നാടോടുന്ന നവകേരളം
കേരളത്തിന്റെ 22–ാമത്തെ ഗവർണറാണ് ആരിഫ് മുഹമ്മദ് ഖാൻ; പിണറായി വിജയൻ 12–ാമത്തെ മുഖ്യമന്ത്രിയും. സംസ്ഥാന ഭരണത്തലവന്റെയും ഭരണസാരഥിയുടെയും സഞ്ചാരങ്ങൾ ഒരു കാലത്തും ഇതുപോലെ കേരളത്തെ സംഘർഷഭരിതമാക്കിയിട്ടില്ല. മുഖ്യമന്ത്രിയുടെയും ഗവർണറുടെയും സുരക്ഷ ഇതുപോലെ ചർച്ചയായ മറ്റൊരു കാലവുമില്ല. സംസ്ഥാനത്തു മറ്റാർക്കും ഇല്ലാത്ത സുരക്ഷാസന്നാഹങ്ങളാണ് ഇരുവർക്കും. മുൻപൊരിക്കലും മുഖ്യമന്ത്രിയും ഗവർണറും പരസ്യമായി ഇങ്ങനെ ഏറ്റുമുട്ടിയിട്ടില്ല. പക്ഷേ, പ്രതിപക്ഷം ഈ പോരിലും അന്തർധാരകളാണ് ദർശിക്കുന്നത്.

ക്രമസമാധാനത്തകർച്ചയിലേക്കു വിരൽചൂണ്ടിയ ഗവർണർതന്നെ കോഴിക്കോട്ട് പട്ടാപ്പകൽ കടകൾ കയറിയിറങ്ങി. നാട്ടിൽ നടന്നതും നടക്കാൻ സാധ്യതയുള്ളതുമായ സംഭവങ്ങളെക്കുറിച്ചു വിശദാംശങ്ങളോടെ പൊലീസിന്റെ റിപ്പോർട്ട് കിട്ടുന്ന മുഖ്യമന്ത്രിയാകട്ടെ, തന്റെ ബസ് ‘പാസ്’ ചെയ്യുന്ന നിമിഷങ്ങളിൽ കാണുന്ന വിവരങ്ങൾ മാത്രം പങ്കുവയ്ക്കുന്നു. സ്വന്തം ഗൺമാനോ അനുയായികളോ എന്തു കാടത്തം കാട്ടിയാലും അതെക്കുറിച്ച് അറിഞ്ഞില്ലെന്നു പരസ്യമായി പറയുന്നു.
∙ അങ്ങാടിയിലെത്തുന്ന തമ്മിലടി
‘സാമ്പത്തിക അടിയന്തരാവസ്ഥ’ എന്ന വാക്ക് ചർച്ചയാവുകയും ഗവർണർ അതിനെക്കുറിച്ചു സർക്കാരിനോട് അഭിപ്രായം ചോദിക്കുകയും ചെയ്ത ശേഷമാണ് രംഗം പെട്ടെന്നു വഷളായത്. കേരള, കാലിക്കറ്റ് സെനറ്റുകളിലേക്കു ഗവർണർ ഏകപക്ഷീയമായി നടത്തിയ നാമനിർദേശങ്ങൾക്കെതിരെയാണ് എസ്എഫ്ഐ രംഗത്തിറങ്ങിയത്. രണ്ടിടത്തുമായി മുപ്പതോളം പേരെ ഗവർണർ നാമനിർദേശം ചെയ്തപ്പോൾ ഒറ്റ ഇടതുപക്ഷക്കാരനും അതിലില്ല. സിൻഡിക്കറ്റുകളിൽ ഇടതുപക്ഷത്തിനുള്ള കനത്ത സ്വാധീനത്തിനും ഭൂരിപക്ഷത്തിനും ഇത്രയും പേരെ നാമനിർദേശം ചെയ്തതുകൊണ്ട് ഒന്നും സംഭവിക്കില്ല. അപ്പോൾ എകെജി സെന്ററിന്റെ വലിയ അകലെയല്ലാതെ ഒരിടത്തുവച്ച് ഗവർണറുടെ കാറിനു മുന്നിൽചാടി അദ്ദേഹത്തെ സമ്മർദത്തിലാക്കാൻ എസ്എഫ്ഐക്കാർ മുതിരുകയും ആ സമരത്തിനു മുഖ്യമന്ത്രിയും പാർട്ടിയും എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തെങ്കിൽ അതു സെനറ്റ് നാമനിർദേശത്തിനെതിരെ മാത്രമുള്ള സമരമല്ല; ‘സാമ്പത്തിക അടിയന്തരാവസ്ഥാ’ നീക്കത്തിനെതിരെ ഉള്ളതുകൂടിയാണ്.
