‘സ്ത്രീകൾ തങ്ങൾക്കു വേണ്ടിയും ജീവിക്കണം’; കല്യാണിയും ദാക്ഷായണിയും മോഹിനിയാട്ടത്തിലേക്ക്; സുകന്യ എന്നും ദേവിക എന്നും പേരായ രണ്ടു നർത്തകർ
ഒന്നിനെയും കൂസാത്ത, ആരെയും വകവയ്ക്കാത്ത രണ്ടു പെണ്ണുങ്ങൾ, സംതൃപ്തമല്ലാത്ത ബന്ധങ്ങളിൽനിന്ന് ഒരു തിരിഞ്ഞുനോട്ടത്തിനു പോലും സമയം കളയാതെ തിരിച്ചുനടക്കാൻ മാത്രം കരുത്തരായ കണ്ണൂരിലെ കല്യാണിയും ദാക്ഷായണിയും, അവർ ഇനി തങ്ങളുടെ കഥ നൃത്തത്തിലൂടെ പറയും. ആ കഥ പറയുന്നതാവട്ടെ, കോഴിക്കോട് മീൻചന്ത രാമകൃഷ്ണ മിഷൻ ഹയർസെക്കൻഡറി സ്കൂളിലെ ഗണിതാധ്യാപിക പി.സുകന്യയും. 2021ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ആർ.രാജശ്രീയുടെ നോവൽ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’യ്ക്ക് മോഹിനിയാട്ടത്തിലൂടെ ദൃശ്യാവിഷ്ക്കാരമൊരുങ്ങുകയാണ്. ഡിസംബർ അവസാനത്തോടെ കല്യാണിയുടെയും ദാക്ഷായണിയുടെയും സങ്കീർണമായ ജീവിതം വേദിയിലെത്തിക്കാനുള്ള കഠിനപരിശ്രമത്തിലാണു സുകന്യ
ഒന്നിനെയും കൂസാത്ത, ആരെയും വകവയ്ക്കാത്ത രണ്ടു പെണ്ണുങ്ങൾ, സംതൃപ്തമല്ലാത്ത ബന്ധങ്ങളിൽനിന്ന് ഒരു തിരിഞ്ഞുനോട്ടത്തിനു പോലും സമയം കളയാതെ തിരിച്ചുനടക്കാൻ മാത്രം കരുത്തരായ കണ്ണൂരിലെ കല്യാണിയും ദാക്ഷായണിയും, അവർ ഇനി തങ്ങളുടെ കഥ നൃത്തത്തിലൂടെ പറയും. ആ കഥ പറയുന്നതാവട്ടെ, കോഴിക്കോട് മീൻചന്ത രാമകൃഷ്ണ മിഷൻ ഹയർസെക്കൻഡറി സ്കൂളിലെ ഗണിതാധ്യാപിക പി.സുകന്യയും. 2021ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ആർ.രാജശ്രീയുടെ നോവൽ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’യ്ക്ക് മോഹിനിയാട്ടത്തിലൂടെ ദൃശ്യാവിഷ്ക്കാരമൊരുങ്ങുകയാണ്. ഡിസംബർ അവസാനത്തോടെ കല്യാണിയുടെയും ദാക്ഷായണിയുടെയും സങ്കീർണമായ ജീവിതം വേദിയിലെത്തിക്കാനുള്ള കഠിനപരിശ്രമത്തിലാണു സുകന്യ
