മണിപ്പുരിനെ മറന്നോ മിസോറം? ഈ തൊപ്പിക്കാരൻ ആം ആദ്മിയുടെ അപരൻ! മോദിയില്ലാതെ വിരിഞ്ഞ താമരകൾ, ഉറങ്ങിപ്പോയ കോൺഗ്രസും
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ 5 സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന് അമിത പ്രാധാന്യം ലഭിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ലോക്സഭയിലേക്ക് രാജ്യമെമ്പാടും നടത്തുന്ന പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പെത്തുന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയാണ് അതിൽ പ്രധാനം. ഒരു സെമിഫൈനൽ പ്രതീതി. പഞ്ചയുദ്ധം, പഞ്ചാംഗം, അഞ്ചിലങ്കം എന്നിങ്ങനെ വ്യത്യസ്തമായ രീതിയിലാണ് 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. മുൻതിരഞ്ഞെടുപ്പിൽ ഈ 5 സംസ്ഥാനങ്ങളിൽ കുറച്ച് മാത്രം പ്രാധാന്യവും സമയവും റിപ്പോർട്ടുകളിൽ ലഭിക്കുന്നത് മിസോറമിനാണ്. ഇക്കുറി അത് തിരുത്തപ്പെട്ടു. മിസോറമിൽ ചർച്ചയായ രാഷ്ട്രീയ വിഷയങ്ങളും ചതുഷ്കോണ മത്സരം പകരുന്ന പോരാട്ടച്ചൂടുമായിരുന്നു കാരണം. ഇതിനൊപ്പം വോട്ടെണ്ണൽ ദിനം മാറ്റിയതും മിസോറം ഫലം കൂടുതൽ ചർച്ച ചെയ്യപ്പെടാൻ കാരണമായി. ഭൂരിഭാഗം എക്സിറ്റ് പോൾ പ്രവചനങ്ങളെയും തോൽപിച്ച ഫലമാണ് മിസോറമിൽ നിന്നും പുറത്തു വന്നിരിക്കുന്നത്. പാരമ്പര്യം അവകാശമുദ്രയാക്കിയ, ആഴത്തിൽ വേരൂന്നിയ പാർട്ടികളെ കൈവിട്ട് ജനം പുതിയ പാർട്ടിക്ക് ഭരിക്കാനുള്ള അവസരം നൽകി. ഈ ഫലത്തിലേക്ക് മിസോറമിനെ എത്തിച്ചത് എന്താണ്? പുതിയ താരോദയമായി സൊറാം പീപ്പിൾസ് മൂവ്മെന്റ് (സെഡ്‍പിഎം) മാറിയതെങ്ങനെയാണ്? മണിപ്പുരിനെ മുന്നിൽവച്ച് വോട്ട് തേടിയ കോൺഗ്രസിനും മിസോ നാഷനൽ ഫ്രണ്ടിനും പിഴച്ചതെവിടെയാണ്? എങ്ങനെയാണ് ബിജെപി മിസോറമിൽ നില മെച്ചപ്പെടുത്തിയത്? പരിശോധിക്കാം

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ 5 സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന് അമിത പ്രാധാന്യം ലഭിക്കുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. ലോക്സഭയിലേക്ക് രാജ്യമെമ്പാടും നടത്തുന്ന പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പെത്തുന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയാണ് അതിൽ പ്രധാനം. ഒരു സെമിഫൈനൽ പ്രതീതി. പഞ്ചയുദ്ധം, പഞ്ചാംഗം, അഞ്ചിലങ്കം എന്നിങ്ങനെ വ്യത്യസ്തമായ രീതിയിലാണ് 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. മുൻതിരഞ്ഞെടുപ്പിൽ ഈ 5 സംസ്ഥാനങ്ങളിൽ കുറച്ച് മാത്രം പ്രാധാന്യവും സമയവും റിപ്പോർട്ടുകളിൽ ലഭിക്കുന്നത് മിസോറമിനാണ്. ഇക്കുറി അത് തിരുത്തപ്പെട്ടു. മിസോറമിൽ ചർച്ചയായ രാഷ്ട്രീയ വിഷയങ്ങളും ചതുഷ്കോണ മത്സരം പകരുന്ന പോരാട്ടച്ചൂടുമായിരുന്നു കാരണം. ഇതിനൊപ്പം വോട്ടെണ്ണൽ ദിനം മാറ്റിയതും മിസോറം ഫലം കൂടുതൽ ചർച്ച ചെയ്യപ്പെടാൻ കാരണമായി.
