166: രാജസ്ഥാനെ ഭയപ്പെടുത്തുന്ന മാന്ത്രിക സംഖ്യ; യഥാർഥ പോര് 2 പേർ തമ്മിൽ; പ്രിയങ്ക പറഞ്ഞതും നടക്കുമോ?
സാധാരണക്കാരന്റെ സാമ്പത്തികശാസ്ത്രമനുസരിച്ച് മാസത്തിൽ രണ്ട് ‘ഗൂഗിൾ പേ വാരാഘോഷ’ങ്ങളുണ്ട്. ശമ്പളം കിട്ടുന്ന ഒന്നാം തീയതി തുടങ്ങുന്നതാണ് ആദ്യത്തേത്. തലേ മാസം വാങ്ങിയ കടമെല്ലാം ഈ ഒരാഴ്ചകൊണ്ട് ഗൂഗിൾ പേ വഴി തിരിച്ചു കൊടുക്കുന്നു. 20ന് ശേഷം ഏത് ദിവസവും തുടങ്ങാവുന്നതാണ് രണ്ടാമത്തേത്. പറ്റാവുന്നിടത്തുനിന്നെല്ലാം കടം ഇങ്ങോട്ടു വാങ്ങുന്നു. ഏതാണ്ടിതു തന്നെയാണ് രാജസ്ഥാൻ രാഷ്ട്രീയത്തിലെ സ്ഥിതിയും. എതിർ പാർട്ടിക്കാരുടേതുൾപ്പെടെ നാട്ടുകാരുടെ മുഴുവൻ വോട്ടു വാങ്ങി ഒരു പാർട്ടി ഭരണത്തിലേറുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ ആ വോട്ടു മുഴുവൻ തിരിച്ചു കൊടുത്ത് ഭരണം വിടുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിന്റെ കണക്കെടുത്താൽ ഭരണത്തിൽ ഒരു പാർട്ടിക്കും രാജസ്ഥാൻ തുടർച്ചയായ രണ്ടാം ഇന്നിങ്സ് സമ്മാനിച്ചിട്ടില്ല. ആകെയുള്ള 200ൽ 166 നിയോജക മണ്ഡലങ്ങളിലെയും മത്സരഫലം പ്രവചനാതീതമാണെന്നതാണ് ഇതിനു പ്രധാന കാരണം. 2008 മുതലുള്ള മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകൾ നോക്കിയാൽ ബിജെപി തുടർച്ചയായി വിജയം കൊയ്തത് 28 സീറ്റുകളിലാണ്. ഇതേ സ്ഥാനത്ത് കോൺഗ്രസിന്റെ സംഖ്യ 5. ഒരിടത്ത് സ്വതന്ത്രനും. ബാക്കി വരുന്ന 166 സീറ്റുകളുടെ സ്ഥിതി പ്രവചനാതീതം. എങ്ങോട്ടും വീഴാം. പൊതുവേ വീഴാറുള്ളത് ഭരണപ്പാർട്ടിക്ക് എതിരായിട്ടാണെന്നു മാത്രം. ‘ഇസ് ബാർ റിവാജ് ബദ്‌ലേഗാ, രാജ് നഹി’ (രാജസ്ഥാനിൽ ഇത്തവണ പരമ്പര്യം മാറും, ഭരണമല്ല) എന്നാണ് പ്രിയങ്കാ ഗാന്ധി ഒരു തിരഞ്ഞെടുപ്പു സമ്മേളനത്തിൽ പറഞ്ഞത്. അതു നടക്കുമോ ഇല്ലയോ എന്നുള്ളതാണ് ഇത്തവണത്തെയും പ്രധാന ചോദ്യം.

