1987. കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി. പതിവു പോലെ അന്ന് 7.30ന് തന്നെ പവർ കട്ട് തുടങ്ങി. ആറു ദിവസം മുമ്പാണ് ആശുപത്രിയിലെ പ്രസവവാർഡിൽ ചെറുവള്ളിയിലുള്ള ശശിയുടെ ഭാര്യ സുധ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. ലാപ്രോസ്കോപ്പി ശസ്ത്രക്രിയ കഴിഞ്ഞ് സുധ അൽപ്പനേരമൊന്ന് മയങ്ങിപ്പോയി. സുധയുടെ അരികിൽ കുഞ്ഞിനെ കിടത്തിയാണ് കൂട്ടിരിപ്പുകാരി സുമതി ഭക്ഷണം വാങ്ങാനായി പുറത്തു പോയത്. പക്ഷേ, ആഹാരം വാങ്ങി തിരിച്ചെത്തിയപ്പോൾ കട്ടിലില്‍ കിടത്തിയ പിഞ്ചുകുഞ്ഞിനെ കാണാനില്ല. പാതിമയക്കത്തിൽ തന്റെ പൊന്നോമനയെ കാണാനില്ലെന്ന് കേട്ട് ചാടി എഴുന്നേറ്റ സുധ അലറി കരഞ്ഞു. ഇനി ഒരിക്കലും തന്റെ കുഞ്ഞിനെ മാറോട് ചേർത്തു നിർത്താനാവില്ലേ എന്ന് ഭയപ്പെട്ട സുധയ്ക്ക് മുന്നിലേക്ക് മണിക്കൂറുകൾക്കുള്ളിലാണ് ആ പിഞ്ചുകുഞ്ഞിനെയും കയ്യിലേന്തി പൊലീസ് എത്തിയത്.

