മുതിർന്നവരുടെ പ്രഹരങ്ങൾ
സിപിഎമ്മിലും സർക്കാരിലും നടക്കുന്നതു പലതും ശരിയല്ലെന്നാണ് മുള്ളും മുനയും വച്ച വാക്കുകളിലൂടെ മുതിർന്ന നേതാവ് ജി.സുധാകരൻ ആലപ്പുഴയിൽ ചൂണ്ടിക്കാട്ടിയത്. സിപിഐയിൽ പാർട്ടിക്കാർക്കു ദഹിക്കാത്ത പലതും നടക്കുന്നെന്ന ആക്ഷേപം ഈയിടെ പരസ്യമായി ഉന്നയിച്ചത് ഏറ്റവും സീനിയറായ നേതാവ് കെ.ഇ.ഇസ്മായിലായിരുന്നു. 75 വയസ്സ് കഴിഞ്ഞതിന്റെ പേരിൽ സിപിഎമ്മിന്റെയും സിപിഐയുടെയും സംഘടനാ പദവികളിൽനിന്നു കഴിഞ്ഞ സമ്മേളനകാലത്ത് ഒഴിവാക്കപ്പെട്ടവരാണ് ഈ മുൻമന്ത്രിമാർ. പാർട്ടി തീരുമാനം അംഗീകരിച്ചെങ്കിലും അതിനോടു മനസ്സുകൊണ്ട് ഇരുവരും പൊരുത്തപ്പെട്ടിരുന്നില്ല. പ്രായപരിധിയുടെ പേരിൽ ഒഴിവാക്കപ്പെട്ട മിക്ക മുതിർന്ന നേതാക്കളുടെയും മാനസികാവസ്ഥ ഇതുതന്നെ. സുധാകരനും ഇസ്മായിലും വാക്കുകളിലൂടെ പാർട്ടിയെ പ്രഹരിക്കുന്നു, മറ്റു ചിലർ ഉള്ളിലടക്കി ജീവിക്കുന്നു.

‘പ്രായപരിധി’ ഇങ്ങനെ ഒരു വിഭാഗം ‘മുതിർന്ന നേതാക്കളെ’ക്കൂടി കേരള രാഷ്ട്രീയത്തിൽ സൃഷ്ടിച്ചിരിക്കുന്നു. പാർട്ടിയോടു കൂറുണ്ടെങ്കിലും അച്ചടക്കഭീതി ഈ വിഭാഗത്തിൽപെട്ട നേതാക്കൾക്ക് ഇപ്പോഴില്ല. നടപടിയെടുക്കുക സിപിഎമ്മിന് എളുപ്പവുമല്ല. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള അനിഷ്ടം വരെ പരസ്യമാക്കുകയും ഉൾപാർട്ടി രഹസ്യങ്ങളിലേക്കു വാതിൽ തുറക്കുന്ന ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സിപിഎം നേതാവ് പിരപ്പൻകോട് മുരളിയോടുള്ള സമീപനംതന്നെ ഉദാഹരണം. അദ്ദേഹത്തെ അവഗണിക്കാനാണത്രേ സിപിഎം തീരുമാനം. പാർട്ടി അംഗത്വം പുതുക്കി നൽകാതെ ഒഴിവാക്കുമെന്നു കരുതിയ പിരപ്പൻകോടിനെ അദ്ഭുതപ്പെടുത്തി അംഗത്വം പുതുക്കാനും തയാറായി തലസ്ഥാനത്തെ സിപിഎം.
∙ സുധാകരന്റെ മനസ്സിലെന്ത് ?
ജി.സുധാകരൻ ആലപ്പുഴ സിപിഎമ്മിനെ അടക്കിഭരിച്ചിരുന്ന സമയത്ത് അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗമായിരുന്നു കെ.കെ.ഷാജു. വിഭാഗീയ പ്രശ്നങ്ങളുടെ പേരിൽ ഷാജുവിനെ അന്നു സിപിഎമ്മിൽനിന്നു പുറത്താക്കി. അദ്ദേഹം പിന്നീട് കെ.ആർ.ഗൗരിയമ്മയുടെ ജെഎസ്എസിൽ പോയി യുഡിഎഫിന്റെ എംഎൽഎ വരെയായി. അവിടെനിന്ന് അദ്ദേഹം കോൺഗ്രസിലെത്തി. ശേഷം തിരിച്ചു സിപിഎമ്മിലും. പാർട്ടിയിൽനിന്ന് ഒരിക്കൽ പുറത്താക്കപ്പെട്ട ഈ നേതാവിനെ ഏതാനും ദിവസം മുൻപു സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഷാജു ആ കമ്മിറ്റിയിലെ വോട്ടവകാശമുള്ള അംഗമാണ്. 42 വർഷം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ജി. സുധാകരൻ പക്ഷേ, ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവു മാത്രം; വോട്ടവകാശമില്ല.
