ബിഹാറിൽ നിന്നുള്ള കോൺഗ്രസ് നേതാവായിരുന്നു രാംദുലാരി സിൻഹ. അവർ കേരളത്തിൽ ഗവർണറായി ചുമതലയേറ്റെടുത്ത് ഒരു മാസത്തിനുള്ളിൽ തന്നെ അന്നത്തെ ഇ.കെ.നായനാർ മന്ത്രിസഭയുമായി കലഹം ആരംഭിച്ചു. 1988 മാർച്ച് 15ന് നടന്ന ഭാരത് ബന്ദ് ദിനത്തിൽ സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കണമെന്നു ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പിന്നാലെ ക്രമസമാധാനം തൃപ്തികരമല്ലെന്നു ഗവർണർ തന്നെ പ്രസ്താവനയുമിറക്കി. ഗവർണർക്കെതിരെ എംപിമാർ രാഷ്ട്രപതിയെക്കാണുന്നതും നിയമസഭ പ്രമേയം പാസാക്കുന്നതുമൊക്കെയായിരുന്നു ഇതിന്റെ പിന്നാലെ നടന്ന കാര്യങ്ങൾ. അതുപോലെ ബാലറ്റിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടതും ഒരു ഗവർണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരും ഗവർണറുമായി ഇത്തരത്തിൽ എല്ലാക്കാലത്തും തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്, കേരളത്തിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും. നിലവിലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയൻ സർക്കാരും തമ്മിലുള്ള ഭിന്നത വലിയ വിവാദങ്ങളിലേക്ക് കടക്കുമ്പോൾ പഴയ തർക്കങ്ങളുടെ നിഴലുകൾ അവിടെ കാണാം. എന്താണ് ഈ തർക്കങ്ങളുടെ നാൾവഴികൾ? ഭരണഘടനാപരമായി ഗവർണർക്ക് എന്തൊക്കെ അധികാരങ്ങളാണുള്ളത്? ഗവർണർ വിവേചനാധികാരം പ്രയോഗിക്കേണ്ടതെപ്പോഴാണ്? പരിശോധിക്കാം.

ബിഹാറിൽ നിന്നുള്ള കോൺഗ്രസ് നേതാവായിരുന്നു രാംദുലാരി സിൻഹ. അവർ കേരളത്തിൽ ഗവർണറായി ചുമതലയേറ്റെടുത്ത് ഒരു മാസത്തിനുള്ളിൽ തന്നെ അന്നത്തെ ഇ.കെ.നായനാർ മന്ത്രിസഭയുമായി കലഹം ആരംഭിച്ചു. 1988 മാർച്ച് 15ന് നടന്ന ഭാരത് ബന്ദ് ദിനത്തിൽ സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കണമെന്നു ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പിന്നാലെ ക്രമസമാധാനം തൃപ്തികരമല്ലെന്നു ഗവർണർ തന്നെ പ്രസ്താവനയുമിറക്കി. ഗവർണർക്കെതിരെ എംപിമാർ രാഷ്ട്രപതിയെക്കാണുന്നതും നിയമസഭ പ്രമേയം പാസാക്കുന്നതുമൊക്കെയായിരുന്നു ഇതിന്റെ പിന്നാലെ നടന്ന കാര്യങ്ങൾ. അതുപോലെ ബാലറ്റിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടതും ഒരു ഗവർണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരും ഗവർണറുമായി ഇത്തരത്തിൽ എല്ലാക്കാലത്തും തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്, കേരളത്തിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും. നിലവിലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയൻ സർക്കാരും തമ്മിലുള്ള ഭിന്നത വലിയ വിവാദങ്ങളിലേക്ക് കടക്കുമ്പോൾ പഴയ തർക്കങ്ങളുടെ നിഴലുകൾ അവിടെ കാണാം. എന്താണ് ഈ തർക്കങ്ങളുടെ നാൾവഴികൾ? ഭരണഘടനാപരമായി ഗവർണർക്ക് എന്തൊക്കെ അധികാരങ്ങളാണുള്ളത്? ഗവർണർ വിവേചനാധികാരം പ്രയോഗിക്കേണ്ടതെപ്പോഴാണ്? പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഹാറിൽ നിന്നുള്ള കോൺഗ്രസ് നേതാവായിരുന്നു രാംദുലാരി സിൻഹ. അവർ കേരളത്തിൽ ഗവർണറായി ചുമതലയേറ്റെടുത്ത് ഒരു മാസത്തിനുള്ളിൽ തന്നെ അന്നത്തെ ഇ.കെ.നായനാർ മന്ത്രിസഭയുമായി കലഹം ആരംഭിച്ചു. 1988 മാർച്ച് 15ന് നടന്ന ഭാരത് ബന്ദ് ദിനത്തിൽ സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കണമെന്നു ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പിന്നാലെ ക്രമസമാധാനം തൃപ്തികരമല്ലെന്നു ഗവർണർ തന്നെ പ്രസ്താവനയുമിറക്കി. ഗവർണർക്കെതിരെ എംപിമാർ രാഷ്ട്രപതിയെക്കാണുന്നതും നിയമസഭ പ്രമേയം പാസാക്കുന്നതുമൊക്കെയായിരുന്നു ഇതിന്റെ പിന്നാലെ നടന്ന കാര്യങ്ങൾ. അതുപോലെ ബാലറ്റിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടതും ഒരു ഗവർണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരും ഗവർണറുമായി ഇത്തരത്തിൽ എല്ലാക്കാലത്തും തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്, കേരളത്തിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും. നിലവിലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയൻ സർക്കാരും തമ്മിലുള്ള ഭിന്നത വലിയ വിവാദങ്ങളിലേക്ക് കടക്കുമ്പോൾ പഴയ തർക്കങ്ങളുടെ നിഴലുകൾ അവിടെ കാണാം. എന്താണ് ഈ തർക്കങ്ങളുടെ നാൾവഴികൾ? ഭരണഘടനാപരമായി ഗവർണർക്ക് എന്തൊക്കെ അധികാരങ്ങളാണുള്ളത്? ഗവർണർ വിവേചനാധികാരം പ്രയോഗിക്കേണ്ടതെപ്പോഴാണ്? പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഹാറിൽനിന്നുള്ള കോൺഗ്രസ് നേതാവായിരുന്നു രാംദുലാരി സിൻഹ. അവർ കേരളത്തിൽ ഗവർണറായി ചുമതലയേറ്റെടുത്ത് ഒരു മാസത്തിനുള്ളിൽതന്നെ അന്നത്തെ ഇ.കെ.നായനാർ മന്ത്രിസഭയുമായി കലഹം ആരംഭിച്ചു. 1988 മാർച്ച് 15നു നടന്ന ഭാരത് ബന്ദ് ദിനത്തിൽ സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കണമെന്നു ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പിന്നാലെ ക്രമസമാധാനം തൃപ്തികരമല്ലെന്നു ഗവർണർതന്നെ പ്രസ്താവനയുമിറക്കി. ഗവർണർക്കെതിരെ എംപിമാർ രാഷ്ട്രപതിയെക്കാണുന്നതും നിയമസഭ പ്രമേയം പാസാക്കുന്നതുമൊക്കെയായിരുന്നു ഇതിന്റെ പിന്നാലെ നടന്ന കാര്യങ്ങൾ. അതുപോലെ ബാലറ്റിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടതും ഒരു ഗവർണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു.