1987. കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി. പതിവു പോലെ അന്ന് 7.30ന് തന്നെ പവർ കട്ട് തുടങ്ങി. ആറു ദിവസം മുമ്പാണ് ആശുപത്രിയിലെ പ്രസവവാർഡിൽ ചെറുവള്ളിയിലുള്ള ശശിയുടെ ഭാര്യ സുധ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. ലാപ്രോസ്കോപ്പി ശസ്ത്രക്രിയ കഴിഞ്ഞ് സുധ അൽപ്പനേരമൊന്ന് മയങ്ങിപ്പോയി. സുധയുടെ അരികിൽ കുഞ്ഞിനെ കിടത്തിയാണ് കൂട്ടിരിപ്പുകാരി സുമതി ഭക്ഷണം വാങ്ങാനായി പുറത്തു പോയത്. പക്ഷേ, ആഹാരം വാങ്ങി തിരിച്ചെത്തിയപ്പോൾ കട്ടിലില്‍ കിടത്തിയ പിഞ്ചുകുഞ്ഞിനെ കാണാനില്ല. പാതിമയക്കത്തിൽ തന്റെ പൊന്നോമനയെ കാണാനില്ലെന്ന് കേട്ട് ചാടി എഴുന്നേറ്റ സുധ അലറി കരഞ്ഞു. ഇനി ഒരിക്കലും തന്റെ കുഞ്ഞിനെ മാറോട് ചേർത്തു നിർത്താനാവില്ലേ എന്ന് ഭയപ്പെട്ട സുധയ്ക്ക് മുന്നിലേക്ക് മണിക്കൂറുകൾക്കുള്ളിലാണ് ആ പിഞ്ചുകുഞ്ഞിനെയും കയ്യിലേന്തി പൊലീസ് എത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1987. കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി. പതിവു പോലെ അന്ന് 7.30ന് തന്നെ പവർ കട്ട് തുടങ്ങി. ആറു ദിവസം മുമ്പാണ് ആശുപത്രിയിലെ പ്രസവവാർഡിൽ ചെറുവള്ളിയിലുള്ള ശശിയുടെ ഭാര്യ സുധ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. ലാപ്രോസ്കോപ്പി ശസ്ത്രക്രിയ കഴിഞ്ഞ് സുധ അൽപ്പനേരമൊന്ന് മയങ്ങിപ്പോയി. സുധയുടെ അരികിൽ കുഞ്ഞിനെ കിടത്തിയാണ് കൂട്ടിരിപ്പുകാരി സുമതി ഭക്ഷണം വാങ്ങാനായി പുറത്തു പോയത്. പക്ഷേ, ആഹാരം വാങ്ങി തിരിച്ചെത്തിയപ്പോൾ കട്ടിലില്‍ കിടത്തിയ പിഞ്ചുകുഞ്ഞിനെ കാണാനില്ല. പാതിമയക്കത്തിൽ തന്റെ പൊന്നോമനയെ കാണാനില്ലെന്ന് കേട്ട് ചാടി എഴുന്നേറ്റ സുധ അലറി കരഞ്ഞു. ഇനി ഒരിക്കലും തന്റെ കുഞ്ഞിനെ മാറോട് ചേർത്തു നിർത്താനാവില്ലേ എന്ന് ഭയപ്പെട്ട സുധയ്ക്ക് മുന്നിലേക്ക് മണിക്കൂറുകൾക്കുള്ളിലാണ് ആ പിഞ്ചുകുഞ്ഞിനെയും കയ്യിലേന്തി പൊലീസ് എത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1987. കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി. പതിവു പോലെ അന്നു രാത്രി ഏഴരയ്ക്കുതന്നെ പവർ കട്ട് തുടങ്ങി. ആറു ദിവസം മുൻപാണ് ആശുപത്രിയിലെ പ്രസവവാർഡിൽ ചെറുവള്ളിയിലുള്ള ശശിയുടെ ഭാര്യ സുധ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. ലാപ്രോസ്കോപ്പി ശസ്ത്രക്രിയ കഴിഞ്ഞ് സുധ അൽപനേരമൊന്ന് മയങ്ങിപ്പോയി. സുധയുടെ അരികിൽ കുഞ്ഞിനെ കിടത്തിയാണ് കൂട്ടിരിപ്പുകാരി സുമതി ഭക്ഷണം വാങ്ങാനായി പുറത്തു പോയത്. പക്ഷേ, ആഹാരം വാങ്ങി തിരിച്ചെത്തിയപ്പോൾ കട്ടിലില്‍ കിടത്തിയ പിഞ്ചുകുഞ്ഞിനെ കാണാനില്ല. പാതിമയക്കത്തിൽ തന്റെ പൊന്നോമനയെ കാണാനില്ലെന്ന് കേട്ട് ചാടി എഴുന്നേറ്റ സുധ അലറിക്കരഞ്ഞു. ഇനി ഒരിക്കലും തന്റെ കുഞ്ഞിനെ മാറോട് ചേർത്തു നിർത്താനാവില്ലേ എന്ന് ഭയപ്പെട്ട സുധയ്ക്ക് മുന്നിലേക്ക് മണിക്കൂറുകൾക്കുള്ളിലാണ് ആ പിഞ്ചുകുഞ്ഞിനെയും കയ്യിലേന്തി പൊലീസ് എത്തിയത്. കുഞ്ഞിനെ ഇനിയൊരിക്കലും കിട്ടില്ലെന്ന് കരുതി നിസ്സഹായരായിപ്പോയ ആ അമ്മയുടെയും അച്ഛന്റെയും ജീവിതമാണ് മണിക്കൂറുകള്‍ക്കുള്ളിൽ പൊലീസ് സന്തോഷതീരത്തേക്ക് വീണ്ടും അടുപ്പിച്ചത്. 

കൊല്ലത്ത് സംഭവ സ്ഥലത്തുനിന്ന് ഏതാനും കിലോമീറ്ററുകൾ ഉള്ളിലായിരുന്നു പ്രതികൾ. കൂടുതൽ ദൂരം സഞ്ചരിച്ചിരുന്നില്ല. എന്നിട്ടും അവരെ കണ്ടെത്താൻ സാധിക്കാതെ പോയത് കൃത്യമായ അതിർത്തികൾ അടയ്ക്കൽ ഇല്ലാത്തത് കൊണ്ടാണ്. 

