പൈലറ്റിന്റെ ചിറകരിഞ്ഞ ‘രാഹത് ബാബ’; വോട്ടായത് ‘മോദി ഗ്യാരന്റി’; തമ്മിൽത്തല്ലിയ കോൺഗ്രസിനെ തള്ളിയിട്ട് ബിജെപി
‘‘കോൺഗ്രസിലെ ഒരു കുടുംബവുമായി കലഹിച്ചാൽ പിന്നെ അവരെ പൂർണമായി തകർക്കുകയാണ്. രാജേഷ് ജീ യെ മാത്രമല്ല, മകൻ സച്ചിനെയും ശിക്ഷിക്കുകയാണ് കോൺഗ്രസ്’’ കിഴക്കൻ രാജസ്ഥാനിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്ന നരേന്ദ്ര മോദിയുടെ പ്രസംഗത്തിലെ വാചകമാണിത്. 2018 ലെ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ കോൺഗ്രസിന്റെ മുഖമായിരുന്ന സച്ചിൻ പൈലറ്റിനെ ഒഴിവാക്കി ഗെലോട്ടിന് വീണ്ടും മുഖ്യമന്ത്രിക്കസേര നൽകിയതിന്റെ വരുംവരായ്കകൾ കോൺഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന് സംശയമുണ്ടെങ്കിലും അതിന്റെ തിരഞ്ഞെടുപ്പ് സാധ്യതകളിലാണ് ബിജെപി ഇക്കുറി പ്രചാരണത്തിന്റെ റൂട്ട് മാപ്പ് വരച്ചത്. 2018 ൽ ബിജെപിയെ തൂത്തെറിഞ്ഞ് കോൺഗ്രസിന്റെ വിജയം നിർണയിച്ചത് ഗുജ്ജർ സമുദായത്തിന് സ്വാധീനമുള്ള കിഴക്കൻ രാജസ്ഥാൻ ആയിരുന്നെങ്കിൽ നഷ്ടപ്പെട്ട മണ്ഡലങ്ങൾ വീണ്ടെടുത്താണ് ഇക്കുറി ബിജെപിയുടെ വിജയം. 2018 ൽ കോൺഗ്രസിനെയും 2023 ൽ ബിജെപിയെയും തുണച്ചതിൽ പ്രധാന കാരണം ഒന്ന്; പൈലറ്റ് ഫാക്ടർ. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഒരു പാർട്ടിക്കും ഭരണത്തുടർച്ച നൽകില്ലെന്ന രാഷ്ട്രീയ ചരിത്രം രാജസ്ഥാൻ ആവർത്തിക്കുമ്പോൾ, കിഴക്കൻ മേഖല മാത്രമല്ല 2018 ൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലങ്ങളിൽ പലതും കോൺഗ്രസിനെ കൈ വിട്ടു. ജനക്ഷേമ പദ്ധതികളുടെയും ജാതി സെൻസസ് നടപ്പാക്കുമെന്ന പ്രഖ്യാപനത്തിന്റെയും ബലത്തിൽ അധികാരത്തുടർച്ച മോഹിച്ച കോൺഗ്രസിനെ തോൽപ്പിച്ചത് പ്രാദേശിക തലത്തിലെ ഭരണവിരുദ്ധവികാരം മാത്രമല്ല, പാർട്ടിക്കുള്ളിലെ പോര് കൂടിയാണെന്നതാണ് സത്യം. അധികാരം ലഭിച്ച ബിജെപിയിലാവട്ടെ, വിജയത്തിന് ഇത്തവണയും നിർണായക സാന്നിധ്യമായ വസുന്ധര രാജയെ ഒതുക്കി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ ആൾ വരുമോ എന്ന തർക്കമാണ് തുടങ്ങാനിരിക്കുന്നത്. എന്താണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പു വിജയം പറയുന്നത്? എന്താണ് കോണ്‍ഗ്രസിനെ തോൽപ്പിച്ചത്?
‘‘കോൺഗ്രസിലെ ഒരു കുടുംബവുമായി കലഹിച്ചാൽ പിന്നെ അവരെ പൂർണമായി തകർക്കുകയാണ്. രാജേഷ് ജീ യെ മാത്രമല്ല, മകൻ സച്ചിനെയും ശിക്ഷിക്കുകയാണ് കോൺഗ്രസ്’’ കിഴക്കൻ രാജസ്ഥാനിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്ന നരേന്ദ്ര മോദിയുടെ പ്രസംഗത്തിലെ വാചകമാണിത്. 2018 ലെ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ കോൺഗ്രസിന്റെ മുഖമായിരുന്ന സച്ചിൻ പൈലറ്റിനെ ഒഴിവാക്കി ഗെലോട്ടിന് വീണ്ടും മുഖ്യമന്ത്രിക്കസേര നൽകിയതിന്റെ വരുംവരായ്കകൾ കോൺഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന് സംശയമുണ്ടെങ്കിലും അതിന്റെ തിരഞ്ഞെടുപ്പ് സാധ്യതകളിലാണ് ബിജെപി ഇക്കുറി പ്രചാരണത്തിന്റെ റൂട്ട് മാപ്പ് വരച്ചത്. 2018 ൽ ബിജെപിയെ തൂത്തെറിഞ്ഞ് കോൺഗ്രസിന്റെ വിജയം നിർണയിച്ചത് ഗുജ്ജർ സമുദായത്തിന് സ്വാധീനമുള്ള കിഴക്കൻ രാജസ്ഥാൻ ആയിരുന്നെങ്കിൽ നഷ്ടപ്പെട്ട മണ്ഡലങ്ങൾ വീണ്ടെടുത്താണ് ഇക്കുറി ബിജെപിയുടെ വിജയം. 2018 ൽ കോൺഗ്രസിനെയും 2023 ൽ ബിജെപിയെയും തുണച്ചതിൽ പ്രധാന കാരണം ഒന്ന്; പൈലറ്റ് ഫാക്ടർ. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഒരു പാർട്ടിക്കും ഭരണത്തുടർച്ച നൽകില്ലെന്ന രാഷ്ട്രീയ ചരിത്രം രാജസ്ഥാൻ ആവർത്തിക്കുമ്പോൾ, കിഴക്കൻ മേഖല മാത്രമല്ല 2018 ൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലങ്ങളിൽ പലതും കോൺഗ്രസിനെ കൈ വിട്ടു. ജനക്ഷേമ പദ്ധതികളുടെയും ജാതി സെൻസസ് നടപ്പാക്കുമെന്ന പ്രഖ്യാപനത്തിന്റെയും ബലത്തിൽ അധികാരത്തുടർച്ച മോഹിച്ച കോൺഗ്രസിനെ തോൽപ്പിച്ചത് പ്രാദേശിക തലത്തിലെ ഭരണവിരുദ്ധവികാരം മാത്രമല്ല, പാർട്ടിക്കുള്ളിലെ പോര് കൂടിയാണെന്നതാണ് സത്യം. അധികാരം ലഭിച്ച ബിജെപിയിലാവട്ടെ, വിജയത്തിന് ഇത്തവണയും നിർണായക സാന്നിധ്യമായ വസുന്ധര രാജയെ ഒതുക്കി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ ആൾ വരുമോ എന്ന തർക്കമാണ് തുടങ്ങാനിരിക്കുന്നത്. എന്താണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പു വിജയം പറയുന്നത്? എന്താണ് കോണ്‍ഗ്രസിനെ തോൽപ്പിച്ചത്?
