‘ബ്ലഡ് ഈഗിൾ’ ആചാരമാണ് ആ ശിക്ഷാരീതിക്ക് പ്രചോദനം; എന്റെ യാത്രയാണ് ‘കാന്തമലചരിതം’
ആദ്യ പുസ്തകം കൊണ്ടുതന്നെ മലയാളത്തിലെ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ എഴുത്തുകാരനാണ് വിഷ്ണു എം.സി. പുരാതന ഈജിപ്തും പഴയകാല തമിഴ്‌നാടും ശബരിമലയും പശ്ചാത്തലമാക്കി വിഷ്ണു എഴുതിയ നോവൽ ത്രയം, ചരിത്രവും മിത്തും കൽപ്പിത കഥകളും സയൻസ് ഫിക്ഷനും ആക്ഷൻ ത്രില്ലറുമെല്ലാം സമന്വയിപ്പിച്ചതാണ്. അതിലെ ആദ്യ പുസ്തകം, 2020ല്‍ പുറത്തുവന്ന ‘കാന്തമലചരിതം ഒന്നാം അധ്യായം – അഖിനാതന്റെ നിധി’ വിഷ്ണുവിനെ മലയാളത്തിലെ അറിയപ്പെടുന്ന യുവ എഴുത്തുകാരിലൊരാളാക്കി. ചുരുങ്ങിയ സമയംകൊണ്ടാണ് ആ പുസ്തകം വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനാക്കി വിഷ്ണുവിനെ മാറ്റിയത്. വൈകാതെ പുസ്തകത്തിന്റെ രണ്ടാം ഭാഗവുമെത്തി. 2021ൽ പുറത്തിറങ്ങിയ കാന്തമലചരിതത്തിന്റെ രണ്ടാം അധ്യായം, ‘അറോലകാടിന്റെ രഹസ്യ’വും വായനക്കാരെ നിരാശപ്പെടുത്തിയില്ല. മികച്ച രീതിയിൽത്തന്നെ ആ പുസ്തകവും സ്വീകരിക്കപ്പെട്ടു. ഉദ്വേഗജനകമായ രചനാശൈലിയും വായനക്ഷമതയും വായനക്കാര്‍ക്ക് വലിയ പ്രതീക്ഷയാണു നല്‍കിയത്. കഥയുടെ അവസാനത്തിനായി കാത്തിരുന്നവർക്കായി മൂന്നാമത്തെതും അവസാനത്തെതുമായ പുസ്തകം ‘കാന്തമലചരിതം മൂന്നാം അധ്യായം - യുദ്ധകാണ്ഡം’ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നു. എന്താണ് പുതിയ പുസ്തകത്തിൽ വായനക്കാർക്കായി വിഷ്ണു ഒരുക്കിയിരിക്കുന്നത്?

ആദ്യ പുസ്തകം കൊണ്ടുതന്നെ മലയാളത്തിലെ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ എഴുത്തുകാരനാണ് വിഷ്ണു എം.സി. പുരാതന ഈജിപ്തും പഴയകാല തമിഴ്‌നാടും ശബരിമലയും പശ്ചാത്തലമാക്കി വിഷ്ണു എഴുതിയ നോവൽ ത്രയം, ചരിത്രവും മിത്തും കൽപ്പിത കഥകളും സയൻസ് ഫിക്ഷനും ആക്ഷൻ ത്രില്ലറുമെല്ലാം സമന്വയിപ്പിച്ചതാണ്. അതിലെ ആദ്യ പുസ്തകം, 2020ല്‍ പുറത്തുവന്ന ‘കാന്തമലചരിതം ഒന്നാം അധ്യായം – അഖിനാതന്റെ നിധി’ വിഷ്ണുവിനെ മലയാളത്തിലെ അറിയപ്പെടുന്ന യുവ എഴുത്തുകാരിലൊരാളാക്കി. ചുരുങ്ങിയ സമയംകൊണ്ടാണ് ആ പുസ്തകം വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനാക്കി വിഷ്ണുവിനെ മാറ്റിയത്. വൈകാതെ പുസ്തകത്തിന്റെ രണ്ടാം ഭാഗവുമെത്തി.
