‘ഇങ്ങനെയാണ് മുന്നോട്ടുള്ള കാര്യങ്ങളെങ്കിൽ ‘ഇന്ത്യ’ മുന്നണിക്ക് വിജയിക്കാൻ കഴിയില്ല. കോൺഗ്രസ് ഡിസംബർ ആറിന് മുന്നണിയിലെ ചില നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. മൂന്നു മാസത്തിനു ശേഷമാണ് അവർക്ക് മുന്നണിയെക്കുറിച്ച് ഓർമ വന്നത്. അവർക്ക് എന്താണ് നാട്ടിൽ നടക്കുന്നതെന്ന് മനസിലായില്ലെന്ന് തോന്നുന്നു. ഞങ്ങൾ ഒറ്റയ്ക്കേ ഇനി മത്സരിക്കുന്നുള്ളൂ. ബിജെപിയെ ഈ വിജയത്തിന്റെ പേരിൽ അഭിനന്ദിക്കണം’, പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവും ജമ്മു–കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്.

‘ഇങ്ങനെയാണ് മുന്നോട്ടുള്ള കാര്യങ്ങളെങ്കിൽ ‘ഇന്ത്യ’ മുന്നണിക്ക് വിജയിക്കാൻ കഴിയില്ല. കോൺഗ്രസ് ഡിസംബർ ആറിന് മുന്നണിയിലെ ചില നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. മൂന്നു മാസത്തിനു ശേഷമാണ് അവർക്ക് മുന്നണിയെക്കുറിച്ച് ഓർമ വന്നത്. അവർക്ക് എന്താണ് നാട്ടിൽ നടക്കുന്നതെന്ന് മനസിലായില്ലെന്ന് തോന്നുന്നു. ഞങ്ങൾ ഒറ്റയ്ക്കേ ഇനി മത്സരിക്കുന്നുള്ളൂ. ബിജെപിയെ ഈ വിജയത്തിന്റെ പേരിൽ അഭിനന്ദിക്കണം’, പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവും ജമ്മു–കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഇങ്ങനെയാണ് മുന്നോട്ടുള്ള കാര്യങ്ങളെങ്കിൽ ‘ഇന്ത്യ’ മുന്നണിക്ക് വിജയിക്കാൻ കഴിയില്ല. കോൺഗ്രസ് ഡിസംബർ ആറിന് മുന്നണിയിലെ ചില നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. മൂന്നു മാസത്തിനു ശേഷമാണ് അവർക്ക് മുന്നണിയെക്കുറിച്ച് ഓർമ വന്നത്. അവർക്ക് എന്താണ് നാട്ടിൽ നടക്കുന്നതെന്ന് മനസിലായില്ലെന്ന് തോന്നുന്നു. ഞങ്ങൾ ഒറ്റയ്ക്കേ ഇനി മത്സരിക്കുന്നുള്ളൂ. ബിജെപിയെ ഈ വിജയത്തിന്റെ പേരിൽ അഭിനന്ദിക്കണം’, പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവും ജമ്മു–കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഇങ്ങനെയാണ് മുന്നോട്ടുള്ള കാര്യങ്ങളെങ്കിൽ ‘ഇന്ത്യ’ മുന്നണിക്ക് വിജയിക്കാൻ കഴിയില്ല. കോൺഗ്രസ് ഡിസംബർ 6ന് മുന്നണിയിലെ ചില നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. 3 മാസത്തിനു ശേഷമാണ് അവർക്ക് മുന്നണിയെക്കുറിച്ച് ഓർമ വന്നത്. അവർക്ക് എന്താണ് നാട്ടിൽ നടക്കുന്നതെന്ന് മനസ്സിലായില്ലെന്ന് തോന്നുന്നു. ഞങ്ങൾ ഒറ്റയ്ക്കേ ഇനി മത്സരിക്കുന്നുള്ളൂ. ബിജെപിയെ ഈ വിജയത്തിന്റെ പേരിൽ അഭിനന്ദിക്കണം’, പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവും ജമ്മു–കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്. ഒരുപക്ഷേ, പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളിലെ മിക്ക നേതാക്കളും ചിന്തിക്കുന്ന കാര്യം തന്നെയാണ് ഒമർ അബ്ദുല്ലയുടെ വാക്കുകളായി പുറത്തുവന്നതെന്നും കരുതാവുന്നതാണ്.