‘‘കോൺഗ്രസിലെ ഒരു കുടുംബവുമായി കലഹിച്ചാൽ പിന്നെ അവരെ പൂർണമായി തകർക്കുകയാണ്. രാജേഷ് ജീ യെ മാത്രമല്ല, മകൻ സച്ചിനെയും ശിക്ഷിക്കുകയാണ് കോൺഗ്രസ്’’ കിഴക്കൻ രാജസ്ഥാനിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്ന നരേന്ദ്ര മോദിയുടെ പ്രസംഗത്തിലെ വാചകമാണിത്. 2018 ലെ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ കോൺഗ്രസിന്റെ മുഖമായിരുന്ന സച്ചിൻ പൈലറ്റിനെ ഒഴിവാക്കി ഗെലോട്ടിന് വീണ്ടും മുഖ്യമന്ത്രിക്കസേര നൽകിയതിന്റെ വരുംവരായ്കകൾ കോൺഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന് സംശയമുണ്ടെങ്കിലും അതിന്റെ തിരഞ്ഞെടുപ്പ് സാധ്യതകളിലാണ് ബിജെപി ഇക്കുറി പ്രചാരണത്തിന്റെ റൂട്ട് മാപ്പ് വരച്ചത്. 2018 ൽ ബിജെപിയെ തൂത്തെറിഞ്ഞ് കോൺഗ്രസിന്റെ വിജയം നിർണയിച്ചത് ഗുജ്ജർ സമുദായത്തിന് സ്വാധീനമുള്ള കിഴക്കൻ രാജസ്ഥാൻ ആയിരുന്നെങ്കിൽ നഷ്ടപ്പെട്ട മണ്ഡലങ്ങൾ വീണ്ടെടുത്താണ് ഇക്കുറി ബിജെപിയുടെ വിജയം. 2018 ൽ കോൺഗ്രസിനെയും 2023 ൽ ബിജെപിയെയും തുണച്ചതിൽ പ്രധാന കാരണം ഒന്ന്; പൈലറ്റ് ഫാക്ടർ. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഒരു പാർട്ടിക്കും ഭരണത്തുടർച്ച നൽകില്ലെന്ന രാഷ്ട്രീയ ചരിത്രം രാജസ്ഥാൻ ആവർത്തിക്കുമ്പോൾ, കിഴക്കൻ മേഖല മാത്രമല്ല 2018 ൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലങ്ങളിൽ പലതും കോൺഗ്രസിനെ കൈ വിട്ടു. ജനക്ഷേമ പദ്ധതികളുടെയും ജാതി സെൻസസ് നടപ്പാക്കുമെന്ന പ്രഖ്യാപനത്തിന്റെയും ബലത്തിൽ അധികാരത്തുടർച്ച മോഹിച്ച കോൺഗ്രസിനെ തോൽപ്പിച്ചത് പ്രാദേശിക തലത്തിലെ ഭരണവിരുദ്ധവികാരം മാത്രമല്ല, പാർട്ടിക്കുള്ളിലെ പോര് കൂടിയാണെന്നതാണ് സത്യം. അധികാരം ലഭിച്ച ബിജെപിയിലാവട്ടെ, വിജയത്തിന് ഇത്തവണയും നിർണായക സാന്നിധ്യമായ വസുന്ധര രാജയെ ഒതുക്കി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ ആൾ വരുമോ എന്ന തർക്കമാണ് തുടങ്ങാനിരിക്കുന്നത്. എന്താണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പു വിജയം പറയുന്നത്? എന്താണ് കോണ്‍ഗ്രസിനെ തോൽപ്പിച്ചത്?
