അടുത്ത കാലത്തു വന്ന ചില വാർത്തകൾ നമുക്ക് ഓർമിച്ചുനോക്കാം; തഞ്ചാവൂരിൽ ഹോസ്റ്റല്‍ മുറി വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ചതില്‍ മനംനൊന്ത് കീടനാശിനി കഴിച്ച് വിദ്യാർത്ഥിനി മരിച്ചു, രാജസ്ഥാനിലെ കോട്ടയിൽ ഐഐടി–ജെഇഇ പ്രവേശനത്തിനായി പരിശീലനം നടത്തുന്ന വിദ്യാർഥി ആത്മഹത്യ ചെയ്തു, പൊട്ടുതൊട്ട് സ്കൂളിൽ എത്തിയതിനു അധ്യാപകൻ മർദിച്ചതിനെ തുടർന്ന് പെൺകുട്ടി ധൻബാദിൽ ആത്മഹത്യ ചെയ്തു, മോഡലിങ് ഫോട്ടോഷൂട്ടിനു പോകുന്നത് സുഹൃത്ത് വിലക്കിയതിലുള്ള മനോവിഷമത്തെ തുടർന്നു പെൺകുട്ടി (17) മംഗളൂരിൽ തൂങ്ങി മരിച്ചു, നീറ്റ് പരീക്ഷയിൽ ആറു മാർക്ക് മാത്രം കിട്ടിയ വിഷമത്തിൽ പെൺകുട്ടി വീട്ടിൽ തൂങ്ങി മരിച്ചു. വീണ്ടും പരിശോധിച്ചപ്പോൾ 590 മാർക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. സംഭവം മധ്യപ്രദേശിലെ ചിന്ദ്‌വാരയിൽ. സുഹൃത്തുക്കളില്ലാത്തതുകൊണ്ടും പരീക്ഷയിൽ മാർക്കു കുറയുന്നതുകൊണ്ടും മനംമടുത്ത് 16കാരി തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്തു, പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ വീട്ടിലെത്തി യുവാവ് പെട്രോൾ ഒഴിച്ചു കത്തിച്ചു. സംഭവം ചെന്നൈയിൽ. പ്രണയം നിരസിച്ച പെൺകുട്ടിയെ യുവാവ് നിർദാക്ഷിണ്യം പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ സംഭവം തിരുവല്ലയിലുമുണ്ടായി. അതിദാരുണമായ ഇത്തരം വാർത്തകൾ ആവർത്തിച്ചു വായിച്ച്, ഇവയൊന്നും വാർത്തയല്ലാത്ത നിലയിൽ നാം എത്തിയിരിക്കുന്നു. പാവനമായ മനുഷ്യജീവിതം നിസ്സാരകാരണങ്ങൾ പറഞ്ഞു നശിപ്പിച്ചുകളയാനുള്ളതാണോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്ത കാലത്തു വന്ന ചില വാർത്തകൾ നമുക്ക് ഓർമിച്ചുനോക്കാം; തഞ്ചാവൂരിൽ ഹോസ്റ്റല്‍ മുറി വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ചതില്‍ മനംനൊന്ത് കീടനാശിനി കഴിച്ച് വിദ്യാർത്ഥിനി മരിച്ചു, രാജസ്ഥാനിലെ കോട്ടയിൽ ഐഐടി–ജെഇഇ പ്രവേശനത്തിനായി പരിശീലനം നടത്തുന്ന വിദ്യാർഥി ആത്മഹത്യ ചെയ്തു, പൊട്ടുതൊട്ട് സ്കൂളിൽ എത്തിയതിനു അധ്യാപകൻ മർദിച്ചതിനെ തുടർന്ന് പെൺകുട്ടി ധൻബാദിൽ ആത്മഹത്യ ചെയ്തു, മോഡലിങ് ഫോട്ടോഷൂട്ടിനു പോകുന്നത് സുഹൃത്ത് വിലക്കിയതിലുള്ള മനോവിഷമത്തെ തുടർന്നു പെൺകുട്ടി (17) മംഗളൂരിൽ തൂങ്ങി മരിച്ചു, നീറ്റ് പരീക്ഷയിൽ ആറു മാർക്ക് മാത്രം കിട്ടിയ വിഷമത്തിൽ പെൺകുട്ടി വീട്ടിൽ തൂങ്ങി മരിച്ചു. വീണ്ടും പരിശോധിച്ചപ്പോൾ 590 മാർക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. സംഭവം  മധ്യപ്രദേശിലെ ചിന്ദ്‌വാരയിൽ.

