അന്ന് ഷെയ്ഖ് അബ്ദുല്ല കൊടൈക്കനാലിൽ തടവുകാരൻ: ജമ്മു കശ്മീരിൽ യഥാർഥ ‘വിധി’ ഇനി; ബിജെപിയെ തുണയ്ക്കുമോ ‘370’?
‘കശ്മീരിന്റെ സിംഹം’ എന്നറിയപ്പെട്ട ഷെയ്ഖ് അബ്ദുല്ല കൊടൈക്കനാലിൽ താമസിച്ചിട്ടുണ്ട്; തടവുകാരനായി. അന്നു കൊടൈക്കനാൽ ഉൾപ്പെടുന്ന മധുര ജില്ലയുടെ കലക്ടർ പാലക്കാടുകാരനായ ടി.എൻ.ശേഷനായിരുന്നു. നീലഗിരിയിലെ ഉദഗമണ്ഡലത്തിലായിരുന്നു ആദ്യം ഷെയ്ഖ് അബ്ദുല്ലയെ പാർപ്പിച്ചിരുന്നത്. അദ്ദേഹം ആരോടോ സംസാരിച്ചത് രാജ്യാന്തര തലത്തിൽ പത്രവാർത്തയായതോടെ കൊടൈക്കനാലിലേക്കു മാറ്റി. കൊടൈക്കനാലിലെ ബംഗ്ലാവിലും നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും തടവുകാരന്റെ രീതിയിലായിരുന്നില്ല അവിടുത്തെ വാസം. തടവുകാരനായി കഴിയവേ ഡൽഹിയിൽ വീടിനു പുറത്തുപോകാൻ പോലും അനുമതിയുണ്ടായിരുന്നില്ല എങ്കിൽ കൊടൈക്കനാലിൽ നഗരപരിസരത്തു പോകുന്നതിനു നിയന്ത്രണമുണ്ടായിരുന്നില്ല. ഷെയ്ഖിനു കൊടൈക്കനാലിൽ താമസമൊരുക്കാനുള്ള പ്രതിമാസച്ചെലവ് ഇരുപതിനായിരത്തിൽപ്പരം രൂപയാണെന്ന് ചില വാർത്തകൾ പോലും വന്നു. ഇതേക്കുറിച്ചുള്ള പാർലമെന്റ് ചോദ്യത്തിന് സർക്കാർ നൽകിയ മറുപടി 1000–1500 രൂപയാണ് പ്രതിമാസ ചെലവെന്നായിരുന്നു. കശ്മീരിന്റെ പ്രത്യേക പദവിയും അതിലേക്കുള്ള ഇന്ത്യയുടെ ഇടപെടലിന്റെയും പേരിൽ, സുഹൃത്തായിരുന്ന ജവഹർലാൽ നെഹ്റു ഉൾപ്പെടെ ഇന്ത്യൻ ഭരണാധികാരികളോടു കലഹം തുടങ്ങിയ ഷെയ്ഖിനെ അറസ്റ്റ് ചെയ്തു തടവിൽ വച്ചതു ചരിത്രത്തിലുണ്ട്; പലപ്പോഴായി ദീർഘവർഷങ്ങൾ. 1975ൽ ഇന്ദിരാ ഗാന്ധിയുമായി കരാറുണ്ടാക്കി ഷെയ്ഖ് അബ്ദുല്ല ജമ്മു കശ്മീരിൽ വീണ്ടും അധികാരത്തിലെത്തിയതും ചരിത്രത്തിലുണ്ട്. പ്രത്യേക പദവിയിലെ നിബന്ധനകൾ പ്രകാരം, നേരത്തേ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം സംസ്ഥാനത്തു പിന്നീടു മുഖ്യമന്ത്രിയായി.
‘കശ്മീരിന്റെ സിംഹം’ എന്നറിയപ്പെട്ട ഷെയ്ഖ് അബ്ദുല്ല കൊടൈക്കനാലിൽ താമസിച്ചിട്ടുണ്ട്; തടവുകാരനായി. അന്നു കൊടൈക്കനാൽ ഉൾപ്പെടുന്ന മധുര ജില്ലയുടെ കലക്ടർ പാലക്കാടുകാരനായ ടി.എൻ.ശേഷനായിരുന്നു. നീലഗിരിയിലെ ഉദഗമണ്ഡലത്തിലായിരുന്നു ആദ്യം ഷെയ്ഖ് അബ്ദുല്ലയെ പാർപ്പിച്ചിരുന്നത്. അദ്ദേഹം ആരോടോ സംസാരിച്ചത് രാജ്യാന്തര തലത്തിൽ പത്രവാർത്തയായതോടെ കൊടൈക്കനാലിലേക്കു മാറ്റി. കൊടൈക്കനാലിലെ ബംഗ്ലാവിലും നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും തടവുകാരന്റെ രീതിയിലായിരുന്നില്ല അവിടുത്തെ വാസം. തടവുകാരനായി കഴിയവേ ഡൽഹിയിൽ വീടിനു പുറത്തുപോകാൻ പോലും അനുമതിയുണ്ടായിരുന്നില്ല എങ്കിൽ കൊടൈക്കനാലിൽ നഗരപരിസരത്തു പോകുന്നതിനു നിയന്ത്രണമുണ്ടായിരുന്നില്ല. ഷെയ്ഖിനു കൊടൈക്കനാലിൽ താമസമൊരുക്കാനുള്ള പ്രതിമാസച്ചെലവ് ഇരുപതിനായിരത്തിൽപ്പരം രൂപയാണെന്ന് ചില വാർത്തകൾ പോലും വന്നു. ഇതേക്കുറിച്ചുള്ള പാർലമെന്റ് ചോദ്യത്തിന് സർക്കാർ നൽകിയ മറുപടി 1000–1500 രൂപയാണ് പ്രതിമാസ ചെലവെന്നായിരുന്നു. കശ്മീരിന്റെ പ്രത്യേക പദവിയും അതിലേക്കുള്ള ഇന്ത്യയുടെ ഇടപെടലിന്റെയും പേരിൽ, സുഹൃത്തായിരുന്ന ജവഹർലാൽ നെഹ്റു ഉൾപ്പെടെ ഇന്ത്യൻ ഭരണാധികാരികളോടു കലഹം തുടങ്ങിയ ഷെയ്ഖിനെ അറസ്റ്റ് ചെയ്തു തടവിൽ വച്ചതു ചരിത്രത്തിലുണ്ട്; പലപ്പോഴായി ദീർഘവർഷങ്ങൾ. 1975ൽ ഇന്ദിരാ ഗാന്ധിയുമായി കരാറുണ്ടാക്കി ഷെയ്ഖ് അബ്ദുല്ല ജമ്മു കശ്മീരിൽ വീണ്ടും അധികാരത്തിലെത്തിയതും ചരിത്രത്തിലുണ്ട്. പ്രത്യേക പദവിയിലെ നിബന്ധനകൾ പ്രകാരം, നേരത്തേ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം സംസ്ഥാനത്തു പിന്നീടു മുഖ്യമന്ത്രിയായി.
