കൊല്ലത്ത് കാണാതായ കുട്ടിയെ തിരികെ തിട്ടിയെങ്കിലും, നഷ്ടപ്പെട്ട അഭിമാനം ഇപ്പോഴും പൊലീസിനു തിരികെപ്പിടിക്കാനായിട്ടില്ല. അതിനു കാരണവുമുണ്ട്. ഓയൂരിൽനിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിന്റെ അന്വേഷണത്തിൽ ഒന്നുകില്‍ പൊലീസ് ഇരുട്ടിൽ തപ്പുകയാണ് അല്ലെങ്കിൽ എന്തോ ഒളിക്കുന്നു. കുട്ടിയെ കൊല്ലം നഗരത്തിലെ തിരക്കേറിയ ആശ്രാമം മൈതാനത്ത് പട്ടാപ്പകൽ ഉപേക്ഷിച്ചുപോയ പ്രതികളെ പിടികൂടാനോ, തട്ടിക്കൊണ്ടു പോയ വാഹനം കണ്ടെത്താനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കുട്ടിയെ കണ്ടുകിട്ടിയ ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പോലും പൊലീസ് തയാറായിട്ടില്ലെന്നാണ് ആരോപണം. എന്തുകൊണ്ടായിരിക്കും ഇത്? ഇതിനു മാത്രമല്ല, ഉത്തരം കിട്ടാതെ ഒട്ടേറെ ചോദ്യങ്ങൾ ഇനിയുമുണ്ട്. ആ ചോദ്യങ്ങളുടെ ഉത്തരം തേടിയാണ് പൊലീസ് സഞ്ചരിക്കുന്നത്. എന്നാൽ ചില ഉത്തരങ്ങൾ കണ്മുന്നിലുണ്ടായിട്ടും പൊലീസ് എന്താണ് അതിനു നേരെ കണ്ണടയ്ക്കുന്നത്? മാധ്യമങ്ങൾക്ക് സിസിടിവി ദൃശ്യങ്ങൾ നൽകുന്നതിലെ വിലക്കു പോലും സംശയം ജനിപ്പിക്കുന്നതാണ്.