സാധാരണക്കാരന്റെ സാമ്പത്തികശാസ്ത്രമനുസരിച്ച് മാസത്തിൽ രണ്ട് ‘ഗൂഗിൾ പേ വാരാഘോഷ’ങ്ങളുണ്ട്. ശമ്പളം കിട്ടുന്ന ഒന്നാം തീയതി തുടങ്ങുന്നതാണ് ആദ്യത്തേത്. തലേ മാസം വാങ്ങിയ കടമെല്ലാം ഈ ഒരാഴ്ചകൊണ്ട് ഗൂഗിൾ പേ വഴി തിരിച്ചു കൊടുക്കുന്നു. 20ന് ശേഷം ഏത് ദിവസവും തുടങ്ങാവുന്നതാണ് രണ്ടാമത്തേത്. പറ്റാവുന്നിടത്തുനിന്നെല്ലാം കടം ഇങ്ങോട്ടു വാങ്ങുന്നു. ഏതാണ്ടിതു തന്നെയാണ് രാജസ്ഥാൻ രാഷ്ട്രീയത്തിലെ സ്ഥിതിയും. എതിർ പാർട്ടിക്കാരുടേതുൾപ്പെടെ നാട്ടുകാരുടെ മുഴുവൻ വോട്ടു വാങ്ങി ഒരു പാർട്ടി ഭരണത്തിലേറുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ ആ വോട്ടു മുഴുവൻ തിരിച്ചു കൊടുത്ത് ഭരണം വിടുന്നു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിന്റെ കണക്കെടുത്താൽ ഭരണത്തിൽ ഒരു പാർട്ടിക്കും രാജസ്ഥാൻ തുടർച്ചയായ രണ്ടാം ഇന്നിങ്സ് സമ്മാനിച്ചിട്ടില്ല. ആകെയുള്ള 200ൽ 166 നിയോജക മണ്ഡലങ്ങളിലെയും മത്സരഫലം പ്രവചനാതീതമാണെന്നതാണ് ഇതിനു പ്രധാന കാരണം. 2008 മുതലുള്ള മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകൾ നോക്കിയാൽ ബിജെപി തുടർച്ചയായി വിജയം കൊയ്തത് 28 സീറ്റുകളിലാണ്. ഇതേ സ്ഥാനത്ത് കോൺഗ്രസിന്റെ സംഖ്യ 5. ഒരിടത്ത് സ്വതന്ത്രനും. ബാക്കി വരുന്ന 166 സീറ്റുകളുടെ സ്ഥിതി പ്രവചനാതീതം. എങ്ങോട്ടും വീഴാം. പൊതുവേ വീഴാറുള്ളത് ഭരണപ്പാർട്ടിക്ക് എതിരായിട്ടാണെന്നു മാത്രം.
‘ഇസ് ബാർ റിവാജ് ബദ്‌ലേഗാ, രാജ് നഹി’ (രാജസ്ഥാനിൽ ഇത്തവണ പരമ്പര്യം മാറും, ഭരണമല്ല) എന്നാണ് പ്രിയങ്കാ ഗാന്ധി ഒരു തിരഞ്ഞെടുപ്പു സമ്മേളനത്തിൽ പറഞ്ഞത്. അതു നടക്കുമോ ഇല്ലയോ എന്നുള്ളതാണ് ഇത്തവണത്തെയും പ്രധാന ചോദ്യം.
∙ അവിടുത്തെപ്പോലെ ഇവിടെയും
മുഖ്യമന്ത്രിക്കസേരയ്ക്കു വേണ്ടി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലുണ്ടായ വടംവലിക്കാണ് കഴിഞ്ഞ അഞ്ചുവർഷം രാജസ്ഥാൻ രാഷ്ട്രീയം സാക്ഷ്യം വഹിച്ചത്. അതിൽ വിജയിച്ചതാകട്ടെ അശോക് ഗെലോട്ടും. വീണ്ടും തിരഞ്ഞെടുപ്പെത്തിയതോടെ ഇരുവരും തൽക്കാലം വെടിനിർത്തൽ പ്രഖ്യാപിച്ച് സന്ധി ചെയ്തു. പക്ഷേ, പരസ്പരം ‘ഹാൻഡ്സ് അപ്’ പറയാനുള്ള സാധ്യത ഏതു നിമിഷവും വരാം. പ്രത്യേകിച്ച് കൈ ചിഹ്നം തിരഞ്ഞെടുപ്പു വിജയം കൊയ്താൽ.
