‘താലം പിടിക്കാനും പൂവു കൊടുക്കാനും മാത്രം മതിയോ സ്ത്രീകൾ?’ തൊലിപ്പുറത്താണോ ‘കേരളീയ’ വിപ്ലവം?
കേരളത്തിന്റെ അറുപത്തിയേഴാം ജന്മദിനത്തിൽ അരങ്ങേറിയ ‘കേരളീയം’ ആഘോഷവേദിയിലെ രണ്ടു ചിത്രങ്ങൾ രണ്ടു കാരണങ്ങളാൽ വൈറലായി. അതിലൊന്ന് മോഹൻ ലാൽ ഉദ്ഘാടനവേദിയിൽ സെൽഫിയെടുക്കുന്ന ചിത്രമായിരുന്നു. മലയാളത്തിന് ഏറെ പ്രിയപ്പെട്ട താരങ്ങൾ മുഖ്യമന്ത്രിക്കൊപ്പം സെൽഫിക്കു പോസ് ചെയ്തതിന്റെ കൗതുകം വൈറൽ വേഗത്തിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ‘ലവും ലൈക്കും’ വാരിക്കോരി വാങ്ങിയ ആ ചിത്രം പൊടുന്നനെയാണ് മറ്റൊരു വിഷയത്തിന്റെ ചർച്ചാ കേന്ദ്രമായത്. സെൽഫിക്കു പോസ് ചെയ്തപ്പോൾ ഒരു താരം മറ്റൊരു താരത്തെ ചേർത്തു പിടിച്ചതായിരുന്നു ചർച്ചയുടെ വിഷയം. സ്പർശനത്തിന്റെ രാഷ്ട്രീയശരികളെക്കുറിച്ചുള്ള ചർച്ച ഒരു വശത്ത് ചൂടു പിടിച്ചു. മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയെ സ്പർശിച്ചതിനെ തുടർന്ന് സുരേഷ് ഗോപിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതിന്റെ ചൂടാറുന്നതിനു മുൻപായിരുന്നു കേരളീയം വേദിയിലെ ആ വൈറൽ ചിത്രമെന്നതും സംവാദങ്ങൾക്ക് ആക്കം കൂട്ടി. അതേ വേദിയിലെ മറ്റൊരു ചിത്രവും അടുത്ത ദിവസം വേറിട്ടൊരു ചർച്ചയ്ക്ക് തുടക്കമിട്ടു.
കേരളത്തിന്റെ അറുപത്തിയേഴാം ജന്മദിനത്തിൽ അരങ്ങേറിയ ‘കേരളീയം’ ആഘോഷവേദിയിലെ രണ്ടു ചിത്രങ്ങൾ രണ്ടു കാരണങ്ങളാൽ വൈറലായി. അതിലൊന്ന് മോഹൻ ലാൽ ഉദ്ഘാടനവേദിയിൽ സെൽഫിയെടുക്കുന്ന ചിത്രമായിരുന്നു. മലയാളത്തിന് ഏറെ പ്രിയപ്പെട്ട താരങ്ങൾ മുഖ്യമന്ത്രിക്കൊപ്പം സെൽഫിക്കു പോസ് ചെയ്തതിന്റെ കൗതുകം വൈറൽ വേഗത്തിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ‘ലവും ലൈക്കും’ വാരിക്കോരി വാങ്ങിയ ആ ചിത്രം പൊടുന്നനെയാണ് മറ്റൊരു വിഷയത്തിന്റെ ചർച്ചാ കേന്ദ്രമായത്. സെൽഫിക്കു പോസ് ചെയ്തപ്പോൾ ഒരു താരം മറ്റൊരു താരത്തെ ചേർത്തു പിടിച്ചതായിരുന്നു ചർച്ചയുടെ വിഷയം. സ്പർശനത്തിന്റെ രാഷ്ട്രീയശരികളെക്കുറിച്ചുള്ള ചർച്ച ഒരു വശത്ത് ചൂടു പിടിച്ചു. മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയെ സ്പർശിച്ചതിനെ തുടർന്ന് സുരേഷ് ഗോപിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതിന്റെ ചൂടാറുന്നതിനു മുൻപായിരുന്നു കേരളീയം വേദിയിലെ ആ വൈറൽ ചിത്രമെന്നതും സംവാദങ്ങൾക്ക് ആക്കം കൂട്ടി. അതേ വേദിയിലെ മറ്റൊരു ചിത്രവും അടുത്ത ദിവസം വേറിട്ടൊരു ചർച്ചയ്ക്ക് തുടക്കമിട്ടു.