കൊല്ലത്ത് കാണാതായ കുട്ടിയെ തിരികെ തിട്ടിയെങ്കിലും, നഷ്ടപ്പെട്ട അഭിമാനം ഇപ്പോഴും പൊലീസിനു തിരികെപ്പിടിക്കാനായിട്ടില്ല. അതിനു കാരണവുമുണ്ട്. ഓയൂരിൽനിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിന്റെ അന്വേഷണത്തിൽ ഒന്നുകില്‍ പൊലീസ് ഇരുട്ടിൽ തപ്പുകയാണ് അല്ലെങ്കിൽ എന്തോ ഒളിക്കുന്നു. കുട്ടിയെ കൊല്ലം നഗരത്തിലെ തിരക്കേറിയ ആശ്രാമം മൈതാനത്ത് പട്ടാപ്പകൽ ഉപേക്ഷിച്ചുപോയ പ്രതികളെ പിടികൂടാനോ, തട്ടിക്കൊണ്ടു പോയ വാഹനം കണ്ടെത്താനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കുട്ടിയെ കണ്ടുകിട്ടിയ ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പോലും പൊലീസ് തയാറായിട്ടില്ലെന്നാണ് ആരോപണം. എന്തുകൊണ്ടായിരിക്കും ഇത്? ഇതിനു മാത്രമല്ല, ഉത്തരം കിട്ടാതെ ഒട്ടേറെ ചോദ്യങ്ങൾ ഇനിയുമുണ്ട്. ആ ചോദ്യങ്ങളുടെ ഉത്തരം തേടിയാണ് പൊലീസ് സഞ്ചരിക്കുന്നത്. എന്നാൽ ചില ഉത്തരങ്ങൾ കണ്മുന്നിലുണ്ടായിട്ടും പൊലീസ് എന്താണ് അതിനു നേരെ കണ്ണടയ്ക്കുന്നത്? മാധ്യമങ്ങൾക്ക് സിസിടിവി ദൃശ്യങ്ങൾ നൽകുന്നതിലെ വിലക്കു പോലും സംശയം ജനിപ്പിക്കുന്നതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലത്ത് കാണാതായ കുട്ടിയെ തിരികെ തിട്ടിയെങ്കിലും, നഷ്ടപ്പെട്ട അഭിമാനം ഇപ്പോഴും പൊലീസിനു തിരികെപ്പിടിക്കാനായിട്ടില്ല. അതിനു കാരണവുമുണ്ട്. ഓയൂരിൽനിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിന്റെ അന്വേഷണത്തിൽ ഒന്നുകില്‍ പൊലീസ് ഇരുട്ടിൽ തപ്പുകയാണ് അല്ലെങ്കിൽ എന്തോ ഒളിക്കുന്നു. കുട്ടിയെ കൊല്ലം നഗരത്തിലെ തിരക്കേറിയ ആശ്രാമം മൈതാനത്ത് പട്ടാപ്പകൽ ഉപേക്ഷിച്ചുപോയ പ്രതികളെ പിടികൂടാനോ, തട്ടിക്കൊണ്ടു പോയ വാഹനം കണ്ടെത്താനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കുട്ടിയെ കണ്ടുകിട്ടിയ ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പോലും പൊലീസ് തയാറായിട്ടില്ലെന്നാണ് ആരോപണം. എന്തുകൊണ്ടായിരിക്കും ഇത്? ഇതിനു മാത്രമല്ല, ഉത്തരം കിട്ടാതെ ഒട്ടേറെ ചോദ്യങ്ങൾ ഇനിയുമുണ്ട്. ആ ചോദ്യങ്ങളുടെ ഉത്തരം തേടിയാണ് പൊലീസ് സഞ്ചരിക്കുന്നത്. എന്നാൽ ചില ഉത്തരങ്ങൾ കണ്മുന്നിലുണ്ടായിട്ടും പൊലീസ് എന്താണ് അതിനു നേരെ കണ്ണടയ്ക്കുന്നത്? മാധ്യമങ്ങൾക്ക് സിസിടിവി ദൃശ്യങ്ങൾ നൽകുന്നതിലെ വിലക്കു പോലും സംശയം ജനിപ്പിക്കുന്നതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലത്ത് കാണാതായ കുട്ടിയെ തിരികെ തിട്ടിയെങ്കിലും, നഷ്ടപ്പെട്ട അഭിമാനം ഇപ്പോഴും പൊലീസിനു തിരികെപ്പിടിക്കാനായിട്ടില്ല. അതിനു കാരണവുമുണ്ട്. ഓയൂരിൽനിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിന്റെ അന്വേഷണത്തിൽ ഒന്നുകില്‍ പൊലീസ് ഇരുട്ടിൽ തപ്പുകയാണ് അല്ലെങ്കിൽ എന്തോ ഒളിക്കുന്നു. കുട്ടിയെ കൊല്ലം നഗരത്തിലെ തിരക്കേറിയ ആശ്രാമം മൈതാനത്ത് പട്ടാപ്പകൽ ഉപേക്ഷിച്ചുപോയ പ്രതികളെ പിടികൂടാനോ, തട്ടിക്കൊണ്ടു പോയ വാഹനം കണ്ടെത്താനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 

കുട്ടിയെ കണ്ടുകിട്ടിയ ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പോലും പൊലീസ് തയാറായിട്ടില്ലെന്നാണ് ആരോപണം. എന്തുകൊണ്ടായിരിക്കും ഇത്? ഇതിനു മാത്രമല്ല, ഉത്തരം കിട്ടാതെ ഒട്ടേറെ ചോദ്യങ്ങൾ ഇനിയുമുണ്ട്. ആ ചോദ്യങ്ങളുടെ ഉത്തരം തേടിയാണ് പൊലീസ് സഞ്ചരിക്കുന്നത്. എന്നാൽ ചില ഉത്തരങ്ങൾ കണ്മുന്നിലുണ്ടായിട്ടും പൊലീസ് എന്താണ് അതിനു നേരെ കണ്ണടയ്ക്കുന്നത്? മാധ്യമങ്ങൾക്ക് സിസിടിവി ദൃശ്യങ്ങൾ നൽകുന്നതിലെ വിലക്കു പോലും സംശയം ജനിപ്പിക്കുന്നതാണ്. 

കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ സിസിടിവി ദൃശ്യം.
ADVERTISEMENT

1) വാഹനം പൊലീസ് കണ്ടില്ലേ?

