കേന്ദ്രത്തിന്റെ സഹായത്തോടെയുള്ള പദ്ധതികളിൽ കേന്ദ്രത്തിന്റെ കൂടെ ബ്രാൻഡിങ് വേണമെന്ന വ്യവസ്ഥയിൽ തട്ടി കേരളത്തിന് കിട്ടേണ്ട ഇലക്ട്രിക് ബസുകൾ തിരിച്ചുപോകുമോ? സംസ്ഥാനത്തെ 10 നഗരങ്ങളിലേക്ക് 950 ഇലക്ട്രിക് ബസുകൾ ലഭിക്കുമായിരുന്ന പിഎം ഇ–ബസ് സേവ പദ്ധതി കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ടു തുപ്പാനും വയ്യാത്ത സ്ഥിതിയിലാണ് ഗതാഗത വകുപ്പ്. കേരളം തുടർനടപടികളിൽ തീരുമാനമെടുക്കാതെയും കേന്ദ്രസർക്കാരിന് മറുപടി നൽകാൻ വൈകുകയും ചെയ്താൽ ‘പ്രധാനമന്ത്രി ഇ–ബസ് സേവ’ പദ്ധതി പ്രകാരമുള്ള ബസുകൾ കേരളത്തിലേക്ക് എത്താൻ വൈകും. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനങ്ങൾക്ക് നൽകുന്ന 10,000 ബസുകളിൽ 4000 എണ്ണത്തിനായി വിവിധ സംസ്ഥാന സർക്കാരുകൾ ആവശ്യമുന്നയിച്ചുകഴിഞ്ഞു. അവയുടെ ടെൻഡർ നടപടികളും പൂർത്തിയായി. എന്നാൽ, ധനവകുപ്പ് ഇതുവരെ കൃത്യമായൊരു മറുപടി നൽകാത്തതിനാൽ സംസ്ഥാന ഗതാഗത വകുപ്പിന് കേന്ദ്രത്തെ കേരളത്തിന്റെ തീരുമാനം അറിയിക്കാൻ കഴിഞ്ഞിട്ടില്ല. ഇതാണ് കേരളത്തിന് തിരിച്ചടിയാകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്രത്തിന്റെ സഹായത്തോടെയുള്ള പദ്ധതികളിൽ കേന്ദ്രത്തിന്റെ കൂടെ ബ്രാൻഡിങ് വേണമെന്ന വ്യവസ്ഥയിൽ തട്ടി കേരളത്തിന് കിട്ടേണ്ട ഇലക്ട്രിക് ബസുകൾ തിരിച്ചുപോകുമോ? സംസ്ഥാനത്തെ 10 നഗരങ്ങളിലേക്ക് 950 ഇലക്ട്രിക് ബസുകൾ ലഭിക്കുമായിരുന്ന പിഎം ഇ–ബസ് സേവ പദ്ധതി കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ടു തുപ്പാനും വയ്യാത്ത സ്ഥിതിയിലാണ് ഗതാഗത വകുപ്പ്.

കേരളം തുടർനടപടികളിൽ തീരുമാനമെടുക്കാതെയും കേന്ദ്രസർക്കാരിന് മറുപടി നൽകാൻ വൈകുകയും ചെയ്താൽ ‘പ്രധാനമന്ത്രി ഇ–ബസ് സേവ’ പദ്ധതി പ്രകാരമുള്ള ബസുകൾ കേരളത്തിലേക്ക് എത്താൻ വൈകും. എന്നാൽ, ധനവകുപ്പ് ഇതുവരെ കൃത്യമായൊരു മറുപടി നൽകാത്തതിനാൽ സംസ്ഥാന ഗതാഗത വകുപ്പിന് കേന്ദ്രത്തെ കേരളത്തിന്റെ തീരുമാനം അറിയിക്കാൻ കഴിഞ്ഞിട്ടില്ല. ഇതാണ് കേരളത്തിന് തിരിച്ചടിയാകുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാനങ്ങൾക്ക് നൽകുന്ന 10,000 ബസുകളിൽ 4000 എണ്ണത്തിനായി കേരളം ഒഴികെയുള്ള വിവിധ സംസ്ഥാനങ്ങൾ ആവശ്യമുന്നയിച്ചുകഴിഞ്ഞു. അവയുടെ ടെൻഡർ നടപടികളും പൂർത്തിയായി

ADVERTISEMENT

∙ പണം മുടക്കാതെ ബസ്; ഒപ്പം കിട്ടും, ഡ്രൈവറെയും ചാർജിങ് സ്റ്റേഷനുകളും

ഇലക്ട്രിക് വാഹനങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിന് പ്രധാനമന്ത്രി ഇ–ബസ് സേവാ പദ്ധതിയിൽ ഉൾപ്പെടുത്തി 950 ഇലക്ട്രിക് ബസുകൾ കേരളത്തിനു നൽകുമെന്നാണ് അറിയിച്ചിരുന്നത്. സംസ്ഥാനത്തിനു പണം മുടക്കില്ലാതെയാണ് ബസുകൾ കിട്ടുന്നത്. ജനസംഖ്യാനുപാതികമായി 50 മുതൽ 150 ബസുകൾ വരെയാണ് ഓരോ നഗരത്തിലും നൽകുന്നത്.

കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് ചാർജ് ചെയ്യുന്ന മുൻ കെഎസ്ആർടിസി സിഎംഡി ടോമിൻ ജെ. തച്ചങ്കരി (ഫയൽ ചിത്രം: മനോരമ)

20 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയിൽ ജനസംഖ്യയുള്ള കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ 150 ബസുകൾ വീതവും 10 മുതൽ 20 ലക്ഷം വരെ ജനസംഖ്യയുള്ള കണ്ണൂർ, കൊല്ലം, മലപ്പുറം, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിലേക്ക് 100 ബസുകൾ വീതവും, 3 മുതൽ 5 ലക്ഷം വരെ ജനസംഖ്യയുള്ള ചേർത്തല, കായംകുളം, കോട്ടയം നഗരങ്ങളിലേക്ക് 50 ബസുകൾ വീതവും നൽകാമെന്നാണ് കേന്ദ്രം സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുള്ളത്.

∙ പ്രശ്നം നിബന്ധനയോ അതോ ബ്രാൻഡിങ്ങോ?

ADVERTISEMENT

സർവീസ് നടത്തിയാൽ ഡീസൽ ഇനത്തിൽ തന്നെ മാസം 22 കോടി ലാഭമാണ് കേരളം പ്രതീക്ഷിക്കുന്നത്. മാസം 32 കോടി ലാഭം കിട്ടുമെന്നാണ് കെഎസ്ആർടിസിയുടെ അനുമാനം. ഡ്രൈവർ ഉൾപ്പെടെയാണ് ബസുകൾ ലഭിക്കുന്നത്. കണ്ടക്ടറെ കെഎസ്ആർടിസി നിയമിക്കണം. ചാർജിങ് സ്റ്റേഷനുകളും കേന്ദ്രം നൽകും. 9 മീറ്റർ‍, 12 മീറ്റർ എന്നിങ്ങനെ 2 തരത്തിലുള്ള ബസുകളാണ് പദ്ധതിയിലുള്ളത്. ഇതിൽ 9 മീറ്റർ ബസുകൾ പ്രതിദിനം കുറഞ്ഞത് 160 കിലോമീറ്ററും 12 മീറ്റർ ബസുകൾ 180 കിലോമീറ്ററും സർവീസ് നടത്തിയിരിക്കണം എന്നാണ് ഒരു നിബന്ധന.

കെഎസ്ആർടിസി സർവീസ് നടത്തുന്ന ഇലക്ട്രിക് ബസ്. (ഫയൽ ചിത്രം: മനോരമ)

ലാഭത്തിൽ നിന്ന് കേന്ദ്രത്തിനുള്ള വിഹിതം ഓരോ മൂന്നു മാസം കൂടുമ്പോഴും അടയ്ക്കണം, ഇതിൽ വീഴ്ച പാടില്ല. കിലോമീറ്ററിന് 24 രൂപ വീതം എന്ന നിരക്കിലാണ് കേന്ദ്രത്തിന് പണം നൽകേണ്ടത്. സർവീസ് തുടങ്ങി വരുമാനം എത്തുന്ന ആദ്യത്തെ 3 മാസത്തെ തുകയ്ക്കു സർക്കാർ ഉറപ്പ് നൽകണമെന്നതാണു മറ്റൊരു വ്യവസ്ഥ. വിഹിതം കെഎസ്ആർടിസി അടച്ചില്ലെങ്കിൽ സംസ്ഥാന സർക്കാർ ഉത്തരവാദിയായിരിക്കും. ഇതും സംസ്ഥാന സർക്കാർ ഉറപ്പ് നൽകണം. ഇൗ രണ്ട് ഉറപ്പുകൾ നൽകുന്നതിലാണ് ഇപ്പോൾ താമസം നേരിടുന്നത്.

