2015 ഒക്ടോബറിലാണ് ഞാൻ ആദ്യമായി ജൊവാനെ കണ്ടുമുട്ടിയത്; നേപ്പാളിൽവച്ച്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ജൂതവനിതയായിരുന്നു ജൊവാൻ. നേപ്പാളിലെ 6 ഗ്രാമങ്ങളിൽ ഭൂകമ്പബാധിതരുടെ പുനരധിവാസപ്രവർത്തനങ്ങൾ നടക്കുന്ന കാലം. ജൊവാൻ ജോലി ചെയ്യുന്ന ജൂതസംഘടനയുടെ ധനസഹായത്തോടെയുള്ള പുനരധിവാസപദ്ധതിയുടെ പുരോഗതി വിലയിരുത്താനാണ് ജൊവാനും ഞാനും നേപ്പാളിൽ എത്തിയത്. രണ്ടാം ലോകയുദ്ധത്തിൽ പലായനം ചെയ്യേണ്ടി വന്ന പോളിഷ് അഭയാർഥിയായിരുന്നു ജൊവാന്റെ പിതാവ്. പല രാജ്യങ്ങളിലൂടെ അലഞ്ഞ് ഒടുവിൽ ന്യൂയോർക്ക് സിറ്റിയിൽ അഭയം തേടിയ കുടുംബം ചെറുജോലികൾ ചെയ്താണു ജൊവാനെ വളർത്തിയത്. അന്ന് ഉച്ചയ്ക്ക് ഞങ്ങൾ ഉൾനാടൻ നേപ്പാളിലെ ഷെർപ്പകളുടെ ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോഴാണ്, അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഭൂകമ്പമുണ്ടായതായി അറിഞ്ഞത്. അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലും കാരക്കോറം മലനിരകൾക്കടുത്തുള്ള ചിത്രാൽ, സ്വാത് തുടങ്ങിയ ആദിവാസിഗ്രാമങ്ങളിലുമായി അഞ്ഞൂറോളം പേർ മരിച്ചു. ഹിന്ദുകുഷ് - വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാൻ പ്രവിശ്യകളിലെ ദരിദ്രരും നിരക്ഷരരുമായ ആദിമ മുസ്‌ലിംകളാണേറെയും. ആടു മേയ്ച്ചും കൃഷി ചെയ്തും ജീവിച്ചിരുന്ന സാധുക്കൾക്ക് ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ടു. നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ്, പാക്കിസ്ഥാനിലെ തൊഴിലാളിനേതാക്കളായ സുബൈറും സൈറയും വിളിച്ചത്. കമ്പിളിയും വസ്ത്രവും ആഹാരവും ഇല്ലാതെ ചെങ്കുത്തായ മലയിടുക്കുകളിൽ കഴിയുന്ന പാവങ്ങളെ രക്ഷിക്കാൻ അടിയന്തരമായി എന്തെങ്കിലും ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2015 ഒക്ടോബറിലാണ് ഞാൻ ആദ്യമായി ജൊവാനെ കണ്ടുമുട്ടിയത്; നേപ്പാളിൽവച്ച്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ജൂതവനിതയായിരുന്നു ജൊവാൻ. നേപ്പാളിലെ 6 ഗ്രാമങ്ങളിൽ ഭൂകമ്പബാധിതരുടെ പുനരധിവാസപ്രവർത്തനങ്ങൾ നടക്കുന്ന കാലം. ജൊവാൻ ജോലി ചെയ്യുന്ന ജൂതസംഘടനയുടെ ധനസഹായത്തോടെയുള്ള പുനരധിവാസപദ്ധതിയുടെ പുരോഗതി വിലയിരുത്താനാണ് ജൊവാനും ഞാനും നേപ്പാളിൽ എത്തിയത്. രണ്ടാം ലോകയുദ്ധത്തിൽ പലായനം ചെയ്യേണ്ടി വന്ന പോളിഷ് അഭയാർഥിയായിരുന്നു ജൊവാന്റെ പിതാവ്. പല രാജ്യങ്ങളിലൂടെ അലഞ്ഞ് ഒടുവിൽ ന്യൂയോർക്ക് സിറ്റിയിൽ അഭയം തേടിയ കുടുംബം ചെറുജോലികൾ ചെയ്താണു ജൊവാനെ വളർത്തിയത്.