തിരഞ്ഞെടുക്കപ്പെട്ട സർക്കാരും ഗവർണറുമായി ഇത്തരത്തിൽ എല്ലാക്കാലത്തും തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്, കേരളത്തിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും. നിലവിലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയൻ സർക്കാരും തമ്മിലുള്ള ഭിന്നത വലിയ വിവാദങ്ങളിലേക്ക് കടക്കുമ്പോൾ പഴയ തർക്കങ്ങളുടെ നിഴലുകൾ അവിടെ കാണാം. എന്താണ് ഈ തർക്കങ്ങളുടെ നാൾവഴികൾ? ഭരണഘടനാപരമായി ഗവർണർക്ക് എന്തൊക്കെ അധികാരങ്ങളാണുള്ളത്? ഗവർണർ വിവേചനാധികാരം പ്രയോഗിക്കേണ്ടതെപ്പോൾ? പരിശോധിക്കാം.

ADVERTISEMENT

∙ അന്ന് ഇഎംഎസ് സർക്കാരിനെ പിരിച്ചുവിട്ടു

രാജ്യത്ത് ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് മന്ത്രിസഭയായ ഇഎംഎസ് നമ്പൂതിരിപ്പാട് സർക്കാരിനെ പിരിച്ചു വിട്ടത് അന്നത്തെ കേരള ഗവർണർ ഡോ. ബി.രാമകൃഷ്ണ റാവുവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. വിമോചന സമരത്തെ തുടർന്നായിരുന്നു കേരള ഗവർണറുടെ നടപടി. 1959 ജൂലൈ 17ന് രാഷ്ട്രപതിക്കു നൽകിയ റിപ്പോർട്ടിൽ കേരളത്തിൽ ഗുരുതരമായ ഭരണഘടനാ പ്രതിസന്ധി ഉണ്ടെന്നും ഇത് തരണം ചെയ്യുന്നതിനുള്ള ഏക പരിഹാരം ഭരണഘടനയുടെ 356ാം വകുപ്പനുസരിച്ചുള്ള നടപടിയാണെന്നും വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരുകളെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത് ഭരണഘടനയിലെ 356ാം അനുച്ഛേദം അനുസരിച്ചാണ്.

1957ലെ ആദ്യ മന്ത്രിസഭാംഗങ്ങൾ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനൊപ്പം. മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട്, മന്ത്രിമാരായ ടി.എ.മജീദ്, ജോസഫ് മുണ്ടശേരി, കെ.പി.ഗോപാലൻ, ടി.വി.തോമസ്, എ.ആർ.മേനോൻ, സി.അച്യുതമേനോൻ, കെ.ആർ.ഗൗരിയമ്മ, വി.ആർ.കൃഷ്ണയ്യർ, കെ.സി.ജോർജ്, പി.കെ.ചാത്തൻ മാസ്റ്റർ എന്നിവർ ഒപ്പം (ചിത്രം: മനോരമ ആർക്കൈവ്)

കേരളത്തിൽ രാഷ്ട്രപതിഭരണം ഏപ്പെടുത്തുന്നതിനു മുൻപ് 4 തവണ വിവിധ സംസ്ഥാനങ്ങളിലായി 356ാം വകുപ്പ് ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളെ പിരിച്ചുവിട്ടിട്ടുണ്ട്. എന്നാൽ, ഈ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷമില്ലാത്ത സർക്കാരുകളെയാണു പിരിച്ചുവിട്ടത്. കേരളത്തിൽ ഭൂരിപക്ഷമുള്ള സർക്കാരിനെ ക്രമസമാധാനത്തിന്റെ പേരില്‍ പിരിച്ചുവിടുകയായിരുന്നു. ഇതിനു ശേഷം ഒട്ടേറെ തവണ ഗവർണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കരുകളെ പിരിച്ചുവിട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. 

