ജർമൻ പഠിച്ചാൽ കയ്യിൽ 250 യൂറോ! വിദേശത്ത് പഠിച്ച് ജോലി നേടാം, ‘ട്രിപ്പിൾ വിൻ’ ഉറപ്പുമായി നോർക്ക
യുക്രൈയ്ൻ– റഷ്യ സംഘർഷം തുടങ്ങുന്ന സമയം. യുക്രെയ്‌നിൽ കുടുങ്ങിയ വിദ്യാർഥികളെ രക്ഷപ്പെടുത്താനായി കേന്ദ്രം കേരളത്തോടു കണക്കു ചോദിച്ചു. പരമാവധി 150 പേരുണ്ടാകുമെന്നായിരുന്നു സംസ്ഥാനത്തിന്റെ പ്രാഥമിക നിഗമനം. എന്നാൽ, റജിസ്ട്രേഷൻ ഏർപ്പെടുത്തിയപ്പോൾ വിദ്യാർഥികളുടെ എണ്ണം 3000 കഴിഞ്ഞു. വിദേശത്തു പഠനത്തിനു പോകുന്നവർക്ക് റജിസ്ട്രേഷൻ ഇല്ലാതിരുന്നതിനാൽ യുക്രെയ്ൻ പോലുള്ള സ്ഥലത്ത് ഇത്രയും വിദ്യാർഥികൾ ഉണ്ടെന്നത് അധികൃതർക്കും പുതിയ അറിവായിരുന്നു. റജിസ്ട്രേഷൻ ഏർപ്പെടുത്തിയതോടെ ലഭിച്ച കണക്ക് വീണ്ടും അധികൃതരെ അദ്ഭുതപ്പെടുത്തി. 52 രാജ്യങ്ങളിലെ വിദ്യാർഥികൾ നോർക്കയിൽ റജിസ്റ്റർ ചെയ്തു. അതെ, മലയാളികൾ യാത്ര തുടരുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവർ എത്തിച്ചേരുന്നു. വിദേശ മലയാളികളുടെ സൗകര്യാർഥം പ്രവർത്തിക്കുന്നതാണ് നോൺ റസിഡന്റ് കേരളൈറ്റ് അഫയേഴ്സ് (നോർക്ക). ഇതുവരെ ജോലിക്കായി പോയവർ 182 രാജ്യങ്ങളിൽനിന്ന് നോർക്കയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പലതും നാം കേട്ടിട്ടില്ലാത്ത രാജ്യങ്ങൾ. ‘‘പ്രവാസത്തിന്റെ രീതികള്‍ മാറുകയാണ്’’ നോർക്ക സിഇഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി പറയുന്നു. ‘‘ജോലിക്കായും വിദ്യാഭ്യാസത്തിനായും പോകുന്നവരുടെ കാഴ്ചപാടുകൾ മാറി. അതിനനുസരിച്ച് നോർക്കയും സജ്ജീകരണങ്ങളിൽ അനുദിനം മാറ്റം വരുത്തുന്നു. അഭിരുചിയും ജീവിത വീക്ഷണവും കുടിയേറ്റത്തിനു പ്രധാനമാണ്. 100% സമർപ്പണബോധമുള്ളവർക്കേ വിജയം നേടാനാകൂ’ ഹരികൃഷ്ണൻ നമ്പൂതിരി പറയുന്നു. വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിലെ ശ്രദ്ധേയമായ മാറ്റങ്ങളെക്കുറിച്ചും അവർക്കായി നോർക്ക തയാറാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും സിഇഒ മനോരമ ഓൺലൈൻ പ്രീമിയവുമായി സംസാരിക്കുന്നു.