ഭൂരിഭാഗം എക്സിറ്റ് പോൾ പ്രവചനങ്ങളെയും തോൽപിച്ച ഫലമാണ് മിസോറമിൽ നിന്ന് പുറത്തു വന്നിരിക്കുന്നത്. പാരമ്പര്യം അവകാശമുദ്രയാക്കിയ, ആഴത്തിൽ വേരൂന്നിയ പാർട്ടികളെ കൈവിട്ട് ജനം പുതിയ പാർട്ടിക്ക് ഭരിക്കാനുള്ള അവസരം നൽകി. ഈ ഫലത്തിലേക്ക് മിസോറമിനെ എത്തിച്ചത് എന്താണ്? പുതിയ താരോദയമായി സൊറാം പീപ്പിൾസ് മൂവ്മെന്റ് (സെഡ്‍പിഎം) മാറിയതെങ്ങനെയാണ്? മണിപ്പുരിനെ മുന്നിൽവച്ച് വോട്ട് തേടിയ കോൺഗ്രസിനും മിസോ നാഷനൽ ഫ്രണ്ടിനും പിഴച്ചതെവിടെയാണ്? എങ്ങനെയാണ് ബിജെപി മിസോറമിൽ നില മെച്ചപ്പെടുത്തിയത്? പരിശോധിക്കാം...
∙ മിസോറമിൽ മണിപ്പൂർ വോട്ടിട്ടോ?
വലുപ്പത്തിൽ കേരളത്തിന്റെ പകുതിയോളം വിസ്തൃതിയുള്ള സംസ്ഥാനമാണ് മിസോറം. എന്നാൽ ഇവിടെ വോട്ടർമാർ കേവലം 8.5 ലക്ഷം മാത്രം. കാരണം സംസ്ഥാനത്തെ മൊത്തം ജനസംഖ്യ 11 ലക്ഷമാണ്. കേരളത്തിലെ ഒരു ജില്ലയിലെ ജനം പോലും ഈ സംസ്ഥാനത്തില്ലെന്ന് പറയാം. നിയമസഭയിൽ 40 സീറ്റുകളും ലോക്സഭയിലേക്ക് ഒരു സീറ്റുമാണ് മിസോറമിനുള്ളത്. 40 സീറ്റുകളിലേക്കും ഒറ്റത്തവണയായിട്ടായിരുന്നു വോട്ടെടുപ്പ്. സാക്ഷരതയിൽ കേരളത്തിനൊപ്പം മുന്നിൽ നിൽക്കുന്ന മിസോറമിലെ ജനങ്ങൾ തിരഞ്ഞെടുപ്പിലും ആവേശം കാട്ടിയപ്പോൾ 77.39% പോളിങ് രേഖപ്പെടുത്തി. 2018ൽ 80.03% ആയിരുന്നു പോളിങ്.
ചെറിയ സംസ്ഥാനമാണെങ്കിലും രാജ്യാന്തര അതിർത്തികൾ പങ്കിടുന്ന മിസോറമിന്റെ പ്രാധാന്യം വലുതാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനമായ മിസോറമിലെ തിരഞ്ഞെടുപ്പിന് ഇപ്പോൾ പ്രാധാന്യം ഏറാൻ കാരണം മണിപ്പുരെന്ന അയൽ സംസ്ഥാനമാണ്. മാസങ്ങളായി കലാപം നടന്ന മണിപ്പുരിലെ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പ് വിഷയങ്ങളാക്കിയാണ് മിസോറമിലെ പാർട്ടികൾ വോട്ട് തേടിയത്. മണിപ്പുരിലെ മാത്രമല്ല അയൽരാജ്യമായ മ്യാൻമറിൽ നിന്നെത്തിയ അഭയാർഥികളും ഇവിടെ രാഷ്ട്രീയ വിഷയമായി. ചുരുക്കത്തിൽ വികസന പ്രശ്നങ്ങൾക്കൊപ്പം അഭയാർഥി പ്രശ്നവും മിസോറം തിരഞ്ഞെടുപ്പിലെ പ്രധാന ഘടകമായിരുന്നു.
