‘മോദിപ്രഭാവവും ഹിന്ദുത്വയും ഇനി രക്ഷിക്കില്ല’: ആ പ്രവചനം പാളി; ‘മധ്യേ’യിങ്ങനെ മഹാവിജയവുമായി ബിജെപി
കഴിക്കാൻ ഏറ്റവും ഇഷ്ടമുള്ള വിഭവമാണെങ്കിൽപ്പോലും ഹൃദയത്തിലൊരു ‘ബ്ലോക്കിനു’ കാരണമായാൽ നാം അതുപേക്ഷിക്കും. ഇന്ത്യയുടെ ഹൃദയമെന്നറിയപ്പെടുന്ന മധ്യപ്രദേശിലും ബിജെപി ചെയ്തത് അതാണ്. ഇന്ത്യയിലെ ബിജെപി മുഖ്യമന്ത്രിമാരിൽ നരേന്ദ്രമോദിയേക്കാളും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നിട്ടും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവ്‌രാജ് സിങ് ചൗഹാനെ പാർട്ടി ‘കൈവിട്ടു’. ഭരണത്തുടർച്ച പ്രതീക്ഷിച്ച് രണ്ടുംകൽപിച്ചുള്ള ഒരു നീക്കമായിരുന്നു അത്. മധ്യപ്രദേശിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന മുഖ്യമന്ത്രി കൂടിയായിരുന്നു ചൗഹാൻ. എന്നിട്ടും കൈവിട്ട കളിക്കു മുതിർന്ന ബിജെപിയുടെ തന്ത്രങ്ങളെല്ലാം പക്ഷേ, വെന്നിക്കൊടി പാറിച്ചു. മധ്യപ്രദേശിൽ കോൺഗ്രസിനേക്കാളും ഇരട്ടിയിലേറെ സീറ്റ് നേടി മഹാവിജയം. ഒപ്പം, കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വോട്ടു ശതമാനവും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമാണന്നു തിരിച്ചറിഞ്ഞ നിമിഷം ഹൃദയത്തിന് അടിയന്തര ‘സിപിആർ’ നൽകി വീണ്ടും അഞ്ചു വർഷത്തേക്കു ഭരണം നേടിയെടുക്കുകയായിരുന്നു ബിജെപി. 2003ൽ കോൺഗ്രസിൽനിന്നു തട്ടിയെടുത്ത വിജയം 20 വർഷത്തിനിപ്പുറവും ബിജെപിയുടെ കൈയിൽ ഭദ്രം (ഇടയ്ക്ക് 2018ൽ 15 മാസത്തേക്കു ഭരണം കയ്യിൽനിന്നു പോയത് മാറ്റി നിർത്തിയാൽ). എന്നാൽ ഇത്തവണ അട്ടിമറികൾക്കോ എംഎൽഎമാരെ ചാക്കിട്ടു പിടിക്കാനോ റിസോർട്ട് രാഷ്ട്രീയത്തിനോ ഒന്നും ബിജെപിക്കു മെനക്കെടേണ്ടി വന്നില്ല. ആകെയുള്ള 230 സീറ്റിൽ ഭൂരിപക്ഷത്തിനു വേണ്ടത് 116 സീറ്റ്. ഫലം വന്ന ഡിസംബർ 3 ഉച്ചയ്ക്ക് മൂന്നു വരെയുള്ള കണക്ക് പ്രകാരം, മധ്യപ്രദേശിൽ 162 സീറ്റും ബിജെപിക്ക് സ്വന്തം. എക്സിറ്റ് പോളുകൾ പ്രവചിച്ചതു പോലെത്തന്നെ സംഭവിച്ചു; കോൺഗ്രസിനേക്കാളും 96 സീറ്റ് അധികം നേടി അധികാരത്തിൽ. കോൺഗ്രസ് നേടിയത് 66 സീറ്റ് മാത്രം. 48 ശതമാനത്തിലേറെയാണ് ബിജെപി വോട്ടു ശതമാനം, കോൺഗ്രസ് 40 ശതമാനത്തിലും.
കഴിക്കാൻ ഏറ്റവും ഇഷ്ടമുള്ള വിഭവമാണെങ്കിൽപ്പോലും ഹൃദയത്തിലൊരു ‘ബ്ലോക്കിനു’ കാരണമായാൽ നാം അതുപേക്ഷിക്കും. ഇന്ത്യയുടെ ഹൃദയമെന്നറിയപ്പെടുന്ന മധ്യപ്രദേശിലും ബിജെപി ചെയ്തത് അതാണ്. ഇന്ത്യയിലെ ബിജെപി മുഖ്യമന്ത്രിമാരിൽ നരേന്ദ്രമോദിയേക്കാളും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നിട്ടും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവ്‌രാജ് സിങ് ചൗഹാനെ പാർട്ടി ‘കൈവിട്ടു’. ഭരണത്തുടർച്ച പ്രതീക്ഷിച്ച് രണ്ടുംകൽപിച്ചുള്ള ഒരു നീക്കമായിരുന്നു അത്. മധ്യപ്രദേശിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന മുഖ്യമന്ത്രി കൂടിയായിരുന്നു ചൗഹാൻ. എന്നിട്ടും കൈവിട്ട കളിക്കു മുതിർന്ന ബിജെപിയുടെ തന്ത്രങ്ങളെല്ലാം പക്ഷേ, വെന്നിക്കൊടി പാറിച്ചു. മധ്യപ്രദേശിൽ കോൺഗ്രസിനേക്കാളും ഇരട്ടിയിലേറെ സീറ്റ് നേടി മഹാവിജയം. ഒപ്പം, കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വോട്ടു ശതമാനവും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമാണന്നു തിരിച്ചറിഞ്ഞ നിമിഷം ഹൃദയത്തിന് അടിയന്തര ‘സിപിആർ’ നൽകി വീണ്ടും അഞ്ചു വർഷത്തേക്കു ഭരണം നേടിയെടുക്കുകയായിരുന്നു ബിജെപി. 2003ൽ കോൺഗ്രസിൽനിന്നു തട്ടിയെടുത്ത വിജയം 20 വർഷത്തിനിപ്പുറവും ബിജെപിയുടെ കൈയിൽ ഭദ്രം (ഇടയ്ക്ക് 2018ൽ 15 മാസത്തേക്കു ഭരണം കയ്യിൽനിന്നു പോയത് മാറ്റി നിർത്തിയാൽ). എന്നാൽ ഇത്തവണ അട്ടിമറികൾക്കോ എംഎൽഎമാരെ ചാക്കിട്ടു പിടിക്കാനോ റിസോർട്ട് രാഷ്ട്രീയത്തിനോ ഒന്നും ബിജെപിക്കു മെനക്കെടേണ്ടി വന്നില്ല. ആകെയുള്ള 230 സീറ്റിൽ ഭൂരിപക്ഷത്തിനു വേണ്ടത് 116 സീറ്റ്. ഫലം വന്ന ഡിസംബർ 3 ഉച്ചയ്ക്ക് മൂന്നു വരെയുള്ള കണക്ക് പ്രകാരം, മധ്യപ്രദേശിൽ 162 സീറ്റും ബിജെപിക്ക് സ്വന്തം. എക്സിറ്റ് പോളുകൾ പ്രവചിച്ചതു പോലെത്തന്നെ സംഭവിച്ചു; കോൺഗ്രസിനേക്കാളും 96 സീറ്റ് അധികം നേടി അധികാരത്തിൽ. കോൺഗ്രസ് നേടിയത് 66 സീറ്റ് മാത്രം. 48 ശതമാനത്തിലേറെയാണ് ബിജെപി വോട്ടു ശതമാനം, കോൺഗ്രസ് 40 ശതമാനത്തിലും.