കേരളത്തിന്റെ അറുപത്തിയേഴാം ജന്മദിനത്തിൽ അരങ്ങേറിയ ‘കേരളീയം’ ആഘോഷവേദിയിലെ രണ്ടു ചിത്രങ്ങൾ രണ്ടു കാരണങ്ങളാൽ വൈറലായി. അതിലൊന്ന് മോഹൻ ലാൽ ഉദ്ഘാടനവേദിയിൽ സെൽഫിയെടുക്കുന്ന ചിത്രമായിരുന്നു. മലയാളത്തിന് ഏറെ പ്രിയപ്പെട്ട താരങ്ങൾ മുഖ്യമന്ത്രിക്കൊപ്പം സെൽഫിക്കു പോസ് ചെയ്തതിന്റെ കൗതുകം വൈറൽ വേഗത്തിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ‘ലവും ലൈക്കും’ വാരിക്കോരി വാങ്ങിയ ആ ചിത്രം പൊടുന്നനെയാണ് മറ്റൊരു വിഷയത്തിന്റെ ചർച്ചാ കേന്ദ്രമായത്. സെൽഫിക്കു പോസ് ചെയ്തപ്പോൾ ഒരു താരം മറ്റൊരു താരത്തെ ചേർത്തു പിടിച്ചതായിരുന്നു ചർച്ചയുടെ വിഷയം. സ്പർശനത്തിന്റെ രാഷ്ട്രീയശരികളെക്കുറിച്ചുള്ള ചർച്ച ഒരു വശത്ത് ചൂടു പിടിച്ചു. മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയെ സ്പർശിച്ചതിനെ തുടർന്ന് സുരേഷ് ഗോപിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതിന്റെ ചൂടാറുന്നതിനു മുൻപായിരുന്നു കേരളീയം വേദിയിലെ ആ വൈറൽ ചിത്രമെന്നതും സംവാദങ്ങൾക്ക് ആക്കം കൂട്ടി. അതേ വേദിയിലെ മറ്റൊരു ചിത്രവും അടുത്ത ദിവസം വേറിട്ടൊരു ചർച്ചയ്ക്ക് തുടക്കമിട്ടു.
കേരളത്തിന്റെ അറുപത്തിയേഴാം ജന്മദിനത്തിൽ അരങ്ങേറിയ ‘കേരളീയം’ ആഘോഷവേദിയിലെ രണ്ടു ചിത്രങ്ങൾ രണ്ടു കാരണങ്ങളാൽ വൈറലായി. അതിലൊന്ന് നടൻ മോഹൻ ലാൽ ഉദ്ഘാടനവേദിയിൽ സെൽഫിയെടുക്കുന്ന ചിത്രമായിരുന്നു. മലയാളത്തിന് ഏറെ പ്രിയപ്പെട്ട താരങ്ങൾ മുഖ്യമന്ത്രിക്കൊപ്പം സെൽഫിക്കു പോസ് ചെയ്തതിന്റെ കൗതുകം വൈറൽ വേഗത്തിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ‘ലവും ലൈക്കും’ വാരിക്കോരി വാങ്ങിയ ആ ചിത്രം പൊടുന്നനെയാണ് മറ്റൊരു വിഷയത്തിന്റെ ചർച്ചാ കേന്ദ്രമായത്. സെൽഫിക്കു പോസ് ചെയ്തപ്പോൾ നടൻ മമ്മൂട്ടി നടി ശോഭനയെ ചേർത്തു പിടിച്ചതായിരുന്നു ചർച്ചയുടെ വിഷയം.