∙ സർക്കാരിനോട് ആലോചിക്കാതെ ജ്യോതി വെങ്കിടാചലം, ആഞ്ഞടിച്ച് ബേബി ജോൺ

ADVERTISEMENT

ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള ഊഷ്മള ബന്ധത്തിനു പലപ്പോഴും തകർച്ച നേരിടുന്നത് സർവകലാശാലയുടെ ചാൻസലർ പദവി സംബന്ധിച്ചുള്ള അധികാര തർക്കത്തിലാണ്. സർവകലാശാല വൈസ് ചാൻസലർ, സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങളുടെ നിയമനം തുടങ്ങിയ കാര്യങ്ങളുടെ ചരിത്രം തന്നെ വിവാദങ്ങൾ നിറഞ്ഞതാണ്. ഒന്നാം നായനാർ സർക്കാരിന്റെ കാലത്ത് ജ്യോതി വെങ്കിടാചലമായിരുന്നു ഗവർണർ. അന്നു സർക്കാരിനോട് ആലോചിക്കാതെയാണ് ഡോ. എ.വി.വർഗീസിനെ കേരള സർവകലാശാല വൈസ് ചാൻസലറായി നിയമിച്ചത്. സർക്കാർ ശുപാർശ ചെയ്ത മൂന്നംഗ പാനലിൽ നിന്നും സർക്കാരിനോട് ആലോചിക്കാതെ നിയമനം നടത്തിയെന്നായിരുന്നു ആരോപണം. 

ജ്യോതി വെങ്കിടാചലം (ഫയൽ ചിത്രം)

അമേരിക്കയിലെ മാസച്യുസിറ്റ്സിലെ  ബെന്റ്ലി കോളജിലെ ഇംഗ്ലിഷ് വിഭാഗം മേധാവി ഡോ. എ.വി.വർഗീസ്, കൊച്ചി സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. കെ.ഐ.വാസു, കാർഷിക സർവകലാശാല വൈസ് ചാൻസലർ എൻ.കാളീശ്വരൻ എന്നിവരടങ്ങിയ പാനലാണു ഗവർണർക്കു സമർപ്പിക്കപ്പെട്ടത്. സർക്കാരിനോട് ആലോചിക്കാതെതന്നെ പാനലിൽപ്പെട്ട ഡോ. എ.വി.വർഗീസിനെ ഗവർണർ നിയമിച്ചു. ഭരണത്തലവനെന്ന നിലയിൽ ഗവർണർ വൈസ് ചാൻസലറെ നിയമിക്കുന്നതിനു മുൻപു സർക്കാരുമായി ആലോചിച്ചില്ല എന്നായിരുന്നു വിവാദം. നിയമസഭയിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന ബേബി ജോൺ ഗവർണക്കെതിരെ ആഞ്ഞടിച്ചു. വൈസ് ചാൻസലർ നിയമനത്തിലെ നിയമം സംബന്ധിച്ചുള്ള പഴുതുകളും അപാകതകളും പരിഹരിക്കാൻ തക്കതായ നിയമനിർമാണം അനിവാര്യമെന്നാണു മന്ത്രി നിയമസഭയിൽ വച്ച നിർദേശം. 

രാംദുലാരി സിൻഹയ്ക്കെതിരെ രാഷ്ട്രപതിയെ സമീപിച്ച സർക്കാർ

രണ്ടാം നായനാർ സർക്കാരിന്റെ കാലത്തും ഗവർണർ–സർക്കാർ പോര് കൊടുമുടി കയറി. അവിടെയും വിഷയം വിദ്യാഭ്യാസ മേഖലയിലെ തർക്കം തന്നെ. ഗവർണർ രാംദുലാരി സിൻഹ തുടക്കം മുതൽ സർക്കാരുമായി കലഹിച്ചു. 1988–89 കാലത്ത് ഒന്നിനു പിറകെ ഒന്നായി തർക്കം രൂക്ഷമായി. കേരളത്തിലെ ക്രമസമാധാന നില സംബന്ധിച്ച് ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ ഉടലെടുത്ത ഭിന്നത വൈകാതെ മറ്റു വിഷയങ്ങളിലേക്കും വ്യാപിച്ചു.

