പിതാവിന്റെ മരണത്തോടെ തോക്ക് ഉപേക്ഷിച്ച ഒരു മകൻ കർഷകരുടെ കണ്ണീരിനു മുൻപിൽ ആ നിലപാട് തിരുത്തി 15 വർഷത്തിനു ശേഷം തോക്കെടുത്തു. 5 മാസത്തിനുള്ളിൽ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി 60 കാട്ടുപന്നികളെ വെടിവച്ചു വീഴ്ത്തി. വെടിയേറ്റ ശേഷം ഓടിയകന്നവ അതിലേറെ. പലപ്പോഴും മുറിവേറ്റ കാട്ടുപന്നിയുടെ മുന്നിൽ നിന്ന് രക്ഷപ്പെടാനായതും ആയുസ്സിന്റെ ബലംകൊണ്ടു മാത്രം. പക്ഷേ, സർക്കാർ ലൈസൻസോടു കൂടി കാട്ടുപന്നിയെ വെടിവയ്ക്കുന്ന ഔദ്യോഗിക ഷൂട്ടർ ആയ മാവേലിക്കര ഗോമഠത്ത് ദിലീപ് കോശി വെല്ലുവിളികളെ എല്ലാം അതിജീവിച്ചുകൊണ്ട് പ്രയാണം തുടരുകയാണ്. കാടിറങ്ങുന്ന പന്നികളും പന്നികളെ പിടികൂടാനുള്ള കെണിയിൽ മനുഷ്യന്‍ കുടുങ്ങുന്നതും മരണം സംഭവിക്കുന്നതുമെല്ലാം തുടർസംഭവങ്ങളായിരിക്കെ ദിലീപിന്റെ ജീവിതം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇനിയൊരിക്കലും തോക്കെടുക്കില്ല എന്ന് ഉറപ്പിച്ചിരുന്ന ദിലീപിന്റെ മനസ്സു മാറ്റിയ ഒരു കാഴ്ചയുണ്ട്. അഞ്ച് ഏക്കറോളം വരുന്ന കൃഷി ഒന്നാകെ നശിച്ചതു കണ്ട് നെഞ്ചുപൊട്ടിക്കരഞ്ഞ ഒരു കർഷകന്റെ വിലാപമായിരുന്നു അത്. നാടിന്റെ ആത്മാവ് കർഷകരാണെന്ന് കരുതുന്ന ദിലീപിന് പിന്നെ ഒന്നും നോക്കാനുണ്ടായിരുന്നില്ല. പ്രതിഫലമോ സമയമോ നോക്കാതെ കാട്ടുപന്നികളെ തുരത്താൻ ദിലീപ് ഓടിയെത്തുന്നതിന്റെ കാരണവും അതുതന്നെ. പക്ഷേ, ഇങ്ങനെ വെടിവച്ചിട്ടാൽ മാത്രം തീരുന്നതാണോ വന്യമൃഗങ്ങൾ നാടിറങ്ങുന്ന പ്രതിസന്ധി? എന്തുകൊണ്ടാണ് മനുഷ്യന്‍ പ്രതിരോധങ്ങൾ സൃഷ്ടിച്ചും വന്യമൃഗങ്ങൾ കാടിറങ്ങുന്നതു തുടരുന്നത്? നാളെ വനമേഖലകൾ തീരെയില്ലാത്ത സ്ഥലങ്ങളിലേക്കും കാട്ടുപന്നികൾ എത്തുമോ? ഒൗദ്യോഗിക ഷൂട്ടർ എന്ന നിലയിലെ അനുഭവങ്ങളും നിരീക്ഷണങ്ങളും മനോരമ ഓണ്‍ലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുകയാണ് ദിലീപ് കോശി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിതാവിന്റെ മരണത്തോടെ തോക്ക് ഉപേക്ഷിച്ച ഒരു മകൻ കർഷകരുടെ കണ്ണീരിനു മുൻപിൽ ആ നിലപാട് തിരുത്തി 15 വർഷത്തിനു ശേഷം തോക്കെടുത്തു. 5 മാസത്തിനുള്ളിൽ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി 60 കാട്ടുപന്നികളെ വെടിവച്ചു വീഴ്ത്തി. വെടിയേറ്റ ശേഷം ഓടിയകന്നവ അതിലേറെ. പലപ്പോഴും മുറിവേറ്റ കാട്ടുപന്നിയുടെ മുന്നിൽ നിന്ന് രക്ഷപ്പെടാനായതും ആയുസ്സിന്റെ ബലംകൊണ്ടു മാത്രം. പക്ഷേ, സർക്കാർ ലൈസൻസോടു കൂടി കാട്ടുപന്നിയെ വെടിവയ്ക്കുന്ന ഔദ്യോഗിക ഷൂട്ടർ ആയ മാവേലിക്കര ഗോമഠത്ത് ദിലീപ് കോശി വെല്ലുവിളികളെ എല്ലാം അതിജീവിച്ചുകൊണ്ട് പ്രയാണം തുടരുകയാണ്. കാടിറങ്ങുന്ന പന്നികളും പന്നികളെ പിടികൂടാനുള്ള കെണിയിൽ മനുഷ്യന്‍ കുടുങ്ങുന്നതും മരണം സംഭവിക്കുന്നതുമെല്ലാം തുടർസംഭവങ്ങളായിരിക്കെ ദിലീപിന്റെ ജീവിതം വീണ്ടും വാർത്തകളിൽ നിറയുകയാണ്.