∙ ചതുഷ്കോണ പോരാട്ടം
പ്രാദേശിക പാർട്ടികളും ദേശീയ പാർട്ടികളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അന്തിമ ഫലം എന്താവും എന്ന കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. ദേശീയ പാർട്ടികള്‍ കോൺഗ്രസും ബിജെപിയും; പ്രധാന പ്രാദേശിക പാർട്ടികൾ രണ്ട് – മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്), സൊറാം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) എന്നിവ. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ ചതുഷ്കോണ പോരാട്ടം നടന്ന ഏക സംസ്ഥാനവുമാണ് മിസോറം. നാലു വട്ടം സംസ്ഥാനം ഭരിച്ച കോൺഗ്രസും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ (2018) ആദ്യമായി അക്കൗണ്ട് തുറന്ന ബിജെപിയും നിലവിൽ മിസോറമിലെ ഭരണകക്ഷിയായ എംഎൻഎഫും പുത്തൻ താരോദയമായ സെഡ്പിഎമ്മും ഏറ്റുമുട്ടിയപ്പോൾ ജയം സെഡ്പിഎമ്മിന്. തീപാറിയ ഏറ്റുമുട്ടലിൽ 4 പാർട്ടികൾക്കും സംഭവിച്ച വളർച്ചയും തളർച്ചയും തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ ആദ്യം പരിശോധിക്കാം.
∙ ഉദിച്ചുയർന്ന് സെഡ്പിഎം, ആം ആദ്മിയുടെ അപരൻ?
2017 ൽ തിരഞ്ഞെടുപ്പ് കമ്മിഷനിൽ റജിസ്റ്റർ ചെയ്ത പാർട്ടിയാണിത്. തൊപ്പിയാണ് ചിഹ്നം. രൂപം കൊണ്ടിട്ട് വർഷങ്ങള്‍ മാത്രമായ സൊറാം പീപ്പിൾസ് മൂവ്മെന്റ് പ്രതീക്ഷിച്ച പോലെ കരുത്തുകാട്ടി. പ്രാദേശിക പാർട്ടികൾ തമ്മിലുള്ള മത്സരത്തിൽ സൊറാം പീപ്പിൾസ് മൂവ്മെന്റ്, എംഎൻഎഫിനെ അട്ടിമറിക്കുമെന്ന് വിശ്വസിച്ചവർ ഏറെയാണ്. 2018ൽ ആദ്യമായി നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കേവലം 6 സീറ്റുമാത്രമാണ് സെഡ്പിഎമ്മിന് ലഭിച്ചതെങ്കിലും സംസ്ഥാനത്തെ പ്രതിപക്ഷ പദവി അവർ സ്വന്തമാക്കിയിരുന്നു. പ്രതിപക്ഷത്ത് നിന്നും ഒറ്റക്കുതിപ്പിൽ ഭരണപാർട്ടിയായി മാറാൻ കേവലം 5 വർഷം കൊണ്ട് ഈ പുതിയ പാർട്ടിക്ക് കഴിഞ്ഞിരിക്കുന്നു. 2018ലെ തിരഞ്ഞെടുപ്പിൽ 22.9% വോട്ടുകളും 6 സീറ്റുകളും നേടിയ സെഡ്പിഎം ഇക്കുറി അത് 27 ആയി ഉയർത്തി.