കാരണം, ബിജെപിയുടെ തിരഞ്ഞെടുപ്പു വിജയങ്ങൾ സൂചിപ്പിക്കുന്നത് അതാണ്. അങ്ങനെയെങ്കിൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം എന്തൊക്കെ മാറ്റങ്ങളായിരിക്കും കൊണ്ടുവരിക? 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരു ‘‍ഡ്രസ് റിഹേഴ്സൽ’ ആയിരുന്നോ 5 സംസ്ഥാനങ്ങളിലേക്ക് നടന്ന പ്രചാരണം? മുഖ്യമന്ത്രിമാരെയും പാർട്ടി സംസ്ഥാന നേതാക്കളെയും അപ്രസക്തരാക്കി, പാർലമെന്റ് തിരഞ്ഞെടുപ്പിലെ മാതൃകയിൽ പ്രചാരണം നടത്തിയ ബിജെപി ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പി’ലേക്ക് അതിവേഗം അടുക്കുകയാണോ? എന്തൊക്കെയാണ് തിര‍ഞ്ഞെടുപ്പിൽ നിർണായകമായത്? കോൺഗ്രസിന് പിഴച്ചതും ബിജെപി ലക്ഷ്യം കണ്ടതും എന്താണ്?

ഡൽഹിയിലെ ബിജെപി കേന്ദ്ര ഓഫിസിനു സമീപം നരേന്ദ്ര മോദിയുടെ കട്ടൗട്ടുമായി പോകുന്ന പ്രവർത്തകൻ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ADVERTISEMENT

 

∙ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിയുടെ ജൈത്രയാത്ര

ബിജെപി ഇപ്പോൾ തനിച്ചു ഭരിക്കുന്നത് 12 സംസ്ഥാനങ്ങളിലാണ്. ഹിന്ദി ഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനങ്ങളായ ഉത്തർ പ്രദേശ്, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, എന്നിവയ്ക്കു പുറമെ അസം, ഗോവ, ത്രിപുര, മണിപ്പുർ, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലാണ് ബിജെപി ഭരണമുള്ളത്. ഇതിനു പുറമെ മഹാരാഷ്ട്ര, മേഘാലയ, നാഗാലാൻഡ്, സിക്കിം എന്നിവിടങ്ങളിൽ ബിജെപി ഭരണത്തിലെ സഖ്യകക്ഷിയാണ്. അതായത് ബിജെപി തനിച്ചു ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമുള്ള ലോക്സഭാ സീറ്റുകളുടെ എണ്ണം 204 ആണ്. ഇതിനു പുറമെ മഹാരാഷ്ട്രയിലെ 48 സീറ്റുകളുടെ വിഹിതമടക്കമുണ്ട്. 2014ലേയും 2019ലേയും ലോക്സഭാ തിരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ ഈ സീറ്റുകളിൽ ഭൂരിഭാഗവും ബിജെപി നേടിയിരുന്നു എന്നു കാണാം. ലോക്സഭാ തിര‍ഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ 3 സംസ്ഥാനങ്ങളിലും സമഗ്രാധിപത്യം നേടിയതോടെ 2024ലും വിജയിക്കുമെന്ന് ബിജെപിക്ക് ആത്മവിശ്വാസം കൂടിയിട്ടുണ്ട്.