2021ൽ പുറത്തിറങ്ങിയ കാന്തമലചരിതത്തിന്റെ രണ്ടാം അധ്യായം, ‘അറോലകാടിന്റെ രഹസ്യ’വും വായനക്കാരെ നിരാശപ്പെടുത്തിയില്ല. മികച്ച രീതിയിൽത്തന്നെ ആ പുസ്തകവും സ്വീകരിക്കപ്പെട്ടു. ഉദ്വേഗജനകമായ രചനാശൈലിയും വായനക്ഷമതയും വായനക്കാര്‍ക്ക് വലിയ പ്രതീക്ഷയാണു നല്‍കിയത്. കഥയുടെ അവസാനത്തിനായി കാത്തിരുന്നവർക്കായി മൂന്നാമത്തെതും അവസാനത്തെതുമായ പുസ്തകം ‘കാന്തമലചരിതം മൂന്നാം അധ്യായം - യുദ്ധകാണ്ഡം’ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നു. എന്താണ് പുതിയ പുസ്തകത്തിൽ വായനക്കാർക്കായി വിഷ്ണു ഒരുക്കിയിരിക്കുന്നത്? എഴുത്തിലെ വിശേഷങ്ങൾ മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുകയാണ് വെഞ്ഞാറമൂട് സ്വദേശിയും ഫയർമാനും കൂടിയായ വിഷ്ണു.
∙ അങ്ങനെ കാത്തിരിപ്പ് അവസാനിക്കുകയാണ്. കാന്തമലചരിതം മൂന്നു ഭാഗവും പൂർത്തിയായിരിക്കുന്നു. വർഷങ്ങളുടെ തയാറെടുപ്പ് ഉണ്ടല്ലോ ഇത്തവണ?
കാന്തമലചരിതം എഴുതി തുടങ്ങിയപ്പോൾ അത് എത്രത്തോളം സ്വീകരിക്കപ്പെടുമെന്ന് അറിയില്ലായിരുന്നു. സാധാരണ നോവൽത്രയം എന്നു പറയുമ്പോൾ, മുഴുവൻ കഥയും എഴുതിയ ശേഷമാണ് പലരും ആദ്യ പുസ്തകമിറക്കുക. എന്നാൽ ഞാൻ രണ്ടാം ഭാഗത്തിലെ കഥയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം. ഒന്നാം ഭാഗമിറങ്ങി ഒരു വർഷത്തിനുള്ളിൽ രണ്ടാം ഭാഗവും പ്രസിദ്ധീകരിച്ചു. എന്നാൽ മൂന്നാം ഭാഗത്തിലേക്ക് വന്നപ്പോഴുണ്ടായ പ്രധാന പ്രശ്നം, ആദ്യഭാഗങ്ങളിൽ അവശേഷിക്കുന്ന എല്ലാ ചോദ്യങ്ങളുടെയും ഉത്തരം ഇതിൽ നൽകിയേ പറ്റൂ എന്നതാണ്. അവസാന ഭാഗമായതിനാൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം എന്നതുകൊണ്ടുതന്നെ രണ്ടരവർഷത്തോളം എഴുതാൻ ചെലവഴിച്ചു. ആദ്യ രണ്ടു പുസ്തകങ്ങൾ തയാറാക്കിയപ്പോഴുള്ളതിനേക്കാൾ സമ്മർദത്തിലായിരുന്നു മൂന്നാം ഭാഗമെഴുതുമ്പോൾ.
∙ എന്താണ് മൂന്നാം അധ്യായം വായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്?