സുഹൃത്തുക്കളില്ലാത്തതുകൊണ്ടും പരീക്ഷയിൽ മാർക്കു കുറയുന്നതുകൊണ്ടും മനംമടുത്ത് 16കാരി തിരുവനന്തപുരത്ത്  ആത്മഹത്യ ചെയ്തു, പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ വീട്ടിലെത്തി യുവാവ് പെട്രോൾ ഒഴിച്ചു കത്തിച്ചു. സംഭവം ചെന്നൈയിൽ. പ്രണയം നിരസിച്ച പെൺകുട്ടിയെ യുവാവ് നിർദാക്ഷിണ്യം പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ സംഭവം തിരുവല്ലയിലുമുണ്ടായി. അതിദാരുണമായ ഇത്തരം വാർത്തകൾ ആവർത്തിച്ചു വായിച്ച്, ഇവയൊന്നും വാർത്തയല്ലാത്ത നിലയിൽ നാം എത്തിയിരിക്കുന്നു. പാവനമായ മനുഷ്യജീവിതം നിസ്സാരകാരണങ്ങൾ പറഞ്ഞു നശിപ്പിച്ചുകളയാനുള്ളതാണോ?

(Representative image by KatarzynaBialasiewicz/istockphoto)
ADVERTISEMENT

കേരളത്തിലെ ആത്മഹത്യ കൂടിവരുന്ന നിരക്കു ശ്രദ്ധിക്കുക. 2017 (7870), 2018 (8237), 2019 (8556), 2020 (8500), 2021 (9549). ഒരു ലക്ഷം പേരിൽ ശരാശരി 26.9 പേരാണ് കേരളത്തിൽ 2021ൽ ആത്മഹത്യ ചെയ്തത്. ദേശീയതലത്തിൽ ഈ ശരാശരി 12 പേർ മാത്രം. അതായത് ഇവിടത്തെ ആത്മഹത്യനിരക്ക് ദേശീയതലത്തിലേതിന്റെ ഇരട്ടിയിലും കൂടുതൽ. പരാജയപ്പെട്ട ആത്മഹത്യാശ്രമം യഥാർത്ഥത്തിൽ നടന്ന ആത്മഹത്യകളുടെ 20 മടങ്ങോളം വരും. 2021ൽ പ്രബുദ്ധകേരളത്തിൽ രണ്ടു ലക്ഷത്തോളം പേർ ആത്മഹത്യയ്ക്കു ശ്രമിച്ചത്രേ. ഭൂരിപക്ഷവും 15–45 വയസ്സുകാർ. കുടുംബാംഗങ്ങൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നതും സാധാരണം. സാമ്പത്തികം, സാമൂഹികം, സാംസ്കാരികം തുടങ്ങിയ പല കാരണങ്ങൾ ആത്മഹത്യയ്ക്കുണ്ട്. ഏറിയകൂറും മാനസികം.

2011 ഏപ്രിലിലെ തീവണ്ടിയപകടത്തിൽ ഇടതുകാൽ ചതഞ്ഞരഞ്ഞ ഉത്തർപ്രദേശുകാരിയായ അരുണിമ സിൻഹ 2013 മേയ് മാസത്തിൽ എവറസ്റ്റ് കൊടുമുടിയുടെ മുകളിലെത്തി. ബാല്യത്തിൽ പോളിയോ ബാധിച്ച വിൽമ റുഡോൾഫ് എന്ന അമേരിക്കൻ സ്പോട്സ് താരം 1960ലെ മൂന്നു സ്വർണമെഡലുകളടക്കം നിരവധി ഒളിംപിക് മെഡലുകൾ നേടി.