ഇനിയൊരിക്കലും തോക്കെടുക്കില്ല എന്ന് ഉറപ്പിച്ചിരുന്ന ദിലീപിന്റെ മനസ്സു മാറ്റിയ ഒരു കാഴ്ചയുണ്ട്. അഞ്ച് ഏക്കറോളം വരുന്ന കൃഷി ഒന്നാകെ നശിച്ചതു കണ്ട് നെഞ്ചുപൊട്ടിക്കരഞ്ഞ ഒരു കർഷകന്റെ വിലാപമായിരുന്നു അത്. നാടിന്റെ ആത്മാവ് കർഷകരാണെന്ന് കരുതുന്ന ദിലീപിന് പിന്നെ ഒന്നും നോക്കാനുണ്ടായിരുന്നില്ല. പ്രതിഫലമോ സമയമോ നോക്കാതെ കാട്ടുപന്നികളെ തുരത്താൻ ദിലീപ് ഓടിയെത്തുന്നതിന്റെ കാരണവും അതുതന്നെ. പക്ഷേ, ഇങ്ങനെ വെടിവച്ചിട്ടാൽ മാത്രം തീരുന്നതാണോ വന്യമൃഗങ്ങൾ നാടിറങ്ങുന്ന പ്രതിസന്ധി? എന്തുകൊണ്ടാണ് മനുഷ്യന്‍ പ്രതിരോധങ്ങൾ സൃഷ്ടിച്ചും വന്യമൃഗങ്ങൾ കാടിറങ്ങുന്നതു തുടരുന്നത്? നാളെ വനമേഖലകൾ തീരെയില്ലാത്ത സ്ഥലങ്ങളിലേക്കും കാട്ടുപന്നികൾ എത്തുമോ? ഒൗദ്യോഗിക ഷൂട്ടർ എന്ന നിലയിലെ അനുഭവങ്ങളും നിരീക്ഷണങ്ങളും മനോരമ ഓണ്‍ലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുകയാണ് ദിലീപ് കോശി.

ദിലീപ് കോശി. (Photo Arranged)
ADVERTISEMENT

∙ വീണ്ടും തോക്കെടുത്തത് 15 വർഷത്തിനു ശേഷം

2008ലാണ് അച്ഛൻ ഗോമഠത്ത് സണ്ണി എന്നറിയപ്പെട്ട പി.കോശി ജോൺ മരിക്കുന്നത്. അദ്ദേഹത്തിന്റെ പേരിൽ 38 വർഷമായി ഉണ്ടായിരുന്ന 2 ലൈസൻസുകൾ സറണ്ടർ ചെയ്തു. ലൈസൻസ് മക്കളുടെ പേരിലേക്ക് മാറ്റുന്നതിനു നിയമപരമായി അപേക്ഷിക്കാമെങ്കിലും അത് വേണ്ട എന്ന തീരുമാനത്തിൽ ആയിരുന്നു. അങ്ങനെ മുപ്പത്തിനാലാം വയസ്സിൽ തോക്കുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. 15 വർഷത്തിനു ശേഷമാണ് വീണ്ടും തോക്കെടുക്കാനുള്ള തീരുമാനം അവിചാരിതമായി ഉണ്ടായത്. പോരുവഴി ഗ്രാമപഞ്ചായത്തിൽ ഉള്ള ഒരു സുഹൃത്താണ് അവിടുത്തെ കർഷകർക്ക് വേണ്ടി ആദ്യം ബന്ധപ്പെട്ടത്. തോക്ക് സറണ്ടർ ചെയ്തു എന്നു പറഞ്ഞപ്പോൾ മറ്റാരെയെങ്കിലും തരപ്പെടുത്തുമോയെന്നായി. ആലപ്പുഴ ജില്ലയിൽ തോക്കിന് ലൈസൻസ് ഉള്ളവർ നന്നേ കുറവാണ്. ഉള്ളവരാകട്ടെ സ്വയരക്ഷയ്ക്ക് പിസ്റ്റളുകൾ/റിവോൾവർ ഉള്ളവരും.

പിതാവിന്റെ ഇരട്ടക്കുഴൽ തോക്കിൽ ആറാം വയസ്സിലാണു വെടിവച്ചു പഠിച്ചു തുടങ്ങിയത്. മാവേലിക്കര ബിഷപ് മൂർ കോളജിൽ പ്രീഡിഗ്രി പഠനത്തിനായി എത്തിയപ്പോൾ എൻസിസി അംഗമായി 3 വർഷം തുടർച്ചയായി ഷൂട്ടിങ്ങിൽ ഒന്നാം സ്ഥാനം നേടി.