കഴിക്കാൻ ഏറ്റവും ഇഷ്ടമുള്ള വിഭവമാണെങ്കിൽപ്പോലും ഹൃദയത്തിലൊരു ‘ബ്ലോക്കിനു’ കാരണമായാൽ നാം അതുപേക്ഷിക്കും. ഇന്ത്യയുടെ ഹൃദയമെന്നറിയപ്പെടുന്ന മധ്യപ്രദേശിലും ബിജെപി ചെയ്തത് അതാണ്. ഇന്ത്യയിലെ ബിജെപി മുഖ്യമന്ത്രിമാരിൽ നരേന്ദ്രമോദിയേക്കാളും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നിട്ടും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവ്‌രാജ് സിങ് ചൗഹാനെ പാർട്ടി ‘കൈവിട്ടു’. ഭരണത്തുടർച്ച പ്രതീക്ഷിച്ച് രണ്ടുംകൽപിച്ചുള്ള ഒരു നീക്കമായിരുന്നു അത്. മധ്യപ്രദേശിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന മുഖ്യമന്ത്രി കൂടിയായിരുന്നു ചൗഹാൻ. എന്നിട്ടും കൈവിട്ട കളിക്കു മുതിർന്ന ബിജെപിയുടെ തന്ത്രങ്ങളെല്ലാം പക്ഷേ, വെന്നിക്കൊടി പാറിച്ചു. മധ്യപ്രദേശിൽ കോൺഗ്രസിനേക്കാളും ഇരട്ടിയിലേറെ സീറ്റ് നേടി മഹാവിജയം. ഒപ്പം, കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വോട്ടു ശതമാനവും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമാണന്നു തിരിച്ചറിഞ്ഞ നിമിഷം ഹൃദയത്തിന് അടിയന്തര ‘സിപിആർ’ നൽകി വീണ്ടും അഞ്ചു വർഷത്തേക്കു ഭരണം നേടിയെടുക്കുകയായിരുന്നു ബിജെപി. 2003ൽ കോൺഗ്രസിൽനിന്നു തട്ടിയെടുത്ത വിജയം 20 വർഷത്തിനിപ്പുറവും ബിജെപിയുടെ കൈയിൽ ഭദ്രം (ഇടയ്ക്ക് 2018ൽ 15 മാസത്തേക്കു ഭരണം കയ്യിൽനിന്നു പോയത് മാറ്റി നിർത്തിയാൽ). എന്നാൽ ഇത്തവണ അട്ടിമറികൾക്കോ എംഎൽഎമാരെ ചാക്കിട്ടു പിടിക്കാനോ റിസോർട്ട് രാഷ്ട്രീയത്തിനോ ഒന്നും ബിജെപിക്കു മെനക്കെടേണ്ടി വന്നില്ല. ആകെയുള്ള 230 സീറ്റിൽ ഭൂരിപക്ഷത്തിനു വേണ്ടത് 116 സീറ്റ്. ഫലം വന്ന ഡിസംബർ 3 ഉച്ചയ്ക്ക് മൂന്നു വരെയുള്ള കണക്ക് പ്രകാരം, മധ്യപ്രദേശിൽ 162 സീറ്റും ബിജെപിക്ക് സ്വന്തം. എക്സിറ്റ് പോളുകൾ പ്രവചിച്ചതു പോലെത്തന്നെ സംഭവിച്ചു; കോൺഗ്രസിനേക്കാളും 96 സീറ്റ് അധികം നേടി അധികാരത്തിൽ. കോൺഗ്രസ് നേടിയത് 66 സീറ്റ് മാത്രം. 48 ശതമാനത്തിലേറെയാണ് ബിജെപി വോട്ടു ശതമാനം, കോൺഗ്രസ് 40 ശതമാനത്തിലും.