ഒന്നിനെയും കൂസാത്ത, ആരെയും വകവയ്ക്കാത്ത രണ്ടു പെണ്ണുങ്ങൾ, സംതൃപ്തമല്ലാത്ത ബന്ധങ്ങളിൽനിന്ന് ഒരു തിരിഞ്ഞുനോട്ടത്തിനു പോലും സമയം കളയാതെ തിരിച്ചുനടക്കാൻ മാത്രം കരുത്തരായ കണ്ണൂരിലെ കല്യാണിയും ദാക്ഷായണിയും, അവർ ഇനി തങ്ങളുടെ കഥ നൃത്തത്തിലൂടെ പറയും. ആ കഥ പറയുന്നതാവട്ടെ, കോഴിക്കോട് മീൻചന്ത രാമകൃഷ്ണ മിഷൻ ഹയർസെക്കൻഡറി സ്കൂളിലെ ഗണിതാധ്യാപിക പി.സുകന്യയും. 2021ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ആർ.രാജശ്രീയുടെ നോവൽ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’യ്ക്ക് മോഹിനിയാട്ടത്തിലൂടെ ദൃശ്യാവിഷ്ക്കാരമൊരുങ്ങുകയാണ്. ഡിസംബർ അവസാനത്തോടെ കല്യാണിയുടെയും ദാക്ഷായണിയുടെയും സങ്കീർണമായ ജീവിതം വേദിയിലെത്തിക്കാനുള്ള കഠിനപരിശ്രമത്തിലാണു സുകന്യ
ഒന്നിനെയും കൂസാത്ത, ആരെയും വകവയ്ക്കാത്ത രണ്ടു പെണ്ണുങ്ങൾ, സംതൃപ്തമല്ലാത്ത ബന്ധങ്ങളിൽനിന്ന് ഒരു തിരിഞ്ഞുനോട്ടത്തിനു പോലും സമയം കളയാതെ തിരിച്ചുനടക്കാൻ മാത്രം കരുത്തരായ കണ്ണൂരിലെ കല്യാണിയും ദാക്ഷായണിയും. അവർ ഇനി തങ്ങളുടെ കഥ നൃത്തത്തിലൂടെ പറയും. ആ കഥ പറയുന്നതാവട്ടെ, കോഴിക്കോട് മീൻചന്ത രാമകൃഷ്ണ മിഷൻ ഹയർസെക്കൻഡറി സ്കൂളിലെ ഗണിതാധ്യാപിക പി.സുകന്യയും. 2021ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ആർ.രാജശ്രീയുടെ നോവൽ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’യ്ക്ക് മോഹിനിയാട്ടത്തിലൂടെ ദൃശ്യാവിഷ്ക്കാരമൊരുങ്ങുകയാണ്.
ഡിസംബർ അവസാനത്തോടെ കല്യാണിയുടെയും ദാക്ഷായണിയുടെയും സങ്കീർണമായ ജീവിതം വേദിയിലെത്തിക്കാനുള്ള കഠിനപരിശ്രമത്തിലാണു സുകന്യ. ഒപ്പം ബിരുദവിദ്യാർഥിയും മോഹിനിയാട്ടം നർത്തകിയുമായ മകൾ ദേവികയുമുണ്ട്. കല്യാണിയായി സുകന്യയും ദാക്ഷായണിയായി ദേവികയും വേദിയിലെത്തും. മോഹിനിയാട്ടത്തിലെ സ്ഥിരം ശൈലിയായ പുരാണകഥകളിൽനിന്നു മാറിയുള്ളൊരു സഞ്ചാരമാണ് കണ്ണൂരിലെ കുഗ്രാമത്തിൽ ജീവിച്ച കല്യാണിയുടെയും ദാക്ഷായണിയുടെയും ജീവിതത്തിലേക്കു സുകന്യയെ എത്തിച്ചത്. നോവൽ നൃത്തമാകുന്നത് എങ്ങനെയാണ്? അപ്പോൾ വരുന്ന മാറ്റങ്ങള്‍ എന്തെല്ലാമായിരിക്കും? പി.സുകന്യ സംസാരിക്കുന്നു...
