വെള്ളപ്പൊക്കത്തിൽ കരകവിഞ്ഞു നിറഞ്ഞൊഴുകുന്ന നദി. ചുമന്ന കലക്കൽ വെള്ളം കുതിച്ചുപായുകയാണ്. പ്രളയത്തിന്റെ സംഹാരരൂപം കാട്ടുന്ന കനത്ത ജലപ്രവാഹത്തിൽ കടപുഴകിയ മരങ്ങളും ചത്തടിഞ്ഞ മ‍ൃഗങ്ങളുമുണ്ട്. കൂട്ടത്തിൽ വലിയ ആനയുടെ ശവവും ഒഴുകിനീങ്ങുന്നു. അതിന്റെ മുകളിൽ ആഹ്ലാദത്തോടെയിരുന്ന് ഒഴുകുന്ന കാക്ക. ആനയുടെ മാംസം കാക്ക ഇടയ്ക്കിടെ കൊത്തിവലിച്ചു തിന്നുന്നുണ്ട്. ദാഹിക്കുമ്പോൾ നദിയിലെ വെള്ളം കുടിക്കുന്നു. തിന്നാലും തിന്നാലും തീരാത്ത മാംസം. കുടിച്ചാലും കുടിച്ചാലും തീരാത്ത വെള്ളം. ഇതിൽപ്പരമുണ്ടോ പരമാനന്ദം? കാക്ക മനസ്സുകൊണ്ട് സ്വർഗ്ഗത്തിലാണ് ‘ആനപ്പുറത്തെ സവാരി ഞാൻ ഒരിക്കലും ഉപേക്ഷിക്കില്ല. എന്നോളം ഭാഗ്യം ഈ ഭൂമുഖത്ത് ആർക്കുമില്ല. ഇതാണ് ശരിയായ ജീവിതം’ എന്നിങ്ങനെ പോയി കാക്കയുടെ ചിന്ത. പക്ഷേ ഒരു കാര്യം കാക്ക മറന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളപ്പൊക്കത്തിൽ കരകവിഞ്ഞു നിറഞ്ഞൊഴുകുന്ന നദി. ചുമന്ന കലക്കൽ വെള്ളം കുതിച്ചുപായുകയാണ്. പ്രളയത്തിന്റെ സംഹാരരൂപം കാട്ടുന്ന കനത്ത ജലപ്രവാഹത്തിൽ കടപുഴകിയ മരങ്ങളും ചത്തടിഞ്ഞ മ‍ൃഗങ്ങളുമുണ്ട്. കൂട്ടത്തിൽ വലിയ ആനയുടെ ശവവും ഒഴുകിനീങ്ങുന്നു. അതിന്റെ മുകളിൽ ആഹ്ലാദത്തോടെയിരുന്ന് ഒഴുകുന്ന കാക്ക. ആനയുടെ മാംസം കാക്ക ഇടയ്ക്കിടെ കൊത്തിവലിച്ചു തിന്നുന്നുണ്ട്.

ദാഹിക്കുമ്പോൾ നദിയിലെ വെള്ളം കുടിക്കുന്നു. തിന്നാലും തിന്നാലും തീരാത്ത മാംസം. കുടിച്ചാലും കുടിച്ചാലും തീരാത്ത വെള്ളം. ഇതിൽപ്പരമുണ്ടോ പരമാനന്ദം? കാക്ക മനസ്സുകൊണ്ട് സ്വർഗ്ഗത്തിലാണ്. ‘ആനപ്പുറത്തെ സവാരി ഞാൻ ഒരിക്കലും ഉപേക്ഷിക്കില്ല. എന്നോളം ഭാഗ്യം  ഈ ഭൂമുഖത്ത് ആർക്കുമില്ല. ഇതാണ് ശരിയായ ജീവിതം’ എന്നിങ്ങനെ പോയി കാക്കയുടെ ചിന്ത. പക്ഷേ ഒരു കാര്യം കാക്ക മറന്നു. ശവം കടലിലേക്ക് ഒഴുകുകയാണ്. രണ്ടു നാൾക്കകം അതുതന്നെ സംഭവിച്ചു.

