നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യയുടെ പുതിയകാല രാഷ്ട്രീയത്തെ തന്റെ പരിഹാസച്ചിരി കൊണ്ടു വശംകെടുത്തിയിട്ടുണ്ട് രേണുക ചൗധരിയെന്ന കോൺഗ്രസ് നേതാവ്. ഒരുകാലത്ത് ദേശീയരാഷ്ട്രീയത്തിൽ തിളങ്ങിയിരുന്ന തെലങ്കാനയിൽ നിന്നുള്ള ഈ വനിത നേതാവ്, 2018–ൽ മോദി നടത്തിയ പ്രസംഗത്തെ രാജ്യസഭയിലിരുന്ന് ഉറക്കെ ചിരിച്ചു പരിഹസിച്ചതായിരുന്നു സംഭവം. ആധാർ എന്ന ആശയം 1998ലെ ബിജെപി സർക്കാരിന്റേതാണെന്നു സഭയിൽ മോദി അവകാശപ്പെട്ടതായിരുന്നു തുടക്കം. പ്രതിപക്ഷ ബെഞ്ചിലിരുന്ന രേണുകയുടെ ചിരിയിൽ രാജ്യസഭാ ചെയർമാൻ എം.വെങ്കയ്യ നായിഡു തന്നെ അസ്വസ്ഥനായി: എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പോയി ഡോക്ടറെ കാണാൻ ഉപദേശിച്ചു. തുടർപ്രസംഗത്തിൽ മോദിയും അസ്വസ്ഥത മറച്ചുവച്ചില്ല. രേണുകയെ നിയന്ത്രിക്കേണ്ടെന്നും രാമായണം പരമ്പരയ്ക്കുശേഷം ഇതുപോലെയുള്ള ‘അട്ടഹാസം’ കേൾക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ലെന്നും മോദി പറഞ്ഞതു വലിയ ചർച്ചയായി. മോദിയുടെ മറുപടിയെ ചൊല്ലി വലിയ ഒച്ചപ്പാടുയർന്നതോടെ പരാമർശം സഭാരേഖകളിൽ നിന്നു നീക്കി. കഥ അവിടെയും തീർന്നില്ല, സംഭവത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു രേണുക നൽകിയ മറുപടിയിലും രാഷ്ട്രീയ മുന ആവോളമുണ്ടായി:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യയുടെ പുതിയകാല രാഷ്ട്രീയത്തെ തന്റെ പരിഹാസച്ചിരി കൊണ്ടു വശംകെടുത്തിയിട്ടുണ്ട് രേണുക ചൗധരിയെന്ന കോൺഗ്രസ് നേതാവ്. ഒരുകാലത്ത് ദേശീയരാഷ്ട്രീയത്തിൽ തിളങ്ങിയിരുന്ന തെലങ്കാനയിൽ നിന്നുള്ള ഈ വനിത നേതാവ്, 2018–ൽ മോദി നടത്തിയ പ്രസംഗത്തെ രാജ്യസഭയിലിരുന്ന് ഉറക്കെ ചിരിച്ചു പരിഹസിച്ചതായിരുന്നു സംഭവം.

ആധാർ എന്ന ആശയം 1998ലെ ബിജെപി സർക്കാരിന്റേതാണെന്നു സഭയിൽ മോദി അവകാശപ്പെട്ടതായിരുന്നു തുടക്കം. പ്രതിപക്ഷ ബെഞ്ചിലിരുന്ന രേണുകയുടെ ചിരിയിൽ രാജ്യസഭാ ചെയർമാൻ എം.വെങ്കയ്യ നായിഡു തന്നെ അസ്വസ്ഥനായി: എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പോയി ഡോക്ടറെ കാണാൻ ഉപദേശിച്ചു. തുടർപ്രസംഗത്തിൽ മോദിയും അസ്വസ്ഥത മറച്ചുവച്ചില്ല. രേണുകയെ നിയന്ത്രിക്കേണ്ടെന്നും രാമായണം പരമ്പരയ്ക്കുശേഷം ഇതുപോലെയുള്ള ‘അട്ടഹാസം’ കേൾക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ലെന്നും മോദി പറഞ്ഞതു വലിയ ചർച്ചയായി. മോദിയുടെ മറുപടിയെ ചൊല്ലി വലിയ ഒച്ചപ്പാടുയർന്നതോടെ പരാമർശം സഭാരേഖകളിൽ നിന്നു നീക്കി.

