ബഹുമാനപ്പെട്ടവരുടെയും ആരാധ്യരുടെയും കേരളം
അടുത്തകാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രപ്രവേശന ദിനാഘോഷം സംബന്ധിച്ചു തയാറാക്കിയ ക്ഷണക്കത്ത് കുപ്രസിദ്ധമാണ്. അതിലെ ഗുരുതരമായ വീഴ്ചകളിലേക്ക് ഇവിടെ കടക്കേണ്ടതില്ല. എന്നാൽ, ആ കത്തിന് ഒരുപയോഗമുണ്ട്. അത് അതറിയാതെ ശ്രദ്ധ ക്ഷണിക്കുന്നതു കേരളത്തിലെ ജനാധിപത്യ സമ്പ്രദായത്തിന്റെ പ്രവർത്തനശൈലിയിലും ഭാഷയിലും മനോഭാവത്തിലും വന്നുചേർന്നിരിക്കുന്ന ആപത്കരമായ ജനാധിപത്യവിരുദ്ധ നിലപാടുകളിലേക്കാണ്. ആ ക്ഷണക്കത്തിലെ ‘തിരുവിതാംകൂർ രാജ്ഞിമാർ’ എന്ന പ്രയോഗം മാത്രം കാണുക. കേരളത്തിലെ പൗരർ പ്രത്യാശാപൂർവം വോട്ടുചെയ്ത് ഉത്തരവാദിത്തം നൽകി സ്ഥാനങ്ങളിലിരുത്തിയ ജനാധിപത്യ ഭരണകൂടത്തിലെ (അതും, ഒരു ഇടതുപക്ഷ ഭരണകൂടത്തിലെ) ചിലരുടെയെങ്കിലും തലച്ചോറുകളിൽ ഫ്യൂഡൽ താണുവണക്കങ്ങൾ എത്രയാഴത്തിൽ വേരിറങ്ങിയിരിക്കുന്നു എന്നതിന്റെ ഭയപ്പെടുത്തുന്ന ഉദാഹരണമാണ് ആ രാജ്ഞിപ്രയോഗം. ഈ നാണയത്തിന്റെ മറുവശം അതിലും ജീർണമാണ്. താണുവണക്കം ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അവിടെ അണിനിരക്കുന്നു.

അടുത്തകാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രപ്രവേശന ദിനാഘോഷം സംബന്ധിച്ചു തയാറാക്കിയ ക്ഷണക്കത്ത് കുപ്രസിദ്ധമാണ്. അതിലെ ഗുരുതരമായ വീഴ്ചകളിലേക്ക് ഇവിടെ കടക്കേണ്ടതില്ല. എന്നാൽ, ആ കത്തിന് ഒരുപയോഗമുണ്ട്. അത് അതറിയാതെ ശ്രദ്ധ ക്ഷണിക്കുന്നതു കേരളത്തിലെ ജനാധിപത്യ സമ്പ്രദായത്തിന്റെ പ്രവർത്തനശൈലിയിലും ഭാഷയിലും മനോഭാവത്തിലും വന്നുചേർന്നിരിക്കുന്ന ആപത്കരമായ ജനാധിപത്യവിരുദ്ധ നിലപാടുകളിലേക്കാണ്. ആ ക്ഷണക്കത്തിലെ ‘തിരുവിതാംകൂർ രാജ്ഞിമാർ’ എന്ന പ്രയോഗം മാത്രം കാണുക.
കേരളത്തിലെ പൗരർ പ്രത്യാശാപൂർവം വോട്ടുചെയ്ത് ഉത്തരവാദിത്തം നൽകി സ്ഥാനങ്ങളിലിരുത്തിയ ജനാധിപത്യ ഭരണകൂടത്തിലെ (അതും, ഒരു ഇടതുപക്ഷ ഭരണകൂടത്തിലെ) ചിലരുടെയെങ്കിലും തലച്ചോറുകളിൽ ഫ്യൂഡൽ താണുവണക്കങ്ങൾ എത്രയാഴത്തിൽ വേരിറങ്ങിയിരിക്കുന്നു എന്നതിന്റെ ഭയപ്പെടുത്തുന്ന ഉദാഹരണമാണ് ആ രാജ്ഞിപ്രയോഗം. ഈ നാണയത്തിന്റെ മറുവശം അതിലും ജീർണമാണ്. താണുവണക്കം ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അവിടെ അണിനിരക്കുന്നു.