∙ നോവൽ നൃത്തമാക്കുമ്പോൾ
സ്ത്രീകൾ നേരിടുന്ന ഒരുപാടു പ്രതിസന്ധികൾ ആർ.രാജശ്രീ നോവലിൽ പറയുന്നുണ്ട്. വിവാഹത്തിനു ശേഷം കല്യാണിയും ദാക്ഷായണിയും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾതന്നെയാണ്. കല്യാണിയും ദാക്ഷായണിയും തമ്മിലുള്ളത് ആഴത്തിലുള്ള സൗഹൃദമാണ്. മോഹിനിയാട്ടത്തിലൂടെ ഇരുവരുടെയും കഥ പറഞ്ഞാൽ കൊള്ളാമെന്നു തോന്നി. അങ്ങനെയാണു നോവൽ നൃത്തമാക്കാമെന്നു തീരുമാനിച്ചത്. നോവലിൽ കുറേ കഥാപാത്രങ്ങളുണ്ട്. നൃത്തം കല്യാണിയെയും ദാക്ഷായണിയെയും കേന്ദ്രമാക്കിയാണ്.
നോവലിന്റെ നൃത്താവിഷ്കാരം ഒന്നേകാൽ മണിക്കൂറിലധികം വരും. സുരേഷ് നടുവത്താണ് ഗാനം രചിച്ചത്. പുരാണകഥകൾ ആളുകൾക്കു കുറച്ചുകൂടി പരിചിതമായിരിക്കും. ഇത് പുരാണകഥയല്ലാത്തതിനാൽ ആളുകൾക്ക് എളുപ്പം മനസ്സിലാകാനായി പാട്ടിന്റെ വരികൾ ലളിതമാക്കാൻ ശ്രമിച്ചിട്ടുണ്ട്. മുദ്രകളൊക്കെ അറിയാത്തവർക്കു ചെറിയ പ്രതിസന്ധി നേരിടും. മുദ്രകൾ കുറച്ച് ഉപയോഗിച്ച് പറ്റുന്നത്ര ലളിതമാക്കി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. നോവൽ വായിക്കാത്തവരിലേക്കും കൂടി വിഷയം എത്തിക്കുകയെന്നതാണു ലക്ഷ്യം. കോഴിക്കോട് വയലടയിലെ ശ്രാവണിക അമാൽഗമേഷൻ ഓഫ് ആർട്സാണ് നൃത്താവിഷ്കാരത്തിന്റെ പ്രൊഡക്‌ഷൻ. കഥയെ മൂന്നു നാലു ഭാഗങ്ങളാക്കി തിരിച്ചു. ഓരോ ഭാഗത്തിനും ആമുഖമുണ്ട്. ഇതിനായി മറ്റ് ആറു കുട്ടികളുമെത്തും. ചലച്ചിത്ര സംവിധായകൻ ദീപേഷ് ടി.യുമായിട്ടാണ് ഈ ആശയം ആദ്യം സംസാരിക്കുന്നത്. ആർ.രാജശ്രീയുമായി സംസാരിക്കാൻ അവസരമൊരുക്കിയതും മറ്റു സഹായങ്ങൾ ചെയ്തുതന്നതും ദീഷേപാണ്.
∙ കല്യാണിയും ദാക്ഷായണിയും സൗഹൃദത്തിന്റെ ആഴവും
സമൂഹത്തിലെ സ്ത്രീകളുടെ രണ്ട് പ്രതിനിധികളാണ് കല്യാണിയും ദാക്ഷായണിയും. ഇരുവരെയും സമൂഹത്തിനു മുന്നിൽ കാണിക്കണമെന്ന് ആഗ്രഹം തോന്നി. അങ്ങനെയാണ് ഇതിലേക്കു കടക്കുന്നത്. കല്യാണിയെയും ദാക്ഷായണിയെയും പോലുള്ള ഒരുപാട് സ്ത്രീകൾ നമുക്കു ചുറ്റുമുണ്ട്. ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർ. അവരതിനെ നല്ല മനോബലത്തോടു കൂടിത്തന്നെ തരണം ചെയ്യുന്നുമുണ്ട്. കല്യാണിയും ദാക്ഷായണിയും തമ്മിലുള്ള സൗഹൃദം എടുത്തുപറയേണ്ടതാണ്. ഇരുവരും തമ്മിൽ ഒരുപാട് സംസാരിക്കുന്നില്ലെങ്കിലും ഒരാൾക്ക് സഹായം വേണ്ട സമയത്ത് കൃത്യമായി മറ്റേ ആൾ എത്തുന്നുണ്ട്. വിവാഹത്തിനു മുൻപു തുടങ്ങിയ സൗഹൃദം വിവാഹത്തിനു ശേഷവും വലിയ ആശയവിനിമയം ഇല്ലാതെ മുന്നോട്ടു പോവുന്നു. രണ്ട് സ്ത്രീകൾ ഒരിക്കലും ചേരില്ലെന്നു പൊതുവേ ചൊല്ലുണ്ട്. അതിന് വിപരീതമാണ് ഈ രണ്ടു കഥാപാത്രങ്ങളും. അത്രയും ആഴത്തിൽ സൗഹൃദം കാത്തുസൂക്ഷിക്കുന്നവർ.
