പോരാട്ടങ്ങൾക്ക് അവസാനമില്ലാത്ത തെലുങ്ക് മണ്ണിൽ ഇത്തവണ വീണത് കെസിആർ എന്ന വൻമരം. വെട്ടിവീഴ്ത്തിയത് രേവന്ത് റെഡ്ഡി എന്ന യുവ നേതാവും. എന്നാൽ, കാമറെഡ്ഡി മണ്ഡലത്തിൽ ഇവരെ രണ്ടുപേരെയും മുട്ടുകുത്തിച്ച ബിജെപിയുടെ കട്ടിപ്പള്ളി വെങ്കട്ട രാമന റെഡ്ഡി തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നു. വിജയം ആരുടെയും കുത്തകയല്ലെന്ന വലിയ സന്ദേശംകൂടിയാണ് ഇത്തവണത്തെ തെലങ്കാന വിധിയെഴുത്തിലെ നാടകീയ സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്. അവിഭജിത ആന്ധ്രാപ്രദേശിലെ തെലുങ്ക് മേഖലയിൽ ശക്തമായ കോൺഗ്രസിന് ‘തെലങ്കാന’ സംസ്ഥാന തിരഞ്ഞെടുപ്പിൽ കൈ ഉയർത്താൻ കഴിയുന്നത് ആദ്യമായാണ്. 2014ൽ സംസ്ഥാനം രൂപീകൃതമായതുമുതൽ ഇന്നുവരെയുള്ള 10 വർഷവും തെലങ്കാനയിൽ അധികാരം കയ്യാളിയത് തെലങ്കാന സമരനായകനായ കെ.ചന്ദ്രശേഖര റാവു എന്ന കെസിആറിന്റെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) ആണ്. എന്നാൽ ഇത്തവണ കാറ്റ് മാറിവീശിയിരിക്കുകയാണ്. ഐക്യ ആന്ധ്രാപ്രദേശ് ആയിരുന്ന കാലത്ത് തെലുങ്കുമണ്ണിൽ നിലനിർത്തിയിരുന്ന സ്വാധീനമാണ് കോൺഗ്രസ് തിരിച്ചു പിടിച്ചിരിക്കുന്നത്.

പോരാട്ടങ്ങൾക്ക് അവസാനമില്ലാത്ത തെലുങ്ക് മണ്ണിൽ ഇത്തവണ വീണത് കെസിആർ എന്ന വൻമരം. വെട്ടിവീഴ്ത്തിയത് രേവന്ത് റെഡ്ഡി എന്ന യുവ നേതാവും. എന്നാൽ, കാമറെഡ്ഡി മണ്ഡലത്തിൽ ഇവരെ രണ്ടുപേരെയും മുട്ടുകുത്തിച്ച ബിജെപിയുടെ കട്ടിപ്പള്ളി വെങ്കട്ട രാമന റെഡ്ഡി തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നു. വിജയം ആരുടെയും കുത്തകയല്ലെന്ന വലിയ സന്ദേശംകൂടിയാണ് ഇത്തവണത്തെ തെലങ്കാന വിധിയെഴുത്തിലെ നാടകീയ സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്. അവിഭജിത ആന്ധ്രാപ്രദേശിലെ തെലുങ്ക് മേഖലയിൽ ശക്തമായ കോൺഗ്രസിന് ‘തെലങ്കാന’ സംസ്ഥാന തിരഞ്ഞെടുപ്പിൽ കൈ ഉയർത്താൻ കഴിയുന്നത് ആദ്യമായാണ്. 2014ൽ സംസ്ഥാനം രൂപീകൃതമായതുമുതൽ ഇന്നുവരെയുള്ള 10 വർഷവും തെലങ്കാനയിൽ അധികാരം കയ്യാളിയത് തെലങ്കാന സമരനായകനായ കെ.ചന്ദ്രശേഖര റാവു എന്ന കെസിആറിന്റെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) ആണ്. എന്നാൽ ഇത്തവണ കാറ്റ് മാറിവീശിയിരിക്കുകയാണ്. ഐക്യ ആന്ധ്രാപ്രദേശ് ആയിരുന്ന കാലത്ത് തെലുങ്കുമണ്ണിൽ നിലനിർത്തിയിരുന്ന സ്വാധീനമാണ് കോൺഗ്രസ് തിരിച്ചു പിടിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോരാട്ടങ്ങൾക്ക് അവസാനമില്ലാത്ത തെലുങ്ക് മണ്ണിൽ ഇത്തവണ വീണത് കെസിആർ എന്ന വൻമരം. വെട്ടിവീഴ്ത്തിയത് രേവന്ത് റെഡ്ഡി എന്ന യുവ നേതാവും. എന്നാൽ, കാമറെഡ്ഡി മണ്ഡലത്തിൽ ഇവരെ രണ്ടുപേരെയും മുട്ടുകുത്തിച്ച ബിജെപിയുടെ കട്ടിപ്പള്ളി വെങ്കട്ട രാമന റെഡ്ഡി തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നു. വിജയം ആരുടെയും കുത്തകയല്ലെന്ന വലിയ സന്ദേശംകൂടിയാണ് ഇത്തവണത്തെ തെലങ്കാന വിധിയെഴുത്തിലെ നാടകീയ സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്. അവിഭജിത ആന്ധ്രാപ്രദേശിലെ തെലുങ്ക് മേഖലയിൽ ശക്തമായ കോൺഗ്രസിന് ‘തെലങ്കാന’ സംസ്ഥാന തിരഞ്ഞെടുപ്പിൽ കൈ ഉയർത്താൻ കഴിയുന്നത് ആദ്യമായാണ്. 2014ൽ സംസ്ഥാനം രൂപീകൃതമായതുമുതൽ ഇന്നുവരെയുള്ള 10 വർഷവും തെലങ്കാനയിൽ അധികാരം കയ്യാളിയത് തെലങ്കാന സമരനായകനായ കെ.ചന്ദ്രശേഖര റാവു എന്ന കെസിആറിന്റെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) ആണ്. എന്നാൽ ഇത്തവണ കാറ്റ് മാറിവീശിയിരിക്കുകയാണ്. ഐക്യ ആന്ധ്രാപ്രദേശ് ആയിരുന്ന കാലത്ത് തെലുങ്കുമണ്ണിൽ നിലനിർത്തിയിരുന്ന സ്വാധീനമാണ് കോൺഗ്രസ് തിരിച്ചു പിടിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോരാട്ടങ്ങൾക്ക് അവസാനമില്ലാത്ത തെലുങ്ക് മണ്ണിൽ ഇത്തവണ വീണത് കെസിആർ എന്ന വൻമരം. വെട്ടിവീഴ്ത്തിയത് രേവന്ത് റെഡ്ഡി എന്ന യുവ നേതാവും. എന്നാൽ, കാമറെഡ്ഡി മണ്ഡലത്തിൽ ഇവരെ രണ്ടുപേരെയും മുട്ടുകുത്തിച്ച ബിജെപിയുടെ കട്ടിപ്പള്ളി വെങ്കട്ട രാമന റെഡ്ഡി തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നു. വിജയം ആരുടെയും കുത്തകയല്ലെന്ന വലിയ സന്ദേശംകൂടിയാണ് ഇത്തവണത്തെ തെലങ്കാന വിധിയെഴുത്തിലെ നാടകീയ സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്. 