ശരിക്കും ഒരു പരീക്ഷണമാണ് മൂന്നാം അധ്യായം. മലയാളത്തിൽ സാധാരണ കാണാത്ത തരത്തിലുള്ള ചില പരീക്ഷണങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതെത്രത്തോളം സ്വീകരിക്കപ്പെടുമെന്ന ആകാംക്ഷയിലാണ് ഞാൻ. എഴുതിത്തുടങ്ങിയപ്പോൾ, ഒന്നാം അധ്യായത്തിലും രണ്ടാം അധ്യായത്തിലും ലഭിച്ച വായനാസുഖം ഇതിൽ കിട്ടുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു. എന്നാൽ പുസ്തകത്തിന്റെ ആദ്യ വായനക്കാരനായ ലോഗോസ് ബുക്സിന്റെ അമരക്കാരൻ അജിത്തേട്ടനും മറ്റ് അടുത്ത സുഹൃത്തുക്കളും വായിച്ച് അഭിപ്രായം പറഞ്ഞതോടെ എഴുത്ത് വേഗം മുന്നോട്ടുപോയി. ഇടയ്ക്ക് ഒന്നുരണ്ട് തവണ എഴുത്തിന് തടസ്സം നേരിട്ടെങ്കിലും വായനക്കാരായ ഒരുപാടു പേരുടെ നിരന്തര പ്രോത്സാഹനവും കാത്തിരിപ്പും എഴുതാനുള്ള പ്രചോദനമായി.
മനസ്സിൽ ഒരു സീൻ സങ്കൽപിച്ച് ആ ദൃശ്യത്തെ അതുപോലെ പകർത്തുകയാണ് ചെയ്യാറുള്ളത്. അതുകൊണ്ടായിരിക്കാം അത് വായിക്കുന്നവരും പുസ്തകത്തിന് ഒരു ദൃശ്യപ്പൊലിമ ഉണ്ടെന്ന് പറയുന്നത്.
'എന്തായി മൂന്നാം ഭാഗം' എന്ന ചോദ്യമാണ് ഒരു ഇന്ധനം പോലെ പ്രവർത്തിച്ചത്. ആദ്യ രണ്ടു പുസ്തകങ്ങളേക്കാൾ വലുതാണ് മൂന്നാം അധ്യായം. ശരിക്കും ഇതൊരു ‘ലൂപ്പ്’ ആണ്. ശ്രീജിത്ത് എന്ന കഥാപാത്രം നടത്തുന്ന ടൈംട്രാവലിലൂടെ അഖിനാതനെ കേരളത്തിൽ എത്തിക്കുകയും അതേ ശ്രീജിത്ത് നിധി തേടി വരികയും ചെയ്യുന്നതാണ് ആ ലൂപ്. ആ വൃത്താകൃതിയിലുള്ള ലൂപ്പിൽ കാന്തമലയിലെ അറോലക്കാട്ടിൽ തുടങ്ങി പല കാലത്തിലൂടെ, കഥാപാത്രങ്ങളിലൂടെ കടന്ന് അറോലക്കാട്ടിൽത്തന്നെ എത്തും. കാന്തമലചരിതം ഇവിടെ അവസാനിക്കുന്നുവെങ്കിലും മറ്റു ചിലതിന്റെ തുടക്കം കൂടിയാണ് ഈ പുസ്തകം.
∙ എങ്ങനെയായിരുന്നു കാന്തമലചരിതത്തിന്റെ തുടക്കം?
അയ്യപ്പൻ എന്ന വിശ്വാസത്തിന്റെ പുറകിലുള്ള കഥകൾ ചെറുപ്പം മുതൽ കേട്ടുവളർന്ന ഒരാളാണ് ഞാൻ. വീരപരിവേഷമുള്ള അയ്യപ്പന്റെ കഥ എഴുതാനാണ് ഞാൻ ശ്രമിച്ചത്. ദൈവികപരിവേഷമുണ്ടായിരുന്ന പുരാണ കഥാപാത്രങ്ങളെ വളരെ യാഥാർഥ്യം നിറഞ്ഞ ചുറ്റുപാടിലേക്ക് എഴുതി ചേർത്ത അമീഷ് ത്രിപാഠിയുടെ 'ശിവ ട്രിലജി' എന്നെ വളരെ അധികം സ്വാധീനിച്ചു. അങ്ങനെയിരിക്കെ, ഞാൻ എഴുതിയ ചെറുകഥകളെല്ലാം ചേർത്ത് ഒരു പുസ്തകമാക്കാൻ പദ്ധതിയിടുകയും അതിന്റെ ഭാഗമായി കുറച്ചു പുതിയ കഥകൾ കൂടി എഴുതുകയും ചെയ്തിരുന്നു. അതിലേക്ക് എഴുതിയ ഒരു ചെറുകഥയാണ് കാന്തമലചരിതമായി വളർന്നത്. ഭൂമിയിൽ അടയാളപ്പെടുത്താത്ത ഒരു സ്ഥലവും അവിടെ എത്തിപ്പെടുന്ന വ്യക്തിയും. അയാൾ അനുഭവിക്കുന്ന മായികമായ ലോകത്തെ കേന്ദ്രീകരിച്ചുകൊണ്ട് തുടങ്ങിയതാണ് ഇപ്പോൾ മൂന്നാം പുസ്തകത്തിൽ എത്തിനിൽക്കുന്നത്.