എന്നാൽ, ഇതിനൊക്കെ ഗതാഗതവകുപ്പ് തന്നെ വഴികളും നിർദേശിച്ചിരുന്നു. കെഎസ്ആർടിസിക്ക് ധനവകുപ്പ് നൽകുന്ന 30 കോടി രൂപയുടെ ധനസഹായം താൽക്കാലികമായി കേന്ദ്രത്തിന് ഗാരന്റിയായി നൽകണമെന്നാണ് അവരുടെ നിർദേശം. സംസ്ഥാന സർക്കാർ നൽകേണ്ടിയിരുന്ന ധനസഹായത്തിന് പകരമുള്ള തുക, ഈ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നതിലൂടെ കണ്ടെത്താൻ കഴിയുമെന്നുമാണ് കെഎസ്ആർടിസി മുന്നോട്ടു വയ്ക്കുന്ന നിർദേശം. എന്നാൽ, വരുന്ന ബസുകളിൽ കേന്ദ്ര ബ്രാൻഡിങ് വരും എന്നതിനാലാണ് കേരളം മടിക്കുന്നതെന്നാണ് ആരോപണം. നവകേരള സദസ്സിലായതിനാൽ മന്ത്രിമാർ സ്ഥലത്തില്ലാത്തതിനാലാണു തീരുമാനം വൈകുന്നതെന്നാണ് മറുപക്ഷം.

കെഎസ്ആർടിസി സർവീസ് നടത്തുന്ന ഇലക്ട്രിക് ബസ് എറണാകുളം ഡിപ്പോയിൽ മറ്റ് ബസുകൾക്കൊപ്പം. (ഫയൽ ചിത്രം: മനോരമ)

കേന്ദ്രസഹായത്തോടെ നടക്കുന്ന എല്ലാ പദ്ധതികളിലും കേന്ദ്രത്തിന്റെ ബ്രാൻഡിങ് വേണമെന്ന കാര്യത്തിൽ കർശന നിലപാടാണ് ഇപ്പോൾ കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. പൂർണമായും കേന്ദ്രം പണം ചെലവാക്കി വരുന്ന ഇൗ ബസുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങൾ നിറയുമോ എന്നാണ് സംസ്ഥാന സർക്കാരിന്റെ രേഖകളിൽ ഇല്ലാത്ത സംശയം. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ഇൗ 10,000 ബസുകൾ നിരത്തിലിറക്കാനുള്ള കേന്ദ്രസർക്കാരിന്റെ തിടുക്കത്തിന് പിന്നിൽ ഇൗ ബ്രാൻഡിങ് ലക്ഷ്യമുണ്ടോ എന്ന് സ്വാഭാവികമായും സംശയമുയരുന്നു. എന്നാലും അതിന്റെ പേരിൽ മാത്രം ജനങ്ങൾക്ക് യാത്രാസൗകര്യമൊരുക്കുന്ന പദ്ധതിയിൽ നിന്ന് പിന്മാറാനും പറ്റില്ലെന്നതാണ് ഗതാഗതവകുപ്പിനെ അലട്ടുന്ന പ്രശ്നം.

ADVERTISEMENT

∙ ബസ് വാങ്ങാൻ പണമില്ലാതെ കേരളം

814 കോടി രൂപ കിഫ്ബി വായ്പ ഉപയോഗിച്ച് ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ 1000 ബസുകൾ വാങ്ങാമെന്നായിരുന്നു കഴിഞ്ഞ 3 വർഷമായി ഗതാഗതവകുപ്പിനോട് ധനവകുപ്പ് പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ സർക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അത് നടപ്പാകുന്ന ലക്ഷണമില്ലെന്ന് ഏതാണ്ടുറപ്പായി. കിഫ്ബിയുടെ വായ്പകൾ സംസ്ഥാന സർക്കാരിന്റെ കടമായി തന്നെ പരിഗണിക്കുമെന്നതും കടമെടുപ്പ് പരിധിയെ ഇത് ബാധിക്കുമെന്നതും ധനവകുപ്പിനെ പുതിയ ബസ് എന്ന വാഗ്ദാനത്തിൽ നിന്ന് പിന്നോട്ടടിച്ചു. നിലവിൽ പുതിയ ബസുകളില്ലാതെ മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയിലുമാണ് കെഎസ്ആർടിസി.

കെഎസ്ആർടിസിയുടെ വരുമാനത്തിന്റെ നട്ടെല്ലായ ദീർഘദൂര ബസുകളെല്ലാം കാലപ്പഴക്കം കൊണ്ട് അവശരായി. റിസർവേഷൻ ചെയ്തു യാത്രചെയ്യുന്ന സ്ഥിരം യാത്രക്കാർ മിക്കപ്പോഴും ബസുകൾ കേടാകുന്നതോടെ വഴിയിലുമാകുന്നു. ഇൗ യാത്രക്കാർ നഷ്ടപ്പെട്ടാൽ കെഎസ്ആർടിസിയുടെ അവസ്ഥ പരിതാപകരമാകും. അതുകൊണ്ടാണ് കേന്ദ്രത്തിന്റെ 950 ബസുകൾ തരാമെന്ന വാഗ്ദാനത്തെ പൂർണമായും തള്ളിക്കളയാൻ കഴിയാതെപോകുന്നത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ കിഫ്ബി വഴിയുള്ള ബസ് വാങ്ങൽ വഴിമുട്ടിയതിനാൽ പിഎം ഇ ബസ് സേവാ പദ്ധതി വഴിയുള്ള ബസുകളെങ്കിലും ലഭ്യമാക്കണമെന്ന് കെഎസ്ആർടിസി സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്.

