എന്നെ ഇരയാക്കുകയാണോ?
1888 ഓഗസ്റ്റ് – നവംബർ കാലത്ത് കിഴക്കൻ ലണ്ടനിൽ 5 വനിതകളെ ആരോ വധിച്ചു. ഒരേ കൊലപാതകശൈലി. തൊണ്ട മുറിച്ച്, വയറ്റിലെ ഉൾഭാഗങ്ങൾ നീക്കം ചെയ്തിരുന്നതിനാൽ പ്രതി ശരീരശാസ്ത്രവിദഗ്ധനാണെന്ന് ചിലർ ഊഹിച്ചിരുന്നു. ഇതിനു പുറമെയും അവിടെ സമാനകൊലപാതകങ്ങൾ നടന്നു. കുറ്റവാളിയാരെന്ന് അന്വേഷണവിദഗ്ധരായ ബ്രിട്ടിഷ് പൊലീസിനു കണ്ടെത്താൻ ഇന്നോളം കഴിഞ്ഞില്ല. ആ സീരിയൽ കൊലപാതകിക്കു ‘ജാക്ക് ദ് റിപ്പർ’ എന്ന പേര് നൽകുകയും ഇരകളെല്ലാം വേശ്യകളാണെന്ന് ആരോപിക്കുകയും ചെയ്തു. ആ ആരോപണം ശരിയല്ലെന്നു പിൽക്കാലത്ത് കണ്ടെത്തി.

ഇരകളായ വനിതകൾ മക്കളോ അമ്മമാരോ സഹോദരിമാരോ ഭാര്യമാരോ ആയിരിക്കാമെന്ന് ആരും കരുതിയില്ല. അത്തരത്തിൽ ചിന്തിച്ച് ഇരകളോട് ആരും കാരുണ്യം പ്രകടിപ്പിച്ചുമില്ല. ഈ ചരിത്രസംഭവം ഇരകളുടെ ദൈന്യത്തിലേക്കു വെളിച്ചം വീശുന്ന ദൃഷ്ടാന്തമാണ്. കുറ്റാന്വേഷണചരിത്രത്തിലെ ഒരേടു മാത്രമായി ഈ സംഭവം തുടരുന്നു. ആ വലിയ ‘സുകുമാരക്കുറുപ്പിനെ’പ്പറ്റി ഇന്നും ചർച്ചകളുണ്ട്. പക്ഷേ ആ ഭാഗ്യഹീനകളുടെ ദൈന്യം വിസ്മരിക്കപ്പെടുന്നു.
∙ ഇരയാകുന്നതും ഇരയാക്കുന്നതും
വ്യക്തിബന്ധങ്ങളിൽ കരുതലില്ലെങ്കിൽ പല സ്വാർത്ഥരും നമ്മെ ഇരയാക്കിയെന്നുവരും. വിവേകമില്ലാത്തതുകാരണം സ്വയം ഇരയായിത്തീരുന്നവരുണ്ട്. രണ്ടു സാധ്യതകളും നാം തിരിച്ചറിഞ്ഞു പ്രവർത്തിക്കേണ്ടതുണ്ട്. ‘അമ്മ ഇസ്തിരിയിട്ടാലേ ചുരിദാർ ശരിയാകൂ’ എന്ന് പുകഴ്ത്തിപ്പറയുന്ന പതിനേഴുകാരി, മടികാരണം അമ്മയെ ഇരയാക്കുകയാണ്. അതിന് അമ്മ നിന്നുകൊടുത്താൽ ആ രീതി മറ്റു പലതിലും മകൾ ആവർത്തിക്കും. അതിനു വഴി നൽകരുത്. ജോലിസ്ഥലത്ത് അമിതോത്സാഹം കാട്ടി മേനി നടിക്കുന്നവരെ തുടക്കത്തിൽ പലരും അനുമോദിക്കും.