നേരത്തേ, മുഖ്യമന്ത്രിപദം കൈവിടാതിരിക്കാൻ ഗെലോട്ട് നടത്തിയ നീക്കങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡിന്റെ അപ്രീതിക്കു പാത്രമായിരുന്നു. സ്ഥാനാർഥിപ്പട്ടികയിലും ഈ അനിഷ്ടം പ്രതിഫലിച്ചു. ഗെലോട്ടിന്റെ വിശ്വസ്തരായി അറിയപ്പെടുന്ന മഹേഷ് ജോഷി, ധർമേന്ദ്ര രാത്തോർ തുടങ്ങിയവർ ഇത്തവണ സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിച്ചില്ല. പൊതുവേ, നാട്ടുകാർക്ക് കോൺഗ്രസിൽ കാണാൻ കിട്ടാത്ത ഒരു കാര്യമേയുള്ളൂ. ‘ഐക്യം’. ഭാഗ്യത്തിന് രാജസ്ഥാൻ കോൺഗ്രസിൽ ഐക്യമില്ല. അതുകൊണ്ട് വിജയപ്രതീക്ഷയുണ്ട്.
‘ഇസ് ബാർ ഗെലോട്ട് നെ ബഡിയ കാം കിയാ ഹെ’ (ഇത്തവണ ഗെലോട്ട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്) എന്നാണ് പൊതുവേ ജനസംസാരം. ഇത് ഒരു തരംഗമായി മാറുകയാണെങ്കിൽ പാരമ്പര്യരീതിയെ മറികടന്നുള്ള തുടർഭരണ സാധ്യതയും തള്ളിക്കളയാനാകില്ല.
199 സീറ്റുകളിലേക്കാണ് കോൺഗ്രസ് സ്ഥാനാർഥികളെ നിയോഗിച്ചിട്ടുള്ളത്. കഴിഞ്ഞതവണത്തെപ്പോലെ ഭരത്പുർ സീറ്റിൽ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദളിന്റെ ഡോ.സുഭാഷ് ഗാർഗാണ് മത്സരാർഥി. അതേസമയം, അടുത്തവീട്ടിലും കറന്റില്ലെന്നതുപോലൊരു ആശ്വാസം കോൺഗ്രസിനുണ്ട്. തമ്മിലടിയുടെ കാര്യത്തിൽ ബിജെപിയും മോശമല്ലെന്നതാണ് അതിനു കാരണം. ഇവിടെ ബിജെപി കേന്ദ്രനേതൃത്വവും വസുന്ധര രാജെ സംഘവും തമ്മിലാണ് അധികാര വടംവലി. ബിജെപിയുടെ രണ്ടാം റൗണ്ട് സ്ഥാനാർഥിപ്പട്ടികയിൽ മാത്രമാണ് വസുന്ധര രാജെ ഉൾപ്പെട്ടതെന്നത് ഉൾപ്പോരിന്റെ തീവ്രത സൂചിപ്പിക്കുന്നു. കൂടാതെ വസുന്ധര രാജെയുടെ വിശ്വസ്തരായ അശോക് പർനാമി, യൂനുസ് ഖാൻ തുടങ്ങിയർക്കു സീറ്റ് നിഷേധിക്കപ്പെടുകയും ചെയ്തു.
∙ ഒബിസി വോട്ട് ബാങ്ക് ‘സർവേ’
എല്ലാ തിരഞ്ഞെടുപ്പുകളുടെയും വിധി നിർണയിക്കുന്ന ഒരു സംഭവമോ സന്ദർഭമോ ഉണ്ടാകുമെന്നു പറയാറുണ്ട്. 2014 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ച അത്തരമൊരു സന്ദർഭമുണ്ടായത് 2013 ഒക്ടോബർ 27ന് ബിഹാറിലെ പട്നയിലാണ്. പട്ന ഗാന്ധിമൈതാനത്ത് നരേന്ദ്രമോദിയുടെ മഹാസമ്മേളനം നടക്കാൻ മണിക്കൂറുകൾ ശേഷിക്കെ പട്ന റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ഫോടനമുണ്ടാകുന്നു. റെയിൽവേ സ്റ്റേഷനിൽ മാത്രമല്ല, ഗാന്ധി മൈതാനത്തിനു സമീപവും മറ്റു പലയിടങ്ങളിലുമായി 8 സ്ഫോടനങ്ങൾ.