‘‘കോൺഗ്രസിലെ ഒരു കുടുംബവുമായി കലഹിച്ചാൽ പിന്നെ അവരെ പൂർണമായി തകർക്കുകയാണ്. രാജേഷ് ജീ യെ മാത്രമല്ല, മകൻ സച്ചിനെയും ശിക്ഷിക്കുകയാണ് കോൺഗ്രസ്’’ കിഴക്കൻ രാജസ്ഥാനിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്ന നരേന്ദ്ര മോദിയുടെ പ്രസംഗത്തിലെ വാചകമാണിത്. 2018 ലെ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ കോൺഗ്രസിന്റെ മുഖമായിരുന്ന സച്ചിൻ പൈലറ്റിനെ ഒഴിവാക്കി ഗെലോട്ടിന് വീണ്ടും മുഖ്യമന്ത്രിക്കസേര നൽകിയതിന്റെ വരുംവരായ്കകൾ കോൺഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന് സംശയമുണ്ടെങ്കിലും അതിന്റെ തിരഞ്ഞെടുപ്പ് സാധ്യതകളിലാണ് ബിജെപി ഇക്കുറി പ്രചാരണത്തിന്റെ റൂട്ട് മാപ്പ് വരച്ചത്. 2018 ൽ ബിജെപിയെ തൂത്തെറിഞ്ഞ് കോൺഗ്രസിന്റെ വിജയം നിർണയിച്ചത് ഗുജ്ജർ സമുദായത്തിന് സ്വാധീനമുള്ള കിഴക്കൻ രാജസ്ഥാൻ ആയിരുന്നെങ്കിൽ നഷ്ടപ്പെട്ട മണ്ഡലങ്ങൾ വീണ്ടെടുത്താണ് ഇക്കുറി ബിജെപിയുടെ വിജയം. 2018 ൽ കോൺഗ്രസിനെയും 2023 ൽ ബിജെപിയെയും തുണച്ചതിൽ പ്രധാന കാരണം ഒന്ന്; പൈലറ്റ് ഫാക്ടർ.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഒരു പാർട്ടിക്കും ഭരണത്തുടർച്ച നൽകില്ലെന്ന രാഷ്ട്രീയ ചരിത്രം രാജസ്ഥാൻ ആവർത്തിക്കുമ്പോൾ, കിഴക്കൻ മേഖല മാത്രമല്ല 2018 ൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലങ്ങളിൽ പലതും കോൺഗ്രസിനെ കൈ വിട്ടു. ജനക്ഷേമ പദ്ധതികളുടെയും ജാതി സെൻസസ് നടപ്പാക്കുമെന്ന പ്രഖ്യാപനത്തിന്റെയും ബലത്തിൽ അധികാരത്തുടർച്ച മോഹിച്ച കോൺഗ്രസിനെ തോൽപ്പിച്ചത് പ്രാദേശിക തലത്തിലെ ഭരണവിരുദ്ധവികാരം മാത്രമല്ല, പാർട്ടിക്കുള്ളിലെ പോര് കൂടിയാണെന്നതാണ് സത്യം. അധികാരം ലഭിച്ച ബിജെപിയിലാവട്ടെ, വിജയത്തിന് ഇത്തവണയും നിർണായക സാന്നിധ്യമായ വസുന്ധര രാജയെ ഒതുക്കി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ ആൾ വരുമോ എന്ന തർക്കമാണ് തുടങ്ങാനിരിക്കുന്നത്. എന്താണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പു വിജയം പറയുന്നത്? എന്താണ് കോണ്‍ഗ്രസിനെ തോൽപ്പിച്ചത്?
∙ കോൺഗ്രസിനെ തോൽപ്പിച്ച ഉൾപ്പോര്
കേരളം ചരിത്രം തിരുത്തിയതു പോലെ ഭരണത്തുടർച്ചയ്ക്ക് വോട്ടു ചെയ്ത് മൂന്നു പതിറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രം രാജസ്ഥാൻ തിരുത്തുമെന്ന അശോക് ഗെലോട്ടിന്റെ വാഗ്ദാനം വെറുംവാക്കാകുമ്പോൾ, പാർട്ടിയിലെ ഉൾപ്പോരിന്റെ നേർച്ചിത്രം കൂടി വിളിച്ചു പറയുന്നുണ്ട് രാജസ്ഥാനിലെ തോൽവി. ബിജെപി നേതൃത്വം വസുന്ധര സിന്ധ്യയെ ഒതുക്കാൻ ശ്രമിച്ച് അധികാരം നേടാൻ കരുക്കൾ നീക്കുമ്പോൾ ബിജെപിയെ ചെറുക്കുക എന്നതിനപ്പുറം പരസ്പരം മത്സരിക്കുകയായിരുന്നു അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും. തകർച്ചയിൽ നിന്ന് രാജസ്ഥാനിലെ കോൺഗ്രസിനെ ഒരു ഘട്ടത്തിൽ പിടിച്ചു കയറ്റിയ സച്ചിൻ പൈലറ്റിൽ നിന്ന് പിടിച്ചു വാങ്ങിയ മുഖ്യമന്ത്രി പദമാണ് ഉൾപ്പാർട്ടി പോരിൽ ഗെലോട്ട് കൈവിട്ടുകളഞ്ഞതെന്നും ഇനി ചരിത്രം.
2013 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 21 സീറ്റുകൾ മാത്രം നേടി തകർന്നടിഞ്ഞ നിലയിലായിരുന്ന കോൺഗ്രസിനെ പിന്നെ പിടിച്ചു കയറ്റിയത് സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ജീവൻരക്ഷാപ്രവർത്തനമായിരുന്നു. കോൺഗ്രസ് പാർട്ടിയെ അധികാരത്തിലെത്തിക്കാതെ പരമ്പരാഗത തലപ്പാവ് ധരിക്കില്ലെന്ന് അന്ന് സച്ചിൻ പൈലറ്റ് പ്രതിഞ്ജയെടുത്തു. നാല് വർഷം രാജസ്ഥാനിലെ ഓരോ മണ്ഡലത്തിന്റ മുക്കും മൂലയും തൊട്ടു നടത്തിയ പ്രവർത്തനങ്ങൾ വിജയം കണ്ടു. 2018 ൽ 100 സീറ്റാണ് കോൺഗ്രസ് ഒറ്റയ്ക്ക് നേടിയത്. ആദ്യ നിയമസഭ പോരാട്ടത്തിൽ ടോങ്ക് മണ്ഡലത്തിൽ നിന്ന് 50000 ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സച്ചിൻ പൈലറ്റ് വിജയിച്ചു കയറി. പക്ഷേ, കാത്തിരുന്ന മുഖ്യമന്ത്രിപദം പൈലറ്റിന് കിട്ടിയില്ല.
രാഹുൽഗാന്ധിയും പ്രിയങ്കഗാന്ധിയും ഉൾപ്പെടെയുള്ളവർ സച്ചിൽ പൈലറ്റിനെയാണ് പിന്തുണച്ചെങ്കിലും ‘ഇസ് ബാർ ഗെലോട്ട്’ എന്ന പല്ലവി ജനങ്ങളുടെ നാവിൻതുമ്പത്ത് എത്തിക്കുന്നതിൽ പതിറ്റാണ്ടുകളുടെ രാഷ്ട്രീയപരിചയമുള്ള ഗെലോട്ട് വിജയിച്ചിരുന്നു. അധികാരം പിടിക്കാൻ ചെറുപാർട്ടികളുടെ കൂടി പിന്തുണ ആവശ്യമായിരുന്ന സാഹചര്യത്തിൽ, മുഖ്യമന്ത്രിയായി ഗെലോട്ട് തന്നെ വേണമെന്ന് കോൺഗ്രസ് വിമതന്മാരായി വിജയിച്ചു കയറിയവരെക്കൊണ്ട് പറയിപ്പിക്കുന്നതിലും പ്രായോഗിക രാഷ്ട്രീയത്തിന്റെ എല്ലാ കുശലയും അറിയാവുന്ന ഗെലോട്ട് വിജയിച്ചു. അർഹിച്ച മുഖ്യമന്ത്രി പദം ലഭിക്കാതെ പോയതിൽ വ്രണിതഹൃദയനായ പൈലറ്റിനെയാണ് കഴിഞ്ഞ 5 വർഷക്കാലം രാജസ്ഥാൻ കണ്ടത്. ഭരണം തിരിച്ചുപിടിക്കാൻ ബിജെപിയ്ക്ക് ഒപ്പം ചേർന്നുള്ള അട്ടിമറി നീക്കത്തിനുപോലും ഒരു ഘട്ടത്തിൽ പൈലറ്റ് മുതിർന്നത് കോൺഗ്രസിന് ക്ഷീണമായി മാറുകയും ചെയ്തു.
