തീർഥാടനകാലത്ത് സന്നിധാനത്തേക്കുള്ള ഭക്തജന പ്രവാഹം കണ്ടാൽ, പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഇടമുറിയാതെ ഒഴുകുന്ന കൈവഴിപോലെയാണ് തോന്നുക. നദിയിലെ ഒഴുക്കുപോലെ തന്നെ തീർഥാടക പ്രവാഹത്തിലും ഏറ്റക്കുറച്ചിലുകൾ സ്വാഭാവികമാണ്. ചിലപ്പോൾ ആ ഒഴുക്ക് വളരെ ശാന്തമായിരിക്കും, മറ്റു ചിലപ്പോൾ നിയന്ത്രണാതീതവും. ഏറെ ദുരിതങ്ങൾക്ക് ശേഷം കാലവും പ്രകൃതിയും ഒരുപോലെ ശാന്തമായതോടെ പൂർണമായും സുഗമമായ തീർഥാടന കാലത്തേക്കാണ് ഇത്തവണ അയ്യപ്പ ഭക്തർ ചുവടുവച്ചത്. എന്നാൽ, ശബരിമലയിൽ പലപ്പോഴും അനുഭവപ്പെട്ട അനിയന്ത്രിതമായ തിരക്ക് വൻ ചർച്ചകൾക്കും വഴിവെട്ടി. മണ്ഡലകാലം സമാപനത്തോട് അടുക്കുകയും ശബരിമലയിലേക്കുള്ള ഭക്തജനത്തിരക്ക് അതിന്റെ പാരമ്യത്തിൽ എത്തുന്ന മകരവിളക്ക് കാലത്തേക്ക് തയാറെടുപ്പുകൾ ആരംഭിക്കുകയുമാണ്. ഇക്കാലയളവിൽ സന്നിധാനത്തും തീർഥാടന പാതകളിലും സ്വീകരിക്കേണ്ട മുൻകരുതലുകൾ ഒട്ടേറെയാണ്. ഈ തയാറെടുപ്പുകൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ശക്തിപ്പെടുത്തുന്നത് പുതിയതായി ചുമതലയേറ്റ അധ്യക്ഷനാണ്. എന്തുകൊണ്ടാണ് ശബരിമലയിലെ തിരക്ക് ഇത്തവണ വിവാദമായത്? ഭക്തരുടെ വാഹനങ്ങൾ തടയുന്നതിനെപ്പറ്റി എന്താണ് ബോർഡിന്റെ വാദം? ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ എങ്ങനെ പരിഹരിക്കും? ശബരിമലയിലെ ഇതുവരെയുള്ള അനുഭവങ്ങൾ ഭാവിയിലെ മുന്നൊരുക്കങ്ങൾക്കുള്ള പാഠമാകുമോ? ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റ് പി.എസ്.പ്രശാന്ത് ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ സംവദിക്കുന്നു.

തീർഥാടനകാലത്ത് സന്നിധാനത്തേക്കുള്ള ഭക്തജന പ്രവാഹം കണ്ടാൽ, പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഇടമുറിയാതെ ഒഴുകുന്ന കൈവഴിപോലെയാണ് തോന്നുക. നദിയിലെ ഒഴുക്കുപോലെ തന്നെ തീർഥാടക പ്രവാഹത്തിലും ഏറ്റക്കുറച്ചിലുകൾ സ്വാഭാവികമാണ്. ചിലപ്പോൾ ആ ഒഴുക്ക് വളരെ ശാന്തമായിരിക്കും, മറ്റു ചിലപ്പോൾ നിയന്ത്രണാതീതവും. ഏറെ ദുരിതങ്ങൾക്ക് ശേഷം കാലവും പ്രകൃതിയും ഒരുപോലെ ശാന്തമായതോടെ പൂർണമായും സുഗമമായ തീർഥാടന കാലത്തേക്കാണ് ഇത്തവണ അയ്യപ്പ ഭക്തർ ചുവടുവച്ചത്. എന്നാൽ, ശബരിമലയിൽ പലപ്പോഴും അനുഭവപ്പെട്ട അനിയന്ത്രിതമായ തിരക്ക് വൻ ചർച്ചകൾക്കും വഴിവെട്ടി. മണ്ഡലകാലം സമാപനത്തോട് അടുക്കുകയും ശബരിമലയിലേക്കുള്ള ഭക്തജനത്തിരക്ക് അതിന്റെ പാരമ്യത്തിൽ എത്തുന്ന മകരവിളക്ക് കാലത്തേക്ക് തയാറെടുപ്പുകൾ ആരംഭിക്കുകയുമാണ്. ഇക്കാലയളവിൽ സന്നിധാനത്തും തീർഥാടന പാതകളിലും സ്വീകരിക്കേണ്ട മുൻകരുതലുകൾ ഒട്ടേറെയാണ്. ഈ തയാറെടുപ്പുകൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ശക്തിപ്പെടുത്തുന്നത് പുതിയതായി ചുമതലയേറ്റ അധ്യക്ഷനാണ്. എന്തുകൊണ്ടാണ് ശബരിമലയിലെ തിരക്ക് ഇത്തവണ വിവാദമായത്? ഭക്തരുടെ വാഹനങ്ങൾ തടയുന്നതിനെപ്പറ്റി എന്താണ് ബോർഡിന്റെ വാദം? ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ എങ്ങനെ പരിഹരിക്കും? ശബരിമലയിലെ ഇതുവരെയുള്ള അനുഭവങ്ങൾ ഭാവിയിലെ മുന്നൊരുക്കങ്ങൾക്കുള്ള പാഠമാകുമോ? ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റ് പി.എസ്.പ്രശാന്ത് ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ സംവദിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തീർഥാടനകാലത്ത് സന്നിധാനത്തേക്കുള്ള ഭക്തജന പ്രവാഹം കണ്ടാൽ, പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഇടമുറിയാതെ ഒഴുകുന്ന കൈവഴിപോലെയാണ് തോന്നുക. നദിയിലെ ഒഴുക്കുപോലെ തന്നെ തീർഥാടക പ്രവാഹത്തിലും ഏറ്റക്കുറച്ചിലുകൾ സ്വാഭാവികമാണ്. ചിലപ്പോൾ ആ ഒഴുക്ക് വളരെ ശാന്തമായിരിക്കും, മറ്റു ചിലപ്പോൾ നിയന്ത്രണാതീതവും. ഏറെ ദുരിതങ്ങൾക്ക് ശേഷം കാലവും പ്രകൃതിയും ഒരുപോലെ ശാന്തമായതോടെ പൂർണമായും സുഗമമായ തീർഥാടന കാലത്തേക്കാണ് ഇത്തവണ അയ്യപ്പ ഭക്തർ ചുവടുവച്ചത്. എന്നാൽ, ശബരിമലയിൽ പലപ്പോഴും അനുഭവപ്പെട്ട അനിയന്ത്രിതമായ തിരക്ക് വൻ ചർച്ചകൾക്കും വഴിവെട്ടി. മണ്ഡലകാലം സമാപനത്തോട് അടുക്കുകയും ശബരിമലയിലേക്കുള്ള ഭക്തജനത്തിരക്ക് അതിന്റെ പാരമ്യത്തിൽ എത്തുന്ന മകരവിളക്ക് കാലത്തേക്ക് തയാറെടുപ്പുകൾ ആരംഭിക്കുകയുമാണ്. ഇക്കാലയളവിൽ സന്നിധാനത്തും തീർഥാടന പാതകളിലും സ്വീകരിക്കേണ്ട മുൻകരുതലുകൾ ഒട്ടേറെയാണ്. ഈ തയാറെടുപ്പുകൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ശക്തിപ്പെടുത്തുന്നത് പുതിയതായി ചുമതലയേറ്റ അധ്യക്ഷനാണ്. എന്തുകൊണ്ടാണ് ശബരിമലയിലെ തിരക്ക് ഇത്തവണ വിവാദമായത്? ഭക്തരുടെ വാഹനങ്ങൾ തടയുന്നതിനെപ്പറ്റി എന്താണ് ബോർഡിന്റെ വാദം? ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ എങ്ങനെ പരിഹരിക്കും? ശബരിമലയിലെ ഇതുവരെയുള്ള അനുഭവങ്ങൾ ഭാവിയിലെ മുന്നൊരുക്കങ്ങൾക്കുള്ള പാഠമാകുമോ? ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റ് പി.എസ്.പ്രശാന്ത് ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ സംവദിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തീർഥാടനകാലത്ത് സന്നിധാനത്തേക്കുള്ള ഭക്തജന പ്രവാഹം കണ്ടാൽ, പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഇടമുറിയാതെ ഒഴുകുന്ന കൈവഴിപോലെയാണ് തോന്നുക. നദിയിലെ ഒഴുക്കുപോലെ തന്നെ തീർഥാടക പ്രവാഹത്തിലും ഏറ്റക്കുറച്ചിലുകൾ സ്വാഭാവികമാണ്. ചിലപ്പോൾ ആ ഒഴുക്ക് വളരെ ശാന്തമായിരിക്കും, മറ്റു ചിലപ്പോൾ നിയന്ത്രണാതീതവും. ഏറെ ദുരിതങ്ങൾക്ക് ശേഷം കാലവും പ്രകൃതിയും ഒരുപോലെ ശാന്തമായതോടെ പൂർണമായും സുഗമമായ തീർഥാടന കാലത്തേക്കാണ് ഇത്തവണ അയ്യപ്പ ഭക്തർ ചുവടുവച്ചത്. എന്നാൽ, ശബരിമലയിൽ പലപ്പോഴും അനുഭവപ്പെട്ട അനിയന്ത്രിതമായ തിരക്ക് വൻ ചർച്ചകൾക്കും വഴിവെട്ടി. മണ്ഡലകാല സമാപനത്തോടെ മകരവിളക്ക് തീർഥാടനത്തിനുള്ള തയാറെടുപ്പുകൾ ആരംഭിക്കും. അയ്യപ്പ ഭക്തരുടെ പ്രവാഹം അതിന്റെ പാരമ്യത്തിൽ എത്തുന്ന മകരവിളക്ക് കാലയളവിൽ സന്നിധാനത്തും തീർഥാടന പാതകളിലും സ്വീകരിക്കേണ്ട മുൻകരുതലുകൾ ഒട്ടേറെയുണ്ട്.