കഴിക്കാൻ ഏറ്റവും ഇഷ്ടമുള്ള വിഭവമാണെങ്കിൽപ്പോലും ഹൃദയത്തിലൊരു ‘ബ്ലോക്കിനു’ കാരണമായാൽ നാം അതുപേക്ഷിക്കും. ഇന്ത്യയുടെ ഹൃദയമെന്നറിയപ്പെടുന്ന മധ്യപ്രദേശിലും ബിജെപി ചെയ്തത് അതാണ്. ഇന്ത്യയിലെ ബിജെപി മുഖ്യമന്ത്രിമാരിൽ നരേന്ദ്രമോദിയേക്കാളും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നിട്ടും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവ്‌രാജ് സിങ് ചൗഹാനെ പാർട്ടി ‘കൈവിട്ടു’. ഭരണത്തുടർച്ച പ്രതീക്ഷിച്ച് രണ്ടുംകൽപിച്ചുള്ള ഒരു നീക്കമായിരുന്നു അത്. മധ്യപ്രദേശിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന മുഖ്യമന്ത്രി കൂടിയായിരുന്നു ചൗഹാൻ. എന്നിട്ടും കൈവിട്ട കളിക്കു മുതിർന്ന ബിജെപിയുടെ തന്ത്രങ്ങളെല്ലാം പക്ഷേ, വെന്നിക്കൊടി പാറിച്ചു. മധ്യപ്രദേശിൽ കോൺഗ്രസിനേക്കാളും ഇരട്ടിയിലേറെ സീറ്റ് നേടി മഹാവിജയം. ഒപ്പം, കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വോട്ടു ശതമാനവും.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമാണന്നു തിരിച്ചറിഞ്ഞ നിമിഷം ഹൃദയത്തിന് അടിയന്തര ‘സിപിആർ’ നൽകി വീണ്ടും അഞ്ചു വർഷത്തേക്കു ഭരണം നേടിയെടുക്കുകയായിരുന്നു ബിജെപി. 2003ൽ കോൺഗ്രസിൽനിന്നു തട്ടിയെടുത്ത വിജയം 20 വർഷത്തിനിപ്പുറവും ബിജെപിയുടെ കൈയിൽ ഭദ്രം (ഇടയ്ക്ക് 2018ൽ 15 മാസത്തേക്കു ഭരണം കയ്യിൽനിന്നു പോയത് മാറ്റി നിർത്തിയാൽ). എന്നാൽ ഇത്തവണ അട്ടിമറികൾക്കോ എംഎൽഎമാരെ ചാക്കിട്ടു പിടിക്കാനോ റിസോർട്ട് രാഷ്ട്രീയത്തിനോ ഒന്നും ബിജെപിക്കു മെനക്കെടേണ്ടി വന്നില്ല. ആകെയുള്ള 230 സീറ്റിൽ ഭൂരിപക്ഷത്തിനു വേണ്ടത് 116 സീറ്റ്. ഫലം വന്ന ഡിസംബർ 3 ഉച്ചയ്ക്ക് മൂന്നു വരെയുള്ള കണക്ക് പ്രകാരം, മധ്യപ്രദേശിൽ 162 സീറ്റും ബിജെപിക്ക് സ്വന്തം. എക്സിറ്റ് പോളുകൾ പ്രവചിച്ചതു പോലെത്തന്നെ സംഭവിച്ചു; കോൺഗ്രസിനേക്കാളും 96 സീറ്റ് അധികം നേടി അധികാരത്തിൽ. കോൺഗ്രസ് നേടിയത് 66 സീറ്റ് മാത്രം. 48 ശതമാനത്തിലേറെയാണ് ബിജെപി വോട്ടു ശതമാനം, കോൺഗ്രസ് 40 ശതമാനത്തിലും.
2020ൽ 22 എംഎൽഎമാരുമായി ബിജെപി പാളയത്തിലേക്കു പോയ ഗ്വാളിയർ–ചമ്പൽ മേഖലാ ‘രാജാവ്’ ജ്യോതിരാദിത്യ സിന്ധ്യയുടെ രാഷ്ട്രീയഭാവി ബിജെപിയിൽ കൂടുതൽ തിളക്കമുള്ളതാക്കുന്നതു കൂടിയായി തിരഞ്ഞെടുപ്പു ഫലം. ഗ്വാളിയർ– ചമ്പൽ മേഖലയിലെ നിർണായക സീറ്റുകളെല്ലാം ഇത്തവണയും സിന്ധ്യയ്ക്കൊപ്പം നിന്നു. ആ സീറ്റുകളുടെ കൂടി ബലത്തിലാണ് ഇത്തവണത്തെ ബിജെപിയുടെ അനായാസ ജയവും. അതേസമയം, മോദി–ഷാ സഖ്യത്തിന് അനഭിമതനായ ശിവ്‌രാജ് സിങ് ചൗഹാന്റെ രാഷ്ട്രീയ ഭാവി എന്തായിരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്രയും വലിയ വിജയത്തിനു കാരണക്കാരിലൊരാളായ ചൗഹാനെ മുഖ്യമന്ത്രിസ്ഥാനത്തു തുടരാൻ അനുവദിക്കുമോ, അതോ കേന്ദ്രത്തിൽനിന്ന് പ്രത്യേകമായിറക്കിയ നേതാക്കൾക്കായിരിക്കുമോ മുന്തിയ പരിഗണന?
ഒട്ടേറെ ‘മുഖ്യമന്ത്രി സ്ഥാനാർഥികളെ’യാണ് ബിജെപി ഇത്തവണ ചൗഹാനു പകരം ഇറക്കിയത് എന്നതാണ് ഇത്തരമൊരു സംശയത്തിനു കാരണം. അതിൽ കേന്ദ്രത്തിൽനിന്നു നേരിട്ടു കെട്ടിയിറക്കിയവർ വരെയുണ്ട്. ഇത്തരത്തിൽ മോദി– ഷാ സഖ്യത്തിന്റെ നേരിട്ടുള്ള ഇടപെടൽ കൂടിയായതോടെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സീറ്റുകൾ അറുപത്തി ഏഴിലേക്കു ചുരുങ്ങി. അഭിപ്രായ സർവേകളിൽ അപകടം മണത്തതു മുതൽ തിരഞ്ഞെടുപ്പു തന്ത്രങ്ങളൊന്നാകെ മാറ്റിയാണ് ബിജെപി മധ്യപ്രദേശിനെ തിരികെ പിടിച്ചത്. പ്രിയങ്ക ഗാന്ധിയുടെ താരപ്രചാരണം സൂപ്പർ ഹിറ്റായിട്ടും, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുതുഊർജം പകർന്നിട്ടും എന്തുകൊണ്ടാണ് കോൺഗ്രസിനൊപ്പം മധ്യപ്രദേശ് നിൽക്കാതിരുന്നത്. ബിജെപിയുടെ പ്രചാരണതന്ത്രങ്ങൾതന്നെ അതിനു കാരണം. എങ്ങനെയാണ് മോദി–ഷാ സഖ്യം മധ്യപ്രദേശ് പിടിച്ചെടുത്തത്?
∙ ‘ഇന്ത്യ’യെ കോൺഗ്രസ് കൈവിടരുതായിരുന്നു!
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, തമിഴ്‍നാട് എന്നീ സംസ്ഥാനങ്ങൾ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്– 230 എണ്ണം. എന്നാൽ ഇപ്പറഞ്ഞ നാലു സംസ്ഥാനങ്ങളിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നതിനു മുൻപ് കേന്ദ്രത്തിന് വലിയൊരു അഗ്നിപരീക്ഷ കടക്കാനുണ്ടായിരുന്നു. 2024 മധ്യത്തോടെ നടക്കുമെന്നു പ്രതീക്ഷിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ്. ഇന്ത്യ ആരു ഭരിക്കുമെന്നു തീരുമാനിക്കുന്നതിന്റെ ലിറ്റ്മസ് ടെസ്റ്റായി പലരും, ഇപ്പോൾ അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിനെ കണ്ടിരുന്നു. ആ അഞ്ചിൽ ഏറ്റവും വലിയ സംസ്ഥാനമായിരുന്നു മധ്യപ്രദേശ്. ഹിന്ദി ഹൃദയഭൂമിയിലെ യഥാർഥ ഹൃദയം. രാജസ്ഥാനും ഛത്തീസ്‌ഗഢിനും പുറമേ ഇനി ആ ‘വലിയ’ സംസ്ഥാനവും ബിജെപിക്കു വേണ്ടിത്തന്നെ വീണ്ടും മിടിക്കും.
