ഉബുണ്ടുവിലുമുണ്ടു കാര്യം
എത്ര മോശം തലക്കെട്ടെന്നു ചിന്തിക്കാൻ വരട്ടെ. നിറഞ്ഞ നന്മയുടെ കാര്യമാണിത്. ശ്രദ്ധേയമായ ആഫ്രിക്കൻ ദർശനം – Ubuntu philosophy. അവിടത്തെ ബാന്റു ഭാഷയിൽ ഉബുണ്ടു എന്നാൽ മനുഷ്യത്വം എന്നാണർഥം. ‘നിങ്ങൾ ഉള്ളതുകൊണ്ട് ഞാനുണ്ട്’ എന്നും ഇതിനെ വ്യാഖ്യാനിച്ചുവരുന്നു. ‘അന്യർ ഉള്ളതുകൊണ്ട് ഞാൻ കഴിയുന്നു’ എന്നതിൽ പരസ്പരാശ്രയത്വത്തിന്റെ എന്നല്ല, വിശാലമായ മാനവികതയുടെയും സന്ദേശം അടങ്ങുന്നു. മൂല്യങ്ങൾ, വിശ്വാസങ്ങൾ, പെരുമാറ്റരീതികൾ മുതലായവയിലൂന്നിയ വിശാലമായ അടിത്തറയുള്ള തത്വശാസ്ത്രമാണ് ഉബുണ്ടു. കാരുണ്യം, പരസ്പരവിശ്വാസം, സഹജീവിസ്നേഹം, സഹിഷ്ണുത, സഹകരണം, പങ്കിടൽ തുടങ്ങിയവയിൽ ശ്രദ്ധിക്കുന്നവരുടെ ജീവിതം സുഖകരമാകാൻ സാധ്യതയേറും. വിജയത്തിന്റെ പടികൾ ചവിട്ടിക്കയറാൻ ഇത്തരം ശ്രദ്ധ തുണയേകുകയും ചെയ്യും. ജന്മനാ കാരുണ്യമുള്ളവരുണ്ട്. ദയ, കാരുണ്യം തുടങ്ങിയവ ബാല്യത്തിൽ രക്ഷിതാക്കളിൽനിന്നു ശീലിക്കുന്നവരാണ് മിക്കവരും. പിൽക്കാലത്തു സമ്പർക്കത്തിൽ വരുന്ന സാഹചര്യങ്ങളുടെയും സുഹൃത്തുക്കളുടെയും സ്വാധീനത്താൽ ബാല്യത്തിലെ ശീലങ്ങളിൽ മാറ്റം വരാം.

എത്രമോശം തലക്കെട്ടെന്നു ചിന്തിക്കാൻ വരട്ടെ. നിറഞ്ഞ നന്മയുടെ കാര്യമാണിത്. ശ്രദ്ധേയമായ ആഫ്രിക്കൻ ദർശനം – ഉബുണ്ടു ഫിലോസഫി (Ubuntu philosophy). അവിടത്തെ ബാന്റു ഭാഷയിൽ ‘ഉബുണ്ടു’ എന്നാൽ മനുഷ്യത്വം എന്നാണർഥം. ‘നിങ്ങൾ ഉള്ളതുകൊണ്ട് ഞാനുണ്ട്’ എന്നും ഇതിനെ വ്യാഖ്യാനിച്ചുവരുന്നു. ‘അന്യർ ഉള്ളതുകൊണ്ട് ഞാൻ കഴിയുന്നു’ എന്നതിൽ പരസ്പരാശ്രയത്വത്തിന്റെ എന്നല്ല, വിശാലമായ മാനവികതയുടെയും സന്ദേശം അടങ്ങുന്നു.
മൂല്യങ്ങൾ, വിശ്വാസങ്ങൾ, പെരുമാറ്റരീതികൾ മുതലായവയിലൂന്നിയ വിശാലമായ അടിത്തറയുള്ള തത്വശാസ്ത്രമാണ് ഉബുണ്ടു. കാരുണ്യം, പരസ്പരവിശ്വാസം, സഹജീവിസ്നേഹം, സഹിഷ്ണുത, സഹകരണം, പങ്കിടൽ തുടങ്ങിയവയിൽ ശ്രദ്ധിക്കുന്നവരുടെ ജീവിതം സുഖകരമാകാൻ സാധ്യതയേറും. വിജയത്തിന്റെ പടികൾ ചവിട്ടിക്കയറാൻ ഇത്തരം ശ്രദ്ധ തുണയേകുകയും ചെയ്യും. ജന്മനാ കാരുണ്യമുള്ളവരുണ്ട്. ദയ, കാരുണ്യം തുടങ്ങിയവ ബാല്യത്തിൽ രക്ഷിതാക്കളിൽനിന്നു ശീലിക്കുന്നവരാണ് മിക്കവരും.
