നാണുവും നാണിക്കാത്തവരും
കഴിഞ്ഞ 24ന് വടകര മണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ മുൻ എംഎൽഎ സി.കെ.നാണുവായിരുന്നു അധ്യക്ഷൻ. യോഗശേഷം ഒരു കാഴ്ച ശ്രദ്ധേയമായി. ‘കാബിനറ്റ് ബസി’ന്റെ അടുത്തേക്കു സി.കെ.നാണു എത്തുന്നതു കണ്ട മുഖ്യമന്ത്രി വാതിൽക്കലെത്തി. വന്ദ്യവയോധികനായ ആ ജനതാദൾ–എസ് (ജെഡിഎസ്) നേതാവ് പടികയറി പിണറായി വിജയനോടു സംസാരിച്ചു. പിണറായി കൈ പിടിച്ച് യാത്രയാക്കി.

ബിജെപി സഖ്യത്തിനുള്ള ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയുടെ തീരുമാനത്തിനെതിരെ പിണറായിയുടെ പിന്തുണ തേടുകയാണ് നാണു ചെയ്തതെന്നാണ് ഒപ്പമുണ്ടായിരുന്നവർ അന്നു വിശദീകരിച്ചത്. ‘പാർട്ടി കാര്യങ്ങളുമായി ബന്ധപ്പെട്ടു ചില ചർച്ചകളുള്ളതിനാൽ ജില്ലയിലെ മറ്റു പരിപാടികൾക്ക് ഉണ്ടാകില്ലെന്നു മുഖ്യമന്ത്രിയോടു പറയാനാണ് പോയത്. മറ്റൊന്നും ആ കൂടിക്കാഴ്ചയിൽ ഉണ്ടായില്ല–’’ രാഷ്ട്രീയ സത്യസന്ധതയ്ക്കു പേരുകേട്ട നാണു ‘മനോരമ’യോടു പറഞ്ഞു.
നവകേരള സദസ്സിന് ഒരു നിയമസഭാ മണ്ഡലത്തിൽ നേതൃത്വം കൊടുത്ത്, മുഖ്യമന്ത്രിയെ കണ്ടുപിരിഞ്ഞ നേതാവ് ദിവസങ്ങൾക്കുള്ളിൽ സ്വന്തം പാർട്ടിയിൽനിന്നു പുറത്തായി. ചാർത്തിയ കുറ്റം: ദേശീയ നേതൃത്വത്തിന്റെ ബിജെപി സഖ്യത്തിനെതിരെ സംസാരിച്ചു, ആ സഖ്യത്തിനെതിരെ സ്വന്തം സംസ്ഥാനത്തെ നേതൃത്വം ചാഞ്ചാടിയപ്പോൾ രണ്ടും കൽപിച്ചു മുന്നിട്ടിറങ്ങി. എന്നിട്ടെന്തായി?
ബിജെപിക്കും സംഘപരിവാറിനും എതിരെയുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും മുന്നിൽ നിൽക്കുമെന്നും ശപഥം ചെയ്ത സിപിഎം ചെറുവിരലനക്കിയില്ല, ഒരുവരി പ്രസ്താവനയ്ക്കുപോലും തയാറായില്ല. 86–ാം വയസ്സിന്റെ വല്ലായ്മകളുമായി കാണാനെത്തിയ ദീർഘകാല സഹപ്രവർത്തകനോടു ഫോണിലെങ്കിലും ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പിണറായിക്കും തോന്നിയില്ല.
സജീവരാഷ്ട്രീയത്തിൽ തുടരുന്ന കേരളത്തിലെ ഏറ്റവും പ്രായംചെന്ന നേതാവാണ് നാണു. പാർട്ടി പിളർന്നപ്പോൾ, രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ സംഘടനാ കോൺഗ്രസിൽ നിലയുറപ്പിച്ച പഴയ കോൺഗ്രസുകാരൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് എൽഡിഎഫിലേക്കു തിരിച്ചെത്തിയ എൽജെഡിക്കുവേണ്ടി സിറ്റിങ് സീറ്റായ വടകര ത്യജിക്കാൻ തയാറായ നേതാവ്.
തന്റെ വിശ്വാസപ്രമാണങ്ങൾക്കു വിരുദ്ധമായ തീരുമാനം പാർട്ടിയെടുത്തപ്പോൾ പ്രതികരിക്കുമെന്നു പ്രതീക്ഷിച്ച എൽഡിഎഫാകട്ടെ സ്വന്തം രാഷ്ട്രീയ ബസിൽനിന്നു നാണുവിനെ റോഡിലിറക്കി വിട്ടു.