സ്പർശനത്തിന്റെ രാഷ്ട്രീയശരികളെക്കുറിച്ചുള്ള ചർച്ച ഒരു വശത്ത് ചൂടു പിടിച്ചു. മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയെ അനുവാദമില്ലാതെ സ്പർശിച്ചതിനെ തുടർന്ന് നടൻ സുരേഷ് ഗോപിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതിന്റെ ചൂടാറുന്നതിനു മുൻപായിരുന്നു കേരളീയം വേദിയിലെ ആ വൈറൽ ചിത്രമെന്നതും സംവാദങ്ങൾക്ക് ആക്കം കൂട്ടി. അതേ വേദിയിലെ മറ്റൊരു ചിത്രവും അടുത്ത ദിവസം വേറിട്ടൊരു ചർച്ചയ്ക്ക് തുടക്കമിട്ടു. കേരളീയം ഉദ്ഘാടനവേദിയിൽ നിലവിളക്കിന് തിരി തെളിയിക്കുന്ന നേരത്തെ ചിത്രമായിരുന്നു അത്. വലിയൊരു ആൺകൂട്ടത്തിൽ പേരിനു മാത്രമായി ശുഷ്കിച്ചു പോയ സ്ത്രീസാന്നിധ്യം ചിലരെയെങ്കിലും അസ്വസ്ഥമാക്കി. ചിലർ അക്കാര്യം ചൂണ്ടിക്കാട്ടി. (കേരളീയം പരിപാടിയുടെ ഉദ്ഘാടന വേദിയിൽനിന്നുള്ള ചിത്രം ചുവടെ )
ആറര പതിറ്റാണ്ടു പിന്നിട്ട കേരളീയ സമൂഹത്തിന്റെ ആഘോഷ ഫ്രെയിമിൽ ഇടംപിടിക്കാൻ സ്ത്രീകൾ ഇനിയും കലഹിക്കേണ്ടി വരുന്നത് കേരളം ആർജിച്ചെന്നു പറഞ്ഞാഘോഷിക്കുന്ന ലിംഗനീതിയുടെ യാഥാർഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ കേരളം കൈവരിച്ച പുരോഗതിയെ വലിയ ആഘോഷമാക്കിയ കേരളീയം പോലൊരു വേദിതന്നെ, നേടിയെന്നു പറയപ്പെടുന്ന മുന്നേറ്റം ഏതു വരെയെന്നു തുറന്നു കാണിക്കുന്നതിന്റെ പ്രോഗ്രസ് റിപ്പോർട്ടായും വിലയിരുത്തപ്പെട്ടു.
∙ ആ സ്ത്രീകൾ സാന്നിധ്യമായി ചുരുങ്ങിയതെങ്ങനെ?
‘കേരളത്തെ ലോകത്തിനു മുന്നിൽ സമഗ്രവും സത്യസന്ധവുമായി അവതരിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ആവിഷ്കരിച്ച നവീനവും ബൃഹത്തരവുമായ പദ്ധതിയാണ് കേരളീയം’, തിരുവനന്തപുരത്ത് നടന്ന വർണാഭമായ കേരളീയം ഉദ്ഘാടനവേദിയിൽ അധ്യക്ഷത വഹിച്ച മന്ത്രി കെ.രാജൻ പറഞ്ഞ വാക്കുകളാണിവ. ആ വേദിയും സദസ്സും ആധുനിക കേരളത്തിന്റെ സത്യസന്ധമായ കാഴ്ച ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു എന്നതു സത്യമാണ്.
രാത്രിയും പകലുമില്ലാതെ നടന്ന ആഘോഷ പരിപാടികളിൽ ലിംഗവ്യത്യാസമില്ലാതെ ആയിരക്കണക്കിനു പേരാണ് പങ്കെടുത്തത്. കേരളീയത്തിന്റെ കാഴ്ചവട്ടത്തിൽ നിറഞ്ഞു നിൽക്കുന്ന സ്ത്രീകൾ പക്ഷേ, ആ പരിപാടിയുടെ ഉദ്ഘാടന വേദിയിൽ വെറും സാന്നിധ്യമായി ചുരുങ്ങിയതെങ്ങനെയാണ്? എന്തുകൊണ്ടാണ് ഇത്തരമൊരു വിഷയം കേരള സമൂഹം ഗൗരവപൂർവം ചർച്ച ചെയ്യേണ്ടതുണ്ട് എന്ന് വിവിധ മേഖലകളിലുള്ളവർ അഭിപ്രായപ്പെടുന്നത്?
∙ എന്താണ് ആ ഉദ്ഘാടന വേദിയിൽ സംഭവിച്ചത്?