എങ്ങനെയെങ്കിലും ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ വിദേശത്തുള്ള ഒരു ബന്ധുവിന് തോക്ക് ഉണ്ടെന്നും അദ്ദേഹം വരുമ്പോൾ ഞാൻ അദ്ദേഹത്തെ കൂട്ടി വരാമെന്നും അറിയാതെ പറഞ്ഞു പോയി. പിന്നിട് കാര്യങ്ങളുടെ പോക്ക് വളരെ പെട്ടെന്നായിരുന്നു. പോരുവഴി പഞ്ചായത്ത് അടിയന്തരമായി വിളിച്ച കർഷകരുടെ യോഗത്തിൽ, സമ്മർദത്തിന് വഴങ്ങി പങ്കെടുത്തു. ഷൂട്ടിങ് മത്സരങ്ങളിൽ പങ്കെടുത്ത് യോഗ്യത നേടിയിട്ടുള്ളതിനാൽ എത്രയും വേഗം ലൈസൻസ് തരാമെന്നായി വനംവകുപ്പ് ഉദ്യോഗസ്ഥർ. അങ്ങനെ ഞാൻ അവിടെപ്പെട്ടു. ശേഷം പഞ്ചായത്ത് പ്രസിസന്റ് ബിനു മംഗലത്ത് പറഞ്ഞു, നമുക്ക് എലായിൽ വരെ ഒന്നു പോയി കാണാമെന്ന്. അവിടെക്കണ്ട കാഴ്ചകളാണ് തോക്കെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്.

∙ വേദനയായി ആ കണ്ണീർ

ADVERTISEMENT

ഏക്കറുകണക്കിനു വിരിപ്പ് പാടങ്ങൾ, ചിറ പിടിച്ചു വാഴ, കപ്പ, പച്ചക്കറി, കൂടെ മറ്റ് ഇടവിള കൃഷികൾ. പക്ഷേ മുന്നോട്ടു നടക്കുമ്പോൾ കാഴ്ചകൾ അത്ര സുഖരകമല്ലായിരുന്നു. കാട്ടുപന്നികൾ കൂട്ടമായി ഇറങ്ങി നശിപ്പിച്ചിരിക്കുന്ന നൂറുകണക്കിന് തൈവാഴകൾ, ഒരേക്കർ വരുന്ന കപ്പക്കൃഷിയുടെ പൊടിപോലും ഇല്ലാതായ തോട്ടങ്ങൾ.. കിളിർത്തു വരുന്ന ചേനയും ചേമ്പുമൊക്കെ കുത്തി മണ്ണിന് മുകളിൽ വച്ചിട്ടുണ്ട്. ഭംഗിയായി കർഷകൻ വെട്ടി കേറ്റിയ പണകൾ മുഴുവൻ ഇടിച്ചു നിരത്തിയിട്ടിരിക്കുന്നു. വയറു നിറഞ്ഞാൽ പിന്നെ പന്നികളുടെ കളിയാണ്. സർവതും നശിപ്പിക്കുന്നതു വരെയുള്ള കുത്തി മറിയ്ക്കൽ. ഇടയ്ക്ക് പ്രസിഡന്റ് എന്നെ കർഷകർക്ക് പരിചയപ്പെടുത്തി, ‘‘പഞ്ചായത്തു നിയോഗിച്ച നമ്മുടെ ഷൂട്ടറാണ്’’.

കാട്ടുപന്നിയുടെ കൃഷി ആക്രമണത്തിൽ നിന്ന് രക്ഷ നേടാൻ തുണികൾ തൂക്കിയിട്ടിരിക്കുന്നു. ചിത്രം: മനോരമ

പ്രായത്തിന്റെ ചുളിവുകൾ വീണ ഒരു കർഷകന്റെ അപേക്ഷ, ‘‘സാറേ സഹായിക്കണം, പണയത്തിന് കാശ് എടുത്താണ്, പാട്ടത്തിന് ഭൂമിയെടുത്താണ് കൃഷിചെയ്യുന്നത്. ഒരു മണി വരെ ഉണർന്നിരുന്നു പടക്കം പൊട്ടിക്കും എന്നിട്ടും...’’ ഉഴുതുണ്ണുന്നവനെ തൊഴുതുണ്ണണമെന്ന് പഴമക്കാർ പറയുന്ന പോലെ അറിയാതെ മനസ്സുകൊണ്ട് തൊഴുതു പോയ നിമിഷങ്ങൾ. അവരുടെ പ്രശ്നങ്ങൾ ഒന്നും ഒരു പഞ്ചായത്തിന് അപ്പുറത്തേക്ക് ആരും കേൾക്കുന്നില്ല എന്നതാണ് യാഥാർഥ്യം. മുന്നോട്ടു വച്ച കാൽ മുന്നോട്ടുതന്നെ എന്ന തീരുമാനമായിരുന്നു പിന്നീട്. മറ്റൊരു പ്രശ്നബാധിത പ്രദേശമായ പാലമേൽ ഗ്രാമപഞ്ചായത്തും സന്ദർശിച്ചു. പ്രസിഡന്റ് വിനോദ് സാർ പഞ്ചായത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുമ്പോൾ ഒരു കാര്യം കൂടി ഓർമിപ്പിച്ചു, ‘‘വനം വകുപ്പ് ഉദ്യോഗസ്ഥർ ഒരാഴ്ച തമ്പടിച്ചു ശ്രമിച്ചിട്ടു പോലും ഒരെണ്ണത്തെ പോലും കിട്ടിയില്ല…’’.