∙ ആർ.രാജശ്രീയും നൃത്തം പഠിച്ചിട്ടുണ്ട്
നൃത്തം ഏത് രൂപത്തിൽ ചെയ്യണമെന്നു തീരുമാനിച്ച ശേഷം ആർ.രാജശ്രീയുമായി സംസാരിച്ചിരുന്നു. ടീച്ചർക്ക് ഭയങ്കര സന്തോഷമായിരുന്നു. ടീച്ചറും നൃത്തം പഠിച്ചയാളാണ്. സ്വന്തം നോവൽ നൃത്തമാക്കുന്നതിനെക്കുറിച്ചു പറയാൻ വിളിച്ചപ്പോൾ ഭയങ്കര സന്തോഷം തോന്നിയെന്നാണ് പറഞ്ഞത്. എങ്ങനെയാണ് നോവലിനു നൃത്താവിഷ്ക്കാരമൊരുക്കുന്നതെന്നു കാണാൻ ആകാംക്ഷയുണ്ടെന്നും ടീച്ചർ പറഞ്ഞു. പരിശീലനം ഏതാണ്ടു പൂർത്തിയാകുമ്പോൾ പറയണമെന്നു പറഞ്ഞിട്ടുണ്ട്. നോവലിലെ ചില കാര്യങ്ങൾ നൃത്തത്തിലേക്ക് എടുത്താൽ നന്നാവുമെന്ന നിർദേശവും ടീച്ചർ തന്നു. നൃത്തം വേദിയിൽ അവതരിപ്പിക്കുന്നതിനു മുൻപുതന്നെ കാണാൻ വരാൻ ശ്രമിക്കാമെന്നാണു ടീച്ചർ പറഞ്ഞത്.
∙ സ്ത്രീകൾ ‘ബോൾഡാ’യിരിക്കണം, അവനവന് വേണ്ടിയും ജീവിക്കണം
സ്ത്രീകൾ ‘ബോൾഡാ’യിരിക്കണം. വിഷമങ്ങൾ മാത്രം അടക്കിപ്പിടിച്ച് ഒതുങ്ങിക്കൂടാതെ, പ്രയാസങ്ങളെ നേരിട്ടുതന്നെ ജീവിക്കണം. മറ്റുള്ളവർക്കു വേണ്ടി ജീവിക്കുന്നതിനൊപ്പം സ്വന്തം ഇടവും കണ്ടെത്തണം. നമുക്കുവേണ്ടി കുറച്ചുസമയമെങ്കിലും ദിവസവും ചെലവഴിക്കാൻ കഴിയണം. അതിനുവേണ്ടി ശ്രമിക്കാറുമുണ്ട്. എല്ലാവരോടും അതു പറയാറുമുണ്ട്. ജീവിതം ഒന്നേയുള്ളൂ. ജീവിതത്തിൽ നമുക്ക് സംതൃപ്തിയുണ്ടാവണം. ആ ചിന്താഗതിയുള്ളതുകൊണ്ടായിരിക്കും നോവലിനോട് കുറച്ചു കൂടുതൽ ഇഷ്ടം തോന്നിയത്.