പിൽക്കാലത്തു സമ്പർക്കത്തിൽ വരുന്ന സാഹചര്യങ്ങളുടെയും സുഹൃത്തുക്കളുടെയും സ്വാധീനത്താൽ ബാല്യത്തിലെ ശീലങ്ങളിൽ മാറ്റം വരാം. മാറ്റം ആരോഗ്യകരമെങ്കിൽ സ്വീകരിക്കാം. പക്ഷേ സ്വാധീനം തിന്മയിലേക്ക് നയിക്കുന്നെങ്കിൽ, അക്കാര്യം തിരിച്ചറിഞ്ഞ് ബുദ്ധിപൂർവം നന്മയിൽ ഉറച്ചുനിൽക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. നന്മയുള്ള മനസ്സും അതനുസരിച്ചുള്ള പെരുമാറ്റവും അന്യരുടെ സ്നേഹവും ആദരവും ക്ഷണിച്ചു വരുത്തും. അതു ജീവിതത്തിലെ വലിയ പ്രതിസന്ധികളെയും കൊടിയ ദുഃഖങ്ങളെയും തരണം ചെയ്യാൻ സഹായിക്കുകയും ചെയ്യും.
‘വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം
വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം’ – ഉള്ളൂർ (പ്രേമസംഗീതം)
എത്ര വലിയ കൂരിരുട്ടിലായാലും, ചെറിയ ദീപം കയ്യിലുള്ളയാൾ ചെല്ലുന്നിടത്തെല്ലാം പ്രകാശമുണ്ടാകുമെന്നു നമുക്കറിയാം. വെളിച്ചമെന്നത് അറിവ് എന്നും വ്യാഖ്യാനിക്കാം. ഒരു പക്ഷേ അതു മാത്രമായിരിക്കാം മഹാകവി മനസ്സിൽക്കണ്ടത്. അറിവിന്റെ യുഗത്തിൽ അതു ശേഖരിക്കുന്നതിൽ നാം ശ്രദ്ധാലുക്കളാകേണ്ടതുണ്ട്. പക്ഷേ അറിവു മാത്രം കൊണ്ടായില്ല. ഹിറ്റ്‌ലറടക്കം മിക്ക ഏകാധിപതിമാരും ബുദ്ധിമാന്മാരായിരുന്നു, അറിവുള്ളവരായിരുന്നു. പക്ഷേ സ്വാർത്ഥതയും അധികാരഭ്രമവും ഏതു ദുഷ്കൃത്യവും ചെയ്യാനുള്ള ക്രൂരതയും നിറഞ്ഞ മനസ്സിൽ കാരുണ്യത്തിന്റെ അംശംപോലും ഇല്ലാത്ത അവസ്ഥ. അതുകൊണ്ടാണല്ലോ ഹിറ്റ്‌ലറ്ററുടെ നേതൃത്വത്തിൽ നാത്‌സി ജർമനിക്ക് 60 ലക്ഷം യഹൂദരെ നിഷ്കരുണം കാലപുരിക്ക് അയയ്ക്കാൻ കഴിഞ്ഞത്. ബുദ്ധിയും വികാരവും തമ്മിൽ അകലം ഏറെയെന്നു സൂചിപ്പിക്കുന്ന മൊഴി ഇംഗ്ലിഷിലുണ്ട് : ‘ഏറ്റവും കൂടിയ ദൂരം 18 ഇഞ്ച്’. (തലയും ഹൃദയവും തമ്മിലുള്ള ദൂരമാണ് സൂചിപ്പിക്കുന്നത്).
അടുത്ത കാലത്ത് ഏറെ പ്രചാരം കൈവരിച്ച പ്രയോഗങ്ങളാണ് ‘Sharing & caring, Sharing is caring’ എന്നിവ. രണ്ടും നന്മയുടെ മുഖങ്ങൾ. കേവലം സാധനങ്ങൾ മാത്രമല്ല, ഹൃദയംകൊണ്ട് അടുപ്പമുള്ളവർ തമ്മിൽ സുഖവും ദുഃഖവും പങ്കിടാറുണ്ട്. പങ്കിടുമ്പോൾ സുഖം ഇരട്ടിക്കുകയും ദുഃഖം പാതിയാകുകയും ചെയ്യുന്നു. പങ്കിട്ട ദുഃഖം, പാതി ദുഃഖം എന്നു പഴമൊഴി. വേർപാടിന്റെ ദുഃഖത്തിൽപ്പെടുന്നവരെ കാണാനും സാന്ത്വനവാക്കുകളോതാനും നാമെല്ലാം ശ്രദ്ധിക്കാറുള്ളതിന്റെ പിന്നിൽ, പങ്കിടുന്നതുവഴി ദുഃഖത്തിന് തെല്ലെങ്കിലും ആശ്വാസം വരുമെന്ന ചിന്തയുണ്ടല്ലോ.