∙ മിസ്റ്റിക് ഹൊറർ എഴുതിത്തുടങ്ങിയ ആൾ എത്തിയത് ഹിസ്റ്റോറിക്കൽ ഫിക്‌ഷൻ, ആക്‌ഷൻ ത്രില്ലർ, മിത്തിക്കൽ ഫിക്‌ഷൻ, ടെക്നോളജി എന്നിവ സമന്വയിപ്പിക്കുന്ന പുസ്തകങ്ങളിലേക്ക്. വളരെ വലിയ ഒരു ലാൻഡ്സ്കേപ്പാണിത്. ഇങ്ങനെ ഒരു മെറ്റാഫിക്‌ഷൻ തയാറാക്കൽ എളുപ്പമല്ലല്ലോ. എങ്ങനെയുണ്ടായിരുന്നു ആ പ്രക്രിയ?
ഒന്നും മനപ്പൂർവം സംഭവിച്ചതല്ല. ഈജിപ്തിന്റെ മിത്തോളജിയോ കേരള ചരിത്രമോ ഏലിയൻ സാങ്കേതികവിദ്യയോ മുൻകൂട്ടി തീരുമാനിച്ച് എഴുതിയതല്ല. എഴുതാനിരിക്കുമ്പോൾ ഏതു സീനാണ് എഴുതുന്നത് എന്നു പോലും മുൻകൂട്ടി തീരുമാനിക്കാതെയാണ് ഞാൻ എഴുത്ത് ആരംഭിക്കുന്നത്. എഴുതിയെഴുതി പുതിയ കാര്യങ്ങളിലേക്ക് എത്തിപ്പെടുകയാണ് പതിവ്. ചില ദിവസങ്ങളിൽ നേരം പുലരുന്നതുവരെ ഒട്ടുമുറങ്ങാതെ ഇരുന്നെഴുതിയിട്ടുണ്ട്. ചില ദിവസങ്ങളിൽ ഒരക്ഷരം പോലും എഴുതാതെയുമിരുന്നിട്ടുണ്ട്. മനസ്സിൽ ഒരു സീൻ സങ്കൽപിച്ച് ആ ദൃശ്യത്തെ അതുപോലെ പകർത്തുകയാണ് ചെയ്യാറുള്ളത്. അതുകൊണ്ടായിരിക്കാം അത് വായിക്കുന്നവരും പുസ്തകത്തിന് ഒരു ദൃശ്യപ്പൊലിമ ഉണ്ടെന്ന് പറയുന്നത്.
പിന്നെ എഴുത്തിന്റെ ഭാഗമായി നിരവധി കാര്യങ്ങൾ പരിശോധിക്കേണ്ടി വന്നിട്ടുണ്ട്. കഥാപാത്രങ്ങൾ പലരും യഥാർഥത്തിൽ ജീവിച്ചിരുന്നവരാണ് എന്നതിനാൽതന്നെ അവരുടെ കാലഘട്ടത്തെ യോജിപ്പിക്കുന്നതിനും മറ്റും ഈ അന്വേഷണം സഹായിച്ചു. ശബരി എന്ന കഥാപാത്രത്തെ സൃഷ്ടിക്കാൻ മലയരയ വിഭാഗത്തെക്കുറിച്ച് കൂടുതൽ പഠിച്ചു. അന്ന് ഞാൻ ജോലി ചെയ്തിരുന്ന കല്ലൂർക്കാട് എന്ന സ്ഥലത്തെ മലയരയ വിഭാഗത്തിൽപ്പെട്ട ആളുകൾ എന്നെ ഇതിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്. ആയ് രാജവംശം, ക്ലോഡിയസിന്റെ കേരളസന്ദർശനം പോലെ ആകാംക്ഷയുണർത്തുന്ന സംഭവങ്ങളും പുസ്തകത്തിന്റെ ഭാഗമായി.