ആഘോഷ പരിപാടികളിൽ മാത്രമല്ല, എല്ലാ മണ്ഡലങ്ങളിലും ഇപ്പോൾ കൂടുതൽ സ്ത്രീകളെ കാണാൻ കഴിയും. കഴിഞ്ഞ കുറേയെറെ വർഷങ്ങളായി സ്ത്രീകൾ ആർജിച്ചെടുത്ത വലിയൊരു നേട്ടമാണ് ഈ ദൃശ്യപരത. എന്നാൽ, പണവും അധികാരവും ഭരണവും ചേരുന്ന കേന്ദ്രസ്ഥാനം ഇപ്പോഴും പുരുഷന്റെ കയ്യിൽ തന്നെയാണെന്ന് കോളജ് അധ്യാപികയും എഴുത്തുകാരിയുമായ അനു പാപ്പച്ചൻ പറയുന്നു.
‘‘പങ്കാളിത്തവും പ്രാതിനിധ്യവും തമ്മിൽ വ്യത്യാസമുണ്ട്. അധികാരത്തിൽ തുല്യപ്രാതിനിധ്യം ഉണ്ടായെങ്കിൽ മാത്രമാണ് അതുമായി ബന്ധമുള്ള ഇടങ്ങളിലും അതു സംഭവിക്കൂ. അല്ലെങ്കിൽ പങ്കാളിത്തം മാത്രമാണ് ഉണ്ടാവുക. കേരളീയത്തിലും സംഭവിച്ചത് അതാണ്. പങ്കാളിത്തം എവിടെ, എങ്ങനെ, എത്രയൊക്കെ എന്നു തീരുമാനിക്കുന്നത് അധികാരമാണ്. അവർ തീരുമാനിക്കുന്നിടത്ത് സ്ത്രീകൾക്കു കസേര കിട്ടും. തീരുമാനമെടുക്കുന്ന കസേരയിൽ സ്ത്രീകൾ വരുമ്പോഴേ മാറ്റങ്ങളുണ്ടാകൂ’’.
കേരളീയത്തിന്റെ ഉദ്ഘാടനവേദി ഒരു പരിച്ഛേദം മാത്രമാണെന്നും അധികാരത്തിലും ഭരണത്തിലും സ്ത്രീപ്രാതിനിധ്യം ഇല്ലെന്നതിന്റെ ദൃഷ്ടാന്തമാണ് അവിടെ കണ്ടതെന്നും അനു പറയുന്നു. ‘‘കേരളീയത്തിന്റെ വേദിയിൽ ആരൊക്കെ വേണമെന്ന് ആലോചന നടക്കുന്ന ഇടത്തിൽതന്നെ സ്ത്രീകളില്ല. ഉണ്ടെങ്കിൽതന്നെ അവർ പുരുഷാധിപത്യബോധം പേറുന്നവരായിരിക്കും. ഈ അധികാരം കയ്യാളുന്നവർ വനിതാ ദിനത്തിനു മാത്രമാണ് വനിതകളെ അന്വേഷിക്കുന്നത്. വേറെ ഒരു ദിവസവും അവർക്കു വനിതയെ ആവശ്യമില്ല.
ഔദ്യോഗിക പരിപാടികൾ തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും പുരുഷന്മാർ ആകുമ്പോൾ, അല്ലെങ്കിൽ അതുപോലെ ചിന്തിക്കുന്നവർ ആകുമ്പോഴുള്ള പ്രശ്നമാണിത്. ഇപ്പോൾ ആ പ്രശ്നം സ്ത്രീകൾ ചൂണ്ടിക്കാണിക്കുകയും പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്നതാണ് വ്യത്യാസം. മുൻപ് ഇക്കാര്യങ്ങൾ കൂടുതൽ സ്ത്രീകളും തിരിച്ചറിഞ്ഞിരുന്നില്ല. പങ്കാളിത്തം ലഭിക്കുമ്പോൾതന്നെ വിപ്ലവം ആയെന്നു കരുതി ആനന്ദിച്ചു നടക്കുകയായിരുന്നു’’, അനു പാപ്പച്ചൻ പറയുന്നു.
സ്ത്രീകൾക്ക് ഭരിക്കാൻ അറിയില്ലെന്നു പറയുന്നതും രാഷ്ട്രീയത്തിൽ പിടിപാടില്ലെന്നു പറയുന്നതും മണ്ടത്തരമാണെന്നും അനു ചൂണ്ടിക്കാട്ടുന്നു. ‘പങ്കാളിത്തം എന്ന ഘട്ടം പിന്നിട്ട് പ്രാതിനിധ്യം എന്ന ഘട്ടത്തിലേക്ക് സ്ത്രീകൾ എത്തിക്കഴിഞ്ഞു. എന്നാൽ അക്കാര്യം അംഗീകരിക്കാൻ ഇവിടത്തെ വ്യവസ്ഥ തയാറല്ല. ഇക്കാലം വരെ കയ്യാളിയിട്ടുള്ള അധികാരവും ഭരണവും പങ്കിടാൻ അവർ ആഗ്രഹിക്കുന്നില്ല.