യുക്രൈയ്ൻ– റഷ്യ സംഘർഷം തുടങ്ങുന്ന സമയം. യുക്രെയ്‌നിൽ കുടുങ്ങിയ വിദ്യാർഥികളെ രക്ഷപ്പെടുത്താനായി കേന്ദ്രം കേരളത്തോടു കണക്കു ചോദിച്ചു. പരമാവധി 150 പേരുണ്ടാകുമെന്നായിരുന്നു സംസ്ഥാനത്തിന്റെ പ്രാഥമിക നിഗമനം. എന്നാൽ, റജിസ്ട്രേഷൻ ഏർപ്പെടുത്തിയപ്പോൾ വിദ്യാർഥികളുടെ എണ്ണം 3000 കഴിഞ്ഞു. വിദേശത്തു പഠനത്തിനു പോകുന്നവർക്ക് റജിസ്ട്രേഷൻ ഇല്ലാതിരുന്നതിനാൽ യുക്രെയ്ൻ പോലുള്ള സ്ഥലത്ത് ഇത്രയും വിദ്യാർഥികൾ ഉണ്ടെന്നത് അധികൃതർക്കും പുതിയ അറിവായിരുന്നു. റജിസ്ട്രേഷൻ ഏർപ്പെടുത്തിയതോടെ ലഭിച്ച കണക്ക് വീണ്ടും അധികൃതരെ അദ്ഭുതപ്പെടുത്തി. 52 രാജ്യങ്ങളിലെ വിദ്യാർഥികൾ നോർക്കയിൽ റജിസ്റ്റർ ചെയ്തു. അതെ, മലയാളികൾ യാത്ര തുടരുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവർ എത്തിച്ചേരുന്നു.
വിദേശ മലയാളികളുടെ സൗകര്യാർഥം പ്രവർത്തിക്കുന്നതാണ് നോൺ റസിഡന്റ് കേരളൈറ്റ് അഫയേഴ്സ് (നോർക്ക). ഇതുവരെ ജോലിക്കായി പോയവർ 182 രാജ്യങ്ങളിൽനിന്ന് നോർക്കയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പലതും നാം കേട്ടിട്ടില്ലാത്ത രാജ്യങ്ങൾ. ‘‘പ്രവാസത്തിന്റെ രീതികള്‍ മാറുകയാണ്’’ നോർക്ക സിഇഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി പറയുന്നു. ‘‘ജോലിക്കായും വിദ്യാഭ്യാസത്തിനായും പോകുന്നവരുടെ കാഴ്ചപാടുകൾ മാറി. അതിനനുസരിച്ച് നോർക്കയും സജ്ജീകരണങ്ങളിൽ അനുദിനം മാറ്റം വരുത്തുന്നു. അഭിരുചിയും ജീവിത വീക്ഷണവും കുടിയേറ്റത്തിനു പ്രധാനമാണ്. 100% സമർപ്പണബോധമുള്ളവർക്കേ വിജയം നേടാനാകൂ’ ഹരികൃഷ്ണൻ നമ്പൂതിരി പറയുന്നു. വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിലെ ശ്രദ്ധേയമായ മാറ്റങ്ങളെക്കുറിച്ചും അവർക്കായി നോർക്ക തയാറാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും സിഇഒ മനോരമ ഓൺലൈൻ പ്രീമിയവുമായി സംസാരിക്കുന്നു.
? വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിൽ അടുത്ത കാലത്തായി വന്ന മാറ്റങ്ങൾ എന്തൊക്കെയാണ്.