കുട്ടിയെ തട്ടിക്കൊണ്ടുപോയവർ കൊല്ലം– തിരുവനന്തപുരം ജില്ല വിട്ടുപോയിട്ടില്ല എന്ന് പൊലീസ് ഉറപ്പിച്ചു പറയുമ്പോഴും കാർ കണ്ടെത്താൻ പോലും പൊലീസിനു കഴിഞ്ഞിട്ടില്ല. കുട്ടിയെ കണ്ടെത്തുന്നതിന് നവംബർ 27നു രാത്രി പൊലീസ് വ്യാപക പരിശോധന നടത്തുമ്പോൾ തട്ടിക്കൊണ്ടു പോയ വാഹനം റോഡിൽ ആയിരുന്നു. ഒരു കിലോമീറ്റർ അകലമുള്ള സിസിടിവി ക്യാമറകളിൽ ഒരു മണിക്കൂർ ഇടവേളയിൽ ചിത്രം പതിഞ്ഞിട്ടുണ്ട്. വാഹനം റോഡിൽ നിർത്തിയിട്ടതോ ഇതിനിടയിൽ ഏതെങ്കിലും വീട്ടിൽ കയറിയതോ ആകാം. 

കൊല്ലത്ത് കുട്ടിയെ കാണാതായ സംഭവത്തെത്തുടർന്ന് പൊലീസ് വാഹനപരിശോധന ശക്തമാക്കിയപ്പോൾ (ചിത്രം: മനോരമ)

കുട്ടിയെ കണ്ടെത്തുന്നതിന് ആയിരുന്നു പ്രഥമ പരിഗണന എന്നായിരുന്നു എഡിജിപിയുടെ വാദം. കുട്ടിയെ പൊലീസ് കണ്ടെത്തുകയല്ല, തട്ടിക്കൊണ്ടുപോയവർ ഉപേക്ഷിച്ചതിനാൽ തിരികെ ലഭിക്കുകയായിരുന്നു. അപ്പോഴും പ്രതികളെയോ, തട്ടിക്കൊണ്ടു പോയ വാഹനമോ കണ്ടെത്താനോ കഴിയുന്നില്ല. കടയിൽനിന്ന് ബിസ്കറ്റും റസ്കും തേങ്ങയും വാങ്ങിയെങ്കിലും നവംബർ 27നു രാത്രി കുട്ടിയെ താമസിപ്പിച്ച വീട് കണ്ടെത്താനും കഴിഞ്ഞില്ല. 28ന് നീല വാഹനത്തിലാണ് കുട്ടിയെ കൊണ്ടുവന്നതെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും ഈ വാഹനവും കണ്ടെത്തിയിട്ടില്ല. ഇടയ്ക്ക് കുട്ടിയുമായി യാത്ര ചെയ്ത ഓട്ടോയുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പറയുന്നു. പക്ഷേ എന്തുകൊണ്ട് ഇത്രയേറെ സിസിടിവികളുള്ള പ്രദേശമായിട്ടും, സമൂഹമാധ്യമങ്ങളിലൂടെ ഉൾപ്പെടെ കുട്ടിയുടെ വിവരങ്ങൾ പൊലീസ് നിരന്തരം നൽകിയിട്ടും വാഹനങ്ങൾ സംബന്ധിച്ച തെളിവ് ലഭിക്കുന്നില്ല?

2) എവിടെയാണ് തട്ടിക്കൊണ്ടുപോകൽ സംഘം തങ്ങിയത്?

ADVERTISEMENT

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം രാത്രി തങ്ങിയത് കൊല്ലം നഗരത്തോടു ചേർന്ന‍ാണെന്നാണു വിവരം. 27നു വൈകിട്ട് കുട്ടിയെ തട്ടിയെടുത്തു സന്ധ്യയോടെ ദേശീയപാതയിലൂടെ കൊല്ലം നഗരത്തിലേക്കു കടന്നെന്നു പറയപ്പെടുന്നു. നഗരത്തിലോ നഗരപ്രാന്തത്തിലോ ഉള്ള വീട്ടിലാകാം തങ്ങിയതെന്ന് സംശയിക്കുന്നു. കുട്ടിയെ തട്ടിയെടുത്ത ഓയൂരിൽ നിന്ന് 5 കിലോമീറ്റർ ദൂരെ പകൽക്കുറിയിൽ നിന്ന് വേളമാനൂർ, കല്ലുവാതുക്കൽ, ചിറക്കര, ഉളിയനാട് തേമ്പ്ര പ്രദേശങ്ങൾ വഴി  6.20 ന്  കോതേരി ജംക്‌ഷന് സമീപം എത്തിയ കാർ 6.21ന് കോതേരി ജംക്‌ഷനിൽനിന്നു ദേശീയപാതയിലേക്കുള്ള ചാത്തന്നൂർ റോഡിലേക്ക് തിരിയുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. 