എൻ.രാമചന്ദ്രൻ, മുൻ ജില്ലാ പൊലീസ് മേധാവി

കൊല്ലത്ത് തട്ടിയെടുക്കപ്പെട്ട കുട്ടിയെ തിരികെ അച്ഛന്റെയും അമ്മയുടേയും അടുത്തെത്തിക്കാൻ 21 മണിക്കൂറുകളോളം വേണ്ടി വന്നു കേരള പൊലീസിന്. സാങ്കേതിക വിദ്യയും മാധ്യമങ്ങളുടെ സഹായവുമെല്ലാം ഒരുമിച്ചെത്തിയിട്ടും അന്വേഷണത്തിലെ മെല്ലെപ്പോക്ക് വിമർശനങ്ങൾക്കും വഴിവച്ചു. എന്നാൽ‌ സംവിധാനങ്ങളുടെ അപര്യാപ്തതയ്ക്കിടയിലും വർഷങ്ങൾക്ക് മുൻപ് ഒരു തട്ടിക്കൊണ്ടുപോകൽ കേസിൽ കോട്ടയം പൊൻകുന്നം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കാഴ്ച വച്ചത് പ്രശംസനീയമായ നീക്കമാണ്. എങ്ങനെയാണ് മണിക്കൂറുകൾക്കുള്ളിൽ അന്ന് കുട്ടിയെ കണ്ടെത്തിയത്? കിഡ്നാപ്പ് കേസ് അന്വേഷണത്തിൽ പൊലീസ് എന്തിനെല്ലാമാണ് പ്രധാന്യം നൽകേണ്ടത്? കൊല്ലത്തെ കേസിൽ എവിടെയെല്ലാമാണ് പൊലീസിന് പിഴച്ചത്? വിശദമായി മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുകയാണ് കോട്ടയം മുൻ എസ്പിയും 1987ലെ അന്വേഷണ ഉദ്യോഗസ്ഥനുമായ എൻ.രാമചന്ദ്രൻ. 

കുട്ടിയെ കണ്ടുകിട്ടിയ ആശ്രാമം മൈതാനം (ചിത്രം ∙ മനോരമ)
ADVERTISEMENT

∙ ‘സമയം ഒട്ടും പാഴാക്കാനില്ല, അന്വേഷണത്തിന് വേഗത കൂട്ടണം’

പൊൻകുന്നം സ്റ്റേഷനിൽ ഞാൻ സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുമ്പോഴാണ് അന്നത്തെ സംഭവം. ആറുദിവസം പ്രായമായ കുട്ടിയെ നഗരമധ്യത്തിലുള്ള ഒരു സർക്കാർ ആശുപത്രിയിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. സർക്കാർ ആശുപത്രിയിൽ വച്ച് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതുകൊണ്ട് പിന്നാലെ ഉണ്ടാകാനിടയുള്ള പ്രതിഷേധത്തെപ്പറ്റി അപ്പോൾതന്നെ വ്യക്തമായ ധാരണ ഉണ്ടായിരുന്നു. എത്രയും പെട്ടെന്ന് കുഞ്ഞിനെ കണ്ടെത്തണം എന്നത് മാത്രമായിരുന്നു ചിന്ത. വൈകുന്ന ഓരോ നിമിഷവും കുഞ്ഞിന്റെ ജീവന് തന്നെ ആപത്തായിരുന്നു. ചെറിയ കുട്ടിയാണ്, അമ്മയുടെ മുലപ്പാലോ മറ്റ് ഭക്ഷണമോ കിട്ടിയില്ലെങ്കിൽ അവശയായിപ്പോകാനുള്ള സാധ്യത കൂടുതലാണ്. 