പാർട്ടിയുടെ ഈ തീരുമാനംകൂടി വന്നതോടെയാണ് ‘അഞ്ചാറു പേർ കെട്ടിപ്പിടിച്ചിരുന്നാൽ പാർട്ടി ഉണ്ടാകില്ലെന്നും സ്ഥാനത്ത് ഇരിക്കുന്നവർ എല്ലാവർക്കും സ്വീകാര്യരാകണമെന്നും’ ഉള്ള കുത്തുവാക്കുകളും നവകേരള സദസ്സിനോടുള്ള വിമർശനങ്ങളെന്നു വ്യാഖ്യാനിക്കാവുന്ന പരാമർശങ്ങളും അദ്ദേഹം നടത്തിയതെന്നു കരുതുന്നവരുണ്ട്. സദസ്സിന്റെ ആലപ്പുഴയിലെ ഒരു പരിപാടിയിലും സുധാകരൻ പങ്കെടുത്തില്ല; മുഖ്യമന്ത്രിയുടെ പ്രഭാതയോഗങ്ങൾക്കും പോയില്ല.
വാഹനത്തിനു സൈഡ് നൽകിയില്ലെന്ന പേരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ സിപിഎം നേതാവ് മർദിച്ചത് അമ്പലപ്പുഴയിലാണ്. അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗമായിരുന്നു ഇതിലെ വിവാദ കഥാപാത്രം. ‘സ്വന്തം അമ്പലപ്പുഴ’യിലെ പാർട്ടിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ ‘പരിണാമ’മാണ് സുധാകരനെ പ്രകോപിപ്പിച്ചതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഭാഗമായ ബ്രാഞ്ചിലെ അംഗമാണ് ഇന്നു ജി.സുധാകരൻ. ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ക്ഷണിതാവായി അദ്ദേഹത്തിനു പങ്കെടുക്കാമെങ്കിലും സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ട ശേഷം ഒറ്റയോഗത്തിനും പോയിട്ടില്ല.
സിപിഎമ്മിന്റെ അനുബന്ധ സംഘടനകളുടെ ചുമതലകളൊന്നും അദ്ദേഹത്തിനില്ല. വിഎസ്, പിണറായി മന്ത്രിസഭകളിൽ അംഗമായിരുന്ന, കേരളത്തിലാകെ സ്വീകാര്യതയുള്ള നേതാവിന് ഇപ്പോഴുള്ള ഏകപദവി നിലത്തെഴുത്താശാന്മാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എന്നതാണ്. തന്റെ അസന്തുഷ്ടി അദ്ദേഹം പ്രകടിപ്പിക്കുന്നതിൽ പലരും അദ്ഭുതപ്പെടുന്നില്ല. 75ന്റെ പേരിൽ സുധാകരനൊപ്പം സിപിഎം സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ട മറ്റു ചിലരെ കേരള രാഷ്ട്രീയം മറന്നുതുടങ്ങിയിരിക്കുന്നു.
∙ ഇസ്മായിൽ ഒറ്റയ്ക്കല്ല
കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടർന്നു ബിനോയ് വിശ്വത്തിനു തിരക്കു പിടിച്ചു സിപിഐ സെക്രട്ടറിയുടെ ചുമതല നൽകിയ രീതിക്കെതിരെ കെ.ഇ.ഇസ്മായിൽ നടത്തിയ പ്രതികരണം സിപിഐക്കുള്ളിൽ സൃഷ്ടിച്ച അലകൾ ചെറുതല്ല. സിപിഐക്കുള്ളിൽ സ്വാധീനശക്തിയാണെങ്കിലും ഒരു സംഘടനാപദവിയും ഇപ്പോൾ ഇസ്മായിലിനില്ല. ദേശീയ നിർവാഹകസമിതി അംഗങ്ങളായിരുന്ന ഇസ്മായിലിനെയും പന്ന്യൻ രവീന്ദ്രനെയും അവിടെനിന്നു നീക്കിയിട്ടു പറഞ്ഞത്, വേണമെങ്കിൽ ഇനി ജില്ലാ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാമെന്നായിരുന്നു. അതിൽ അനീതിയുണ്ടെന്ന വികാരം ശക്തമായതോടെ സംസ്ഥാന കൗൺസിൽ യോഗങ്ങളിലേക്കു ക്ഷണിക്കാൻ കേന്ദ്രനേതൃത്വം നിർദേശിച്ചു. എന്നാൽ, ഇസ്മായിലിനോടു വിട്ടുവീഴ്ച ചെയ്യാൻ തയാറാകാതിരുന്ന കാനം രാജേന്ദ്രൻ അതിനു വഴങ്ങിയില്ല. പന്ന്യനെ പകരം ‘നവയുഗം’ ചീഫ് എഡിറ്ററാക്കി.
ഇസ്മായിലിനെപ്പോലെ പറയാനുള്ളതു പറഞ്ഞു പാർട്ടിക്കു തലവേദന സൃഷ്ടിക്കുന്നതിൽ മറ്റൊരു മുതിർന്ന നേതാവ് സി.ദിവാകരനും മടി കാട്ടുന്നില്ല. 75 എന്ന കടമ്പയിൽ തട്ടിയാണ് ദിവാകരനും സംഘടനാപദവികളിൽനിന്ന് ഒഴിവാക്കപ്പെട്ടത്. പാർട്ടി പദവികളിലേക്കു സിപിഎമ്മും സിപിഐയും പ്രായപരിധി വച്ചത് പൊതുവിൽ സ്വീകാര്യത നേടിയിരുന്നു. അങ്ങനെ ഒഴിവാക്കപ്പെടുന്നവരെ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച ചില പാഠങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങൾ രണ്ടു പാർട്ടികൾക്കും നൽകുന്നത്.