∙ ദ്രൗപദിയുടെ മനോവിചാരങ്ങളിലൂടെ
പി.കെ.ബാലകൃഷ്ണന്റെ ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന നോവലിന്റെ നൃത്താവിഷ്ക്കാരം കഴിഞ്ഞ സൂര്യ ഫെസ്റ്റിവലിന് അവതരിപ്പിച്ചിരുന്നു. ദ്രൗപദിയായിരുന്നു കഥാപാത്രം. കർണനെ മറ്റൊരു തലത്തിൽ നോക്കിക്കാണുന്നതാണ് കഥ. കുന്തിയുടെ മൂത്ത പുത്രനാണു കർണനെന്ന് ദ്രൗപദി അറിയുമ്പോൾ മനസ്സിൽ വരുന്ന ചിന്തകളാണ് അവതരിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ ചില പരിപാടികളിലും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ചില ചടങ്ങുകളിലും ദൂരദർശനിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
∙ നൃത്തം എന്നും ഒപ്പം, സമൂഹത്തെ അവതരിപ്പിക്കണം
വളരെ ചെറുപ്പത്തിലേ നൃത്തം പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യാൻ തുടങ്ങിയിരുന്നു. കലാമണ്ഡലം സത്യവ്രതൻ സാറിന്റെ അടുത്തുനിന്നായിരുന്നു പഠനം തുടങ്ങുന്നത്. ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുടിയും പഠിച്ചു. ഡിഗ്രി കാലത്താണ് എന്റെ ശരീരഭാഷയ്ക്കു കൂടുതൽ ഇണങ്ങുന്നത് മോഹിനിയാട്ടമാണെന്നു മനസ്സിലായതും അതിൽ ശ്രദ്ധിച്ചതും. പിന്നീട് പത്മശ്രീ ഭാരതി ശിവജിയെ പരിചയപ്പെട്ടു. അവരുടെ ശിക്ഷണത്തിൽ കുറെ പഠിച്ചു. വിവാഹശേഷം നൃത്തത്തിൽ 12 വർഷത്തോളം ഇടവേള വന്നു. ഇപ്പോൾ വീണ്ടും സജീവമായി. നൃത്തസംവിധാനം ചെയ്തു തുടങ്ങിയിട്ട് അഞ്ചാറുവർഷമേ ആയിട്ടുള്ളു. നിലവിൽ സ്വന്തമായി നൃത്തസംവിധാനവും ഭാരതി ശിവജിയുടെ സംഘത്തിനൊപ്പം നൃത്തവും ചെയ്യാറുണ്ട്. സമൂഹത്തിലെ നിരവധി പ്രശ്നങ്ങൾ മോഹിനിയാട്ടത്തിലൂടെ അവതരിപ്പിക്കണമെന്നുണ്ട്. അതാണ് ആഗ്രഹം. അങ്ങനെയാണ് ഒരു ശാസ്ത്രീയകലയ്ക്ക് പ്രാധാന്യവും നിലനിൽപ്പും ആസ്വാദനവും വരുന്നത്. വായനയും അത്യാവശ്യമാണ്. ഏതു കല കൂടെക്കൊണ്ടുനടക്കുമ്പോഴും വായന വേണം.