ചുക്കില്ലാത്ത കഷായമില്ലെന്ന മട്ടിൽ ജോലിക്കാര്യത്തിലും പൊതുക്കാര്യത്തിലും എപ്പോഴും മുന്നിൽ നിന്ന് അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ കൂടുതൽ കൂടുതൽ നേടും. പൊങ്ങച്ചം ആകാശത്തോളം ഉയരും. ഇതുതന്നെ തരമെന്നു കരുതി, ചില സഹപ്രവർത്തകർ മുഷിവും പ്രയാസവുമുള്ള പണിയെല്ലാം ഇയാളുടെ തലയിൽവച്ചു തടിതപ്പും. ക്രമേണ, എല്ലാവരും ചേർന്ന് തന്നെ ആർക്കും തട്ടാവുന്ന ഫുട്ബോളാക്കുന്നോയെന്നു തോന്നിത്തുടങ്ങും. അനുമോദനത്തിന്റെ പൂച്ചെണ്ട് ഇരയുടെ മനഃസമാധാനത്തിന്മേലുള്ള പുഷ്പചക്രമായി മാറുന്ന ദുരന്തം. അതു വേണോ?
അച്ഛനമ്മമാർ മക്കളോട് വ്യത്യസ്തരീതിയിൽ താൽപര്യം കാട്ടുന്നപക്ഷം അവർ തമ്മിൽ മത്സരമുണ്ടാകും. സഹോദരങ്ങളുടെ മത്സരത്തിൽ അവഗണിക്കപ്പെടുന്നെന്നു തോന്നുന്ന കുട്ടി താൻ ഇരയായെന്നു കരുതും. ഇത് പണ്ടും ഇന്നും ഉണ്ട്.
മഹാബലി ചക്രവർത്തിയെ വാമനൻ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തി എന്ന കഥ പ്രചാരത്തിലുണ്ട്. വാമനൻ ഉയർത്തിയ പാദത്തിനടിയിൽ ‘ചവിട്ടിയാലും’ എന്നപേക്ഷിച്ച് തലകുനിച്ചിരിക്കുന്ന മഹാബലിയുടെ ചിത്രവും നാമെല്ലാം കണ്ടിരിക്കും. അക്രമിക്കാൻ വന്നയാളിന്റെ മുന്നിൽ തലകുനിച്ച നമ്മുെടയെല്ലാം വലിയപ്പൂപ്പന്റെ രീതി നിങ്ങൾ അനുവർത്തിക്കുകയാണോ എന്നു ചോദിക്കുന്ന നർമം ചിലർ പ്രയോഗിക്കാറുണ്ട്. വഴങ്ങാതെ, സ്വാഭിമാനം കാട്ടേണ്ടപ്പോൾ നാം കാട്ടുകതന്നെ വേണം. (വാമനൻ ചവിട്ടിത്താഴ്ത്തിയെന്ന കഥ അടിസ്ഥാനരഹിതമെന്ന് വ്യാസഭാഗവതം വായിച്ചാൽ മനസ്സിലാകും എന്നതു മറ്റൊരു കാര്യം).
ഇരകൾ കായികവും മാനസികവും വൈകാരികവും സാമ്പത്തികവും ആയ പ്രയാസങ്ങൾ അനുഭവിക്കേണ്ടിവരാറുണ്ട്. ഭൂകമ്പവും പ്രളയവും യുദ്ധവും മറ്റും വലിയ ജനസഞ്ചയത്തെ ഒന്നാകെ ഇരകളാക്കുന്ന ദുരന്തങ്ങളാണ്. സൈബർക്കുറ്റങ്ങളുെട ഇരകൾ എന്ന പുതുതലമുറക്കാരുമുണ്ട്. വൻതോതിലുള്ള പെൺകടത്ത്, അടിമപ്പണി ചെയ്യിക്കൽ തുടങ്ങി ഹൃദയശൂന്യരുടെ സംഘടിത ക്രൂരതകളുടെ ഇരകളാണ് മറ്റൊരു വിഭാഗം. ഇതൊക്കെയാണെങ്കിലും, എന്നെ ഇരയാക്കി ചൂഷണം ചെയ്യുകയാണോയെന്ന് അകാരണമായി സംശയിച്ചുകൂടാ. മുൻകൂട്ടിപ്പറഞ്ഞുസമ്മതിച്ച നേരത്ത് വരാഞ്ഞ സുഹൃത്ത് തന്നെ അവഗണിക്കുകയാണോയെന്നു സംശയിക്കുന്നവരുണ്ട്. ട്രാഫിക് തടസ്സംകൊണ്ടോ മറ്റോ തെല്ലു വൈകിപ്പോയതാകാം എന്നതു മറന്നുകൂടാ. ചിരങ്ങു കുത്തി സമുദ്രമാക്കരുത്.