∙ പ്രവാസം മലയാളികളുടെ ജീവിത ക്രമത്തിന്റെ ഭാഗമായി. ഒരു കാലത്ത് അതിജീവനത്തിനായാണ് മലയാളികൾ വിദേശത്തേക്കു പോയിരുന്നത്. ഇന്ന് ജീവിത വിജയത്തിനായാണ് പോകുന്നത്. പ്രവാസം എന്ന വാക്ക് അർഥമാക്കുന്നത് നമ്മൾ എങ്ങനെ പുതിയ സാധ്യത തേടുന്നു എന്നാണെന്നാണ് നോർക്കയുടെ കാഴ്ചപാട്. ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് ‘പ്രീ ഡിപ്പാർച്ചർ ഓറിയന്റേഷന്‍’ സേവനം നോർക്ക നൽകുന്നുണ്ട്. നഴ്സിങ് കോളജുകളുമായി സഹകരിച്ചാണ് ഇതു ചെയ്യുന്നത്. പ്രീ ഡിപ്പാർച്ചർ ഓറിയന്റേഷൻ ഉദ്യോഗാർഥിക്ക് പോകുന്ന രാജ്യത്തെക്കുറിച്ചും ജോലി സാഹചര്യങ്ങളെക്കുറിച്ചും നിയമത്തെക്കുറിച്ചും നൽകുന്ന പരിശീലനമാണിത്. ആരെങ്കിലും പരിചയപ്പെടുത്തുമ്പോഴാണ് പണ്ട് വിദേശത്ത് ജോലി ലഭിച്ചിരുന്നത്. ഇന്ന് രാജ്യത്തെക്കുറിച്ച് മനസ്സിലാക്കിയാണ് മിക്കവരും പ്രവാസത്തിനു പോകുന്നത്. പ്രവാസത്തിന് ലോകം മുഴുവൻ സാധ്യത തുറന്നു.
നമ്മുടെ അഭിരുചികൾ, ജീവിത വീക്ഷണം എന്നിവ കുടിയേറ്റത്തിനു പ്രധാനമാണ്. 10 വർഷം മുൻപ് അൺ സ്കിൽഡും സെമി സ്കിൽഡുമായ ആളുകളാണ് കൂടുതലായി വിദേശത്തേക്ക് പോയിരുന്നത്. ഇന്ന് സ്കിൽഡും സൂപ്പർ സ്കിൽഡുമായ ആളുകളും പോകുന്നു. മലയാളികൾക്കു മുന്നിൽ ലോകം മുഴുവൻ കുടിയേറ്റത്തിന്റെ സാധ്യതയുണ്ട്. പക്ഷേ, 100% സമർപ്പണമുണ്ടെങ്കിലേ വിദേശത്ത് തൊഴിൽ മേഖലയിൽ നിലനിൽക്കാനാകൂ. തുടർച്ചയായി കാര്യങ്ങൾ പഠിക്കാൻ തയാറാകണം. ജീവിതം മൊത്തം പഠനത്തിന്റെ അവസരമായി മാറ്റാൻ കഴിയണം. ആഗോള കാഴ്ചപ്പാട് ഉണ്ടാകണം. സാംസ്കാരികപരമായ സംയോജനം വരണം. വിദേശത്തെ ഭാഷ, സംസ്കാരം എന്നിവയോട് ഇണങ്ങാനാകണം.
?പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പരിപാടി എന്താണെന്ന് വിശദമാക്കാമോ.
∙ വിദേശ രാജ്യങ്ങളിൽ തൊഴിലന്വേഷിക്കുന്നവർക്ക് നിയമപരവും സുരക്ഷിതമായ കുടിയേറ്റ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും തൊഴിൽ തട്ടിപ്പുകളെക്കുറിച്ച് അവബോധം നൽകുന്നതിനുമായി നോർക്ക പ്രീ ഡിപ്പാർചർ ഓറിയന്റേഷൻ പരിപാടികൾ നടത്തിവരുന്നു. വിദേശത്തേക്ക് പുറപ്പെടുന്നതിന് മുൻപ് അവിടെയുള്ള കാര്യങ്ങൾ, ശ്രദ്ധിക്കേണ്ടവ എന്നിവ സംബന്ധിച്ച ബോധവൽക്കരണം എന്നതാണ് ഉദ്ദേശിക്കുന്നത്. പൊതു നിയമവ്യവസ്ഥകൾ, വിദേശ സംസ്കാരം, ജീവിത രീതികൾ, തൊഴിൽ നിയമങ്ങൾ, വിസ സ്റ്റാംപിങ്, ഇമിഗ്രേഷൻ നടപടികൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഏകദിന പരിശീലന പരിപാടികൾ നോർക്ക സംഘടിപ്പിച്ചു വരുന്നത്.