∙ തിരുവനന്തപുരം മാതൃക

തലസ്ഥാന നഗരം ‘ഹരിത ഊർജ നഗരം’ എന്ന പദ്ധതിയിലേക്കാണ് യാത്ര. ഇൗ യാത്രയ്ക്കായി കേന്ദ്രസർക്കാരിന്റെ സ്മാർട്സിറ്റി പദ്ധതി വഴിയും കിഫ്ബി വായ്പയിലും തലസ്ഥാനത്തെ യാത്രക്കാർക്ക് ലഭിച്ചത് 162 ഇലക്ട്രിക് ബസുകളാണ്. ഇനി 30 ബസുകൾ കൂടി നിരത്തിലിറങ്ങാനുമുണ്ട്. 112 ബസുകൾ ഇപ്പോൾ നഗരത്തിൽ സർവീസ് നടത്തുന്നു. ഇൗ സിറ്റി സർക്കുലർ ബസുകൾ സർവീസ് ആരംഭിച്ച ആദ്യ നാളുകളിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 10,000 ആയിരുന്നുവെങ്കിൽ ഇപ്പോൾ ദിവസവും 70,000 യാത്രക്കാർ ഇൗ ഇലക്ട്രിക് ബസുകൾ ഉൾപ്പെടെയുള്ള സിറ്റി സർക്കുലർ സർവീസുകളിൽ യാത്ര ചെയ്യുന്നു.

കെഎസ്ആർടിസി സർവീസ് നടത്തുന്ന ഇലക്ട്രിക് ബസ്. (ഫയൽ ചിത്രം: മനോരമ)

തലസ്ഥാന നഗരം കേന്ദ്രീകരിച്ച് കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്യുന്ന ഏറ്റവും ലാഭകരമായ സർവീസുകളും ഇൗ ഇലക്ട്രിക് ബസുകളാണ്. നഗര യാത്രയ്ക്ക് 10 രൂപ മാത്രമാണ് ഇലക്ട്രിക് ബസ് സർവീസുകളിൽ ഈടാക്കുന്നത്. 7600 കോടി നിക്ഷേപം നടത്തി കൊച്ചിയിൽ ആരംഭിച്ച മെട്രോ റെയിലിൽ ശരാശരി 85000 യാത്രക്കാരാണ് കയറുന്നത്. കൂടുതൽ സാമ്പത്തിക സഹായം നൽകിയാൽ കൂടുതൽ ജനത്തിന് ഉപകാരമാകുമെന്നും കോർപറേഷൻ രക്ഷപ്പെടുമെന്നുമാണ് ഗതാഗത വകുപ്പിനു കെഎസ്ആർടിസി കൈമാറിയ റിപ്പോർട്ട്.

∙ ഇലക്ട്രിക് ഡബിൾ ഡക്കർ

രാജ്യത്ത് തന്നെ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് വരുന്ന രണ്ടാമത്തെ നഗരമാകുകയാണ് തിരുവനന്തപുരം. മുംബൈയിലാണ് ഇപ്പോൾ ഇലക്ട്രിക് ഡബിൾ ഡക്കർ ബസുള്ളത്. കേന്ദ്രസർക്കാരിന്റെ സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി തലസ്ഥാനത്തിനായി 2 ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് ലഭിക്കുകയാണ്. ഒരു ബസിന് 2 കോടി രൂപയാണ് ചെലവ്. തലസ്ഥാന നഗരത്തിലെത്തുന്ന സഞ്ചാരികൾക്ക് തലസ്ഥാന നഗരം കാണുന്നതിനാണ് ഇൗ ബസ് ഉപയോഗിക്കുക. ജനുവരിയിൽ ഇവ സർവീസ് ആരംഭിക്കും. നിലവിൽ തിരുവനന്തപുരം നഗരത്തിൽ സാധാരണ ഡബിൾ ഡക്കർ ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇവയിൽ കയറാൻ സഞ്ചാരികളുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

English Summary:

The delivery of 950 electric buses to Kerala through the PM E-Bus Seva scheme will be delayed