ഡൽഹിയിൽ ഉദിച്ച് പഞ്ചാബിലേക്ക് വേരോടിച്ച ആം ആദ്മി പാർട്ടിയുമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ മിസോറമിലെ സൊറാം പീപ്പിൾസ് മൂവ്മെന്റിനെ താരതമ്യം ചെയ്യുന്നത്. ആം ആദ്മി പാർട്ടിയെ പോലെ മിസോറമിലെ നഗര, പട്ടണ പ്രദേശങ്ങളിൽ ശക്തിയറിയിച്ച സെഡ്പിഎമ്മിന്റെ നേതാവായ ലാൽഡുഹോമ, അരവിന്ദ് കേജ്‍രിവാളിനോട് സാദൃശ്യമുള്ള നേതാവാണ്. കേജ്‍രിവാൾ ഐആർഎസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലെത്തിയപ്പോൾ ലാൽഡുഹോമ ഐപിഎസ് ഓഫിസറായിരുന്നു. ഇരുപാർട്ടികളും തമ്മിലുള്ള സാദൃശ്യം ഇവിടെ അവസാനിക്കുന്നു. സംസ്ഥാനത്തെ 7 സ്വതന്ത്ര പാർട്ടികൾ ഒരുമിച്ചു ചേർത്താണ് സെഡ്പിഎം രൂപം കൊണ്ടത്.
പുതിയ സർക്കാരും പുതിയ രാഷ്ട്രീയ സംസ്കാരവും നാടിന് ആവശ്യമാണെന്ന് മുദ്രാവാക്യം ഉയർത്തിയ സെഡ്പിഎം 2018ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് രൂപമെടുത്തത്. പ്രതീക്ഷിച്ച മുന്നേറ്റം ആ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കാനായില്ലെങ്കിലും പിന്നീട് സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ ചലനങ്ങളിൽ സൊറാം പീപ്പിൾസ് മൂവ്മെന്റ് ചാലകശക്തിയായി. അടുത്തിടെ പുതുതായി രൂപീകരിച്ച ലുങ്‍ലേയ് മുനിസിപ്പൽ കോർപറേഷനിലേക്ക് 2023ൽ നടന്ന തിരഞ്ഞെടുപ്പിൽ മൊത്തം സീറ്റുകളും ജയിച്ചാണ് സെഡ്പിഎം നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള വഴിയൊരുക്കിയത്.
ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ടിന്റെ വീഴ്ചകൾ ഉയർത്തിക്കാട്ടിയായിരുന്നു സൊറാം പീപ്പിൾസ് മൂവ്മെന്റിന്റെ പ്രചാരണം. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നതായിരുന്നു പ്രധാന ആരോപണം. ധാന്യങ്ങൾക്ക് മിച്ചവില, യുവാക്കൾക്ക് കൂടൂതൽ തൊഴിലവസരങ്ങൾ എന്നിവയെല്ലാം വാഗ്ദാനം ചെയ്തായിരുന്നു അവരുടെ പ്രചാരണം. ഇത് ഫലം കണ്ടുവെന്നാണ് ഫലം സൂചിപ്പിക്കുന്നത്. സെഡ്പിഎം 37.86% വോട്ടാണ് ഇക്കുറി സ്വന്തമാക്കിയത്. 2982 വോട്ടിനാണ് സെഡ്പിഎം നേതാവ് ലാൽഡുഹോമ സെർചിപ് മണ്ഡലത്തിൽ നിന്നും ജയിച്ചത്.
∙ മിസോ നാഷനൽ ഫ്രണ്ടിന് പിഴച്ചതെവിടെ?
