നേരത്തേ പറഞ്ഞ വാക്കുതെറ്റിച്ചാണ് സഹോദരപുത്രൻ ആകാശ് ആനന്ദിന് ബിഎസ്പിയെന്ന രാഷ്ട്രീയമുതൽ കൈമാറാനുള്ള മായാവതിയുടെ തീരുമാനം. തന്റെ കുടുംബത്തിൽനിന്നുള്ള ആളാകില്ല തനിക്കുശേഷം പാർട്ടിയെ നയിക്കുകയെന്നാണ് മായാവതി പറഞ്ഞിരുന്നത്. കുടുംബാധിപത്യമുക്ത ഭാരതമെന്ന മുദ്രാവാക്യം 2024ലും വിളിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറെടുക്കുമ്പോഴാണ് മായാവതി ധൈര്യപൂർവം പിന്തുടർച്ചാവകാശിയെ പ്രഖ്യാപിക്കുന്നത്. ഒരു കുടുംബത്തിൽനിന്ന് ഒന്നിലധികംപേർ രാഷ്ട്രീയത്തിലെന്നതു സ്വാതന്ത്ര്യസമരകാലത്ത് അഭിമാനകരമായിരുന്നു. രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ച കുടുംബം എന്നായിരുന്നു വിശേഷണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജവാഹർലാൽ നെഹ്റുവിനുശേഷം ഇന്ദിരാഗാന്ധിയിലേക്കു വരുമ്പോഴാണ് രാഷ്ട്രീയത്തിനപ്പുറം, അധികാരത്തുടർച്ചയെന്ന കാരണത്താൽ കുടുംബാധിപത്യത്തിനു വിമർശനമേറ്റു തുടങ്ങുന്നത്. കോൺഗ്രസ്മുക്ത ഭാരതമെന്നതിന്റെ ഭാഗമെന്നോണമാണ് കുടുംബാധിപത്യത്തിൽനിന്നുള്ള മുക്തി മോദി പറയുന്നത്. ഒൻപതു വർഷത്തിലേറെയായി രാജ്യഭരണം തന്റെ കൈപ്പിടിയിലായിട്ടും മോദി കുടുംബാധിപത്യം വിഷയമാക്കുമ്പോൾ കോൺഗ്രസിന്റെ നേതൃകുടുംബത്തിനപ്പുറം രാജ്യവ്യാപകമായി കണ്ണെത്തുന്നു. ഒരു കുടുംബത്തിൽനിന്ന് ഒരേസമയം ഒന്നിലധികം പേരോ ഒരാൾക്കുശേഷം മറ്റൊരാളോ ജനപ്രതിനിധിയാകുകയെന്നത് പ്രാദേശിക കുടുംബാധിപത്യമാണ്.

ബിഎസ്പിയുടെ ആദ്യവസാന വാക്കുകൾ മായാവതിയുടേതു മാത്രമെന്ന സ്ഥിതിയിലാണ് പാർട്ടി മുകളിലേക്കും പിന്നീടു താഴേക്കും വളർന്നത്. മറ്റാരുടെയെങ്കിലും പേര് നേതാവെന്നു ചേർത്തു പാർട്ടിയിൽ കേട്ടില്ലെന്നു മാത്രമല്ല, അങ്ങനെ വിളിക്കപ്പെടാനുള്ള ലക്ഷണങ്ങൾ കാണിച്ചവരിൽ മിക്കവരും പുറത്താകുകയും ചെയ്തു. വേറിട്ടതും കരുത്തുള്ളതുമായ പുതിയ ദലിത് ശബ്ദങ്ങൾ ബിഎസ്പിയുടേതല്ലാതെ വന്നു തുടങ്ങി.

ADVERTISEMENT

അക്കാര്യത്തിൽ 2004 മുതൽ 2014വരെ, മൂന്നു ലോക്സഭകളിൽനിന്നു ഗവേഷകർ കൂട്ടിയെടുത്തതിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും മാത്രം കണക്കുകൾ പകർത്തിയെഴുതാം: 2004ൽ കോൺഗ്രസിന്റെ എംപിമാരിൽ 37.61% പേർ ‘കുടുംബ’ക്കാരായിരുന്നു; 2009ൽ 50.91%; 2014ൽ 17.65%. ബിജെപി: 2004ൽ 18.35%; 2009ൽ 13.33%, 2014ൽ 35.29%. എന്നാൽ, പാർട്ടികൾ കുടുംബവകയാകുമ്പോഴാണ് ജനാധിപത്യത്തിലും ‘രാജകുടുംബങ്ങൾ’ എന്ന സാഹചര്യമുണ്ടാവുന്നത്. പാർട്ടിതന്നെ കുടുംബസ്വത്തായി അടുത്ത തലമുറയിലേക്കു കൈമാറപ്പെടുന്നതിനു പ്രധാനമായും രണ്ടു കാരണങ്ങളാണ് പറയപ്പെടുന്നത്: അധികാരത്തിലിരിക്കുമ്പോഴുള്ള മെച്ചങ്ങൾ, പാർട്ടിയുടെ സംഘടനാപരമായ ദൗർബല്യങ്ങൾ.