‘കശ്മീരിന്റെ സിംഹം’ എന്നറിയപ്പെട്ട ഷെയ്ഖ് അബ്ദുല്ല കൊടൈക്കനാലിൽ താമസിച്ചിട്ടുണ്ട്; തടവുകാരനായി. അന്നു കൊടൈക്കനാൽ ഉൾപ്പെടുന്ന മധുര ജില്ലയുടെ കലക്ടർ പാലക്കാടുകാരനായ ടി.എൻ.ശേഷനായിരുന്നു. നീലഗിരിയിലെ ഉദഗമണ്ഡലത്തിലായിരുന്നു ആദ്യം ഷെയ്ഖ് അബ്ദുല്ലയെ പാർപ്പിച്ചിരുന്നത്. അദ്ദേഹം ആരോടോ സംസാരിച്ചത് രാജ്യാന്തര തലത്തിൽ പത്രവാർത്തയായതോടെ കൊടൈക്കനാലിലേക്കു മാറ്റി. കൊടൈക്കനാലിലെ ബംഗ്ലാവിലും നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും തടവുകാരന്റെ രീതിയിലായിരുന്നില്ല അവിടുത്തെ വാസം. തടവുകാരനായി കഴിയവേ ഡൽഹിയിൽ വീടിനു പുറത്തുപോകാൻ പോലും അനുമതിയുണ്ടായിരുന്നില്ല എങ്കിൽ കൊടൈക്കനാലിൽ നഗരപരിസരത്തു പോകുന്നതിനു നിയന്ത്രണമുണ്ടായിരുന്നില്ല. ഷെയ്ഖിനു കൊടൈക്കനാലിൽ താമസമൊരുക്കാനുള്ള പ്രതിമാസച്ചെലവ് ഇരുപതിനായിരത്തിൽപ്പരം രൂപയാണെന്ന് ചില വാർത്തകൾ പോലും വന്നു. ഇതേക്കുറിച്ചുള്ള പാർലമെന്റ് ചോദ്യത്തിന് സർക്കാർ നൽകിയ മറുപടി 1000–1500 രൂപയാണ് പ്രതിമാസ ചെലവെന്നായിരുന്നു. കശ്മീരിന്റെ പ്രത്യേക പദവിയും അതിലേക്കുള്ള ഇന്ത്യയുടെ ഇടപെടലിന്റെയും പേരിൽ, സുഹൃത്തായിരുന്ന ജവഹർലാൽ നെഹ്റു ഉൾപ്പെടെ ഇന്ത്യൻ ഭരണാധികാരികളോടു കലഹം തുടങ്ങിയ ഷെയ്ഖിനെ അറസ്റ്റ് ചെയ്തു തടവിൽ വച്ചതു ചരിത്രത്തിലുണ്ട്; പലപ്പോഴായി ദീർഘവർഷങ്ങൾ. 1975ൽ ഇന്ദിരാ ഗാന്ധിയുമായി കരാറുണ്ടാക്കി ഷെയ്ഖ് അബ്ദുല്ല ജമ്മു കശ്മീരിൽ വീണ്ടും അധികാരത്തിലെത്തിയതും ചരിത്രത്തിലുണ്ട്. പ്രത്യേക പദവിയിലെ നിബന്ധനകൾ പ്രകാരം, നേരത്തേ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം സംസ്ഥാനത്തു പിന്നീടു മുഖ്യമന്ത്രിയായി.