മിസോ വംശജർക്ക് പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ടുള്ള ഏറെ നാളത്തെ സായുധ കലാപങ്ങൾക്ക് ശേഷം 1972ൽ മിസോറം എന്ന പേരിൽ കേന്ദ്രഭരണ പ്രദേശം രൂപീകരിക്കുകയും 1986ൽ സംസ്ഥാന പദവി നൽകുകയുമായിരുന്നു. സായുധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മിസോ നാഷനൽ ഫ്രണ്ടും കോൺഗ്രസുമായിരുന്നു അന്നു മുതൽ സംസ്ഥാനത്ത് ഇടവിട്ട് അധികാരത്തിൽ വന്നത്. മിസോ നാഷനൽ ഫ്രണ്ട് അധ്യക്ഷൻ കൂടിയായ സോറംതാംഗ ആയിരുന്നു 1998, 2003 വർഷങ്ങളിൽ മുഖ്യമന്ത്രി. 2018ൽ വിജയിച്ചതോടെ മൂന്നാം തവണയും അദ്ദേഹം മുഖ്യമന്ത്രിയായി. ഇത്തവണ സെഡ്പിഎം സ്ഥാനാർഥി ലാൽതൻസംഗയാണ് 2101 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്.
മിസോറമിൽ രണ്ടായി മത്സരിക്കുമ്പോഴും ദേശീയ തലത്തിൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിലുള്ള പാർട്ടിയാണ് എംഎൻഎഫ്. അതേസമയം മണിപ്പുരിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് ബിജെപിയുമായുള്ള എംഎൻഎഫ് ബന്ധം വഷളാവുകയും ചെയ്തിരുന്നു. സെഡ്പിഎമ്മിന്റെ വളർച്ചയ്ക്ക് തടയിടാനായി അധികാരം തുടരാൻ 18 അടവും പയറ്റിയ എംഎൻഎഫ്, മണിപ്പുരിലെ അഭയാർഥികളുടെ രക്ഷകർ തങ്ങളാണെന്ന വാദവുമായിട്ടാണ് വോട്ടു തേടിയത്. എന്നാൽ മണിപ്പുരിൽ ഇരകൾക്കൊപ്പം ശക്തമായി നിന്നെങ്കിലും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ ഭാഗമായത് എംഎൻഎഫിന് തിരിച്ചടിയായി എന്നാണ് കരുതപ്പെടുന്നത്. 3 ലക്ഷം രൂപ വരെ സഹായം ലഭിക്കുന്ന കുടുംബക്ഷേമ പദ്ധതി ഉൾപ്പെടെയുള്ള ജനകീയ പദ്ധതികൾക്കും എംഎൻഎഫിന്റെ തകർച്ച തടയാൻ കഴിഞ്ഞില്ല. 2018 നെ അപേക്ഷിച്ച് 17 സീറ്റുകളാണ് എംഎൻഎഫിന് നഷ്ടമായത്. വോട്ട് ശതമാനം പരിശോധിച്ചാൽ 35% വോട്ടാണ് ഇക്കുറി എംഎൻഎഫ് സ്വന്തമാക്കിയത്. 2018ൽ 38% മായിരുന്നു പാർട്ടിക്കുണ്ടായിരുന്നത്. 3% വോട്ട് കുറഞ്ഞപ്പോൾ 17 സീറ്റുകൾ നഷ്ടമായി.
∙ ഡൽഹിയിൽ ആം ആദ്മിയെങ്കിൽ മിസോറമിൽ സെഡ്പിഎം, തകർച്ച കോൺഗ്രസിനും
നാലു വട്ടം സംസ്ഥാനം ഭരിച്ച പാർട്ടി, പക്ഷേ പറഞ്ഞിട്ടെന്തു കാര്യം! നഷ്ടപ്രതാപത്തിന്റെ കണക്ക് നിരത്തുകയാണ് മിസോറമിലും കോൺഗ്രസ് ഇപ്പോള്‍. 10 വർഷം തുടർച്ചയായി ഭരിച്ച ശേഷമാണ് 2018ലെ തിരഞ്ഞെടുപ്പിൽ കേവലം 4 സീറ്റുകൾ കൊണ്ട് കോൺഗ്രസിന് തൃപ്തിയടയേണ്ടി വന്നത്. 2018ൽ സൊറാം പീപ്പിൾസ് മൂവ്മെന്റ് മുന്നേറിയപ്പോൾ തകർന്നത് കോൺഗ്രസായിരുന്നു. പ്രതിപക്ഷ സ്ഥാനം പോലും ലഭിച്ചിരുന്നില്ല. ഇക്കുറി കേവലം 1 സീറ്റിലേക്കൊതുങ്ങി കോൺഗ്രസ് പോരാട്ടം. ഡൽഹിയിൽ ആംആദ്മി പാർട്ടി വന്നപ്പോൾ സംഭവിച്ച അതേ അവസ്ഥയാണ് മിസോറമിലും കോൺഗ്രസിനെ കാത്തിരുന്നത്.