Show more

കോൺഗ്രസ് ആകട്ടെ, കർണാടക, ഹിമാചൽ‌ പ്രദേശ്, ഇപ്പോൾ തെലങ്കാന എന്നിങ്ങനെ 3 സംസ്ഥാനങ്ങളിൽ തനിച്ച് ഭരണത്തിലുണ്ട്. ബിഹാർ, ജാർഖണ്ഡ്, തമിഴ്നാട് എന്നിവിടങ്ങളിൽ ഭരണകക്ഷിയുടെ ഭാഗവുമാണ്. ഡൽഹിയും പഞ്ചാബും ഭരിക്കുന്ന ആം ആദ്മി പാർട്ടിയാണ് ഇക്കാര്യത്തിൽ മൂന്നാമത്. കഴിഞ്ഞ വർഷം ഗുജറാത്തും ത്രിപുരയും വിജയിച്ച ബിജെപിക്ക് പക്ഷേ, കർണാടകയും ഹിമാചൽ പ്രദേശും നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പായി തങ്ങൾക്കനുകൂലമായി വലിയെ തോതിലുള്ള അനുകൂല സാഹചര്യം ബിജെപിക്ക് ആവശ്യമായിരുന്നു. അതാണ് ബിജെപിക്ക് വലിയ അടിത്തറയുള്ള സംസ്ഥാനങ്ങളിലെ ഭരണം പിടിച്ചതിലൂടെ അരക്കിട്ടുറപ്പിച്ചിരിക്കുന്നത്. പ്രധാന കാര്യം ഈ സംസ്ഥാനങ്ങളെല്ലാം തന്നെ ബിജെപി കോൺഗ്രസുമായി നേരിട്ട് ഏറ്റുമുട്ടുന്നവയാണ് എന്നതാണ്. ലോക്സഭാ തിര‍ഞ്ഞെടുപ്പിനു പോകുന്നതിനു മുമ്പു തന്നെ അവിടെ വ്യക്തമായ മേൽക്കൈ ബിജെപി നേടിക്കഴിഞ്ഞു.

ബിജെപി പ്രചരണ റാലിയിൽ നിന്ന് (ഫയൽ ചിത്രം)
ADVERTISEMENT

∙ തുടരുന്ന മോദി തരംഗം, വോട്ടു ചോദിച്ചതും മോദിയുടെ പേരിൽ

2013ൽ നരേന്ദ്ര മോദിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു ശേഷം ആരംഭിച്ച ‘മോദി തരംഗ’ത്തിന് 10 വർഷമായിട്ടും മങ്ങലേറ്റിട്ടില്ല എന്നു വ്യക്തമാക്കുന്ന തിരഞ്ഞെടുപ്പു ഫലം കൂടിയാണ് ഇത്തവണത്തേത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജനമനസ്സുകളെ എങ്ങനെ കൈയിലെടുക്കണമെന്ന് വ്യക്തമായി അറിയാവുന്ന നേതാവു കൂടിയാണ് മോദി എന്നതിനും ഈ തിരഞ്ഞെടുപ്പ് തെളിവാണ്. ഇത്തവണ തിരഞ്ഞെടുപ്പ് നടന്ന 4 സംസ്ഥാനങ്ങളിലും ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനാർഥികൾ ഉണ്ടായിരുന്നില്ല. രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യയും മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാനും ഛത്തീസ്ഗഡിൽ രമൺ സിങ്ങും മനസ്സില്ലാ മനസ്സോടെയാണെങ്കിലും ഈ യാഥാർഥ്യം അംഗീകരിച്ചവരാണ്. മോദിയേക്കാൾ കൂടുതൽ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന ആളാണ് മധ്യപ്രദേശിൽ ചൗഹാൻ. എന്നാൽ മോദിയുടെ പേരിൽ വോട്ടു ചോദിക്കാനായിരുന്നു ബിജെപിയുടെ തീരുമാനം. തിരഞ്ഞെടുപ്പു ഫലം വരുമ്പോൾ ‘മോദി ജനമനസ്സുകളിലുണ്ട്, അതിന്റെ പ്രതിഫലനമാണ് കണ്ടത്’ എന്ന് സംസ്ഥാന നേതാക്കൾ വാഴ്ത്തുകയും ചെയ്യുന്നു.