സംഭവദിവസം കണ്ണനല്ലൂരിന് സമീപം പുലിയിലയിൽ ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന സ്ത്രീക്ക് ഓയൂർ സംഭവത്തിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നു

കോതേരി ജംക്‌ഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ശ്രീനഗർ ജംക്‌ഷനിൽ ഒരു മണിക്കൂർ കഴിഞ്ഞാണ് സ്വിഫ്റ്റ് കാർ എത്തിയത്. പിന്നീട്  കെഎസ്ആർടിസി ഡിപ്പോ റോഡിലേക്ക് പോകുന്നതായി സിസിടിവി ദൃശ്യത്തിലുണ്ട്. ഇതിനിടയിൽ ഒരു യുവാവ് രണ്ടു തവണ ബൈക്കിൽ കോതേരി ഭാഗത്ത് നിന്നു ശ്രീനഗർ ജംക്‌ഷൻ വരെ എത്തുകയും മടങ്ങിപ്പോവുകയും ചെയ്യുന്നുണ്ട്. ആദ്യ തവണ ശ്രീനഗർ ജംക്‌ഷനിൽ എത്തുമ്പോൾ മൊബൈൽ ഫോണിൽ കോൾ വരുകയും ഇതി‍ൽ സംസാരിച്ച ശേഷം മടങ്ങിപ്പോവുകയും ആയിരുന്നു. 

കുട്ടിയെ കാണാതായതറിഞ്ഞ് വീട്ടിൽ ആളുകൾ തടിച്ചുകൂടിയപ്പോൾ. (ചിത്രം∙മനോരമ)

ചാത്തന്നൂർ കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുന്നിലൂടെ ദേശീയപാതയിൽ കയറിയ സംഘം കൊല്ലത്ത് എത്തിയിരിക്കാനാണ് സാധ്യത. റോഡ് വികസനം നടക്കുന്നതിനാൽ ദേശീയപാതയിൽ സിസിടിവികൾ പ്രവർത്തിക്കുന്നില്ല. നഗരത്തിലെ വീട്ടിൽ കുട്ടിയെ ഒളിപ്പിച്ച സംഘം 28ന് ഉച്ചയ്ക്ക് കുട്ടിയെ കൊണ്ടുവന്നു ആശ്രാമത്ത് ഉപേക്ഷിച്ചതാകാമെന്നും സംശയിക്കുന്നു. കുട്ടിയുമായി യുവതി വന്നുവെന്നു പറയുന്ന കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിലെ ലിങ്ക് റോഡിലെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾക്കു നൽകുന്നതു പൊലീസ് കർശനമായി വിലക്കുകയും ചെയ്തു. 

3) ആ വീട് ആരുടേത് ?

ADVERTISEMENT

തട്ടിക്കൊണ്ടു പോയ കുട്ടിയുമായി സംഘം നവംബർ 27നു രാത്രി തങ്ങിയത് ഇരുനില വീട്ടിലാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഏറ്റവും പുതുതായി പൊലീസ് പുറത്തുവിട്ട വിവരം പ്രകാരം അതൊരു ഓടുവീടാണ്. ഏതാണ് ഈ വീട്, അത് ആരുടെ ഉമടസ്ഥതയിലുള്ളതാണ്? തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീക്കു പുറമേ ഈ വീട്ടിൽ മറ്റൊരു സ്ത്രീ ഉണ്ടായിരുന്നുവെന്നാണു കുട്ടിയുടെ മൊഴി. വീട്ടിലെ ലാപ്ടോപ്പിൽ കാർട്ടൂൺ കഥകൾ കണ്ടുവെന്നും കുട്ടി പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുവന്ന സംഘത്തിനു സംരക്ഷണമൊരുക്കാൻ മറ്റൊരു സംഘം ഈ വീട് കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവെന്ന നിഗമനത്തിലാണ് പൊലീസ്. 

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലുള്ളവരുടേതെന്നു കരുതുന്ന, പൊലീസ് തയാറാക്കിയ രേഖാചിത്രം.