മിസോറമിൽ ഇപ്പോഴും ഗ്രാമീണ മേഖലയിൽ കരുത്തുണ്ടെന്നത് കോൺഗ്രസിനെ തുണയ്ക്കുമെന്നായിരുന്നു വാദം. വോട്ട് ശതമാനം അത് ശരിവയ്ക്കുമ്പോഴും ജയിച്ച സീറ്റുകൾ ഈ വാദത്തെ തള്ളുന്നു. കോൺഗ്രസ് 20.82% വോട്ട് നേടിയെങ്കിലും 1 സീറ്റിൽ മാത്രമാണ് ജയിക്കാനായത്. 2018 ൽ കോൺഗ്രസ് 30% വോട്ട് സ്വന്തമാക്കിയിരുന്നു. ചുരുക്കി പറഞ്ഞാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ അവസാന കോട്ടയായിരുന്നു മിസോറം. രാഹുൽ ഗാന്ധിയും ശശി തരൂരൂം അടക്കമുള്ള ദേശീയ നേതാക്കൾ പ്രചാരണത്തിന് എത്തിയിട്ടും ആൾക്കൂട്ടത്തെ വോട്ടാക്കി മാറ്റാൻ കോൺഗ്രസിനായില്ല.
∙ മോദി എത്തിയില്ലെങ്കിലും മിസോറം ബിജെപിയെ കൈവിട്ടില്ല
ജനങ്ങളിൽ 87 ശതമാനവും ക്രിസ്തുമത വിശ്വാസികളായ മിസോറമിൽ വേരൂന്നാൻ ബിജെപി ശ്രമിക്കുന്നത് വിവിധ ലക്ഷ്യങ്ങൾ മനസ്സിൽ വച്ചാണ്. ഉത്തരേന്ത്യൻ പാർട്ടി എന്ന ലേബലിൽ നിന്നും രാജ്യം മുഴുവൻ ജനപ്രതിനിധികളെ ജയിപ്പിച്ചെടുക്കാൻ കഴിവുള്ള പാർട്ടിയായി വളരുക എന്നതാണ് ഒന്ന്. മറ്റൊന്ന് എണ്ണം കുറവെങ്കിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ലോക്സഭ സീറ്റുകളിലൂടെ ഭൂരിപക്ഷത്തിനുള്ള കരുതൽ സീറ്റുകള്‍ സ്വന്തമാക്കുക എന്നതുമാണ്. ഒപ്പം കോൺഗ്രസ് മുക്ത ഭാരത് എന്ന സ്വപ്നത്തിനായും ഈ മേഖലയിൽ ബിജെപി പ്രവർത്തിക്കുന്നുണ്ട്. നിലവിൽ വടക്ക് കിഴക്കൻ മേഖലയിൽ മിസോറം ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപി ഭരണമുന്നണിയുടെ ഭാഗമാണ്.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നത്. തുയ്ച്‍വാങ് മണ്ഡലത്തിൽ ന്യൂനപക്ഷമായ ചക്മ ഗോത്രത്തിൽ നിന്നുള്ള ബുദ്ധ ധൻ ചക്മയാണ് ബിജെപി ടിക്കറ്റിൽ ജയിച്ചത്. ഇക്കുറി അത് 2 ആക്കി ഉയർത്താൻ ബിജെപിക്ക് കഴിഞ്ഞു. ഇതോടെ മണിപ്പുർ മിസോറമിൽ പ്രതിഫലിക്കുമെന്ന എതിരാളികളുടെ വാദമുന ഒടിക്കുവാനും ബിജെപിക്ക് കഴിഞ്ഞു. എന്നാൽ തുയ്ച്‍വാങ് മണ്ഡലം ബിജെപിക്ക് ഇത്തവണ നഷ്ടപ്പെട്ടു. പകരം, മാര ഗോത്രവിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ളതും അതിർത്തി മണ്ഡലങ്ങളുമായ പാലക്ക്, സായിഹ എന്നിവിടങ്ങളിൽ ബിജെപി വിജയിച്ചു. ഇതിൽ സായിഹയിൽ വിജയിച്ച ഡോ. കെ.ബയിച്ചുവ കഴിഞ്ഞ വർഷം എംഎൻഎഫ് മന്ത്രിസഭയിൽ നിന്ന് രാജി വയ്ക്കേണ്ടി വന്നയാളാണ്.