അന്ന് ഉച്ചയ്ക്ക് ഞങ്ങൾ ഉൾനാടൻ നേപ്പാളിലെ ഷെർപ്പകളുടെ ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോഴാണ്, അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഭൂകമ്പമുണ്ടായതായി അറിഞ്ഞത്. അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലും കാരക്കോറം മലനിരകൾക്കടുത്തുള്ള ചിത്രാൽ, സ്വാത് തുടങ്ങിയ ആദിവാസിഗ്രാമങ്ങളിലുമായി അഞ്ഞൂറോളം പേർ മരിച്ചു. ഹിന്ദുകുഷ് - വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാൻ പ്രവിശ്യകളിലെ ദരിദ്രരും നിരക്ഷരരുമായ ആദിമ മുസ്‌ലിംകളാണേറെയും. ആടു മേയ്ച്ചും കൃഷി ചെയ്തും ജീവിച്ചിരുന്ന സാധുക്കൾക്ക് ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ടു. നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ്, പാക്കിസ്ഥാനിലെ തൊഴിലാളിനേതാക്കളായ സുബൈറും സൈറയും വിളിച്ചത്. കമ്പിളിയും വസ്ത്രവും ആഹാരവും ഇല്ലാതെ ചെങ്കുത്തായ മലയിടുക്കുകളിൽ കഴിയുന്ന പാവങ്ങളെ രക്ഷിക്കാൻ അടിയന്തരമായി എന്തെങ്കിലും ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.

ജീവൻ വാരിപ്പിടിച്ചുകൊണ്ട് ഓടുന്ന അഭയാർഥികൾക്കു മുന്നിൽ കരുണ മാത്രമേ കാണിക്കാവൂ, അവർക്കു മുന്നിൽ മതിലുകൾ ഉയർത്തരുത് എന്നാണ് എന്റെ വിശ്വാസം. അവിടെ ഇസ്രയേലും പലസ്തീനും ഹീബ്രുവും അറബിക്കും മുസ്‌ലിമും ഒന്നുമില്ല. വിശപ്പും ദാഹവും മാത്രമേ ഞാൻ കാണാറുള്ളൂ

ADVERTISEMENT

ജൊവാൻ ജോലി ചെയ്യുന്ന സംഘടന ഇത്തരം സാഹചര്യങ്ങളിൽ പെട്ടെന്നു തീരുമാനമെടുക്കാറുള്ളതിനാൽ കമ്പിളിപ്പുതപ്പ്, മണ്ണെണ്ണ, അടുപ്പ് തുടങ്ങിയവ വാങ്ങാനുള്ള അത്യാവശ്യ ഫണ്ടിനായി ഞങ്ങൾ അപേക്ഷിച്ചു. പക്ഷേ, ഒരാഴ്ച കഴിഞ്ഞും മറുപടി കിട്ടിയില്ല. ഞാൻ ജൊവാനെ വിളിച്ചു. ആ മാസത്തെ ക്വോട്ട തീർന്നെന്നും അടുത്ത മാസം പരിഗണിക്കാമെന്നുമാണ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനിച്ചതെന്ന് അവൾ വിഷമത്തോടെ അറിയിച്ചു. സുബൈറിന്റെ പരിഭ്രാന്തമായ മെയിലുകളും ഫോൺവിളികളും കൊണ്ട് മനസ്സു നൊന്തിരിക്കുന്ന സമയമായതിനാൽ എനിക്കെന്തോ ആ ന്യായം ഉൾക്കൊള്ളാനായില്ല. ചിത്രാലിലും സ്വാത്തിലും കൊടുംതണുപ്പിൽ കഷ്ടപ്പെടുന്നത് മുസ്‌ലിംകൾ ആയതുകൊണ്ടാണോ, നേപ്പാൾ പോലെ ഇത് നിങ്ങളുടെ മുൻഗണനയിൽ വരാത്തത് എന്ന വൃത്തികെട്ട ചോദ്യം എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും എന്നിൽനിന്നു പുറത്തുചാടി. അപ്പുറത്ത് ഒരുനിമിഷം ജൊവാൻ ഉത്തരം മുട്ടി നിന്നു.