അപ്പോൾ തന്നെ വിവിധ ടീമുകളാക്കി തിരിച്ച് പൊലീസുകാരെ ബസ് സ്റ്റാൻഡ്, ഹോട്ടലുകൾ, ലോഡ്ജുകൾ തുടങ്ങിയ ഇടങ്ങളിലേക്കെല്ലാം അയച്ചു. അതിർത്തി വിട്ട് പോകാനുള്ള പ്രതികളുടെ ശ്രമം തടയുകയായിരുന്നു ലക്ഷ്യം. ആശുപത്രിയിലെത്തി അന്വേഷിച്ചപ്പോഴാണ് പ്രസവ വാർഡിൽ ചുറ്റിക്കറങ്ങിയ സ്ത്രീയെപ്പറ്റിയുള്ള വിവരങ്ങൾ ലഭിച്ചത്. ഒരു തുമ്പ് കിട്ടിയതോടെ പിന്നെയുള്ള അന്വേഷണങ്ങളെല്ലാം ആ സ്ത്രീയെ ചുറ്റിപ്പറ്റിയായിരുന്നു. അവരെപ്പറ്റി ലഭ്യമായ വിവരങ്ങളെല്ലാം ശേഖരിച്ചു. കരിങ്കുന്നത്തിനടുത്തുള്ള ലക്ഷംവീട് കോളനിയിൽ നിന്ന് പ്രതികളെ കണ്ടെത്തി അവരുടെ കയ്യിൽ നിന്ന് കുഞ്ഞിനെ തിരിച്ചേൽപ്പിക്കുന്നതു വരെ ശാസ്ത്രീയമായി പൊലീസ് എല്ലാം ആസൂത്രണം ചെയ്തു. 

കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് കരുതുന്ന കാറിന്റെ സിസി ടിവി ദൃശ്യങ്ങളിലൊന്ന് (ഫയൽ ചിത്രം)

ലോകത്തെ ഏറ്റവും വലിയ കുറ്റകൃത്യങ്ങളിൽ ഒന്നാണ് തട്ടിക്കൊണ്ടു പോകൽ. പല വിദേശ രാജ്യങ്ങളിലും വലിയ ശിക്ഷ തന്നെ ഇത്തരത്തിലുള്ള കേസുകൾക്ക് നൽകാറുണ്ട്. അപ്പോൾ അതേ പ്രാധാന്യത്തോടെ കേസിനെ കൈകാര്യം ചെയ്യാൻ പൊലീസിന് സാധിക്കണം. എന്ത് കാര്യം ചെയ്യണമെങ്കിലും അത് എത്രയും വേഗം ചെയ്യുക എന്നതാണ് ഇത്തരത്തിലുള്ള കേസുകളിൽ പ്രാഥമികമായ കാര്യം. ഒരു രോഗിയെ ആശുപത്രിയിൽ എത്തിക്കുന്ന മനോഭാവമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ ഉണ്ടാകേണ്ടത്. സമയം വൈകിയാൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. 

ADVERTISEMENT

കേസിന്റെ ആദ്യത്തെ ഒരു മണിക്കൂറാണ് ഏറ്റവും നിർണായകം. ഇതിനെ ‘ഗോൾഡൻ അവർ’ (സുവർണ മണിക്കൂർ) എന്നു പറയാം. എന്തെല്ലാമാണ് ആദ്യത്തെ മണിക്കൂറിൽ ശേഖരിക്കാൻ കഴിയുക, അതാണ് കേസിന്റെ മുന്നോട്ടുള്ള അന്വേഷണത്തിൽ നിർണായകമാകുക. പണ്ട് നടന്ന കേസിൽ ഞങ്ങള്‍ ശ്രമിച്ചതും ആദ്യത്തെ മണിക്കൂറിൽ കൂടുതൽ വിപുലമായ മേഖലകളിലേക്ക് അന്വേഷണം നടത്തുക എന്നതായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന കേസിൽ പക്ഷേ, പൊലീസിന് അതിന് സാധിച്ചില്ല. വളരെ പെട്ടെന്ന് തന്നെ പ്രതികളെ പറ്റി അറിയാനോ അവരുടെ ഉദ്ദേശ്യം മനസ്സിലാക്കാനോ പൊലീസിന് ആയില്ല. അത് ഒരു വലിയ അപാകത തന്നെയാണ്. 

