കെസിആറിനെ ‘രക്ഷിക്കാൻ’ ശ്രമിച്ച് കൈ പൊള്ളി; മോദിയുടെയും രാഹുലിന്റെയും വിമർശകൻ; ഉവൈസിയുടെ വിജയത്തിന് ഇത്തവണയും ‘ഏഴഴക്’
കോട്ടകളുടെ നാടാണ് ഹൈദരാബാദ്. ഭരണാധികാരിയായിരുന്ന നൈസാമിന്റെ അജയ്യതയ്ക്കു കാരണമായതും, ആർക്കും ഭേദിക്കാൻ കഴിയാതിരുന്ന ഈ കോട്ടകളായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ നൈസാമിന് ഭരണം നഷ്ടപ്പെട്ടു. അതേസമയം നൈസാമിനെ പിന്തുണയ്ക്കുന്നവരുടെ പ്രസ്ഥാനമായ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തുഹാദുൽ മുസ്‌ലിമിനിന്റെ (എഐഎംഐഎം) പക്കൽ ‘ഹൈദരാബാദ് കോട്ട’ എക്കാലവും ഭദ്രമാണെന്നു കാണാം. 1927 ലാണ് എഐഎംഐഎം രൂപീകരിക്കപ്പെട്ടത്. അന്ന് മജ്‌ലിസെ ഇത്തുഹാദുൽ മുസ്‌ലിമിൻ (എംഐഎം) എന്നായിരുന്നു പേര്. മതപരവും സാംസ്കാരികപരവുമായ വിഷയങ്ങളിൽ ഇടപെട്ടായിരുന്നു തുടക്കം. പിന്നീട് പതിയെപ്പതിയെ രാഷ്ട്രീയകാര്യങ്ങളിലേക്കു മാറിയ പ്രസ്ഥാനം 1957ൽ രാഷ്ട്രീയ പാർട്ടിയായി മാറി. ഇന്ന് ഹൈദരാബാദിലെ ഏറ്റവും ശക്തമായ പാർട്ടിയാണിത്. എംഐഎം എന്നതിനൊപ്പം ‘ഓൾ ഇന്ത്യ’ എന്നു വെറുതെ ചേർക്കുകയായിരുന്നില്ല, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ചില മേഖലകളിലെ നിർണായക ശക്തിയാണിന്ന് എഐഎംഐഎം. പാർട്ടിയുടെ നേതാവായ അസദുദ്ദീൻ ഉവൈസിയാകട്ടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റിനിർത്താൻ കഴിയാത്ത സാന്നിധ്യവും.

മോദി അടക്കമുള്ള ദേശീയ നേതാക്കളുടെ കടുത്ത വിമർശകനായ ഉവൈസിയെ ഇത്തവണ കെട്ടുകെട്ടിക്കുമെന്നായിരുന്നു പലരുടെയും പ്രഖ്യാപനം. ഹൈദരാബാദ് നഗരത്തിൽ പതിവു മണ്ഡലങ്ങളിൽ വിജയം കുത്തകയാക്കിയ ഉവൈസിക്കു മുന്നിൽ ആ പ്രഖ്യാപനങ്ങളെല്ലാം പക്ഷേ, വെറുതെയായി. അങ്ങനെ ഉടുക്ക് കൊട്ടി പേടിപ്പിക്കാമെന്നത് വെറും വ്യാമോഹമായി. ആറ് പതിറ്റാണ്ടിന്റെ വിജയ പാരമ്പര്യം കരുത്തുചോരാതെ കാത്തു സൂക്ഷിച്ചിരിക്കുകയാണ് അസദുദ്ദീൻ ഉവൈസി എന്ന ഒറ്റയാൾ പട്ടാളം.