പ്രതിപക്ഷമടക്കം ഒട്ടേറെ ആരോപണങ്ങൾ കഴിഞ്ഞ ഒമ്പതു വർഷങ്ങൾക്കിടയിൽ ഉയർന്നു വന്നിട്ടുണ്ടെങ്കിലും മോദിയുടെ പ്രതിച്ഛായയ്ക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ല എന്നതിന്റെ തെളിവു കൂടിയായി ഇത്തവണത്തെ തിര‍ഞ്ഞെടുപ്പു ഫലത്തെ ചൂണ്ടിക്കാട്ടുന്നവരുണ്ട്. മോദിയുടെ കീഴിൽ രാജ്യം പുരോഗതി പ്രാപിച്ചു, അഴിമതി ഇല്ലാതാക്കി, ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നു, പാവപ്പെട്ടവരെ സംരക്ഷിക്കുന്നു തുടങ്ങിയവ അടക്കം ഒട്ടേറെ കാര്യങ്ങൾ മോദി ഭരണത്തിന്റെ ബാക്കിപത്രമായി ബിജെപി അടക്കമുള്ള സംഘപരിവാർ സംഘടനകൾ പ്രചരിപ്പിക്കാറുണ്ട്. ഇത്തരത്തിൽ ഒരു പ്രതീതി നിലനിൽക്കുന്നതു കൊണ്ടു കൂടിയാവാം സംസ്ഥാന നേതാക്കളും വിഷയങ്ങളും വിട്ട് മോദിയുടെ മാത്രം പ്രതിച്ഛായയുടെ പുറത്ത് തിര‍ഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി തീരുമാനിച്ചത്. അതാകട്ടെ, ഫലം കാണുകയും ചെയ്തു. അടുത്ത 5 വർഷത്തേക്ക് കൂടി പാവപ്പെട്ടവർക്കുള്ള റേഷൻ വിതരണം സൗജന്യമായി നടപ്പാക്കുമെന്ന് മോദി പ്രഖ്യാപിച്ചത് ഛത്തീസ്ഗഡിലെ പ്രചാരണയോഗത്തിലാണ്. ഇത്തരത്തിൽ ജനങ്ങളെ ആകർ‌ഷിക്കുന്ന പദ്ധതികൾ നടപ്പാക്കുകയും അത് അവരിലേക്ക് കൃത്യമായി എത്തിക്കാനും സാധിക്കുന്നു എന്നതു കൂടിയാണ് ഈ മോദി തരംഗം വിജയിക്കാൻ കാരണം. 2024 പൊതുതിര‍ഞ്ഞെടുപ്പിൽ ഈ മോദി തരംഗം തുടരുമോ എന്നതാണ് പ്രധാന കാര്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo courtesy: X/ NarendraModi)

∙ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, നടന്നത് റിഹേഴ്സലോ സെമി ഫൈനലോ

ADVERTISEMENT

ഈ വിധിയെഴുത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കും. ഏറെ ചർച്ചയിലുള്ള ചോദ്യമാണിത്. 2024 ഏപ്രില്‍–മെയ് മാസങ്ങളിലായാണ് പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടത്. 2019ൽ രണ്ടാം തവണ അധികാരത്തിൽ വന്നതിനു ശേഷം ബിജെപിയെ സംബന്ധിച്ച് നിർണായകമായ ഒട്ടേറെ കാര്യങ്ങൾ നടന്നിട്ടുണ്ട്. ജമ്മു–കശ്മിരീന് പ്രത്യേകാവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ 370–ാം വകുപ്പ് എടുത്തുകള‍ഞ്ഞത് അടക്കമുള്ള കാര്യങ്ങളുണ്ട്. പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത് 2023ലാണ്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതു സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടതും രണ്ടാം മോദി ഭരണത്തിലാണ്. അയോധ്യയിൽ 2024 ജനുവരിയിലാണ് രാമക്ഷേത്രം തുറക്കുന്നത്. ബിജെപിയെ സംബന്ധിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് പോകാൻ ഇതിലും അനുകൂലമായ സാഹചര്യങ്ങൾ അധികമില്ല. ഇതിന്റെ തെളിവായി വേണമെങ്കിൽ മൂന്നു സംസ്ഥാനങ്ങളിലെ വിജയം ചൂണ്ടിക്കാണിക്കാൻ കഴിയും. ഇതിനൊപ്പമാണ് ജനക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും മറ്റും.

