശ്നപരിഹാരത്തിന് ഇടപെടുകയും ചെയ്തു. പക്ഷേ, ഒത്തുതീർപ്പായില്ല. 

∙ ആര്യാടൻ ഇട്ട അടിത്തറ

ADVERTISEMENT

കരുണാകരൻ– ആന്റണി ഗ്രൂപ്പു പോരിന്റെ കാലത്ത് മലപ്പുറം സംബന്ധിച്ചു വിലപേശലിനോ വാശിക്കോ ‘ലീഡർ’ മുതിരുമായിരുന്നില്ല. ജില്ലയിലെ അധികാരഘടനയിൽ ആര്യാടൻ മുഹമ്മദിനും എ വിഭാഗത്തിനുമുള്ള മേധാവിത്വം അംഗീകരിച്ചു കൊടുക്കുകയാണ് അദ്ദേഹം ചെയ്തുവന്നത്. കോൺഗ്രസിലെ ഗ്രൂപ്പുതർക്കം മലപ്പുറത്തു കൊട്ടിക്കയറുന്നതു മുസ്‍ലിം ലീഗിനു ഹിതകരമാകില്ലെന്നായിരുന്നു കരുണാകരന്റെ നിഗമനം. ആര്യാടൻ ഇടയ്ക്കു ലീഗിനെ വാശി കയറ്റും, കെ.കരുണാകരൻ ഇപ്പുറത്തു സന്തോഷിപ്പിക്കും. അങ്ങനെയാണ് മലപ്പുറത്തെ യുഡിഎഫ് രാഷ്ട്രീയം മുന്നോട്ടു പോയത്.

ആര്യാടൻ ഷൗക്കത്ത് (ഫയൽ ചിത്രം: മനോരമ)

ആര്യാടന്റെ വിടവാങ്ങലോടെ, അദ്ദേഹത്തിനു കിട്ടിവന്ന അതേ പരിഗണന മകൻ ആര്യാടൻ ഷൗക്കത്ത് അർഹിക്കുന്നതായി ജില്ലാ നേതൃത്വമോ കെപിസിസിയിലെ ഒരു വിഭാഗം നേതാക്കളോ കരുതുന്നില്ല. ‘വാപ്പ പറയുന്നതിനു ഞങ്ങൾ അതേപടി തല കുലുക്കി; പഴയസ്ഥിതി ഇനി പ്രയാസമാണെന്ന്’ ഷൗക്കത്തിന്റെ മുഖത്തു നോക്കി എ.പി.അനിൽകുമാർ എംഎൽഎ പറഞ്ഞു. ആര്യാടനോടു പറയാൻ നട്ടെല്ലില്ലായിരുന്നെങ്കിൽ അതു നിങ്ങളുടെ കുഴപ്പമാണെന്നും ആ ദൗർബല്യം തനിക്കില്ലെന്നും ഷൗക്കത്ത് മറുപടി പറഞ്ഞു. 

ADVERTISEMENT

ജില്ലയിലെ കോ‍ൺഗ്രസിൽ പിന്നീടങ്ങോട്ടു പിരിമുറുക്കം അയഞ്ഞിട്ടില്ല. മലപ്പുറത്തെ പാർട്ടിയിൽ പ്രബലമായ ആര്യാടൻ വികാരം ഊതിക്കത്തിച്ചു നിർത്താൻ ഷൗക്കത്ത് അദ്ദേഹത്തിന്റെ പേരിൽ ആര്യാടൻ ഫൗണ്ടേഷൻ രൂപീകരിച്ചു; ബ്ലോക്ക് പുനഃസംഘടനയോടുള്ള വിമതനീക്കമാണ് അതിൽ നേതൃത്വം കണ്ടത്.

ഫൗണ്ടേഷന്റെ ഉദ്ഘാടന പരിപാടിയായ മൗലാന അബുൾ കലാം അനുസ്മരണ സമ്മേളനത്തിന് ‍എം.എം.ഹസനും ബെന്നി ബഹനാനും എം.കെ.രാഘവനും പോകുന്നതു വിലക്കാൻ കെപിസിസി ശ്രമിച്ചു. ആര്യാടന്റെ സഹപ്രവർത്തകരായ അവരത് അംഗീകരിച്ചില്ല. ഷൗക്കത്തിനെ സസ്പെൻഡ് ചെയ്യാനുള്ള നീക്കത്തോട് ഒരു വിഭാഗം നേതാക്കൾ വിയോജിച്ചു. കെപിസിസി സാംസ്കാരിക സംഘടനയായ ‘സംസ്കാരസാഹിതി’യുടെ ചെയർമാൻ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കി. 