അവിഭജിത ആന്ധ്രാപ്രദേശിലെ തെലുങ്ക് മേഖലയിൽ ശക്തമായ കോൺഗ്രസിന് ‘തെലങ്കാന’ സംസ്ഥാന തിരഞ്ഞെടുപ്പിൽ കൈ ഉയർത്താൻ കഴിയുന്നത് ആദ്യമായാണ്. 2014ൽ സംസ്ഥാനം രൂപീകൃതമായതുമുതൽ ഇന്നുവരെയുള്ള 10 വർഷവും തെലങ്കാനയിൽ അധികാരം കയ്യാളിയത് തെലങ്കാന സമരനായകനായ കെ.ചന്ദ്രശേഖര റാവു എന്ന കെസിആറിന്റെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) ആണ്. എന്നാൽ ഇത്തവണ കാറ്റ് മാറിവീശിയിരിക്കുകയാണ്. ഐക്യ ആന്ധ്രാപ്രദേശ് ആയിരുന്ന കാലത്ത് തെലുങ്കുമണ്ണിൽ നിലനിർത്തിയിരുന്ന സ്വാധീനമാണ് കോൺഗ്രസ് തിരിച്ചു പിടിച്ചിരിക്കുന്നത്.

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഹൈദരാബാദിലെ ഗാന്ധി ഭവനു മുന്നിൽ ആഹ്ലാദ പ്രകടനം നടത്തുന്ന കോൺഗ്രസ് പ്രവർത്തകർ. ചിത്രം: (PTI12_03_2023_000044B)
ADVERTISEMENT

തിരഞ്ഞെടുപ്പിന് മുൻപ് പുറത്തുവന്ന പല സർവേ ഫലങ്ങളും ശരിവയ്ക്കുന്ന മുന്നേറ്റം തന്നെയാണ് തെലങ്കാനമണ്ണിൽ കോൺഗ്രസ് കാഴ്ചവച്ചിരിക്കുന്നത്. 2018ലും കോൺഗ്രസ് അധികാരം പിടിക്കുമെന്ന തോന്നൽ ഉണ്ടായിരുന്നെങ്കിലും  ആകെയുള്ള 119 സീറ്റുകളിൽ 88 സീറ്റുകളും നേടി ബിആർഎസിന് രണ്ടാം വട്ടവും അധികാരത്തിലെത്തിയിരുന്നു. എന്നാൽ, ഇത്തവണ പ്രവചനങ്ങൾ തെറ്റിയില്ല. കെസിആറിനെയും അദ്ദേഹത്തിന്റെ ബിആർഎസിനെയും വോട്ടർമാർ കൈവിട്ടു. തിരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിൽ ഏറ്റവും ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ചിരുന്ന തെലങ്കാനയിൽ ബിജെപി നില മെച്ചപ്പെടുത്തി എന്നതും ശ്രദ്ധേയമായി. കഴിഞ്ഞ നിയമസഭയിൽ കേവലം ഒരു സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപി ഇത്തവണ 8 സീറ്റുകളിലാണ് മേൽക്കൈ നേടിയത്. 