പരാജയഭീതിയാണ് പുതിയ പരീക്ഷണങ്ങൾക്കുള്ള വലിയ ‌തടസ്സം. ചില വെല്ലുവിളികൾ ഏറ്റെടുക്കാതെ അർത്ഥപൂർണമായ  ജീവിതമില്ല. ഇന്നനുഭവിക്കുന്ന സുഖസാഹചര്യത്തിൽ അതേപടി തുടർന്നാൽ മതിയെന്നു വിചാരിച്ചാൽ അന്യരെല്ലാം നമ്മെ പിന്തള്ളി മുന്നേറുന്നത് നമ്മെ നൈരാശ്യത്തിെലത്തിച്ചേക്കാം.

ADVERTISEMENT

ഒഴുകുന്ന നദിയുടെ ലക്ഷ്യം മഹാസമുദ്രത്തിൽ വിലയം പ്രാപിക്കുകയാണെന്ന സങ്കൽപമുണ്ട്. കടലിനെ സമീപിക്കുന്ന നദിയുടെ ചിന്ത ഖലീൽ ജിബ്രാൻ ‘The River Cannot Go Back’ എന്ന കവിതയിൽ മനോഹരമായി സൂചിപ്പിച്ചിട്ടുണ്ട്; ‘അതിവിശാലമായ മഹാസമുദ്രത്തെ കാണുന്നു ഞാൻ. അതിൽക്കടന്നാൽ എന്നെന്നേക്കുമായി മറയുന്നതല്ലാതെ മറ്റൊന്നുമില്ല. വേറെ വഴിയില്ല. എനിക്കു തിരികെപ്പോകാൻ കഴിയില്ല. ആർക്കും തിരികെപ്പോകാൻ കഴിയില്ല.’ നദി കടലിലെത്തിച്ചേർന്നു.

വലിയ ശവം ക്രമേണ കരയിൽനിന്ന് അകന്നകന്നു പോയി. അത് ഇളകിമറിയുന്നുണ്ടായിരുന്നു. കടൽമത്സ്യങ്ങൾ കൂട്ടത്തോടെയെത്തി ആനയുടെ മാംസം തിന്നുതീർത്തു. നോക്കെത്താത്ത കടൽ. ആനയുടെ അസ്ഥിപഞ്ജരം മാത്രം. കുടിക്കാൻ കൊള്ളാത്ത വെള്ളം. കാക്കയുടെ സ്വർഗം നരകമായി. രക്ഷപെടാൻ കാക്ക പറന്നുയർന്നു. ദിക്കറിയാതെ നാലു ദിക്കിലേക്കും മാറിമാറിപ്പറന്നു. കരകാണാനായില്ല. ഒടുവിൽ തളർന്നു കടലിൽവീണ് കാക്കയുടെ കഥ കഴിഞ്ഞു.

(representative image by lakshmiprasad S/istockphoto)

ശാശ്വത പരമാനന്ദം സ്വപ്നംകണ്ട  കാക്കയുടെ ജീവിതം ഇപ്പോഴെവിടെ? വീണിടം വിഷ്ണുലോകം എന്നു ചിലപ്പോഴെങ്കിലും നമുക്കു തോന്നാം. പക്ഷേ മാറ്റം തീർച്ചയാണ്. മാറ്റങ്ങളിൽ പങ്കാളിയാകണം. ജീവിതം ഒഴുകി നീങ്ങുമെന്നു തീർച്ച. ആദ്യജോലിയിൽ ആഹ്ലാദിക്കുന്നവരുണ്ട്. കാത്തിരുന്നു കിട്ടുന്ന ജോലിയാകുമ്പോൾ ആ സമീപനം സ്വാഭാവികമാണ്. പക്ഷേ അതിനപ്പുറവും അവസരങ്ങളുണ്ടെന്നും നാമോർക്കണം.