നമ്മുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ കൂടുതൽ ഇടങ്ങളിലും ഭരിക്കുന്നത് സ്ത്രീകളാണ്. മിക്കവാറും നല്ല പഞ്ചായത്തുകൾക്കുള്ള പുരസ്കാരം ലഭിക്കുന്നതും സ്ത്രീകൾ ഭരിക്കുന്ന പഞ്ചായത്തുകൾക്കാണ്. എന്നാൽ അവർക്ക് ഭരിക്കാൻ അറിയില്ല, രാഷ്ട്രീയത്തിൽ പിടിപാടില്ല എന്നൊക്കെ പറഞ്ഞ് സ്ത്രീകളെ താഴേത്തട്ടിൽ തന്നെ നിറുത്തും. മുകൾത്തട്ടിലേക്ക് കൊണ്ടുവരില്ല. നിയന്ത്രിക്കുന്ന സ്ഥലങ്ങളിൽ പുരുഷൻ തന്നെ ഇരിക്കുകയും നിയന്ത്രിക്കപ്പെടുന്ന ഇടങ്ങളിൽ സ്ത്രീ പങ്കാളിത്തം വർധിക്കുകയും ചെയ്തതിനാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ സാക്ഷ്യം വഹിച്ചത്. സത്യത്തിൽ, താഴേത്തട്ടിൽ മാത്രം ലഭിക്കുന്ന ഈ അധികാരവ്യവസ്ഥയല്ല വേണ്ടത്’’, അനു പാപ്പച്ചൻ വ്യക്തമാക്കുന്നു.
∙ ‘ഇതൊക്കെ സ്വാഭാവികമല്ലേ? ഇതിലെന്താണ് പ്രശ്നം?’
താലം പിടിക്കാനും പൂ കൊടുക്കാനും മാത്രം മതിയോ സ്ത്രീകളെന്നാണ് അഭിഭാഷകയും ആക്ടിവിസ്റ്റുമായ കുക്കു ദേവകി ഉന്നയിക്കുന്ന ചോദ്യം. ‘‘കേരളീയം ഉദ്ഘാടനവേദിയിലും ഇത് ആവർത്തിക്കപ്പെട്ടു. കേരള സാരിയുടുത്ത പെൺകുട്ടികൾ അതിഥികളെ സ്വീകരിക്കാൻ പൂക്കളുമായി വേദിയുടെ തലങ്ങും വിലങ്ങും നടക്കുന്നത് ഉദ്ഘാടന വിഡിയോയിൽ കാണാം. തുല്യപ്രാതിനിധ്യത്തെക്കുറിച്ചു സംസാരിക്കുന്ന കാലമാണ്. കേരളത്തിൽ വോട്ടു ചെയ്യുന്നവരിൽ പകുതിയോളം വരുന്നത് സ്ത്രീകളാണ്. അത്തരമൊരു സാഹചര്യത്തിൽ, ആ വേദിയിൽ ഇരിക്കാൻ അർഹതയുള്ളവരുടെ കൂട്ടത്തിൽ ഇത്ര സ്ത്രീകൾ മതിയോ?
ദൃശ്യങ്ങൾക്ക് വലിയ ശക്തിയുണ്ട്. പ്രത്യേകിച്ച് ഇതുപോലെയുള്ള പരിപാടികളിൽ. പലതും പൊതുബോധത്തിൽ ആഴത്തിൽ പതിയുന്നത് ഇത്തരം കാഴ്ചകളിലൂടെയാണ്. ആ കാഴ്ചകളാണ് പൊളിച്ചു പണിയേണ്ടത്. അങ്ങനെയൊക്കെത്തന്നെയാണ് മാറ്റമുണ്ടാകുക’’, കുക്കു അഭിപ്രായപ്പെടുന്നു.