വിദ്യാഭ്യാസ വിഷയങ്ങളിൽ മാത്രം ഇതുവരെ ഇടപെട്ടിട്ടുള്ള സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ അധ്യക്ഷനായ ആർ.എസ്.ശശികുമാർ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു ഗവർണറെ സമീപിച്ചത് യാദൃച്ഛികമായി സിപിഎം കാണുന്നില്ല. കേരളത്തിലെ ബിജെപിക്കാരെ കാര്യമായി ഗൗനിക്കാറില്ല ഗവർണർ. പക്ഷേ, കേന്ദ്രസർക്കാരുമായും ആർഎസ്എസിന്റെ ഉന്നത നേതൃത്വവുമായും രാജ്ഭവനു ‘ഹോട്ട് ലൈൻ’ ബന്ധമുണ്ടെന്നു പലരും വിശ്വസിക്കുന്നു. സർക്കാരിനെതിരെ വാർത്തക്കുറിപ്പ് ഇറക്കിയതും മുഖ്യമന്ത്രിയെ മറയില്ലാതെ വിമർശിക്കുന്നതും ആ ആത്മവിശ്വാസത്തിന്റെകൂടി ബലത്തിലാണ്.
ബിജെപിക്കു കാര്യമായ റോൾ ഇല്ലാത്ത സംസ്ഥാനത്ത് അവരുടെ രാഷ്ട്രീയ പ്രതിപുരുഷൻ കൂടിയായി കേരള ഗവർണറെ കേന്ദ്രം കാണുന്നുണ്ടോ? ആ കേന്ദ്രപിന്തുണ നൽകുന്ന ധൈര്യവും സഹജമായ രീതികളും ഒത്തുചേർന്നപ്പോൾ ഭരണഘടനാസ്ഥാനത്തിനു ചേരാത്ത രീതിയിലാണ് അദ്ദേഹത്തിന്റെ നടപടികളെന്ന വിമർശനത്തിനു വഴിയൊരുങ്ങി. വിദ്യാർഥി സംഘടനയ്ക്കെതിരെ റോഡിലിറങ്ങി പൊട്ടിത്തെറിക്കുന്ന രാജ്യത്തെ ആദ്യത്തെ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ മാറി.
∙ ബസ് വന്ന് നിൽക്കുമ്പോൾ
നവകേരള സദസ്സ് ഇന്നലെ തലസ്ഥാനത്തു പ്രവേശിച്ചപ്പോൾ ആശ്വാസമായത് മന്ത്രിമാർക്കായിരിക്കും. 35 ദിവസത്തെ ഇടവേളയ്ക്കുശേഷം അവർക്കു വേണമെങ്കിൽ സ്വന്തം ഓഫിസുകളിൽ വന്നുപോകാം. കേരളത്തിന്റെ 66 വർഷത്തെ ഭരണ ചരിത്രത്തിൽ ഇതുവരെ മന്ത്രിസഭ ഒന്നാകെ ഇതുപോലെ സെക്രട്ടേറിയറ്റ് വിട്ട് മാറി നിന്നിട്ടില്ല. ഇന്ത്യയിൽ തന്നെ ഇങ്ങനെ സംഭവിച്ചിട്ടില്ല.
ആഴ്ചയിൽ നാലു ദിവസം മന്ത്രിമാർ സെക്രട്ടേറിയറ്റിൽ ഉണ്ടായേ തീരൂവെന്ന് ഇണ്ടാസ് ഇറക്കിയ സിപിഎം തന്നെ മന്ത്രിമാരെ കൂട്ടത്തോടെ ഇറക്കിവിടാൻ മുതിർന്നെങ്കിൽ അതിനു തീർച്ചയായും രാഷ്ട്രീയലക്ഷ്യമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി ജനങ്ങളെ സർക്കാരിലേക്കും ഇടതു മുന്നണിയിലേക്കും അടുപ്പിക്കുകയെന്ന ആ ഉദ്ദേശ്യം നിറവേറ്റപ്പെട്ടോ? പലവിധ പ്രശ്നങ്ങളാൽ ഉഴലുന്ന ജനങ്ങൾക്കിടയിലേക്ക് ആശ്വാസവുമായാണോ അതോ അവർക്കു കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചാണോ ആ ബസ് യാത്ര ചെയ്തത്? 60 ലക്ഷത്തിലേറെപ്പേർ ‘നവകേരള സദസ്സു’കളുടെ ഭാഗമായെന്നും അതിൽ ഒരു വിഭാഗം സാധാരണ എൽഡിഎഫ് പരിപാടികൾക്കു വരാത്തവരായതിനാൽ വോട്ടായാൽ നേട്ടമാകുമെന്നുമാണ് സിപിഎം വിലയിരുത്തുന്നത്.
1985ൽ ഇറങ്ങിയ ഇഎംഎസിന്റെ ‘ആത്മകഥ’യിൽ ആത്മാംശം കുറവാണെന്ന് അദ്ദേഹം തന്നെ ആ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമാകുന്നതുവരെയുള്ള ജീവിതമേ അതിലുള്ളൂ. ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായതടക്കമുള്ള ബാക്കി കഥ സ്വയം വിവരിക്കുന്നതുപോലും അതാക്കിയ പ്രസ്ഥാനത്തോടു കാട്ടുന്ന അനീതിയാകുമെന്നായിരുന്നു ഇഎംഎസിന്റെ നിലപാട്. പ്രസ്ഥാനവും സർക്കാരും ഒറ്റയാളുടെ നേതൃത്വത്തിലേക്കു ചുരുങ്ങുന്നോ എന്ന സന്ദേഹമാണ് പക്ഷേ, നവകേരള കാലത്തെ സദസ്സുകൾ ഉയർത്തുന്നത്.