∙ ‘വേണം കൃത്യമായ രക്ഷാ പദ്ധതി’

നമ്മുടെ നാട്ടിൽ ആവർത്തിക്കുന്ന ഒരുപാട് കേസുകളുണ്ട്. ഇതിനെല്ലാം നേരത്തേ തന്നെ ഒരു രക്ഷാ പദ്ധതി (ക്രൈസിസ് മാനേജ്മെന്റ് പ്ലാൻ) തയാറാക്കി വയ്ക്കാന്‍ സാധിക്കുകയാണെങ്കിൽ ഒരു പരിധി വരെ ആദ്യഘട്ടത്തിലുണ്ടാകുന്ന പരിഭ്രമത്തിൽ നിന്ന് മാറാൻ പൊലീസിന് കഴിയും. ഒരു കൊലപാതക കേസോ തട്ടിക്കൊണ്ടു പോകലോ ഉണ്ടാകുമ്പോൾ പ്രാഥമികമായി അന്വേഷിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് നേരത്തേ തന്നെ തയാറാക്കുകയാണെങ്കിൽ അന്വേഷണത്തിന് അത് വലിയ രീതിയിൽ പ്രയോജനം ചെയ്യും. ഒരു പ്രശ്നം ഉണ്ടായി പിന്നീട് അതിന് വേണ്ടി ആദ്യഘട്ട പദ്ധതി ഒരുക്കി വരുമ്പോഴേക്കും പ്രതികൾ രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ സംഭവം അറിഞ്ഞപ്പോൾ തന്നെ നേരത്തേ പദ്ധതിയിട്ടതു പോലെ ഓരോ സംഘമായി വിവിധ കാര്യങ്ങള്‍ കൈകാര്യം ചെയ്താൽ കൃത്യമായി പ്രതികളിലേക്ക് എത്താൻ സാധിക്കും. അല്ലാതെ ഒരു കേസ് നടക്കുമ്പോൾ കൂട്ടമായി എല്ലാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി കാര്യങ്ങൾ അന്വേഷിക്കേണ്ടതില്ല. അതിനെല്ലാം ഒരു ടീമിനെ പ്രത്യേകം നിയോഗിക്കാം. ഇതെല്ലാം കൃത്യമാണെങ്കിൽ ആദ്യഘട്ടത്തിലെ ഇരുട്ടിൽ തപ്പലിൽ നിന്ന് പൊലീസിന് രക്ഷനേടാം. 

കൊല്ലത്ത് നടന്നില്ല എന്ന് തോന്നിയതും ആദ്യഘട്ടത്തിലെ ‘പ്ലാനിങ്’ ആണ്. പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഒരു വ്യക്തമായ പദ്ധതി തയാറാക്കിയിരുന്നെങ്കിൽ കുറച്ചുകൂടി നേരത്തേ കുട്ടിയിലേക്ക് എത്താൻ പൊലീസിന് കഴിയുമായിരുന്നു. ഒരു തരത്തിലുള്ള പദ്ധതിയും അവർക്കുണ്ടായില്ല. ആദ്യത്തെ ഒരു മണിക്കൂർ വേണ്ട രീതിയിൽ ഉപയോഗിച്ചാൽ മാത്രമേ എന്തെങ്കിലും തുമ്പ് കേസിൽ ഉണ്ടാക്കാൻ സാധിക്കുകയുള്ളു. പൊലീസ് അന്വേഷണം നടക്കുന്നതിന്റെ ചുറ്റുവട്ടത്തിൽ തന്നെയായിരുന്നു കുട്ടിയുമായി പ്രതികൾ ഉണ്ടായിരുന്നത്. എന്നിട്ടും കുട്ടിയുമായുള്ള സംഘത്തിലേക്കെത്താൻ വൈകിയതിന് കാരണം കൃത്യമായ പദ്ധതിയില്ലാതെ പോയതാണ്. 