∙ ന്യായം പൊളിച്ച് നഡ്ഡയുടെ ട്വീറ്റ്
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബെംഗളൂരുവിൽ എച്ച്.ഡി.ദേവെഗൗഡ വിളിച്ച യോഗത്തിലോ അതിനെതിരെ സി.കെ.നാണു വിഭാഗം സംഘടിപ്പിച്ച യോഗത്തിലോ പോകാതെ മാറിനിന്ന ജെഡിഎസ് കേരള ഘടകം അതിവേഗം ഒരു രാഷ്ട്രീയ തമാശയായി മാറുകയാണെന്നു വിമർശകർ അഭിപ്രായപ്പെടുന്നു. മന്ത്രി കെ.കൃഷ്ണൻകുട്ടിയും സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് എംഎൽഎയും ഗൗഡയുടെ രാഷ്ട്രീയ തീരുമാനത്തെ അംഗീകരിക്കുന്നില്ലത്രേ. പക്ഷേ, അതേ ഗൗഡയെ പാർട്ടി ദേശീയ അധ്യക്ഷനായി അംഗീകരിക്കുകയും ചെയ്യുന്നു. ആ പാർട്ടിയുടെ സംസ്ഥാന ഘടകമായി തുടരുന്നതിലോ ഗൗഡ നൽകിയ സംഘടനാ പദവികൾ അനുഭവിക്കുന്നതിലോ തെല്ലും മനോവിഷമവുമില്ല. ഗൗഡ പുറത്താക്കിയതിനു പിന്നാലെ സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽനിന്നു നാണുവിനെ പുറത്താക്കി ഗൗഡയ്ക്കൊപ്പമെന്നു മാത്യു ടി. സ്ഥിരീകരിക്കുകയും ചെയ്തു.
ഒരു പഞ്ചായത്തിൽ ബിജെപി സഖ്യമുണ്ടായാൽവരെ അതു കേരള രാഷ്ട്രീയശ്രദ്ധയിൽ കൊണ്ടുവന്നു യുഡിഎഫിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന സിപിഎം, സ്വന്തം ഘടകകക്ഷിയുടെ ഈ ബിജെപി ബന്ധത്തിനു നേരെ കണ്ണടയ്ക്കുന്നത് എന്തുകൊണ്ടാകും? പാർട്ടി വിട്ടാൽ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യരാക്കപ്പെടുമെന്ന കൃഷ്ണൻകുട്ടിയുടെയും മാത്യു ടിയുടെയും ആശങ്കയാണ് ഒളിച്ചുകളിക്കു പിന്നിലെന്ന വിമർശനം ദളിൽ ശക്തം. നാണു അതു പുറത്തു പ്രകടിപ്പിച്ചെന്നു മാത്രം.
കർണാടകയിൽ മാത്രമാണ് ബിജെപി സഖ്യത്തിനു തീരുമാനിച്ചതെന്നും ദേശീയ രാഷ്ട്രീയ നിലപാട് അതല്ലെന്നുമാണു സിപിഎമ്മിനു പാർട്ടി നൽകിയ വിശദീകരണം. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ സെപ്റ്റംബർ 22ലെ ട്വീറ്റ് ഈ വാദം പൊളിക്കും. ‘മുൻ കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുമായി ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തി. എൻഡിഎയിൽ ചേരാൻ ജെഡിഎസ് തീരുമാനിച്ചതു സന്തോഷപൂർവം അറിയിക്കുന്നു’. ഗൗഡയുടെ യോഗത്തിൽ കേരള നേതൃത്വം പങ്കെടുക്കാതിരുന്നത് അദ്ദേഹവുമായി ഏർപ്പെട്ട അടവുനയത്തിന്റെ ഭാഗമാണെന്ന ജനറൽ സെക്രട്ടറി സഫറുല്ല ഖാന്റെ വാക്കുകൾ കൂടിയാകുമ്പോൾ സംഗതി വ്യക്തം.
ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനുവേണ്ടി വർഷങ്ങളായി കേരളത്തിൽ പ്രചാരണത്തിനെത്തുന്ന നേതാവാണ് ദേവെഗൗഡ. അദ്ദേഹത്തിന്റെ അടുത്ത വരവ് എൽഡിഎഫിനു വേണ്ടിയോ ബിജെപിക്കു വേണ്ടിയോ? ഗൗഡ എത്തുന്നതുവരെ ആ ഉത്തരത്തിനു കാത്തിരിക്കേണ്ട ഗതികേടിലാണ് സിപിഎം.