നോർക്ക റൂട്ട്സിന്റെ ക്ഷേമപദ്ധതികൾ, സേവനങ്ങൾ, എന്നിവയെക്കുറിച്ച് അവബോധം നൽകാനും ഈ പരിപാടി സഹായിക്കുന്നു. കേരളത്തിലെ വിവിധ നഴ്സിങ് കോളേജുകളിലാണ് ആദ്യഘട്ടമെന്ന നിലയിൽ പ്രീ ഡിപ്പാർചർ ഓറിയന്റേഷൻ പരിപാടികൾ നിലവിൽ ആരംഭിച്ചിട്ടുള്ളത്. കേരള സ്റ്റേറ്റ് വിമൻസ് ഡവലപ്‌മെന്റ് കോർപറേഷന്റെ ഭാഗമായ റീച്ച് ഫിനിഷിങ് സ്‌കൂളിന്റെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ച് വരുന്നത്. വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാനുള്ള പ്രക്രിയയെക്കുറിച്ച് വിദ്യാർഥികളെ ബോധവൽക്കരിക്കുന്ന രീതിയിലാണ് പ്രോഗ്രാം രൂപകൽപന ചെയ്തിരിക്കുന്നത്. അക്കാദമിക് യോഗ്യതകൾ, സർട്ടിഫിക്കേഷനുകൾ, യോഗ്യതാ പരീക്ഷകൾ, ഭാഷാപരമായ ആവശ്യകതകൾ, ആവശ്യമായ പൊതുരേഖകൾ, തൊഴിൽ സാധ്യതകൾ, വിദേശത്തേക്ക് കുടിയേറുന്നതിന്റെ നേട്ടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.
? എന്തുകൊണ്ടാണ് വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വർധിക്കാൻ കാരണം. കേരളത്തിലും ഇന്ത്യയിലും ജോലിക്കും ജീവിതത്തിനും സാഹചര്യങ്ങൾ കുറയുന്നുവെന്നാണോ മനസിലേക്കേണ്ടത്.
∙ കുടിയേറ്റം ജീവിതത്തിന്റെ ഭാഗമായി, ലോകം ഒന്നായി. ഒരുകാലത്ത് വിദേശത്ത് ജോലിക്ക് പോകുന്നത് സാധാരണമായിരുന്നില്ല. കോവിഡ് കഴിഞ്ഞശേഷം ആരോഗ്യമേഖലയിൽ തൊഴിൽ അവസരങ്ങൾ കൂടി. നിയമങ്ങൾ വിദേശ പൗരൻമാർക്ക് അനുകൂലമായി. അതിന്റെ സ്വാഭാവിക ഗുണം കുടിയേറ്റത്തെ സഹായിച്ചു. വിദേശത്ത് ജോലിക്കായി പോകുന്ന ചെലവു കുറയ്ക്കാനാണ് നോർക്ക ഫോറിൻ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. കരിയർ ഫെസ്റ്റുകൾ നോർക്ക നടത്തുന്നു. യുകെയിലേക്ക് മാത്രം 3 തവണ നടന്നു. ഫെസ്റ്റിനെത്തുന്ന ചിലർക്ക് ബിരുദം കാണും, ഭാഷ അറിയില്ലായിരിക്കും. നിശ്ചിത സമയത്തിനുള്ളിൽ ഭാഷ പഠിച്ചാൽ ജോലി ലഭിക്കുമെന്ന് അവർക്ക് ഉറപ്പ് കൊടുക്കും.
? മാറുന്ന പ്രവാസ ലോകത്തിന് അനുസരിച്ചാണ് നോർക്ക തയാറെടുപ്പ് നടത്തുന്നത്.