ടീനേജുകാരിൽ ഏറെയും പ്രണയക്കുരുക്കിൽപ്പെട്ടവരും പരീക്ഷയിലെ പ്രകടനത്തിൽ നിരാശപ്പെട്ടവരും. 90% പേരും തൂങ്ങിമരിക്കുന്നു. കൗമാരപ്രണയം പൊതുവേ ‘കേവലമൊരു താല്ക്കാലികഭ്രം, പൂവുപോലുള്ളൊരോമനക്കൗതുകം’ എന്ന ചങ്ങമ്പുഴക്കവിതയെ ഓർമപ്പെടുത്തും. പക്ഷേ, അതിൽപ്പെട്ടവർ ഗൗരവമേറിയ ജീവിതപ്രശ്നമായി അതിനെ കരുതുന്നത് സ്വാഭാവികം. അതിലെ പരാജയം സ്വജീവിതം ഹോമിക്കുന്നതിലേക്കു കടന്നെന്നും വരും. മാനസികപക്വതയും യുക്തിപൂർവം ചിന്തിക്കാനുള്ള മനസ്സും ഉണ്ടെങ്കിൽ അപായത്തിൽനിന്നു രക്ഷപെടാം. അതിനു തക്ക പശ്ചാത്തലം രക്ഷിതാക്കൾ ഒരുക്കേണ്ടതുണ്ട്. പരീക്ഷയിലെ മാർക്ക് ജീവിതവിജയത്തിന്റെ സൂചകമല്ല. കഴിയുന്നത്ര മെച്ചമായി പഠിക്കുന്നതും പരീക്ഷയിൽ ഉന്നതവിജയം നേടാൻ ശ്രമിക്കുന്നതും സുപ്രധാനമാണ്. പക്ഷേ മാർക്കു തെല്ലു കുറഞ്ഞുപോയതുകൊണ്ടോ, ഇഷ്ടപ്പെട്ട കോഴ്സിൽ പ്രവേശനം കിട്ടാത്തതുകൊണ്ടോ ജീവിതം തകർന്നു പോകുന്നില്ലെന്നതു മനസ്സിൽ വേണം.

ADVERTISEMENT

പത്താം ക്ലാസ് ജയിക്കാത്തവർ മുഖ്യമന്ത്രിമാരായ സംസ്ഥാനമാണ് കേരളം. ഇതു മോശം കാര്യമായിട്ടല്ല കരുതേണ്ടത്. ഉന്നതപരീക്ഷകൾ മികച്ച രീതിയിൽ വിജയിച്ചവർക്കില്ലാത്ത പല ശേഷികളും സാമർത്ഥ്യങ്ങളും സമീപനങ്ങളും അവർക്കുണ്ടായിരുന്നതു നാം ബുദ്ധിപൂർവം തിരിച്ചറിയണം. മഹാവിജയങ്ങൾ വരിച്ച മിക്കവരും പല തിരിച്ചടികളും പരാജയങ്ങളും അനുഭവിച്ചവരാണ്. അവയെ വെല്ലുവിളിച്ചു മുന്നേറുകയാണ്, മറിച്ച് അവയെ ഭയന്ന് പിൻതിരിഞ്ഞോടുകയല്ല അവർ ചെയ്തത്. 2011 ഏപ്രിലിലെ തീവണ്ടിയപകടത്തിൽ ഇടതുകാൽ ചതഞ്ഞരഞ്ഞ ഉത്തർ പ്രദേശുകാരിയായ അരുണിമ സിൻഹ 2013 മേയ് മാസത്തിൽ എവറസ്റ്റ് കൊടുമുടിയുടെ മുകളിലെത്തി. ബാല്യത്തിൽ പോളിയോ ബാധിച്ച വിൽമ റുഡോൾഫ് എന്ന അമേരിക്കൻ സ്പോട്സ് താരം 1960ലെ മൂന്നു സ്വർണമെഡലുകളടക്കം നിരവധി ഒളിംപിക് മെഡലുകൾ നേടി.