ഭാരത് ജോ‍ഡോ യാത്ര തെലങ്കാനയിൽ എത്തിയപ്പോൾ രാഹുൽ ഗാന്ധിക്കൊപ്പം രേണുക ചൗധരി (Photo: FB/renukachowdhury)
ADVERTISEMENT

കഥ അവിടെയും തീർന്നില്ല, സംഭവത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു രേണുക നൽകിയ മറുപടിയിലും രാഷ്ട്രീയ മുന ആവോളമുണ്ടായി: ‘ചിരിക്ക് ആരും ഇതുവരെ ജിഎസ്ടി ചുമത്തിയിട്ടില്ലല്ലോ, അതിനാൽത്തന്നെ ചിരി ഇനിയും തുടരും. മാത്രമല്ല, എവിടെയെങ്കിലും ചിരിക്കണമെങ്കിൽ ആരുടെയും അനുവാദവും ആവശ്യമില്ല’. രേണുകയുടെ പ്രധാന രാഷ്ട്രീയ ആയുധം മൂർച്ചയുള്ള വാക്കായിരുന്നു. നവംബർ 30ന് തിരഞ്ഞെടുപ്പു നടക്കുന്ന തെലങ്കാനയിലെ പ്രചാരണവേദിയിലേക്ക് വരുമ്പോൾ നിറഞ്ഞ ചിരിയാണ് അവർക്ക്. പക്ഷേ, എതിരാളികളെക്കുറിച്ചു സംസാരിക്കുമ്പോൾ അട്ടഹാസച്ചിരിയും. തീപ്പൊരിയല്ല, തീ തന്നെയാണ് അവരെന്നു തോന്നും.

സുരക്ഷാഭടനെ അടിക്കുകയും തൊഴിക്കുകയും ചെയ്‌തെന്ന കേസ് മുതൽ അടുത്തിടെ തെലങ്കാനയിൽ നടന്ന പ്രതിഷേധ സമരത്തിനിടെ പൊലീസുകാരന്റെ കോളറിൽ പിടിച്ചെന്നതു വരെ രാഷ്ട്രീയജീവിതത്തിൽ എത്രയോ കേസുകൾ നേരിട്ടു. എന്നിട്ടും പിൻവാങ്ങാതെ മുൻനിരയിൽ അവർ നിവർന്നു നിന്നു.

നാഷണൽ ഹെരാൾ‍ഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ഹൈദരാബാദിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ പൊലീസുകാരന്റെ കോളറിൽ പിടിക്കുന്ന രേണുക ചൗധരി (Screengrab/youtube)

മൂന്നു തവണ കേന്ദ്രമന്ത്രിയായിട്ടുള്ള രേണുക ചൗധരി ലോക്സഭയിലും രാജ്യസഭയിലും പ്രവർത്തിച്ചിട്ടുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ബിആർഎസിന്റെ നമ നാഗേശ്വര റാവുവിനോട് പരാജയപ്പെട്ടു. കോൺഗ്രസിന്റെ ദേശീയ വക്താവ് കൂടിയായിരുന്ന അവർ സ്വന്തം മണ്ണിൽ സ്വന്തം പാർട്ടി ജീവന്മരണ പോരാട്ടം കാഴ്ചവയ്ക്കുമ്പോൾ പാർട്ടിക്കു വേണ്ടി ഉറക്കെ ശബ്ദമുയർത്തുന്നു. തിരഞ്ഞെടുപ്പു തിരക്കുകൾക്കിടെ രേണുക ചൗധരി ‘മനോരമ ഓൺലൈൻ പ്രീമിയത്തോട്’ സംസാരിക്കുന്നു:

∙ തെലങ്കാനയിൽ കോൺഗ്രസ് പ്രതീക്ഷിക്കുന്നത് എന്താണ്?