‘കശ്മീരിന്റെ സിംഹം’ എന്നറിയപ്പെട്ട ഷെയ്ഖ് അബ്ദുല്ല കൊടൈക്കനാലിൽ താമസിച്ചിട്ടുണ്ട്; തടവുകാരനായി. അന്നു കൊടൈക്കനാൽ ഉൾപ്പെടുന്ന മധുര ജില്ലയുടെ കലക്ടർ പാലക്കാടുകാരനായ ടി.എൻ.ശേഷനായിരുന്നു. നീലഗിരിയിലെ ഉദഗമണ്ഡലത്തിലായിരുന്നു ആദ്യം ഷെയ്ഖ് അബ്ദുല്ലയെ പാർപ്പിച്ചിരുന്നത്. അദ്ദേഹം ആരോടോ സംസാരിച്ചത് രാജ്യാന്തര തലത്തിൽ പത്രവാർത്തയായതോടെ കൊടൈക്കനാലിലേക്കു മാറ്റി. കൊടൈക്കനാലിലെ ബംഗ്ലാവിലും നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും തടവുകാരന്റെ രീതിയിലായിരുന്നില്ല അവിടുത്തെ വാസം. തടവുകാരനായി കഴിയവേ ഡൽഹിയിൽ വീടിനു പുറത്തുപോകാൻ പോലും അനുമതിയുണ്ടായിരുന്നില്ല എങ്കിൽ കൊടൈക്കനാലിൽ നഗരപരിസരത്തു പോകുന്നതിനു നിയന്ത്രണമുണ്ടായിരുന്നില്ല. ഷെയ്ഖിനു കൊടൈക്കനാലിൽ താമസമൊരുക്കാനുള്ള പ്രതിമാസച്ചെലവ് ഇരുപതിനായിരത്തിൽപ്പരം രൂപയാണെന്ന് ചില വാർത്തകൾ പോലും വന്നു. ഇതേക്കുറിച്ചുള്ള പാർലമെന്റ് ചോദ്യത്തിന് സർക്കാർ നൽകിയ മറുപടി 1000–1500 രൂപയാണ് പ്രതിമാസ ചെലവെന്നായിരുന്നു.
കശ്മീരിന്റെ പ്രത്യേക പദവിയും അതിലേക്കുള്ള ഇന്ത്യയുടെ ഇടപെടലിന്റെയും പേരിൽ, സുഹൃത്തായിരുന്ന ജവഹർലാൽ നെഹ്റു ഉൾപ്പെടെ ഇന്ത്യൻ ഭരണാധികാരികളോടു കലഹം തുടങ്ങിയ ഷെയ്ഖിനെ അറസ്റ്റ് ചെയ്തു തടവിൽ വച്ചതു ചരിത്രത്തിലുണ്ട്; പലപ്പോഴായി ദീർഘവർഷങ്ങൾ. 1975ൽ ഇന്ദിരാ ഗാന്ധിയുമായി കരാറുണ്ടാക്കി ഷെയ്ഖ് അബ്ദുല്ല ജമ്മു കശ്മീരിൽ വീണ്ടും അധികാരത്തിലെത്തിയതും ചരിത്രത്തിലുണ്ട്. പ്രത്യേക പദവിയിലെ നിബന്ധനകൾ പ്രകാരം, നേരത്തേ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം സംസ്ഥാനത്തു പിന്നീടു മുഖ്യമന്ത്രിയായി. കശ്മീരിനുള്ള പ്രത്യേക പദവി സംബന്ധിച്ച 370ാം വകുപ്പ് റദ്ദാക്കിയ ഇന്ത്യൻ പാർലമെന്റിന്റെ 2019ലെ നടപടിയുടെ സാധുത സുപ്രീം കോടതി ശരിവച്ചപ്പോൾ ഷെയ്ഖ് അബ്ദുല്ലയുടെ കൊച്ചുമകനും നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയുടെ മകനുമായ ഒമർ അബ്ദുല്ല പ്രതികരിച്ചത്, ‘വരട്ടെ തിരഞ്ഞെടുപ്പു വരട്ടെ’യെന്നാണ്. കോടതിവിധിയിലെ നിരാശയും വരാനിരിക്കുന്ന ‘ജനവിധി’യോടുള്ള പ്രതീക്ഷയും പങ്കുവച്ചാണ് അദ്ദേഹം സംസാരിച്ചത്.
370ാം വകുപ്പ് റദ്ദാക്കിയ തീരുമാനം സുപ്രീം കോടതി ശരിവച്ചതിൽ ബിജെപി ആഹ്ലാദിച്ചപ്പോൾ, അസംതൃപ്തി പരസ്യമാക്കുകയായിരുന്നു ഫാറൂഖും ഒമറും മെഹബൂബ മുഫ്തിയും ഗുലാംനബി ആസാദും ഉൾപ്പെടെ കശ്മീരിലെ മുൻ മുഖ്യമന്ത്രിമാർ. ഒരു കാര്യം ഇതിൽ വ്യക്തം: 370ാം വകുപ്പിലൂടെ നൽകിയിരുന്ന പ്രത്യേക പദവി സംബന്ധിച്ച നിയമ തർക്കം അവസാനിച്ചാലും രാഷ്ട്രീയ പോരാട്ടവും ബിജെപി ഇതര പാർട്ടികൾ ഉയർത്തുന്ന ആശങ്കയും തുടരും. 370ാം വകുപ്പു റദ്ദാക്കിയ നടപടി ശരിവച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഒരു പരിശോധന.
∙ കശ്മീർ ഇന്ത്യയ്ക്കൊപ്പം
ബ്രിട്ടിഷ് ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് അടുക്കുന്ന കാലം. കശ്മീരിൽ രാജാവായിരുന്ന ഹരി സിങ്ങിനെതിരെ നാഷനൽ കോൺഫറൻസ് നേതാവ് ഷെയ്ഖ് അബ്ദുല്ലയുടെ നേതൃത്വത്തിൽ ക്വിറ്റ് കശ്മീർ സമരം ആരംഭിച്ചത് മേഖലയിൽ ആഭ്യന്തര പ്രശ്നങ്ങൾക്ക് വഴിവച്ചു. ഇതിനിടെ ബ്രിട്ടിഷ് ഇന്ത്യയെ പാക്കിസ്ഥാനും ഇന്ത്യയുമായി വിഭജിക്കാനുള്ള നടപടികളിലേക്ക് ബ്രിട്ടൻ കടന്നു. 1947 ഓഗസ്റ്റ് 14 അർധരാത്രിയിലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ പാക്കിസ്ഥാനൊപ്പം ചേരാതെയായിരുന്നു കശ്മീർ നിലകൊണ്ടത്. എന്നാൽ, രണ്ടുമാസത്തിനുള്ളിൽ കശ്മീരിനു പാക്കിസ്ഥാൻ പക്ഷത്തുനിന്നു ഭീഷണി നേരിട്ടു തുടങ്ങി.