പക്ഷേ, ബിജെപി സമ്മേളനം നടന്നു. ഹീറോ പരിവേഷവുമായി മോദിയുടെ ഉദയം അവിടെനിന്നാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്. പത്തു വർഷങ്ങൾക്കിപ്പുറം അതേ പട്നയിൽനിന്ന് മറ്റൊരു ‘ബോംബ്’ വരുന്നു. നിതീഷ് കുമാറിന്റെ ജാതി സർവേ. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെയും ഇപ്പോൾ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും വിധി നിർണയിക്കാൻ ശേഷിയുള്ള രാഷ്ട്രീയ ബോംബ്. അതിന്റെ സാധ്യത ഏറ്റവും വേഗം മിന്നിയത് രാജസ്ഥാനിലെ ഗെലോട്ടിന്റെ തലയിലാണ്.
കൂലങ്കഷ ചർച്ചകൾ നടത്തി സമയം കളയാതെ ഒബിസി വോട്ട്ബാങ്ക് ലക്ഷ്യമിട്ട്, ഗെലോട്ട് രാജസ്ഥാനിലും ജാതി സർവേ നടത്തുമെന്നു പ്രഖ്യാപിച്ചു. അതുമാത്രമല്ല, വ്യത്യസ്ത ജാതി, സമുദായ വിഭാഗങ്ങൾക്കായി 8 പ്രത്യേക ക്ഷേമബോർഡുകളും അദ്ദേഹം രൂപീകരിച്ചു. ബിജെപിയുടെ ‘കമണ്ഡലു’ രാഷ്ട്രീയത്തെ ‘മണ്ഡൽ’ രാഷ്ട്രീയംകൊണ്ടു നേരിടാനുറച്ച കോൺഗ്രസ് അവരുടെ സ്ഥാനാർഥിപ്പട്ടികയിലും ഒബിസി വിഭാഗത്തിന് മികച്ച പ്രാതിനിധ്യം നൽകി. ഒബിസി സമുദായങ്ങൾക്കായി 72 സീറ്റുകളാണ് കോൺഗ്രസ് ഇത്തവണ നീക്കിവച്ചിരിക്കുന്നത്. അതേസമയം, മുന്നാക്ക സമുദായങ്ങൾക്ക് നേരിയ മേൽക്കയ്യുള്ള (63 സീറ്റ്) ബിജെപി സ്ഥാനാർഥിപ്പട്ടികയിൽ ഒബിസി സമുദായാംഗങ്ങളുടെ എണ്ണം 60 ആണ്.
∙ ക്ഷേമം തന്നെയല്ലേ!
ഇക്കഴിഞ്ഞ ഭരണകാലയളവിൽ ഗെലോട്ട് സർക്കാർ രാജസ്ഥാനിൽ വാരിവിതറിയ ക്ഷേമപദ്ധതികളും അവയുടെ തുടർച്ചയെന്നോണമുള്ള 7 ഗാരന്റികളുമാണ് കോൺഗ്രസിന്റെ പ്രധാന പ്രചാരണായുധം. ഗൃഹനാഥയ്ക്ക് പ്രതിവർഷം 10,000 രൂപ, സർക്കാർ കോളജുകളിലെ ആദ്യവർഷ വിദ്യാർഥികൾക്ക് ഫ്രീ ലാപ്ടോപ്പ് അല്ലെങ്കിൽ ടാബ്‌ലറ്റ്, പ്രകൃതിദുരന്തങ്ങളിൽനിന്നു സാമ്പത്തിക പരിരക്ഷണത്തിന് 15 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്, വിദ്യാർഥികൾക്ക് ഇംഗ്ലിഷ് മീഡിയം പഠനം, 1.04 കോടി കുടുംബങ്ങൾക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, സർക്കാർ ഉദ്യോഗസ്ഥർക്കായി പഴയ പെൻഷൻ സ്കീം പുനഃസ്ഥാപിക്കൽ, കിലോയ്ക്ക് 2 രൂപനിരക്കിൽ കർഷകരിൽനിന്ന് ചാണകം ശേഖരിക്കൽ എന്നിവയാണ് കോൺഗ്രസിന്റെ ഏഴ് ഗ്യാരന്റികൾ.