∙ ഒന്ന് മറ്റൊന്നിനു തടസ്സമല്ല
നൃത്താഭിരുചിയുള്ള കൂട്ടികളെ പ്രോത്സാഹിപ്പിക്കാറുണ്ട്. പഠനം മാത്രം മതിയെന്നു വിചാരിക്കുന്ന കാലത്തായിരുന്നു എന്റെ സ്കൂൾ വിദ്യാഭ്യാസം. ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയാണ് ഏറ്റവും നല്ല കുട്ടിയെന്ന ആ ധാരണയൊക്കെ മാറി. എന്തിനോടാണോ കുട്ടിക്ക് അഭിരുചി, അതും ഒപ്പം കൂട്ടി ബാക്കിയെല്ലാം പഠിക്കാൻ സാധിച്ചാൽ ജീവിതവിജയം ഉറപ്പാണ്. എന്റെ നൃത്ത താൽപര്യത്തെ പ്രോത്സാഹിപ്പിച്ചിരുന്നത് അച്ഛൻ കുട്ടികൃഷ്ണൻ നായരും അമ്മ പുഷ്പവേണിയുമായിരുന്നു. പഠനത്തോടൊപ്പം നൃത്തവും കൊണ്ടുപോവാൻ പലരും പ്രോത്സാഹിപ്പിക്കാറില്ല. ഒന്നു മറ്റൊന്നിനു തടസ്സമല്ലെന്നും രണ്ടും ഒരുപോലെ പ്രാധാന്യത്തോടെ കൊണ്ടുപോവാൻ സാധിക്കുമെന്നും അച്ഛനും അമ്മയും പറയുമായിരുന്നു.
നൃത്തം പഠിച്ചതുകൊണ്ടു പഠനം മോശമാവില്ലെന്നായിരുന്നു അച്ഛന്റെ നിലപാട്. ‘പഠനം മോശമാകും, നൃത്തം നിർത്തൂ’ എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്നാണ് എന്റെ അഭിപ്രായം. നമ്മുടെ താൽപര്യത്തെ പിന്തുടരുമ്പോൾ, മറ്റു കാര്യങ്ങളും കൂടി ചെയ്യാനുള്ള പോസിറ്റീവ് എനർജി കിട്ടും. നൃത്തം ചെയ്യാതിരുന്ന പത്തുപന്ത്രണ്ടു വർഷം എന്തൊക്കെയോ മിസ്സ് ചെയ്യുന്നത് പോലെയായിരുന്നു. നൃത്തത്തിലേക്കു തിരിച്ചുവന്നപ്പോൾ ബാക്കിയെല്ലാ കാര്യങ്ങളും ചെയ്യാൻ പോസിറ്റീവ് എനർജിയായി. ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ എങ്ങനെയെങ്കിലും നമ്മൾ സമയം കണ്ടെത്തും.
∙ നൃത്തത്തിന്റെ ഗണിതം
പഠിക്കുന്ന കാലത്ത് മാത്‍സ് ഡിപാർട്ട്മെന്റിൽ നൃത്തവുമായി നടക്കുന്നവർ വളരെ കുറവായിരുന്നു. എങ്ങനെയാണു രണ്ടും കൂടി കൊണ്ടുപോവുന്നതെന്ന് എല്ലാവരും ചോദിക്കുമായിരുന്നു. പക്ഷേ രണ്ടും ഒന്നിച്ചു കൊണ്ടുപോവുക എനിക്കു പ്രയാസമുള്ള കാര്യമായിരുന്നില്ല. നൃത്തം ഒരാൾക്കു പറഞ്ഞുകൊടുക്കുമ്പോൾ ജ്യോമെട്രിക്കൽ പാറ്റേൺ വച്ചാണു പറഞ്ഞുകൊടുക്കുക. നമ്മുടെ കയ്യിലുള്ള കാര്യങ്ങൾ വച്ചിട്ടാണല്ലോ കണക്ട് ചെയ്യാൻ ശ്രമിക്കുക. നൃത്തത്തിൽ കണക്കിന്റെ പല ഘടകങ്ങളും വരുന്നതായി തോന്നിയിട്ടുണ്ട്. കണക്കിൽ അതിന്റേതായ ഒരു സൗന്ദര്യം കാണാനും ശ്രമിച്ചിട്ടുണ്ട്. ഇങ്ങനെയാണു ഞാൻ രണ്ടും ബന്ധപ്പെടുത്തി കാണാൻ ശ്രമിക്കാറുള്ളത്.