ഗെലോട്ട്–സച്ചിൻ പൈലറ്റ് പോര് കഴിഞ്ഞ 5 വർഷവും ഇടവേളയില്ലാതെ വാർത്തകളിൽ നിറഞ്ഞു. ഇരുധ്രുവങ്ങളിലായിരുന്ന രണ്ട് നേതാക്കന്മാരുടെയും തർക്കങ്ങൾ പലപ്പോഴും അതിരുവിട്ടു. കോൺഗ്രസിനെ തിരിച്ചു പിടിക്കാൻ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെത്തുന്നതിന്റെ തലേന്നു പോലും ഈ തർക്കങ്ങൾ പാർട്ടിയെ എവിടെയെത്തിക്കും എന്ന വിവാദങ്ങൾ ഉയർന്നിരുന്നു. ഗെലോട്ടിന്റെ ജനസമ്മതി കണക്കിലെടുത്തു കൊണ്ടുതന്നെ തർക്കം പരിഹരിക്കുന്നതിലും സമവായത്തിലൂടെ പൈലറ്റിന് അർഹമായ സ്ഥാനങ്ങൾ ഉറപ്പുവരുത്തുന്നതിലും കോൺഗ്രസ് നേതൃത്വം വിട്ടുവീഴ്ച ചെയ്തു എന്നതാണ് യാഥാർഥ്യം. രാജസ്ഥാൻ പിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും 2020 ൽ സച്ചിൻ പൈലറ്റിനെ പുറത്താക്കിയതും ഗെലോട്ടിന്റെ ഇടപെടൽ മൂലമായിരുന്നു.
മല്ലികാർജുനൻ ഖർഗെ കോൺഗ്രസ് പ്രസിഡന്റ് ആയ ശേഷമാണ് ഇരുവരും തമ്മിലുള്ള പോരാട്ടങ്ങൾക്ക് താൽക്കാലികമായെങ്കിലും വിരാമമായത്. എംഎൽഎ മാത്രമായി തുടർന്നിരുന്ന സച്ചിൻ പൈലറ്റിനെ വർക്കിങ് കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തിയതോടെ രാജസ്ഥാനിൽ വിജയം ഉറപ്പാക്കേണ്ടത് പൈലറ്റിന്റെ കൂടി ഉത്തരവാദിത്തമാണെന്ന് പാർട്ടി ഊന്നിപ്പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തതോടെ തമ്മിൽ തർക്കങ്ങൾ ഇല്ല എന്ന് ഇരുവരും പലകുറി ആവർത്തിച്ചെങ്കിലും നാമനിർദേശ പത്രിക സമർപ്പിക്കാൻ മണിക്കൂറുകൾക്ക് മുൻപ് മാത്രം പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർഥി പട്ടിക ആ വിള്ളലുകളിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു.
ഭരണത്തിന്റെ അവസാന വർഷമെങ്കിലും തന്നെ മുഖ്യമന്ത്രിയാക്കണമെന്നും തുടർന്ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ അധികാരം നേടാൻ കഴിയുമെന്നുമുള്ള പൈലറ്റിന്റെ വാക്കിന് കോൺഗ്രസ് വില കൊടുത്തില്ല. ഗെലോട്ടിന്റെ നേതൃത്വത്തിൽ ഭരണത്തുടർച്ച ഉണ്ടാവില്ലെന്ന പൈലറ്റിന്റെ മുന്നറിയിപ്പ് രാജസ്ഥാനിൽ അക്ഷരംപ്രതി ജനം ശരിവക്കുകയും ചെയ്തു.
∙ വൺമാൻഷോയുടെ അന്ത്യം
ഭരണത്തുടർച്ച എന്ന ആവേശവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട് തുടങ്ങിയ അശോക് ഗെലോട്ട് തുടക്കം മുതൽ ചെയ്തത് മുഖ്യമന്ത്രി സ്ഥാനാർഥി ഞാൻ തന്നെയാണ് എന്ന് പ്രഖ്യാപിക്കലായിരുന്നു. അശോക് ഗെലോട്ടിന്റെ വൺമാൻഷോ ആണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം കണ്ടത്. വിജയം പിടിച്ചാൽ തനിക്ക് വെല്ലുവിളിയാകാൻ ഇടയുള്ള സച്ചിൻ പൈലറ്റിനെ ചിത്രത്തിൽ വരുത്താതിരിക്കാൻ ഗെലോട്ട് നടത്തിയ നീക്കം കോൺഗ്രസിന് തിരിച്ചടിയായി. 2018 ൽ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാവും എന്ന് പ്രതീക്ഷിച്ചാണ് കാലങ്ങളായി ബിജെപിയെ പിന്തുണച്ചിരുന്ന ഗുജ്ജർ വിഭാഗത്തിന്റെ വോട്ടുകൾ കൂട്ടത്തോടെ കോൺഗ്രസിന് മറിഞ്ഞത്. വിജയമുറപ്പിച്ച ശേഷം വന്ന വഴി കോൺഗ്രസ് മറന്നെങ്കിലും കിഴക്കൻ രാജസ്ഥാൻ അതോർത്തിരുന്നു.
സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയും കോൺഗ്രസിന്റെ തോൽവിക്ക് ആക്കം കൂട്ടി. ഗെലോട്ടിനോട് ജനത്തിന് അതൃപ്തി ഇല്ലായിരുന്നുവെങ്കിലും പ്രാദേശിക തലത്തിൽ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നു. എംഎൽഎമാരോടുള്ള എതിർപ്പായിരുന്നു അതിന് കാരണം. പക്ഷേ, ഇവരെ മത്സരത്തിൽ നിന്ന് ഒഴിവാക്കാൻ കോൺഗ്രസിന് കഴിഞ്ഞതുമില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പല തവണ, ജയിച്ചശേഷം മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാത്ത കോൺഗ്രസ് മന്ത്രിമാരുൾപ്പെടെയുള്ളവരെ ജനം ആക്ഷേപിക്കുന്നതിന് രാജസ്ഥാൻ സാക്ഷിയായി. രാജസ്ഥാനിലെ വനിത ശിശുവികസനവകുപ്പ് മന്ത്രി മമ്ത ഭൂപേഷ്, സാങ്കേതിക വിദ്യാഭാസ വകുപ്പ് മന്ത്രി സുഭാഷ് ഗാർഗ്, രാജസ്ഥാൻ പിസിസി പ്രസിഡന്റ് ഗോവിന്ദ് സിങ് തുടങ്ങിയവരൊക്കെ അക്കൂട്ടത്തിൽപ്പെടും.
ജനങ്ങളുടെ അതൃപ്തി കണക്കിലെടുത്ത് 23 സിറ്റിങ് എംഎൽഎമാർക്കാണ് കോൺഗ്രസ് സീറ്റ് നിഷേധിച്ചത്. പട്ടികയിൽപ്പെട്ടവർ പിന്നെയും ബാക്കിയായെങ്കിലും കൂടുതൽ പേർക്ക് സീറ്റ് നിഷേധിക്കുന്നത് സർക്കാരിന്റെ പ്രതിച്ഛായ ബാധിക്കുമെന്നും സീറ്റ് നിഷേധിക്കപ്പെട്ടവർ സ്വതന്ത്രരായി മത്സരിച്ചാൽ വെല്ലുവിളിയാകുമെന്നും പാർട്ടി ഭയന്നു. മുതിർന്ന എംഎൽഎമാർ പലരും ഒഴിയാൻ തയാറായെങ്കിലും മക്കളെ മത്സരിപ്പിക്കണം എന്നായിരുന്നു ഡിമാൻഡ്. മറ്റാരെയെങ്കിലും മത്സരിപ്പിച്ചാൽ തോൽപ്പിക്കാൻ ഇവർ തന്നെ ശ്രമിച്ചേക്കുമെന്ന ഭയം മൂലം ആ സീറ്റുകൾ പാർട്ടി തിരികെ ചോദിച്ചതുമില്ല. പക്ഷേ, ജനവിരുദ്ധവികാരം കണക്കിലെടുക്കാത്തിന് ഭരണവിരുദ്ധവികാരത്തിൽ വോട്ടുകുത്തിയാണ് ജനം മറുപടി കൊടുത്തത്.
∙ വോട്ടാകാഞ്ഞ പദ്ധതികൾ, അഴിമതിയിലൂന്നി ബിജെപി
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങൾക്ക് മുൻപ് ഫെബ്രുവരിയിൽ തന്നെ ബിജെപി പ്രചാരണ പരിപാടികൾ ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലികളോടെയായിരുന്നു തുടക്കം. ഗെലോട്ടിന്റെ ജനക്ഷേമ പദ്ധതികളുടെ പൾസ് അറിയാവുന്ന മോദി, കഴിഞ്ഞ 5 വർഷം കൊണ്ട് അഴിമതിയും അക്രമവും സ്ത്രീകൾക്കും ദലിതർക്കും എതിരെയുള്ള അതിക്രമങ്ങളും ഒക്കെയായി രാജസ്ഥാൻ നശിച്ചു എന്നാണ് ചിത്തോർഗഡിലെ റാലിയിൽ പ്രസംഗിച്ചത്. പാവങ്ങളെ കൊള്ളയടിച്ചവർ അഴിയെണ്ണുന്ന കാലം രാജ്യസ്ഥാനിൽ വിദൂരമല്ലെന്നും കർഷകർ കടക്കെണിയിലായത് കോൺഗ്രസ് സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും മോദി ഊന്നിപ്പറഞ്ഞു. ഗെലോട്ട് സർക്കാരിന്റെ അഴിമതികൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം എന്നത് ബിജെപിയുടെ പ്രകടന പത്രികയിലും ഇടം പിടിച്ചു.
ഭരണവിരുദ്ധ വികാരം പരമാവധി മുതലെടുക്കുക എന്നതായിരുന്നു ബിജെപിയുടെ തുറുപ്പു ചീട്ട്. ഒരുവശത്ത് ക്ഷേമപദ്ധതികൾ മൂലം ‘രാഹത് ബാബാ’ (ആശ്വാസത്തിന്റെ സന്യാസി) എന്ന പേര് ഗെലോട്ട് നേടിയെടുത്തപ്പോൾ പദ്ധതികൾ താഴേത്തട്ടിലെത്തുന്നതിന് വഴിയൊരുക്കാഞ്ഞ എംഎൽഎമാർ ബിജെപിയ്ക്ക് വിജയം ഒരുക്കി കൊടുക്കുകയായിരുന്നു. രാജസ്ഥാനിൽ ഇനി ഒട്ടകങ്ങൾക്ക് വേണ്ടി മാത്രമേ ഗെലോട്ട് ക്ഷേമപദ്ധതികൾ നടപ്പാക്കാൻ ബാക്കിയുള്ളൂ എന്നാണ് ശത്രുക്കൾ പോലും പറഞ്ഞിരുന്നത്. മൂന്നു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ചരിത്രം രാജസ്ഥാൻ തിരുത്തുമെന്ന് ഗെലോട്ട് വ്യാമോഹിച്ചതും ആ പദ്ധതികളുടെ പേരിലായിരുന്നു.