മൂന്നാമതൊരു വശം കൂടിയുണ്ട്. അവിടെയാണ് മലയാളികളുടെ പൊതുസമൂഹം ലജ്ജിച്ചു തലതാഴ്ത്തേണ്ടിവരുന്നത്; നവോത്ഥാനം മുഖംതിരിച്ചു നിൽക്കേണ്ടിവരുന്നത്; വിപ്ലവത്തിന്റെയും സാമൂഹിക സമത്വത്തിന്റെയും വായ്ത്താരി ശുദ്ധ കാപട്യമായിത്തീരുന്നത്. കാരണം, മന്ത്രിമാരും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വങ്ങളുമെല്ലാം ആവശ്യപ്പെടുന്ന താണുവണക്കങ്ങൾ ലോഭമില്ലാതെ (പലപ്പോഴും അവർ ആഗ്രഹിക്കുന്നതിലുമേറെ) അവരുടെമേൽ ചൊരിയാൻ തയാറായ ജനങ്ങളും ധാരാളമുണ്ട്. അവരിൽ ഇടതുവലതു വ്യത്യാസങ്ങളില്ല. ഒരു ജനാധിപത്യത്തിന്റെ പ്രവർത്തനത്തെ സംബന്ധിച്ചിടത്തോളം മാരകമായ മിശ്രിതമാണ് ഈ കൂട്ടുകെട്ട്. ജനാധിപത്യത്തിന്റെ കാൽക്കീഴിലെ മണ്ണിനെയാണ് താണുവണക്കത്തിന്റെ അധികാരശാസ്ത്രവും അതിന്റെ ആജ്ഞാനുവർത്തികളും ചേർന്ന് തട്ടിത്തെറിപ്പിക്കുന്നത്.
1956ൽ മലയാളികൾ ആവേശപൂർവം ആശ്ലേഷിച്ച സമത്വസുന്ദരമായ ജനാധിപത്യ സ്വപ്നത്തിന് രണ്ടു ദശകങ്ങളുടെപോലും ആയുസ്സുണ്ടായിരുന്നോ എന്നു സംശയമാണ്. അതിവേഗമാണ് ജനങ്ങൾ കീഴാളരാണെന്നും ഭരണനേതൃത്വങ്ങളും ഉദ്യോഗസ്ഥരുമാണ് മേലാളരെന്നുമുള്ള അധികാരശാസ്ത്രത്തിനു ജനാധിപത്യസമ്പ്രദായം കീഴടങ്ങിയത്. ഈ രക്തത്തിൽ പങ്കില്ലാത്ത മാധ്യമങ്ങളടക്കമുള്ള സാമൂഹികശക്തികൾ ചുരുക്കമാണ്. ജനാധിപത്യവ്യവസ്ഥയുടെ ആണിക്കല്ലായ പൗരാന്തസ്സിന്റെ തകർച്ചയും ജനാധിപത്യവിരുദ്ധമായ അധികാരശൈലികളുടെ ഉയർച്ചയും കേരളസമൂഹം നിശ്ശബ്ദമായി അംഗീകരിച്ചു. തിരുത്തൽശക്തികളെന്നു സ്വയം അവകാശപ്പെട്ടിരുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങൾതന്നെ അവർ ജനങ്ങളുടെ മേലധികാരികളാണെന്ന മനോഭാവം സ്വീകരിച്ചു.