തന്നോട് രാജി വയ്ക്കാൻ മുഖ്യമന്ത്രി പറഞ്ഞതിനാൽ അത് ചെയ്യുന്നു എന്നായിരുന്നു പുറത്താകലിന് കാരണമായി അദ്ദേഹം പറഞ്ഞത്. വൈകാതെ ബിജെപിയിൽ ചേരുകയും ചെയ്തു. സായിഹ മണ്ഡലത്തില്‍ 616 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡോ. കെ.ബെയിച്ചുവ വിജയിച്ചത്. പാലക്ക് മണ്ഡലത്തിലാവട്ടെ ബിജെപി സ്ഥാനാർഥി ഹ്രാഹ്മോ ജയിച്ചത് 1241 വോട്ടിനും. ബിജെപി 5% വോട്ട് നേടി. 2018 ൽ ഒറ്റ സീറ്റിൽ ജയിച്ച ബിജെപിക്ക് 3% വോട്ടാണ് ഉണ്ടായിരുന്നത്.
ബിജെപിയുടെ താരപ്രചാരകനായ നരേന്ദ്ര മോദിക്ക് മിസോറമിൽ എത്താനായില്ലെന്നത് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. മണിപ്പുർ പ്രശ്നങ്ങളിൽ ഏറെ നാൾ മൗനം പൂണ്ടിരുന്ന മോദി ഒരിക്കൽ പോലും ആ സംസ്ഥാനം സന്ദർശിച്ചില്ലെന്നത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തിരുന്നു. ഈ അവസ്ഥയിൽ മിസോറമിലെത്തുന്നത് മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെയും ബാധിക്കുമെന്ന് മനസ്സിലാക്കിയായിരുന്നു ബിജെപി മോദിയുടെ പരിപാടി അവസാന നിമിഷം മാറ്റിയത് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മോദി എത്തിയില്ലെങ്കിലും താമര വിരിയിക്കാനാവും എന്ന് മിസോറം തെളിയിച്ചിരിക്കുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പിന്റെ സഹചുമതല ബിജെപി നൽകിയത് മലയാളിയായ അനിൽ ആന്റണിക്കായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.
∙ പാളിയ എക്സിറ്റ് പോൾ പ്രവചനം
മിസോറമിലെ തിരഞ്ഞെടുപ്പ് ഫലം ആർക്കും അനുകൂലമാകില്ലെന്നും, തൂക്കുമന്ത്രിസഭയാണ് ഉണ്ടാവുക എന്നുമാണ് ഭൂരിഭാഗം എക്സിറ്റ് പോൾ പ്രവചനങ്ങളും പറഞ്ഞത്. എന്നാൽ സൊറാം പീപ്പിൾസ് മൂവ്മെന്റ് മുന്നേറുമെന്ന് പ്രവചിച്ചവരുമുണ്ട്. ആർക്കും ഭൂരിപക്ഷമുണ്ടാവാത്ത സാഹചര്യമുണ്ടായാൽ ബിജെപി എംഎൻഎഫിനെ കൈവിട്ട് സെഡ്പിഎമ്മുമായി കൂട്ടുകൂടുമെന്നും പ്രചാരണമുണ്ടായിരുന്നു. സെഡ്പിഎം ബിജെപിയുടെ ബി പാർട്ടിയാണെന്ന് കോൺഗ്രസ് അടക്കം ആരോപിച്ചിരുന്നു. എന്നാൽ കേവല ഭൂരിപക്ഷത്തിലുമധികം സീറ്റുകളാണ് സെഡ്പിഎം നേടിയിരിക്കുന്നത്.