ഗെലോട്ട് സർക്കാർ നടപ്പാക്കിയ 25 ലക്ഷം രൂപവരെയുള്ള മെഡിക്കൽ ഇൻഷുറൻസ് പദ്ധതി ‘മുഖ്യമന്ത്രി ചിരഞ്ജീവി യോജന’ ജനങ്ങൾക്കിടയിൽ വലിയ മതിപ്പുണ്ടാക്കിയിട്ടുണ്ട്. ‘ഇസ് ബാർ ഗെലോട്ട് നെ ബഡിയ കാം കിയാ ഹെ’ (ഇത്തവണ ഗെലോട്ട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്) എന്നാണ് പൊതുവേ ജനസംസാരം. ഇത് ഒരു തരംഗമായി മാറുകയാണെങ്കിൽ പാരമ്പര്യരീതിയെ മറികടന്നുള്ള തുടർഭരണ സാധ്യതയും തള്ളിക്കളയാനാകില്ല.
സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ രാജസ്ഥാനിൽ വർധിച്ചുവെന്നതാണ് ബിജെപിയുടെ പ്രധാന പ്രചാരണവിഷയങ്ങളിലൊന്ന്. അതുകൊണ്ടു തന്നെ സ്ത്രീസുരക്ഷ മുൻതൂക്കം നൽകിയ പ്രകടനപത്രികയാണ് അവർ പുറത്തിറക്കിയതും. എല്ലാ ജില്ലയിലും മഹിളാ പൊലീസ് സ്റ്റേഷനുകൾ, എല്ലാ പൊലീസ് സ്റ്റേഷനിലും വനിതാ ഡെസ്കുകൾ, എല്ലാ നഗരങ്ങളിലും പൂവാലന്മാരെ ഉൾപ്പെടെ തടയാനുള്ള ആന്റി റോമിയോ സ്ക്വാഡുകൾ എന്നിവയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ. കൂടാതെ ‘ഉജ്വല’ ഗുണഭോക്താക്കൾക്ക് ഗ്യാസ് സിലിണ്ടറിന് 450 രൂപ സബ്സിഡി, ഗോതമ്പിന് ക്വിന്റലിന് 2700 രൂപ ബോണസ്, നവജാത പെൺശിശുക്കൾക്ക് 2 ലക്ഷം രൂപയുടെ സേവിങ്സ് ബോണ്ട് തുടങ്ങിയവയും ബിജെപിയുടെ വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു.
∙ ഇളകാതെ ജാതി, സമുദായം
ജനം ഭൂഗുരുത്വ ബലത്തിൽ വിശ്വസിക്കുന്നതു നിർത്തിയാലും ആപ്പിളുകൾ മുകളിലേക്കു പറക്കില്ലെന്നതു പോലെയാണ് രാജസ്ഥാനിൽ ജാതിരാഷ്ട്രീയത്തിന്റെ ബലവും. ആധുനിക ജനാധിപത്യത്തിൽ ജാതിവോട്ടുകൾക്കു വലിയ പങ്കില്ലെന്നു വാദിക്കാമെങ്കിലും രാജസ്ഥാനിൽ സർക്കാരുകളെ പറപ്പിക്കുകയും ഭരണക്കസേരയിൽ പിടിച്ചിരുത്തുകയും ചെയ്യുന്ന അടിസ്ഥാനബലമാണ് ജാതി അല്ലെങ്കിൽ സമുദായം. ജാട്ട്, രജപുത്രർ, മീണ, ഗുജ്ജർ എന്നിവയാണ് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന പ്രബല സമുദായങ്ങൾ. ഇതിൽ അംഗബലം കൂടുതൽ ജാട്ട് സമുദായത്തിനാണ്.