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉവൈസിയുടെ എഐഎംഐഎം പാർട്ടിക്ക് 2018 ലെ വിജയവുമായി താരതമ്യം ചെയ്യുമ്പോൾ തരിമ്പും കുറവുണ്ടായിട്ടില്ല. തലസ്ഥാനമായ ഹൈദരാബാദിലും പഴയ നഗര പരിസരത്തും മാത്രം മത്സരം കാഴ്ചവച്ച പാർട്ടി, എന്നാൽ മറ്റിടങ്ങളിൽ കെ. ചന്ദ്രശേഖര റാവുവിന്റെ (കെസിആർ) ഭാരതീയ രാഷ്ട്ര സമിതിക്കാണു പിന്തുണ നൽകിയത്. തെലങ്കാനയിൽ ഉവൈസിക്ക് നഗരത്തിനു പുറത്ത് വേരോട്ടമില്ലെന്നതിന്റെ തിരിച്ചറിവു കൂടി സമ്മാനിച്ചു അത്. ഉവൈസി പിന്തുണച്ചിട്ടും ജയിച്ചു കയറാൻ കെസിആറിനു കഴിഞ്ഞില്ല. എന്താണ് ഉവൈസിയുടെ ശക്തിസ്രോതസ്സ്? എങ്ങനെയാണ് ഇന്നും ഹൈദരാബാദിൽ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തുഹാദുൽ മുസ്‌ലിമിൻ പാർട്ടി നിർണായക ശക്തിയായി തുടരുന്നത്?
∙ വിജയം ആവർത്തിച്ച് ഉവൈസി, ഭൂരിപക്ഷത്തിൽ റെക്കോർഡ്
കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിൽ എഐഎംഐഎം വിജയിച്ച ഏഴു മണ്ഡലങ്ങളിലും ഇത്തവണയും പാർട്ടി വിജയം ആവർത്തിച്ചു. രണ്ടിടങ്ങളിൽ മാത്രം ചെറിയ ഭൂരിപക്ഷത്തിന് ജയിച്ചപ്പോൾ മറ്റിടങ്ങളിൽ വമ്പൻ ഭൂരിപക്ഷത്തിനാണു ജയം. നഗരമധ്യത്തിലെ ചാർമിനാർ, നാംപള്ളി, മലകപേട്ട്, കർവാൻ, ചന്ദ്രായൻഗുട്ട, യകുത്പുര, ബഹാദൂർപുര എന്നീ മണ്ഡലങ്ങളിലാണ് വിജയം. മത്സരിച്ച ജൂബിലി ഹിൽസിലും രാജേന്ദ്രനഗറിലും തോറ്റു. ജൂബിലി ഹിൽസിൽ ക്രിക്കറ്റ് താരം അസറുദീൻ പരാജയപ്പെട്ടത് 16,337 വോട്ടിനാണ്. രാജേന്ദ്ര നഗറിൽ 96,064 വോട്ടിനും.
സംസ്ഥാനത്ത് ഏറ്റവും കുറച്ച് ആളുകൾ വോട്ടു ചെയ്ത യകുത്പുരയിൽ 878 വോട്ടിനും നാംപള്ളിയിൽ 2037 വോട്ടിനുമാണ് എഐഎംഐഎം വിജയം. തെലങ്കാന തിരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് വോട്ടു രേഖപ്പെടുത്തിയ മണ്ഡലങ്ങളാണ് ഹൈദരാബാദിലേത്. നഗരത്തിലെ 14 മണ്ഡലങ്ങളിലായുള്ള 50 ലക്ഷത്തിലധികമുള്ള വോട്ടർമാരിൽ 47.14 ശതമാനം പേർ മാത്രമാണ് ഇത്തവണ വോട്ട് ചെയ്തത്. അതിൽ തന്നെ ചില മണ്ഡലങ്ങളിൽ 35 ശതമാനം മാത്രമാണ് പോളിങ്. പഴയ നഗരത്തിലെ യകുത്പുരയിൽ 27.87 ശതമാനം പേർ മാത്രമാണ് വോട്ടു ചെയ്തത്. നാംപള്ളിയിൽ 32.4 ശതമാനവും ചന്ദ്രായൻ ഗുട്ടയിൽ 39 ശതമാനവും മാത്രമായിരുന്നു പോളിങ്.
2019 ലോക്സഭാ തിരഞ്ഞെടുപ്പിലും യുപി, ബിഹാർ, മഹാരാഷ്ട്ര, ഗുജറാത്ത് ഉൾപ്പെടെ പല ഇതര സംസ്ഥാനങ്ങളിലും മത്സരം കാഴ്ചവച്ച പാർട്ടിക്ക് ലോക്സഭയിൽ പാർട്ടി അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി ഉൾപ്പെടെ രണ്ട് എംപിമാരുണ്ട്.