വിഷയത്തോട് കോൺഗ്രസ് അകലം പാലിക്കാൻ ശ്രമിച്ചിരുന്നു എങ്കിലും സഖ്യകക്ഷിയെന്ന നിലയിൽ ഡിഎംകെ നടത്തിയ പ്രസ്താവനയുടെ ഭാരം കോൺഗ്രസിനും വന്നു േചർന്നു എന്ന് സാരം. സനാതൻ ധർമയെ അവഹേളിച്ചതാണ് കോൺഗ്രസിന്റെ പരാജയത്തിനു കാരണമായതെന്ന പ്രസ്താവനകളും പുറത്തുവന്നിട്ടുണ്ട്. മധ്യപ്രദേശിലടക്കം ഒബിസിെയ മുൻ നിർത്തി ജാതി സെൻസസ് വിഷയം കൊണ്ടുവരാനുള്ള കോണ്‍ഗ്രസ് ശ്രമവും വിജയം കണ്ടില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനകൾ. മുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൗഹാൻ ഒബിസി വിഭാഗത്തിൽ നിന്നുള്ള ആളാണ് എന്നതു കൊണ്ടു തന്നെ കോൺഗ്രസ് പ്രചരണം ലക്ഷ്യം തെറ്റി തുടങ്ങിയ വില‌യിരുത്തലുകളാണ് പുറത്തുവരുന്നത്. 

∙ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വരുമോ?

ഒരു മുഖ്യമന്ത്രിയും രണ്ട് മുൻ മുഖ്യമന്ത്രിമാരും മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള ഒട്ടേറെ നേതാക്കളുമുണ്ടായിട്ടും നാല് സംസ്ഥാനങ്ങളിലേക്കും മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടാൻ ബിജെപി തയാറായില്ല. മോദിയുടെ േപരിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന് സംസ്ഥാന നേതാക്കളടക്കം പറയുകയും ചെയ്തു. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുമെന്ന തങ്ങളുടെ പ്രഖ്യാപിത പദ്ധതിയുടെ ഒരു ‘പൂർണ റിഹേഴ്സൽ’ ആയിരുന്നോ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് എന്ന ന്യായമായും സംശയിക്കാവുന്നതാണ്. സംസ്ഥാനങ്ങളിലെ ജനക്ഷേമ പദ്ധതികൾ ചർച്ചയിലുണ്ടെങ്കിൽപ്പോലും പാർലമെന്റ് തിര‍ഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന പ്രചരണ പരിപാടികളായിരുന്നു ബിജെപി നടത്തിയത്. അതിനെ 2024ന്റെ സെമി ഫൈനലായും മറ്റും വിശേഷിപ്പിക്കുമ്പോൾ തന്നെ മോദിയെ മുൻനിർത്തിയുള്ള പ്രചരണം നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഫലം കണ്ടു എന്നതാണ് ബിജെപിയെ ആകർഷിക്കുന്ന കാര്യങ്ങളിലൊന്ന്.

 

മണിപ്പുർ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് ‘ഇന്ത്യ’ പ്രതിപക്ഷ സഖ്യത്തിലെ അംഗങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു. ചിത്രം : മനോരമ

∙ ലക്ഷ്യത്തിലെത്താതെ ജോഡോ യാത്ര, ‘ഇന്ത്യ’യെ ആരു നയിക്കും

കർണാടക തിരഞ്ഞെടുപ്പ് വിജയിച്ചു, രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’ വലിയ വിജയമായി; ഈ രണ്ടു കാര്യങ്ങളിൽ വിശ്വാസമർപ്പിച്ചായിരുന്നു കോൺഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. ബിജെപിയെ നേരിടാൻ രൂപം കൊടുത്ത പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ രൂപം കൊണ്ടതും ഈ സംസ്ഥാന തിര‍ഞ്ഞെടുപ്പുകൾക്ക് തൊട്ടു മുമ്പാണ്. കർണാടക തിരഞ്ഞെടുപ്പു ഫലം പ്രതിപക്ഷ കക്ഷികൾക്കിടയിൽ കുറച്ചൊരു മേൽക്കൈ കോൺഗ്രസിന് നേടിക്കൊടുക്കുകയും ചെയ്തിരുന്നു. എങ്കിലും നേതൃസ്ഥാനത്തെ ചൊല്ലി മുറുമുറുപ്പുകൾ ഏതു നിമിഷവും ഉയരാമെന്നിരിക്കെ, ഇത്തവണ നടന്ന തിരഞ്ഞെടുപ്പിൽ ഏതാനും സംസ്ഥാനങ്ങളിൽ വിജയിക്കേണ്ടത് കോൺഗ്രസിന്റേയും ആവശ്യമായിരുന്നു. എന്നാൽ കോൺഗ്രസിന്റെ വിലപേശൽ ശേഷി ഇടിഞ്ഞിരിക്കുന്നു എന്നാണ് ഒമർ അബ്ദുല്ല മുതലുള്ളവരുടെ പ്രസ്താവന തെളിയിക്കുന്നത്.