ADVERTISEMENT

സംശയിക്കേണ്ടതില്ല. ഇവിടെ കോൺഗ്രസ് സർക്കാർ രൂപീകരിക്കും. ഭരണവിരുദ്ധതരംഗം മാത്രമല്ല സംസ്ഥാനത്തുള്ളത്. ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) തീർത്തും അപ്രസക്തമായി കഴിഞ്ഞു. മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു തന്നെ തെലങ്കാനയെ ഉപേക്ഷിച്ചുവെന്നതു വ്യക്തമല്ലേ. അവരുടെ പാർട്ടിയുടെ പേരിൽ പോലും ഇപ്പോൾ തെലങ്കാനയില്ല. തെലങ്കാനയെന്ന അസ്തിത്വം അവർക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

നോക്കൂ, രേവന്ത് ഒരു വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ്. തീർച്ചയായും ചില പോരായ്മകൾ ഉണ്ടായിരിക്കാം. കോൺഗ്രസ് രീതി മനസ്സിലാക്കുന്നതിൽ അദ്ദേഹത്തിനു ചില വീഴ്ചകൾ ഉണ്ടായിരിക്കാം. പ്രാദേശിക പാർട്ടിയിൽ പ്രവർത്തിച്ചുവന്ന രേവന്തിന് ദേശീയ പാർട്ടിയായ കോൺഗ്രസിന്റെ രീതികളിൽ ചില ബുദ്ധിമുട്ട് അനുഭവിച്ചിരിക്കാം. അപ്പോഴും മികച്ച നിലയിൽ പ്രവർത്തിക്കാനും പരാമവധി ശ്രമം നടത്താനും രേവന്തിനു കഴിയുന്നുണ്ട്.

രേണുക ചൗധരി

∙ സംസ്ഥാനത്തു കോൺഗ്രസിനു ഗുണകരമാകുമെന്നു കരുതുന്ന പ്രധാന ഘടകങ്ങൾ എന്തെല്ലാമാണ്?

പ്രധാനം ബിആർഎസ് സർക്കാരിന്റെ ഭരണപരാജയം ജനങ്ങൾ മനസ്സിലാക്കിയെന്നതാണ്. ഒരുപാട് ഉറപ്പുകൾ അവർ നൽകി. ഒന്നും പാലിച്ചില്ല. സൂക്ഷ്മമായി പരിശോധിച്ചാൽ കാര്യം വ്യക്തമാണ്. ഈ സർക്കാരിനെ കൊണ്ട് ആർക്കാണ് നേട്ടമുണ്ടായത്, മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബക്കാർക്കുമാണ് നേട്ടങ്ങളത്രയും ലഭിച്ചത്. നിയമനങ്ങൾ നോക്കിയാലും പാർലമെന്റ് അംഗങ്ങളുടെയും നിയമസഭാംഗങ്ങളുടെയും പേരെടുത്താലും എല്ലാം മുഖ്യമന്ത്രിയുടെ ബന്ധുക്കളോ ഇഷ്ടക്കാരോ ആയിരിക്കും. സാധാരണക്കാർക്ക് അവസരമില്ലാത്ത സർക്കാരും കാലവുമാണ് കടന്നുപോകുന്നത്. കഴി‍ഞ്ഞ 9 വർഷവും സ്ത്രീകൾ പൂർണമായും അവഗണിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ മകൾ കവിതയ്ക്കല്ലാതെ മറ്റാർക്കും ഒന്നും ലഭിച്ചില്ല.

2005ൽ കേന്ദ്രം ടൂറിസം മന്ത്രിയായിരിക്കെ ആറാമത് ഇന്ത്യ ടൂറിസം, ഹെറിറ്റേജ് ഉച്ചകോടിയിൽ സംസാരിക്കുന്ന രേണുക ചൗധരി (Photo by MANPREET ROMANA / AFP)

∙ ഇത്രയും കാലം ഭരണത്തിൽ ഇല്ലാതിരുന്ന കോൺഗ്രസിന് എതിരാളിയുടെ ബലഹീനതകൾ കൊണ്ട് മാത്രം ജയിക്കാനാകുമോ?

ADVERTISEMENT

തീർച്ചയായും പോരാ. തെലങ്കാനയിൽ കോൺഗ്രസിന് ശക്തമായ അടിത്തറയുണ്ട്. വിശേഷിച്ചും ജനമനസ്സിൽ. മറ്റുള്ളവർ വാഗ്ദാനങ്ങൾ നൽകുമ്പോൾ കോൺഗ്രസിന് അതു നടപ്പാക്കാൻ കഴിയുമെന്ന് ജനം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞിരിക്കുന്നു. രാഹുൽ ഗാന്ധി നേതൃത്വം നൽകിയ ഭാരത് ജോഡോ യാത്രയും വലിയ മാറ്റം സംസ്ഥാനത്തു സൃഷ്ടിച്ചിരിക്കുന്നു. ഭാരത് ജോഡോയിലൂടെ ചിറകു ലഭിച്ച ഫീനിക്സ് പക്ഷിയെ പോലെ കോൺഗ്രസ് പറന്നുയരും.