പിന്നെ, അവൾ പതുക്കെ പറഞ്ഞു: ‘‘വൻകരകളും ദേശാതിർത്തികളുമൊക്കെ ആരുടെയൊക്കെയോ കരുണയിൽ, എങ്ങനെയൊക്കെയോ മറികടന്ന് ഒടുവിൽ ജീവിതത്തിലേക്കു പലായനം ചെയ്ത ഒരച്ഛന്റെ മകളോടുതന്നെ ഇതു പറയണം. ജീവൻ വാരിപ്പിടിച്ചുകൊണ്ട് ഓടുന്ന അഭയാർഥികൾക്കു മുന്നിൽ കരുണ മാത്രമേ കാണിക്കാവൂ, അവർക്കു മുന്നിൽ മതിലുകൾ ഉയർത്തരുത് എന്നാണ് എന്റെ വിശ്വാസം. അവിടെ ഇസ്രയേലും പലസ്തീനും ഹീബ്രുവും അറബിക്കും മുസ്‌ലിമും ഒന്നുമില്ല. വിശപ്പും ദാഹവും മാത്രമേ ഞാൻ കാണാറുള്ളൂ’’. മറുപടി പറയാൻ എനിക്കു ശബ്ദമുണ്ടായിരുന്നില്ല. പക്ഷേ, എന്റെ ‘വംശീയ’ പരാമർശം ജൊവാനെ ഉലച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ എങ്ങനെയോ അവർ ഫണ്ട് അനുവദിച്ചു. സമാനതകളില്ലാത്ത മഹാദുരന്തങ്ങളി‍ൽ കരുണ മാത്രമാണ് മതം എന്ന തിരിച്ചറിവായിരുന്നു എനിക്ക് ജൊവാൻ. പക്ഷേ, കടുത്ത പനി ബാധിച്ച ജൊവാൻ അക്കൊല്ലം ഡിസംബർ 25ന് അഭയാർഥികളില്ലാത്ത മറ്റൊരു ലോകത്തേക്കു കടന്നുപോയി. പിന്നീട് ഒരിക്കലും ഞാൻ ക്രിസ്മസ് ആഘോഷിച്ചിട്ടില്ല.

വംശശുദ്ധിയുടെ പേരിൽ സമാനതകളില്ലാത്ത പീഡനങ്ങൾ അനുഭവിച്ച ജൂതർക്കാണ് സ്വന്തം നാട്ടിൽനിന്നു പലായനം ചെയ്യാൻ നിർബന്ധിതരാക്കപ്പെട്ടവരുടെ വേദന മറ്റാരെക്കാളും അധികം മനസ്സിലാകേണ്ടത്. അതുകൊണ്ടുതന്നെ, ഇസ്രയേലിലും ലോകത്തു മറ്റിടങ്ങളിലും ജീവിക്കുന്ന ജൂതർ ഈ വംശഹത്യയ്ക്കെതിരെ അതിശക്തമായി മുന്നോട്ടുവരികയും ഇസ്രയേലിന്റെ മനുഷ്യവിരുദ്ധനയം പൂർണമായും മാറ്റാനായി ധാർമികശക്തി ഉപയോഗിക്കുകയും ചെയ്താലേ ഈ പ്രതിസന്ധി പരിഹരിക്കാനാകൂ.

ADVERTISEMENT

∙ ഓർമയിൽ വീണ്ടും

ഗാസയിലെ കുഞ്ഞുങ്ങളെയും അമ്മമാരെയും കാണുമ്പോഴൊക്കെ ഞാൻ വീണ്ടും വീണ്ടും ജൊവാനെ ഓർമിച്ചു. ബുധനാഴ്ച ഗാസയിലെ അൽഷിഫ ആശുപത്രിയിലേക്ക് ഇസ്രയേൽ സൈന്യം ഇരച്ചുകയറുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുൻപാണ്, ചികിത്സ ലഭിക്കാതെ മരിച്ച 179 നിരപരാധികളായ മനുഷ്യരുടെ മൃതദേഹങ്ങൾ ഒറ്റ കുഴിമാടത്തിൽ അടക്കം ചെയ്തത്. പിറന്നുവീണ് ദിവസങ്ങൾ മാത്രം ജീവിച്ച 7 പിഞ്ചുകുഞ്ഞുങ്ങളും അതിലുണ്ടായിരുന്നു. മരുന്നും പോഷകാഹാരവും കിട്ടാത്ത 50,000 ഗർഭിണികൾ ഗാസയിലുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇതിൽ എത്ര പേർക്ക് ഈ ദുരിതത്തിന്റെയും പലായനത്തിന്റെയും കനൽവഴികൾ താണ്ടാൻ കഴിയുമെന്നറിയില്ല.