ബിജെപി വിജയിച്ചതല്ല, മറിച്ച് കോൺഗ്രസ് തോൽക്കുകയാണ് ഉണ്ടായത് എന്ന തൃണമൂൽ കോണ്‍‌ഗ്രസിന്റെ പ്രതികരണവും ഇത് വ്യക്തമാക്കുന്നു. ഡിസംബർ ആറിന് കോൺഗ്രസ് ‘ഇന്ത്യ’ പ്രതിപക്ഷ സഖ്യത്തിന്റെ യോഗം വിളിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ സമാജ്‍വാദി പാർട്ടിക്ക് ഏതാനും സീറ്റുകൾ നൽകാൻ പോലും തയാറാകാതിരുന്ന പാർട്ടിയാണ് കോണ്‍ഗ്രസ് എന്ന വിമർശനം ഉയരുന്നുണ്ട്. സഖ്യത്തിലെ കക്ഷികൾ തുല്യരായിരിക്കണമെന്നും കോൺഗ്രസ് ‘വല്യേട്ടൻ’ കളിക്കരുതെന്നും മുമ്പു തന്നെ പ്രതിപക്ഷ കക്ഷികൾ വിമർശിച്ചിട്ടുണ്ട്. കോൺഗ്രസ് നഷ്ടപ്പെട്ട സ്വാധീനം എങ്ങനെ തിരിച്ചു പിടിക്കും എന്നതും കോൺഗ്രസിനെ മുൻനിർത്തിയുളള ഒരു കൂട്ടായ്മയ്ക്ക് പ്രതിപക്ഷ പാർട്ടികൾ ഇനി തയാറാകുമോ എന്നതും പ്രധാനമാണ്.

കമൽനാഥ്, രാഹുൽ., പ്രിയങ്ക ഗാന്ധി എന്നിവർ ഭാരത് ജോഡോ യാത്രക്കിടെ (File Photo: PTI)

∙ സനാതന ധർമ വിവാദം, ഒബിസി വാദം തിരിച്ചടിച്ചു?

ഇന്ത്യ മുന്നണിയിലെ പ്രധാന കക്ഷികളിലൊന്നായ ഡിഎംകെയുടെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ തുടങ്ങിവച്ച ‘സനാതന‌’ വിവാദവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ കുഴിതോണ്ടാൻ കാരണമായിട്ടുണ്ട് എന്ന വിലയിരുത്തലുകൾ ഉണ്ടാകുന്നുണ്ട്. ഇതു സംബന്ധിച്ച പ്രസ്താവനകൾ ഉണ്ടായപ്പോൾ തന്നെ തിരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിക്കാൻ ഇടയാക്കും തുടങ്ങിയ കാര്യങ്ങൾ പ്രതിപക്ഷ നിരയിൽ ഉയർന്നിരുന്നു. തമിഴ്നാട്ടിലെ സാഹചര്യമല്ല ഉത്തരേന്ത്യയിൽ ഉള്ളതെന്നും അതിനാൽ ആ മേഖലകളിലെ പാർട്ടികളെ കൂടി കണക്കിലെടുത്തു വേണം ഇത്തരം പ്രസ്താവനകൾ നടത്താൻ തുടങ്ങിയ പ്രസ്താവനകളും പുറത്തു വന്നിരുന്നു. അതുകൊണ്ടു കൂടിയാവണം, വിവാദത്തിന് എത്രയും വേഗം തിരശീലയിടാൻ മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ മുന്നിട്ടിറങ്ങിയത്. ഇത്തരം വിവാദങ്ങളെ കൃത്യമായി ഉപയോഗിക്കാനറിയാവുന്ന ബിജെപി ഈ പ്രസ്താവനയുടെ പേരിൽ രാഷ്ട്രീയ നേട്ടം കൊയ്യുമെന്ന മുന്നറിയിപ്പുകളും ഉയർന്നിരുന്നു. അത് തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ പ്രതിഫലിക്കുകയും ചെയ്തു.