കുട്ടിയെ വിട്ടുകിട്ടാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടു വിളിച്ച സ്ത്രീ രണ്ടിൽ ആരാണെന്നു വ്യക്തമല്ല. ‘10 അറേഞ്ച് ചെയ്യണം, കുട്ടിയെ വീട്ടിൽ തരാം. ഞങ്ങളുടെ ബോസ് പറഞ്ഞത് നാളെ (നവംബർ 28) 10 നു കുട്ടിയെ കൊടുക്കാനാണ്...’ എന്നാണ് ഫോണിൽ വിളിച്ച യുവതി പറഞ്ഞത്. ആദ്യം 5 ലക്ഷം രൂപ ആവശ്യപ്പെട്ടു കടയുടമയായ സ്ത്രീയുടെ ഫോൺ വാങ്ങി വിളിച്ചതിനു ശേഷമായിരുന്നു ഈ കോൾ. ഈ കോളിന്റെ ടവർ ലൊക്കേഷൻ കണ്ടെത്തിയാൽ ഫോണിന്റെ ഉടമയെ കണ്ടെത്താനാകും. ഈ വീട്ടിൽനിന്നാണ് 28നു കുട്ടിയുമായി യുവതി കൊല്ലം നഗരത്തിലേക്കു തിരിച്ചത്. നീല നിറത്തിലുള്ള വാഹനത്തിൽ കൊല്ലത്തെത്തിയെന്നും അവിടെനിന്ന് ഓട്ടോറിക്ഷയിൽ ആശ്രാമത്തെത്തിയെന്നുമാണു കുട്ടിയുടെ മൊഴി. ഈ നീല വാഹനവും കണ്ടെത്താനായിട്ടില്ല.

4) സംഘത്തിലെ സ്ത്രീകള്‍ ആര്?

തട്ടിക്കൊണ്ടു പോയ സംഘത്തിൽ ഒന്നിലധികം സ്ത്രീകളുണ്ടെന്നാണു വിവരം. രാത്രി താമസിപ്പിച്ച വീട്ടിൽ ‘2 ആന്റിമാർ’ ഉണ്ടായിരുന്നുവെന്നാണു കുട്ടി മൊഴി നൽകിയത്.  സംഭവദിവസം കണ്ണനല്ലൂരിന് സമീപം പുലിയിലയിൽ ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന സ്ത്രീക്ക് ഓയൂർ സംഭവത്തിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നു. രണ്ടു യുവതികളുടെയും രേഖാചിത്രം പൊലീസ് പുറത്തിറക്കി. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഒഴിഞ്ഞ സ്ഥലങ്ങളിലോ പറമ്പുകളിലോ കിടപ്പുണ്ടോയെന്നും പൊലീസ് തിരയുന്നു.

5) ആശ്രാമം മൈതാനത്ത് ആ സ്ത്രീ എങ്ങനെ ആരുമറിയാതെ എത്തി?

മൈതാനത്തിന് അടുത്തുള്ള റോഡുകളിൽ പകൽ വാഹനങ്ങൾ ഒഴിയാറില്ല. രാവിലെയും വൈകിട്ടും നഗരവാസികൾ നടക്കാനിറങ്ങുന്ന സ്ഥലം. അവിടെയുള്ള നടപ്പാതയ്ക്ക് ഏകദേശം രണ്ടര കിലോമീറ്റർ ദൈർഘ്യമുണ്ട്. പകലും തണൽ തേടി എത്തുന്ന യുവാക്കൾ ഉൾപ്പെടെയുള്ളരുടെ ഇഷ്ട സ്ഥലമാണ് ആശ്രാമം മൈതാനം. ഡ്രൈവിങ് ടെസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനകൾ നടക്കുന്ന സ്ഥലവും. പിങ്ക് പൊലീസ് അടക്കമുള്ള സുരക്ഷാ സംഘം സദാസമയവും റോന്തു ചുറ്റുന്ന ഈ സ്ഥലത്താണ് കുട്ടിയെ ഉപേക്ഷിച്ച്  യുവതി കടന്നത്. ആളൊഴിഞ്ഞ ഭാഗത്തല്ല, നല്ല തിരക്കുള്ള സ്ഥലത്താണ് കുട്ടിയെ ഉപേക്ഷിച്ചത്. എന്നിട്ട് നടന്നു പോയത് തിരക്കുള്ള ജംക്‌ഷൻ ഭാഗത്തേക്കും!