സർവസാധാരണമായ ഒരുദാഹരണമാണ് മന്ത്രിമാരുടെയും എംഎൽഎമാർ, എംപിമാർ തുടങ്ങിയ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരിനു മുൻപു േചർക്കുന്ന ‘ബഹുമാനപ്പെട്ട’ എന്ന വിശേഷണം.ഒരു ജനാധിപത്യത്തിൽ അവർ എങ്ങനെയാണ് ജനങ്ങളിൽനിന്നു വ്യത്യസ്തമായ രീതിയിൽ ബഹുമാനപ്പെട്ട വർഗം ആയിത്തീർന്നത്? ജനങ്ങൾ തങ്ങളുടെ പ്രതിനിധികളായി തിരഞ്ഞെടുത്തതോടെ അവർ ജനങ്ങളെക്കാൾ ബഹുമാന്യരായി എന്നാണോ അർഥമാക്കുന്നത്?
അടിസ്ഥാന ജനാധിപത്യബോധത്തിനുണ്ടായ ഈ തകർച്ചയാണ് കേരളത്തിന്റെ ദുരവസ്ഥയെപ്പറ്റിയുള്ള പൊതുചർച്ചകൾ കണക്കിലെടുക്കാതെപോവുന്നത് അല്ലെങ്കിൽ മനഃപൂർവം അവഗണിക്കുന്നത്. അതോടെ ജനപ്രതിനിധികളും ഭരണകൂടങ്ങളും ജനങ്ങളോട് ഉത്തരം പറയേണ്ടവരല്ലാതായിത്തീർന്നു. വാഗ്ധോരണിയുടെയും ഊതിവീർപ്പിച്ച നേട്ടങ്ങളുടെയും മായാവലത്തിൽ ജനങ്ങളെ അവർ സാമർഥ്യപൂർവം കുടുക്കി. രാഷ്ട്രീയം ആ സാമർഥ്യത്തെപ്പറ്റിയായിത്തീർന്നു. അധികാരത്തിനെതിരെയുള്ള പോരാട്ടങ്ങൾ (മലയാളികൾക്കു പ്രിയങ്കരങ്ങളായ ‘സമരങ്ങൾ’) നടക്കുന്നു എന്ന തോന്നൽ ഉളവാക്കപ്പെടുന്നു. എന്നാൽ, അൽപമൊന്നു ശ്രദ്ധിച്ചാൽ അവ ഭൂരിപക്ഷവും ഭരണകക്ഷികളുടേതടക്കമുള്ള രാഷ്ട്രീയ താൽപര്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന പാവക്കൂത്തുകളാണ് എന്നു കാണാം.
അതേസമയം, പോരാട്ടം നടത്താൻ ശ്രമിക്കുന്ന ഒറ്റപ്പെട്ടവനായ പൗരന്റെ അന്ത്യം ദുരന്തപൂർണമാണ്; പോരാട്ടം വെറുമൊരു പോക്കുവരവ് ശീട്ടിനുവേണ്ടിയുള്ളതായിരുന്നാൽ പോലും. ഈ വിധത്തിലെല്ലാം കീഴ്മേൽ മറിഞ്ഞ ഒരു ജനാധിപത്യത്തിൽ പരാജിതനും നിസ്സഹായനുമായ പൗരൻ അവസരവാദിയായിത്തീരുന്നതിൽ അദ്ഭുതമില്ല. ഏതു താണുവണക്കത്തിനും അവൻ സന്നദ്ധനാകുന്നു. അധികാരത്തെ വാഴ്ത്തുകയും പൂജിക്കുകയും ചെയ്യുന്ന ഒരു കപടഭാഷ മാധ്യമങ്ങളടങ്ങിയ ജനസമൂഹത്തിൽ നേടിയിരിക്കുന്ന പ്രചാരവും അംഗീകാരവും ഈ സത്യത്തിലേക്കായിരിക്കാം വിരൽചൂണ്ടുന്നത്.
സർവസാധാരണമായ ഒരുദാഹരണമാണ് മന്ത്രിമാരുടെയും എംഎൽഎമാർ, എംപിമാർ തുടങ്ങിയ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരിനു മുൻപു േചർക്കുന്ന ‘ബഹുമാനപ്പെട്ട’ എന്ന വിശേഷണം. ഈ ഉദാഹരണംതന്നെ പലരെയും അദ്ഭുതപ്പെടുത്തിയേക്കാം. കാരണം, അത്രയ്ക്കുമത് ദൈനംദിന വ്യവഹാരങ്ങളുടെ ഭാഗമാണ്. ആ വിശേഷണം ഒൗദ്യോഗികമോ അതോ സ്വയം ചാർത്തിയതോ എന്ന ചോദ്യം പോലും ഉപേക്ഷിക്കാം.