2018 നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയത്തിലെത്തിച്ച അതേ രാജസ്ഥാൻ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ‘സംപൂജ്യ’രാക്കി. 25 ലോക്സഭാ സീറ്റുകളുള്ള രാജസ്ഥാനിൽ മൂന്നു തവണ മാത്രമാണ് കോൺഗ്രസിന് ഒരു സീറ്റു പോലും കിട്ടാതിരുന്നത്.
ഇരുപാർട്ടികളുടെയും സ്ഥാനാർഥിപ്പട്ടിക നോക്കിയാലും ഈ ബലം കാണാം. 34 സീറ്റുകൾ ജാട്ട് സമുദായത്തിനായി കോൺഗ്രസ് നീക്കിവച്ചപ്പോൾ ബിജെപിയിലെ ജാട്ട് സ്ഥാനാർഥികളുടെ എണ്ണം 31 ആണ്. രജപുത്രസമുദായത്തിലെ എക്കാലത്തെയും വലിയ നേതാക്കളിൽ ഒരാളായ വസുന്ധര രാജെയെ ബിജെപി കേന്ദ്രനേതൃത്വം ഒതുക്കിയതിലുള്ള അമർഷം സമുദായാംഗങ്ങളിലുണ്ട്. ഇതിനെ തണുപ്പിക്കുന്നതിനായാണ് ജയ്പുർ രാജവംശത്തിലെ രാജകുമാരിയായ ദിയാകുമാരിയെയും മേവാർ രാജവംശത്തിലെ അംഗമായ വിശ്വരാജ് സിങ് മേവാറിനെയും ബിജെപി സ്ഥാനാർഥിയാക്കിയത്.
സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ തവണ ഗുജ്ജർ സമുദായം ഒന്നാകെ കോൺഗ്രസിന് വോട്ട് ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രിയായത് അശോക് ഗെലോട്ടും. ഇത്തവണ രാജസ്ഥാനിലുയർന്ന കോൺഗ്രസിന്റെ ഭൂരിഭാഗം പ്രചാരണ ബോർഡുകളിലും സച്ചിൻ പൈലറ്റിന്റെ മുഖമില്ല. നിറഞ്ഞു നിൽക്കുന്നത് അശോക് ഗെലോട്ടും രാജസ്ഥാൻ കോൺഗ്രസ് പ്രസിഡന്റ് ഗോവിന്ദ് സിങ് ദോതസ്രയുമാണ്. ചതിക്കപ്പെട്ടെന്ന ഗുജ്ജറുകളുടെ വികാരം ഇത്തവണ വോട്ടുപെട്ടിയിൽ എങ്ങനെ പ്രതിഫലിക്കുമെന്ന കാര്യം കണ്ടുതന്നെ അറിയണം. അശോക് ഗെലോട്ട് ഉൾപ്പെടുന്ന മാലി സമുദായത്തിന് 3 സീറ്റാണ് കോൺഗ്രസ് നൽകിയിരിക്കുന്നത്. പൊതുവേ കോൺഗ്രസ് പക്ഷക്കാരായി അറിയപ്പെടുന്ന മുസ്‌ലിം സമുദായത്തിൽ നിന്ന് 15 സ്ഥാനാർഥികൾ ഇത്തവണ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നു. എന്നാൽ ബിജെപിയിൽനിന്ന് ഒരാൾ പോലുമില്ല.