പലപ്പോഴും അർഹിക്കുന്നത്ര മെച്ചമായ ജോലിയിലാവില്ല നാം തുടക്കത്തിൽ എത്തിച്ചേരുക. കിട്ടിയ ജോലി സമർപ്പണബുദ്ധിയോടെ ചെയ്യുന്നതിനോടൊപ്പം മെച്ചമായ സാധ്യതകളും മനസ്സിൽ വച്ചു പ്രവർത്തിക്കേണ്ടതുണ്ട്. ജീവിതം മുരടിക്കരുത്. ഉന്നതസ്ഥാനങ്ങളിലെത്തിയവരിൽ പലരും തുടക്കത്തിൽ തീരെച്ചെറിയ സ്ഥാനങ്ങൾ മാത്രം വഹിച്ചവരായിരിക്കും. സ്ഥിരപരിശ്രമംകൊണ്ട് ഉയർന്നവർ.

ഏതു നേതാവും ഏറ്റവും കൂടുതൽ ഭയപ്പെടേണ്ടത് അലംഭാവത്തെയാണ്

ജോൺ സി.മാക്സ്‌വെൽ

ADVERTISEMENT

‘ഇതു മതി’ എന്ന വിചാരത്തെ സൂചിപ്പിക്കാൻ നാം അലംഭാവം എന്നു പറയാറുണ്ട്. അതു പൊതുവേ നന്നല്ല. ഏതു നേരത്തും അസംതൃപ്തി പുലർത്തണമെന്നല്ല, കിട്ടിയതിൽ സന്തോഷിക്കുന്നതോടൊപ്പം അർഹതയുള്ള മറ്റു ചിലതിലും കണ്ണു വേണമെന്നു സൂചിപ്പിക്കുകയാണ്. പുരോഗതിയെന്നാൽ മുന്നോട്ടുള്ള പോക്ക്. വളർച്ചയ്ക്കും അഭിവൃദ്ധിക്കും വികസനത്തിനും ഇതു കൂടിയേ തീരൂ. നിന്നിടത്തു തന്നെ എക്കാലവും നിന്നാൽ പുരോഗതി അസാധ്യമാകും.

അലംഭാവവും പുരോഗതിയും പരസ്പരവിരുദ്ധമാണ്. ജീവിതം സ്തംഭിച്ചുനിൽക്കാനിട നല്കുന്ന അലംഭാവം നമ്മെ പിടികൂടാതെ നോക്കാം. താൽക്കാലികസുഖം കൈവരുമ്പോൾ അലംഭാവത്തിന് അടിമായാകാൻ സാധ്യതയേറെ. ഇക്കാര്യത്തിൽ ക‌രുതൽ വേണം. അലംഭാവം സംതൃപ്തി തന്നെയെന്നു തെറ്റിദ്ധരിച്ചുകൂടാ. രണ്ടും രണ്ടാണ്. അർഹതയുള്ളത്ര നാം വളരേണ്ടതുണ്ട്. കഴിവുകൾ എന്തിനു പാഴാക്കിക്കളയണം?

നിരന്തരം മാറുന്ന ലോകത്തിൽ അലംഭാവം നമുക്കു വലിയ ദോഷം ചെയ്യുമെന്നതിൽ തർക്കമില്ല. ശാസ്ത്രരംഗത്തെ കണ്ടുപിടിത്തങ്ങൾ നോക്കൂ. ഇന്നു കൈവശമുള്ളവ പോരാ. പുതിയ കാര്യങ്ങൾ കണ്ടെത്തണം. അതിനുള്ള പരിശ്രമങ്ങളാണ് നാം ഇന്നനുഭവിക്കുന്ന ശാസ്ത്രസിദ്ധികൾ പകർന്നു തന്നിട്ടുള്ളത്. 50 കൊല്ലം മുൻപുള്ള ജീവിതശൈലിയും ഇന്നത്തെ ജീവിതശൈലിയും തമ്മിലുള്ള അന്തരം ആരെയാണ് വിസ്മയഭരിതരാക്കാത്തത്? മൊബൈൽ ഫോണും ഇന്റർനെറ്റുമില്ലാത്ത ജീവിതത്തെക്കുറിച്ച് ആർക്കെങ്കിലും ഇന്നു ചിന്തിക്കാനാവുമോ?