2018ൽ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തായെങ്കിലും അതിനു പിന്നാലെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 29ൽ 28 സീറ്റും നേടി പാർട്ടി കരുത്തു തെളിയിച്ചിരുന്നു. അതുതന്നെ ഇത്തവണയും ആവർത്തിക്കുമെന്ന പ്രതീക്ഷയ്ക്കു കരുത്തു പകരുന്നതായി ഈ ഫലം. ലോക്സഭാ തിരഞ്ഞെടുപ്പിൽ കാറ്റ് കോൺഗ്രസിന് അനുകൂലമായി മാറുമെന്നു വിശ്വസിക്കാനും സാഹചര്യങ്ങൾ സമ്മതിക്കുന്നില്ല. ‘ഇന്ത്യ’ മുന്നണിതന്നെ പ്രധാന കാരണം. ഒരുപക്ഷേ ഹിന്ദി ഹൃദയഭൂമിയിൽ മികച്ച വിജയം നേടിയിരുന്നെങ്കിൽ ‘ഇന്ത്യ’ മുന്നണിയുടെ തലപ്പത്തേക്കു സധൈര്യം കയറി വരാമായിരുന്നു കോൺഗ്രസിന്. എന്നാൽ മധ്യപ്രദേശിൽ ‘ഇന്ത്യ’ മുന്നണിയെ കൈവിട്ട് ഒറ്റയ്ക്കു മത്സരിക്കാനായിരുന്നു കോൺഗ്രസിന്റെ തീരുമാനം. അതിന്റെ പരിഹാസം സമാജ്‌വാദി പാർട്ടിയില്‍നിന്നുൾപ്പെടെ ഏറ്റുവാങ്ങേണ്ടിയും വന്നു.
സഹകരിക്കാമെന്ന് എസ്പി നേതാക്കൾ പറഞ്ഞിരുന്നെങ്കിലും കോൺഗ്രസ് തയാറായില്ല. 230 സീറ്റിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. ബിജെപിയും അങ്ങനെത്തന്നെ. ബിഎസ്പിയും ജിജിപിയും സംയുക്തമായി 218 സീറ്റിൽ മത്സരിച്ചു. ശക്തികേന്ദ്രമായ 71 സീറ്റില്‍ എസ്പിയും മത്സരിച്ചു. നിർണായകമായ ആ മണ്ഡലങ്ങളിൽ പലതിലും ബിജെപിക്കു പിന്നിൽ കോൺഗ്രസ് രണ്ടാമതായിപ്പോയി. ഒരുപക്ഷേ ഇരുകൂട്ടരും ഒരുമിച്ചു മത്സരിച്ചിരുന്നെങ്കിൽ വിജയം കാണുമായിരുന്ന മണ്ഡലങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. എഎപി 66 സീറ്റില്‍ മത്സരിച്ചിരുന്നെങ്കിലും കാര്യമായ പ്രചാരണത്തിനു നിന്നില്ല. എസ്‌പി, എഎപി, ആസാദ് സമാജ് പാർട്ടി, എഐഎംഐഎം പാർട്ടി തുടങ്ങിയവയെല്ലാം ചേർന്നു പിടിക്കുന്ന വോട്ടുകൾ ഓരോ മണ്ഡലത്തിലും തങ്ങൾക്കു വിജയത്തിലേക്കുള്ള വഴിയൊരുക്കുമെന്നുള്ള ബിജെപി പ്രതീക്ഷയും തെറ്റിയില്ല. അത്തരത്തിൽ വോട്ടുകൾ പലതായി ചിതറിയപ്പോൾ ബിജെപിയും കോൺഗ്രസുമല്ലാതെ ആകെ സീറ്റ് നേടിയത് ബിഎസ്‌പിയും ഭാരത് ആദിവാസി പാർട്ടിയുും മാത്രം – അതും ഓരോന്നു വീതം.
∙ ചൗഹാൻ ‘വിരുദ്ധ’ ബിജെപി; പക്ഷേ ഇനി...
കോൺഗ്രസിനു വേണമെങ്കിൽ വിജയിക്കാനുള്ള വിളനിലം ബിജെപിതന്നെ മധ്യപ്രദേശിൽ ഒരുക്കിയിട്ടിരുന്നുവെന്നതാണു സത്യം. അത് ഉഴുതുമറിക്കുന്നതരത്തിലുള്ള പ്രചാരണം മതിയായിരുന്നു ജയത്തിന്. അതിനുള്ള ശ്രമങ്ങളും കോൺഗ്രസ് നടത്തി. കർണാടകയിലെ ബിജെപി സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കാന്‍ 40 ശതമാനമാണ് കമ്മിഷൻ വാങ്ങുന്നതെങ്കില്‍ മധ്യപ്രദേശിൽ അത് ‘50% കമ്മിഷൻ സർക്കാർ’ ആണെന്നായിരുന്നു പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചത്. കാർഷികോൽപാദനത്തിൽ ഉൾപ്പെടെ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമായിട്ടും വിലക്കയറ്റം പിടിച്ചു നിർത്താനോ കർഷകർക്ക് അവരുടെ വിഭവങ്ങൾക്കു വേണ്ടത്ര വില ലഭ്യമാക്കാനോ ചൗഹാൻ സർക്കാരിനു കഴിഞ്ഞില്ലെന്നതും പ്രചാരണത്തിന്റെ ഭാഗമാക്കി കോൺഗ്രസ്. എന്നാല്‍ ഇതെല്ലാം ഫലത്തിൽ സഹായിച്ചത് ബിജെപിയെയാണെന്നു മാത്രം.
വോട്ടെടുപ്പിനു മുന്നോടിയായുള്ള അഭിപ്രായ സർവേകൾ വന്നപ്പോൾത്തന്നെ ബിജെപി അപകടം മണത്തു. ഭരണവിരുദ്ധ വികാരം ശക്തമാണെന്ന തിരിച്ചറിവായിരുന്നു അത്. അതോടെ ചൗഹാനെ മുൻനിർത്തിയുള്ള പ്രചാരണം അവസാനിപ്പിക്കാൻ പാർട്ടി ദേശീയഘടകം തീരുമാനിച്ചു. കർണാടകയിലും ഹിമാചൽ പ്രദേശിലും തിരിച്ചടി നേരിട്ടിട്ടും, പ്രാദേശിക നേതാക്കളെ മാറ്റി നിർത്തി മോദി പ്രഭാവം മുൻ നിർത്തി വോട്ടു തേടുന്ന രീതി ബിജെപി ഉപേക്ഷിച്ചിരുന്നില്ല. അതിന്റെ തെളിവായിരുന്നു മധ്യപ്രദേശിലും കണ്ടത്. പക്ഷേ ചൗഹാനെപ്പോലെ പ്രാദേശികതലത്തിൽ ഇത്രയേറെ സ്വാധീനമുള്ള ഒരു നേതാവിനെ മാറ്റിനിർത്തിയുള്ള പ്രചാരണം ബിജെപിയുടെ ‘ഡു ഓർ ഡൈ’ നീക്കമായാണ് പലരും വിലയിരുത്തിയത്.