ഈ തയാറെടുപ്പുകൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ശക്തിപ്പെടുത്തുന്നത് പുതിയതായി ചുമതലയേറ്റ അധ്യക്ഷനാണ്. എന്തുകൊണ്ടാണ് ശബരിമലയിലെ തിരക്ക് ഇത്തവണ വിവാദമായത്? ഭക്തരുടെ വാഹനങ്ങൾ തടയുന്നതിനെപ്പറ്റി എന്താണ് ബോർഡിന്റെ വാദം? ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ എങ്ങനെ പരിഹരിക്കും? ശബരിമലയിലെ ഇതുവരെയുള്ള അനുഭവങ്ങൾ ഭാവിയിലെ മുന്നൊരുക്കങ്ങൾക്കുള്ള പാഠമാകുമോ? ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റ് പി.എസ്.പ്രശാന്ത് ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ സംവദിക്കുന്നു.

ADVERTISEMENT

? പുതിയ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേൽക്കുന്നത് പലതരം വിവാദങ്ങൾക്കു നടുവിലായിരുന്നല്ലോ. അതിനിടെ ശബരിമലയിൽ മണ്ഡലകാലം ആരംഭിക്കുകയും ചെയ്തു. ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടും ധാരാളം വിവാദങ്ങളും വിമർശനങ്ങളും ഉയർന്നു വന്നിട്ടുണ്ട്. തുടക്കത്തിൽത്തന്നെയുള്ള ശബരിമല അനുഭവം എങ്ങനെയുണ്ട്.

ശബരിമലയിൽ മണ്ഡല പൂജകൾക്കായി നവംബർ 17ന് ആണ് നട തുറന്നത്. അതിനു 3 ദിവസം മുൻപു മാത്രമാണ് ഞാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി സ്ഥാനമേറ്റത്. എന്നാൽ, അതിന്റെ ഭയമോ ആശങ്കയോ ഉണ്ടായിരുന്നില്ല. അതിനു കാരണം ഞാൻ ചുമതലയേൽക്കുന്നതിനൊക്കെ വളരെ മുൻപേതന്നെ മണ്ഡലകാല മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള അവലോകന യോഗങ്ങൾ പലതും നടന്നു കഴിഞ്ഞിരുന്നുവെന്നതാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുൾപ്പെടെ യോഗങ്ങൾ നടന്നു. 

ശബരിമല ദർശനത്തിനായുള്ള തിരക്ക് (ചിത്രം: മനോരമ)

മണ്ഡല പൂജയ്ക്കും മകരവിളക്കിനുമുള്ള ഒരുക്കങ്ങൾ ഒട്ടേറെ വകുപ്പുകളെ കൂട്ടിയോജിപ്പിച്ചു നടത്തേണ്ട കാര്യമാണ്. ഈ വകുപ്പുകളുടെ ഭാഗത്തുനിന്നെല്ലാംതന്നെ വേണ്ടത്ര മുന്നൊരുക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ ചുമതലയേറ്റ ഉടൻതന്നെ ശബരിമലയിലേക്കു പോയി. വൃശ്ചികം ഒന്നിന് ദേവസ്വം ബോർഡ് മന്ത്രി കെ.രാധാകൃഷ്ണൻ ശബരിമലയിലെത്തി. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലും യോഗം ചേർന്നു. മുന്നൊരുക്കങ്ങൾക്കു നേതൃത്വം നൽകിയ ശേഷമാണ് മുൻ പ്രസിഡന്റ് അനന്തഗോപൻ സ്ഥാനം ഒഴിഞ്ഞത്. ഇതൊക്കെ കാരണമാണ് മണ്ഡലകാല– മകരവിളക്കു കാലത്തെക്കുറിച്ച് വലിയ ആശങ്കകൾ ഉണ്ടാകാത്തത്. ശബരിമലയിലെ കാര്യങ്ങൾ ചിട്ടയോടെയാണ് മുന്നോട്ടു പോകുന്നത്.