മാതാപിതാക്കൾക്ക് ഏറെ കുട്ടികളുണ്ടാകുക സാധാരണമായിരുന്ന കാലത്ത്, മൂത്ത കുട്ടി ഇളയവരുടെ ചുമതല ഏൽക്കുക സ്വാഭാവികമായിരുന്നു. സാമ്പത്തികശേഷി കുറഞ്ഞ കുടുംബങ്ങളിൽ മാതാപിതാക്കൾ വിട്ടുപോകുകയും ചെയ്യുന്ന സാഹചര്യത്തിൽ മൂത്തയാൾ ഇളയ സഹോദരങ്ങൾക്കുവേണ്ടി സർവവും സഹിച്ചും ത്യജിച്ചും സ്വയം ജീവിക്കാൻ മറന്നു പോകാറുണ്ട്. പറക്കമുറ്റിയ ഇളയവരിൽ ചിലരെങ്കിലും പറന്നു പൊയ്ക്കളയുകയും, മൂത്തയാൾ എന്നും കുരിശു ചുമക്കുകയും എന്ന രീതി അസാധാരണമായിരുന്നില്ല. ഇന്നുമുണ്ട് ചെറുതോതിൽ അത്തരം ഇരകൾ. സ്നേഹത്തിനു പകരമില്ലെന്നതു ശരി. അർഹിക്കുന്നവർക്ക് പലതും ത്യജിച്ചും സഹായം നൽകണമെന്നതും ശരി. പക്ഷേ അനാവശ്യമായി സ്വയം ബലിയാടാകാതെ നോക്കുന്നതും പ്രധാനം.
വളരെ ഉയർന്നതെന്നല്ല, അപ്രായോഗികമായ നിരക്കിൽ പലിശ നൽകാമെന്ന കപടവാഗ്ദാനങ്ങളിൽ പലരും കുടുങ്ങിപ്പോകാറുണ്ട്. നടപ്പില്ലാത്ത കാര്യമാണോ ചെയ്തുതരാമെന്ന് ആരെങ്കിലും പറയുന്നത് എന്ന് ബുദ്ധിപൂർവം വിശകലനം ചെയ്യാതെ, ചതിക്ക് സ്വയം ഇരയാകുന്നവരോട് മറ്റുള്ളവർ സഹതപിച്ചില്ലെന്നു വരും. ‘അത്യാഗ്രഹിക്കു കിട്ടേണ്ടതു കിട്ടി’ എന്നു മനസ്സിൽപ്പറഞ്ഞ് പലരും ചിരിക്കാനും മതി.
അച്ഛനമ്മമാർ മക്കളോട് വ്യത്യസ്തരീതിയിൽ താൽപര്യം കാട്ടുന്നപക്ഷം അവർ തമ്മിൽ മത്സരമുണ്ടാകും. സഹോദരങ്ങളുടെ മത്സരത്തിൽ അവഗണിക്കപ്പെടുന്നെന്നു തോന്നുന്ന കുട്ടി താൻ ഇരയായെന്നു കരുതും. ഇത് പണ്ടും ഇന്നും ഉണ്ട്. ആദാമിനും ഹവ്വയ്ക്കും ആദ്യം പിറന്ന കയീനും ആബേലും തമ്മിലും വിശേഷസാഹചര്യത്തിൽ മത്സരമുണ്ടായി. കയീൻ ആബേലിനെ കൊന്നു (ബൈബിൾ : ഉൽപത്തി 4). അതുകാരണം സഹോദരങ്ങളുടെ മത്സരത്തിന് Cain & Abel Syndrome എന്ന പേരും ലഭിച്ചു. ആ രീതിയിലുള്ള ഇരകളുണ്ടാകാതിരിക്കാൻ രക്ഷിതാക്കൾ മനസ്സുവയ്ക്കേണ്ടതുണ്ട്.