ആ ഘട്ടത്തിൽ നെഹ്റു ആഭ്യന്തര മന്ത്രാലയം കൈകാര്യം ചെയ്തിരുന്ന ഉപപ്രധാനമന്ത്രി സർദാർ പട്ടേലിനെഴുതി: ‘കശ്മീരിലേക്കു നുഴഞ്ഞുകയറുക എന്നതാണ് പാക്കിസ്ഥാൻ തന്ത്രമെന്ന് ഞാൻ മനസ്സിലാക്കുന്നു. വരാനിരിക്കുന്ന കൊടുംശൈത്യം മൂലം കശ്മീർ ഒറ്റപ്പെടും മുൻപു വലിയ നടപടികളിലേക്ക് കടക്കുക’.
സംസ്ഥാനം ഇന്ത്യയുമായി ചേർന്നു കഴിഞ്ഞാൽ ഇന്ത്യയുമായി നേരിട്ടോ അല്ലാതെയോ സംഘർഷത്തിനു വരാത്തിടത്തോളം പാക്കിസ്ഥാനു കശ്മീരിലേക്ക് കടന്നുകയറാൻ ബുദ്ധിമുട്ടാകുമെന്ന് നെഹ്റു കണക്കുകൂട്ടി. പിന്നാലെ, പാക്കിസ്ഥാനിലെ പഠാൻ ഗോത്രവർഗക്കാരുടെ ആക്രമണം നേരിടാൻ രാജാവ് ഹരി സിങ് നെഹ്റുവിന്റെ സഹായം തേടി. കശ്മീരിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യ യുദ്ധമായി ഇതു മാറി. ജമ്മു കശ്മീരിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനായിരുന്നു രാജാവ് ഹരി സിങ്ങിന്റെ തീരുമാനം.
∙ പാക്കിസ്ഥാൻ വേണോ ഇന്ത്യ വേണോ?
എന്തുകൊണ്ടാണ് ഇന്ത്യയുടെ ഭാഗമാകുന്നത് എന്നതിനെക്കുറിച്ച് ജമ്മു കശ്മീരിന്റെ ഭരണഘടനാ സഭയിൽ ഷെയ്ഖ് അബ്ദുല്ല വിശദമായി സംസാരിച്ചിട്ടുണ്ട്. പാക്കിസ്ഥാനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: ‘നാം പാക്കിസ്ഥാന്റെ ഭാഗമാകണമെന്നതിന് അവർക്ക് മുന്നോട്ടുവയ്ക്കാവുന്ന ഏറ്റവും ശക്തമായ വാദം എന്താണ്? പാക്കിസ്ഥാൻ ഒരു മുസ്‍ലിം രാഷ്ട്രമാണെന്നും ഇവിടത്തെ ജനങ്ങളിൽ നല്ലൊരു പങ്കും മുസ്‌ലിം വിഭാഗക്കാരാണെന്നതുമായിരിക്കും. പാക്കിസ്ഥാൻ മുസ്‍ലിം രാജ്യമാണെന്നതു വെറും കളിപ്പിക്കലാണ്. സാധാരണക്കാരനെ കബളിപ്പിക്കാനുള്ളത്. അധികാരം തങ്ങളിലേക്ക് നിർത്താൻ ആഗ്രഹിക്കുന്ന ഗൂഢസംഘം നയിക്കുന്ന പ്രഭുസംവിധാനമാണ് അവിടെയെന്ന കാര്യം സാധാരണക്കാരൻ കാണില്ല. രാജ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മതം ഉപയോഗിക്കുന്നത് വൈകാരികവും തെറ്റായ സമീപനവുമാണ്. വൈകാരികതയ്ക്കു ജീവിതത്തിൽ അതിന്റേതായ സ്ഥാനമുണ്ട്. പക്ഷേ, പലപ്പോഴും അത് യുക്തിരഹിതമായ പ്രവൃത്തികളിലേക്ക് നയിക്കും. ആരെന്തു പറഞ്ഞാലും ഇന്ത്യ ഉപഭൂഖണ്ഡലത്തിലെ എല്ലാ മുസ്‌ലിംകളുടെയും ജൈവിക ഐക്യമല്ല പാക്കിസ്ഥാൻ. മറിച്ച്, ചിലരുടെ പ്രയോജനത്തിനായി മുസ്‍ലിംകളെ ചിതറിച്ചതാണ്. കുറഞ്ഞത് ആയിരം മൈലുകൾക്കപ്പുറവും ഇപ്പുറവുമായി രണ്ടു പാക്കിസ്ഥാൻ ഉണ്ട്. പടിഞ്ഞാറൻ പാക്കിസ്ഥാനിലെ മൊത്തം ജനസംഖ്യ കേവലം രണ്ടരകോടിയാണ്. എന്നാൽ, ഇന്ത്യയിലെ മൊത്തം മുസ്‍ലിംകളുടെ എണ്ണം 4 കോടി വരും. ഒരു മുസ്‍ലിം മറ്റൊരു മുസ്‌ലിമിനെ പോലെത്തന്നെ നല്ലവനാണെന്നിരിക്കെ, ഈ പരിഗണനകളെക്കുറിച്ചെല്ലാം ആശങ്കയുണ്ടെങ്കിൽ കശ്മീരിമുസ്‍ലിം ഇന്ത്യയിൽ ജീവിക്കുന്ന 4 കോടി മുസ്‍ലിംകളെ തിരഞ്ഞെടുക്കും’.