ഗവർണറായി ചുമതലയേൽക്കാൻ എത്തിയ രാംദുലാരി സിൻഹയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്ന പ്രതിപക്ഷ നേതാവ് കെ.കരുണാകരൻ. മുഖ്യമന്ത്രി ഇ.കെ.നായനാർ വലതുവശത്ത്. മന്ത്രിമാരെയും മറ്റു നേതാക്കളെയും കാണാം. (ചിത്രം: മനോരമ ആർക്കൈവ്)
ADVERTISEMENT

കൊച്ചിൻ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് പിരിച്ചുവിടുന്നതിനു വഴിയൊരുക്കുന്ന ഒർഡിനൻസ് ഒപ്പുവയ്ക്കാതെ ഗവർണർ മടക്കിയതായിരുന്നു ഇതിലൊന്ന്. സിൻഡിക്കേറ്റ് അംഗങ്ങളുടെ കാലാവധി 4 വർഷത്തിൽ നിന്നും 3 വർഷമായി കുറയ്ക്കാനുള്ള നിയമ ഭേദഗതിയായിരുന്നു ഓർഡിനൻസ്. കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ കാര്യത്തിൽ മാത്രം ഇങ്ങനെയൊരു നടപടി ആവശ്യമില്ലെന്നാണ് അന്ന് ഗവർണർ നൽകിയ മറുപടി. കൂടാതെ കാലിക്കറ്റ് സർവകലാശാല നിയമം ഭേദഗതി ചെയ്യുന്ന ഓർഡിനൻസിലും ഒപ്പുവെയ്ക്കാൻ ഗവർണർ വിസമ്മതിച്ചു. 

കാലിക്കറ്റ് സർവകലാശാലയുടെ സെനറ്റിലേക്കു സർക്കാർ നൽകിയ പട്ടികയിൽ നിന്നല്ലാതെ ഏതാനും പേരെ നാമനിർദേശം ചെയ്ത ഗവർണറുടെ നടപടിയും വിവാദമായി. ഇതേക്കുറിച്ചുള്ള ഹൈക്കോടതി വിധിയിൽ ഗവർണർക്കെതിരായി പരാമർശമുണ്ടായി. 1989 ഫെബ്രുവരി രണ്ടിനു കേരള നിയമസഭയിൽ ചാൻസലറുടെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തുന്ന പ്രമേയം നിയമസഭ പാസാക്കി. ഗവർണറുടെ പേരു പറയാതെ സർവകലാശാല ചാൻസലർക്കെതിരെയാണ് അന്ന് പ്രമേയം പാസാക്കിയത്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഗവർണക്കെതിരെ പരോക്ഷമായിപ്പോലും പ്രമേയം പാസാക്കുന്നത്. 

ഗവർണർ രാംദുലാരി സിൻഹക്കെതിരെ രാഷ്ട്രപതി ആർ.വെങ്കിട്ടരാമനു പരാതി നൽകുന്നതിൽ വരെയെത്തി സർക്കാർ–ഗവർണർ തർക്കം. എംപിമാരായ കെ.പി.ഉണ്ണികൃഷ്ണൻ, തമ്പാൻ തോമസ്, ഇ.ബാലാനന്ദൻ, എൻ.ഇ.ബലറാം, അരങ്ങിൽ ശ്രീധരൻ, എം.എ.ബേബി, പി.കെ.കുഞ്ഞച്ചൻ എന്നിവരുടെ സംഘമാണ് രാഷ്ട്രപതിക്കു പരാതി നൽകിയത്.

സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിക്കുന്ന എസ്എഫ്ഐ പ്രവർത്തകർ (ഫയൽ ചിത്രം)

∙ യുദ്ധമുഖം അടയ്ക്കാതെ ആരിഫ് മുഹമ്മദ് ഖാൻ, വിട്ടുകൊടുക്കാതെ സർക്കാരും

രാംദുലാരി സിൻഹ ഗവർണറായിരുന്നതിനു സമാനമായ അവസ്ഥയാണ് ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ ഗവർണറായി എത്തിയതിനു ശേഷവും. ഗവർണറും മുഖ്യമന്ത്രിയും പരസ്പരം പോർ വിളിക്കുന്നു. ഗവർണർ തെരുവിൽ എസ്എഫ്ഐക്കാരുമായി ഏറ്റുമുട്ടുന്ന സ്ഥിതി വരെയെത്തി നിൽക്കുന്നു കാര്യങ്ങൾ. ഇവിടെയും പ്രശ്നം സർവകലാശാലകളിലെ ഗവർണർമാർ വഹിക്കുന്ന ചാൻസലർ പദവിയും അധികാരങ്ങളും തന്നെയാണ്. നിയമസഭയിൽ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച് കാലതാമസം വരുത്തുന്ന സ്ഥിതിയും നിലവിലുണ്ട്. 