‘ജാക്ക് ദ് റിപ്പർ’ എന്ന കൊടുംകൊലയാളി കൊന്ന്, ഇരകളാക്കിയ വനിതകളുടെ ദൈന്യം തുടക്കത്തിൽ സൂചിപ്പിച്ചല്ലോ. നമ്മുെട നിയമങ്ങൾ പലപ്പോഴും ഇരകളിൽ കുറ്റം ചാർത്തുന്നു. ഇത് കുറ്റവാളികളും കുറ്റകൃത്യങ്ങളും പെരുകാൻ വഴിവയ്ക്കും. കുറ്റവാളികളോടു കരുണ കാട്ടണമെന്നും, ക്രിമിനലുകളായ ജയിൽപ്പുള്ളികളുടെ സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും വാദിക്കുന്നവർ പലപ്പോഴും ഇരകളെ മറക്കുന്നു. കുറ്റകൃത്യങ്ങളുൾപ്പെട്ട സംഭവങ്ങളിൽ ഇരകളല്ലേ കൂടുതൽ കാരുണ്യം അർഹിക്കുന്നത്? പണ്ടും ഇന്നും ആദ്യം ഇരയാകുന്നത് നിരപരാധികളായിരിക്കും എന്ന് ഹാരി പോട്ടർ കഥകൾ രചിച്ച ജെ.കെ.റൗളിങ്.
നോവൽ എഴുതുകയെന്നാൽ ഇരകളെ തേടുകയാണെന്നു പ്രശസ്ത നോവലിസ്റ്റ് ജോൺ ഇർവിങ് പറഞ്ഞിട്ടുണ്ട്. കഥയിൽ സംഘർഷവും ദൈന്യവുമെല്ലാം കടന്നുവരുന്നതു കൃതിയുടെ മികവിനു സഹായകമാകുമല്ലോ. അന്യരുടെ കാരുണ്യം നേടാൻ വേണ്ടി ഇരയായി അഭിനയിക്കുന്നവർ ഒരു കാര്യം മനസ്സിൽ വയ്ക്കുന്നതു നന്ന്. ഉള്ളുതുറന്ന കാരുണ്യമായിരിക്കുകയല്ല മിക്കപ്പോഴും കിട്ടുക. തികഞ്ഞ അവണനയോ അധിക്ഷേപം തന്നെയോ കിട്ടിയെന്നും വരാം. നോക്കുന്നയാളിന്റെ കണ്ണിലാണു സൗന്ദര്യമെന്നതുപോലെയാണ് ഇരയുടെയും കഥ.
ചിലർ ഇരയെ നിർദ്ദോഷിയെന്നു കരുതും. മറ്റു ചിലരാകട്ടെ, ‘ഇവനിത് അർഹിക്കുന്നു, ഇവനിതു വരണം’ എന്ന മട്ടിൽ ചിന്തിച്ചുകളയും. നമുക്കു ചെയ്യാവുന്നത് സ്വയം ഇരയാകാതെ സൂക്ഷിക്കുകയാണ്. ചെറിയ തിരിച്ചടികളെ വെറുതെ വലുതാക്കിക്കണ്ട് താൻ ഇരയായെന്നു വിചാരിച്ചു വിഷാദിക്കണ്ട. പലരുടെയും പേരിൽ പതിച്ചു നൽകിയിട്ടുള്ള പ്രായോഗികനിർദേശമുണ്ട് : ‘ഇരയാകാതെ വിജയിയാകുക’ – (Be a victor, not a victim).