∙ കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക വന്നപ്പോൾ, പിന്നാക്കവിഭാഗക്കാർക്ക് വേണ്ടത്ര പ്രാതിനിധ്യം ഉണ്ടായിട്ടില്ലെന്ന പരാതി ഉയർന്നിരുന്നു. ഇതിനെ എങ്ങനെ കാണുന്നു?

ശരിയാണ്. അതു ഗൗരവതരമായ പ്രശ്നം തന്നെയാണ്. സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ആധികാരികവും മെച്ചപ്പെട്ടതുമായ പഠനം വേണമായിരുന്നു. പിന്നാക്കവിഭാഗങ്ങൾ മാത്രമല്ല, തെലങ്കാനയിലെ പല സാമുദായിക വിഭാഗങ്ങളെയും വേണ്ടത്ര പരിഗണിക്കുന്നതല്ല സ്ഥാനാർഥി പട്ടിക. ശരിയായ സാമൂഹികസന്തുലനം ഇതിലുണ്ടായില്ലെന്നതു സത്യമാണ്.

ഭാരത് ജോ‍ഡോ യാത്ര തെലങ്കാനയിൽ എത്തിയപ്പോൾ രാഹുൽ ഗാന്ധിക്കൊപ്പം രേണുക ചൗധരി, രേവന്ത് റെഡ്ഡി സമീപം (Photo: FB/renukachowdhury)

∙ കോൺഗ്രസിന്റെ ദേശീയ നേതൃനിരയിലുള്ള ആളായതു കൊണ്ടു ചോദിക്കുകയാണ്, ഈ പ്രശ്നത്തെ എങ്ങനെയാണ് നേതൃത്വം നേരിടുന്നത്?

സാമുദായിക സന്തുലനം സംബന്ധിച്ച വിഷയത്തെ ഗൗരവമായി തന്നെ ദേശീയനേതൃതലത്തിൽ ചർച്ചയാക്കിയിട്ടുണ്ട്. നീതി ലഭിക്കാത്ത ആളുകൾക്ക് തിര‍ഞ്ഞെടുപ്പു കഴിഞ്ഞ് എത്രയും വേഗം പാർട്ടിയിലും സർക്കാരിലും അവസരം നൽകി സാമൂഹിക സന്തുലനം ഉറപ്പാക്കുന്ന നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

∙ അതിനർഥം, സാമൂഹിക സന്തുലനം ഇല്ലാതെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നു കൂടിയല്ലേ?

പ്രശ്നം ഉണ്ടെന്ന് കരുതുമ്പോഴും അതിനെ മറികടക്കാനും ആളുകളെയും പ്രവർത്തകരെയും കാര്യങ്ങൾ ബോധ്യപ്പെടുത്തി മുന്നോട്ടുപോകാനും പാർട്ടിക്ക് കഴിയുമെന്നാണ് ഞാൻ കരുതുന്നത്.

രാഷ്ട്രീയ പോരാട്ടങ്ങളിൽ തന്റെ തട്ടകമായിരുന്ന ഖമ്മം–കൊത്തഗുഡം മേഖലയിലെ പ്രചാരണ വേദികളിൽ സജീവമായിരുന്നു രേണുക ചൗധരി. കൊത്തഗുഡം മണ്ഡലത്തിൽ കോൺഗ്രസ് സഖ്യകക്ഷിയായ സിപിഐയുടെ സംസ്ഥാന സെക്രട്ടറി കെ.സാംബശിവ റാവുവാണു സ്ഥാനാർഥി. സാംബശിവ റാവുവിനു വേണ്ടിയും രേണുക പ്രചാരണത്തിനിറങ്ങുന്നു.

∙ തെലങ്കാനയിൽ ഭരണം കിട്ടുമെന്നു കോൺഗ്രസ് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ഒട്ടേറെ നേതാക്കളുമുണ്ട്. ഇതും ഒരു പ്രതിസന്ധിയല്ലേ?