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. സ്പീക്കർ എ.എൻ.ഷംസീർ സമീപം (ഫയൽ ചിത്രം)

ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നു പുറത്താക്കാനുള്ള 2 ബില്ലുകൾ, വൈസ് ചാൻസലർമാരെ തിരഞ്ഞെടുക്കുന്ന സേർച് കമ്മിറ്റിയിൽ സർക്കാരിന്റെ സ്വാധീനം ഉറപ്പാക്കാനുള്ള ബിൽ, യൂണിവേഴ്സിറ്റി അപ്‍ലറ്റ് ട്രൈബ്യൂണലായി സിറ്റിങ് ജില്ലാ ജഡ്ജിയെ ഗവർണർ നിയമിക്കുന്നതിനു പകരം വിരമിച്ച ജഡ്ജിയെ സർക്കാർ നിയമിക്കുന്നതിനുള്ള 2 ബില്ലുകൾ, അഴിമതി നിരോധന സംവിധാനമായ ലോകായുക്തയുടെ അധികാരം കുറയ്ക്കാനുള്ള ബിൽ, ക്ഷീര സഹകരണ സംഘങ്ങളിലെ അഡ്മിനിസ്‌ട്രേറ്റർമാർക്ക് വോട്ടവകാശം നൽകി മിൽമയുടെ ഭരണം സർക്കാരിന്റെ നിയന്ത്രണത്തിലാക്കുന്ന ബിൽ എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്കായി അയച്ചിരിക്കുന്നത്. രാഷ്ട്രപതിക്ക് അയച്ച ഈ ബില്ലുകളിൽ എന്ന് തീരുമാനമാകുമെന്ന കാര്യത്തിലും വ്യക്തതയില്ല. 

∙ സംസ്ഥാന ഭരണത്തലവൻ, കേന്ദ്ര സർക്കാർ പ്രതിനിധി 

സംസ്ഥാനത്തിന്റെ ഭരണത്തലവൻ എന്നതിനൊപ്പം സംസ്ഥാനത്ത് കേന്ദ്ര സർക്കാരിന്റെ പ്രതിനിധി കൂടിയാണ് ഗവർണർ. ഇന്ത്യൻ ഭരണഘടന പ്രകാരം രാജ്യത്തെ ഓരോ സംസ്ഥാനത്തിനും ഒരു ഗവർണർ ഉണ്ടായിരിക്കണം. 

ഔദ്യോഗിക വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകരോടു കയർക്കുന്നു (ഫയൽ ചിത്രം)

ഭരണഘടനയിലെ 153 മുതൽ 158 വരെയുള്ള അനുച്ഛേദങ്ങൾ ഗവർണറുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതിപാദിക്കുന്നു.

∙ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും ഒരു ഗവർണർ ഉണ്ടായിരിക്കണം

∙ ‌സംസ്ഥാനത്തിന്റെ നിർവഹണാധികാരം ഗവർണറിൽ നിക്ഷിപ്തമായിരിക്കും.

∙ രാഷ്ട്രപതി അദ്ദേഹത്തിന്റെ കയ്യൊപ്പും മുദ്രയും വച്ച അധികാരപത്രം വഴിയാണ് ഗവർണറെ നിയമിക്കുന്നത്.

∙ 35 വയസ്സ് പൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനും ഗവർണർ പദവി അലങ്കരിക്കാം.

∙ രാഷ്ട്രപതിക്ക് ‘പ്രീതി’യുള്ള കാലത്തോളം ഗവർണർക്ക് ആ പദവിയിൽ തുടരാം. 

∙ രാഷ്ട്രപതിക്ക് ഗവർണറെ നീക്കം ചെയ്യാനുള്ള അധികാരമുണ്ട്. 

∙ ഒരു ഗവർണർ പദവി ഏറ്റെടുത്ത തീയതി മുതൽ 5 വർഷം ഉദ്യോഗം വഹിക്കുന്നതും കാലാവധി അവസാനിച്ചാലും പിൻഗാമി വരുന്നതു വരെ ഉദ്യോഗത്തിൽ തുടരുന്നതുമാണ്.

∙ രാഷ്ട്രപതിയെ സംബോധന ചെയ്ത് സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിലൂടെ ഗവർണർക്കു തന്റെ ഉദ്യോഗം രാജിവയ്ക്കാം. 

∙ ഗവർണർ സ്ഥാനത്തിനു താൽക്കാലികമായി ഒഴിവ് വന്നാൽ സംസ്ഥാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് പ്രസ്തുത ചുമതലകൾ നിർവഹിക്കും. 

∙ ഗവർണർ ആയിരിക്കുന്ന വ്യക്തി പാർലമെന്റിന്റെ ഇരുസഭകളിലും സംസ്ഥാന നിയനിർമാണ സഭയിലോ അംഗമായിരിക്കാൻ പാടില്ല. 

∙ പാർലമെന്റ്, നിയമസഭാ അംഗങ്ങളെയാണ് ഗവർണറായി നിയമിക്കുന്നതെങ്കിൽ ഗവർണർ പദവിയിൽ പ്രവേശിക്കുന്ന തീയതി മുതൽ സഭയിലെ അംഗത്വത്തിൽ നിന്ന് ഒഴിവാകും

∙ ഗവർണർ ആദായകരമായ മറ്റേതെങ്കിലും ഉദ്യോഗം വഹിക്കാൻ പാടില്ലാത്തതും ഗവർണറുടെ വേതനങ്ങളും ബത്തകളും അദ്ദേഹത്തിന്റെ ഉദ്യോഗ കാലാവധിക്കിടയിൽ കുറവ് ചെയ്യാൻ പാടില്ലാത്തതുമാണ്.

∙ ഒരാൾ തന്നെ രണ്ടോ അതിലധികമോ സംസ്ഥാനങ്ങളുടെ ഗവർണറായി നിയമിക്കപ്പെടുമ്പോൾ ആ ഗവർണർക്ക് കൊടുക്കേണ്ട വേതനങ്ങളും ബത്തകളും രാഷ്ട്രപതി ഉത്തരവ് വഴി നിശ്ചയിക്കുന്ന അനുപാതത്തിൽ ആ സംസ്ഥാനങ്ങൾക്കിടയിൽ വിഭജിച്ച് കൊടുക്കണം.