സംസ്ഥാനത്തെ 8.5 കോടി ജനങ്ങളിൽ 4.5 കോടി പേരും സർക്കാരിന്റെ ഒന്നല്ലെങ്കിൽ മറ്റൊരു ജനക്ഷേമ പദ്ധതിയുടെ ഗുണഭോക്താവാണ് എന്നതായിരുന്നു സ്ഥിതി. ബിപിഎൽ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് 500 രൂപയ്ക്കു പാചക വാതകം, വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് 30,000 രൂപയുടെ ചികിൽസാ ധനസഹായം, ചിരഞ്ജീവി ആരോഗ്യ ഇൻഷുറൻസ് പദ്ധതി, മാസം 100 യൂണിറ്റ് വൈദ്യുതി സൗജന്യം.. ഇങ്ങനെ നീളുന്നതായിരുന്നു ആ പട്ടിക. തിരഞ്ഞെടുപ്പിന് 3 മാസം മുൻപ് ‘അന്നപൂർണ റേഷൻ കിറ്റ് സ്കീം’ എന്ന പദ്ധതിയും തുടങ്ങി.
‘‘നരേന്ദ്ര മോദിയും ബിജെപിയും കോടിപതികൾക്ക് എത്ര പണം നൽകിയിട്ടുണ്ടോ അത്രയും പണം നമുക്കു സാധാരണക്കാരന്റെ പോക്കറ്റിലിടണമെന്നാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോട് ഞാൻ പറഞ്ഞത്. അദാനിക്ക് ഒരു രൂപ നൽകിയോ എങ്കിൽ രാജസ്ഥാനിലെ കർഷകനും ഒരു രൂപ നൽകണം’’ സർക്കാർ നടപ്പാക്കിയതും പ്രഖ്യാപിച്ചതുമായ ക്ഷേമപദ്ധതികൾ വിവരിച്ചു കൊണ്ട് രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്ന രാഹുൽ ഗാന്ധി പ്രസംഗമവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു. ഗെലോട്ടിന്റെ പ്രവർത്തനങ്ങളെ വിമർശിക്കുന്നുണ്ടെങ്കിലും രാജസ്ഥാനിൽ പ്രകടനപത്രിക പുറത്തിറക്കിയപ്പോൾ ജനക്ഷേമ പദ്ധതികൾക്ക് ബിജെപി ഒരു കുറവും വരുത്തിയില്ല.
ബിജെപി പ്രകടനപത്രികയിലെ സൗജന്യ വാഗ്ദാനങ്ങൾ രാജസ്ഥാനിൽ കോൺഗ്രസ് നടപ്പാക്കിയ പദ്ധതികളുടെ ആവർത്തനം മാത്രമാണെന്നായിരുന്നു അന്ന് അശോക് ഗെലോട്ടിന്റെ പ്രതികരണം. കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ‘ഗ്യാരന്റി യാത്ര’ നടത്തിയെങ്കിലും മോദി ഗ്യാരന്റിയെന്ന തുറുപ്പുചീട്ടിലാണ് ഇക്കുറി രാജസ്ഥാൻ വീണത്.
∙ വോട്ടുവിഹിതത്തിന്റെ ചരിത്രം ബിജെപിക്കൊപ്പം
ബിജെപി അധികാരത്തിലേക്ക് തിരികെ വരുമ്പോൾ 5 വർഷത്തിൽ കൂടുതൽ ഒരു പാർട്ടിയെയും വാഴാൻ അനുവദിക്കില്ല എന്ന രാഷ്ട്രീയ ചരിത്രം രാജസ്ഥാൻ ഒന്നു കൂടി ആവർത്തിച്ചുറപ്പിക്കുകയാണ്. 1952 ലെ ആദ്യ തിരഞ്ഞെടുപ്പ് മുതൽ ഏതാണ്ട് 1990 വരെ കോൺഗ്രസിന്റെ കുത്തകയായിരുന്നു രാജസ്ഥാൻ. ഇതിനിടയിൽ ഒരു തവണ മാത്രമാണ് കോൺഗ്രസിതര സർക്കാർ അധികാരത്തിലെത്തിയത്. പക്ഷേ, കഴിഞ്ഞ മൂന്നു പതിറ്റാണ്ടിന്റെ ചരിത്രമെടുത്താൽ ഒരു പാർട്ടിക്കും ഭരണത്തുടർച്ച നൽകാത്ത സംസ്ഥാനമാണ് രാജസ്ഥാൻ. പ്രവചനാതീതമാണ് രാജസ്ഥാൻ രാഷ്ട്രീയം. 200 സീറ്റുകളിൽ 166 സീറ്റുകളും തുടർച്ചയായി ഒരു പാർട്ടിയെയും ജയിപ്പിക്കുന്നവരല്ല എന്നതും ശ്രദ്ധേയമാണ്. ഇക്കുറിയും രാജസ്ഥാൻ ആ പതിവ് തെറ്റിച്ചില്ല.
കോൺഗ്രസ് ഭരണത്തുടർച്ച എന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ബിജെപിയുടെ അടിസ്ഥാന വോട്ടുകൾ കുറയുന്നില്ല എന്നതും കോൺഗ്രസിൽ നിന്ന് പോയ വോട്ടുകൾ തിരികെയെത്തുന്നില്ല എന്നതും കൂടിച്ചേർന്നതായിരുന്നു രാജസ്ഥാന്റെ രാഷ്ട്രീയ ചരിത്രം. 2018 ൽ 100 സീറ്റുകൾ നേടി കോൺഗ്രസ് തിരഞ്ഞെടുപ്പ് പാസായെങ്കിലും 34 സീറ്റുകളിലും അയ്യായിരത്തിൽ താഴെയായിരുന്നു ഭൂരിപക്ഷം. ഒൻപതിടത്ത് കടന്നു കൂടിയത് ആയിരത്തിൽ താഴെ വോട്ടുകളുടെ ബലത്തിലും. 39.8 ശതമാനമായിരുന്നു കോണ്‍ഗ്രസിന്റെ വോട്ട് വിഹിതമെങ്കിൽ 38.7 വരെ ബിജെപി കുതിച്ചെത്തി. 22 ലക്ഷം കന്നി വോട്ടർമാരുണ്ടായിരുന്ന ഈ തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതത്തിലെ ഇടിവ് കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പിൽ മാത്രമായിരിക്കില്ല ദോഷം ചെയ്യുക.