ആശ്രാമം മൈതാനത്തിന്റെ ആകാശദൃശ്യം (ചിത്രം: മനോരമ)

പരിഭ്രമമോ ആശങ്കയോ പ്രകടിപ്പിക്കാതെയാണ് ഉച്ചയ്ക്ക് ഒന്നേകാലോടെ കുട്ടിയെ ഒക്കത്തിരുത്തി കൊണ്ടുവന്നതിനു ശേഷം പാർക്കിലിരുത്തി യുവതി അവിടെനിന്നു പോയത്. ആശ്രാമം മൈതാനത്ത് എത്തുന്നതിന് അവർ ഓട്ടോറിക്ഷയിൽ കയറിയത് കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള ലിങ്ക് റോഡിൽ നിന്ന്. യുവതി അവിടെ ഓട്ടോ കാത്തു നിൽക്കുമ്പോൾ പൊലീസ് വാഹനങ്ങൾ മുന്നിലൂടെ കടന്നു പോയതായി പറയുന്നു. എന്നിട്ടും ഒളിക്കാനോ മറഞ്ഞു നിൽക്കാനോ ശ്രമിക്കാതെ വെയിലത്ത് യുവതി നിന്നത് ഏത് ആത്മവിശ്വാസത്തിന്റെ ബലത്തിലാണ്?

6) എങ്ങനെ പൊലീസിനെ വെട്ടിച്ച് യുവതി എത്തി?

പൊലീസിന്റെ കണ്ണിൽപ്പെടാതെ യുവതി ഇവിടെ എത്തിയത് ദുരൂഹമാണ്. നീല നിറത്തിലുള്ള കാറിലാണ് തന്നെ കൊണ്ടു വന്നതെന്നാണ് കുട്ടി നൽകിയ മൊഴി. പൊലീസിന്റെ കണ്ണുവെട്ടിച്ച്, അവശനിലയിലുളള കുട്ടിയുമായി യുവതി എങ്ങനെ തിരക്കുള്ള ഈ മേഖലയിൽ എത്തിയെന്നതാണ് അവിശ്വനീയം. ഒരുപക്ഷേ ഇതിനു പിന്നിൽ കൂടുതൽ പേർ ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ആശ്രാമം മൈതാനത്തിന്റെ മറ്റു ഭാഗങ്ങളിൽ എവിടെയാണെങ്കിലും പൊലീസിന്റെയും നാട്ടുകാരുടെയും ശ്രദ്ധ എത്തേണ്ടതാണ്. എന്നിട്ടും ഈ സ്ഥലം തിരഞ്ഞെടുത്തത് എന്തുകൊണ്ടെന്നതിലും സംശയമുണ്ട്. 

കുട്ടിയുമായി യുവതി എത്തിയതെന്നു കരുതുന്ന ഓട്ടോ സിസിടിവിയിൽ പതിഞ്ഞപ്പോൾ (Videograb)

കുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന സമയത്തോടനുബന്ധിച്ച് പൊലീസിന്റെ രണ്ടു വാഹനങ്ങൾ അതു വഴി കടന്നു പോയെന്നാണ് ദൃക്സാക്ഷികളിൽ ചിലർ പറയുന്നത്. കുട്ടിയെ കണ്ടെത്തി മിനിറ്റുകൾക്കുള്ളിൽ മഫ്തിയിലുള്ള പൊലീസും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും അവിടെ എത്തി. സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പ്രാദേശിക നേതാക്കൾ അടക്കം നൂറുകണക്കിനു പേരും ഈ സമയം മൈതാനത്ത് ഉണ്ടായിരുന്നു. ഇങ്ങനെ പൊലീസിന്റെയും നാട്ടുകാരുടെയും കർശന നിരീക്ഷണവും സാന്നിധ്യവും ഉണ്ടായിരുന്നിടത്തു നിന്നു യുവതി ആരുടെയും കണ്ണിൽപ്പെടാതെ രക്ഷപെട്ടുവെന്നത് വിശ്വസിക്കാൻ ആരും തയാറല്ല. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തു നിന്നു കുട്ടിയുമായി യുവതി ഓട്ടോറിക്ഷയിൽ കയറിയെന്നാണു പൊലീസിനു ലഭിച്ച വിവരം. ഇതു സാധൂകരിക്കുന്ന ദൃശ്യങ്ങളൊന്നും പൊലീസിനു ലഭിച്ചില്ലേ?

7) യുവതി മറഞ്ഞത് എങ്ങോട്ട്?