മഹാരാഷ്ട്രയോട് ചേർന്നു നിൽക്കുന്ന പ്രദേശങ്ങളിലെ 5 മണ്ഡലങ്ങളിലാണ് ബിജെപി കൂടുതൽ കരുത്താർജിച്ചത്. എന്നാൽ, കോൺഗ്രസുമായുള്ള സീറ്റ് ചർച്ചയിൽ ഉടക്കി 19 മണ്ഡലങ്ങളിൽ ഒറ്റയ്ക്കു മത്സരിച്ച സിപിഎമ്മിന് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. അതേ സമയം സീറ്റ് തർക്കത്തിൽ പതറാതെ കോൺഗ്രസ് സഖ്യത്തിൽ ഉറച്ചു നിന്ന ‌സിപിഐക്ക് മത്സരിച്ച ഏക മണ്ഡലത്തിൽ വിജയിക്കാനുമായി. കൊത്തഗുഡ മണ്ഡലത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കെ.സാംബശിവ റാവുവിനെ തന്നെ സ്ഥാനാർഥിയാക്കിയ സിപിഐക്ക് പിഴച്ചില്ല. ഈ മണ്ഡലത്തിൽ സിപിഎമ്മിന്റെ പിന്തുണയും സിപിഐക്കായിരുന്നു. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ഇത്തവണയും പതിവ് തെറ്റിച്ചില്ല. ന്യൂനപക്ഷ മേഖലയിലെ 9 സീറ്റുകളിൽ മത്സരിച്ച അവർ 2014, 2019 തിരഞ്ഞെടുപ്പുകളിലേതുപോലെ ഇത്തവണയും 7 സീറ്റുകൾ ഒപ്പം നിർത്തി.

Show more

∙ രേവന്ത് റെ‍ഡ്ഡി എന്ന ‘നായകൻ’

തെലങ്കാന സംസ്ഥാനം രൂപീകൃതമായശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ ഒന്നിൽ പോലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാതിരുന്ന കോൺഗ്രസിന് ഇത്തവണ പുതിയ അധ്യായം തുറക്കാന്‍ അവസരമൊരുക്കിയത് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ എ.രേവന്ത് റെഡ്ഡിയുടെ മികച്ച നേതൃത്വം തന്നെയാണ്. ഇതിനാൽ തന്നെ മുഖ്യമന്ത്രി കസേരയും രേവന്ത് റെഡ്ഡിക്ക് തന്നെയാകുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷ നേതാവ് മല്ലു ഭട്ടി വിക്രമാർകയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശക്തമായിത്തന്നെ പരിഗണനയിലുണ്ട്. 2018ൽ പരാജയപ്പെട്ട കോടങ്ങൽ മണ്ഡലത്തിൻ നിന്ന് മികച്ച ഭൂരിപക്ഷത്തോടെയാണ് രേവന്ത് റെഡ്ഡി ഇത്തവണ തെലങ്കാന നിയമസഭയിലേക്ക് എത്തുന്നത്. കോടങ്ങലിന് പുറമേ കാമറെഡ്ഡി മണ്ഡലത്തില്‍ കെസിആറിനെതിരെയും രേവന്ത് മത്സരരംഗത്തുണ്ടായിരുന്നെങ്കിലും അവിടെ വിജയം ഉറപ്പിക്കാനായില്ല. 

തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ എ.രേവന്ത് റെഡ്ഡി സ്ഥാനാർഥികൾക്കൊപ്പം പ്രചാരണയോഗത്തിൽ (Photo Credit: evanthofficial/facebook)
ADVERTISEMENT

ടിഡിപി വിട്ട് 2017ൽ മാത്രം കോണ്‍ഗ്രസിൽ എത്തിയ രേവന്ത് റെഡ്ഡി കേവലം 4 വർഷങ്ങൾക്ക് ശേഷം 2021ൽ പാർട്ടിയുടെ അധ്യക്ഷപദത്തിൽ എത്തിയപ്പോൾ തന്നെ തെലങ്കാന കോൺഗ്രസിൽ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയിരുന്നു. പടിപടിയായി സംഘടനാ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനൊപ്പം അയൽ സംസ്ഥാനമായ കർണാകടയിൽ കോൺഗ്രസിന് ലഭിച്ച വലിയ വിജയത്തിന്റെ അലയൊലികൾ തെലങ്കാനയില്‍ ശക്തമാക്കുന്നതിലും രേവന്ത് വിജയിച്ചു. രണ്ട് വർഷം മുൻപു വരെ സംസ്ഥാന രാഷ്ട്രീയത്തിൽ തീർത്തും നിറംമങ്ങി നിന്ന കോൺഗ്രസ് പാർട്ടിയുടെ ഈ ശക്തമായ വിജയത്തിന് കാരണമായഘടകങ്ങൾ ഇവയൊക്കെത്തന്നെയാണ്. 