∙ ലൈസൻസിനു ശരവേഗം

തോക്കിന്റെ ലൈസൻസിനായി അപേക്ഷയുമായി കലക്ടറേറ്റിലെ ഉദ്യോഗസ്ഥൻ ശിവകുമാർ സാറിന്റെയടുത്തെത്തി. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയതു കൊണ്ട് പെട്ടെന്നുതന്നെ വിവിധ വകുപ്പുകളുടെ റിപ്പോർട്ട് തേടി അയച്ചു. പൊലീസിന്റെയും സ്പെഷൽ ബ്രാഞ്ചിന്റെയും അനുകൂല റിപ്പോർട്ട്. എന്നാൽ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിയുടെ മുന്നിൽ എത്തിയപ്പോൾ ഒരു കുറിപ്പ്. ‘‘ഈ ആവശ്യത്തിന് ലൈസൻസ് കൊടുക്കണോ?’’ കലക്ടർ ഹരിത വി.കുമാർ ഫയൽ പരിശോധിച്ച ശേഷം പറഞ്ഞു, ‘‘നിങ്ങൾ ലൈസൻസിന് അർഹനാണ്. എന്നാൽ കൊടുക്കണോ? എന്ന ചോദ്യമുയർന്നിട്ടുണ്ട്! ഞാൻ വീണ്ടും ഒരു റിപ്പോർട്ടു കൂടി ആവശ്യപ്പെടാം, അതു ലഭിച്ചാൽ ഇനിയും ഹിയറിങ്ങിനായി വരണമെന്നില്ല. ഞാൻ ലൈസൻസ് അനുവദിക്കാം’’. ഒരാഴ്ചയ്ക്കു ശേഷം ശിവകുമാർ സാറിന്റെ വിളിയെത്തി. കടമ്പകൾ കടന്ന് ലൈസൻസ് കൈയിൽ കിട്ടി.

മുതിർന്ന ഷൂട്ടർമാർ പറയും, കളത്തിൽ കൊണ്ടുവന്ന് വെടിവയ്ക്കണമെന്ന്. അങ്ങനെ കാത്തിരിപ്പിന്റെ അവസാനം പ്രകൃതി നിശബ്ദമാകുന്ന ഒരു സമയമുണ്ട്. അപ്പോൾ ചെവി വട്ടം പിടിച്ചാൽ കേൾക്കാം, കരിയില അനക്കി, ചുള്ളി കമ്പുകൾ ഒടിച്ചുള്ള അവന്റെ വരവ്. 10-15 എണ്ണം കാണും ഒരു കൂട്ടത്തിൽ. 

ADVERTISEMENT

∙ മുറവിളി ശക്തമായപ്പോൾ നടപടി

കർഷകരുടെ നിരന്തരമായ മുറവിളിക്കും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവിനും ശേഷമാണ് ചില നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നു വന്നത്. കാട്ടുപന്നികളെ വെടിവയ്ക്കുവാനുള്ള തന്റെ അധികാരം മേയർ, മുനിസിപ്പൽ ചെയർമാൻ, പഞ്ചായത്തു പ്രസിഡന്റ്‌ എന്നിവർക്ക് കേരളത്തിന്റെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ കൈമാറി. ഓണററി വൈൽഡ് ലൈഫ് വാർഡൻമാരായി അവരെ നിയമിച്ച് അധികാരം നൽകി. അതുപ്രകാരം നിബന്ധനകൾക്കു വിധേയമായി ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുവാനുള്ള അധികാരം ഓണററി വാർഡന്മാർക്കായി.

∙ ഇത്തിരി സ്വകാര്യം

പിതാവിന്റെ ഇരട്ടക്കുഴൽ തോക്കിൽ ആറാം വയസ്സിലാണു വെടിവച്ചു പഠിച്ചു തുടങ്ങിയത്. മാവേലിക്കര ബിഷപ് മൂർ കോളജിൽ പ്രീഡിഗ്രി പഠനത്തിനായി എത്തിയപ്പോൾ എൻസിസി അംഗമായി 3 വർഷം തുടർച്ചയായി ഷൂട്ടിങ്ങിൽ ഒന്നാം സ്ഥാനം നേടി. നൂറനാട് മറ്റപ്പള്ളി ഫയറിങ് ഗ്രൗണ്ടിൽ ആയിരുന്നു ആദ്യത്തെ വിജയം. തുടർ വർഷങ്ങളിൽ ഷൂട്ടിങ്ങിൽ ശ്രദ്ധേയമായ നേട്ടങ്ങൾ. കണ്ണൂർ ഡിഫൻസ് കോറിൽനിന്ന് വെപ്പൺ ട്രെയ്നിങ്ങിൽ പ്രത്യേക പരിശീലനം ലഭിച്ചു. ഡിഗ്രിക്കു ശേഷം പ്രവാസ ജീവിതം. അതിനു ശേഷം നാട്ടിൽ മടങ്ങിയെത്തി റോട്ടറി ക്ലബിൽ അംഗമായി. ഭാര്യ:ആശ. മക്കൾ: ദയ, ഡെന, ഡെറിക്. 