കുഞ്ഞിനെ ഉപേക്ഷിച്ച യുവതി നടന്നു നീങ്ങിയത് സമീപത്തെ ക്ലബ്ബിന്റെ ഭാഗത്തേക്കാണ്. മെയിൻ റോഡിലേക്ക് കയറാതെ  ക്ലബ്ബിന്റെ സമീപത്തെ ഇടവഴിയിലൂടെ നടന്നു നീങ്ങിയെന്നാണ് സംശയം. ആ ഇടവഴി എത്തിച്ചേരുന്നത് ഉപാസന നഗർ, ശങ്കേഴ്സ് ആശുപത്രി, നായേഴ്സ് ആശുപത്രി പരിസരങ്ങളിലാണ്. ഈ വഴിയിൽ കാത്തുനിന്ന സംഘാംഗങ്ങൾ യുവതിയെ രക്ഷപ്പെടുത്തിയിട്ടുണ്ടാകാം. ക്ലബ്ബിന് അടുത്തേക്കു യുവതി വന്നിരുന്നതായി ദൃക്സാക്ഷികളിൽ ഒരാൾ പൊലീസിനു മൊഴി നൽകിയിരുന്നു. ആറു വയസ്സുകാരിയെ കണ്ടെത്തിയെന്ന് അറിഞ്ഞ സന്തോഷത്തിൽ കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തി എന്നാണ് ദൃക്സാക്ഷിയായ ആ യുവാവ് പറഞ്ഞത്. ആ മേഖലയിൽ വീടുകളിൽ സിസിടിവി ക്യാമറകളുണ്ട്. അവയിൽ യുവതിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടാകാം. അവ പരിശോധിച്ചിരുന്നോ?

കൊല്ലം ഓയൂരിൽ കുട്ടിയെ കാണാതായതറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം

8) ക്യാംപിലേക്ക് കൊണ്ടുപോയതെന്തിന്? 

ആശ്രാമം മൈതാനത്തുനിന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കാണ് കുട്ടിയെ കൊണ്ടുവന്നത്. വിവരം അറിഞ്ഞു ജനം തടിച്ചുകൂടി. ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നു എന്നു പറഞ്ഞാണ് കുട്ടിയെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നു മാറ്റിയത്. മാധ്യമ പ്രവർത്തകർ ഉൾപ്പെടെ ജില്ലാ ആശുപത്രിയിൽ എത്തിയെങ്കിലും കുട്ടിയെ അവിടെ കൊണ്ടു വന്നില്ല. എആർ ക്യാംപിലേക്കാണ് കൊണ്ടുപോയത്. നാലര മണിക്കൂറോളം കുട്ടി എആർ ക്യാംപിൽ ആയിരുന്നു. 

തട്ടിക്കൊണ്ടു പോയവർ കുട്ടിക്ക് ഹാനികരമാകുന്ന നിലയിൽ എന്തെങ്കിലും നൽകിയിട്ടുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കുകയും ആരോഗ്യ നില ഉറപ്പുവരുത്തുകയും വേണമായിരുന്നു. കൗൺസലിങ്ങും നൽകേണ്ടിയിരുന്നു. ഇതൊന്നും ചെയ്യാതെയാണ് എആർ ക്യാംപിലേക്ക് മാറ്റിയത്.

കസ്റ്റഡിയിൽ എടുത്ത കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാതെ എആർ ക്യാംപിലേക്ക് മാറ്റിയത് വലിയ വീഴ്ചയാണെന്നാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്. തട്ടിക്കൊണ്ടു പോയവർ കുട്ടിക്ക് ഹാനികരമാകുന്ന നിലയിൽ എന്തെങ്കിലും നൽകിയിട്ടുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കുകയും ആരോഗ്യ നില ഉറപ്പുവരുത്തുകയും വേണമായിരുന്നു. കൗൺസലിങ്ങും നൽകേണ്ടിയിരുന്നു. ഇതൊന്നും ചെയ്യാതെയാണ് എആർ ക്യാംപിലേക്ക് മാറ്റിയത്. പിന്നീട് ഡോക്ടർമാർ അവിടെയെത്തിയാണ് ആരോഗ്യ നില പരിശോധിച്ചത്. മാനസികമായും ശാരീരികമായും കുട്ടിക്ക് ക്ഷീണം ഉണ്ടായിരുന്നെങ്കിലും വൈകിട്ട് ആറരയോടെ മാത്രമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 

മാധ്യമ പ്രവർത്തകരെ എആർ ക്യാംപിൽ പ്രവേശിപ്പിച്ചില്ലെങ്കിലും വിഐപികളെയും ജനപ്രതിധികളെയും മാത്രമല്ല ഡിവൈഎഫ്ഐ പ്രവർത്തകരെ വരെ ക്യാപിൽ പ്രവേശിപ്പിച്ചു. പല നേതാക്കളും കുട്ടിയോടൊപ്പം നിന്നു പടം എടുത്ത് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിലും കുട്ടിയുടെ പടം പ്രസിദ്ധീകരിച്ചു. എഡിജിപി മനോജ് ഏബ്രഹാം മാധ്യമങ്ങളെ കണ്ടതിനു ശേഷമാണ് കുട്ടിയെ ആശുപത്രിയിലേക്കു മാറ്റിയത്. 