രാഷ്ട്രീയത്തിലും കലാ സാംസ്കാരിക രംഗത്തും കഴിവു തെളിയിച്ച എണ്ണമറ്റ സ്ത്രീകളുള്ള ഒരു നാട്ടിൽ, നാടിന്റെ പ്രബുദ്ധതയെ ഘോഷിക്കാനായി ഒരുക്കിയ ഒരു പരിപാടിയുടെ വേദിയിൽ സ്ത്രീകളെ ഇത്തരത്തിൽ അദൃശ്യരാക്കിയത് ലജ്ജാകരമെന്ന് ഗവേഷകയും ആക്ടിവിസ്റ്റുമായ സീന പനോളിയും പറയുന്നു. ‘ഈ അദൃശ്യമാക്കലിനെ ചൂണ്ടിക്കാണിച്ചതിനോട് വളരെ അസഹിഷ്ണുതയോടെയാണ് പലരും പ്രതികരിച്ചു കണ്ടത്. ഇതൊരു വിഷയമായി തോന്നാത്തതു കൊണ്ടാണല്ലോ വിഷയമാക്കുന്നതിൽ അവർക്ക് പ്രശനം തോന്നുന്നത്.
‘‘ഒരു കാലത്ത് സ്ത്രീവിരുദ്ധത കുത്തിനിറച്ച സിനിമകൾ കേരളത്തിൽ വലിയ കച്ചവടവിജയം നേടിയിരുന്നു. എന്നാൽ, അത്തരം മാസ് പ്രകടനങ്ങൾ രാഷ്ട്രീയശരികളെക്കുറിച്ചുള്ള ചർച്ചകളിലൂടെ പരിശോധിക്കപ്പെടുന്ന കാലഘട്ടത്തിലാണ് മലയാളികൾ ഇന്ന് ജീവിക്കുന്നത്.’’
പുരുഷാധിപത്യബോധം എറ്റവും കൂടുതൽ പ്രകടമായിട്ടുള്ളതും വേരൂന്നിയിട്ടുള്ളതും രാഷ്ട്രീയ, സാംസ്കാരിക മേഖലയിലാണ്. അതിനെ പൊളിച്ചുകളയണമെങ്കിൽ ബോധപൂർവമായ ശ്രമം വേണം. എന്നാൽ ഇക്കാര്യത്തെക്കുറിച്ച്, വലിയ വായിൽ സ്ത്രീ മുന്നേറ്റത്തെക്കുറിച്ച് സംസാരിക്കുന്നവർക്ക് ധാരണയില്ലെന്ന വസ്തുതയിലേക്ക് വെളിച്ചം വീശുന്നതാണ് ഇപ്പോൾ നടന്ന സംഭവങ്ങൾ’’, സീന പനോളി പറയുന്നു.
വേദിയിൽ സ്ത്രീകളില്ലാത്തത് ഒരു പ്രശ്നമായി പലർക്കും തോന്നുന്നില്ലെന്നും അത്രയും സ്വാഭാവികമാണ് ആ ചിന്തയെന്നും അനു പാപ്പച്ചൻ ചൂണ്ടിക്കാട്ടുന്നു. ‘‘കണക്കു നോക്കിയല്ലല്ലോ വ്യക്തികളെ പങ്കെടുപ്പിക്കുന്നത്... വിവിധ വകുപ്പുകളെയും ഭരണനേതൃത്വത്തിൽ ഉള്ളവരെയും അല്ലേ പങ്കെടുപ്പിക്കേണ്ടത്? അതിൽ കൂടുതൽ പുരുഷന്മാർ ആയത് ആണോ കുഴപ്പം എന്ന തരത്തിൽ ചിന്തിക്കുന്ന ഭൂരിപക്ഷം പേരും സ്ത്രീകളുടെ സാന്നിധ്യം വെറും പങ്കാളിത്തത്തിൽ അടയാളപ്പെടുത്തപ്പെടുന്നതിൽ പ്രശ്നമില്ലാത്തവരാണ്.