(representative image by BartekSzewczyk/istockphoto)

അലംഭാവത്തിനു കീഴടങ്ങിയാൽ കിട്ടാവുന്ന പല അവസരങ്ങളും നഷ്ടമാകും. പരാജയഭീതിയാണ് പുതിയ പരീക്ഷണങ്ങൾക്കുള്ള വലിയ ‌തടസ്സം. ചില വെല്ലുവിളികൾ ഏറ്റെടുക്കാതെ അർത്ഥപൂർണമായ  ജീവിതമില്ല. ഇന്നനുഭവിക്കുന്ന സുഖസാഹചര്യത്തിൽ അതേപടി തുടർന്നാൽ മതിയെന്നു വിചാരിച്ചാൽ അന്യരെല്ലാം നമ്മെ പിന്തള്ളി മുന്നേറുന്നത് നമ്മെ നൈരാശ്യത്തിെലത്തിച്ചേക്കാം.

ADVERTISEMENT

പുതിയ സാങ്കേതികവിദ്യകളെ പുൽകുന്ന വ്യവസായശാലകളുമായി മത്സരിക്കാൻ പഴഞ്ചൻ ടെക്നോളജിക്കാർക്കു കഴിയുമോ? പുതിയ പരീക്ഷണങ്ങൾ പല വെല്ലുവിളികളും ഉയർത്തും. അവയെ ആത്മവിശ്വാസത്തോടെ നേരിട്ട് വിജയിക്കുന്നതാണ് പുരോഗതിയുടെ അഭികാമ്യമായ പാത. ഏതെങ്കിലുമൊരിടത്ത് കൊണ്ടിട്ടു നശിപ്പിക്കാനുള്ളതല്ല ജീവിതം.

(representative image by HAKINMHAN/istockphoto)

പുരോഗമനം ആഗ്രഹിക്കുന്ന ഏതൊരാളും ചലിച്ചുകൊണ്ടിരിക്കും. ചിന്തിക്കും. സംശയിക്കും. ചോദ്യങ്ങൾ ചോദിക്കും. സംശയങ്ങളുയർത്തും. അന്വ‌േഷിക്കും. ഗവേഷണം നടത്തും. വെല്ലുവിളികളെ നേരിട്ടു ജയിക്കും. ജീവിതം ഇടയ്ക്കിടെ  രൂപകൽപന ചെയ്തു പുതുക്കും. അങ്ങനെ മുന്നോട്ടു മുന്നോട്ടു പോകും.

പ്രശസ്ത പൗരാവകാശപ്രവർത്തകൻ ബഞ്ചമിൻ ഇ.മെയ്സ് (1894–1984) പറയുന്നു; ‘പരാജയമല്ല അലംഭാവമാണു ജീവിതദുരന്തം. നിങ്ങൾ കൂടുതൽ ചെയ്യുന്നതല്ല, കുറച്ചു മാത്രം ചെയ്യുന്നത്. സാമ്പത്തികശേഷിയ്ക്കു മുകളിൽ ചെലവു ചെയ്യുന്നതല്ല, മറിച്ച് കഴിവനുസരിച്ചു പ്രവർത്തിക്കാത്തത്. പരാജയത്തിലല്ല, കഴിവിനെക്കാൾ ഏറെ കുറച്ചു ലക്ഷ്യമിടുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം.’’

ആനപ്പുറത്തെ കാക്ക ആർക്കും മാതൃകയല്ല. കിട്ടിയതിൽ അമിതമായി സന്തോഷിക്കാതിരിക്കാം. പ്രയത്നത്തിൽ സന്തോഷിക്കാം. ആലസ്യത്തെ പുണരാതിരിക്കാം കഴിവിനൊത്ത് പരമാവധി പ്രയത്നിക്കാം.  ഇതാവട്ടെ നമ്മുടെ സമീപനം.

English Summary:

How does hard work add to the quality of life?