∙ ഗവർണർ തന്റെ ഉദ്യോഗത്തിൽ പ്രവേശിക്കുന്നതിനു മുൻപു ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിന്റെയോ അദ്ദേഹത്തിന്റെ അഭാവത്തിൽ ആ കോടതിയിലെ ലഭ്യമായ ഏറ്റവും മുതിർന്ന ജഡ്ജിയുടേയോ മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു നിർദിഷ്ട ഫോമിൽ ഒപ്പുവയ്ക്കണം.

∙ അനുച്ഛേദം 361 പ്രകാരം നിയമ നടപടികളിൽ നിന്നു ഗവർണർ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 

∙ തന്റെ അധികാര പരിധിക്കുള്ളിൽ നിന്നു കൊണ്ട് ഗവർണർ ചെയ്യുന്ന കാര്യങ്ങൾ ഒരു കോടതിയിലും ചോദ്യം ചെയ്യപ്പെടാവുന്നതല്ല. – അധികാരത്തിലിരിക്കുമ്പോൾ സിവിൽ, ക്രിമിനൽ നടപടികളൊന്നും തന്നെ ഗവർണർക്കെതിരായി എടുക്കാവുന്നതല്ല.

ആരിഫ് മുഹമ്മദ് ഖാൻ (ചിത്രം: ജെ.സുരേഷ് ∙ മനോരമ)

ഗവർണറുടേത് വിപുലമായ അധികാരങ്ങൾ

ഭരണഘടനാപരമായി വിപുലമായ അധികാരങ്ങളാണു ഗവർണർക്ക് ഉള്ളത്. എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ്, ജുഡീഷ്യൽ, സാമ്പത്തിക അധികാരങ്ങൾക്ക് പുറമേ പല കാര്യങ്ങളിലും വിവേചനാധികാരവും ഗവർണർക്കുണ്ട്.

∙ മുഖ്യമന്ത്രിയെ നിയമിക്കുന്നതും ഗവർണർ; എക്സിക്യൂട്ടീവ് അധികാരങ്ങൾ

∙ സംസ്ഥാനത്തിന്റെ എല്ലാ ഭരണ നിർവഹണ അധികാരങ്ങളും ഗവർണറിൽ നിക്ഷിപ്തമാണ്. സംസ്ഥാന സർക്കാരിന്റെ ഭരണ നിർവഹണ നടപടികളെല്ലാം ഗവർണറുടെ പേരിലാണു നടത്തപ്പെടുന്നത്. ഇക്കാര്യത്തിൽ അദ്ദേഹത്തെ സഹായിക്കാനായി മുഖ്യമന്ത്രി തലവനായ ഒരു മന്ത്രിസഭ ഉണ്ടായിരിക്കണമെന്നു ഭരണഘടനയുടെ 163ാം വകുപ്പ് അനുശാസിക്കുന്നു.

∙ അനുച്ഛേദം 164 പ്രകാരം മുഖ്യമന്ത്രിയെ ഗവർണർ നിയമിക്കേണ്ടതും മറ്റു മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഗവർണർ നിയമിക്കേണ്ടതുമാണ്. സാധാരണഗതിയിൽ നിയമസഭയിൽ ഭൂരിപക്ഷമുള്ള കക്ഷിയുടെ നേതാവിനെയാണു ഗവർണർ മന്ത്രിസഭ രൂപവൽക്കരിക്കാൻ ക്ഷണിക്കുക.

∙ സംസ്ഥാനത്തു ഭരണഘടനാപരമായ പ്രതിസന്ധി ഉണ്ടായാൽ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയോടു ശുപാർശ ചെയ്യാനുള്ള അധികാരം അനുച്ഛേദം 356 ഗവർണർക്കു നൽകുന്നു.

∙ അഡ്വക്കറ്റ് ജനറൽ, സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻ, മറ്റംഗങ്ങൾ, സംസ്ഥാന വിവരാവകാശ കമ്മിഷൻ ചെയർമാൻ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷണർ തുടങ്ങിയവരെ നിയമിക്കുന്നതു ഗവർണറാണ്. സംസ്ഥാനത്തെ മിക്ക സർവകലാശാലകളുടെയും എക്സ് ഒഫീഷ്യോ ചാൻസലർ ഗവർണറാണ്.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു രാജ്ഭവനിൽ നടന്ന അറ്റ് ഹോം പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനൊപ്പം (ഫയൽ ചിത്രം)

നിയമസഭ വിളിച്ചു ചേർക്കാനും പിരിച്ചു വിടാനും അധികാരം; ലെജിസ്ലേറ്റീവ് അധികാരങ്ങൾ

∙ സംസ്ഥാന നിയമസഭയുടെ ഭാഗമാണ് ഗവർണർ. നിയമസഭ വിളിച്ചു ചേർക്കാനും പിരിച്ചു വിടാനുമുള്ള അധികാരം ഗവർണർക്കുണ്ട്. പൊതുതിരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനം ഗവർണറുടെ പ്രസംഗത്തോടെയാണ് ആരംഭിക്കുന്നത്.