അതുകൊണ്ടു തന്നെ ബിജെപിയുടെ തീവ്ര ഹിന്ദുത്വയോട് അത്ര കടുപ്പത്തിലല്ലെങ്കിൽ പോലും അതേ മാർഗത്തിൽ കൂടി പ്രവർത്തിക്കാൻ ശ്രമിച്ച മധ്യപ്രദേശ്, ഛത്തീസ്ഗഡ് പോലുള്ള സംസ്ഥാനങ്ങളിൽ തി‌രിച്ചടിയുണ്ടാവുകയും ചെയ്തു. വിഷയത്തോട് കോൺഗ്രസ് അകലം പാലിക്കാൻ ശ്രമിച്ചിരുന്നു എങ്കിലും സഖ്യകക്ഷിയെന്ന നിലയിൽ ഡിഎംകെ നടത്തിയ പ്രസ്താവനയുടെ ഭാരം കോൺഗ്രസിനും വന്നു േചർന്നു എന്ന് സാരം. സനാതൻ ധർമയെ അവഹേളിച്ചതാണ് കോൺഗ്രസിന്റെ പരാജയത്തിനു കാരണമായതെന്ന പ്രസ്താവനകളും പുറത്തുവന്നിട്ടുണ്ട്. മധ്യപ്രദേശിലടക്കം ഒബിസിയെ മുൻ നിർത്തി ജാതി സെൻസസ് വിഷയം ഉയർത്തിക്കൊണ്ടുവരാനുള്ള കോണ്‍ഗ്രസ് ശ്രമവും വിജയം കണ്ടില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനകൾ. മുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൗഹാൻ ഒബിസി വിഭാഗത്തിൽ നിന്നുള്ള ആളാണ് എന്നതു കൊണ്ടു തന്നെ കോൺഗ്രസ് പ്രചാരണം ലക്ഷ്യം തെറ്റി തുടങ്ങിയ വില‌യിരുത്തലുകളാണ് പുറത്തുവരുന്നത്.

ബിജെപി വിജയിച്ചതല്ല, മറിച്ച് കോൺഗ്രസ് തോൽക്കുകയാണ് ഉണ്ടായത് എന്ന തൃണമൂൽ കോണ്‍‌ഗ്രസിന്റെ പ്രതികരണവും ഇത് വ്യക്തമാക്കുന്നു. ഡിസംബർ ആറിന് കോൺഗ്രസ് ‘ഇന്ത്യ’ പ്രതിപക്ഷ സഖ്യത്തിന്റെ യോഗം വിളിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ സമാജ്‍വാദി പാർട്ടിക്ക് ഏതാനും സീറ്റുകൾ നൽകാൻ പോലും തയാറാകാതിരുന്ന പാർട്ടിയാണ് കോണ്‍ഗ്രസ് എന്ന വിമർശനം ഉയരുന്നുണ്ട്. സഖ്യത്തിലെ കക്ഷികൾ തുല്യരായിരിക്കണമെന്നും കോൺഗ്രസ് ‘വല്യേട്ടൻ’ കളിക്കരുതെന്നും മുമ്പു തന്നെ പ്രതിപക്ഷ കക്ഷികൾ വിമർശിച്ചിട്ടുണ്ട്.