∙ ഐടി, ഹെൽത്ത്, ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കൽ വിഭാഗങ്ങളിലെല്ലാം ഉദ്യോഗാർഥികൾ പോകുന്നുണ്ട്. വിദേശത്തേക്ക് വിദ്യാർഥികൾ പോകുന്നതിന്റെ കാരണം തൊഴിൽ അവസരവും മെച്ചപ്പെട്ട ജീവിതവും മാറുന്ന കാഴ്ചപ്പാടുകളുമാണ്. വിദേശത്തേക്ക് പോയാൽ പഠനം കഴിഞ്ഞ് ജോലി നോക്കുന്ന സമയം ലാഭിക്കാൻ കഴിയും. വിദ്യാഭ്യാസവും ജോലിയും അവിടെ ഒരുമിച്ച് കൊണ്ടുപോകാം. അവിടെ വ്യവസായവുമായി ബന്ധപ്പെടുത്തിയാണ് കോഴ്സുകൾ. ഇവിടെ അങ്ങനെ ആയിവരുന്നതേയുള്ളൂ. സ്കൂൾ തലത്തിൽതന്നെ കുടിയേറ്റത്തിനായുള്ള തയാറെടുപ്പുകൾ നടത്തണം. അതായത് ഒരു ‘മൈഗ്രേഷൻ എക്കോ സിസ്റ്റം’ രൂപപ്പെടുത്തണം. മറ്റു രാജ്യങ്ങളിൽ പോകുമ്പോൾ ഭാഷ, സംസ്കാരം, രീതികൾ ഒക്കെ പഠിക്കേണ്ടിവരും. ഹൈസ്കൂൾ തലത്തിൽ വിദേശ ഭാഷ പഠിച്ചാൽ വിദേശത്തേക്ക് പോകുന്നത് മുൻകൂട്ടി ആസുത്രണം ചെയ്യാൻ കഴിയും. കോഴ്സുകൾ സ്കൂൾ തലത്തിൽ ആരംഭിക്കാനാകണം. കുടിയേറ്റ റിസോഴ്സ് സെന്ററുകൾ ആരംഭിക്കണം.
? വിദേശത്തേക്ക് പഠിക്കാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്. അടുത്ത കാലത്ത് ചിലർ തട്ടിപ്പുകൾ പെട്ടുവെന്നു വാർത്തകൾ ഉണ്ടായിരുന്നല്ലോ.
∙വിദേശത്തേക്ക് പഠിക്കാൻ പോകുന്നവരിൽ ഭൂരിഭാഗവും ഇന്ന് തയാറെടുപ്പോടെയാണു പോകുന്നത്. പഠിക്കുന്നതോടൊപ്പം ജോലിയും ചെയ്യുന്നു. ഇവിടെനിന്ന് മാതാപിതാക്കളെ കൊണ്ടുപോകുന്നവരുണ്ട്. പഠനത്തിനു പോകുന്നവരെ കുടിയേറ്റക്കാരായി നിയമത്തിൽ പറയുന്നില്ല. വിദ്യാഭ്യാസത്തിനൊപ്പം ജോലിക്കുമായാണ് വിദ്യാർഥികൾ വിദേശത്തേക്കു പോകുന്നത്. വിദ്യാർഥികൾ പോകുന്ന രാജ്യം, പഠിക്കുന്ന യൂണിവേഴ്സിറ്റി, കോഴ്സ്, ജോലിസാധ്യത തുടങ്ങിയവ ശ്രദ്ധിക്കണമെന്ന് സിഇഒ പറയുന്നു. അഭിരുചിക്ക് വലിയ പ്രാധാന്യമുണ്ട്. 54 രാജ്യങ്ങളിലെ വിദ്യാർഥികൾ നോർക്കയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് നോർക്ക ഐഡി കാർഡ് നൽകിയിട്ടുണ്ട്. സ്കോളര്‍ഷിപ്പോടെയും അല്ലാതെയും വിദേശത്തു പോകുന്നവരുണ്ട്.