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ ഫലവത്താകാതെ ഇടപെടൽ

ബ്ലോക്ക് പുനഃസംഘടനാ തർക്കത്തിന്റെ ബാക്കിയാണ് മണ്ഡലം പുനഃസംഘടനയിൽ സംഭവിച്ചത്. എയുടെ അക്കൗണ്ടിലാണ് ഡിസിസി പ്രസിഡന്റായതെങ്കിലും ഇപ്പോൾ സംസ്ഥാന നേതൃത്വത്തിനൊപ്പമാണ്    ഡിസിസി പ്രസിഡന്റ് വി.എസ്.ജോയി. ആര്യാടനു നൽകിയിരുന്ന  പാർട്ടി പദവികളിലെ വിഹിതം അതേപടി ഷൗക്കത്തിനു കൊടുക്കേണ്ട കാര്യമില്ലെന്നു ഡിസിസിയും നേതൃത്വവും വിലയിരുത്തി. അതോടെ ഇടഞ്ഞ ഷൗക്കത്തും 40 അംഗ സംഘവും കണ്ണൂരിലെത്തി കെപിസിസി പ്രസിഡന്റിനെ കണ്ടു. ഷൗക്കത്ത് പ്രതിപക്ഷ നേതാവിനോടും സംസാരിച്ചു. കെപിസിസി ഭാരവാഹികളായ കെ.ജയന്തിനെയും പി.എ.സലീമിനെയുമാണ് പ്രശ്നം പരിശോധിക്കാൻ കെ.സുധാകരൻ ചുമതലപ്പെടുത്തിയത്.

അനിൽകുമാറും ഷൗക്കത്തും തമ്മിൽ സംസാരിച്ചു തീർക്കാൻ സതീശനും നിർദേശിച്ചു. ആ ചർച്ച പ്രയോജനപ്പെട്ടില്ല. ജയന്തും സലീമും ചില പ്രാഥമികചർച്ചകൾ നടത്തി, എന്നിട്ടു മുൻ നിശ്ചയിച്ചതു പ്രകാരം വിദേശത്തു ചില പരിപാടികൾക്കായി പോയി. അവർ തിരിച്ചെത്തും മുൻപു സ്ഥിതി  വഷളായി. ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ ഷൗക്കത്ത് പലസ്തീൻ സംഗമം പ്രഖ്യാപിച്ചു. പരിപാടിക്കു തലേന്നു കെപിസിസിയുടെ വിലക്കു വന്നു. ഇതു ഷൗക്കത്ത് തള്ളി. ഇതോടെ കെപിസിസി തീരുമാനം തിരുവഞ്ചൂർ അധ്യക്ഷനായ അച്ചടക്ക സമിതിക്കു വിട്ടു. 

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (ഫയൽ ചിത്രം: മനോരമ)

ജില്ലയിലെ കോൺഗ്രസിനെ ഷൗക്കത്ത് മുൾമുനയിൽ നിർത്തുകയാണെന്നു ഡിസിസി ആരോപിക്കുന്നു. തന്നെ പാർട്ടിക്കു വെളിയിലാക്കാൻ ചിലർ ബോധപൂർവം കളിക്കുകയാണെന്നു ഷൗക്കത്തും വിചാരിക്കുന്നു. രണ്ടുകൂട്ടരും ഒരു കാര്യം സമ്മതിക്കുന്നു. കെപിസിസി നേതൃത്വത്തിനു കൂടുതൽ ഫലവത്തായി ഇടപെടാമായിരുന്നു. ഇരുവിഭാഗവും അംഗീകരിക്കുന്ന മുതിർന്ന രണ്ടോ മൂന്നോ നേതാക്കളെ മലപ്പുറത്തേക്ക് അയച്ച് മധ്യസ്ഥചർച്ച നടത്തി പരിഹാരത്തിനു ശ്രമിക്കാമായിരുന്നു. 

കോട്ടയത്തെ വാർത്താസമ്മേളന ദൃശ്യങ്ങൾ വിവാദമായശേഷം സംഘടനാകാര്യങ്ങൾ കെപിസിസി പ്രസിഡന്റ് തീരുമാനിക്കട്ടെ എന്ന മനോഭാവത്തിലാണ് പ്രതിപക്ഷനേതാവ്. ജൂനിയറായ ചില കെപിസിസി ഭാരവാഹികളെയാണ് സുധാകരൻ അമിതമായി ആശ്രയിക്കുന്നത്. അവരെ പലരും ഗൗരവത്തിൽ എടുക്കാറില്ല. 

 ഇതുപോലെ ഒച്ചപ്പാടുണ്ടാക്കിയില്ലെങ്കിലും, മലപ്പുറത്തെ നേതൃത്വവുമായി ഇടഞ്ഞാണ് വി.അബ്ദുറഹ്മാൻ കോൺഗ്രസ് വിട്ടത്. ഡിസിസി ഭാരവാഹിസ്ഥാനം കിട്ടാത്തതിൽ പ്രതിഷേധിച്ച അദ്ദേഹം ഇന്നു പിണറായി മന്ത്രിസഭയിൽ അംഗമാണ്. ഷൗക്കത്തിനും ചില സ്വാഗതവചനങ്ങൾ സിപിഎമ്മിൽനിന്നു പുറത്തുവരുന്നുണ്ട്. ആര്യാടന്റെ പ്രസ്ഥാനം വിട്ടുപോകില്ലെന്ന്   അദ്ദേഹം ആവർത്തിക്കുകയും ചെയ്യുന്നു.

English Summary:

Disputes between Malappuram Congress leaders create a new headache.