കേരളീയം ആഘോഷങ്ങളുടെ ഭാഗമായി സ്ത്രീകൾക്കു വേണ്ടി പ്രത്യേകം പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടല്ലോ എന്നും ഉദ്ഘാടനവേദിയിൽ ശോഭനയെക്കൂടാതെ മന്ത്രിമാരായ ആർ.ബിന്ദു, വീണ ജോർജ്, ചിഞ്ചുറാണി, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവരും ഉണ്ടായിരുന്നല്ലോ എന്നും അവർ വാദിക്കും. കാണികളിൽ നിറയെ സ്ത്രീകളെത്തിയതും സ്റ്റേജ് നിയന്ത്രിച്ചതിലും അതിഥി സ്വീകരണത്തിൽ നിറഞ്ഞു നിന്ന സ്ത്രീകളുടെ സാന്നിധ്യവും അവർ ചൂണ്ടിക്കാണിക്കും. ഔദ്യോഗിക ചിത്രങ്ങളിൽ ഇടം നേടാത്ത ആ നൂറു കണക്കിനു സ്ത്രീകൾ, മുൻപു പറഞ്ഞ പങ്കാളിത്തത്തിലാണ് ഉൾപ്പെടുന്നതെന്ന് തിരിച്ചറിയാതെ ഉന്നയിക്കുന്ന വാദമുഖങ്ങളാണ് ഇവ. ഇതൊരു സ്വാഭാവിക ശീലമായി തുടരുകയാണ്’’, അനു പാപ്പച്ചൻ പറയുന്നു.
∙ ചർച്ചകൾ ഇപ്പോഴും ശരീരത്തെക്കുറിച്ചു തന്നെ
സ്ത്രീശരീരത്തെ എത്രമേൽ സദാചാരപരമായിട്ടും ലൈംഗികപരമായിട്ടുമാണ് സമൂഹം കാണുന്നതെന്നതിന് ഉദാഹരണമാണ് കേരളീയം വേദിയിൽ മോഹൻലാൽ സെൽഫിയെടുക്കുന്ന ചിത്രത്തെ അധികരിച്ചു നടന്ന ചർച്ചകളെന്ന് കുക്കു ദേവകി നിരീക്ഷിക്കുന്നു. ‘‘ഗുഡ് ടച്ചും ബാഡ് ടച്ചുമൊക്കെ വിവേചിച്ചറിയാനുള്ള കഴിവൊക്കെ ഇവിടുത്തെ സ്ത്രീകൾക്കുണ്ട്. അതിനെക്കുറിച്ചു സംസാരിക്കുമ്പോൾ, അവരെ വെറും ശരീര അതിർവരമ്പുകൾ കാണിച്ചു മാറ്റി നിർത്തുന്നത് ശരിയല്ല. വെറും ‘തൊടൽ പ്രശ്നം’ അല്ല ഇത്. അധികാരം പ്രയോഗിക്കുന്നതാണ് പ്രശ്നം.
സ്ത്രീയെ വെറും ശരീരം മാത്രമാക്കി മാറ്റി നിർത്തുക എന്നത് പുരുഷാധിപത്യസമൂഹത്തിന്റെ ഒരാവശ്യമാണ്. എങ്കിലേ, സ്ത്രീകളെ ‘അടക്കിയും ഒതുക്കി’യും ഇരുത്താൻ പറ്റുകയുള്ളൂ. അവർ അതിൽ സദാചാരം കലർത്തും. തിരക്കിലേക്കു പോകേണ്ടെന്ന് ഓർമപ്പെടുത്തും. രാത്രി ഇറങ്ങുന്നതു സുരക്ഷിതമല്ലെന്നു പറഞ്ഞു പേടിപ്പിക്കും. സ്ത്രീ ശരീരം തന്നെ ഒരു ബാധ്യതയാണെന്ന ചിന്ത നിറച്ചു കൊണ്ടിരിക്കും’’, കുക്കു പറയുന്നു.
അടിസ്ഥാനപരമായി എല്ലാക്കാലത്തും സ്ത്രീകൾ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് ഇങ്ങനെയാണെന്ന് അനു പാപ്പച്ചൻ ചൂണ്ടിക്കാട്ടുന്നു. ‘‘സ്ത്രീകൾ നിരന്തരം ഒത്തുതീര്‍പ്പുകള്‍ക്ക് വിധേയരാകുന്നതും ഇങ്ങനെയാണ്. സ്ത്രീകളുടെ സ്വാഭിമാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ പോലും അവരുടെ ശരീരം വലിച്ചിറക്കപ്പെടും. സ്പർശനത്തെ ലൈംഗികതയുമായി ബന്ധപ്പെടുത്തിയാണ് അക്കൂട്ടർ എപ്പോഴും സംസാരിക്കുക. അവരുടെ ആദ്യത്തെ ആലോചനതന്നെ ലൈംഗികതയുമായി ബന്ധപ്പെടുത്തിയാണ്’’, അനു പാപ്പച്ചൻ പറയുന്നു.