∙ ലക്ഷ്യത്തിലേക്ക് നയിച്ച 3 യാത്രകൾ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറെക്കുറേ പൂർണമായി തകർന്നടിഞ്ഞ കോൺഗ്രസിനെ അവിടെ നിന്ന് ബഹുദൂരം അകലെയായിരുന്ന വിജയത്തിലേക്ക് നടന്നുകയറാന്‍ സഹായിച്ചത് 3 യാത്രകളാണ്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലായിരുന്നു ഇതിന് തുടക്കം. 12 ദിവസം തെലങ്കാനയിൽ ചെലവഴിച്ച രാഹുലിനും സംഘത്തിനും മികച്ച പ്രതികരണമാണ് ഇവിടെ നിന്ന് ലഭിച്ചത്. പാർട്ടി അണികൾ വീണ്ടും ഉണർന്നു തുടങ്ങിയതും ഈ യാത്രയോടെയാണ്.

കോൺഗ്രസ് അധ്യക്ഷൻ എ.രേവന്ത് റെഡ്ഡി പ്രചാരണത്തിനിടെ ഓട്ടോറിക്ഷ ഓടിച്ചപ്പോൾ (Photo Credit: revanthofficial/facebook)

തുടർന്ന് അയൽ സംസ്ഥാനമായ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ വൻ വിജയത്തോടെ കോൺഗ്രസ് ശക്തി തെളിയിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് മല്ലു ഭട്ടി വിക്രമാർക 108 ദിവസംകൊണ്ടു നടത്തിയ 1364 കിലോമീറ്റർ പദയാത്ര കോൺഗ്രസിന്റെ സിരകളിൽ അഗ്നിപടർത്തി. ഈ യാത്രയിലൂടെ കെസിആർ സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരമുണർത്തിവിടാനും കോൺഗ്രസിന് വലിയരീതിയിൽ സാധിച്ചു. എറ്റവും ഒടുവിലായി തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡി നടത്തിയ ‘വിജയഭേരി യാത്ര’ കോൺഗ്രസിന്റെ ഫിനിഷിങ് ലൈനിലേക്കുള്ള അവസാന കുതിപ്പായി.

ADVERTISEMENT

∙ വാഗ്ദാനങ്ങൾക്കൊപ്പം വിജയ തന്ത്രങ്ങളും

കർണാടകയിൽ കോൺഗ്രസ് പ്രചാരണം ഏകോപിപ്പിച്ച എഐസിസി അംഗം സുനിൽ കനുഗോലു തന്നെയാണ് തെലങ്കാനയിലും കോൺഗ്രസിന്റെ പോർക്കളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നത്. ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങൾ നേരിട്ടുള്ള പഠനങ്ങളിലൂടെ വ്യക്തമായി മനസ്സിലാക്കി തന്ത്രങ്ങൾ മെനയുന്ന കനുഗോലുവിനൊപ്പം കോൺഗ്രസ് പ്രവർത്തകസമിതിയിലെ പ്രത്യേക ക്ഷണിതാവും മുൻ ഐപിഎസ് ഓഫിസറുമായ അജോയ് കുമാർ കൂടി ചേർന്നതോടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെയും മൂർച്ച കൂടിയിരുന്നു. എണ്ണിപ്പറഞ്ഞ 6 വാഗ്ദാനങ്ങൾ ഇവിടെയും നിർണായകമായി.

പ്രകടന പത്രികയുമായി കോൺഗ്രസ് നേതാക്കൾ. (ഫയൽ ചിത്രം)

വനിതകൾക്കു പ്രതിമാസം 2500 രൂപ,  500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, കർഷകർക്ക് പ്രതിവർഷം 15,000 രൂപയുടെ നിക്ഷേപ സഹായം, 4000 രൂപയുടെ സാമൂഹിക പെൻഷൻ, 10 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് കവറേജ് എന്നിവയാണ് 6 പ്രധാന വാഗ്ദാനങ്ങൾ. ഹിന്ദു വിഭാഗത്തിലെ പെൺകുട്ടികൾക്കു 10 ഗ്രാം സ്വർണവും ഒരു ലക്ഷം രൂപയും ന്യൂനപക്ഷക്കാർക്ക് 1.6 ലക്ഷം രൂപയും വിവാഹസമ്മാനം നൽകുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. ഇവ വോട്ടായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