ഇന്ത്യയിലുള്ള കോഴ്സാണോ ഇല്ലാത്ത കോഴ്സാണോ പഠിക്കേണ്ടതെന്ന് വിദ്യാർഥി തീരുമാനിക്കണം. തിരിച്ചു വന്ന് ഇവിടെ ജോലി ചെയ്യാനാണെങ്കിൽ ആ കോഴ്സിന് ഇവിടെ അംഗീകാരം വേണം. വിദേശത്ത് നിൽക്കാനാണെങ്കിൽ അവിടെയും ജോലി സാധ്യതവേണം. കോഴ്സു വച്ചു സർവകലാശാല തിരഞ്ഞെടുക്കാം. സർവകലാശാല വച്ചു കോഴ്സും തിരഞ്ഞെടുക്കാം. രാജ്യം വച്ചു സർവകലാശാലയും തിരഞ്ഞെടുക്കാം. ഇതെല്ലാം വ്യക്തിപരമാണ്. തൊഴിലിനായി വിദേശത്തേക്കു പോകുമ്പോൾ വീസയോ കരാറോ ഓഫർ ലെറ്ററോ കാണും. വിദ്യാഭ്യാസത്തിനായി പോകുമ്പോൾ ഈ സംവിധാനമില്ല.
നേരത്തേ ചുരുക്കം ചില രാജ്യങ്ങളിലേക്കാണ് വിദ്യാർഥികൾ പഠിക്കാൻ പോയിരുന്നതെങ്കിൽ ഇന്ന് രാജ്യങ്ങളുടെ എണ്ണം കൂടി. രാജ്യം തിരഞ്ഞെടുത്ത്, കോഴ്സ് തിരഞ്ഞെടുത്ത് പോകുന്നവരുടെ എണ്ണവും കൂടി. പരമാവധി കാര്യങ്ങൾ അറിഞ്ഞിട്ടേ വിദേശത്തേക്ക് പഠിക്കാൻ പോകാവൂ. കോഴ്സ്, രാജ്യം തുടങ്ങിയവ തിരഞ്ഞെടുക്കുന്നതിനുള്ള ഗൃഹപാഠം സ്വന്തമായി ചെയ്യണം. ഈ വർഷത്തെ ജോലി സാധ്യതയാകില്ല അടുത്തവർഷം. കോഴ്സ് കഴിയുമ്പോൾ അതിലെ സാധ്യതകളും മാറും. കോഴ്സിനു പോയി പാസായി പിന്നെയും സമയമെടുത്തേ ജോലി ലഭിക്കൂ. ചില കോഴ്സുകൾക്ക് ഇന്ത്യയിൽ അംഗീകാരം കാണില്ല. അത്തരം കാര്യങ്ങൾ പരിഗണിക്കണം. വിവിധ സ്ഥലങ്ങളിൽ പാർട് ടൈം ജോലിക്ക് പോകാനാകും. ഇതിനെക്കുറിച്ചെല്ലാം ധാരണയുണ്ടാകണം.
? വിദേശ പഠനവും ജോലിയും സംബന്ധിച്ച മുൻഗണനകളും സൗകര്യങ്ങളും മാറുകയാണല്ലോ. ഇതനുസരിച്ച് നോർക്കയിൽ എന്തു മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. എന്തൊക്കെ സൗകര്യങ്ങൾ നോർക്കയിൽ ലഭ്യമാണ്.