എന്നാൽ, ഒരു ചോദ്യം ഉത്തരമാവശ്യപ്പെടുന്നു: ഒരു ജനാധിപത്യത്തിൽ അവർ എങ്ങനെയാണ് ജനങ്ങളിൽനിന്നു വ്യത്യസ്തമായ രീതിയിൽ ബഹുമാനപ്പെട്ട വർഗം ആയിത്തീർന്നത്? ജനങ്ങൾ തങ്ങളുടെ പ്രതിനിധികളായി തിരഞ്ഞെടുത്തതോടെ അവർ ജനങ്ങളെക്കാൾ ബഹുമാന്യരായി എന്നാണോ അർഥമാക്കുന്നത്? അതോ, തങ്ങൾ ബഹുമാന്യരാണ് എന്നു തങ്ങളെത്തന്നെ ബോധിപ്പിക്കുകയാണോ? അതുമല്ല, ബഹുമാനം ചോദിച്ചുവാങ്ങുകയാണോ?
ആർക്കു ബഹുമാനപ്പെട്ടവർ എന്നായിരിക്കാം അവർ അർഥമാക്കുന്നത്? ജനങ്ങൾക്കോ? എങ്കിൽ ‘ജനങ്ങൾക്കു ബഹുമാനപ്പെട്ട’ എന്നു വ്യക്തമായി പറയുകയല്ലേ നല്ലത്? എന്തായാലും, നിസ്സാരമെന്നും നിരുപദ്രവമെന്നും തോന്നിക്കുന്ന ഈ പദപ്രയോഗംപോലും ഒരു ജനാധിപത്യത്തിൽ അനാശാസ്യമാണ്. അതു ഭരണഘടന ഉറപ്പുനൽകുന്ന തുല്യത അഥവാ സമത്വം എന്ന മൗലികാവകാശത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നു. ഇതുപോലെയുള്ള വിശേഷണങ്ങൾ അനവധിയാണ്. ആരാധ്യൻ, സമാരാധ്യൻ, ആദരണീയൻ തുടങ്ങിയവ ചിലതു മാത്രം.
ജനപ്രതിനിധി ‘ജനനായകൻ’ ആയി മാറുന്ന മന്ത്രവാദം കാണുക. എങ്കിൽ ജനപ്രതിനിധി സഭയെ വിളിക്കേണ്ടതു ജനനായക സഭ എന്നല്ലേ? എങ്ങനെയാണ് പൗരർ സർക്കാരിനു നൽകുന്ന രേഖാമൂലമായ ആവശ്യം ‘അപേക്ഷ’യായിത്തീരുന്നത്? സർക്കാരാഫീസിൽ നൽകുന്നത് എങ്ങനെയാണ് ‘സമർപ്പിക്കൽ’ ആകുന്നത്? പറയാനുള്ള കാര്യങ്ങൾ സർക്കാരിനോടു പറയുന്നത് എന്തുകൊണ്ടാണ് ‘ബോധിപ്പിക്കൽ’ ആയിത്തീരുന്നത്? ‘താഴ്മയായി യാചിക്കുന്നു’ എന്ന ജുഗുപ്സാവഹമായ പ്രയോഗംപോലും ഇന്നും നിലവിലുണ്ട്. ഹിറ്റ്ലർക്കുശേഷം ജർമനി ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന് നാത്‌സി പ്രത്യയശാസ്ത്രം മലിനമാക്കിയ ജർമൻ ഭാഷയെ ആസൂത്രിതമായി ശുദ്ധീകരിക്കുക എന്നതായിരുന്നു. ജനാധിപത്യവിരുദ്ധ പദാവലികളിൽനിന്നു മലയാളത്തെ ശുദ്ധീകരിക്കേണ്ട കാലം അതിക്രമിച്ചു.