∙ 370ാം വകുപ്പിലേക്കുള്ള വഴി
ഇന്ത്യൻ ഭരണഘടനയുടെ കരടുരൂപം ഡോ. ബി.ആർ.അംബേദ്ക്കർ ഭരണഘടനാ സഭയുടെ അധ്യക്ഷനായ ഡോ. രാജേന്ദ്ര പ്രസാദിനു കൈമാറുന്നത് 1948 ഫെബ്രുവരിയിലാണ്. ഇതിൽ 370–ാം വകുപ്പോ അതിനു തുല്യമായ വകുപ്പോ ഇല്ലായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കശ്മീർ തർക്കം ഇക്കാലയളവിൽ ഐക്യരാഷ്ട്ര സംഘടനയുടെ പരിഗണനയിലായിരുന്നു. ഭരണഘടനാ സഭയിലെ ചർച്ചയ്ക്കിടെ, 1949–ലാണ് 370ാം വകുപ്പിനു തുല്യമായ 306എ വകുപ്പ് ഭരണഘടനയുടെ കരടുരൂപത്തിൽ വരുന്നത്.
ഷെയ്ഖ് അബ്ദുല്ലയുമായി കൂടിയാലോചന നടത്തി ഗോപാലസ്വാമി അയ്യങ്കാരാണ് 306-എ വകുപ്പിനു രൂപം നൽകിയത്. സംസ്ഥാന സർക്കാരിന്റെ പ്രാമുഖ്യവും പ്രത്യേക പദവിയും ഉറപ്പുവരുത്തി, കേന്ദ്രവുമായി സഹകരിച്ചുപോകുന്ന രീതിയിലായിരുന്നു വകുപ്പ് രൂപപ്പെടുത്തിയത്. ഇതു ഭരണഘടനയുടെ ഭാഗമാക്കുന്നതിനോട് അംബേദ്ക്കർക്കുൾപ്പെടെ എതിർപ്പുണ്ടായിരുന്നെങ്കിലും കേന്ദ്രം നൽകിയ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ ഇതു 370ാം വകുപ്പായി ഭരണഘടനയിൽ കൂട്ടിച്ചേർത്തു.
∙ ഇന്ത്യ ഇടപെടുന്നു
സ്വയംഭരണാവകാശം പ്രതീക്ഷിച്ചെങ്കിലും 1953 മുതൽ തന്നെ ഇതിനു പരിമിതി വന്നതോടെ ഷെയ്ഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ സർക്കാരും നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും തമ്മിലുള്ള ബന്ധം വഷളായി. 1953 പകുതിയോടെ സ്വതന്ത്ര കശ്മീർ എന്ന ആവശ്യം പോലും ഷെയ്ഖ് പരസ്യമായി ആവശ്യപ്പെട്ടു. പിന്നാലെ, പ്രധാനമന്ത്രിപദത്തിൽനിന്നു ഷെയ്ഖിനെ മാറ്റി അറസ്റ്റിലാക്കുകയും ബി.ജി.മൊഹമ്മദിന്റെ നേതൃത്വത്തിൽ പുതിയ സർക്കാരിനെ ചുമതല ഏൽപിക്കുകയും ചെയ്തു. ദേശീയതാത്പര്യങ്ങൾക്കു ഭീഷണി ഉയരുകയോ, വിദേശാക്രമണം നേരിടുകയോ ചെയ്താൽ, ഭരണഘടനാ ഭേദഗതിയോ സംസ്ഥാന നിയമനിർമാണ സഭയുടെ സമ്മതമോ ഇല്ലാതെ ഓർഡിനൻസിലൂടെ കേന്ദ്രത്തിന് നടപടികളെടുക്കാമെന്നാതായിരുന്നു ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട്. കശ്മീരിന്റെ സ്വയംഭരണാവകാശത്തിനു മേൽ നെഹ്റു സർക്കാർ കൊണ്ടുവന്ന പരിമിതപ്പെടുത്തൽ ആയി ഇതിനെ വ്യാഖ്യാനിക്കാം. പ്രത്യേക പരമാധികാരം നൽകി നിർത്താതെ കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കാനും അതേസമയം കശ്മീരിന്റെ സവിശേഷതകൾ അംഗീകരിക്കാനുമായിരുന്നു നെഹ്റുവിന്റെ ശ്രമമെന്ന് ഇതിൽ വ്യക്തമാണ്.
∙ പിന്നീടുള്ള കാലം
കശ്മീരിലുൾപ്പെടെയുള്ള രാജ്യത്തെ വിഘടനവാദത്തെ കേന്ദ്രം ശക്തമായി നേരിട്ട കാലം ഇന്ദിരാ ഗാന്ധിയിൽ തുടങ്ങുന്നു. ജയിലിലായിരുന്ന തീവ്രവാദി നേതാവ് മഖ്ബൂൽ ഭട്ടിന്റെ മോചനം ആവശ്യപ്പെട്ട് ജമ്മു കശ്മീർ വിമോചന മുന്നണിക്കാർ ബർമിങ്ങാമിലെ ഇന്ത്യൻ കോൺസൽ ജനറൽ രവീന്ദ്ര മാത്രെയെ റാഞ്ചിക്കൊണ്ടുപോയി വധിച്ചപ്പോൾ മഖ്ബൂൽ ഭട്ടിനെ തൂക്കിലേറ്റിയാണ് ഇന്ദിരാ ഗാന്ധി ഭരണകൂടം മറുപടി നൽകിയത്.