കുട്ടിയെ കണ്ടെത്തുന്നതിനായി വാഹന പരിശോധന നടത്തുന്ന പൊലീസ് (ചിത്രം ∙ മനോരമ)
ADVERTISEMENT

കൃത്യമായി ഒരാൾ അന്വേഷണത്തിന്റെ നേതൃസ്ഥാനത്തേക്ക് എത്തുക എന്നതും പ്രധാനമാണ്. ഇനി എന്ത് ചെയ്യണം, എവിടെയെല്ലാം പരിശോധന ശക്തമാക്കണം എന്നതെല്ലാം വ്യക്തമാക്കി ഉദ്യോഗസ്ഥരെ നയിക്കാൻ ഒരാൾ വേണം. ഓയൂരിൽ ഒരുപാട് പേർ അന്വേഷണത്തിനിറങ്ങിയെങ്കിലും ആ നേതൃത്വം ആർക്കും ഉണ്ടായില്ല എന്നതാണ് സത്യം. എല്ലാ വണ്ടികളും പരിശോധിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കണം. മാധ്യമങ്ങളിൽ കുട്ടിയുടെ വിവരങ്ങള്‍ അറിയിക്കുക, വാഹന പരിശോധന ഇതെല്ലാം പെട്ടെന്നു തന്നെ ചെയ്യണമെങ്കിലും അതെല്ലാം നയിക്കാൻ ഒരാൾ വേണം. ഇതെല്ലാം സംഭവം നടന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ ചെയ്യുകയും വേണം. അല്ലാതെ ഒരുപാട് സമയം കഴിഞ്ഞ് ഇതെല്ലാം ചെയ്തിട്ട് കാര്യമില്ല. 

ഒരു കൊലപാതകമോ പിടിച്ചുപറിയോ തട്ടിക്കൊണ്ടു പോകലോ ഉണ്ടായാല്‍ എങ്ങനെ അതിൽ നിന്ന് പ്രതികൾ രക്ഷപ്പെടുമെന്നും എന്തെല്ലാം ചെയ്താൽ കൃത്യമായി പ്രതികളെ പിടിക്കാമെന്നും അറിയണമെങ്കിൽ പരിശീലനം ലഭിച്ചേ മതിയാവു. അതിന് ‘മോക് ഡ്രില്ലു’കൾ ഒരു പരിധി വരെ സഹായിക്കും. കൃത്യമായ അവബോധം ഉണ്ടായാൽ മാത്രമേ എല്ലാം ചെയ്യാൻ സാധിക്കുകയുള്ളു. ഒപ്പം അതിർത്തികൾ അടയയ്ക്കുക എന്നത് കൃത്യമായി നടപ്പിലാക്കാനും പൊലീസ് ശ്രമിക്കണം. കൊല്ലത്ത് സംഭവ സ്ഥലത്തുനിന്ന് ഏതാനും കിലോമീറ്ററുകൾ ഉള്ളിലായിരുന്നു പ്രതികൾ. കൂടുതൽ ദൂരം സഞ്ചരിച്ചിരുന്നില്ല. എന്നിട്ടും അവരെ കണ്ടെത്താൻ സാധിക്കാതെ പോയത് കൃത്യമായ അതിർത്തികൾ അടയ്ക്കൽ ഇല്ലാത്തത് കൊണ്ടാണ്. സംഭവം നടന്ന സ്ഥലത്തിന്റെ 10 കിലോമീറ്റർ പരിധിക്കുള്ളിലുള്ള സ്ഥലത്തെ അതിർത്തി കൃത്യമായി പൊലീസ് അടച്ചിരുന്നെങ്കിൽ പ്രതികൾക്ക് രക്ഷപ്പെടാൻ സാധിക്കില്ലായിരുന്നു. ആദ്യം അതിർത്തി അടച്ച് പിന്നെ ഉള്ളിലേക്ക് ഉള്ളിലേക്ക് കയറി വന്നാൽ പ്രതികളുടെ യാത്ര തടയാൻ എളുപ്പമാകും. അതിനെല്ലാം കൃത്യമായ ആസൂത്രണം  ആവശ്യമാണ്. 

