വാഹനങ്ങളുടെ വേഗനിയന്ത്രണത്തിനുള്ള ‘സ്പീഡ് ഗവർണർ’ സംവിധാനത്തെ മലയാളത്തിൽ ‘വേഗപ്പൂട്ട്’ എന്നു വിളിച്ചയാൾ ആ വിളിയിൽ അൽപം രാഷ്ട്രീയവും കലർത്തി എന്നു കരുതേണ്ടതുണ്ട്. നിയമസഭകൾ‍ പാസാക്കുന്ന ബില്ലുകൾ നിയമമാകുന്നതിനുള്ള യാത്രയ്ക്കു വേഗപ്പൂട്ട് ഇടുന്നവരെന്നു ഗവർണർമാരെ നിർവചിക്കാൻ തക്കതാണ് സമീപകാലത്തെ ചില സംഭവവികാസങ്ങൾ; കേരളത്തിൽ മാത്രമല്ല, പഞ്ചാബിലും തമിഴ്നാട്ടിലും തെലങ്കാനയിലും. ഭാഷാപരമായല്ലെങ്കിലും, ഗവർണർ എന്ന പദത്തിനു വേഗപ്പൂട്ട് എന്ന ദുഃസൂചന ചേരുമെന്ന ചിന്തയുടെ പകർപ്പവകാശം ജവാഹർലാൽ നെഹ്റുവിനുള്ളതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അദ്ദേഹം അങ്ങനെ ചിന്തിച്ചതു രാജ്യസ്വാതന്ത്ര്യത്തിനു മുൻപാണ്; 1930കളുടെ അവസാനത്തിൽ. പ്രവിശ്യകളിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ പാസാക്കുന്ന ബില്ലുകൾ വൈസ്രോയിയുടെ ബ്രിട്ടിഷ് ഗവർണർമാർ വീറ്റോ ചെയ്ത് ഇല്ലാതാക്കുന്ന രീതികണ്ട് സഹികെട്ടപ്പോൾ നെഹ്റു ഗവർണർമാരെ ഇങ്ങനെ വിശേഷിപ്പിച്ചു: “a machine with strong brakes but no engine.” ആ അർഥത്തിൽ, ഇക്കാലത്തെ ഗവർണർമാരിൽ ചിലർ ബ്രിട്ടിഷ്കാലത്തിന്റെ പൈതൃകം പേറുന്നവരാണ്. ഗവർണർപദവിയും അതിന്റെ അധികാരങ്ങളും അധികാരമില്ലായ്മകളും നമ്മുടെ ഭരണഘടനാസഭ വിശദമായി ചർച്ച ചെയ്തതാണ്.

സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ സ്ഥിരത സംബന്ധിച്ച കാര്യത്തിൽ ഗവർണർമാരെ ഉപയോഗിച്ചുള്ള കേന്ദ്ര ഇടപെടലുകൾ കോൺഗ്രസിനു പല സംസ്ഥാനങ്ങളിൽ സ്വാധീനം കുറഞ്ഞുതുടങ്ങിയ 1967 മുതൽ ധാരാളമായി സംഭവിച്ചിട്ടുണ്ട്. നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങളും പണ്ടേയുള്ളതാണ്.

ADVERTISEMENT

എന്നാൽ, ഭരണഘടന പ്രാബല്യത്തിലായശേഷമുള്ള കാലത്ത് രാജ്യസംവിധാനത്തിലെ മറ്റൊരു പദവിയും ഇത്രയേറെ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. അതു സൂചിപ്പിക്കുന്നത് ഗവർണർപദവിയുടെ വിവാദസ്വഭാവം തന്നെയാണ്. അതിനുള്ള സാഹചര്യങ്ങൾ ആവർത്തിച്ചാവർത്തിച്ച് ഉണ്ടായതിന്റെ പ്രധാന ഉത്തരവാദികൾ കേന്ദ്ര സർക്കാരുകളും ഗവർണർമാരുമാണ്. പദവി ദുരുപയോഗമാണ് പല കാലങ്ങളിൽ സംഭവിച്ചത്. ഭൂരിപക്ഷമില്ലാത്ത പാർട്ടിയെ സർക്കാരുണ്ടാക്കാൻ അനുവദിക്കുക, ഭൂരിപക്ഷമുള്ളവയെ പിരിച്ചുവിടുക, നിയമസഭ പാസാക്കുന്ന ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിനു നൽകാനെന്നു പറഞ്ഞും മറ്റും വച്ചു താമസിപ്പിക്കുക തുടങ്ങി കേന്ദ്രവും ഗവർണറും ചേർന്നുള്ള പദവി ദുരുപയോഗത്തിന്റേതായ സംഭവങ്ങൾ 1950കളുടെ തുടക്കം മുതലേയുണ്ട്.

ഓരോ സംസ്ഥാനത്തും ഗവർണറുണ്ടായിരിക്കണം എന്നു തുടങ്ങുന്ന 153–ാം വകുപ്പു മുതൽ എന്തൊക്കെയാണ് ഗവർണർ മന്ത്രിസഭയുടെ ഉപദേശം കേട്ടും കേൾക്കാതെയും ചെയ്യേണ്ടത്, ചെയ്യേണ്ടാത്തത് എന്ന് ഭരണഘടന പല വകുപ്പുകളിലായി പറയുന്നുണ്ട്. കേന്ദ്രത്തിനും ഗവർണർക്കും, ചിലപ്പോഴൊക്കെ സംസ്ഥാനങ്ങൾക്കും സ്വതന്ത്ര വ്യാഖ്യാനത്തിന് ഇടമുള്ളവയാണ് അവയിൽ പലതും. അതാണു സാഹചര്യങ്ങളെ തരംപോലെയും താൽപര്യംപോലെയും വ്യാഖ്യാനിച്ച് ഗവർണറുടെ അധികാരം ദുർവിനിയോഗിക്കാൻ അവസരം ലഭിക്കുന്നതിന്റെ അടിസ്ഥാന കാരണം.