വിഘടനവാദികൾക്കു ഭൂരിപക്ഷം ലഭിക്കുമെന്ന ആശങ്കയിൽ 1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രം കുത്തിത്തിരിപ്പ് നടത്തിയെന്ന ആരോപണമാണ് തണുത്തിരുന്ന വിഘടനവാദത്തെ പിന്നീട് ഊതിക്കത്തിച്ചത്. കേന്ദ്രത്തിലെ സർക്കാരുകളിൽ വന്ന അസ്ഥിരതയും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സോവിയറ്റ് പടയുടെ പിന്മാറ്റവും ഇത് ആളിക്കത്തിച്ചു. ഇതിനിടെ പാക്കിസ്ഥാനും കശ്മീരിൽ അവസരം മുതലെടുക്കാനുള്ള ശ്രമം തുടങ്ങി. 1990ൽ കേന്ദ്ര ആഭ്യന്തരമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദിന്റെ പുത്രിയെ റാഞ്ചിക്കൊണ്ടുപോയതും 1999ൽ ഇന്ത്യൻ യാത്രാവിമാനം കാണ്ടഹാറിലേക്ക് തട്ടിക്കൊണ്ടുപോയതും ദുർബലമായ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു. ആദ്യത്തേതിൽ വി.പി.സിങ് സർക്കാരിനും രണ്ടാമത്തേതിൽ എ.ബി.വാജ്പേയി സർക്കാരിനും ഭീകരർക്കു മുന്നിൽ വഴങ്ങേണ്ടി വന്നു. ഇതേ ഘട്ടത്തിൽ ഭീകരതയ്ക്കെതിരെ കടുത്ത നടപടികളുണ്ടായതും കാണേണ്ടതുണ്ട്. കാർഗിൽ യുദ്ധം ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. തുടർന്നും ഇന്ത്യ തങ്ങളുടെ സൈനികശക്തിയിലൂടെ പാക്കിസ്ഥാന് കൃത്യമായ സന്ദേശം നൽകിയതിന്റെ തുടർച്ച കൂടിയാണ് 2019ലെ പ്രത്യേക പദവി റദ്ദാക്കൽ.
∙ 69 വർഷങ്ങൾക്ക് ശേഷം
ചുവപ്പിൽ 3 വരകളും കലപ്പയും ആലേഖനം ചെയ്ത കശ്മീർ സംസ്ഥാന പതാക (1952ൽ അംഗീകരിക്കപ്പെട്ടത്) കശ്മീരിന് ഏറെ സവിശേഷമായിരുന്നു. ഇന്ത്യൻ ദേശീയ പതാകയ്ക്കൊപ്പം അവരത് ഉപയോഗിച്ചു പോന്നു. പ്രതിഷേധ സൂചകമായി ചിലയിടത്ത് ഇപ്പോഴും ഈ പതാക ഉപയോഗിക്കുന്നുണ്ടെങ്കിലും 2019 ഓഗസ്റ്റ് 5ന് ഭരണഘടനയുടെ 370ാംവകുപ്പ് റദ്ദു ചെയ്തതോടെ സംസ്ഥാന പതാക പലയിടത്തും താഴ്ത്തി. 69 വർഷത്തെ ചരിത്രം വഴിമാറി.
370ാം വകുപ്പിലെ ജമ്മു കശ്മീർ സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകൾ പരിഷ്കരിക്കാൻ അധികാരം നൽകുന്ന ഉപവകുപ്പാണ് 370 (1). ഇതാണ് രാഷ്ട്രപതി പ്രയോഗിച്ചത്. 370ാം വകുപ്പിലെ വ്യവസ്ഥകൾ റദ്ദാക്കണമെങ്കിൽ, ജമ്മു കശ്മീരിലെ ഭരണഘടനാ സഭയുടെ ശുപാർശ വേണമെന്ന് 370 (3) വ്യവസ്ഥയിൽ പറയുന്നുണ്ട്. ഭരണഘടനാസഭ നിലവിലില്ല. അതിനാൽ, ഭരണഘടനാ സഭയെന്നു ഭരണഘടനയിലുള്ള പ്രയോഗത്തെ സംസ്ഥാന നിയമസഭ എന്നു രാഷ്ട്രപതിയുടെ ഉത്തരവിലൂടെ മാറ്റി. നിയമസഭയും നിലവിലില്ലാത്തതിനാൽ, പാർലമെന്റിനായി അധികാരം. ഗവർണറുടെ ശുപാർശപ്രകാരം രാഷ്ട്രപതി നൽകിയ ഉത്തരവാണു പാർലമെന്റിന്റെ പരിഗണനയ്ക്കു വന്നത്.