കൊല്ലത്തു നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തുന്നതിന് പൊലീസ് നടത്തിയ വാഹന പരിശോധനയിൽ നിന്ന് (ചിത്രം ∙ മനോരമ)

∙ ‘മാധ്യമങ്ങളിൽ ചിത്രം നൽകി, എന്നാൽ ഓട്ടോറിക്ഷക്കാരന് കുഞ്ഞിനെ മനസ്സിലായില്ല’

പണ്ട് കേസ് അന്വേഷിക്കുന്ന സമയത്ത് ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു എനിക്ക് കുട്ടിയെ തട്ടികൊണ്ടുപോയവരെ പറ്റി ചില വിവരങ്ങൾ നൽകിയത്. അന്ന് കടയിൽ കുട്ടിയുമായി എത്തിയ സ്ത്രീയെയും പുരുഷനെയും അയാൾക്ക് ഓർമയുണ്ടായിരുന്നു. കൊച്ചു കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞാണ് അവർ കടയിൽ എത്തിയത്. കുഞ്ഞിന്റെ ചുണ്ടിലേക്ക് അവര്‍ പൈപ്പിൽ നിന്ന് വെള്ളം ഇറ്റിച്ചു കൊടുക്കുന്നത് കണ്ടെന്നും, സ്വന്തം കുഞ്ഞിനോട് ആരും ഇങ്ങനെ ചെയ്യില്ലല്ലോ എന്നും ആ ജീവനക്കാരന് സംശയമുണ്ടായി. വിറളിപിടിച്ച പോലെ അവർ ഹോട്ടലിലൂടെ നടന്നെന്നും അവൻ ഓർത്തെടുത്തിരുന്നു. ശേഷം അവർ ഇടുക്കി ബസിൽ കയറി എന്നും അയാൾ പറഞ്ഞു. അത് നിർണായകമായിരുന്നു. അതിൽ നിന്നാണ് അവരുടെ താമസസ്ഥലം വരെ ഞങ്ങൾ എത്തിയത്.

സാങ്കേതികമായി ഒരുപാട് മുന്നിലാണ് ഇന്ന് നമ്മൾ. ഒരു തട്ടിക്കൊണ്ടു പോകൽ കേസ് നടന്നാൽ നാട് മുഴുവൻ കാണാതായ ആളിന്റെ ചിത്രങ്ങൾ എത്തിക്കുക എന്നതാണ് പൊലീസ് ചെയ്യേണ്ടത്. എവിടെപ്പോയാലും മറ്റുള്ളവർക്ക് അയാളെ കണ്ടാൽ മനസ്സിലാകുന്ന തരത്തിൽ പരസ്യങ്ങൾ നൽകണം. കൊല്ലത്തെ സംഭവത്തിൽ പൊലീസ് മാധ്യമങ്ങളിലൂടെ കുട്ടിയുടെ ചിത്രങ്ങളെല്ലാം നൽകി. പക്ഷേ, എന്നിട്ടും കുട്ടിയുമായി ആ സ്ത്രീ ഓട്ടോയിൽ കയറിയപ്പോൾ ഓട്ടോക്കാരന്, കാണാതെ പോയ കുട്ടിയാണ് അതെന്ന് മനസ്സിലാക്കാൻ സാധിച്ചില്ലെങ്കില്‍ എന്താണ് അതിന്റെ അർഥം? 