കാട്ടുപന്നിയെ വെടിവച്ചിടാൻ ശ്രമിക്കുന്ന ദിലീപ്. (Photo arranged)

∙ എളുപ്പമായിരുന്നില്ല, പന്നിവേട്ട

ആദ്യ ഒരു മാസത്തെ ദൗത്യങ്ങൾ വൻ പരാജയമായിരുന്നു. തിരച്ചിൽ നടത്താൻ ലൈറ്റ് ഓണാക്കുബോൾ തന്നെ കാട്ടുപന്നികൾ അടുത്ത പഞ്ചായത്ത് കടക്കും. തുടർച്ചയായ പരാജയങ്ങൾ കാര്യങ്ങൾ മാറ്റിച്ചിന്തിപ്പിച്ചു. പന്നികളുടെ വഴിത്താരകൾ മനസ്സിലാക്കി പൊക്കമുള്ള സ്ഥലത്ത് മണിക്കൂറുകളോളം ക്ഷമയോടെ കാത്തിരിക്കും. മുതിർന്ന ഷൂട്ടർമാർ പറയും, കളത്തിൽ കൊണ്ടുവന്ന് വെടിവയ്ക്കണമെന്ന്. അങ്ങനെ കാത്തിരിപ്പിന്റെ അവസാനം പ്രകൃതി നിശ്ശബ്ദമാകുന്ന ഒരു സമയമുണ്ട്. അപ്പോൾ ചെവി വട്ടം പിടിച്ചാൽ കേൾക്കാം, കരിയില അനക്കി, ചുള്ളിക്കമ്പുകൾ ഒടിച്ചുള്ള അവന്റെ വരവ്. 10-15 എണ്ണം കാണും ഒരു കൂട്ടത്തിൽ. കുട്ടത്തിലെ ആൺ പന്നിയാകും മുന്നേ നടക്കുക. പിന്നിൽ മറ്റുള്ളവരും.

കളത്തിൽ എത്തിയാൻ പിന്നെ വേട്ടക്കാരന്റെ ഊഴം. ചിലപ്പോൾ രണ്ടെണ്ണത്തെ വരെ വെടിവച്ച് വീഴ്ത്തും. എന്നാൻ ചില സമയങ്ങളിൽ അസാധാരണ വലുപ്പമുള്ള ഒറ്റയാൻ പന്നിയാകും എത്തുക. അവൻ ആണ് ഏറ്റവും അപകടകാരി. തലയിലോ കൈത്തളിയിലോ ഉള്ള ലക്ഷ്യം പിഴച്ചാൽ പിന്നെ നമുക്കു നേരെ പാഞ്ഞടുക്കും. സാധാരണയായി പരസ്പരധാരണയുള്ള രണ്ട് ഷൂട്ടർമാർ ഒരുമിച്ചാണ് വേട്ടയ്ക്ക് പോകാറുള്ളത്. എന്നാൽ നമ്മുടെ ആലപ്പുഴ ജില്ലയിൽ പരിചയ സമ്പന്നരായ ഷൂട്ടർ എത്തണമെങ്കിൽ റാന്നിയിൽനിന്നോ വടശ്ശേരിക്കരയിൽനിന്നോ വിതുരയിൽനിന്നോ എത്തണം.

പ്രായോഗികമല്ലാത്തതിനാൽ അത് ചിന്തിക്കാറില്ല. ഉന്നം പിഴക്കില്ല എന്ന ആത്മവിശ്വാസമാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. 30 മീറ്റർ അകലെയുള്ള മനുഷ്യഗന്ധം അറിയാൻ സാധിക്കുന്ന കാട്ടുപന്നി മനുഷ്യനെ ആക്രമിക്കാനാണ് ആദ്യം ശ്രമിക്കുക. ചെറിയ പന്നികൾ തുടയിൽ കുത്തി വലിക്കും. വലിയവ ചാടി വയറ്റിലാണ് കുത്തുക. വലിയ മരങ്ങളിൽ കയറി പതുങ്ങിയിരുന്ന ശേഷമാണു പലപ്പോഴും കാഞ്ചി വലിക്കുന്നത്. ചിലതു ലക്ഷ്യം തെറ്റും.