മിഥുൻ എന്ന പത്രപ്രവർത്തകന്റെ യാത്രയേക്കാൾ ഞാനെന്ന എഴുത്തുകാരന്റെ യാത്രയാണ് കാന്തമലചരിതം. റഫറൻസായി പല കാലഘട്ടങ്ങളെ വായിക്കുമ്പോഴാണ് പല കാലഘട്ടത്തിലും വളരെ സമാനമായ ജീവിതരീതികൾ നിലനിന്നിരുന്നുവെന്ന് മനസ്സിലാക്കുന്നത്. വ്യത്യസ്ത കാലഘട്ടമായിരുന്നിട്ടും വിദൂര ദേശസംസ്കാരങ്ങളായിരുന്നിട്ടും കാണുന്ന ഈ സമാനതകൾക്ക് ഉദാഹരണമാണ് രക്തപറവൈ എന്ന നോവലിലെ ശിക്ഷാരീതി. വൈക്കിൻസിന്റെ ‘ബ്ലഡ് ഈഗിൾ’ എന്ന ആചാരത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതിയതാണത്. ഇത്തരം നിരവധി ഉദാഹരണങ്ങൾ നോവലുകളിലുണ്ട്.
∙ പോരാട്ടവീര്യമുള്ളവരാണ് നോവലിലെ എല്ലാ കഥാപാത്രങ്ങളും. തോറ്റുകൊടുക്കാൻ മനസ്സില്ലാതെ തുടർച്ചയായി പൊരുതുന്നവർ. ഇത്ര ശക്തമായ കഥാപാത്രങ്ങളെ നിർമിക്കാൻ പ്രേരകമായത് എന്താണ്?
കഥാപാത്ര രൂപീകരണം ഞാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ശിക്ഷിക്കാനും രക്ഷിക്കാനും അധികാരമുള്ള അയ്യപ്പൻ എന്ന മണികണ്ടനായിക്കോട്ടെ, ഫറവോയായിരുന്ന അഖിനാതനായിക്കോട്ടെ, ആദ്യ അയ്യപ്പനായ ശബരിയായിക്കൊള്ളട്ടെ സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കാൻ പ്രാപ്തിയുള്ളവരാണ്. ചിന്നതായി, ഉദയനൻ, നെഫ്രിതിതി... എല്ലാവരും നിലനിൽപ്പിനായി പോരാടുമ്പോൾ വായനക്കാർ ഏതു പക്ഷത്തുനിന്ന് വായിക്കുന്നു എന്നതനുസരിച്ചിരിക്കും വിലയിരുത്തലും. ഞാൻ എല്ലാ കഥാപാത്രങ്ങളെയും തുല്യമായി കാണുന്നു.
മാത്രമല്ല എന്റെ നിലപാടുകൾ ഞാൻ കഥാപാത്രങ്ങളിലൂടെയാണ് വെളിപ്പെടുത്താറ്. നിലവിലെ രാഷ്ട്രീയ, സാമൂഹിക വ്യവസ്ഥിതികളെക്കുറിച്ച് അങ്ങനെ എഴുത്തിലൂടെ പ്രതിഫലിപ്പിച്ചു. മൂന്നാം അധ്യായത്തിൽ ആദ്യ രണ്ടു പുസ്തകങ്ങളേക്കാൾ ശക്തമായ കഥാപാത്രങ്ങളെയാണ് കാണാൻ സാധിക്കുക. പിന്നെ എടുത്തു പറയേണ്ടത് എന്റെ കഥാപാത്രങ്ങൾക്ക് ക്യാരക്ടർ പോസ്റ്റർ ചെയ്ത ജിഷ്ണുദേവിനെക്കുറിച്ചാണ്. ശക്തമായ കഥാപാത്രങ്ങളെ വീരത്തോടെ വരച്ചുകാട്ടിയ ജിഷ്ണുവിന്റെ ചിത്രങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ നല്ല സ്വീകാര്യത ലഭിച്ചിരുന്നു.