Imagecredit: Gorodenkoff /shutterstock.com

തുടർച്ചയായുണ്ടായ തിരിച്ചടികളെ അതിജീവിച്ച എബ്രഹാം ലിങ്കൺ ശ്രദ്ധേയനായ അമേരിക്കൻ പ്രസിഡന്റായി. രണ്ടു വയസ്സിനു മുൻപ് കാണാനോ കേൾക്കാനോ പറയാനോ കഴിയാതായ ഹെലൻ കെല്ലർ മികച്ച എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായി. കാത് ഒട്ടും കേൾക്കാതായതിനു ശേഷമാണ് നിസ്തുലസംഗീതജ്ഞൻ ബീഥോവൻ ഏറ്റവും പ്രസിദ്ധമായ ഒൻപതാം സിംഫണി രചിച്ചത്. 39–ാം വയസ്സിൽ പോളിയോ ബാധിച്ച ഫ്രാങ്ക്‌ലിൻ ഡി റൂസ്‌വെൽറ്റ് 12 വർഷത്തിനുശേഷം അമേരിക്കൻ പ്രസിഡന്റായി. മരമണ്ടനെന്ന ആക്ഷേപം കേട്ട് പ്രൈമറി ക്ലാസ് വിട്ട തോമസ് ആൽവാ എഡിസൺ ഏറ്റവും കൂടുതൽ ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ നടത്തിയ ശാസ്ത്രജ്ഞനായി മാറി.

പ്രശ്നങ്ങൾ രൂക്ഷമായിക്കഴിഞ്ഞ് ഉപദേശംകൊണ്ട് എല്ലാം ശരിപ്പെടുത്തിക്കളയാം എന്ന ചിന്ത പ്രയോജനപ്പെടില്ല. ‘ഇതൊക്കെ അവളുടെ നാടകമാണ്’ എന്ന സമീപനം വേണ്ട. ടീനേജുകാരുടെ പെരുമാറ്റത്തിൽ വരുന്ന ചെറിയ മാറ്റങ്ങളിൽപ്പോലും രക്ഷിതാക്കളുടെ കണ്ണു വേണം.

ADVERTISEMENT

പോളിടെക്നിക് എൻട്രൻസ് പരീക്ഷയിൽ തോറ്റ ആൽബെർട്ട് ഐൻസ്റ്റൈൻ 20–ാം നൂറ്റാണ്ടിലെ  ഏറ്റവും വലിയ ശാസ്ത്രഞ്ജൻ ആയിത്തീർന്നു. കൃത്രിമക്കാൽ വയ്ക്കേണ്ടി വന്ന സുധാ ചന്ദ്രൻ നൃത്തപ്രധാനമായ മയൂരിയെന്ന ചിത്രത്തിലെ നായികയായി വിജയിച്ച് പുരസ്കാരങ്ങൾ സമ്പാദിച്ചു. 32 വർഷം മാത്രം ജീവിച്ച ശങ്കരാചാര്യർ നൂറ്റാണ്ടുകൾകൊണ്ടു പോലും പൂർത്തിയാക്കാനാവാത്ത കൃത്യങ്ങൾ അനന്യശോഭയോടെ ചെയ്തുതീർത്തു.