ADVERTISEMENT

സയണിസം വംശഹത്യയുടെ ഏറ്റവും പൈശാചികമായ തലങ്ങളിലേക്കു കടന്നിട്ടും പ്രാകൃത ഗോത്രനീതിയുടെ ന്യായാന്യായങ്ങളിലേക്ക് പലസ്തീൻ-ഇസ്രയേൽ വിഷയത്തെ ചുരുക്കുന്ന നെറികെട്ട ഭരണാധികാരികളെ കാണുമ്പോഴൊക്കെയും ഞാൻ വെറുതേ ആഗ്രഹിച്ചത് ജൊവാനെപ്പോലുള്ള മനുഷ്യരാൽ ഇസ്രയേൽ നിറഞ്ഞിരുന്നെങ്കിൽ എന്നായിരുന്നു. വംശശുദ്ധിയുടെ പേരിൽ സമാനതകളില്ലാത്ത പീഡനങ്ങൾ അനുഭവിച്ച ജൂതർക്കാണ് സ്വന്തം നാട്ടിൽനിന്നു പലായനം ചെയ്യാൻ നിർബന്ധിതരാക്കപ്പെട്ടവരുടെ വേദന മറ്റാരെക്കാളും അധികം മനസ്സിലാകേണ്ടത്. അതുകൊണ്ടുതന്നെ, ഇസ്രയേലിലും ലോകത്തു മറ്റിടങ്ങളിലും ജീവിക്കുന്ന ജൂതർ ഈ വംശഹത്യയ്ക്കെതിരെ അതിശക്തമായി മുന്നോട്ടുവരികയും ഇസ്രയേലിന്റെ മനുഷ്യവിരുദ്ധനയം പൂർണമായും മാറ്റാനായി ധാർമികശക്തി ഉപയോഗിക്കുകയും ചെയ്താലേ ഈ പ്രതിസന്ധി പരിഹരിക്കാനാകൂ.

ഇസ്രയേൽ–ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെടുന്ന കുട്ടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന റാലിയിൽ നിന്ന്. (Photo by AHMAD AL-RUBAYE / AFP)

ദശകങ്ങളായി കുത്തിവയ്ക്കപ്പെട്ട വംശീയതയുടെ വിഷം ഭൂരിപക്ഷം ജൂതരിൽനിന്നും അത്ര പെട്ടെന്ന് ഇറങ്ങിപ്പോകില്ലെങ്കിലും, ഒരു ചെറിയ വിഭാഗം മനുഷ്യർ നെതന്യാഹുവിനെതിരെയും സയണിസ്റ്റ് ക്രൂരതയ്ക്കെതിരെയും ശക്തമായി നിലകൊള്ളുന്നു എന്നത് ആശ്വാസജനകമാണ്. യൂറോപ്പിലും അമേരിക്കയിലും പലസ്തീൻ അനുകൂല റാലികൾ നടത്തുന്ന ഒട്ടേറെ ജൂതക്കൂട്ടായ്മകളുണ്ട്. നാലര ലക്ഷത്തോളം അംഗങ്ങളുള്ള ജൂയിഷ് വോയ്സ് ഫോർ പീസ് എന്ന സംഘടനയാണ് ഈ കൂട്ടായ്മകളെ ഏകോപിപ്പിക്കുന്നത്. ‘ജൂതന്മാരുടെ മാത്രം രാഷ്ട്രം’ എന്ന തീവ്രവൈകാരികതയെ ആളിക്കത്തിച്ചും ഇസ്രയേലിലെ സാധാരണക്കാരെ ‘മനുഷ്യപരിച’യാക്കിയും നെതന്യാഹു നടത്തുന്ന മനുഷ്യക്കുരുതിയോട് ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധമുണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നത്.

സയണിസ്റ്റ് വിരുദ്ധസന്ദേശങ്ങളും സമാധാനത്തിനുള്ള ആഹ്വാനവും ജൂതർക്കിടയിൽ പ്രചരിപ്പിക്കാൻ ഈ സംഘടന തീവ്രമായി ശ്രമിക്കുന്നുണ്ട്. ‘മനുഷ്യക്കുരുതി ഇനിയും വേണ്ട’ എന്ന മുദ്രാവാക്യമുയർത്തി അറബ്, മുസ്‌ലിം ഐക്യദാർഢ്യപ്രസ്ഥാനങ്ങളുമായി കൈകോർത്തുപിടിച്ചു മുന്നോട്ടുനീങ്ങുന്ന ഇത്തരം ചെറുസംഘങ്ങൾ പ്രതീക്ഷയാണ്. അതുകൊണ്ടുതന്നെ, എന്നെങ്കിലും വംശഹത്യകൾക്കെതിരായുള്ള മഹാപ്രസ്ഥാനം ഇസ്രയേലിൽ ഉയർന്നുവരുമെന്നും സഹജീവികളെ നീതിയുടെയും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും മൃദുവായ കമ്പിളി പുതപ്പിക്കുന്ന ഒരായിരം ജൊവാൻമാർ അവർക്കിടയിൽ ഉയിർത്തെഴുന്നേൽക്കുമെന്നും പ്രത്യാശിക്കാം.

English Summary:

How does war impact people's lives