∙ അപകടം ഒഴിവാകുന്നത് ശരവേഗത്തിൽ

അടുത്ത സമയത്ത് താമരക്കുളത്ത് 4.8 ഷെല്ല് ഉപയോഗിച്ച് ‘ചേർന്നു നിന്നു പോയ’ മൂന്ന് കാട്ടുപന്നികളെ വെടി വെച്ചിട്ടു. വളരെ അപൂർവമായി കിട്ടിയ ഒരവസരമായിരുന്നു അത്. ‘‘വാറുണ്ണിയാടാ.. വാറുണ്ണി...’’ എന്നായിരുന്നു നാട്ടുകാരുടെ ആരവം. സമൂഹ മാധ്യമങ്ങളിൽ വരുന്ന നർമം കലർന്ന കമന്റുകളിൽ സന്തോഷം തോന്നാറുണ്ട്. ഉന്നം പിഴച്ചാൽ ഇവർതന്നെ ക്രൂരമായി വിമർശിക്കാറുമുണ്ട്. പതിനഞ്ചോളം പന്നികൾ പായുന്ന കൂട്ടത്തിൽ ഒരു ഡബിൾ ബാരലുമായി ഏറ്റവും വലുതിനെ വെടിവച്ചു വീഴ്ത്താൻ ശ്രമിച്ചത് അൽപം പാളിപ്പോയി.

വെടിവച്ചു കൊന്ന പന്നികൾക്കു സമീപം ദിലീപ് കോശിയും സഹായികളായ നാട്ടുകാരും. (Photo Arranged)

മുതുകിൽ വെടിയേറ്റ് പന്നി ഓടി രക്ഷപെട്ടു. വിഡിയോ കണ്ടവർ രൂക്ഷവിമർശനങ്ങളാണ് ഉന്നയിച്ചത്. മറ്റൊരിക്കൽ തലനാരിഴയ്ക്കാണു കുത്തേൽക്കാതെ രക്ഷപെട്ടത്. ആദ്യത്തെ വെടിയിൽ ഒരു പന്നി വീണു. ഇതിനൊപ്പം ഉണ്ടായിരുന്ന പന്നി ഓടി മാറുന്നതിനു പകരം നേരെ പാഞ്ഞെത്തി. 7 മീറ്റർ അകലെ അതിനെ വെടിവച്ചു വീഴ്ത്താൻ സാധിച്ചതിനാൽ അപകടത്തിൽ നിന്നു രക്ഷപ്പെടുകയായിരുന്നു.

∙ കാണുന്നപോലെ എളുപ്പമല്ല, വെടിവയ്ക്കൽ

ജനവാസ മേഖലകളിൽ വളരെ ശ്രദ്ധയോടെ വേണം തോക്ക് കൈകാര്യം ചെയ്യാൻ. റൈഫിളുകൾ ഉപയോഗിച്ചു വെടിവച്ചാൽ കട്ടിയായ പ്രതലത്തിൽ കൊള്ളുന്ന ബുള്ളറ്റ് കിലോമീറ്ററുകളോളം സഞ്ചരിക്കുന്നത് അത്യന്തം അപകടകരമാണ്. അതിനാൽ സിവിലിയൻസിനായി അനുവദിച്ചിട്ടുള്ള 315, 3006 റൈഫിളുകൾ ഇവിടെ പ്രായോഗികമല്ല. ഈ കാരണത്താലാണ് വനം വകുപ്പ് അവർ ഉപയാഗിക്കുന്ന 315 റൈഫിൾ ജനവാസ മേഖലയിൽ ഉപയോഗിക്കാൻ മടിക്കുന്നതും. കൂട്ടമായി നിൽക്കുന്ന പന്നികൾക്കു നേരെ വെടിയുതിർക്കുമ്പോൾ പലപ്പോഴും പിന്നിൽ നിന്നോ വശങ്ങളിൽ നിന്നോ ആക്രമണം പ്രതീക്ഷിക്കാം.

വേട്ട അവസാനിപ്പിച്ച് വീട്ടിൽ എത്തുമ്പോൾ മിക്കവാറും വെളുപ്പിന് 3 മണിയാകും. അധ്വാനം മനസ്സിലാക്കിയതു കൊണ്ടാകാം ഒരു പഞ്ചായത്ത് മാത്രം പ്രതിഫലം കൃത്യമായി അക്കൗണ്ടിൽ നൽകുന്നുണ്ട്. തൽക്കാലം എല്ലാവർക്കും വേണ്ടിയുള്ള ഷെല്ലിന്റെ ചെലവ് നികത്താൻ അതുമതി. ഇപ്പോൾ കൂടുതൽ പഞ്ചായത്തുകൾ ആവശ്യവുമായി സമീപിക്കുന്നുണ്ട്.

വശങ്ങളിലേക്ക് ഓടിപ്പോകുന്ന ഇവയിൽ ഒന്ന് പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് അതിവേഗത്തിൽ പാഞ്ഞടുക്കും. ആത്മവിശ്വാസം ഉള്ളവർ നിമിഷങ്ങൾക്കുള്ളിൽ വെടിവയ്ക്കും. അല്ലാത്തവർ തിരിഞ്ഞോടും. തോക്കിലെ രണ്ട് ഷെല്ലും തീർന്നാൽ രണ്ടാമത്തെ തീരുമാനമാകും പ്രായോഗികം. നേർക്കുനേർ കണ്ടു കഴിഞ്ഞാൽ ഇവ മുരണ്ട് കാലുകൾ ഉപയോഗിച്ച് കോഴി മണ്ണ് ചികയുന്ന പോലെ മണ്ണ് തെറിപ്പിക്കും. ആക്രമിക്കാൻ പാഞ്ഞടുക്കാൻ തയാറാകുന്നതിന്റെ മുന്നറിയിപ്പ്. ഇന്ന് തീറ്റ തേടി കൃഷി നശിപ്പിച്ചിടത്ത് ഒരാഴ്ചക്കു ശേഷമേ ഇവ വീണ്ടും എത്തുകയുള്ളു. 