9) കാറിന് നമ്പർ പ്ലേറ്റ് നിർമിച്ചതാര്?

കുട്ടിയെ തട്ടിക്കൊണ്ടു പോയ കാറിന് വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ച് നൽകിയവരെ തേടി നടക്കുകയാണ് കൊല്ലം റൂറൽ ജില്ല പൊലീസ്. കെഎൽ 04-എഎഫ് 3239 നമ്പർ പ്ലേറ്റ് നിർമിച്ച സ്ഥാപനത്തെക്കുറിച്ചാണ് അന്വേഷണം.  വ്യാജ നമ്പർ പതിച്ച മാരുതി സ്വിഫ്റ്റ് കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. നമ്പർ പ്ലേറ്റ് നിർമിച്ച സ്ഥാപനങ്ങൾ 9497980211 ഫോണിൽ ബന്ധപ്പെടണമെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടു പോകലിന് മൂന്ന് ദിവസം മുൻപ് ഇതേ കാർ, ഇതേ റൂട്ടിൽ സഞ്ചരിച്ചതിന്റെ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. നവംബർ 24 ന് ഉച്ചയ്ക്ക് 2.31ന് പാരിപ്പള്ളിയിൽ നിന്നും ചടയമംഗലം ഭാഗത്തേക്ക് കാർ പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതേസമയം, പല നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ചാണ് സംഘം യാത്ര ചെയ്തിരുന്നതെന്നും സംശയിക്കുന്നുണ്ട്. നമ്പർ പ്ലേറ്റ് നിർമിച്ച ആളെ കസ്റ്റഡിയിലെടുത്തെന്ന വാർത്തയും അതിനിടെ പുറത്തുവന്നു. എല്ലാ നമ്പർ പ്ലേറ്റും ഒരാളാണോ നിർമിച്ചതെന്ന ചോദ്യം അപ്പോഴും ബാക്കി.

കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ ദൃശ്യവും കൊല്ലം റൂറൽ പൊലീസിന്റെ അറിയിപ്പും.

10) ആരായിരുന്നു ആ വെളുത്ത കാറിൽ?

വീടിനു സമീപത്ത് ഒരു വെളുത്ത കാറിൽ രണ്ടു ദിവസമായി തങ്ങളെ ചിലർ ശ്രദ്ധിക്കുന്നുണ്ടെന്നും പേടി തോന്നുന്നുണ്ടെന്നും കുട്ടികൾ ഇരുവരും ദിവസങ്ങൾക്കു മുൻപ് വീട്ടിൽ പറഞ്ഞിരുന്നു. എന്നാൽ പ്രദേശത്ത് തട്ടിക്കൊണ്ടുപോകൽ‌ സംഭവങ്ങൾ പതിവില്ലാത്തതിനാൽ ആരും സംഭവം ഗൗരവത്തിലെടുത്തില്ല. അയൽവാസികളുടെ വീടുകളിലേക്ക് വന്നവരായിരിക്കുമെന്നും ചുറ്റുമുള്ളവരുടെ വീടുകളിൽ വെള്ള നിറത്തിലുള്ള കാറുകൾ ഉണ്ടെന്നും പേടിക്കേണ്ടെന്നും മുത്തശ്ശി മൂത്ത കുട്ടിയോടു പറഞ്ഞു. ‘വാവയെ നീ നോക്കണ’മെന്ന് പറഞ്ഞ് അമ്മയും ഇരുവർക്കും ധൈര്യം നൽകി. സംഭവം നടക്കുന്ന ദിവസം ട്യൂഷൻ സെന്ററിലേക്കുള്ള വഴിയിൽ ഇതേ കാർ കണ്ടപ്പോൾ പ്രതിരോധത്തിന് വേണ്ടി കമ്പെടുക്കാൻ 6 വയസ്സുകാരിതന്നെ സഹോദരനോടു പറഞ്ഞെന്നാണ് കരുതുന്നതെന്നും മുത്തശ്ശി പറഞ്ഞു. എന്നാൽ മൂത്ത കുട്ടിയെ തള്ളിയിട്ട് പ്രതികൾ പെൺകുട്ടിയുമായി കടന്നുകളയുകയായിരുന്നു.

English Summary:

Police Yet to Answer the Key Questions Regarding the Kollam Girl Missing Case