∙ ഫലം കാണാതെ ജാതി സർവേ
ബിഹാറിൽ ജാതി സെൻസസ് നടത്തുമെന്ന നിതിഷ് കുമാറിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അതിന്റെ സാധ്യത മനസ്സിലാക്കിയ ആളാണ് ഗെലോട്ട്. രാജസ്ഥാനിലും ജാതി സർവേ നടത്തുമെന്നു പ്രഖ്യാപിച്ച ഗെലോട്ട് വ്യത്യസ്ത ജാതി, സമുദായ വിഭാഗങ്ങൾക്കായി 8 പ്രത്യേക ക്ഷേമബോർഡുകളും രൂപീകരിച്ചിരുന്നു. ജാതി രാഷ്ട്രീയം നിർണായകമായ രാജസ്ഥാനിൽ സ്ഥാനാർഥിപ്പട്ടികയിലും ഒബിസി വിഭാഗത്തിന് മികച്ച പ്രാതിനിധ്യം നൽകി. ഒബിസി സമുദായങ്ങൾക്കായി 72 സീറ്റുകളാണ് കോൺഗ്രസ് നീക്കിവച്ചത്. കോണ്‍ഗ്രസ് എംഎൽഎമാർക്ക് എതിരെയുള്ള ഭരണവിരുദ്ധ വികാരം മറികടക്കാൻ മീണ, മാലി, മുസ്‌ലിം വിഭാഗങ്ങളുടെ വോട്ടുകൾ നിർണായകമാണെന്നായിരുന്നു കോൺഗ്രസിന്റെ സർവേ ഫലം. ഈ മൂന്നുവിഭാഗങ്ങളിലും കൂടി ജനസംഖ്യയുടെ 23 ശതമാനമാണ് ഉൾപ്പെടുന്നത്. മാലി വിഭാഗത്തിൽപ്പെട്ട ഗെലോട്ട്, താൻ അതിൽ അഭിമാനിക്കുന്നു എന്നു പറയുന്ന തിരഞ്ഞെടുപ്പ് വിഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു.
പക്ഷേ, ജാതി രാഷ്ട്രീയം ഇക്കുറി കോൺഗ്രസിനോട് കനലിൽ ചവിട്ടി കണക്ക് ചോദിച്ച കാഴ്ചയാണ് രാജസ്ഥാൻ കണ്ടത്. 2018 ൽ രാജസ്ഥാൻ – ആർഎൽഡി സഖ്യം നേടിയ 101 സീറ്റുകളിൽ 42 എണ്ണവും കിഴക്കന്‍ രാജസ്ഥാനിൽ നിന്നുള്ളതായിരുന്നു. ഗുജ്ജർ, മേവർ വിഭാഗങ്ങൾക്ക് മുൻതൂക്കമുള്ളമുള്ള മണ്ഡലങ്ങളിൽ ബിജെപിയെ നിലം തൊടീക്കാതെ നേടിയ വിജയമാണ് അന്ന് കോൺഗ്രസിനെ തുണച്ചതെങ്കിൽ ഇക്കുറി കോൺഗ്രസിനെ തോൽപ്പിച്ചതും അതേ മണ്ഡലങ്ങളാണ്. ബിജെപി പ്രചാരണത്തിന്റെ തുടക്കമായിരുന്ന പരിവർത്തൻ യാത്ര മുതൽ തന്നെ കിഴക്കൻ രാജസ്ഥാൻ കേന്ദ്രീകരിച്ച ബിജെപി കോൺഗ്രസിന് എതിരെയുള്ള ഗുജ്ജറുകളുടെ വികാരം ആളിക്കത്തിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. ജാട്ട്, രജപുത്രർ സമുദായത്തിന്റ വോട്ടുകൾ പിടിക്കാൻ സ്ഥാനാർഥികളുടെ എണ്ണം കൂട്ടിയും രാജകുടുംബത്തിൽ നിന്ന് സ്ഥാനാർഥികളെ നിർത്തിയും ബിജെപി ആദ്യം മുതൽ നടത്തിയ ഇടപെടൽ വോട്ടുബാങ്കുകളായി മാറുകയും ചെയ്തു.
∙ പാർട്ടിപ്പോരിന് ഇടം കൊടുക്കാതെ ബിജെപി
അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലായിരുന്നു കോൺഗ്രസിൽ ഉൾപ്പാർട്ടി പോരെങ്കിൽ ബിജെപിയിൽ അത് വസുന്ധര രാജയും ബിജെപി കേന്ദ്രനേതൃത്വവും തമ്മിലായിരുന്നു. 2013 ൽ 200 ൽ 163 സീറ്റും നേടി ബിജെപി രാജസ്ഥാൻ തൂത്തുവാരിയത് വസുന്ധരയുടെ നേതൃത്വത്തിലാണ്. രണ്ടുവട്ടം മുഖ്യമന്ത്രിയായ വസുന്ധര മോദിയുടെയോ അമിത്ഷായുടെയോ ചൊൽപ്പടിക്കു നിൽക്കുന്നയാളല്ല എന്നതു കൊണ്ടുതന്നെ വസുന്ധരയെ ഒഴിവാക്കുക എന്ന അജൻഡയിലാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതും. ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയിൽ പോലും വസുന്ധരയുടെ പേരുണ്ടായിരുന്നില്ല. പക്ഷേ, ഉൾപ്പാർട്ടി പോര് കോൺഗ്രസിനെ നിലംപരിശാക്കിയപ്പോൾ അതെങ്ങനെ നിയന്ത്രിച്ചു നിർത്തി എന്ന പാഠമാണ് രാജസ്ഥാനിൽ ബിജെപി മുന്നോട്ടു വക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനാർഥിയായി ഒരാളുടെയും പേര് ഉയർത്തിക്കാട്ടാതെയായിരുന്നു ബിജെപിയുടെ പ്രചരണം. മോദിയുടെ ഇന്ത്യ എന്ന പേരിൽ മാത്രമാണ് ബിജെപി പ്രചാരണം നയിച്ചതും വോട്ട് തേടിയതും. വസുന്ധരയുടെ അനുയായികൾ തെരുവിലിറങ്ങുമെന്നായപ്പോൾ അവർക്ക് സീറ്റ് നൽകിയെങ്കിലും മുഖ്യമന്ത്രി സ്ഥാനാർഥി എന്ന നിലയിൽ വസുന്ധരയുടെ പേര് ഒരിടത്തും പറയാതിരിക്കാനും ബിജെപി ശ്രദ്ധിച്ചു. വസുന്ധര രാജെയെ ഒതുക്കിയതിലുള്ള രജപുത്ര പ്രതിഷേധം ഇത്തവണ മേവാറിനെ ബാധിക്കാതിരിക്കാനാണ് റാണാ പ്രതാപിന്റെ വംശപാരമ്പര്യമുള്ള വിശ്വരാജ് സിങ്ങിനെ ബിജെപി രംഗത്തിറക്കിയത്. രാജവംശത്തിൽപ്പെട്ട ദിയാകുമാരിയെയും രംഗത്തിറക്കിയതോടെ രജപുത്രവോട്ടുകളെ പിടിച്ചു നിർത്താനും ബിജെപിക്കായി. നത്‌ദ്വാരാ മണ്ഡലത്തിൽ വിശ്വരാജ് സിങ് മേവാറും വിദ്യാധർ നഗറിൽ ദിയാകുമാരിയും പാർട്ടി ഏൽപ്പിച്ച ദൗത്യം കൃത്യമായി നിറവേറ്റി.