∙ നിയമസഭ പാസാക്കിയ ബിൽ നിയമം ആകണമെങ്കിൽ ഗവർണർ അംഗീകരിക്കണം. ബിൽ അംഗീകരിക്കാനും അംഗീകാരം നൽകാതെ തടഞ്ഞുവയ്ക്കാനും പുന:പരിശോധനയ്ക്കായി നിയമസഭയിലേക്കു തിരിച്ച് അയയ്ക്കുകയോ ഭേദഗതി നിർദേശിക്കുകയോ ചെയ്യാനുമുള്ള അധികാരം ഗവർണർക്കുണ്ട്. തിരിച്ചയയ്ക്കപ്പെടുന്ന ബില്ലുകൾ ഗവർണറുടെ ശുപാർശ അംഗീകരിച്ചു കൊണ്ടോ അല്ലാതെയോ വീണ്ടും പാസാക്കപ്പെടുകയാണെങ്കിൽ അതിനുശേഷം ഗവർണർക്കു തടഞ്ഞുവയ്ക്കാനാവില്ല.

∙ നിയമസഭ സമ്മേളിക്കാത്ത വേളയിലെ നിയമ നിർമാണാവശ്യത്തിനുള്ള ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണർക്ക് അവകാശമുണ്ട്. ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 213 ആണ് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണർക്ക് അധികാരം നൽകുന്നത്.

∙ സംസ്ഥാന നിയമസഭയിലേക്ക് ഒരു ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നാമനിർദേശം ചെയ്യുന്നതും ഗവർണറാണ്.

തിരുവനന്തപുരത്ത് വിവിധ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ (File Photo: PTI)

ജഡ്ജിമാരുടെ നിയമനം, ശിക്ഷ ഇളവു ചെയ്യൽ; ജുഡീഷ്യൽ അധികാരങ്ങൾ

∙ സംസ്ഥാന ഹൈക്കോടതിയിലെ ജഡ്ജിമാരെ നിയമിക്കുന്നതിനു രാഷ്ട്രപതി സംസ്ഥാന ഗവർണറുടെ ഉപദേശം സ്വീകരിക്കുന്നു. ജില്ലാ ജഡ്ജിമാരുടെയും മറ്റു ജുഡീഷ്യൽ ഓഫിസർമാരുടെയും നിയമനവും ഉദ്യോഗക്കയറ്റവും സംബന്ധിച്ച കാര്യങ്ങളിലും ഗവർണർക്ക് അധികാരമുണ്ട്. സംസ്ഥാനത്തിന്റെ പരിധിക്കുള്ളിൽ വരുന്ന കാര്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ ശിക്ഷ ഇളവ് ചെയ്തു കൊടുക്കാനും ഗവർണർക്ക് അധികാരമുണ്ട്. 

സാമ്പത്തികാധികാരങ്ങൾ

∙ ധനസംബന്ധമായ ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിന് ഗവർണറുടെ മുൻകൂർ അനുമതി ആവശ്യമാണ്. സംസ്ഥാനത്തിന്റെ കണ്ടിൻജൻസി ഫണ്ട് ഗവർണറുടെ അധീനതയിലാണ്. സംസ്ഥാനത്ത് ഉണ്ടാകുന്ന അപ്രതീക്ഷിത ചെലവുകൾക്ക് ഈ ഫണ്ടിൽ നിന്നു തുക അനുവദിക്കാൻ ഗവർണർക്ക് അധികാരമുണ്ട്. ബജറ്റ് അവതരണത്തിനു മുൻപ് ഗവർണറുടെ അനുമതി സർക്കാർ തേടണം. ഗവർണറുടെ ശുപാർശയില്ലാതെ സാമ്പത്തിക കാര്യങ്ങളിൽ ഭേദഗതികൾ പാടില്ല.

ഗവർണർക്ക് വിവേചനാധികാരമുണ്ട്

ഭരണഘടനാപരമായി ഗവർണർക്കുള്ള പല അധികാരങ്ങളും ഗവർണർ മുൻകയ്യെടുത്തു പ്രയോഗിക്കുന്നവയല്ല. അതായത്, സാധാരണ ഗതിയിൽ നാമമാത്ര പ്രാധാന്യമുള്ള ഒരു സംസ്ഥാന ഭരണാധിപനാണ് ഗവർണർ. എന്നാൽ, അസാധാരണ രാഷ്ട്രീയ പരിതസ്ഥിതികളിൽ ഗവർണർ പദവിക്കു പ്രാധാന്യമേറും. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 163 പ്രകാരം ‘ഏതെങ്കിലും വിഷയം ഭരണഘടനയാലോ ഭരണഘടനാ പ്രകാരമോ ഗവര്‍ണര്‍ സ്വവിവേകം ഉപയോഗിച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഒരു വിഷയമാണോ അല്ലയോ എന്നതു സംബന്ധിച്ച് ഏതെങ്കിലും പ്രശ്‌നം ഉദ്ഭവിച്ചാല്‍, ഗവര്‍ണര്‍ സ്വവിവേകം ഉപയോഗിച്ച് ചെയ്യുന്ന തീരുമാനം അന്തിമമാകും’ എന്നാണ്. 

ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളർ അവാർഡ് സമ്മാനിക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഭാര്യ രേഷ്മ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ (ഫയൽ ചിത്രം)

വിവേചനാധികാരം ഉപയോഗിക്കുന്ന കാര്യത്തിൽ ഗവർണർക്കു സംസ്ഥാന മന്ത്രിസഭയോട് ഉത്തരവാദിത്തമില്ല. സംസ്ഥാന ഭരണത്തെക്കുറിച്ചു രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുന്നതിലും സംസ്ഥാന നിയമസഭയുടെ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുന്നതിലും ഗവർണർക്ക് വിവേചനാധികാരം പ്രയോഗിക്കാം.

∙ പിരിച്ചുവിടൽ, വഴിത്തിരിവായ ബൊമ്മൈ കേസ്

356ാം വകുപ്പ് ഉപയോഗിച്ച് സംസ്‌ഥാന സർക്കാരുകളെ പിരിച്ചു വിടുന്ന നടപടികൾ പലപ്പോഴും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും 1994ൽ പുറപ്പെടുവിച്ച എസ്.ആർ.ബൊമ്മൈ കേസിലെ വിധിയായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്. 1988ൽ നാഗാലാൻഡിലും 1989ൽ കർണാടകത്തിലും 1991ൽ മേഘാലയത്തിലും സംസ്ഥാന സർക്കാരുകളെ പിരിച്ചുവിട്ടിരുന്നു. 1992ൽ ബാബറി മസ്ജിദ് തകർത്തതിന് പിന്നാലെ കലാപം പടർന്ന സാഹചര്യത്തിൽ ബിജെപി അധികാരത്തിലിരുന്ന രാജസ്‌ഥാനിലേയും മധ്യപ്രദേശിലേയും ഹിമാചൽ പ്രദേശിലേയും സർക്കാരുകളെ പി.വി.നരസിംഹ റാവു സർക്കാർ പിരിച്ചു വിട്ടിരുന്നു. ഈ സംസ്ഥാനങ്ങളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ നടപടിയും ബൊമ്മൈ കേസിൽ കോടതിയുടെ പരിഗണനക്കായി എത്തി. ഇതിൽ കർണടകത്തിലെയും നാഗാലാൻഡിലെയും മേഘാലയത്തിലെയും നടപടികൾ ഭരണഘടനാ വിരുദ്ധമെന്നു സുപ്രീം കോടതി കണ്ടെത്തുകയും ആ നടപടി അസ്ഥിരപ്പെടുത്തുകയും ചെയ്തു. അതേ സമയം, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ എന്നിവിടങ്ങളിലെ സർക്കാരുകളെ പിരിച്ചുവിട്ട നടപടി കോടതി ശരിവെയ്‌ക്കുകയാണുണ്ടായത്. മതേതരത്വം നമ്മുടെ ഭരണഘടനയുടെ മുഖമുദ്രയാണെന്നും അതിനെതിരായുള്ള നീക്കങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കുകയും ചെ്യതു. 

തിരുവനന്തപുരത്തേക്കു പോകാനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചേർത്തല റെയിൽവേ സ്റ്റേഷനിൽനിന്നു ജനശതാബ്ദി എക്സ്പ്രസിൽ കയറിയപ്പോൾ (ചിത്രം : വിഘ്നേഷ് കൃഷ്ണമൂർത്തി ∙ മനോരമ)

സംസ്‌ഥാന സർക്കാരുകളെ പിരിച്ച് വിടുന്നതു സംബന്ധിച്ച് ചില മാർഗനിർദേശങ്ങൾ മുന്നോട്ടു വയ്‌ക്കാൻ ബൊമ്മൈ കേസിലെ വിധിയിലൂടെ സുപ്രീംകോടതിക്കു സാധിച്ചു. ഇതനുസരിച്ച് ഭരണഘടനയുടെ അടിസ്‌ഥാന തത്വങ്ങങ്ങൾക്കു കോട്ടം വരുത്തുന്ന സംസ്‌ഥാന സർക്കാരുകളെ പിരിച്ചു വിടാം. കേന്ദ്രത്തിൽ പുതിയ പാർട്ടിയോ സഖ്യങ്ങളോ അധികരത്തിലെത്തുമ്പോൾ ഒറ്റയടിക്കു സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സർക്കാരുകളെ പുറത്താക്കാൻ കഴിയില്ല. രാഷ്‌ട്രീയ പരിഗണയുടെ അടിസ്‌ഥാനത്തിൽ മാത്രം ഒരു സർക്കാരിനെ പിരിച്ചു വിട്ടാൽ സർക്കാരിനെയും നിയമസഭയെയും കോടതിക്ക് പുനഃസ്‌ഥാപിക്കാം. അതുപോലെ മന്ത്രിസഭയെയും നിയമസഭയെയും രാഷ്‌ട്രപതിക്ക് ഒരുമിച്ചു പിരിച്ചുവിടാനാവില്ല. മന്ത്രിസഭയെ പുറത്താക്കിയാലും രണ്ടു മാസത്തിനുള്ളിൽ പാർലമെന്റിന്റെ അംഗീകാരം ലഭിക്കുന്നതു വരെ നിയമസഭ പിരിച്ചു വിടാനാവില്ല. 

English Summary:

Governor and State governments, A Long-Standing History of Differences