∙ പ്രതിഫലത്തിൽ പരാതിയില്ല

ഈ നാടിന്റെ ആത്മാവ് കർഷകരാണ്. മറ്റു ഷൂട്ടർമാർ ആലപ്പുഴ ജില്ലയിൽ ഇല്ലാത്തതിനാൽ സഹായം അഭ്യർഥിച്ചു വരുന്ന കർഷകർക്കുവേണ്ടി ഈ ദൗത്യം തുടരുന്നു. തൽക്കാലം പ്രതിഫലത്തെപ്പറ്റിയുള്ള ചിന്തയില്ല. വേട്ട അവസാനിപ്പിച്ച് വീട്ടിൽ എത്തുമ്പോൾ മിക്കവാറും വെളുപ്പിന് 3 മണിയാകും. അധ്വാനം മനസ്സിലാക്കിയതു കൊണ്ടാകാം ഒരു പഞ്ചായത്ത് മാത്രം പ്രതിഫലം കൃത്യമായി അക്കൗണ്ടിൽ നൽകുന്നുണ്ട്. തൽക്കാലം എല്ലാവർക്കും വേണ്ടിയുള്ള ഷെല്ലിന്റെ ചെലവ് നികത്താൻ അതുമതി. ഇപ്പോൾ കൂടുതൽ പഞ്ചായത്തുകൾ ആവശ്യവുമായി സമീപിക്കുന്നുണ്ട്. ദൂരക്കൂടുതൽ കാരണം മൈനാഗപ്പള്ളി പോലെയുള്ള പഞ്ചായത്തുകളുടെ അഭ്യർത്ഥന പരിഗണിക്കാൻ കഴിഞ്ഞിട്ടില്ല.

വെടിയേറ്റു ചത്ത കാട്ടുപന്നിക്കു സമീപം ദിലീപ് കോശി (Photo Arranged)

ആലപ്പുഴ, പത്തനംനിട്ട, കൊല്ലം ജില്ലകളിലെ 16 പഞ്ചായത്തുകൾ ഔദ്യോഗികമായി കാട്ടുപന്നിയെ തുരത്താൻ കൊണ്ടുപോയി. 5 പഞ്ചായത്തുകൾ നടപടിക്രമം പൂർത്തീകരിച്ചു കാത്തിരിക്കുകയാണ്. പാലമേൽ, പോരുവഴി, താമരക്കുളം പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ ദൗത്യത്തിന്റെ ഭാഗമായി എപ്പോഴും സഹായങ്ങളുമായി കൂടെയുണ്ടാകും. ഒരു കാട്രിജിന് 150 രൂപയാണു വില. 60 പന്നികളെ വീഴ്ത്താൻ ഇതുവരെ നൂറോളം കാട്രിജ് ഉപയോഗിച്ചു. പലപ്പോഴും സ്വന്തം പോക്കറ്റിൽ നിന്നു പണം ചെലവഴിച്ചാണു പോകുന്നത്.

∙ തിരിച്ചറിയണം ചില സത്യങ്ങൾ

ഈ അടുത്ത സമയത്ത് മുരളി തുമ്മാരുകുടി ഒരു അഭിമുഖത്തിൽ പറഞ്ഞു, 2030 ആകുമ്പോൾ ആലുവ-മൂന്നാർ റോഡ് കടന്നു വന്യമൃഗങ്ങൾ പെരുമ്പാവൂരിലെത്തുമെന്നും അതിന്റെ സൂചനയാണ് കോടനാട് വരെ നിലവിൽ കാട്ടാനകളുടെ സാന്നിധ്യമെന്നും. നിലവിലെ സാഹചര്യങ്ങൾ നോക്കുമ്പോൾ 2030 വരെ അതിനായി കാത്തിരിക്കേണ്ടി വരില്ല എന്നതാണ് സത്യം.

കേരളത്തിൽ ഇന്ന്, വനമേഖലയോടു ചേർന്നു കിടക്കുന്ന ജനങ്ങളുടെ പ്രശ്നം മാത്രമായാണ് ഇതു കൈകാര്യം ചെയ്യുന്നത്. ഈ വിഷയത്തെ കൈകാര്യം ചെയുന്ന പരിസ്ഥിതിവാദികൾ, മനുഷ്യനും മൃഗങ്ങൾക്കും ജീവിക്കണം എന്ന രീതിയിൽ ചിന്തിച്ചാലേ ഈ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകൂ.