എഐഎംഐഎം വിജയിച്ച മിക്ക മണ്ഡലങ്ങളിലും താരതമ്യേന വളരെ കുറച്ചു പേർ മാത്രമേ വോട്ടു ചെയ്തുള്ളൂവെങ്കിലും അഞ്ച് മണ്ഡലങ്ങളിൽ വൻ ഭൂരിപക്ഷത്തിലാണ് പാർട്ടിയുടെ വിജയം. ചന്ദ്രായൻഗുട്ടയിൽ 81,660 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോൾ,ചാർമിനാറിൽ 12,853 വോട്ടും മലക്പേട്ടിൽ 26,106 വോട്ടും കർവാനിൽ 40,000 വോട്ടും ഭൂരിപക്ഷമുണ്ട്. യകുത്പുരയിൽ പാർട്ടി 46,153 വോട്ട് നേടിയപ്പോൾ എതിരാളിക്ക് 45,275 വോട്ടുണ്ട്. ചന്ദ്രായൻ ഗുട്ടയിൽ അസദുദ്ദീന്റെ സഹോദരൻ അക്ബറുദീൻ 99,776 വോട്ട് നേടിയപ്പോൾ രാഷ്ട്രസമിതിയുടെ എതിരാളിക്ക് 18,116 വോട്ടു മാത്രമാണ് കിട്ടിയത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും യുപി, ബിഹാർ, മഹാരാഷ്ട്ര, ഗുജറാത്ത് ഉൾപ്പെടെ പല ഇതര സംസ്ഥാനങ്ങളിലും മത്സരം കാഴ്ചവച്ച പാർട്ടിക്ക് ലോക്സഭയിൽ പാർട്ടി അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി ഉൾപ്പെടെ രണ്ട് എംപിമാരുണ്ട്. മഹാരാഷ്ട്രയിൽനിന്നാണ് രണ്ടാമത്തെ വിജയി. ബിഹാറിൽ അഞ്ച് എംഎൽഎ മാരെ കിട്ടിയ പാർട്ടിക്ക് മഹാരാഷ്ട്രയിൽ രണ്ട് എംഎൽഎമാരുണ്ട്.
∙ നിയമസഭയിൽ ആറ് പതിറ്റാണ്ട്, സുൽത്താന്റെ കോട്ട ഭദ്രം
പാർട്ടിയുടെ നിയമസഭാ പ്രവേശത്തിന്റെ അറുപതാം വാർഷികത്തിലാണ് ഉവൈസി വീണ്ടും കരുത്തു കാട്ടിയത്. 1962 ലാണ് ഉവൈസി കുടുംബം ആദ്യമായി നിയമസഭയിലെത്തുന്നത്. പതേർഗട്ടി മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച സുൽത്താൻ സലാവുദീൻ ഉവൈസി കന്നി അങ്കത്തിൽ വിജയിച്ചു. പിന്നീട് ഓരോ തിരഞ്ഞെടുപ്പിലും രണ്ടും മൂന്നും പേർ വീതം വിജയിച്ചാണ് എഐഎംഐഎം കരുത്താർജിച്ചത്. സുൽത്താനിൽനിന്ന് മകൻ അസദുദ്ദീനിലേക്ക് പാർട്ടി നേതൃത്വം മാറിയതോടെ കൂടുതൽ ശക്തമായ പാർട്ടിയായി മാറി.
വളരെ കുറച്ചു സീറ്റുകളിൽ മത്സരിച്ചിരുന്ന പാർട്ടി 1989 ൽ 35 സീറ്റുകളിലാണ് മത്സരിച്ചത്. എന്നാൽ വിജയം നാലു പേർക്കു മാത്രമായി.1994 ൽ 20 പേർ മത്സരിച്ചെങ്കിലും ഒരാളെ വിജയിച്ചുള്ളൂ. 1999 ൽ എണ്ണം കുറച്ചു വെറും അഞ്ച് സീറ്റിൽ മാത്രം പൊരുതി നാലുപേരെ വിജയിപ്പിച്ചതോടെ മത്സരം തിരഞ്ഞെടുക്കപ്പെട്ട സീറ്റുകളിലേക്കു മാത്രമായി മാറ്റി. 2004ൽ 7 സീറ്റിൽ മത്സരിച്ച് 4 ൽ ജയിച്ചു. 2009 ൽ എട്ടിടത്ത് പൊരുതി ഏഴിലും ജയിച്ചതോടെ ആ വിജയം തുടർച്ചയായി ആഘോഷിക്കുകയാണ് പാർട്ടി. അതിനിടെ, 2014 ൽ 20 സീറ്റിലേക്ക് മത്സരം മാറ്റിയെങ്കിലും വിജയം ഏഴിൽ തന്നെ ആയിരുന്നു. 2018 ൽ എട്ടിൽ മത്സരിച്ചാണ് ഏഴിൽ വിജയം സ്വന്തമാക്കിയത്. ഇത്തവണയും വിജയം ഏഴിൽത്തന്നെ.