പട്ടിക അപൂർണമെന്ന ജാമ്യമെടുത്ത് മുകളിൽനിന്നു തുടങ്ങിയാൽ ജമ്മു കശ്മീരിലെ നാഷനൽ കോൺഫറൻസും പിഡിപിയും, ബിഹാറിലെ ആർജെഡിയും എൽജെപിയും, യുപിയിലെ എസ്പിയും ബിഎസ്പിയും ആർഎൽഡിയും, ഹരിയാനയിലെ ഐഎൻഎൽഡി, പഞ്ചാബിലെ ശിരോമണി അകാലിദൾ, മഹാരാഷ്ട്രയിലെ ശിവസേനയും (ഉദ്ധവ്) ശരദ് പവാറിന്റെ എൻസിപിയും, മേഘാലയയിലെ എൻപിപി, ബംഗാളിലെ തൃണമൂൽ, ഒഡീഷയിലെ ബിജെഡി (പിൻഗാമിയാവാൻ കുടുംബക്കാരില്ലാത്തതിനാൽ വി.കെ.പാണ്ഡ്യനു നറുക്ക്), ആന്ധ്രയിൽ വൈഎസ്ആർസിപി, തെലങ്കാനയിൽ ബിആർഎസ്, കർണാടകയിലെ ജെഡിഎസ്, തമിഴ്നാട്ടിലെ ഡിഎംകെ, കേരളത്തിലെ മൂന്നു കേരള കോൺഗ്രസുകൾ എന്നിങ്ങനെ കുടുംബപാർട്ടികളെ കാണാം.

മായാവതി (ഫയൽ ഫോട്ടോ)
ADVERTISEMENT

ചിലതു സ്ഥാപകരുടെ കാലത്തുതന്നെ കുടുംബാംഗത്തിനു കൈമാറപ്പെട്ടു; ചിലർ അധ്യക്ഷന്റെ വിയോഗത്തോടെ പാർട്ടിയുടെ നേതാവായി, ചിലർ പിതാവിന്റെ പേരിൽ പാർട്ടിയുണ്ടാക്കി. 1984ൽ കാൻഷിറാം തുടങ്ങിയ ബിഎസ്പിയുടെ നേതൃത്വം 2001ൽ മായാവതിയെ ഏൽപിച്ചത് പ്രവർത്തനമികവു കണക്കിലെടുത്താണ്. അതിനു മുൻപേ, 1995ൽ മായാവതി യുപിയിൽ മുഖ്യമന്ത്രിയായി. ഹ്രസ്വകാലങ്ങളിൽ വീണ്ടും മുഖ്യമന്ത്രി. രാജ്യത്തെ ദലിത് മുന്നേറ്റത്തിന്റെ മുഖവും പ്രതീക്ഷയുമായി മായാവതി. 2007ൽ മുഖ്യമന്ത്രിയായി അഞ്ചു വർഷം തികച്ചു. അതൊക്കെ‍ ചരിത്രമാണ്. ദുർബലമായിരിക്കുന്ന പാർട്ടികളിലൊന്നാണ് ആന ചിഹ്നമായ ബിഎസ്പി.