തമിഴ്നാട്, ആന്ധ്ര പ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ ശബരിമലയിലേക്ക് എത്തുന്നത് വരുമാനത്തിന്റെ ഒരു ഭാഗവുമായാണ്. ഓരോ വർഷവും അവർ കൃത്യമായ ഒരു തുക അയ്യപ്പന്റെ പേരിൽ നീക്കി വയ്ക്കാറുണ്ട്. കോവിഡിന്റെ ഇടവേള കഴിഞ്ഞ സീസണിൽ നടതുറന്നപ്പോൾ അയൽ സംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ തീർഥാടക പ്രവാഹമുണ്ടായെന്നു മാത്രമല്ല, നടവരവ് റെക്കോർഡിലേക്കെത്തുകയും ചെയ്തിരുന്നതാണ്.

പി.എസ്.പ്രശാന്ത്, തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്

എന്നാൽ, പെട്ടെന്നുണ്ടായ നിയന്ത്രണാതീതമായ തിരക്ക് ഭക്തജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ആദ്യ ദിവസങ്ങളിൽ തിരക്ക് താരതമ്യേന കുറവായിരുന്നു. തമിഴ്നാട്ടിലെ പ്രളയം, തെലങ്കാന തിരഞ്ഞെടുപ്പ് എന്നിവ സൃഷ്ടിച്ച ചെറിയ ഇടവേളയ്ക്കു ശേഷം വൻതോതിൽ തീർഥാടക പ്രവാഹമുണ്ടായി. ഈ സമയം ശബരിമലയിൽ സുരക്ഷയ്ക്കായി നിയോഗിച്ച  പൊലീസ് ഉദ്യോഗസ്ഥരെ പുനർവിന്യസിച്ച സമയമായിരുന്നു. ഒരു സംവിധാനം മാറി മറ്റൊന്നു വരുമ്പോഴുള്ള അനിശ്ചിതത്വം തിരക്കു നിയന്ത്രിക്കുന്നതിനെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽനിന്നു വ്യത്യസ്തമായി കുഞ്ഞുമാളികപ്പുറങ്ങളുടെയും അമ്മമാരുടെയും എണ്ണത്തിലും 20 ശതമാനത്തോളം  വർധനയുണ്ടായി. അതു കൂടിയായപ്പോഴാണ് തീർഥാടകരെ കയറ്റിവിടുന്ന കാര്യത്തിൽ കാലതാമസമുണ്ടായത്.

ADVERTISEMENT

? തിരക്ക് നിയന്ത്രിക്കാൻ എന്തൊക്കെ നടപടികളാണ് ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്.

ശബരിമലയിൽ തിരക്ക് ഉണ്ടാകുന്നതിൽ അസ്വാഭാവികതയില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 2022 മകരവിളക്കു കാലത്തും ഇതേ സാഹചര്യമുണ്ടായിട്ടുണ്ട്. അന്ന് വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നവരുടെ എണ്ണം പ്രതിദിനം 1.2 ലക്ഷം ആയിരുന്നു. അത് 90,000 ആയി കുറച്ചാണ് അന്ന് പ്രശ്നം പരിഹരിച്ചത്. ഇപ്പോൾ അത് 80,000 ആയി കുറച്ചിട്ടുണ്ട്. ദർശന സമയം 17 മണിക്കൂർ എന്നത് 18 ആയി വർധിപ്പിച്ചിട്ടുണ്ട്. തിരക്ക് വർധിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രി ഒരു അവലോകന യോഗം വിളിച്ചിരുന്നു. സന്നിധാനത്തെ പൊലീസ് സേനയെ പുനർവിന്യസിക്കുമ്പോൾ നിലവിലെ സുരക്ഷാ  സംവിധാനം പൂർണമായി മാറ്റുന്നതിനു പകരം പരിചയസമ്പന്നരായ 50% ഉദ്യോഗസ്ഥരെ നിലനിർത്തണമെന്നാണ് അദ്ദേഹം നിർദേശിച്ചത്. ഇപ്പോൾ അത് നടപ്പിലാക്കി വരികയാണ്. അതിന്റെ വ്യത്യാസം കണ്ടു തുടങ്ങിയിട്ടുണ്ട്.

ശബരിമല ദർശനത്തിനായുള്ള തിരക്ക് വർധിച്ചതോടെ തീർഥാടകരെ പമ്പയിൽ തടഞ്ഞപ്പോൾ. (ചിത്രം: മനോരമ)

? തിരക്കു കൂടുമ്പോൾ സ്വാമി അയ്യപ്പൻ റോഡുവഴി തീർഥാടകരെ കയറ്റിവിടണമെന്ന ആവശ്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ.

സ്വാമി അയ്യപ്പൻ റോഡിലൂടെയും ചന്ദ്രാനന്ദൻ റോഡുവഴിയും തീർഥാടകരെ കടത്തി വിടണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്, ഇക്കാര്യം പൊലീസുമായി ചർച്ച ചെയ്തിട്ടുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യത്തിൽ അവസാന തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം പൊലീസിനാണ്.

ADVERTISEMENT

? അയ്യപ്പ സേവാസംഘത്തിന്റെ പ്രവർത്തനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തിരക്കു നിയന്ത്രിക്കുന്നതിനെ ബാധിച്ചിട്ടുണ്ടോ.

‌അയ്യപ്പ സേവാ സംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും തമ്മിൽ ഒരു പ്രശ്നവുമില്ല. തെന്നല ബാലകൃഷ്ണപിള്ള സാറിനെപ്പോലെ നിസ്വാർഥനായ ഒരാൾ നേതൃത്വം നൽകിയിരുന്ന പ്രസ്ഥാനത്തോട് ദേവസ്വം ബോർഡിന് അകൽച്ചയുണ്ടാകേണ്ട കാര്യമില്ല. യഥാർഥത്തിലെ പ്രശ്നം ആ സംഘടനയ്ക്ക് അകത്തുതന്നെയാണ്. ഈ സംഘടന ഇപ്പോൾ രണ്ടു വിഭാഗമായിട്ടാണു പ്രവർത്തിക്കുന്നത്. അതിൽ വലുപ്പച്ചെറുപ്പങ്ങളുടെ കാര്യത്തിൽ വലിയ തർക്കം നിലനിൽക്കുകയാണ്. ഈ പ്രശ്നങ്ങളും തർക്കങ്ങളും കോടതിയുടെ പരിഗണനയിലാണെന്നാണു മനസ്സിലാക്കുന്നത്.