തിരഞ്ഞെടുപ്പു തന്ത്രങ്ങൾ ഒരുക്കിയപ്പോഴും ചൗഹാനെ പൂർണമായും മാറ്റിനിർത്തി. പകരം സ്ഥാനാർഥി തിരഞ്ഞെടുപ്പും പ്രചാരണ പരിപാടികളും വരെ മുന്നിൽനിന്ന് നടത്തിയത് കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്ര യാദവും അശ്വിനി വൈഷ്ണവുമായിരുന്നു.
2018ൽ ചൗഹാനെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി ഇത്തവണ അദ്ദേഹത്തെ കണ്ടതായി പോലും നടിച്ചില്ല. ബിജെപിയുടെ മൂന്നാമത്തെ സ്ഥാനാർഥി പട്ടികയിലാണ് ചൗഹാന്റെ പേര് ഇടംപിടിച്ചതുതന്നെ. ഭരണവിരുദ്ധ വികാരമുള്ള സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയെ മാറ്റി പരീക്ഷിക്കുന്ന രീതി മധ്യപ്രദേശിൽ ബിജെപി പ്രയോഗിച്ചില്ല എന്നതു മാത്രമാണ് ചൗഹാന് ആശ്വാസം പകർന്നത്. കിരാര്‍ എന്ന ഒബിസി വിഭാഗത്തിൽപ്പെട്ട ചൗഹാനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റിയാല്‍ രാജ്യത്തെ പകുതിയോളം വരുന്ന ഒബിസി വോട്ടർമാർ കൈവിടുമെന്ന ആശങ്ക ബിജെപിക്കുണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ അത്തരമൊരു ആശങ്ക തങ്ങൾക്കുണ്ടെന്ന് മോദി ഉൾപ്പെടെയുള്ള ഒരു ബിജെപി നേതാവും തോന്നിപ്പിച്ചതുമില്ല.
ചൗഹാൻ ഇരിക്കുന്ന വേദിയിൽ പ്രസംഗിച്ച മോദി ഒരിടത്തു പോലും അദ്ദേഹത്തിന്റെ പേരു പറയാതെ പ്രസംഗം അവസാനിപ്പിച്ച സംഭവങ്ങളുമുണ്ടായി. ‘ഇനിയൊരിക്കൽ കൂടി ഞാൻ മുഖ്യമന്ത്രിയായി വരേണ്ടേ? ഇനിയൊരിക്കൽ കൂടി മോദി കേന്ദ്രം ഭരിക്കേണ്ടേ?’ എന്ന് മോദി കൂടി പങ്കെടുത്ത ഒരു പ്രചാരണപരിപാടിക്കിടെ അണികളോട് മൈക്കിലൂടെ ഉറക്കെ വിളിച്ചു ചോദിച്ചാണ് ചൗഹാൻ സീറ്റുറപ്പിച്ചതെന്നു വരെ സംസാരമുണ്ടായി. ചൗഹാന്റെ ഭരണം മോശമാണെങ്കിൽ അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റും, പകരം മികച്ച ഭരണം കാഴ്ചവയ്ക്കുന്ന കേന്ദ്രത്തിൽനിന്നുള്ള നേതാക്കളെ ഇറക്കും എന്ന സന്ദേശമാണ് ബിജെപി തിരഞ്ഞെടുപ്പു പ്രചാരണത്തിലൂടെ ജനത്തിനു നൽകിയത്.
അതിന്റെ ഭാഗമായി രംഗത്തിറക്കിയത് കേന്ദ്രമന്ത്രിമാർ ഉൾപ്പെെടയുള്ള എട്ട് ദേശീയ നേതാക്കളെ. അതിൽ ഏഴു പേരും സിറ്റിങ് എംപിമാർ. മധ്യപ്രദേശ് മുൻ ബിജെപി അധ്യക്ഷൻ രാകേഷ് സിങ്, ഗണേഷ് സിങ്, റിതി പഥക്, ഉദയ് പ്രതാപ് സിങ്, കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമർ, പ്രഹ്ലാദ് പട്ടേൽ, ഫഗൻസിങ് കുലസ്തെ എന്നിവരായിരുന്നു ആ ഏഴു പേർ. എട്ടാമൻ ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൂടിയായ കൈലാഷ് വിജയ്‌വർഗിയ. ഇത്തരത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ളവരുടെ ഒരു ‘ദേശീയ പാനൽ’തന്നെ ബിജെപി ജനത്തിനു മുന്നിലെത്തിച്ചതോടെ ജനം ചൗഹാനെ മറന്നു, ‘കേന്ദ്ര’ത്തിനൊപ്പം നിന്നു.
