ഭരിക്കുന്നവർ പ്രജകളെ കാണാനിറങ്ങുന്നത് പണ്ടുതൊട്ടേ നാട്ടുനടപ്പാണ്. ആറ്റുനോറ്റ് രാജാവിനെ കാണാൻ കാത്തിരിക്കുന്ന ജനത്തെപ്പറ്റിയും ചരിത്രം പറയുന്നു. അക്കാലത്ത് കേരളം ഭരിച്ചിരുന്ന രാജാക്കന്മാർ പ്രജകളെ കാണാൻ എഴുന്നള്ളുമ്പോൾ അലങ്കാരങ്ങൾ എന്തൊക്കെയായിരുന്നു? ജനങ്ങൾക്കു പറയാനുള്ളതും ജനങ്ങളോടു തിരുമനസ്സുകൾക്കു പറയാനുള്ളതും എന്തായിരുന്നു? നാട് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ജനങ്ങളുമായി രാജാക്കന്മാർ പങ്കിട്ടിരുന്നോ? വർഷാവർഷം പ്രജകളെ കാണാനെത്തുന്ന മാവേലിയുടെ ഐതിഹ്യംകൂടിയുള്ള നാടാണ് കേരളമെന്നും ഓർക്കണം. രാജഭരണത്തിനു ശേഷം കേരളം ഭരിച്ച മുഖ്യമന്ത്രിമാർ ഇതേവരെ നടത്തിയിട്ടുള്ള ജനസമ്പർക്ക പരിപാടികൾ ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു. കെ.കരുണാകരൻ, എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി... പല പേരുകളിലാണെങ്കിലും ഇവരെല്ലാം ജനസമ്പർക്കത്തിനു തങ്ങളുടേതായ വഴികൾ കണ്ടെത്തുകയായിരുന്നു. ലക്ഷക്കണക്കിനു പരാതികളാണ് ഇത്തരത്തിൽ മുഖ്യമന്ത്രിമാർ ജനങ്ങളിലേക്കിറങ്ങുമ്പോൾ കൈനിറയെ കിട്ടിയിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭരിക്കുന്നവർ പ്രജകളെ കാണാനിറങ്ങുന്നത് പണ്ടുതൊട്ടേയുള്ള നാട്ടുനടപ്പാണ്. ആറ്റുനോറ്റ് രാജാവിനെ കാണാൻ കാത്തിരിക്കുന്ന ജനത്തെപ്പറ്റിയും ചരിത്രം പറയുന്നു. അക്കാലത്ത് കേരളം ഭരിച്ചിരുന്ന രാജാക്കന്മാർ പ്രജകളെ കാണാൻ എഴുന്നള്ളുമ്പോൾ അലങ്കാരങ്ങൾ എന്തൊക്കെയായിരുന്നു? ജനങ്ങൾക്കു പറയാനുള്ളതും ജനങ്ങളോടു തിരുമനസ്സുകൾക്കു പറയാനുള്ളതും എന്തായിരുന്നു? നാട് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ജനങ്ങളുമായി രാജാക്കന്മാർ പങ്കിട്ടിരുന്നോ? വർഷാവർഷം പ്രജകളെ കാണാനെത്തുന്ന മാവേലിയുടെ ഐതിഹ്യംകൂടിയുള്ള നാടാണ് കേരളമെന്നും ഓർക്കണം.

രാജഭരണത്തിനു ശേഷം കേരളം ഭരിച്ച മുഖ്യമന്ത്രിമാർ ഇതേവരെ നടത്തിയിട്ടുള്ള ജനസമ്പർക്ക പരിപാടികൾ ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു. കെ.കരുണാകരൻ, എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി... പല പേരുകളിലാണെങ്കിലും ഇവരെല്ലാം ജനസമ്പർക്കത്തിനു തങ്ങളുടേതായ വഴികൾ കണ്ടെത്തുകയായിരുന്നു. ലക്ഷക്കണക്കിനു പരാതികളാണ് ഇത്തരത്തിൽ മുഖ്യമന്ത്രിമാർ ജനങ്ങളിലേക്കിറങ്ങുമ്പോൾ കൈനിറയെ കിട്ടിയിരുന്നത്.

നവകേരള സദസ്സിൽ മന്ത്രിമാർക്ക് യാത്ര ചെയ്യാൻ ഒരുക്കിയ ബസിനു നൽകിയ സ്വീകരണം (ചിത്രത്തിനു കടപ്പാട്: facebook/CPIMKerala)
ADVERTISEMENT

ഐക്യരാഷ്ട്ര സംഘടനയുടെ വരെ അംഗീകാരം നേടിയ ഉമ്മൻചാണ്ടിയുടെ ബഹുജന സമ്പർക്ക പരിപാടിയെ ‘ഒരു രാജാവും കുറേ പ്രജകളും’ എന്നു പരിഹസിച്ചവരാണ് സിപിഎം. എന്നാൽ അതേ സിപിഎം നയിക്കുന്ന ഇടതുമുന്നണി സംസ്ഥാനം ഭരിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ബസിൽ നവകേരള സദസ്സിനിറങ്ങുന്നു. പരാതികളുടെ പ്രവാഹമാണെന്നാണ് മുഖ്യമന്ത്രിതന്നെ ഈ യാത്രയെപ്പറ്റി പറയുന്നത്. എന്നാൽ ജനത്തെ കാണാതെ പൗരപ്രമുഖരെ മാത്രം കണ്ടു മടങ്ങുന്നെന്ന് പ്രതിപക്ഷത്തിന്റെ പരാതിയും.

നവകേരള സദസ്സിൽനിന്ന് എന്താണ് കേരള ജനത പ്രതീക്ഷിക്കുന്നത്? അലങ്കാരങ്ങളോ അതോ പരിഹാരങ്ങളോ നവകേരള സദസ്സിന്റെ മിച്ചം? കോൺഗ്രസും ബിജെപിയും തേടുന്ന ചില ഉത്തരങ്ങളുമില്ലേ ഈ യാത്രയിൽ? ‘ദ് പവർ പൊളിറ്റിക്സി’ൽ അന്വേഷിക്കുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത്. താഴെ ക്ലിക്ക് ചെയ്തു കേൾക്കാം പോഡ്‌കാസ്റ്റ്.

English Summary:

What Will be the Outcome of the Nava Kerala Sadas Led by CM Pinarayi Vijayan?