മുഖ്യമന്ത്രി ആരാകണമെന്നത് തിരഞ്ഞെടുക്കപ്പെടുന്ന എംഎൽഎമാരുടെ അവകാശമാണ്. അതേക്കുറിച്ചു ഞാനോ മറ്റാരെങ്കിലുമോ സംസാരിക്കുന്നത് ഉചിതമാണെന്ന് വിശ്വസിക്കുന്നില്ല. അവരുടെ തീരുമാനം മറ്റാരെങ്കിലും കവർന്നെടുക്കുന്നത് ശരിയല്ലല്ലോ. കോൺഗ്രസിന്റെ രീതിയും അതല്ല. ഇതു സംബന്ധിച്ച തീരുമാനമെടുക്കാൻ കേന്ദ്രം ചുമതലപ്പെടുത്തുന്ന ഒരാൾ വരും. അദ്ദേഹം എംഎൽഎമാരുടെ അഭിപ്രായം തേടും. അതിനനുസരിച്ചു തീരുമാനം ഉണ്ടാകും.

∙ തെലങ്കാനയിൽ കോൺഗ്രസിനെ നയിക്കുന്നത് കോൺഗ്രസിലേക്ക് വൈകിയെത്തിയ രേവന്ത് റെഡ്ഡിയാണ്. ഇതിനെ എങ്ങനെ കാണുന്നു?

നോക്കൂ, രേവന്ത് ഒരു വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ്. തീർച്ചയായും ചില പോരായ്മകൾ ഉണ്ടായിരിക്കാം. കോൺഗ്രസ് രീതി മനസ്സിലാക്കുന്നതിൽ അദ്ദേഹത്തിനു ചില വീഴ്ചകൾ ഉണ്ടായിരിക്കാം. പ്രാദേശിക പാർട്ടിയിൽ പ്രവർത്തിച്ചുവന്ന രേവന്തിന് ദേശീയ പാർട്ടിയായ കോൺഗ്രസിന്റെ രീതികളിൽ ചില ബുദ്ധിമുട്ട് അനുഭവിച്ചിരിക്കാം. അപ്പോഴും മികച്ച നിലയിൽ പ്രവർത്തിക്കാനും പരാമവധി ശ്രമം നടത്താനും രേവന്തിനു കഴിയുന്നുണ്ട്.

സോണിയ ഗാന്ധിക്കൊപ്പം രേണുക ചൗധരി. ഫയൽ ചിത്രം (Photo: Instagram/renuka.chowdhury)

രാഷ്ട്രീയ പോരാട്ടങ്ങളിൽ തന്റെ തട്ടകമായിരുന്ന ഖമ്മം–കൊത്തഗുഡം മേഖലയിലെ പ്രചാരണ വേദികളിൽ സജീവമായിരുന്നു രേണുക ചൗധരി. കൊത്തഗുഡം മണ്ഡലത്തിൽ കോൺഗ്രസ് സഖ്യകക്ഷിയായ സിപിഐയുടെ സംസ്ഥാന സെക്രട്ടറി കെ.സാംബശിവ റാവുവാണു സ്ഥാനാർഥി. സാംബശിവ റാവുവിനു വേണ്ടിയും രേണുക പ്രചാരണത്തിനിറങ്ങി. ജനാധിപത്യമൂലങ്ങൾ സംരക്ഷിക്കാൻ സാംബശിവ റാവുവിനെ തിരഞ്ഞെടുക്കുവെന്ന് ഉറക്കെ പറയുന്നു. ബിആർഎസ് ചതിയന്മാരുടെ പാർട്ടിയെന്ന് പറയുന്നു.

പ്രചാരണത്തിരക്കുകൾക്ക് ഇടയ്ക്ക് ഹൈദരാബാദിൽ കോൺഗ്രസ് ആസ്ഥാനമായ ഗാന്ധിഭവനിലേക്കു പോകും. അവിടെ വന്നെത്തുന്ന മാധ്യമപ്രവർത്തകരോട് പാർട്ടിയുടെ ദേശീയ വക്താവായിരുന്ന അതേ ആവേശത്തോടെ തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലിഷിലും സംസാരിക്കും. ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറ്റമില്ല, ഏതു ചോദ്യത്തിനും രേണുകയ്ക്ക് മറുപടിയുണ്ട്.

English Summary:

Interview with Congress Leader Renuka Chowdhury on the Telangana Assembly Election