ബിഎസ്പിയുടെ ആദ്യവസാന വാക്കുകൾ മായാവതിയുടേതു മാത്രമെന്ന സ്ഥിതിയിലാണ് പാർട്ടി മുകളിലേക്കും പിന്നീടു താഴേക്കും വളർന്നത്. മറ്റാരുടെയെങ്കിലും പേര് നേതാവെന്നു ചേർത്തു പാർട്ടിയിൽ കേട്ടില്ലെന്നു മാത്രമല്ല, അങ്ങനെ വിളിക്കപ്പെടാനുള്ള ലക്ഷണങ്ങൾ കാണിച്ചവരിൽ മിക്കവരും പുറത്താകുകയും ചെയ്തു. വേറിട്ടതും കരുത്തുള്ളതുമായ പുതിയ ദലിത് ശബ്ദങ്ങൾ ബിഎസ്പിയുടേതല്ലാതെ വന്നു തുടങ്ങി. പാർട്ടിയുടെ തളർച്ച കണ്ടിട്ടാവണം, ബിഎസ്പിയുടെ നേതൃത്വം ഇനി ആർക്കെന്ന് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ പല തവണ ചോദ്യമുണ്ടായി. ആരോഗ്യവാനായിരുന്നപ്പോഴല്ല, രോഗമായി അവശതയിലായപ്പോഴാണ് കാൻഷിറാം നേതൃത്വം തന്നെ ഏൽപിച്ചത്; തനിക്കു നല്ല ആരോഗ്യമുണ്ട്, അതുകൊണ്ടുതന്നെ ഇപ്പോൾ പിൻഗാമിയെ പ്രഖ്യാപിക്കേണ്ടതില്ല; തന്റെ ആരോഗ്യം മോശമാവുമ്പോൾ പിൻഗാമിയെ പറയാം എന്നിങ്ങനെയായിരുന്നു മായാവതിയുടെ മറുപടി.

ആകാശ് ആനന്ദും മായാവതിയും. ചിത്രം: പിടിഐ
ADVERTISEMENT

67 വയസ്സു മാത്രമുള്ള മായാവതിക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതായി റിപ്പോർട്ടുകളില്ല. എന്നാൽ, 39 വയസ്സു മാത്രമുള്ള പാർട്ടിയുടെ ആരോഗ്യം മോശമായിക്കൊണ്ടിരിക്കുന്നു. അത് ഏറ്റവും ഒടുവിൽ പ്രകടമായതു മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലുമാണ്. മൂന്നിടത്തും പാർട്ടിയുടെ വോട്ടുശതമാനത്തിൽ കാര്യമായ കുറവുണ്ടായി. ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം വന്നശേഷം സംഘടനാപരമായ പ്രഖ്യാപനം ആദ്യം നടത്തിയത് ബിഎസ്പിയാണ്. ഫലം പാഠമാക്കിയുള്ള ആ തീരുമാനത്തിന് അടുത്ത പൊതുതിരഞ്ഞെടുപ്പ് അടിയന്തര കാരണമാണ്. ഏറ്റവും ചെറുപ്പക്കാരനായ ദേശീയ നേതാവെന്ന് ഇരുപത്തിയെട്ടുകാരനായ ആകാശിനെ വിളിക്കാം. ലണ്ടനിൽനിന്ന് എംബിഎ പഠിച്ച, 2017 മുതൽ പാർട്ടിയിലുള്ള, ദേശീയ ഏകോപനത്തിന്റെ ചുമതലയുള്ള ആകാശിനു നേതാവാകാൻ തക്ക പ്രാപ്തിയായോ എന്ന ചോദ്യമുണ്ട്.

ഏക നേതാവു മാത്രമുള്ള പാർട്ടികളുടെ കാര്യത്തിൽ, അടുത്ത നേതാവിനെ ആലോചിക്കുമ്പോൾ എളുപ്പത്തിൽ മനസ്സിൽവരിക കുടുംബത്തിലുള്ളവരുടെ പേരാണെന്നതിനെ സ്വാഭാവികമെന്നേ പറയാനാവൂ. പാർട്ടിയിലേക്കു ചെറുപ്പക്കാരെ ആകർഷിക്കാൻ, മറ്റു ദലിത് രാഷ്ട്രീയ ശബ്ദങ്ങൾക്കു പുതിയ ഭാഷയിൽ ബദലുയർത്താൻ ആകാശിനു സാധിക്കുമെന്ന് മായാവതി വിശ്വസിക്കുന്നെന്നു കരുതണം. നേതാവിന്റെ രക്തബന്ധുവെന്നതിൽ തുടർച്ചയുടെ നല്ലവശം കാണുന്നവരുടെയും ബന്ധുത്വം നോക്കാതെ‍ ആശയങ്ങളോട് ആഭിമുഖ്യം കാണിക്കുന്നവരുടെയും പിന്തുണയാവാം മായാവതി പ്രതീക്ഷിക്കുന്നത്.  ഒരുകാലത്ത് ജനാധിപത്യത്തിലെ അദ്ഭുതമെന്നു വിശേഷിപ്പിക്കപ്പെട്ട മായാവതി, ഇനി ആകാശെന്നു പറഞ്ഞപ്പോൾ എടുത്തുപറയത്തക്ക എതിർശബ്ദങ്ങൾ ഉണ്ടായിട്ടുമില്ല.

English Summary:

Can Mayawati successor Akash Anand revive BSP’s electoral fortunes?