∙ കഥയിലുടനീളം നായക-പ്രതിനായക സംഘങ്ങൾ ഉണ്ടെങ്കിലും പൊതുവിൽ കണ്ടുവരുന്ന പ്രോട്ടഗോണിസ്റ്റ്- ആന്റഗോണിസ്റ്റ് സങ്കൽപങ്ങളിൽനിന്നു വ്യത്യസ്തമാണിത്. പലപ്പോഴും, നായകനായ മിഥുനേക്കാൾ പ്രീതി നേടുന്ന പല ചെറിയ കഥാപാത്രങ്ങളുമുണ്ടല്ലോ?
ശരിക്കും കാന്തമലചരിതത്തിൽ ഒരു നായകനോ പ്രതിനായകനോ ഇല്ല. മിഥുൻ എന്ന കഥാപാത്രം കഥ തിരഞ്ഞു പോകുന്ന ഒരാൾ എന്നതിനപ്പുറത്തേക്ക് പ്രധാനപ്പെട്ടതാണ് എന്ന് കരുതാനാവില്ല. കുറച്ചുനേരത്തേക്ക് വരുന്ന കഥാപാത്രങ്ങൾ പോലും അവരുടേതായ ഒരു സത്ത് നൽകുകയും ജനഹൃദങ്ങളെ ആകർഷിക്കുകയും ചെയ്യുന്നു. ഏതെങ്കിലും ഒരു നായകന്റെയോ വില്ലന്റെയോ മാത്രം കഥയല്ല, ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് കാന്തമലചരിതം.
ഒരു പ്രത്യേക കഥാപാത്രത്തിന്റെ ഭാഗത്തുനിന്നല്ല കഥ പറഞ്ഞിരിക്കുന്നത്. കഥ തുടങ്ങുമ്പോൾ മുൻകൂട്ടി നിശ്ചയിച്ച കാര്യവും അതു മാത്രമാണ്. ഒരുപക്ഷം ശരിയെന്നോ മറുവശം തെറ്റെന്നോ നിർബന്ധപൂർവം അടിച്ചേൽപ്പിക്കുകയില്ല. ഇതിലെ എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ ശരിയുണ്ട്. സ്വന്തം ജീവിതത്തിലനുഭവിച്ച കാര്യങ്ങളാണ് പലപ്പോഴും പല കഥാപാത്രത്തെയും തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിൽ ഒരു കഥാപാത്രം പൂർണമായി നല്ലതോ പൂർണമായി ചീത്തയോ അല്ല.
∙ സമയമാറ്റം വളരെയധികം പ്രകടമാകുന്ന കഥാപശ്ചാത്തലമാണ് നോവലുകളുടേത്. ഇങ്ങനെ ഒരു ടൈം ഷിഫ്റ്റ് എഴുതുമ്പോൾ, വളരെ വ്യത്യസ്തമായ കാലഘട്ടവും ചരിത്രവും സംസ്കാരവും കുറിക്കുമ്പോൾ എങ്ങനെയാണ് എഴുത്തിന്റെ രീതി?
യാത്രകൾ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. ഈ കഥയുടെ പശ്ചാത്തലവും ഏതെങ്കിലും ഒരു സമയത്തിൽ ഒതുങ്ങി നിൽക്കുന്നില്ല. അതിഷ്ടം ദ്വീപിലേക്കുള്ള യാത്രയാണെങ്കിലും പാണ്ഡ്യ രാജ്യത്തേക്കുള്ള യാത്രയാണെങ്കിലും കാന്തമലക്ഷേത്രത്തിലേക്കുള്ള യാത്രയാണെങ്കിലും പ്രധാനപ്പെട്ടതാണ്. ശരിക്കും പുസ്തകത്തിൽ കാണുന്ന അതേ രീതിയിൽ തന്നെയാണ് എഴുതിയത്. അല്ലാതെ ഏതെങ്കിലും ഒരു കാലഘട്ടത്തിലെ ഭാഗങ്ങൾ മുഴുവൻ എഴുതിയശേഷം മറ്റു കാലഘട്ടത്തിലേക്ക് പോവുകയായിരുന്നില്ല. എഴുതിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്നാകും ഈജിപ്തിലേക്കു പോകുക. ഇത്തരം മാറ്റങ്ങൾ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. വളരെ ആസ്വദിച്ചാണ് അത്തരം മാറ്റങ്ങൾ എഴുതാറ്. വളരെയധികം സിനിമകളും വെബ് സീരിസുകളും കാണുന്ന ഒരാളാണ് ഞാൻ. വായിക്കുമ്പോഴും കാണുമ്പോഴും ഇത്തരം മാറ്റങ്ങൾ ഇഷ്ടപ്പെടുന്നത് കൊണ്ടാവാം എഴുത്തിലും അത് പ്രതിഫലിക്കുന്നത്.