നിലയ്ക്കലിൽ ശബരിമല തീർഥാടകരുടെ തിരക്ക് (ചിത്രം: മനോരമ)

ശബരിമല സന്നിധാനത്തിൽ നടത്തുന്ന അന്നദാനവുമായി ബന്ധപ്പെട്ടും കോടതി വ്യവഹാരങ്ങളുണ്ടായപ്പോൾ അയ്യപ്പ സേവാ സംഘം അന്നദാനത്തിൽ ഇടപെടേണ്ടതില്ലെന്നു സുപ്രിം കോടതി നിർദേശിക്കുകയായിരുന്നു. ചുക്കുവെള്ളവും ബിസ്കറ്റുമൊക്കെ ഇപ്പോഴും അയ്യപ്പ സേവാ സംഘം അവിടെ വിതരണം ചെയ്യുന്നുണ്ട്. ഒട്ടേറെ സന്നദ്ധ സംഘടനകൾ അവിടെ തീർഥാടകരെ സഹായിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അയ്യപ്പ സേവാ സംഘമുൾപ്പെടെ ആരു വന്നാലും സ്വാഗതം ചെയ്യുന്ന നിലപാടാണ് ദേവസ്വം ബോർഡിനുള്ളത്. എന്നാൽ അവരുടെ സംഘടനാ തർക്കങ്ങളിൽ കക്ഷിചേരാൻ താൽപര്യമില്ല. അതു ശരിയുമല്ല. കർശനമായ സുപ്രീം കോടതി വിധി നിലവിലുള്ളതിനാൽ അന്നദാനം മറ്റൊരു ഏജൻസിയെ ഏൽപിക്കാൻ തൽക്കാലം നിർവാഹമില്ല.‌

? ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ടും ധാരാളം പരാതികൾ ഉണ്ടല്ലോ.

ശബരിമലയെന്നത് നഗര മധ്യത്തിലുള്ള ഒരു ക്ഷേത്രമല്ല. ഭൂമിശാസ്ത്രപരമായ ഒട്ടേറെ പ്രത്യേകതകൾ അതിനുണ്ട്. ചെങ്കുത്തായ മലനിരകളും കുത്തനെയുള്ള ഇറക്കവുമെല്ലാം അവിടുത്തെ പ്രത്യേകതകളാണ്. ഒന്നര മണിക്കൂറേ നടക്കാനുള്ളൂവെങ്കിലും ഏതു മനുഷ്യനും തളർന്നു പോകുന്ന സാഹചര്യമുണ്ട്. ഇത്തരം വെല്ലുവിളികൾ  നേരിട്ടാണ് ലക്ഷോപലക്ഷം ആളുകൾ അവിടേക്കു കടന്നു വരുന്നത്. 13 ഏക്കറിലാണ് ശബരമല സന്നിധാനമുൾപ്പെടെയുള്ളത്. അവിടുത്തെ വികസനത്തിന് വനനിയമങ്ങളുടേതുൾപ്പെടെയുള്ള തടസ്സങ്ങളുമുണ്ട്. ഇതൊക്കെ മനസ്സിലാക്കാൻ കഴിയുന്നവർ തന്നെയാണ് അവിടേക്കെത്തുന്ന തീർഥാടകർ.

ശബരിമല ക്ഷേത്രനട തുറന്നശേഷം മേൽശാന്തി പി.എൻ. മഹേഷ് ഭക്തർക്ക് പ്രസാദം നൽകുന്നു. (ചിത്രം: മനോരമ)

? പമ്പയിലും നിലയ്ക്കലിലും എത്തുന്ന തീർഥാടകർക്ക് കെട്ടിറക്കിവച്ച് വിശ്രമിക്കാൻ സൗകര്യങ്ങൾ പരിമിതമാണല്ലോ. ഇക്കാര്യത്തിൽ എന്താണു പരിഹാരം.

പമ്പയിലും നിലയ്ക്കലും അയ്യപ്പന്മാർക്ക് വിരിവയ്ക്കാനുള്ള കൂടുതൽ സൗകര്യങ്ങളുണ്ടാകണം എന്നുതന്നെയാണ് ആഗ്രഹിക്കുന്നത്. വിരിവയ്ക്കാൻ എന്നതിലുപരി മഴയും വെയിലും കൊള്ളാതെ നിൽക്കാനുള്ള സൗകര്യമാണ് വേണ്ടതെന്ന കാഴ്ചപ്പാടാണ് പുതിയ ഭരണസമിതിക്കുള്ളത്. ഇക്കാര്യം എനിക്കു നേരിട്ടു ബോധ്യമായ കാര്യവുമാണ്. ദേവസ്വം ബോർഡിന്റെ പഴയ ഭരണ സമിതി ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ലെന്നു പറയാനാകില്ല. പമ്പയിൽ ഇപ്പോൾത്തന്നെ മൂന്നു ചെറിയ നടപ്പന്തലുകളുണ്ട്. അതു പര്യാപ്തമല്ല. അവിടെ 3000 മുതൽ 5000 പേർക്കു വിരിവയ്ക്കാൻ കഴിയുന്ന ഒരു വലിയ ഷെഡ് പ്രളയത്തിന് മുൻപ് ഉണ്ടായിരുന്നതാണ്. അതിന്റെ അവശിഷ്ടം അവിടെ ഇപ്പോഴുമുണ്ട്. 

‘‘പമ്പയിലെ ഇപ്പോഴത്തെ പ്രശ്നം വനം വകുപ്പിന്റെ ഭാഗത്തുനിന്നുള്ള എതിർപ്പുകളാണ്. ശബരിമലയിൽ ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങൾ കാരണം വനംവകുപ്പ് ഉന്നയിക്കുന്ന തടസ്സവാദങ്ങൾ മനസ്സിലാക്കാം. എന്നാൽ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള പമ്പാ മണപ്പുറത്ത് താൽക്കാലിക സൗകര്യങ്ങൾ ഒരുക്കുന്നതിനെ വനംവകുപ്പ് തടസ്സപ്പെടുത്തുന്നത് എന്തിനാണെന്നു മനസ്സിലാവുന്നില്ല’’.