തിരഞ്ഞെടുപ്പു തന്ത്രങ്ങൾ ഒരുക്കിയപ്പോഴും ചൗഹാനെ പൂർണമായും മാറ്റിനിർത്തി. പകരം സ്ഥാനാർഥി തിരഞ്ഞെടുപ്പും പ്രചാരണ പരിപാടികളും വരെ മുന്നിൽനിന്ന് നടത്തിയത് കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്ര യാദവും അശ്വിനി വൈഷ്ണവുമായിരുന്നു. 2018ൽ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന ജൻ ആശിർവാദ് യാത്രയെ നയിച്ചത് ചൗഹാനായിരുന്നു. എന്നാൽ ഇത്തവണ ഒറ്റ യാത്രയ്ക്കു പകരം അഞ്ച് യാത്രകളായിരുന്നു. അഞ്ചും നയിച്ചത് ബിജെപി ദേശീയ നേതാക്കൾ, അവിടെയും ശിവ്‌രാജ് സിങ് ചൗഹാന്റെ പേരു പോലുമുണ്ടായിരുന്നില്ല! ചൗഹാനെ പ്രചാരണത്തിന്റെ മുൻനിരയിൽ നിർത്തിയില്ലെങ്കിലും, 45 ശതമാനത്തിലേറെ വരുന്ന ഒബിസി വോട്ട് തങ്ങൾക്കൊപ്പം നിൽക്കുമെന്നത് ബിജെപിക്കു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
∙ ‘രാജകീയം’ സിന്ധ്യ വീണ്ടും
‘രാജാവിനുള്ള ഞങ്ങളുടെ മറുപടിയാണ് ചൗഹാൻ’ എന്നു പറഞ്ഞായിരുന്നു 2018ൽ ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടതുതന്നെ. രാജവംശത്തിൽപ്പെട്ട ജ്യോതിരാദിത്യ സിന്ധ്യയെ കോൺഗ്രസ് ഇറക്കിയാലും ബിജെപിക്ക് ശിവ്‌രാജ് സിങ് ചൗഹാനുണ്ടെന്നായിരുന്നു ആ പ്രചാരണം. എന്നാൽ അക്കൊല്ലം വോട്ടു കൂടിയിട്ടും ബിജെപിക്ക് സീറ്റ് കുറഞ്ഞു. 15 മാസത്തേക്കാണെങ്കിലും തുടർഭരണവും നഷ്ടമായി. പിന്നീട് ‘രാജാവ്’തന്നെ അണികളുമായി കോൺഗ്രസ് പാളയം വിട്ടുവന്നതോടെയാണ് ബിജെപിക്ക് അധികാരത്തിന്റെ കൊട്ടാരക്കെട്ടുകളിലേക്ക് വീണ്ടും കടന്നുചെല്ലാനായത്– 2020 മാർച്ചിൽ.
ഗ്വാളിയർ, ശിവപുരി, ഗുണ, അശോക്നഗർ, ദാതിയ, മൊറീന, ഭിന്ദ്, ഷിയോപുർ എന്നീ ജില്ലകളിലെ 34 മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് ഗ്വാളിയർ –ചമ്പൽ മേഖല. സിന്ധ്യയുടെ ശക്തികേന്ദ്രം. 2018ൽ 26 സീറ്റായിരുന്നു സിന്ധ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഈ മേഖലയിൽ നേടിയത്, 7 സീറ്റ് ബിജെപിയും ഒരെണ്ണം ബിഎസ്പിയും. സിന്ധ്യ ചതിക്കുകയായിരുന്നുവെന്ന വ്യാപകമായ പ്രചാരണം ഇവിടെ ഇത്തവണ കോൺഗ്രസ് നടത്തിയിരുന്നു. എന്നാൽ അതൊന്നും ഫലം കണ്ടില്ല. മേഖലയിലെ ഭൂരിപക്ഷം സീറ്റുകളും സിന്ധ്യയ്ക്കൊപ്പംതന്നെ നിന്നു. അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ലെന്നു പറഞ്ഞ് കോൺഗ്രസിലേക്കു തിരികെ പോയ സിന്ധ്യ പക്ഷക്കാർക്കു പോലും കാര്യമായ തിരിച്ചടി ഇവിടെയുണ്ടാക്കാനായില്ലെന്നതും യാഥാർഥ്യം. ബിജെപി വിട്ടു വന്നവർക്ക് സീറ്റ് നൽകി സ്വന്തം നേതാക്കളെയും അണികളെയും നിരാശരാക്കി വോട്ടു നഷ്ടപ്പെടുത്തിയതു മാത്രമാണ് കോൺഗ്രസിന് ബാക്കി.
∙ ‘പ്രകടനം’ അത്ര പോരാ!
കർണാടക മാതൃകയിലുള്ള പ്രകടന പത്രികയാണ് മധ്യപ്രദേശിലും കോൺഗ്രസ് ഇറക്കിയത്. ചൗഹാന്റെ ‘സ്റ്റാർ’ പദ്ധതിയെ തകർക്കാനാകുന്ന വിധത്തിലുള്ള വാഗ്ദാനങ്ങളുമായിരുന്നു ഏറെയും. 1.3 കോടി വനിതകൾക്ക് മാസം അക്കൗണ്ടിൽ 1250 രൂപ നിക്ഷേപിക്കുന്നതായിരുന്നു ചൗഹാന്റെ തുറുപ്പു ചീട്ട് എന്നു പറയാവുന്ന ലാഡ്‌ലി ബെഹ്‌ന സ്കീം. എന്നാൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ 1500 രൂപ അക്കൗണ്ടിലെത്തിക്കുമെന്നായിരുന്നു വാഗ്ദാനം. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ 1250 രൂപ 3000 ആക്കി വർധിപ്പിക്കുമെന്നു ചൗഹാൻ തിരിച്ചടിച്ചതോടെ, ബിജെപിക്കു കൈവിട്ടു പോകുമെന്നു കരുതിയിരുന്ന വനിതാ വോട്ടുകളും ഭദ്രമായി.
ഭരണവിരുദ്ധ വികാരമുണ്ടാക്കിയെന്നു പറഞ്ഞാലും, തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിന് നാലു മാസം മുൻപ് ചൗഹാൻ നടത്തിയ മികച്ച നീക്കമായിരുന്നു ലാഡ്‌ലി ബെഹ്‌ന സ്കീം എന്നതിന്റെ ഉദാഹരണം കൂടിയാണ് ബിജെപിയുടെ വിജയം. കർഷകരുടെ കടം എഴുതിത്തള്ളും, 100 യൂണിറ്റ് വരെ വൈദ്യുതി വരെ സൗജന്യം, 500 രൂപയ്ക്ക് എൽപിജി സിലിണ്ടർ, സ്കൂൾ വിദ്യാർഥികൾക്ക് സ്കോളർഷിപ്, തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് 3000 രൂപ അലവൻസ്, മത്സരപരീക്ഷ ഫീസുകൾ ഒഴിവാക്കും തുടങ്ങി ജനപ്രിയ പദ്ധതികൾ ഏറെ പ്രഖ്യാപിച്ചു കോൺഗ്രസ്. എന്നാൽ അതിനെയെല്ലാം മറികടക്കാൻ പോന്നതായിരുന്നു ബിജെപിയുടെ പ്രകടന പത്രിക.
2020 മാർച്ചിൽ അധികാരത്തിലെത്തിയ ബിജെപി ജാതി സെൻസസ് എന്ന വാക്കു പോലും മിണ്ടിയിട്ടില്ല. മധ്യപ്രദേശിലെ പരമ്പരാഗത ബ്രാഹ്മണ വോട്ടുകൾ ഉൾപ്പെടെ നഷ്ടപ്പെടുമെന്ന ആശങ്കയായിരുന്നു അതിനു പിന്നിൽ.