∙ കാന്തമലചരിതം അവസാനിച്ചു. ഇനി എന്താണ് വായനക്കാർക്കായി കരുതിവച്ചിരിക്കുന്നത്? പുതിയ രചനകളുടെ പണിപ്പുരയിൽ ആണോ?
ഒന്നുരണ്ട് ആശയങ്ങൾ മനസ്സിലുണ്ട്. എറ യൂണിവേഴ്സ് എന്നതാണ് പ്രധാനമായുമുള്ളത്. കാന്തമലചരിതം സീരീസ്, അജിത്ത് ഗംഗാധരൻ എഴുതുന്ന ജസ്റ്റിസ് സീരീസ്, ഷിനു എം.എസ്. എഴുതുന്ന ജഹന സീരീസ് എന്നീ പരമ്പരകളെ കേന്ദ്രീകരിച്ചുള്ള ഒരു സാങ്കൽപ്പിക പ്രപഞ്ചമാണ് എറ യൂണിവേഴ്സ്. സമാനമായ ആശയങ്ങളുള്ള നോവൽ ഫ്രാഞ്ചൈസികളുടെ ഒരു ശേഖരമാണത്. വ്യത്യസ്ത കഥകളാണ് കൈകാര്യം ചെയ്യുന്നതെങ്കിലും ഈ സീരീസുകൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. സാധാരണ സിനിമകളിലാണ് ഇത്തരം രീതികൾ കാണാറുള്ളത്. ഒരു പുസ്തകത്തിലെ കഥാപാത്രങ്ങൾ മറ്റു രണ്ടു സീരീസിലെ പുസ്തകങ്ങളിലും പ്രത്യക്ഷപ്പെടുന്നു, കഥയുടെ ഭാഗമാകുന്നു. ഈ സാങ്കൽപ്പിക പ്രപഞ്ചത്തിൽ, ഒരു നോവൽ അവസാനിച്ചാലും അതിലെ കഥാപാത്രങ്ങളും കഥാതുടർച്ചകളും എറ യൂണിവേഴ്സിലെ മറ്റു പുസ്തകങ്ങളിൽ കാണാം. കാലക്രമേണ മറ്റു എഴുത്തുകാരുടെ കൃതികളും ഇതിന്റെ ഭാഗമായേക്കാം.
ജസ്റ്റിസ് സീരിസിലെ 'അൽറ്റിമേറ്റ് ജസ്റ്റിസ്' മാതൃഭൂമി ബുക്സും 'ഒൺലി ജസ്റ്റിസ്' മനോരമ ബുക്സും പുറത്തിറക്കി. അടുത്ത ഭാഗമായ 'ഫോർ ജസ്റ്റിസും' മനോരമ ബുക്സാണ് ഇറക്കുന്നത്. ജഹന സീരിസ് ഫാന്റസി, ഡാർക്ക് ഫിക്‌ഷനാണ്. എറ ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്. ഇവയിലെ കഥാപാത്രങ്ങൾ കാന്തമലചരിതത്തിന്റെ മൂന്നാം അധ്യായത്തിലുണ്ട്. കാന്തമലയുടെ സ്പിൻഓഫുകളും മനസ്സിലുണ്ട്. അതിന്റെ ചില സൂചനകൾ മൂന്നാമത്തെ അധ്യായത്തിൽതന്നെ ഇട്ടിട്ടുണ്ട്. കാന്തമലചരിതത്തിന്റെ വായനക്കാർക്കു നിരാശപ്പെടേണ്ടി വരില്ല. അധികം വൈകാതെ ആവേശമുണർത്തുന്ന പുതിയ ഒരു ലോകവുമായി ഞാന്‍ വരുന്നതായിരിക്കും.