ആരിഫ് മുഹമ്മദ് ഖാൻ (File Photo: J Suresh / Manorama)
ADVERTISEMENT

സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ സ്ഥിരത സംബന്ധിച്ച കാര്യത്തിൽ ഗവർണർമാരെ ഉപയോഗിച്ചുള്ള കേന്ദ്ര ഇടപെടലുകൾ കോൺഗ്രസിനു പല സംസ്ഥാനങ്ങളിൽ സ്വാധീനം കുറഞ്ഞുതുടങ്ങിയ 1967 മുതൽ ധാരാളമായി സംഭവിച്ചിട്ടുണ്ട്. നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങളും പണ്ടേയുള്ളതാണ്. 1953–56 കാലത്ത് നിയമസഭ പാസാക്കിയ 2,557 ബില്ലുകളിൽ 1114 എണ്ണം തന്റെ പരിശോധനയ്ക്കു ലഭിച്ചെന്നാണ് രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് 1958ൽ പറഞ്ഞ കണക്ക്.

അവയിൽ ഭൂരിപക്ഷവും രാഷ്ട്രപതി പരിശോധിക്കട്ടെയെന്നു മുഖ്യമന്ത്രിമാർ താൽപര്യം പറഞ്ഞവയായിരുന്നു. കേന്ദ്രത്തിന്റെ അധികാരത്തിനു വിരുദ്ധമെന്നു സംസ്ഥാനങ്ങൾക്കു സംശയം തോന്നിയ ബില്ലുകളായിരുന്നു കൂടുതലും. ജനാധിപത്യ ഭരണഘടന പ്രവർത്തിച്ചുതുടങ്ങിയതിന്റെ ആദ്യ വർഷങ്ങളിൽ അത്തരം സംശയങ്ങൾ കൂടുതലാകുക സ്വാഭാവികം. രാഷ്ട്രപതിയുടെ പരിഗണനയ്ക്കു ഗവർണർ അയയ്ക്കുന്ന ബില്ലുകൾ കേന്ദ്ര നിയമമന്ത്രാലയവും പരിശോധിക്കും. ‌അംഗീകരിക്കാവുന്നവയെന്ന് അവർ‍ പറഞ്ഞാൽ, ബിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാലും കേന്ദ്രം എതിർക്കില്ല. അങ്ങനെയൊരു നേട്ടവും മുഖ്യമന്ത്രിമാർ കണ്ടു.

ADVERTISEMENT

എന്നാൽ, നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഏതൊക്കെ രാഷ്ട്രപതിക്ക് അയയ്ക്കണമെന്നു മുൻവിധിയോടെ ഗവർണർ തീരുമാനിക്കുക, രാഷ്ട്രപതി അംഗീകരിക്കാൻ കേന്ദ്രം ഉപാധി വയ്ക്കുക, രാഷ്ട്രപതിയുടെ അംഗീകാരം വർഷങ്ങളോളം വൈകുക എന്നിങ്ങനെയുള്ള രീതി വളർന്നപ്പോൾ അതു ഭരണത്തിലുള്ള ഇടപെടലായി സംസ്ഥാനങ്ങൾ വ്യാഖ്യാനിച്ചു. ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കുന്നതിനുള്ള വ്യവസ്ഥ ഇല്ലാതാക്കണമെന്നു തമിഴ്നാട്ടിൽ അഭിപ്രായമുണ്ടായി; വ്യവസ്ഥ തുടർന്നാൽ ഗവർണറുടെ തീരുമാനത്തിനു സമയപരിധി വേണമെന്നായി ബംഗാൾ. അന്നു കേന്ദ്രത്തിൽ കോൺഗ്രസായിരുന്നു ഭരണത്തിൽ. ഇപ്പോൾ കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെടുന്നത് സമയപരിധി ഉൾപ്പെടുന്ന മാർഗരേഖയാണ്.

ഗവർണർമാർ പാലിക്കേണ്ട മര്യാദകളെക്കുറിച്ചു പ്രതിപക്ഷത്തായിരുന്നപ്പോൾ ബിജെപിക്കു വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു; ഗവർണർ സ്ഥാനത്തേക്കു പരിഗണിക്കേണ്ടവരുടെ പട്ടിക തയാറാക്കേണ്ടത് അതതു സംസ്ഥാന നിയമസഭകളാണെന്നും. അതും കോൺഗ്രസ് ഭരണകാലത്തെ കാര്യമാണ്. ഗവർണർമാരുടെ അധികാരപ്രയോഗത്തിനുള്ള അവ്യക്തത ബില്ലുകളുടെ കാര്യത്തിലെങ്കിലും ഒഴിവാക്കാൻ കേരളം ആവശ്യപ്പെടുന്ന മാർഗരേഖ സഹായിക്കും. അങ്ങനെ, വെളിച്ചമുള്ള വഴിയിലൂടെ ഗവർണർമാരെ നടത്താൻ കേന്ദ്രം താൽപര്യപ്പെടുമോയെന്നാണ് അറിയേണ്ടത്. അന്ധകാരത്തിൽ ജനാധിപത്യം അവസാനിക്കുന്നു എന്നു പറയാറുണ്ട്.

English Summary:

How the Increased Misuses of Governors for Political Reasons Impact Democracy?