പാവപ്പെട്ടവർക്ക് അടുത്ത അഞ്ചു വർഷത്തേക്ക് സൗജന്യ റേഷൻ, കർഷകരിൽനിന്ന് ക്വിന്റലിന് 2700 രൂപയ്ക്ക് ഗോതമ്പും 3100 രൂപയ്ക്ക് നെല്ലും ഏറ്റെടുക്കൽ, കർഷകർക്ക് പ്രതിവർഷം 12,000 രൂപ വീതം നൽകുക, 450 രൂപയ്ക്ക് എൽപിജി, ഒരു വീട്ടിലെ ഒരാൾക്കെങ്കിലും ജോലി അല്ലെങ്കിൽ സ്വയം തൊഴില്‍ സഹായം, 21 വയസ്സാകുമ്പോഴേക്കും പെൺകുട്ടിക്ക് രണ്ടു ലക്ഷം രൂപ കിട്ടുന്ന പദ്ധതി, പാവപ്പെട്ട വീട്ടിലെ പെൺകുട്ടികൾക്ക് പിജി വരെ സൗജന്യ വിദ്യാഭ്യാസം, പ്ലസ് ടു വരെ എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം തുടങ്ങിയ ‘കണ്ണഞ്ചിപ്പിക്കുന്ന’ പദ്ധതികൾക്കു മുന്നിൽ വോട്ടു വീണതോടെ ബിജെപി ജയം ഉറപ്പിക്കുകയായിരുന്നു.
∙ വികസനത്തിൽനിന്ന് ഹിന്ദുത്വയിലേക്ക്...
പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മധ്യപ്രദേശിൽ ബിജെപി ഇറക്കിയത്. ഒപ്പം ജി20, ചന്ദ്രയാന്റെ വിജയം, വനിതാസംവരണ ബിൽ, എൽപിജി സിലിണ്ടർ വില കുറച്ചു നൽകിയത് തുടങ്ങിയ വിഷയങ്ങളും. എന്നാൽ ഏതാനും അഭിപ്രായ സർവേകൾ പുറത്തു വരികയും അവ കോൺഗ്രസിനു മുൻതൂക്കം പ്രഖ്യാപിക്കുകയും ചെയ്തതോടെ വികസനം ഹിന്ദുത്വ ആശയത്തിലേക്കു വഴി മാറി. വളരെ പെട്ടെന്നാണ് അയോധ്യയിലെ രാമക്ഷേത്രം ഉൾപ്പെടെ പ്രചാരണത്തിൽ വിഷയമായത്. അയോധ്യയിലേക്ക് മധ്യപ്രദേശിലെ ജനങ്ങളെ സൗജന്യമായെത്തിച്ച് ദർശനത്തിനു വഴിയൊരുക്കുമെന്ന വാഗ്ദാനം വരെ ബിജെപി നൽകി.
ബിജെപി–ആർഎസ്എസ് കൂട്ടായ്മയുടെ യഥാർഥ ഹിന്ദുത്വ ലബോറട്ടറി ഗുജറാത്തല്ല മധ്യപ്രദേശാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയും അതിനിടയ്ക്കെത്തി. മോദി പ്രഭാവവും ഹിന്ദുത്വയും മാത്രം ഉപയോഗിച്ച്തിരഞ്ഞെടുപ്പ് വിജയിക്കാനാകില്ലെന്ന് ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസർ’ എഴുതിയത് 2023 ജൂണിലെ ലക്കത്തിലാണ്. അതൊന്നും വകവയ്ക്കാതെ ഹിന്ദുത്വ പ്രചാരണ വിഷയങ്ങളുമായിത്തന്നെ ബിജെപി മുന്നോട്ടു പോവുകയായിരുന്നു. അതിന്റെ ഫലവും ബിജെപിക്കു ലഭിച്ച വോട്ടിൽ പ്രതിഫലിച്ചു. മോദിയെ മുൻനിർത്തിത്തന്നെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ഇതിലും ‘വലിയ’ ഒരു പ്രോത്സാഹനം ഇനി ബിജെപിക്കു കിട്ടാനുമില്ല. ഒബിസി, എസ്‌ടി വിഭാഗക്കാർക്ക് മഹാഭൂരിപക്ഷമുള്ള ഒരു സംസ്ഥാനത്ത് ഹിന്ദുത്വ വിഷയങ്ങൾ വേണ്ടത്ര വേരിറക്കം ലഭിക്കില്ലെന്ന കോൺഗ്രസിന്റെ കണക്കുകൂട്ടലാണ് അതോടെ തെറ്റിയത്.
∙ ഗോത്രവോട്ടും ജാതിസെൻസസും
അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന കോൺഗ്രസിന്റെ വാഗ്ദാനവും വോട്ടർമാരുടെ മനസ്സിളക്കിയില്ല. 2023 ഒക്ടോബർ രണ്ടിനാണ് ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാർ ജാതി സെൻസസ് റിപ്പോർട്ട് പുറത്തിറക്കിയത്. അതുപ്രകാരം 63 ശതമാനമായിരുന്നു ഒബിസി വിഭാഗക്കാർ. 1931ലെ ജനസംഖ്യാ കണക്കനുസരിച്ചാകട്ടെ 52 ശതമാനവും. ആ റിപ്പോർട്ട് ഉപയോഗിച്ചായിരുന്നു മണ്ഡൽ കമ്മിഷന്റെ ശുപാർശകൾ. എന്നാൽ ഒബിസി വിഭാഗത്തിന്റെ യഥാർഥ കണക്ക് അനുസരിച്ചല്ല തൊഴിലിൽ ഉൾപ്പെടെ സംവരണം നൽകുന്നതെന്ന ചർച്ചയ്ക്കു തുടക്കമിടാൻ ബിഹാറിലെ പുതിയ ജാതി സെൻസസ് റിപ്പോർട്ടിലൂടെ സാധിച്ചു.