വാഗ്ദാനങ്ങൾക്കൊപ്പം  സർക്കാർ വിരുദ്ധവികാരം വോട്ടർമാരിലേക്ക് എത്തിക്കാനും കനുഗോലുവിനും സംഘത്തിനും കഴിഞ്ഞു. കർണാടക മോഡല്‍ തന്ത്രങ്ങൾ തന്നെയാണ് തെലങ്കാനയിലും അവർ പയറ്റി വിജയിച്ചത്. കാളീശ്വരം ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട ശതകോടികളുടെ അഴിമതി ആരോപണമാണ് അവർ മുഖ്യ ആയുധമാക്കിയത്. മുഖ്യമന്ത്രി കെസിആറിനെ പ്രചാരണവേദികളിൽ കോൺഗ്രസ് ‘കാളീശ്വരം കറപ്ഷൻ റാവു’ എന്നു വിളിച്ചാണ് പരിഹസിച്ചിരുന്നത്.

Show more

ബിആർഎസിന്റെ ചിഹ്നമായ കാറിൽ സർക്കാരിന്റെ പിടിപ്പുകേടുകൾ പതിച്ചു കോൺഗ്രസ് പ്രചാരണവാഹനമാക്കി. കെസിആറിന്റേത് കുടുംബവാഴ്ച എന്ന ആരോപണം ശക്തമായി നിലനിർത്തുന്നതിലും കോൺഗ്രസ് വിജയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കാളീശ്വരം പദ്ധതി കെസിആറിനു കുടുംബത്തിനും പണമുണ്ടാക്കാനുള്ള വഴിയാണെന്ന് ആരോപിച്ച്  ‘കാളീശ്വരം എടിഎമ്മുകളും’ സ്ഥാപിച്ചു. ഇവയെല്ലാം വോട്ടർമാരെ കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്നു തന്നെയാണ് തിര‍ഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

∙ തിരിച്ചടിയായി കുടുംബ രാഷ്ട്രീയവും അഴിമതി ആരോപണവും

കെസിആറിന്റെയും ഭാരത് രാഷ്ട്ര സമിതിയുടെയും തുടർച്ചയായ 10 വർഷത്തെ ഭരണത്തിൽ സംസ്ഥാനത്തെ കർഷകർ ഉൾപ്പെടെയുള്ള വോട്ടർമാർ അതൃപ്തരായിരുന്നതും തെലങ്കാനയിൽ കോൺഗ്രസിന് അനുകൂലമായി മാറി. സംസ്ഥാനത്തെ 50 ലക്ഷത്തോളം വരുന്ന കർഷകരുടെ ക്ഷേമത്തിനായി ഒട്ടേറെ ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അവയുടെ ഒന്നും ശരിയായ ഫലം കർഷകർക്ക് ലഭിക്കാതെവന്നതും ബിആർഎസിന് തിരിച്ചടിയായി. അവതരിപ്പിക്കപ്പെട്ട പദ്ധതികളൊന്നുംതന്നെ വിജയകരമായി താഴേത്തട്ടിലേക്ക് എത്തിക്കാൻ കഴിയാതെ പോയതും ബിആർഎസിന് എതിരെ വോട്ട് വീഴാൻ ഇടയാക്കി.

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ (Photo from X/ BRSparty)

സംസ്ഥാനം രൂപീകൃതമായ ആദ്യ തിരഞ്ഞെടുപ്പിൽ, അധികാരത്തില്‍ വന്നാൽ ലക്ഷക്കണക്കിന് യുവാക്കൾക്ക് ജോലി നൽകുമെന്ന് കെസിആർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, അധികാരത്തില്‍ വന്ന് 10 വർഷം പിന്നിട്ടിട്ടും ഇതിന്റെ പത്തിൽ ഒന്ന് പേർക്കുപോലും തൊഴിൽ നൽകിയിലെന്ന ആരോപണവും പേറിയായിരുന്നു കെസിആർ ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇക്കാരണത്താല്‍ തന്നെ ഒട്ടേറെ വിദ്യാർഥികളും യുവാക്കളും കെസിആറിനും ഭാരത് രാഷ്ട്ര സമിതിക്കുമെതിരെ ശക്തമായി രംഗത്തുണ്ടായിരുന്നു. ഇതിന് പുറമേ സിറ്റിങ്ങ് എംഎൽഎമാരിൽ ഏറിയ പങ്കിനും വീണ്ടും സീറ്റ് നൽകിയ ഭാരത് രാഷ്ട്ര സമിതിയുടെ തന്ത്രവും ദയനീയമായി പരാജയപ്പെട്ടു. സിറ്റിങ് എംഎൽഎമാർക്കെതിരെ ഉണ്ടായിരുന്ന ജനവികാരവും പാർട്ടിക്ക് തിരിച്ചടിയായി.