പലപ്പോഴും കേസ് അന്വേഷണത്തിൽ ഇതുപോലെ നിർണായകമായ പല സംഭവങ്ങളും നമുക്ക് ലഭിക്കും. അത് ചിലപ്പോൾ അവർ സഞ്ചരിച്ച കാറിനെ പറ്റിയാവാം, അല്ലെങ്കിൽ മറ്റെന്തെങ്കിലുമാകാം, പക്ഷേ അതിനെ വ്യക്തമായ രീതിയിൽ ക്രോഡീകരിച്ചെടുക്കാൻ സാധിക്കണം. അന്ന് ഇടുക്കി ബസിൽ കയറിയവരെ കണ്ടെത്താൻ ബസ് മുഴുവനും തിരയുന്നതൊക്കെ സാങ്കേതികമായി ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നിട്ടും അതിന് പിന്നാലെ പോയതാണ് കാണാതെ പോയ കുഞ്ഞിലേക്ക് ‍ഞങ്ങളെ എത്തിച്ചത്. 

സാങ്കേതികമായി ഒരുപാട് മുന്നിലാണ് ഇന്ന് നമ്മൾ. ഒരു തട്ടിക്കൊണ്ടു പോകൽ കേസ് നടന്നാൽ നാട് മുഴുവൻ കാണാതായ ആളിന്റെ ചിത്രങ്ങൾ എത്തിക്കുക എന്നതാണ് പൊലീസ് ചെയ്യേണ്ടത്. എവിടെപ്പോയാലും മറ്റുള്ളവർക്ക് അയാളെ കണ്ടാൽ മനസ്സിലാകുന്ന തരത്തിൽ പരസ്യങ്ങൾ നൽകണം. കൊല്ലത്തെ സംഭവത്തിൽ പൊലീസ് മാധ്യമങ്ങളിലൂടെ കുട്ടിയുടെ ചിത്രങ്ങളെല്ലാം നൽകി. 

കുട്ടിയെ കണ്ടെത്താൻ രാത്രിയിൽ വാഹനങ്ങൾ പരിശോധിക്കുന്ന പൊലീസുകാർ (ചിത്രം ∙ മനോരമ)

പക്ഷേ, എന്നിട്ടും കുട്ടിയുമായി ആ സ്ത്രീ ഓട്ടോയിൽ കയറിയപ്പോൾ ഓട്ടോക്കാരന്, കാണാതെ പോയ കുട്ടിയാണ് അതെന്ന് മനസ്സിലാക്കാൻ സാധിച്ചില്ലെങ്കില്‍ എന്താണ് അതിന്റെ അർഥം? കുട്ടിയുടെ ചിത്രം മാത്രമല്ല, കാണാതായപ്പോൾ കുട്ടിയുടെ രൂപം എങ്ങനെയായിരുന്നു എന്നതിനെ പറ്റിയും പൊലീസ് കൃത്യമായ ധാരണ നൽകണം. തട്ടിക്കൊണ്ടുപോയപ്പോൾ ധരിച്ച വസ്ത്രം, വസ്ത്രത്തിന്റെ നിറം എന്നിവയെല്ലാം പ്രധാനമാണ്. ഇതെല്ലാം കൃത്യമായിരുന്നെങ്കിൽ പ്രതികളെ പെട്ടെന്ന് പിടിക്കാൻ സാധിക്കും. ‘ഫോളോ അപ്പ് ആക്‌ഷൻ’ ഇല്ലായിരുന്നു എന്നതാണ് ആ കേസിന്റെ മറ്റൊരു പ്രധാന പോരായ്മ. ജനങ്ങൾക്ക് വിവരങ്ങൾ കൊടുത്താൽ മാത്രം പോരാ. അതിന്റെ ഫോളോ അപ് കൂടി എടുക്കാൻ ശ്രമിക്കണമായിരുന്നു. കുട്ടികളെ കാണാതെ പോകുന്ന കേസുകളിൽ പൊലീസ് അതീവ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണെന്നു കൂടിയാണ് കൊല്ലത്തെ തട്ടിക്കൊണ്ടുപോകൽ സംഭവം വ്യക്തമാക്കുന്നത്– എൻ.രാമചന്ദ്രൻ പറഞ്ഞുനിർത്തി.

English Summary:

The Investigation of the Missing Child Case from Kollam was Flawed, says former District Police Superintendent