∙ നോർക്ക റൂട്സ് ആണ് നോർക്കയുടെ ഫീൽഡ് ഏജൻസി. പ്രവാസികളാകാൻ തയാറെടുക്കുന്നവർ, നിലവിൽ പ്രവാസികളായി ഇരിക്കുന്നവര്‍, പ്രവാസം കഴിഞ്ഞ് തിരിച്ചു വരുന്നവർ എന്നീ വിഭാഗങ്ങളെ കേന്ദ്രീകരിച്ചാണ് നോർക്കയുടെ പ്രവർത്തനം. ഇവർക്കായി വിവിധ പദ്ധതികൾ നോർക്ക തയാറാക്കുന്നു. വിദേശത്തേക്ക് പോകുന്നവരുടെ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്ന മൂന്നു കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്. വിദേശകാര്യ മന്ത്രാലയത്തിന്റെ സർട്ടിഫിക്കേഷൻ നടത്തുന്നുണ്ട്. ഏത് രാജ്യത്തേക്കാണോ പോകുന്നത് ആ എംബസിയുടെ അറ്റസ്റ്റേഷനും നടത്തുന്നു. ഒരു വർഷത്തിൽ അരലക്ഷത്തിലേറെ സർട്ടിഫിക്കറ്റുകൾ നോർക്ക അറ്റസ്റ്റ് ചെയ്യുന്നു. ഇന്ന് ഏറ്റവും കൂടുതൽ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ഏജൻസിയാണ് നോർക്ക.
2015 മുതലാണ് നോർക്ക റിക്രൂട്ട്മെന്റ് ആരംഭിച്ചത്. നോർക്കയ്ക്ക് രണ്ടു തരം റിക്രൂട്ട്മെന്റുണ്ട്. സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും. നിരവധി രാജ്യങ്ങളുമായി നോർക്കയ്ക്ക് സർക്കാർ–സർക്കാർ റിക്രൂട്ട്മെന്റുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സൗദി സർക്കാരിന്റെ ആരോഗ്യവകുപ്പുമായാണ്
യുകെ സർക്കാരുമായും കാനഡയുമായും കരാർ ഒപ്പിട്ടിട്ടുണ്ട്. രണ്ടായിരത്തിലധികം ആളുകളെ ഇതുവരെ നോർക്ക റിക്രൂട്ട് ചെയ്തിട്ടുണ്ട്. 2023ൽ വലിയ കുതിപ്പുണ്ടായി. വിദേശത്തേക്കു പോകുന്ന സമയം കുറയ്ക്കാനാകണം, താങ്ങാവുന്ന നിരക്കും, മെച്ചപ്പെട്ട കുടിയേറ്റവും–ഇതാണ് നോർക്ക ലക്ഷ്യമിടുന്നത്. നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് തിരുവനന്തപുരത്ത് ആരംഭിച്ചിട്ടുണ്ട്.
മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്ററായി ഇതിനെ ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഭാഷ പഠിക്കുന്നതോടൊപ്പം തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും തൊഴിൽദാതാക്കളെക്കുറിച്ചും മനസ്സിലാക്കാനും പരിചയപ്പെടാനും ഇവിടെ സാധിക്കും. ബിപിഎലുകാർക്ക് ഫീസില്ല. ജനറൽ കാറ്റഗറിയിലുള്ളവർ കുറഞ്ഞ ഫീസ് അടച്ചാൽ മതി. കുടിയേറ്റം സാധാരണക്കാർക്കു പ്രാപ്യമാകുന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. തൊഴിലിടങ്ങൾ മാറുന്നത് അനുസരിച്ച് തൊഴിലാളികളെയും അതിനായി നോർക്ക പരുവപ്പെടുത്തുന്നു.
? ജർമനിയിൽ സാധ്യതകൾ കൂടുകയാണല്ലോ. ജർമനി ലക്ഷ്യമിടുന്നവരുടെ സൗകര്യത്തിനായി ആരംഭിച്ച ‘ട്രിപ്പിൾ വിൻ’ പദ്ധതി എന്താണ്.