∙ ശക്തർ മറ്റു പാർട്ടികൾ, സ്വതന്ത്രർ
കോൺഗ്രസും ബിജെപിയും കൂടാതെ ബിഎസ്പി (185 സീറ്റിൽ മത്സരിക്കുന്നു), എഎപി (86), രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (78), ഭാരതീയ ട്രൈബൽ പാർട്ടി (17), സിപിഎം (17) എന്നിവയാണ് രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മറ്റു പ്രധാന പാർട്ടികൾ. ഇവരെക്കൂടാതെ 734 സ്വതന്ത്ര സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്.
കോൺഗ്രസിന്റെയും ബിജെപിയുടെയും ബലാബല പരീക്ഷണമായാണ് പൊതുവേ രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പ് അറിയപ്പെടുന്നത്. എന്നാൽ ആർക്കുമാർക്കും ഭൂരിപക്ഷമുണ്ടാകാതിരുന്നാൽ പിന്നീട് ഭരണമാർക്കെന്നു നിശ്ചയിക്കുക ഈ ചെറു പാർട്ടികളും സ്വതന്ത്രരുമായിരിക്കും. 1993 മുതൽ 2018 വരെയുള്ള തിരഞ്ഞെടുപ്പുകൾ നോക്കിയാൽ നിയമസഭയിൽ കോൺഗ്രസിനും ബിജെപിക്കും പിന്നിലെ മൂന്നാമത്തെ അംഗസംഖ്യ സ്വതന്ത്രന്മാരുടേതാണ്. കഴിഞ്ഞ തവണ മാത്രം 13 സ്വതന്ത്രർ നിയമസഭയിലേക്കെത്തി.
∙ ‘വലുത്’ വരാനിരിക്കുന്നതേയുള്ളൂ...!
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സലായാണ് നിയമസഭാ തിരഞ്ഞെടുപ്പ് കണക്കാക്കപ്പെടുന്നത്. എന്നാൽ സ്വഭാവമനുസരിച്ച്, തലേന്നു കളിക്കുന്ന നാടകമായിരിക്കില്ല ചിലപ്പോൾ രാജസ്ഥാൻ തട്ടിൽ കളിക്കുക. 2018 നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയത്തിലെത്തിച്ച അതേ രാജസ്ഥാൻ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ‘സംപൂജ്യ’രാക്കി. 25 ലോക്സഭാ സീറ്റുകളുള്ള രാജസ്ഥാനിൽ മൂന്നു തവണ മാത്രമാണ് കോൺഗ്രസിന് ഒരു സീറ്റു പോലും കിട്ടാതിരുന്നത്.
1989ൽ ആയിരുന്നു ആദ്യത്തേത്. ‘ബച്ചാ ബച്ചാ രാം കാ, ജന്മഭൂമി കേ കാം കാ’ എന്ന മുദ്രാവാക്യവുമായി രാംശിലാ മൂവ്മെന്റ് ശക്തിയാർജിച്ച കാലം. അതോടൊപ്പം ഭരണവിരുദ്ധവികാരവും ചേർന്ന മാരക കോംബിനേഷൻ രാജസ്ഥാനിൽ കോൺഗ്രസിനെ നിലംപരിശാക്കി. നരേന്ദ്രമോദി പ്രഭാവം മുന്നിട്ടുനിന്ന 2014, 2019 തിരഞ്ഞെടുപ്പുകളാണ് മറ്റു രണ്ടു സന്ദർഭങ്ങൾ. എന്നാൽ മോദിപ്രഭാവത്തിന്റെ കാലംകഴിഞ്ഞെന്ന വിലയിരുത്തലിലാണ് രാജസ്ഥാനിലെ കോൺഗ്രസ്.