∙ ഹൈദരാബാദിന്റെ സ്വന്തം പാർട്ടി, നൈസാമിന്റെ പൈതൃകം
ഹൈദരാബാദ് നഗരത്തിലൂടെ ആറ് പതിറ്റാണ്ട് നീളുന്നതാണ് എഐഎംഐഎമ്മിന്റെ രാഷ്ട്രീയം. 1927 ൽ നവാബ് മഹ്‌മൂദ് നവാസ്ഖാൻ സ്ഥാപിച്ച പാർട്ടിയുടെ നേതൃത്വം 1976ൽ സുൽത്താൻ സലാവുദീൻ ഉവൈസിയിലെത്തിയതോടെയാണ് തികഞ്ഞ രാഷ്ട്രീയ നിറമുണ്ടായത്. നൈസാമിനെ പിന്തുണയ്ക്കുന്നവരുടെ പ്രസ്ഥാനമായിരുന്ന പാർട്ടിയുടെ ജീവാത്മാവായി സലാവുദീൻ ഉവൈസി മാറി. 1962 മുതൽ 1984 വരെ തുടർച്ചയായി ആന്ധ്ര നിയമസഭയിൽ അംഗമായ ഉവൈസി, എൻജിനീയറിങ്, മെഡിക്കൽ മേഖലയിൽ ഉൾപ്പെടെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമ്പത്തിക സ്ഥാപനങ്ങളും ആരംഭിച്ചു. ഇങ്ങനെയാണ് നഗരത്തിലെ ന്യൂനപക്ഷ വിഭാഗത്തിന്റെ ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട രക്ഷകനായി അവരുടെ നേതൃത്വവും വിശ്വാസവും ഉവൈസി സ്വന്തമാക്കിയത്.
ഹൈദരാബാദ് രാജ്യത്ത് തുടക്കമിട്ട പ്രസ്ഥാനം, അറുപതുകളിലാണ് ഹൈദരാബാദ് നഗരത്തിന്റെ പാർട്ടിയായി പരിണമിച്ചത്. 1960 ൽ നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പ്രധാന പ്രതിപക്ഷമായി. ഈ വർഷമാദ്യം ഹൈദരാബാദ് നഗരസഭ തിരഞ്ഞെടുപ്പിൽ എഐഎംഐഎം നില മോശമാക്കാതെ 44 സീറ്റ് നേടി. സുൽത്താൻ സലാവുദ്ദീൻ ഉവൈസി 1984 മുതൽ തുടർച്ചയായി ആറ് തവണ ഹൈദരാബാദിൽ നിന്നുള്ള എംപിയായി. ആ പാരമ്പര്യമാണ് 2004 ൽ മകൻ അസദുദ്ദീൻ ഏറ്റെടുത്തത്. സഹോദരനായ അക്ബറുദ്ദീനാണ് നിയമസഭയിൽ പാർട്ടിയുടെ നേതാവ്.
നിസാം കോളജിൽനിന്ന് ബിരുദവും ലണ്ടനിൽനിന്ന് ബാർഅറ്റ് ലോയും നേടിയാണ് അസദുദ്ദീൻ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. 1994 ൽ ഇരുപത്തിയാറാം വയസ്സിൽ ആന്ധ്ര നിയമസഭാംഗമായി. രണ്ടാമൂഴത്തിനിടെ 2004 ൽ ഹൈദരാബാദ് നഗരത്തിൽനിന്ന് ലോക്സഭയിലേക്ക് ജയിച്ചുകയറി. 2009 ലും 2014 ലും 2019 ലും തുടർച്ചയായി ജയിച്ചു. ബിജെപിയുടെയും നരേന്ദ്രമോദിയുടെയും കടുത്ത വിമർശകനായ ഉവൈസി, ഒപ്പം കടുത്ത ഹിന്ദുത്വ വിമർശകനുമാണ്. സമീപകാലത്തായി രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതിലും കുറവു വരുത്തുന്നില്ല. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ മുസ്‌ലിം മേഖലകളിൽ വേരോട്ടമുണ്ടാക്കാനുള്ള ഉവൈസിയുടെ ശ്രമങ്ങൾക്ക് ഇനിയും കാര്യമായ വിജയം നേടാനായിട്ടില്ല.