കാരണം, വനമേഖല ഇല്ലാത്ത ആലപ്പുഴയുടെ അതിർത്തിയായ പള്ളിക്കൽ, ചാരുമൂട്, നൂറനാട്, പാലമേൽ മുതൽ വെൺമണി, ചെങ്ങന്നൂർ തുടങ്ങി മുളക്കഴ, ഇലഞ്ഞിമേൽ വരെയുള്ള ഭാഗങ്ങളിൽ വരെ കാട്ടുമൃഗങ്ങളുടെ സജീവസാനിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏകദേശം 100 വർഷങ്ങൾക്കു മുൻപ് ഈ മേഖലകളിൽ നിന്നും പിൻവാങ്ങിയ കാട്ടുപന്നി, മുള്ളൻപന്നി, മ്ലാവ്, മാൻ, കാടൻ, കുരങ്ങു, കാട്ടുമുയൽ, മയിൽ, മലയണ്ണാൻ, പെരുമ്പാമ്പ്, ഉഗ്ര വിഷപ്പാമ്പുകൾ എന്നിവയുടെ സാന്നിധ്യം ഇപ്പോൾ സജീവമാണ്.

∙ വലിയ താമസമില്ലാതെ നാളെ

വ്യാപകമായി കൃഷി ചെയ്തിരുന്ന പാലമേൽ, നൂറനാട്, പള്ളിക്കൽ, താമരക്കുളം, ചാരുമൂട്, മുളക്കുഴ, വെൺമണി എന്നീഭാഗങ്ങളിലെ 70 ശതമാനത്തോളം കർഷകർ ഇന്ന് കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. ഈ കർഷകരുടെ ആശങ്കകൾക്ക് ഒരു പഞ്ചായത്തിനപ്പുറത്തേക്ക് ആരും ചെവികൊടുക്കുന്നില്ല. ഈ പ്രതിസന്ധി മറ്റു സ്ഥലങ്ങളിലേക്കു വ്യാപിക്കാനും ഇനി അധികം വൈകില്ല. കാരണം കൃഷി ഉപേക്ഷിച്ച കർഷകരുടെ കാടുപിടിച്ചു കിടക്കുന്ന ഭൂമിയുടെ അളവ് ദിനംപ്രതി കൂടുകയാണ്. പുലി ഉൾപ്പെടെയുള്ള മൃഗങ്ങൾക്ക് ഇവിടേക്ക് കടന്നുകയറാൻ അനായാസം സാധിക്കും. അടുത്ത കാലത്ത് ആദിക്കാട്ടുകുളങ്ങരയിൽ പുലിയുടെ കാൽപ്പാടുകൾ വനംവകുപ്പ് സ്ഥിരീകരിച്ചത് ഇതിന്റെ മുന്നറിയിപ്പുകൂടിയാണ്.

എറണാകുളം – തൃശൂർ അതിർത്തിയിലെ ഏഴാറ്റുമുഖം 18–ാം ബ്ലോക്ക് വഴി പോകുന്ന മോട്ടർ സൈക്കിൾ യാത്രക്കാർക്ക് മുന്നിലൂടെ റോഡ് മുറിച്ചു കടന്നോടുന്ന കാട്ടുപന്നി. ചിത്രം: മനോരമ

പരിസ്ഥിതി വകുപ്പുകൾ സജീവമെന്ന് അവകാശപ്പെടുന്ന നമ്മുടെ നാട്ടിൽ ഈ കടന്നുകയറ്റങ്ങൾ ഭൂമിശാസ്ത്രപരമായി അടയാളപ്പെടുത്താൻ പോലും നിലവിലെ നമ്മുടെ സംവിധാനങ്ങൾ താൽപര്യം കാട്ടുന്നില്ല. ഇങ്ങനെ ഒരു മാപ്പിങ് സംവിധാനം നിലവിലുണ്ടെങ്കിൽ അടുത്ത 5 വർഷം ഇതിന്റെ വ്യാപ്തി നമുക്ക് വിശകലനം ചെയ്യാനും മുൻകൂട്ടി നടപടികൾ എടുക്കാനും സാധിക്കും. പക്ഷേ നിർഭാഗ്യവശാൽ കേരളത്തിൽ ഇന്ന്, വനമേഖലയോടു ചേർന്നു കിടക്കുന്ന ജനങ്ങളുടെ പ്രശ്നം മാത്രമായാണ് ഇതു കൈകാര്യം ചെയ്യുന്നത്.

ഈ വിഷയത്തെ കൈകാര്യം ചെയുന്ന പരിസ്ഥിതി വാദികൾ മനുഷ്യനും മൃഗങ്ങൾക്കും ജീവിക്കണം എന്ന രീതിയിൽ ചിന്തിച്ചാലേ ഈ പ്രശനങ്ങൾക്ക് ഒരു പരിഹാരമുണ്ടാകു. ഇതു ഹൈറേഞ്ചിന്റെ മാത്രം പ്രശ്നമല്ല. വലിയ താമസമില്ലാതെ നാളെ മൊത്തം കേരളത്തിന്റെ പ്രശ്നമാകും. അന്ന് എന്തു ചെയ്യും എന്ന ധാരണയോടെ ഈ വിഷയത്തെ കൈകാര്യം ചെയ്താൽ മാത്രമേ ഇതിനു പരിഹാരം ഉണ്ടാകു.

English Summary:

Dileep Koshi, an Official Shooter with a Government License, Shares His Experiences of Hunting Wild Boars