പമ്പയിലും നിലയ്ക്കലിലും എന്തു ചെയ്യണമെങ്കിലും വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. മന്ത്രിമാർ പങ്കെടുക്കുന്ന അവലോകന യോഗങ്ങളിൽ ഈ വിഷയങ്ങൾ ഉന്നയിക്കുമ്പോൾ അതിൽ പങ്കെടുക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ അനുകൂലമായ നിലപാടാണു സ്വീകരിക്കുന്നത്. എന്നാൽ പിന്നീട് അവരിൽ നിന്നുണ്ടാകുന്നത് വ്യത്യസ്തമായ അനുഭവമാണ്. 

ദേവസ്വം ബോർഡിന്റെ കഴിഞ്ഞ ഭരണസമിതി കാലാവധി തീരാറായ ഘട്ടത്തിൽ വലിയ 6 ഷെഡുകൾ നിർമിക്കുന്നതിന് ഒരു നീക്കം നടത്തിയതാണ്. അത് നടപ്പിലായിരുന്നെങ്കിൽ മൂവായിരത്തോളം പേർക്ക് അവിടെ തങ്ങാൻ കഴിയുമായിരുന്നു. എന്നാൽ അതിന് വനം വകുപ്പ് അനുമതി നൽകിയില്ല. അവസാനം അവർ മുന്നോട്ടുവച്ച നിബന്ധന ഷീറ്റിനു പകരം ഓടിട്ട ഷെഡ് സ്ഥാപിക്കണമെന്നായിരുന്നു. അപ്പോൾ എസ്റ്റിമേറ്റൊക്കെ മാറ്റേണ്ട സാഹചര്യമുണ്ടായി. ഇങ്ങനെ ഒരു അറിയിപ്പു ലഭിക്കാൻതന്നെ വളരെയേറെ കാലതാമസമുണ്ടായി. 

ജർമൻ പന്തലിന്റെ മാതൃക (Photo courtesy: indiamart.com)

ഇത്തരം അനാവശ്യമായ കാലതാമസമുണ്ടാക്കിയ ശേഷം അവലോകന യോഗങ്ങളിൽ പറയുന്നത്, ഞങ്ങൾ അനുമതി നൽകിയിട്ടും ദേവസ്വം ബോർഡ് കാലതാമസമുണ്ടാക്കിയെന്നാണ്. ഈ സമീപനം വനം വകുപ്പ് മാറ്റുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്തായാലും പമ്പയിൽ താൽക്കാലികമായിട്ടെങ്കിലും ഒരു വലിയ പന്തൽ ഒരുക്കാനുള്ള നീക്കത്തിലാണ് ദേവസ്വം ബോർഡ്. നാലായിരം പേരെയെങ്കിലും ഉൾക്കൊള്ളിക്കാൻ കഴിയുന്ന ജർമൻ പന്തലാണ് ഇടാൻ ആലോചിക്കുന്നത്. നിലയ്ക്കലിലും പമ്പയിലും എത്തുന്ന തീർഥാടകർക്ക് വിരിവയ്ക്കാനും വെയിലും മഴയും കൊള്ളാതെ നിൽക്കാനുമുള്ള ഒരു സംവിധാനം അനിവാര്യമാണ്. അടുത്ത സീസണിൽ അതു തുടക്കം മുതൽതന്നെ ഉണ്ടാക്കാനാകുമെന്നാണു പ്രതീക്ഷ.

ശബരിമലയിൽ സന്നിധാനത്ത് ദർശനത്തിനായി പതിനെട്ടാംപടി കയറി വരുന്ന കുഞ്ഞയ്യപ്പൻ. (ചിത്രം: മനോരമ)

? സന്നിധാനത്തും പമ്പയിലും പ്രവർത്തിക്കുന്ന ഹോട്ടലുകളെക്കുറിച്ച് ധാരാളം പരാതികൾ ഉയരുന്നുണ്ടല്ലോ.

ഭക്ഷണവുമായി ബന്ധപ്പെട്ട് ധാരാളം പരാതികൾ ഉയരുന്നുണ്ടെന്നതു ശരിയാണ്. വളരെ കഷ്ടപ്പെട്ടും വ്രതം നോറ്റുമൊക്കെയാണ് ശബരിമലയിലേക്ക് തീർഥാടകർ എത്തുന്നത്. പ്രത്യേകിച്ച് ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവർ. അവരെ ചൂഷണം ചെയ്യുന്നതു ശരിയായ സമീപനമല്ല. അവർക്കു മികച്ച ഭക്ഷണം ഒരുക്കാൻ ഹോട്ടലുകാർ ശ്രദ്ധിച്ചേ മതിയാവൂ. ഇത് സംസ്ഥാനത്തിന്റെ പ്രതിച്ഛായയുടെ കൂടി കാര്യമാണ്. 

തന്ത്രിയും മേൽശാന്തിയുമുൾപ്പെടെയുള്ളവരിൽ നിന്നു വളരെ നല്ല സഹകരണാണ് ‌ലഭിച്ചുകൊണ്ടിരിക്കുന്നത്. സഹകരണമെന്ന വിശേഷണം ശരിയല്ല. വലിയ ത്യാഗമാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്. 24 മണിക്കൂറിൽ കഷ്ടിച്ച് 3 മണിക്കൂറാണ് അവർക്ക് ഉറങ്ങാൻ കിട്ടുന്ന സമയം. വിശ്വാസികൾക്കു വേണ്ടി ഇത്രയേറെ ത്യാഗം അനുഷ്ടിച്ചിട്ടാണ് അവർ പ്രവർത്തിക്കുന്നത്.

ഇക്കാര്യം ഉറപ്പാക്കുന്നതിനായി ലീഗൽ മെട്രോളജി വകുപ്പിന്റെയും ഭക്ഷ്യ സുര‌‌‌ക്ഷാ വകുപ്പിന്റെയും പരിശോധനകൾ അവിടെ കർശനമായി നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഹോട്ടലുടമകളുടെ എന്തു പ്രശ്നവും പരിഹരിക്കാൻ ദേവസ്വം ബോർഡ് ഒരുക്കമാണ്. അനുഭാവപൂർണമായിത്തന്നെ അതു പരിഗണിക്കുകയും ചെയ്യും. എങ്കിലും തീർഥാടകർക്ക് നല്ല ഭക്ഷണം നൽകുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾക്കുതന്നെയാണ് ദേവസ്വം ബോർഡ് മുൻഗണന നൽകുക.

ശബരിമല സന്നിധാനം (ഫയൽ ചിത്രം ∙ മനോരമ)

? തന്ത്രി, മേൽശാന്തി, മറ്റ് ജീവക്കാർ എന്നിവരുടെ പ്രവർത്തനങ്ങളെ എങ്ങനെയാണു വിലയിരുത്തുന്നത്. ദർശന സമയം നീട്ടുന്ന കാര്യത്തിൽ അവരുടെ സഹകരണം എത്രമാത്രമാണ്.