എല്ലാറ്റിനും ഉപരിയായി കെസിആർ കുടുംബ രാഷ്ട്രീയമാണ് നടത്തുന്നതെന്ന പ്രചാരണവും സംസ്ഥാനത്ത് ശക്തമായിരുന്നു. കെസിആറിന്റെ മക്കളായ മന്ത്രി കെ.ടി.രാമറാവുവും എംഎൽസി കെ.കവിതയും അനന്തരവനും മന്ത്രിയുമായ ടി.ഹരീഷ് റാവുവും ചേർന്നുള്ള കുടുംബഭരണമെന്ന അതൃപ്തി പുകയുന്നു. കാളീശ്വരം ജലസേചന പദ്ധതിയും മദ്യനയ അഴിമതിയും അടക്കം കെസിആർ കുടുംബം ഉൾപ്പെട്ട കോഴ ആരോപണങ്ങളും വലിയ ചർച്ചാവിഷയങ്ങളായിരുന്നു.

നാമനിർദേശ പത്രിക സമർപ്പിച്ചതിനു ശേഷം കാമറെഡ്ഡിയിലെ പൊതുയോഗത്തിനെത്തിയ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന് ബിആർഎസ് നേതാക്കൾ ഗദ സമ്മാനിച്ചപ്പോൾ. ചിത്രം: അഭിജിത്ത് രവി∙മനോരമ

∙ ആവേശം പകർന്ന് വിജയശാന്തി

തിരഞ്ഞെടുപ്പിന് ആഴ്ചകൾക്കു മുൻപുമാത്രം കോൺഗ്രസിലേക്ക് തിരികെ എത്തിയ ‘ലേഡി സൂപ്പർസ്റ്റാർ’ വിജയശാന്തിയെയും തെലങ്കാനയിലെ 2 മന്ത്രിസഭകളിലും അംഗവും കെസിആറിന് ശേഷം പാർട്ടിയിൽ ഏറ്റവും സ്വാധീനമുണ്ടായിരുന്ന നേതാവായ ഈട്ടല രാജേന്ദറെയുമാണ് ഈ കുടുംബ രാഷ്ട്രീയത്തിന്റെ പ്രധാന ഇരകളായി കോൺഗ്രസും ബിജെപിയും ഉയർത്തിക്കാട്ടിയത്. ‘തെലങ്കാനയ്ക്കായി പോരാടിയ 2 നേതാക്കളെ ഇന്നുള്ളു– ഞാനും കെസിആറും. പാർട്ടിയിലെ രണ്ടാം സ്ഥാനത്തു മക്കളെ എത്തിക്കാനാണു കെസിആർ പാർട്ടിയിൽനിന്ന് എന്നെ ഒഴിവാക്കിയത്’ – വിജയശാന്തി പറയുന്നു. ഈ കാരണത്താൽ തന്നെ കെസിആറിനെതിരെ പരസ്യപടപ്പുറപ്പാട് പ്രഖ്യാപിച്ചാണ് താരം വീണ്ടും കോൺഗ്രസിലേക്ക് ചേക്കേറിയിരിക്കുന്നത്. ഇടക്കാലത്ത് ബിജെപി പാളയത്തിലായിരുന്നെങ്കിലും ബിജെപിയും കെസിആറും തമ്മിൽ അവിശുദ്ധ ബന്ധം നിലനിൽക്കുന്നെന്ന് ആരോപിച്ചാണ് വിജയശാന്തി അവിടെ നിന്ന് പടിയിറങ്ങിയത്.

വിജയശാന്തി (Photo by: facebook / Vijayasanthi)

മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്ത് ആദിവാസി ഭൂമി കയ്യേറിയെന്ന് ആരോപിച്ചാണ് ഈട്ടലയെ കെസിആർ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ ഇത് തീർത്തും കെട്ടിച്ചമച്ച ആരോപണമായിരുന്നെന്നാണ് നിലവിലെ ബിജെപിയുടെ ഏറ്റവും പ്രധാന സ്ഥാനാർഥികൂടിയായിരുന്ന ഈട്ടലയും അദ്ദേഹത്തിന്റെ അനുയായികളും പറയുന്നത്. തെലങ്കാനയിലെ ജനാധിപത്യം തകർത്ത കെസിആർ കുടുംബത്തിനു വേണ്ടിയാണു ഭരണം നടത്തുന്നതെന്നും. മകനെ അടുത്ത മുഖ്യമന്ത്രിയാക്കാനായി പാർട്ടിയിലെ വളർന്നുവരുന്ന നേതാക്കളെയെല്ലാം വെട്ടിയൊതുക്കുകയാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഈട്ടല ആരോപിച്ചിരുന്നു. ഈട്ടലയ്ക്കെതിരെ ഉയർന്നുവന്നത് കെട്ടിച്ചമച്ച കേസാണെന്നും അല്ലെങ്കിൽ രണ്ടര വർഷമായിട്ടും ഈട്ടലയെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്നുമുള്ള ചോദ്യത്തിനും കൃത്യമായ മറുപടി നൽകുന്നതിൽ ഭാരത് രാഷ്ട്ര സമിതി പരാജയപ്പെട്ടതും അവർക്ക് തിരിച്ചടിയായി. ഇത് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വലിയ അലയൊലികൾ തീർത്തിരുന്നു.