∙ 2023ൽ ഇതുവരെ 132 പേർ ജർമനിയിലെത്തി. ജർമനിയിലുള്ള ഫെഡറൽ എംപ്ലോയ്മെന്റ് ഏജന്‍സിയുമായും ധാരണയിലെത്തിയിട്ടുണ്ട്. ‘ട്രിപ്പിൾ വിൻ’ എന്നാണ് പദ്ധതിയുടെ പേര്. പദ്ധതിയിലൂടെ ഉദ്യോഗാർഥിയും ഉദ്യോഗാർഥിയെ കൊണ്ടുപോകുന്ന സ്ഥാപനവും മുൻകൈ എടുക്കുന്ന നോർക്കയും വിജയിക്കുന്നു. അതാണ് ട്രിപ്പിൾ വിൻ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. 1100 പേരാണ് ട്രിപ്പിൾവിൻ പരിപാടിയിലൂടെ ജർമൻ ഭാഷ പഠിക്കുന്നത്. ജർമൻ സർക്കാർ ആളുകളെ തിരഞ്ഞെടുത്ത് കേരളത്തിൽവച്ചുതന്നെ സൗജന്യമായി ജര്‍മൻ ഭാഷാ പരിശീലനം നൽകും.
എ വൺ, എ ടു, ബി വൺ എന്നിങ്ങനെയാണ് ഗ്രേഡുകൾ. ബി ടു കഴിഞ്ഞാലേ സാധാരണ വിദേശത്തേക്ക് പോകാൻ കഴിയൂ. ജർമൻ സർക്കാരുമായി സഹകരിച്ചുള്ള പദ്ധതിയിലൂടെ ബി വൺ കഴിഞ്ഞാലുടൻ ഉദ്യോഗാർഥികൾക്ക് വിദേശത്തേക്ക് നഴ്സിങ് അസിസ്റ്റന്റായി പോകാം. അവിടെയെത്തി ബി ടു എഴുതിയെടുത്ത് റജിസ്റ്റേഡ് നഴ്സായി മാറാം. ഇപ്പോൾ നഴ്സിങ് മേഖലയിൽ മാത്രമാണ് പദ്ധതി. 1100 പേർ ഉടനെ ജർമനിയിലേക്കു പോകുമെന്ന് അധികൃതർ പറയുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും ഈ പദ്ധതി പ്രകാരം പരിശീലനമുണ്ട്. കേരളത്തില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്.
ജർമൻ ഭാഷാ പരിശീലനം സൗജന്യമാണ്. ഓരോ സ്കോർ കിട്ടുമ്പോഴും 250 യൂറോ ഉദ്യോഗാർഥികൾക്ക് ലഭിക്കും. ഭാഷ പഠിക്കുമ്പോൾ തന്നെ ആ രാജ്യവുമായി പരിചയപ്പെടാൻ അവസരം ലഭിക്കുന്നു. 6–8 മാസമാണ് പദ്ധതിയുടെ കാലാവധി. ട്രിപ്പിൾ വൺ ട്രെയിനിങ് പദ്ധതി കൊണ്ടുവരാനും അധികൃതർ ആലോചിക്കുന്നു. പ്ലസ് ടു കഴിഞ്ഞ, ജർമൻ ഭാഷ അറിയാവുന്നവർക്ക് വിദേശത്ത് നഴ്സിങ് പഠനവും ജോലിയും ഉറപ്പാക്കുന്നതാണ് പദ്ധതി. ഇതിന്റെ പൈലറ്റ് പദ്ധതി ആരംഭിച്ചു. ഭാഷ അറിയാവുന്നതിനാൽ ജർമനിയിലെത്തി കോഴ്സ് പൂർത്തിയാക്കിയാലുടൻ ജോലിയിൽ പ്രവേശിക്കാനാകും. ജോലിക്കായി ഭാഷ പഠിച്ചെടുക്കുന്ന സമയം ലാഭിക്കാം. ഹോസ്പിറ്റാലിറ്റി മേഖലയിൽ ‘ട്രിപ്പിൾ വൺ ക്ലാസിക്’ എന്ന പദ്ധതിയും ആരംഭിക്കാൻ നോർക്ക ആലോചിക്കുന്നു. യുകെയിൽ 150 നഴ്സിങ് ജോലിക്കാർ എത്തിക്കഴിഞ്ഞു. അഞ്ഞൂറിലധികം പേർ അവിടേക്ക് പോകാൻ തയാറെടുക്കുന്നു.