∙ ‘ബിജെപി കേറാമല’യായി ദക്ഷിണേന്ത്യ

കർണാടകയിൽ ശക്തമായ സാന്നിധ്യവും ഭരണം കൈയാളുകയും ചെയ്തിട്ടുണ്ടെങ്കിലും ദക്ഷിണേന്ത്യ ഇന്നും ബിജെപിയുടെ പടിക്കു പുറത്താണ്. അതിന്റെ ഒടുവിലത്തെ തെളിവാണ് തെലങ്കാനയിൽ നടന്നത്. അതേ സമയം, ബിജെപി സംസ്ഥാനത്ത് ശക്തിയാർജിക്കുന്നു എന്നതും തെലങ്കാന തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്. 7.1% വോട്ടുകളും 5 സീറ്റുകളുമാണ് 2014ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് സംസ്ഥാനത്ത് ലഭിച്ചത്. 2018ൽ വോട്ട് വിഹിതം 6.98 ശതമാനമായും സീറ്റ് 1 ആയും കുറഞ്ഞു. എന്നാൽ ഇത്തവണ ബിജെപിയുടെ വോട്ട് വിഹിതം കുതിച്ചു കയറിയത് 13.88 ശതമാനത്തിലേക്കാണ്. സീറ്റുകൾ 8 എണ്ണമായും വർധിച്ചു. മഹാരാഷ്ട്ര അതിർത്തി മേഖലകളിൽ 6 സീറ്റും ഹൈദരാബാദ് മേഖലയിൽ രണ്ടു സീറ്റുമാണത്.

ഒരു വർഷം മുമ്പു വരെ തെലങ്കാന സംസ്ഥാനത്ത് അധികാരത്തിൽ വരുന്ന പാർട്ടിയായി കരുതപ്പെട്ടിരുന്നതാണ് ബിജെപി. സംസ്ഥാന പാർട്ടി അധ്യക്ഷനായിരുന്ന ബണ്ടി സഞ്ജയ് കുമാറിന്റെ തീവ്രനിലപാടുകള്‍ കോൺഗ്രസിന് പകരം പ്രധാന പ്രതിപക്ഷമായി ബിജെപിയെ മാറ്റിയിരുന്നു. 2018നു ശേഷം നടന്ന 5 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ 3 എണ്ണം വിജയിച്ചതും ബിജെപിയാണ്. എന്നാൽ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിൽ കോൺഗ്രസ് പൂർവാധികം ശക്തിയായി തിരിച്ചു വരുന്നതിനും ബിജെപിയുടെ ശക്തി ക്ഷയിക്കുന്നതിനും സംസ്ഥാനം സാക്ഷ്യം വഹിച്ചു. സംസ്ഥാന പാർട്ടിയിലെ പടലപ്പിണക്കങ്ങൾ സഞ്ജയ് കുമാറിന്റെ പദവി തെറുപ്പിച്ചപ്പോൾ പകരം വന്നത് കേന്ദ്ര സഹമന്ത്രിയായ ജി.കിഷൻ റെഡ്ഡിയാണ്.

രേവന്ത് റെഡ്ഡി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ (ഫയൽ ചിത്രം)

പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി.നദ്ദ തുടങ്ങി ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം തെലങ്കാനയിൽ പ്രചാരണത്തിന് എത്തുകയും ചെയ്തിരുന്നു. മൂന്നു സംസ്ഥാനങ്ങളിലെ വിജയം ബിജെപിക്ക് ഭാവിയിൽ നേടിക്കൊടുക്കുന്നത് രാജ്യസഭയിലെ ഭൂരിപക്ഷം കൂടിയാണ്. ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപി, നവീൻ പട്‍നായിക്കിന്റെ ബിജെഡി, ചില സമയങ്ങളി‍ൽ കെ.ചന്ദ്രശേഖര റാവുവിന്റെ ബിആർഎസ് തുടങ്ങിയ പാർട്ടികളുടെ സഹായം നിർണായക വിഷയങ്ങളിൽ ബിജെപിക്ക് രാജ്യസഭയിൽ ആവശ്യമായിരുന്നു. എന്നാൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ വിജയം രാജ്യസഭയിൽ തങ്ങളുടെ ആളെണ്ണം കൂട്ടാൻ ബിജെപിയെ സഹായിക്കും.

English Summary:

What will be the Impact of the Four Assembly Election Results and How will they Affect the 2024 Lok Sabha Polls?