സഹകരണമില്ലാതെ ഒരു സമൂഹത്തിനും മുന്നേറാൻ കഴിയില്ല. വിദ്യാലയത്തിനു മികവു വേണമെങ്കിൽ പ്രിൻസിപ്പൽ മുതൽ ശുചിമുറി വൃത്തിയാക്കുന്നയാൾ വരെ ഒരേ മനസ്സോടെ ഒത്തുചേർന്നു പ്രയത്നിക്കണമെന്നതു ദൃഷ്ടാന്തം. ഒരു സേവനവും മറ്റൊന്നിനെക്കാൾ മീതെയോ താഴെയോ അല്ല. എല്ലാറ്റിനുമുണ്ട് തുല്യപ്രാധാന്യം. നിത്യജീവിതത്തിലെ സാധാരണബന്ധങ്ങളിലും അന്യരോടുള്ള പരിഗണനയ്ക്കും വലിയ സ്ഥാനമുണ്ട്. ചെറുകാര്യങ്ങളിൽപ്പോലും പരിഗണനയോടെ പെരുമാറുന്നത് കാലക്രമത്തിൽ വ്യക്തിബന്ധങ്ങൾ ഊട്ടിയുറപ്പിക്കും. ‘കെയറിങ്’ തീരെക്കുറവായവരുമായി അടുത്തുപെരുമാറാൻ അന്യർ താൽപര്യം കാട്ടിയെന്നു വരില്ല.
വ്യക്തിയെക്കാൾ സമൂഹത്തിന് ഉബുണ്ടു പ്രാധാന്യം നൽകുന്നു. ഏതു പ്രവർത്തനത്തിലും പൊതുനന്മയും ലക്ഷ്യമായിരിക്കണം. സ്വന്തം വീടിന്റെ പരിസരം ശുചിയായിരിക്കാൻ, മാലിന്യം പൊതുസ്ഥലത്തു തള്ളുന്ന ശീലം സമൂഹബോധത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണല്ലോ. ഉബുണ്ടു വെറും തത്വശാസ്ത്രമല്ല. സാധാരണ മനുഷ്യരുടെ സമീപനത്തിൽ നന്മ ഉറപ്പാക്കാനുള്ള ചിന്താപദ്ധതിയാണ്. തിന്മയെ പുണർന്ന് ആർക്കെങ്കിലും സഹജീവികളുടെ സ്നേഹാദരങ്ങൾ നേടാനാവുമോ? സ്നേഹാദരങ്ങളില്ലാത്ത സമൂഹത്തിനു കെട്ടുറപ്പുണ്ടാകുമോ? വിശാലവും പ്രയോജനകരവുമായ പ്രായോഗികദർശനമാണ് ഉബുണ്ടു. ഏവരുടെയും ജീവിതശൈലി മെച്ചപ്പെടുത്താൻ ഉതകുന്ന ധാർമികമൂല്യങ്ങളിലൂന്നിയ ചിന്താധാര.
മഹത്തായ ഉബുണ്ടു–ആശയങ്ങൾ ശാന്തിയുടെയും സമാധാനത്തിന്റെയും കൂടിയാണ്. സയൻസ് ഉൾപ്പെടെയുള്ള വിജ്ഞാനശാഖകളെല്ലാം എത്ര വികസിച്ചിട്ടും പല മനുഷ്യമനസ്സുകളും വികാസമില്ലാതെ തുടരുകയോ, ചുരുങ്ങുകപോലുമോ ചെയ്യുന്നതുകൊണ്ടാണ് നാം കലഹിക്കുന്നതും രാജ്യങ്ങൾ തമ്മിൽ യുദ്ധം ചെയ്യുന്നതും. ഏതു തിന്മയ്ക്കും ഉബുണ്ടു ഒറ്റമൂലിയല്ലെങ്കിലും നന്മയിലേക്കു നയിക്കുന്ന ഈ ദർശനത്തിനു നമ്മുടെ വഴികാട്ടികളിൽ സ്ഥാനമുണ്ട്.
‘ലാളിത്യവും നന്മയും സത്യവും ഇല്ലാത്തിടത്തു മഹത്വമില്ല’ എന്നു ടോൾസ്റ്റോയി. ഗാന്ധിജി പറഞ്ഞു, ‘ഏകാധിപതികളും കൊലപാതകികളും കുറെക്കാലത്തേക്ക് അജയ്യരെന്ന തോന്നലുളവാക്കും. പക്ഷേ ഒടുവിൽ അവർ തകരും’. ‘കാര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിലുള്ള കാലത്ത് നല്ലവരായിരിക്കുക’ എന്നു റോമൻ ചക്രവർത്തിയും ദാർശനികനുമായ മാർക്കസ് ഒറേലിയസ് (0121 – 0180). ‘ക്രൂരതയെ നന്മകൊണ്ടു കീഴടക്കുക’ എന്നു ശ്രീബുദ്ധൻ. എത്രയോ മഹാമനുഷ്യരുടെ ചിന്തകൾ ഉബുണ്ടുവിൽ അടങ്ങിയിരിക്കുന്നു!