∙ രണ്ടു രാജ്യം പറ്റില്ലെന്ന ബിജെപി നിലപാട്
രണ്ടു പ്രധാനമന്ത്രിമാരും രണ്ടു പതാകകളും രണ്ടു ഭരണഘടനയുമുള്ള ഒരു രാഷ്ട്രം അംഗീകരിക്കാനാവില്ലെന്ന് ജനസംഘത്തിന്റെ സ്ഥാപക അധ്യക്ഷകൻ പറഞ്ഞിരുന്നു. ബിജെപിയും മുൻഗാമിയായ ഭാരതീയ ജനസംഘവും തുടക്കം മുതൽ കശ്‌മീരിന്റെ പ്രത്യേക പദവിയെ ശക്തമായി എതിർത്തുപോന്നവരാണ്. 1992ലെ റിപ്പബ്ലിക് ദിനത്തിൽ ശ്രീനഗറിലെ ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്താനായി, മുരളീമനോഹർ ജോഷി ബിജെപി അധ്യക്ഷനായിരിക്കെ നടത്തിയ കന്യാകുമാരി–കശ്മീർ യാത്രയുടെ സംഘാടകൻ നരേന്ദ്ര മോദിയായിരുന്നു. 1998ൽ എ.ബി.വാജ്‌പേയി പ്രധാനമന്ത്രിയായി എൻഡിഎ ഭരണം വന്നപ്പോൾ, ഘടകകക്ഷികളുടെ താൽപര്യപ്രകാരം ബിജെപിയുടെ 4 മർമപ്രധാന വിഷയങ്ങൾ തൽക്കാലത്തേക്കു മാറ്റിവയ്ക്കുന്നുവെന്ന് ധാരണ ഉണ്ടായിരുന്നു. 370ാം വകുപ്പു റദ്ദാക്കൽ, അയോധ്യയിൽ രാമക്ഷേത്രം നിർമാണം, ഏക സിവിൽ കോഡ്, ഗോവധ നിരോധനം എന്നിവ എക്കാലവും ബിജെപി തങ്ങളുടെ മുഖ്യരാഷ്ട്രീയ അജൻഡയായി കണ്ടു. ഭൂരിപക്ഷം കിട്ടിയെങ്കിലും ഘടകകക്ഷികളുമായി ചേർന്നു സർക്കാരുണ്ടാക്കിയ 2014ലും ബിജെപി തിടുക്കപ്പെട്ടില്ല. രാജ്യസഭയിൽ ബിജെപിക്കു ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. ഇതിനിടെ, ജമ്മു കശ്‌മീരിൽ പിഡിപിയുമായി സഖ്യസർക്കാരുണ്ടാക്കി. ഈ സർക്കാർ വീണതും 2019ൽ വമ്പൻ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുകയും ചെയ്തതോടെയാണ് കശ്മീർ നയം ബിജെപി സജീവമാക്കിയതും 370ാം വകുപ്പു റദ്ദാക്കിയതും.
∙ സുപ്രീം കോടതി വിധി പറയുന്നത്
ജമ്മു കശ്മീരിനു ഭരണഘടനാപരമായി ഉണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി ശരിയോ എന്ന സാങ്കേതിക ചോദ്യം മാത്രമാണ് സുപ്രീം കോടതി പരിശോധിച്ചത്. രാഷ്ട്രപതിക്ക് ഇതിനുള്ള അധികാരം ഉണ്ടെന്ന് കോടതിവിധിയിലൂടെ വ്യക്തമാക്കിയിരിക്കുന്നു. മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത ആഭ്യന്തര പരമാധികാരം ജമ്മു കശ്മീരിന് ഇല്ലെന്നും 370ാം വകുപ്പ് താൽക്കാലിക സ്വഭാവമുള്ളതാണെന്നും കൂടി കോടതി പറഞ്ഞു. ഇന്ത്യൻ യൂണിയനിൽ ചേരാൻ സമ്മതിച്ചതിലൂടെ ഭൂപ്രദേശത്തിന്റെ കൂട്ടിച്ചേർക്കൽ മാത്രമല്ല, രാജ്യത്തിന്റെ ഭരണഘടനയിൽ അധിഷ്ഠിതമായ ഭരണത്തിനുള്ള നടപടി കൂടിയാണ് ഉണ്ടായതെന്നും കോടതി പറഞ്ഞു.
തങ്ങളുടെ നടപടി ശരിവയ്ക്കപ്പെട്ടതോടെ കേന്ദ്ര സർക്കാരിനും ബിജെപിക്കും കാര്യങ്ങൾ എളുപ്പമാണ്. 370–ാം വകുപ്പ് റദ്ദാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം നിറവേറ്റപ്പെട്ടുവെന്ന് വാദം ഉന്നയിക്കാം. എന്നാൽ, പ്രാദേശികമായി എതിർപ്പു നിലനിൽക്കുന്നുവെന്നത് രാഷ്ട്രീയ തിരിച്ചടിയുമാകാം.
കോടതി പറഞ്ഞത്: ‘ഇന്ത്യൻ ഭരണഘടനയിലെ എല്ലാ വ്യവസ്ഥകളും ജമ്മു കശ്മീരിൽ ബാധകമാക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് 370(1)ഡി വകുപ്പിൽ വ്യക്തമാണ്. ഭരണഘടനാപരമായ ലയനം ഘട്ടംഘട്ടമായി ഉണ്ടായിട്ടില്ലെന്നു ചരിത്രത്തിൽ വ്യക്തമാണ്. 70 വർഷത്തിനു ശേഷം ഇന്ത്യൻ ഭരണഘടന ഇത് ഒറ്റയടിക്ക് ഉപയോഗിച്ചു. 370ാം വകുപ്പ് ഇല്ലാതാക്കിയത് ജമ്മു കശ്മീരിനെ ഇന്ത്യയിലേക്കു ലയിപ്പിക്കുന്നതിന്റെ അവസാനത്തെ നടപടിയാണ്. ഇന്ത്യയുടെ ഭാഗമായ ശേഷം ഏതെങ്കിലും തരത്തിലുള്ള ആഭ്യന്തര പരമാധികാരം ജമ്മു കശ്മീരിനില്ല. ഇന്ത്യൻ ഭരണഘടന മറ്റുള്ളവയെ മറികടക്കുമെന്നും ഇവയുടെ പ്രാബല്യവും മഹാരാജ ഹരി സിങ്ങിന്റെ 1949ലെ വിളംബരത്തിൽ വ്യക്തമാണ്. ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന കാര്യം ഭരണഘടനയുടെ ഒന്നു മുതൽ 370 വരെ വകുപ്പുകളിലും പ്രകടം. ഫെഡറലിസത്തിന്റെ സവിശേഷതയാണ് 370ാം വകുപ്പിലുള്ളതും; പരമാധികാരത്തെക്കുറിച്ചല്ല.’