∙ അഭയാർഥി വിഷയം മുഖ്യചർച്ച, പക്ഷേ വോട്ട് വീണത് ഭരണവിരുദ്ധതയ്ക്ക്
സംസ്ഥാനങ്ങൾക്കൊപ്പം രാജ്യാന്തര അതിർത്തി പങ്കിടുന്ന സംസ്ഥാനം കൂടിയാണ് മിസോറം. സാധാരണ മണ്ണിന്റെ മക്കൾ വാദമുയർത്തുന്നവയാണ് പ്രാദേശിക പാർട്ടികളെങ്കിൽ മിസോറമിൽ സ്ഥിതി വിഭിന്നമാണ്. കലാപം രൂക്ഷമായ മണിപ്പുരിൽ നിന്ന് പതിനായിരങ്ങളാണ് മിസോറമിലേക്ക് പലായനം ചെയ്ത് എത്തിയത്. അതുപോലെ അയൽരാജ്യമായ മ്യാൻമറിൽ നിന്നും വിവിധ കാലങ്ങളിലായി 35,000 പേർ മിസോറമിലേക്ക് എത്തി. അഭയാർഥികളായി എത്തുന്നവർക്ക് സുരക്ഷയൊരുക്കി, അവരെയും ഉൾക്കൊള്ളുന്ന സമീപനമാണ് മിസോറം ഭരിച്ച എംഎൻഎഫ് സ്വീകരിച്ചത്.
മണിപ്പൂരിലെ കുക്കി–സോ വംശജർക്കും മ്യാൻമറിലെ ചിൻ–കുക്കി വംശജർക്കും മിസോകൾക്കുമുള്ള വംശബന്ധമാണ് ഇവരെ സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. അഭയാർഥികളെ സ്വീകരിക്കുന്നതിൽ തുറന്ന സമീപനമാണ് മിസോറം സർക്കാർ എടുത്തത്. ‘ചിന്‍ ജനത നമ്മുടെ സഹോദരങ്ങളാണ്. അവർക്ക് അഭയം നൽകണം’ എന്നായിരുന്നു മിസോറം മുഖ്യമന്ത്രി സോറംതാംഗയുടെ പ്രതികരണം. ഒരൊറ്റ ഭരണസംവിധാനത്തിൽ ഇവരെല്ലാവരും എത്തണമെന്ന ആഗ്രഹമാണ് സോറംതാംഗ പങ്കുവച്ചത്.
എന്നാൽ മിസോ നാഷനൽ ഫ്രണ്ടിന്റെ ഭരണവിരുദ്ധ വികാരം മറയ്ക്കാനുള്ള മുഖംമൂടിയായിട്ടാണ് സെഡ്പിഎം ഇതിനെ ഉയർത്തിക്കാട്ടിയത്. 1987 മുതല്‍ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മിസോ നാഷനൽ ഫ്രണ്ടിനും കോൺഗ്രസിനും തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങൾ പരിഹരിക്കാനായില്ലെന്ന അവരുടെ വാദം യുവാക്കളുടെ നെഞ്ചിൽ തറച്ചു. പുതുപരീക്ഷണത്തിന് ജനം ഒറ്റക്കെട്ടായി വോട്ട് ചെയ്തതോടെ മിസോറം മാറി. ഇനി വിവിധ സംസ്ഥാനങ്ങളിൽ ഉദിച്ചുയരാൻ ആഗ്രഹിക്കുന്നവർക്കും പ്രചോദനമാണ് ഈ തിരഞ്ഞെടുപ്പ് ഫലം.