തന്ത്രിയും മേൽശാന്തിയുമുൾപ്പെടെയുള്ളവരിൽനിന്നു വളരെ നല്ല സഹകരണമാണ് ‌ലഭിച്ചുകൊണ്ടിരിക്കുന്നത്. സഹകരണമെന്ന വിശേഷണം ശരിയല്ല. വലിയ ത്യാഗമാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്. സാധാരണ സീസൺ അല്ലാത്ത സമയത്ത് നട തുറന്നിരിക്കുന്നത് 4 മണി മുതൽ 10 വരെയാണ്. 10 മണിക്കാണ് ഹരിവരാസനം പാടി നട അടയ്ക്കേണ്ടത്. ഇത്തവണ സീസൺ തുടങ്ങിയപ്പോൾ നട അടയ്ക്കുന്ന സമയം 11 മണിവരെയാക്കി. 11 മണിക്കു കൃത്യമായി നട അടയ്ക്കാൻ കഴിഞ്ഞുവെന്നു വരില്ല. അപ്പോഴേക്കും കുറേ ഭക്തർ ഓടിവന്നു കയറും. അവർക്കു ദർശന‌ സൗകര്യം ഒരുക്കിയിട്ടേ നട അടയ്ക്കാൻ കഴിയൂ. പിന്നീട് അവർ ഉറങ്ങുമ്പോൾ 12 മണിയാകും.‌ 

മൂന്നുമണിക്കു വീണ്ടും നട തുറക്കണം. അതിന് രണ്ടു മണിക്ക്  ഉണരണം. ഫലത്തിൽ അവർക്ക് ഉറങ്ങാ‍ൻ കിട്ടുന്നത് കഷ്ടിച്ച് രണ്ടു മണിക്കൂറാണ്. ഇതിനിടിയിലാണ് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദർശന സമയം ഉച്ചയ്ക്ക് 3 മണി മുതലാക്കിയത്. രാവിലെ മൂന്നു മണിക്കു തുറന്നാ‍ൽ നട അടയ്ക്കുന്നത് ഉച്ചയ്ക്ക് ഒരു മണിക്കാണ്. അതും ചിലപ്പോൾ 10 മുതൽ 15 മിനിറ്റുവരെ നീണ്ടുപോകാം. നട അടച്ച് ഭക്ഷണം കഴിച്ചു വരുമ്പോൾ നട തുറക്കാനുള്ള സമയമാകും. ഫലത്തിൽ 24 മണിക്കൂറിൽ കഷ്ടിച്ച് 3 മണിക്കൂറാണ് അവർക്ക് ഉറങ്ങാൻ കിട്ടുന്ന സമയം. വിശ്വാസികൾക്കു വേണ്ടി ഇത്രയേറെ ത്യാഗം സഹിച്ചാണ് അവർ പ്രവർത്തിക്കുന്നത്.

ശബരിമല സന്നിധാനത്ത് സേവനത്തിനെത്തിയ പൊലീസുകാർക്ക് എഡിജിപി എം.ആർ. അജിത്കുമാർ നിർദേശങ്ങൾ നൽകുന്നു. (ചിത്രം: മനോരമ)

സോപാനത്തിൽ ജോലി നോക്കുന്ന ദേവസ്വം ബോർഡ് ജീവനക്കാരും മറ്റ് ഉദ്യോഗസ്ഥരും ഇതേ ത്യാഗമാണ് അനുഷ്ഠിക്കുന്നത്. വിശ്വാസികൾ അധിക നേരം വരി നിൽക്കാതിരിക്കാനാണ് അവരൊക്കെ ഈ ത്യാഗം ചെയ്യുന്നത്. പതിനെട്ടാം പടിയിൽ നിൽക്കുന്ന പൊലീസുകാരുടെ സേവനമാണ് മറ്റൊന്ന്. അവർ അര മണിക്കൂറേ നിൽക്കുന്നുള്ളൂവെങ്കിലും അവരുടെ അധ്വാനം വളരെ വലുതാണ്. തന്ത്രി, മേൽശാന്തി, കീഴ്ശാന്തിമാർ, സോപാനത്തിലും ക്ഷേത്രപരിസരത്തും സേവനം അനുഷ്ഠിക്കുന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, പതിനെട്ടാം പടിയിൽ സേവനം അനുഷ്ഠിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെയൊക്കെ ത്യാഗത്തിന് ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിൽ ഞാൻ നന്ദി പറയുന്നു.

? തിരക്കു നിയന്ത്രിക്കുന്നതിനായി പതിനെട്ടാം പടി വീതി കൂട്ടണമെന്ന ഒരു നിർദേശം ഉയർന്നു വന്നിട്ടുണ്ടല്ലോ.

പതിനെട്ടാം പടിയെ വളരെ പാവനമായിട്ടാണ് തീർഥാകർ കാണുന്നത്. അതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ഐതിഹ്യങ്ങളുണ്ട്. ആചാരപരമായ പ്രാധാന്യവുമുണ്ട്. അതൊക്കെ കണക്കിലെടുത്തു മാത്രമേ പടി വീതി കൂട്ടലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കഴിയുകയുള്ളൂ. ഇക്കാര്യത്തിൽ അവസാന വാക്ക് ക്ഷേത്ര തന്ത്രിയുടേതാണ്. അദ്ദേഹത്തിനു പോലും ഇക്കാര്യത്തിൽ ഒരു അഭിപ്രയം പറയാൻ കഴിയുമെന്നു തോന്നുന്നില്ല. ദേവപ്രശ്നമുൾപ്പെടെയുള്ള കാര്യങ്ങൾ വേണ്ടി വന്നേക്കാം.

? തിരക്ക് നിയന്ത്രണാതീതമാകുന്നത് മകരവിളക്ക് സീസണിലാണ്. എന്തൊക്കെ ക്രമീകരണങ്ങളാണ് ആലോചിക്കുന്നത്.

നിലയ്ക്കലിൽ 7000 വാഹനങ്ങൾ പാർക് ചെയ്യാനുള്ള സൗകര്യങ്ങളാണ് ഇപ്പോഴുള്ളത്. അത് 8000 ആയി വർധിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. പമ്പാ ഹിൽടോപ്പിൽ പ്രളയത്തിനു ശേഷം തീർഥാടകരുടെ വാഹനങ്ങൾക്ക് പാർക്കിങ്ങ് അനുവദിച്ചിട്ടില്ല. എന്നാൽ കെഎസ്ആർടിസിക്ക് പാർക്കിങ് അനുവദിച്ചിട്ടുമുണ്ട്. ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ ഒരു റിവ‌്യു പെറ്റിഷനുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ചെറിയ വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിത്തരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അത് കോടതിയുടെ പരിഗണനയിലാണ്. അതു കൂടി കിട്ടിയാൽ 2200 ചെറിയ വാഹനങ്ങൾ ഹിൽടോപ്പിലേക്കു മാറ്റാൻ കഴിയും.