∙ തൊലിപ്പുറത്തെ വിപ്ലവം
പൊതുമണ്ഡലങ്ങളിലെ സ്ത്രീകളുടെ ദൃശ്യത, നേതൃനിരയിലേക്ക് ഉയർന്നു വരാനുള്ള സാധ്യത എന്നിവയിലൊന്നും കേരളം ഇന്നും മെച്ചപ്പെട്ടിട്ടില്ലെന്ന് സീന പനോളി ചൂണ്ടിക്കാട്ടുന്നു. ‘‘വലിയ വലിയ കാര്യങ്ങൾ നടക്കുന്നിടത്ത് ഞങ്ങൾ ആണുങ്ങൾ തന്നെ വേണം എന്ന അവസ്ഥയാണ് പൊതുവേയുള്ളത്. സംഘാടനശേഷിയും സങ്കീർണതകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയും പ്രായോഗികമായും വൈകാരികമായും പുരുഷൻമാരേക്കാൾ കൂടുതലുള്ള വിഭാഗമാണ് സ്ത്രീകൾ. അവസരമില്ലായ്മ ഒന്നുകൊണ്ട് മാത്രമാണ് ചരിത്രപരമായി സ്ത്രീകൾ രണ്ടാംതരക്കാരായത്.
ഈ തിരിച്ചറിവുകളിൽനിന്നു തന്നെയാണ് സ്ത്രീ ഉന്നമനത്തെക്കുറിച്ചുള്ള ചിന്തകളും പ്രയോഗങ്ങളും ഉത്ഭവിക്കുന്നതെങ്കിൽ ഇത്തരം തെറ്റുകൾ സംഭവിക്കാൻ പാടുള്ളതല്ല. മറിച്ച് ഇതിൽ രാഷ്ട്രീയമായി പിഴകൾ ഒന്നും കാണാൻ കഴിയുന്നില്ലെങ്കിൽ നമ്മുടെ സ്ത്രീപക്ഷ ആലോചനകൾ, പദ്ധതികൾ എല്ലാം വാചാടോപം മാത്രമാണ് എന്നു പറയേണ്ടി വരും’’, സീന പനോളി പറയുന്നു.
ഒരു കാലത്ത് സ്ത്രീവിരുദ്ധത കുത്തിനിറച്ച സിനിമകൾ കേരളത്തിൽ വലിയ കച്ചവടവിജയം നേടിയിരുന്നു. എന്നാൽ, അത്തരം മാസ് പ്രകടനങ്ങൾ രാഷ്ട്രീയശരികളെക്കുറിച്ചുള്ള ചർച്ചകളിലൂടെ പരിശോധിക്കപ്പെടുന്ന കാലഘട്ടത്തിലാണ് മലയാളികൾ ഇന്നു ജീവിക്കുന്നത്. മലയാളിയുടെ ആസ്വാദനതലത്തിൽ പോലും അങ്ങനെയൊരു മാറ്റം ചെറിയ രീതിയിലൊക്കെ സംഭവിച്ചത് ഒരു സുപ്രഭാതത്തിലല്ല. ജെൻഡർ ന്യൂട്രൽ യൂണിഫോമും ട്രാൻസ്‍ജെൻഡർ നയവും പോലുള്ളവ ചർച്ച െചയ്യുന്നത് നാം കണ്ടതാണ്.
കൊട്ടിഘോഷിക്കപ്പെടുന്ന പല മാറ്റങ്ങളും തൊലിപ്പുറത്തെ വിപ്ലവങ്ങളായിരുന്നുവെന്ന്, ആവർത്തിക്കപ്പെടുന്ന ചില സംഭവങ്ങൾ ഓർമപ്പെടുത്തിക്കൊണ്ടിരിക്കും. ‘‘കേരളത്തിൽ മാറ്റമുണ്ടായത് ഉപരിപ്ലവമായി മാത്രമാണെന്നതാണ് വസ്തുത. അത്, ബാഹ്യമായ ഒരു നൂൽപ്പാലത്തിലൂടെയുള്ള സഞ്ചാരം മാത്രമാണ്. ഉള്ളിന്റെയുള്ളിൽ മലയാളി ഇപ്പോഴും ആ പഴയ സാമ്പ്രദായിക ശീലത്തിൽതന്നെയാണ് നിൽക്കുന്നത്’’, അനു പാപ്പച്ചൻ നിരീക്ഷിക്കുന്നു.