കർണാടക, ഹിമാചൽപ്രദേശ് തിരഞ്ഞെടുപ്പുഫലങ്ങൾ ഇതിനുദാഹരണമാണെന്നും അവർ പറയുന്നു. രാജസ്ഥാനിൽ ഇപ്പോൾ നടക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പാണെങ്കിലും യഥാർഥ പോരാട്ടം നരേന്ദ്രമോദിയും ഗെലോട്ടും തമ്മിലാണെന്നതാണ് യാഥാർഥ്യം. പ്രചാരണത്തിലെ പ്രധാന മുഖങ്ങൾ ഇവർതന്നെയാണ്. പെറ്റി പിടിത്തമായാലും കോളിളക്കമുണ്ടാക്കിയ കേസിന്റെ അന്വേഷണമായാലും ‘ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ’ എന്നൊരു വരി പൊലീസ് നൽകുന്ന റിപ്പോർട്ടിലുണ്ടാകും. രാജസ്ഥാന്റെ തിരഞ്ഞെടുപ്പു ഫലം വരുമ്പോൾ അവകാശവാദവുമായി മറ്റാരെങ്കിലും വന്നാൽ അതിനെ ഇങ്ങനെ കണ്ടാൽ മതി.
∙ ആരാകും മുഖ്യമന്ത്രി?
അട്ടിമറി തടയാൻ ഏറ്റവും ചെലവുകുറഞ്ഞ മാർഗം കണ്ടുപിടിച്ചത് രാജസ്ഥാനിലെ ബിജെപിയുടെ എക്കാലത്തെയും വലിയ നേതാവ് ഭൈറോൺ സിങ് ശെഖാവത്താണ്. അടിയന്തരാവസ്ഥയ്ക്കുശേഷം ഭരണത്തിലേറിയ ശെഖാവത്തിന്റെ സർക്കാരിനെ വീഴിക്കാൻ കോൺഗ്രസിന്റെ ജനാർദൻ സിങ് ഗെലോട്ട് നീക്കം നടത്തുന്നു. സ്വന്തം വീട്ടിൽ സംഘടിപ്പിച്ച പാർട്ടിയിലേക്ക് ഭരണപക്ഷ എംഎൽഎമാരിൽ ചിലരെയും അദ്ദേഹം വിളിച്ചു. അപകടം മണത്തറിഞ്ഞ ശെഖാവത്ത് നേരെ ഗെലോട്ടിനെ ഫോൺ വിളിച്ചു പറഞ്ഞു ‘എന്തുകൊണ്ട് എന്നെ വിളിച്ചില്ല. ഞാനും വരുന്നുണ്ട് പാർട്ടിക്ക്’. അട്ടിമറി ഗൂഢാലോചന അതോടെ പൊളിഞ്ഞു.
എന്നാൽ ഇപ്പോൾ വൻ വാടകയുള്ള റിസോട്ടുകളെയാണ് സ്വന്തം സർക്കാരിനെ സുരക്ഷിതമാക്കാൻ പാർട്ടികൾ ആശ്രയിക്കുന്നത്. രാജസ്ഥാനും ഈ സുഖവാസ രാഷ്ട്രീയം കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കണ്ടു കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ ആരു ഭരണത്തിലേറിയാലും മുഖ്യമന്ത്രിപദത്തെക്കുറിച്ചു തർക്കമുണ്ടാകുമെന്ന് ഏതാണ്ടുറപ്പാണ്. കോൺഗ്രസിൽ സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും തമ്മിലാണെങ്കിൽ ബിജെപിയിൽ വസുന്ധര രാജെയും എതിർപക്ഷത്തെ ഒരുകൂട്ടം നേതാക്കളും തമ്മിലായിരിക്കും പോര്. തർക്കം മൂത്താൽ അട്ടിമറി നീക്കവും റിസോട്ടിൽ താമസവും ഉണ്ടായേക്കാം. തിരഞ്ഞെടുപ്പ് ഫലം വരുന്ന ഡിസംബറില്‍ രാജസ്ഥാനിൽ വിനോദസഞ്ചാര സീസണാണ്. റിസോട്ടുകൾ ബുക്ക് ചെയ്യുന്നുണ്ടെങ്കിൽ നേരത്തേ ചെയ്യുന്നത് നല്ലതായിരിക്കും. ചിലപ്പോൾ പിന്നീടു കിട്ടിയെന്നു വരില്ല എന്നാണ് പരക്കെയുള്ള സംസാരം.