പതിനെട്ടാം പടിക്കു മുന്നിലെ ഭക്തരുടെ തിരക്ക് (ഫയൽ ചിത്രം ∙ മനോരമ)

പലപ്പോഴും നിലയ്ക്കലിൽ പാർക്കിങ് സൗകര്യം കുറയുമ്പോൾ മറ്റു ഭാഗങ്ങളിൽ വാഹനങ്ങൾ പിടിച്ചിടേണ്ട സാഹചര്യമുണ്ടാകുന്നുണ്ട്. ഹിൽടോപ്പ് അനുവദിച്ചു കിട്ടിയാൽ നിലയ്ക്കലിൽ 2000 വലിയ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയും. പുല്ലുമേട്ടിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പിനും പൊലീസിനും സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നാണു മനസ്സിലാക്കുന്നത്. തീർഥാടകർക്ക് വെള്ളം കൊടുക്കുന്നതിനും ലഘുഭക്ഷണം നൽകുന്നതിനുമുള്ള സൗകര്യം ഒരുക്കുക, കാര്യക്ഷമമായ ശുചീകരണം ഉറപ്പു വരുത്തുക എന്നിവയും പരിഗണനയിലാണ്. ഇവ ഉറപ്പാക്കുന്നതിനായി കൃത്യമായ അവലോകന യോഗങ്ങൾ ചേരുന്നുണ്ട്.

? ശബരിമലയിലെ ഇത്തവണത്തെ നടവരവിന്റെ സ്ഥിതി എന്താണ്.

ശബരിമല നടവരവിൽ ഈ സീസണിൽ 18 കോടി രൂപയുടെ കുറവാണുണ്ടായിട്ടുള്ളത്. 2020–21 കോവിഡ് കാലത്ത് ക്ഷേത്രത്തിലേക്ക് തീർഥാടകർ എത്തിയിരുന്നില്ല. തമിഴ്നാട്, ആന്ധ്ര പ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ ശബരിമലയിലേക്ക് എത്തുന്നത് വരുമാനത്തിന്റെ ഒരു ഭാഗവുമായാണ്. ഓരോ വർഷവും അവർ കൃത്യമായ ഒരു തുക അയ്യപ്പന്റെ പേരിൽ നീക്കി വയ്ക്കാറുണ്ട്. കോവിഡിന്റെ ഇടവേള കഴിഞ്ഞ സീസണിൽ നടതുറന്നപ്പോൾ അയൽ സംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ തീർഥാടക പ്രവാഹമുണ്ടായെന്നു മാത്രമല്ല, നടവരവ് റെക്കോർഡിലേക്കെത്തുകയും ചെയ്തു. 

പി.എസ്.പ്രശാന്ത് ശബരിമല സന്നിധാനത്തിൽ (Photo courtesy: facebook/PSPrasanthTVPM)

ഒന്നര ലക്ഷത്തോളം കൂടുതൽ തീർഥാടകരാണ് അന്ന് എത്തിയത്. ഇത്തവണ ചെന്നൈയിലെ പ്രളയം, തെലങ്കാന തിരഞ്ഞെടുപ്പ് എന്നിവ കാരണം ആദ്യ ദിവസങ്ങളിൽ തീർഥാടകരുടെ എണ്ണം പൊതുവേ കുറവായിരുന്നു. എന്നാൽ 28 ദിവസം കഴിഞ്ഞപ്പോൾ സ്ഥിതി മാറി. 40 ലക്ഷം രൂപയുടെ അധിക വരുമാനം ഉണ്ടായി. അരവണയുടെ വിൽപനയാണ് ദേവസ്വം ബോർഡിന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്ന്. അതിലൂടെയുള്ള വരുമാനം  ആദ്യ 25 ദിവസങ്ങളിൽ ശരാശരി രണ്ടേകാൽ ലക്ഷം രൂപയായിരുന്നു. പിന്നീട് അത് നാലു ലക്ഷം വരെ പോയി. 2020ലെ വരുമാനം 200 കോടിയിൽ താഴെയായിരുന്നു. കഴിഞ്ഞ തവണയാണ് അത് 400 കോടിയോളമായത്. ഇത്തവണ ഒന്നരക്കോടി തീർഥാടകർ കുറഞ്ഞിട്ടും 20 കോടിയുടെ കുറവാണുള്ളത്. എന്തായാലും കഴിഞ്ഞ വർഷത്തോടൊപ്പം എത്തിച്ചേരുമെന്നാണ് പ്രതീക്ഷ.

? പന്തളം കൊട്ടാരവും ദേവസ്വം ബോർഡുമായുള്ള ബന്ധം പലപ്പോഴും വിവാദമാകാറുണ്ട്. ഏതു തരത്തിലുള്ള ബന്ധമായിരിക്കും കൊട്ടാരവുമായി നിലനിർത്തുക.

പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ടാണല്ലോ ശബരിമലയുടെ ഐതിഹ്യം തന്നെ. ആ ആദരവോടെതന്നെയാണ് പന്തളം കൊട്ടാരത്തെ കാണുന്നത്. അതിൽ രാഷ്ട്രീയമോ മറ്റു പരിഗണനയോ വേണമെന്നു കരുതുന്നില്ല. ഞാൻ ചുമതലയേറ്റ ശേഷം കൊട്ടാരം സന്ദർശിച്ചിരുന്നു. അവരുമായി നല്ല ബന്ധം നിലനിർത്താനാണ് ആഗ്രഹിക്കുന്നത്. ആചാരപരമായ കാര്യങ്ങളിൽ പന്തളം കൊട്ടാരത്തിന് അർഹമായ പരിഗണന നൽകും.

? ശബരിമലയുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങളുടെ മേൽനോട്ടത്തിന് ദേവസ്വം ബോർഡ് എന്തുതരം ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

1257 ക്ഷേത്രങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ളത്. ശബരിമലയുടെ കാര്യങ്ങൾ നടത്തുന്നതിനോടൊപ്പം ഈ ക്ഷേത്രങ്ങളുടെ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അതിനു പുറമേ 7 കോളജുകളുണ്ട്. ഇവയുടെ കാര്യങ്ങളൊക്കെ കാര്യക്ഷമമായി നടത്തുന്നതിനായി ദേവസ്വം ബോർഡ് യോഗങ്ങൾ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ചേരുന്നുണ്ട്. ദേവസ്വം ബോർഡ് ആസ്ഥാനത്ത് യോഗം ചേരുന്നതാണ് പ്രായോഗികം. എങ്കിലും ശബരിമലയിൽ വച്ചു യോഗം ചേർന്നിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഞാൻ‌ ശബരിമലയിലുണ്ടാകും. തിങ്കളാഴ്ച ഒരു ബോർഡ് അംഗമുണ്ടാകും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ബോർഡ് യോഗമാണ്. വ്യാഴം , വെള്ളി ദിവസങ്ങളിൽ ദേവസ്വം ബോർഡ് കമ്മിഷണർ അവിടെയുണ്ടാകും. ഇപ്രകാരമാണ് മേൽനോട്ട ചുമതല വിഭജിച്ചിരിക്കുന്നത്.

? ഇതുവരെയുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ശബരിമലയുമായി ബന്ധപ്പെട്ടുള്ള ഭാവി സങ്കൽപങ്ങൾ എന്തൊക്കെയാണ്.

നിലയ്ക്കലിലും പമ്പയിലും എത്തുന്ന അയ്യപ്പ ഭക്തന്മാർക്ക് മഴയും വെയിലും കൊള്ളാതെ വിരിവയ്ക്കാനുള്ള സംവിധാനം വളരെ അത്യാവശ്യമാണ്. അടുത്ത വർഷം മുതൽ സീസൺ തുടങ്ങുമ്പോൾതന്നെ അതിനുള്ള ക്രമീകരണം ഒുക്കണമെന്നാണ് അഗ്രഹിക്കുന്നത്. മറ്റൊന്ന് ശുചീകരണമാണ്. ഇപ്പോൾ മൂന്നരകോടിയോളം രൂപ ദേവസ്വം ബോർഡ് ശുചീകരണത്തിനു ചെലവിടുന്നുണ്ട്. എന്നാൽ ലക്ഷോപലക്ഷം തീർഥാടകർ എത്തുന്നതിനനുസരിച്ചുള്ള കാര്യക്ഷമമായ ശുചീകരണം നടക്കുന്നുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ട്. ഇപ്പോഴത്തെ സംവിധാനങ്ങളുടെ പരിമിതിയാണ് അതിനു കാരണം. പ്രഫഷനലായ ശുചീകരണ സംവിധാനങ്ങൾ ഇപ്പോൾ ലഭ്യമാണ്. അത് പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണനയിലാണ്.

പരമാവധി പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം കൊണ്ടു വരാൻ ശ്രമിക്കണം. ശബരിമലയെ നമ്മൾ പൂങ്കാവനമെന്നാണല്ലോ വിശേഷിപ്പിക്കുന്നത്. അവിടം പ്ലാസ്റ്റിക് മുക്തമാക്കി സൂക്ഷിക്കേണ്ടതുണ്ട്. അതിനു ദേവസ്വം ബോർഡ് മാത്രം വിചാരിച്ചിട്ടു കാര്യമില്ല. ഭക്തജനങ്ങളുടെ കൂടി സഹകരണം അത്യാവശ്യമാണ്.

വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിക്കണം.  നിലയ്ക്കലിൽ ടോളുമായി ബന്ധപ്പെട്ട് ധാരാളം പരാതികൾ ഉയർന്നിരുന്നു. അമിതമായ തുക ഈടാക്കുന്നതിനു പുറമേ വാഹനങ്ങൾ കടത്തി വിടുന്നതിൽ വല്ലാത്ത കാലതാമസവുമുണ്ടാകുന്നതായാണു പരാതി. അതു പരിഹരിക്കുന്നതിനായി ഫാസ്ടാഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. വാഹന പാർക്കിങ് ക്രമീകരിക്കാൻ ദേവസ്വം ബോർഡിന്റെ 34 സുരക്ഷാ ഉദ്യോഗസ്ഥരെ 17 പാർക്കിങ് കേന്ദ്രങ്ങളിലായി വിന്യസിച്ചിട്ടുണ്ട്; ഒരു പാർക്കിങ് സ്ലോട്ടിൽ രണ്ടു പേർ എന്ന ക്രമത്തിൽ. അതുകാരണം നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണു കരുതുന്നത്. അതു കൂടുതൽ ഫലപ്രദമായി നടപ്പിലാക്കണമെന്നാണ് ആഗ്രഹം.

ശബരിമല തീർത്ഥാടകരെ തിരക്കു മൂലം മരക്കൂട്ടത്തു തടഞ്ഞപ്പോൾ (ഫയൽ ചിത്രം ∙ മനോരമ)

ശബരിമല തീർഥാടനം ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചുള്ള യാത്രയാണ്. 13 ഏക്കർ ഭൂമിയിലാണ് ശബരിമല നിലകൊള്ളുന്നത്.‌ സുരക്ഷാ ജീവനക്കാരുൾപ്പെടെ എണ്ണായിരത്തോളം പേർക്ക് അവിടെ താമസ സൗകര്യം ഒരുക്കിയിരിക്കുകയാണ്. ഇത്തരം പരിമിതമായ സാഹചര്യത്തിൽ എത്തുന്ന ഭക്തർ സുഖവാസത്തിനു പോകുന്നതുപോലെ അവിടെ എത്തരുത്. ഇരുമുടിക്കെട്ടിലൂടെ വൻതോതിൽ പ്ലാസ്റ്റിക് സാധനങ്ങൾ ശബരിമലയിലെത്തുന്നുണ്ട്. അത് ഒഴിവാക്കണമെന്ന് തന്ത്രിയും മേൽശാന്തിയും നിർദേശിച്ചിട്ടുണ്ട്. 

പരമാവധി പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം കൊണ്ടു വരാൻ ശ്രമിക്കണം. ശബരിമലയെ നമ്മൾ പൂങ്കാവനമെന്നാണല്ലോ വിശേഷിപ്പിക്കുന്നത്. അവിടം പ്ലാസ്റ്റിക് മുക്തമാക്കി സൂക്ഷിക്കേണ്ടതുണ്ട്. അതിനു ദേവസ്വം ബോർഡ് മാത്രം വിചാരിച്ചിട്ടു കാര്യമില്ല. ഭക്തജനങ്ങളുടെ കൂടി സഹകരണം അത്യാവശ്യമാണ്. കെട്ടു നിറയ്ക്കുള്ള സാധനങ്ങൾ വാങ്ങുന്നിടത്തുതന്നെ അത്തരം ഒരു ചിന്ത വേണം. ശബരിമലയെ കൂടുതൽ മനോഹരമാക്കിക്കൊണ്ട് തീർഥാടനം കൂടുതൽ സന്തോഷം നിറഞ്ഞ അനുഭവമാക്കി മാറ്റാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് ആഗ്രഹം. വ്യക്തിപരമായി എനിക്ക് ഇതൊരു പഠന‌കാലം കൂടിയാണ്. ഇപ്പോഴത്തെ എല്ലാ അനുഭവങ്ങളും വലിയ പാഠങ്ങളായി ഉൾക്കൊള്ളാനാണ് ഇഷ്ടപ്പെടുന്നത്.

English Summary:

The measures taken for Sabarimala Pilgrimage; Exclusive interview with newly appointed TDB president P.S. Prasanth