∙ സംസ്ഥാന പദവിയിലേക്ക് എത്ര സമയം
സംസ്ഥാന പദവി തിരിച്ചു നൽകണമെന്ന് സുപ്രീം കോടതി വിധിയിൽ നിർദേശിച്ചിട്ടുണ്ട്. സംസ്ഥാന പദവി എത്രയും വേഗം നൽകണമെന്ന് പറഞ്ഞെങ്കിലും ഇതിന് സമയപരിധി നിശ്ചയിക്കാതിരുന്നത് സർക്കാരിന് അവസരമാകും. തിരഞ്ഞെടുപ്പു ഘട്ടത്തിൽ സംസ്ഥാന പദവി ജമ്മു കശ്മീരിനു തിരിച്ചുകിട്ടുന്നത് ബിജെപി ഇതര പാർട്ടികൾക്ക് പിടിവള്ളിയാകും. തങ്ങളുടെ പോരാട്ടം സംസ്ഥാനപദവി തിരിച്ചു നൽകുന്നതിലേക്ക് എത്തിച്ചുവെന്നത് ബിജെപി ഇതര പാർട്ടികൾക്ക് വോട്ടുനേടുന്നതിനു സഹായിക്കുമെന്ന് അർഥം. ഇതിനു പകരം, തിരഞ്ഞെടുപ്പു നടത്തി അധികാരത്തിൽ വന്നാൽ അപ്പോൾ സംസ്ഥാന പദവി നൽകാമെന്നതാണ് ബിജെപിയുടെ അജൻഡ. ഇതുവഴി ജമ്മു കശ്മീരിന്റെ കാര്യത്തിൽ തങ്ങൾ ചെയ്തതെല്ലാം ശരിയെന്നു അടിവരയിടാൻ ബിജെപിക്കു കഴിയും.
∙ യഥാർഥ ‘വിധി’ക്ക് 10 മാസം
2024 സെപ്റ്റംബർ 30ന് മുൻപായി തിരഞ്ഞെടുപ്പു പൂർത്തിയാക്കണമെന്നതായിരുന്നു വിധിയിലെ മറ്റൊരു നിർദേശം. തയാറെടുപ്പുകൾ പൂർത്തിയായെന്ന് തിരഞ്ഞെടുപ്പു കമ്മിഷനും വ്യക്തമാക്കിയിട്ടുണ്ട്. കാലാവസ്ഥ ഉൾപ്പെടെ ജമ്മു കശ്മീരിലെ വിവിധ ഘടകങ്ങൾ കൂടി പരിഗണിക്കണമെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിന് ഒപ്പമാക്കാൻ കേന്ദ്രം ശ്രമിച്ചേക്കുമെന്നു ശ്രുതിയുണ്ട്; രാഷ്ട്രീയമായി ഇതു ഗുണം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. നവംബർ മുതൽ മാർച്ച് വരെ സാധാരണ ഗതിയിൽ ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പുകൾ നടക്കാറില്ല. അപ്പോഴും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ നടത്താനുള്ള സാധ്യത നിലനിൽക്കുന്നു. പുതിയ മണ്ഡലപുനർനിർണയം അനുസരിച്ച് 90 അംഗ നിയമസഭയിൽ ഹിന്ദു ഭൂരിപക്ഷ മേഖലയായ ജമ്മുവിൽ 43, മുസ്‍ലിം ഭൂരിപക്ഷമുള്ള കശ്മീർ താഴ്‍വരയിൽ 47 എന്നിങ്ങനെയാണ് സീറ്റ്. 5 ലോക്സഭാ മണ്ഡലങ്ങളാണ് ഉള്ളത്.
∙ വസ്തുതാന്വേഷണ സമിതി വരുമോ?
1980കൾ മുതലെങ്കിലും സംസ്ഥാനത്ത് ഭരണകൂടത്തിൽ നിന്നും അല്ലാതെയുമുണ്ടായ മനുഷ്യാവകാശ പ്രശ്നങ്ങൾ പരിശോധിക്കാൻ വസ്തുതാന്വേഷണ സമിതി വേണമെന്ന ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ ശുപാർശയെ കേന്ദ്ര സർക്കാർ പരിഗണിക്കുമോയെന്നതാണ് മറ്റൊരു ചോദ്യം. ഇത്തരമൊരു സമിതിയെ നേരിട്ടു നിയമിക്കാൻ കഴിഞ്ഞാൽ ഇതുവഴി രാഷ്ട്രീയ ലാഭം ബിജെപി പ്രതീക്ഷിക്കുന്നു. പക്ഷേ, സമിതിയുടെ നിഷ്പക്ഷത ബിജെപി ഇതര പാർട്ടികൾ പ്രശ്നമാക്കിയേക്കാം.
∙ കൂടുതൽ ഇളവുകൾ വരുമോ?
തങ്ങളുടെ നടപടി ശരിവയ്ക്കപ്പെട്ടതോടെ കേന്ദ്ര സർക്കാരിനും ബിജെപിക്കും കാര്യങ്ങൾ എളുപ്പമാണ്. 370ാം വകുപ്പ് റദ്ദാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം നിറവേറ്റപ്പെട്ടുവെന്ന് വാദം ഉന്നയിക്കാം. എന്നാൽ, പ്രാദേശികമായി എതിർപ്പു നിലനിൽക്കുന്നുവെന്നത് രാഷ്ട്രീയ തിരിച്ചടിയുമാകാം. ഇതിനെ മറികടക്കാൻ ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള പ്രത്യേകാവകാശങ്ങളുടെ രീതിയിൽ ഇളവുകളും നിബന്ധനകളും സർക്കാർ പരിഗണിക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.