∙ കാറ്റ് കോണ്‍ഗ്രസിന് അനുകൂലം

ആപത്ഘട്ടത്തിലെല്ലാം കോൺഗ്രസിനു തുണനിന്ന ചരിത്രം തെലുങ്കുമണ്ണിനുണ്ട്. രാജ്യമാകെ ജീവശ്വാസം തേടുന്ന കോൺഗ്രസിന് കുറച്ചെങ്കിലും ആശ്വാസമാണ് തെലങ്കാനയിലെ വിജയം. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും തെലങ്കാന കോൺഗ്രസിന് ഒപ്പം നിൽക്കുെമന്നതിന്റെ വലിയ സൂചനയാണ് ഈ തിര‍ഞ്ഞെടുപ്പ് ഫലം നൽകുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 17 ലോകസഭാ മണ്ഡലങ്ങളിൽ ബിആർഎസിന്റെ വോട്ട് വിഹിതം 41.71 ശതമാനമായിരുന്നു. സീറ്റുകൾ ആകെയുള്ള 17ൽ 9 എണ്ണവും സ്വന്തമാക്കിയിരുന്നു. 4 സീറ്റുകൾ സ്വന്തമാക്കിയ ബിജെപിയുടെ വോട്ട് വിഹിതം 19.65 ശതമാനമായിരുന്നു. ‌കോൺഗ്രസിന്റെ വോട്ടു വിഹിതം 29.78 ശതമാനമായിരുന്നെങ്കിലും 3 സീറ്റുകളിൽ മാത്രമായിരുന്നു വിജയിക്കാനായത്. 

Show more

എന്നാൽ, ഇത്തവണ നിയമസഭയിൽ ലഭിച്ച പിന്തുണ അടുത്ത വർഷം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ഉറപ്പിക്കാനായാൽ ദേശീയ തലത്തില്‍ ‘തെലങ്കാന’ കരുത്ത് കാണിക്കുമെന്നതിൽ സംശയമില്ല. എഐസിസിയുടെ പ്രത്യേക നിരീക്ഷകന്റെ വേഷത്തിൽ രമേശ് ചെന്നത്തലയും തെലങ്കാനയുടെ ചുമതലയുള്ള നേതാവെന്ന നിലയിൽ പി.സി.വിഷ്ണുനാഥും തെലങ്കാന തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് കോൺഗ്രസിനായി സജീവമായിരുന്നു. തെലങ്കാനയിലെ വിമത സ്ഥാനാർഥി നീക്കങ്ങൾക്ക് തടയിടാനായത് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകളുടെ ഫലമായാണ്. ഹൈദരാബാദിൽ നടന്ന ചർച്ചകളുടെ ഫലമായി 15 സീറ്റുകളിൽ നിന്ന് വിമതർ പിൻവാങ്ങിയിരുന്നു.

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രേവന്ത് റെഡ്ഡിക്കൊപ്പം സെൽഫിയെടുക്കുന്ന രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും (രേവന്ത് റെഡ്ഡി പങ്കുവച്ച ചിത്രം)

മൂന്നാം നിയമസഭയിലേക്ക് കോൺഗ്രസ് അധികാരത്തിലേറുമ്പോൾ, തെലങ്കാനയ്ക്ക് പറയാൻ പോരാട്ടത്തിന്റെ കഥകൾ ഒട്ടേറെയാണ്. വിവിധ രാജവംശങ്ങളുടെ ഭരണത്തിന്‍ കീഴിൽ വളർന്ന ഈ ഭൂപ്രദേശം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ഹൈദരാബാദ് നൈസാമിന്റെ ഭരണത്തിൻ കീഴിലായിരുന്നു. അന്ന് ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ മടിച്ചു നിന്ന പ്രദേശത്തെ കർഷകരുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങളുടെയും സൈനിക നീക്കങ്ങളുടെയും ഒടുവിൽ 1948ൽ ആണ് ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനായത്. ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമായെങ്കിലും തെലുങ്ക് സംസാരിക്കുന്നവരുടെ സ്വതന്ത്ര നാടിനായുള്ള പോരാട്ടം പിന്നെയും കാലാകാലങ്ങളിൽ തുടർന്നു. 2014ൽ തെലങ്കാന സംസ്ഥാനം രൂപീകരിച്ചതോടെയാണ് ഈ പോരാട്ടത്തിന് തിരശീല വീണത്.