മധ്യപ്രദേശിൽ ജാതി സെൻസസ് വന്നാൽ നിലവിലെ സംവരണ ശതമാനമായ 27 എന്നത് കൂടുമെന്ന് ഒബിസി വിഭാഗവും വിശ്വസിക്കുന്നുണ്ട്. എന്നാൽ അത് വോട്ടിനെ സ്വാധീനിച്ചില്ലെന്നു മാത്രം. 2018ൽ താൽക്കാലികമായ അധികാരത്തിലിരുന്ന 15 മാസത്തിനിടെ കോൺഗ്രസ് നടപ്പിലാക്കിയ ആദ്യ തീരുമാനങ്ങളിലൊന്നായിരുന്നു ഒബിസി സംവരണം 14ൽനിന്ന് 27ലേക്ക് ഉയർത്തുകയെന്നത്. എന്നാൽ 2020 മാർച്ചിൽ അധികാരത്തിലെത്തിയ ബിജെപിയാകട്ടെ ജാതി സെൻസസ് എന്ന വാക്കു പോലും മിണ്ടിയിട്ടില്ല. മധ്യപ്രദേശിലെ പരമ്പരാഗത ബ്രാഹ്മണ വോട്ടുകൾ ഉൾപ്പെടെ നഷ്ടപ്പെടുമെന്ന ആശങ്കയായിരുന്നു അതിനു പിന്നിൽ. എന്നാൽ മധ്യപ്രദേശിൽ, ജയം ഒപ്പംനിന്നതോടെ ജാതി സെൻസസ് ബിജെപിയുടെ ജയസാധ്യതകളെ സ്വാധീനിക്കുന്നില്ലെന്ന വലിയ ആശ്വാസം കൂടിയാണ് ബിജെപിക്കു ലഭിക്കുന്നത്; ഒബിസി വിഭാഗം ഒപ്പമുണ്ടെന്നതും.
എസ്‌ടി മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ബിജെപി, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രചാരണ ശ്രമങ്ങളും ഫലം കണ്ടു. ഇത്തവണ മോദിയുടെ റാലികളില്‍ പലതും ഗോത്ര മേഖലകൾ കേന്ദ്രീകരിച്ചായിരുന്നുവെന്നത് ബിജെപി തന്ത്രങ്ങളിലെ നിർണായക നീക്കവുമായിരുന്നു. ആകെയുള്ള 47 എസ്‌ടി മണ്ഡലങ്ങളിൽ മുപ്പതും 2018ൽ സ്വന്തമാക്കിയത് കോൺഗ്രസായിരുന്നു. 16 മണ്ഡലങ്ങൾ ബിജെപിക്കും കിട്ടി. എന്നാൽ, ഗോത്ര വിഭാഗങ്ങൾക്കായി 28,000 കോടി രൂപയുടെ പാക്കേജ്, ഗോത്ര വിഭാഗ വിദ്യാർഥിനികൾക്ക് സൗജന്യ വിദ്യഭ്യാസം, ഗോത്ര മേഖലയിൽ ഏകലവ്യ വിദ്യാലയവും മെഡിക്കൽ കോളജുകളും തുടങ്ങിയ വാഗ്ദാനങ്ങളിലൂടെ എസ്‌ടി വോട്ടും ഇത്തവണ ബിജെപി പിടിച്ചെടുക്കുകയായിരുന്നു.
∙ ഇനിയാണ് യഥാർഥ ‘പോര്’
തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ സജീവ ഇടപെടലുണ്ടായിട്ടു പോലും മധ്യപ്രദേശിൽ നിലംതൊട്ടില്ല കോൺഗ്രസ്. പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി കമൽനാഥും മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങും തമ്മിലുള്ള ‘ശീതയുദ്ധം’ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപേതന്നെ ഇടപെട്ട് തീർപ്പാക്കിയെന്നാണ് കോൺഗ്രസ് വിശ്വസിച്ചിരുന്നതെങ്കിലും പല മണ്ഡലങ്ങളിലും അത് തിരിച്ചടിയായെന്നാണ് ഫലം വ്യക്തമാക്കുന്നത്. മകൻ ജയ്‌വർധൻ സിങ്ങിന്റെയും ബന്ധുക്കളുടെയും വിജയത്തിനു വേണ്ടി മാത്രമാണ് ദിഗ്‌വിജയ് സിങ് പ്രവർത്തിക്കുന്നതെന്ന ആരോപണം കമൽനാഥ് 2023 ഒക്ടോബറിൽ ആരോപിച്ചതിനു പിന്നാലെയാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം അടിയന്തരമായി ഇടപെട്ട് വെടിനിർത്തൽ പ്രഖ്യാപിച്ചതുതന്നെ. കമൽനാഥായിരിക്കും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന ദിഗ്‌വിജയ് സിങ്ങിന്റെ പ്രസ്താവനയ്ക്കു പോലും കോൺഗ്രസിനെ രക്ഷിക്കാനായില്ല. ഇടക്കാലത്തു നിർത്തിച്ച വച്ച ദിഗ്‌വിജയ്–കമൽനാഥ് വാക്‌പോര് തോല്‍വിയുടെ പേരിൽ പരസ്പരം ചെളിവാരിയെറിഞ്ഞ് വരുംനാളുകളിൽ ശക്തമാകുമെന്നതും ഉറപ്പ്.
അപ്പോഴും ഒരു ചോദ്യം ബാക്കി. ഉത്തരകൊറിയയുടെ ഒരു മിസൈൽ പരാജയപ്പെട്ടാൽ അവിടുത്തെ ഏകാധിപതി കിം ജോങ് ഉൻ ആ മിസൈൽ പദ്ധതിക്ക് നേതൃത്വം നൽകിയ ശാസ്ത്രജ്‍ഞനെ എന്തു ചെയ്യുമെന്നാണ് പലരും ചിന്തിച്ച് ആശങ്കപ്പെടാറുള്ളത്. സമാനമാണ് മധ്യപ്രദേശിലും. അവിടെ ബിജെപി മിസൈലിൽ കോൺഗ്രസ് തകർന്നിരിക്കുന്നു. ഭരണം കിട്ടുമോയെന്ന് ആലോചിച്ച് ഇനിയൊരു അഞ്ചു വർഷം കൂടി കാത്തിരിക്കേണ്ട അവസ്ഥയിലേക്ക് കോൺഗ്രസിനെ എത്തിച്ച കമൽനാഥിനെയും ദിഗ്‌വിജയ് സിങ്ങിനെയും കോണ്‍ഗ്രസ് എന്തു ചെയ്യും? ജ്യോതിരാദിത്യ സിന്ധ്യയെപ്പോലെ ഒരു യുവ നേതാവിന്റെ അഭാവവും ഈ തിരഞ്ഞെടുപ്പോടെ കോൺഗ്രസിന് വ്യക്തമായിട്ടുണ്ട്. ബിജെപിയിലും സ്ഥിതി വ്യത്യസ്തമല്ല. സിന്ധ്യ വീണ്ടും ശക്തി തെളിയിച്ച സാഹചര്യത്തിൽ ശിവ്‌രാജ് സിങ് ചൗഹാന്റെ ഭാവി എന്താകും? വരുംനാളുകളിലാണ് ഇതിന്റെയെല്ലാം ഉത്തരം കാത്തിരിക്കുന്നത്.