∙ എന്താണ് ഇനി കാത്തിരിക്കുന്നത്?
രാജസ്ഥാൻ തിരഞ്ഞെടുപ്പ് ഫലം മൂന്നു നേതാക്കളുടെ രാഷ്ട്രീയ ഭാവി കൂടി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ്. സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നൽകാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ 5 വർഷമായി രാജസ്ഥാനിൽ തുടരുന്ന രാഷ്ട്രീയ യുദ്ധം അവസാനിക്കുന്നത് ഗെലോട്ട് എന്ന വന്മരത്തെ വീഴ്ത്തിക്കൊണ്ടാണ്. ജനക്ഷേമപദ്ധതികൾ വഴി പേരെടുത്തെങ്കിലും പ്രാദേശിക തലത്തിലെ ഭരണവിരുദ്ധ വികാരം ഒരു നേതാവ് എന്ന നിലയിൽ ഗെലോട്ടിന്റെ വീഴ്ചയായി അവശേഷിക്കും. സച്ചിൻ പൈലറ്റുമായി സമവായത്തിന് തയാറാവുകയും ഒരു വർഷമെങ്കിലും മുഖ്യമന്ത്രി സ്ഥാനം കൈമാറുകയും ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ രാജസ്ഥാന്റെ വിധി മറ്റൊന്നായേനേ. സമുദായ സമവാക്യങ്ങൾ നിർണായകമായ രാജസ്ഥാനിൽ ഗുജ്ജർ സമുദായത്തിന്റെ എതിർപ്പിന് കോൺഗ്രസ് ഇനിയും വില കൊടുക്കേണ്ടി വന്നേക്കാം. ഹൈക്കമാൻഡിന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച 72കാരനായ ഗെലോട്ടിന് ഇനി ഒരു തിരിച്ചുവരവിന് സാധ്യത കുറവാണ്.
സച്ചിൻ പൈലറ്റിനെ കാത്തിരിക്കുന്നതും 2013 ൽ ഏറ്റെടുത്ത അതേ ഉത്തരവാദിത്തമാണ്. ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലിലെ ഈ തോൽവി പൈലറ്റിന്റെ രണ്ടാം ഇന്നിങ്സിന് വഴി തുറക്കുമോയെന്നും കണ്ടറിയണം. 2018 ൽ രാജസ്ഥാനിലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചെങ്കിലും പിന്നാലെ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ 25 സീറ്റിലും ബിജെപി വിജയിക്കുകയും ചെയ്തിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ ഇനി ലോക്സഭയിൽ ബിജെപിയുടെ 25 സിറ്റിങ് സീറ്റുകളോടാണ് കോൺഗ്രസിന് പൊരുതേണ്ടത്.
അതേസമയം തിരഞ്ഞെടുപ്പ് വിജയത്തോടെ മുഖ്യമന്ത്രി ആരെന്ന തർക്കങ്ങൾക്കാണ് ഇനി ബിജെപി ഉത്തരം കണ്ടെത്തേണ്ടത്. മുഖ്യമന്ത്രി സ്ഥാനാർഥിയായി ആരുടേയും പേര് ഉയർത്തിക്കാട്ടാതെയാണ് പ്രചാരണം മുന്നോട്ടുപോയതെങ്കിലും പാർട്ടിയിലെ കരുത്തയായ വസുന്ധര രാജ അവകാശവാദം ഉന്നയിക്കുമെന്നുറപ്പ്. കേന്ദനേതൃത്വത്തിന്റെ അതൃപ്തി മറികടന്നും വസുന്ധരയ്ക്കൊപ്പം നിൽക്കുന്ന എംഎൽഎമാർ പാർട്ടിയിലുള്ളതിനാൽ അത് മറികടക്കുക അത്ര എളുപ്പമാവില്ല. 2020 ൽ സച്ചിൻ പൈലറ്റിന്റെ പിന്തുണയോടെ രാജസ്ഥാനിൽ അധികാരം പിടിക്കാനുള്ള ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ശ്രമം നടക്കാതെ പോയതും അതിന് വസുന്ധരയുടെ പിന്തുണ ഇല്ലാതിരുന്നതു കൊണ്ടാണ്. വസുന്ധരയുടെ ‘വിമതരും’ രാജസ്ഥാനിൽ മത്സരംഗത്തുണ്ടായിരുന്നു.
അധികാരം പിടിക്കാൻ സ്വതന്ത്രരും വിമതരും നിർണായക സ്വാധീനമാവാറുള്ള രാജസ്ഥാനിൽ ഇനി പോര് മുഖ്യമന്ത്രി കസേരയ്ക്കാണ്. രാജസ്ഥാനിലെ പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോർ, രാജസ്ഥാനിലെ ബിജെപി അധ്യക്ഷൻ സതീഷ് പൂനിയ എന്നിവർ മുഖ്യമന്ത്രിപ്പട്ടികയിൽ ഇടം പിടിച്ചിരുന്നെങ്കിലും പരാജയപ്പെട്ടതോടെ ബാബ ബാലക് നാഥ്, ഗജേന്ദ്രസിങ് ഷെഖാവത്ത്, , ദിയാ കുമാരി തുടങ്ങിയവർ തമ്മിലാണ് ഇനി പോര്. സമുദായ സമവാക്യങ്ങളിൽ ബിജെപി ആരെ വാഴിക്കുമെന്നാണ് ഇനി അറിയേണ്ടത്.