∙ കെസിആറും പൊരുതി രണ്ടു മണ്ഡലങ്ങളിൽ

കെസിആറിന്റെ സ്വന്തം മണ്ഡലമായ ഗജ്‌വേലിൽ അദ്ദേഹത്തിന് വെല്ലുവിളി ഉയർത്തിയത് മുൻ സഹപ്രവർത്തകനും ബിജെപിയുടെ പ്രധാന സ്ഥാനാർഥിയുമായിരുന്ന ഈട്ടല രാജേന്ദർ ആണ്. എന്നാൽ ആ വെല്ലുവിളി വോട്ടാക്കിമാറ്റാൻ അദ്ദേഹത്തിന് സാധിച്ചില്ല. 30,000ൽ ഏറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെസിആർ ഗജ്‌വേലിൽ വിജയിച്ചത്. ഉപതിരഞ്ഞെടുപ്പിൽ ഉൾപ്പെടെ 3 വട്ടം വിജയിച്ച ഹുസൂർനഗറിനു പുറമേയാണ് ഈട്ടല രാജേന്ദർ ഗജ്‌വേൽ മണ്ഡലത്തിൽ കെസിആറിനെതിരെ മത്സരിച്ചത്.

കെസിആർ (Photo by: facebook / KCR)

ഈ വെല്ലുവിളി മറികടക്കാനായി കെസിആർ രണ്ടാം മണ്ഡലമായി തിരഞ്ഞെടുത്ത കാമറെഡ്‌ഡിയിൽ പക്ഷേ, കോൺഗ്രസ് സ്ഥാനാർഥിയായി സംസ്ഥാന അധ്യക്ഷൻ രേവന്ത് റെഡ്ഡി തന്നെയിറങ്ങിയതോടെ അവിടെയും പ്രചാരണ രംഗത്ത് കാര്യങ്ങൾ കടുപ്പമാക്കി.  2018ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോടങ്ങൽ മണ്ഡലത്തിന് പുറമേയാണ് രേവന്ത് റെഡ്ഡി കാമറെഡ്‌ഡിയിലും കളത്തിൽ നിറഞ്ഞത്. എന്നാൽ, വിധിയെഴുത്ത് വന്നപ്പോൾ ഫലം വന്നപ്പോൾ രണ്ടുപേർക്കും കാമറെഡ്ഡി സമ്മാനിച്ചത് നിരാശയായിരുന്നു

∙ കണ്ണുതള്ളിച്ച് കാമറെഡ്ഡി

കെ.ചന്ദ്രശേഖര റാവു, രേവന്ത് റെഡ്ഡി – തെലങ്കാന രാഷ്ട്രീയത്തില്‍ പരസ്പരം പോരടിക്കുന്ന രണ്ട് പാർട്ടികളുടെ അമരക്കാർ. ഇവർ രണ്ടുപേരും ഒരുപോലെ സ്വന്തമാക്കാൻ മോഹിച്ച മണ്ഡലം, കാമറെഡി. വിജയം ഉറപ്പായുള്ള സ്വന്തം മണ്ഡലങ്ങൾക്ക് പുറമേ രണ്ടാം മണ്ഡലം എന്ന നിലയിലാണ് ഇരുവരും കാമറെഡ്ഡിയിൽ ജനവിധി തേടിയത്. എന്നാൽ, രണ്ടു പോരും ഒരുപോലെ കാലിടറിവീഴുന്ന കാഴ്ചയാണ് ഇവിടെ കണ്ടത്. സംസ്ഥാനം രൂപീകൃതമായതു മുതൽ ഇവിടെ ബിആർഎസ് സീറ്റിൽ വിജയിച്ച് എംഎൽഎ ആയിരുന്ന ഗംപ ഗോവർധനെ മാറ്റി നിർത്തിയാണ് കെസിആർ ഇവിടെ സ്ഥാനാർഥിയായത്. മുൻ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ബിആർഎസും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുകയും ബിആർഎസ് വിജയിക്കുകയും ചെയ്യുന്നതായിരുന്നു പതിവ്.

കട്ടിപ്പള്ളി വെങ്കട്ട രാമന റെഡ്ഡി. (Photo Credit: X/@kvr4kamareddy)

എന്നാൽ, ഇത്തവണ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് ബിജെപിയുടെ കട്ടിപ്പള്ളി വെങ്കട്ട രാമന റെഡ്ഡി ഇവിടെ വെന്നിക്കൊടി പാറിച്ചത്. 2018 തിരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തില്‍ മത്സരിച്ച വെങ്കട്ട രാമന റെഡ്ഡിക്ക് കേവലം 15,439 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞിരുന്നത്. അവിടെ നിന്നാണ് ഇത്തവണ 65,198 വോട്ടുകൾ നേടി 5810 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചത്. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കെസിആറിന് 59388 വോട്ടുകളും മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന രേവന്ത് റെഡ്ഡിക്ക് 54296 വോട്ടുകളും മാത്രമാണ് ലഭിച്ചത്. 

English Summary:

Congress wins in Telangana Assembly Elections 2023 by defeating K.Chandrashekar Rao (KCR) and Bharat Rashtra Samithi (BRS)