കൊടിയ തടസ്സങ്ങളെ പരാജയപ്പെടുത്തി മഹാവിജയങ്ങൾ നേടിയവരുടെ ജീവിതകഥകൾ നമുക്കു പ്രചോദകമാകണം. ക്ഷുദ്രകാര്യങ്ങളെയോർത്ത് ജീവിതം അവസാനിപ്പിക്കുന്ന കടുംകൈയെക്കുറിച്ചു ചിന്തിക്കുക പോലും പാടില്ല. മാനസികാരോഗ്യം വളർത്തുക, മനുഷ്യജീവിതത്തിന്റെ മൂല്യം ബോധ്യപ്പെടുത്തുക, കുട്ടികളുടെ പ്രശ്നങ്ങൾ പഠിക്കുകയും അവരോട് അനുകമ്പയോടെ പെരുമാറുകയും ചെയ്യുക, കുട്ടികളുമായി നിരന്തരം സംവദിക്കുക, അവരുടെ ഏകാന്തത ഒഴിവാക്കുക മുതലായവയിൽ രക്ഷിതാക്കൾ ശ്രദ്ധവയ്ക്കേണ്ടതുണ്ട്.

Representative image. Photo Credits: Obradovic/ istock.com

പ്രശ്നങ്ങൾ രൂക്ഷമായിക്കഴിഞ്ഞ് ഉപദേശംകൊണ്ട് എല്ലാം ശരിപ്പെടുത്തിക്കളയാം എന്ന ചിന്ത പ്രയോജനപ്പെടില്ല. ‘ഇതൊക്കെ അവളുടെ നാടകമാണ്’ എന്ന സമീപനം വേണ്ട. ടീനേജുകാരുടെ പെരുമാറ്റത്തിൽ വരുന്ന ചെറിയ മാറ്റങ്ങളിൽപ്പോലും രക്ഷിതാക്കളുടെ കണ്ണു വേണം. മദ്യവും മയക്കുമരുന്നും കുട്ടികളുടെ ഇടയിലും വ്യാപകമായുണ്ട്. സമൂഹ മാധ്യമങ്ങൾ വഴി പല ദോഷങ്ങളും കടന്നുവരുന്നുമുണ്ട്. ‘എന്റെ കുട്ടി ഇങ്ങനെ ചെയ്യുമോ?’ എന്നു പശ്ചാത്തപിക്കാൻ ഇടവരുത്തിക്കൂടാ. മനുഷ്യജീവിതത്തിന്റെ പവിത്രതയ്ക്കുമേൽ മറ്റൊന്നുമില്ല.

ആത്മഹത്യയെക്കുറിച്ച് പല ചിന്തകരും പറഞ്ഞ വാക്കുകൾകൂടി കേൾക്കുക:

∙ ആത്മഹത്യയല്ലാതെ ഇതരമാർഗമില്ലെന്നു തോന്നാം. പക്ഷേ അതുവഴി നിങ്ങൾ സ്വയം വേദനിപ്പിക്കുന്നു; നിങ്ങളെ സ്നേഹിക്കുന്നവരെയും വേദനിപ്പിക്കുന്നു.
∙ നിങ്ങൾ കരുതുന്നതിനെക്കാൾ ശക്തി നിങ്ങൾക്കുണ്ട്. നിങ്ങൾ ജീവിക്കേണ്ടതിനു പല കാരണങ്ങളുമുണ്ട്.
∙ വഴിമുട്ടിയെന്നു തോന്നിയാൽ സ്നേഹിക്കുന്നവരുടെ സഹായം തേടുക. സഹായം ചോദിക്കുന്നതു ദൗർബല്യമല്ല. കൂരിരുട്ടിൽ തുള്ളി വെളിച്ചം തേടുന്നതുപോലെ മാത്രമാണത്.
∙ നിങ്ങൾ ചെയ്തു തീർത്തതിനെക്കാൾ എത്രയോ വലിയ കാര്യങ്ങൾ നിങ്ങൾക്കിനി ചെയ്യാൻ കഴിയും.
∙ ചേറിൽനിന്നാണു ചെന്താമര വിരിയുന്നത്. 
‘ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല’ എന്ന മുദ്രാവാക്യത്തിലുമുണ്ട് ഏറെ വിവേകം.

English Summary:

Ulkazhcha Column on the Importance of Raising Awareness Against Suicide