ക്രിസ്മസ് ദിവസം തന്റെ വീട്ടിൽ‍ അതിഥികളായെത്തിയ ക്രൈസ്തവരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്തുവിന്റെ ജീവിതത്തെയും സന്ദേശങ്ങളെയും മൂല്യങ്ങളെയുംകുറിച്ചു പറഞ്ഞു. എല്ലാവർക്കും നീതിയുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സമൂഹം സൃഷ്ടിക്കാനാണ് ക്രിസ്തു ശ്രമിച്ചത്. ഈ മൂല്യങ്ങൾ ദേശീയ വികസനത്തിനു മാർഗദീപമാകുമെന്നും നിർധനരെയും പാർശ്വങ്ങളിൽ കഴിയുന്നവരെയും സേവിക്കുന്നവരാണ് ക്രൈസ്തവരെന്നും മോദി പറഞ്ഞു. മോദിതന്നെ തുടങ്ങിവച്ച ഒരു യാത്രയുടെ ഭാഗമായിരുന്നു ഈ വാക്കുകൾ‍. 2022 ജൂലൈയിൽ ഹൈദരാബാദിൽ ബിജെപി ദേശീയ നിർവാഹക സമിതിയിലാണ് സ്നേഹയാത്രയെന്ന ആശയം മോദി നിർദേശിച്ചത്. ക്രൈസ്തവരെയും മുസ്‌ലിംകളിലെ താഴെത്തട്ടിലുള്ളവരെയും സ്വാധീനിക്കാനുള്ള യാത്ര. ഇതിനു സംഘപരിവാറിലെ മറ്റു പ്രസ്ഥാനങ്ങളിൽനിന്ന് അത്ര പിന്തുണ ലഭിച്ചില്ല. കഴിഞ്ഞ ജനുവരിയിൽ‍ ഡൽഹിയിൽ നിർവാഹക സമിതി ചേർന്നപ്പോൾ മോദി വീണ്ടും പറഞ്ഞു: ഹൈന്ദവ പിന്തുണ മാത്രം പോരാ, മറ്റു വിഭാഗങ്ങളുടെ വിശ്വാസം നേടിയെടുക്കാനുള്ള ശ്രമംകൂടി വേണം. തുടർന്ന്, ഈസ്റ്റർ ദിവസം മോദി ഡൽഹിയിലെ തിരുഹൃദയ ദേവാലയം സന്ദർശിച്ചു; അവിടെ പുൽത്തകിടിയിൽ മരത്തൈയും നട്ടു. അദ്ദേഹത്തിന്റെ യാത്രാനിർദേശം അനുസരിക്കുന്ന പാർട്ടിയുടെ കേരളഘടകം കഴിഞ്ഞ ഈസ്റ്ററിനും ഇപ്പോൾ ക്രിസ്മസിനും സ്നേഹപ്രചാരകരായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിസ്മസ് ദിവസം തന്റെ വീട്ടിൽ‍ അതിഥികളായെത്തിയ ക്രൈസ്തവരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്തുവിന്റെ ജീവിതത്തെയും സന്ദേശങ്ങളെയും മൂല്യങ്ങളെയുംകുറിച്ചു പറഞ്ഞു. എല്ലാവർക്കും നീതിയുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സമൂഹം സൃഷ്ടിക്കാനാണ് ക്രിസ്തു ശ്രമിച്ചത്. ഈ മൂല്യങ്ങൾ ദേശീയ വികസനത്തിനു മാർഗദീപമാകുമെന്നും നിർധനരെയും പാർശ്വങ്ങളിൽ കഴിയുന്നവരെയും സേവിക്കുന്നവരാണ് ക്രൈസ്തവരെന്നും മോദി പറഞ്ഞു. മോദിതന്നെ തുടങ്ങിവച്ച ഒരു യാത്രയുടെ ഭാഗമായിരുന്നു ഈ വാക്കുകൾ‍.

2022 ജൂലൈയിൽ ഹൈദരാബാദിൽ ബിജെപി ദേശീയ നിർവാഹക സമിതിയിലാണ് സ്നേഹയാത്രയെന്ന ആശയം മോദി നിർദേശിച്ചത്. ക്രൈസ്തവരെയും മുസ്‌ലിംകളിലെ താഴെത്തട്ടിലുള്ളവരെയും സ്വാധീനിക്കാനുള്ള യാത്ര. ഇതിനു സംഘപരിവാറിലെ മറ്റു പ്രസ്ഥാനങ്ങളിൽനിന്ന് അത്ര പിന്തുണ ലഭിച്ചില്ല. കഴിഞ്ഞ ജനുവരിയിൽ‍ ഡൽഹിയിൽ നിർവാഹക സമിതി ചേർന്നപ്പോൾ മോദി വീണ്ടും പറഞ്ഞു: ഹൈന്ദവ പിന്തുണ മാത്രം പോരാ, മറ്റു വിഭാഗങ്ങളുടെ വിശ്വാസം നേടിയെടുക്കാനുള്ള ശ്രമംകൂടി വേണം. തുടർന്ന്, ഈസ്റ്റർ ദിവസം മോദി ഡൽഹിയിലെ തിരുഹൃദയ ദേവാലയം സന്ദർശിച്ചു; അവിടെ പുൽത്തകിടിയിൽ മരത്തൈയും നട്ടു. അദ്ദേഹത്തിന്റെ യാത്രാനിർദേശം അനുസരിക്കുന്ന പാർട്ടിയുടെ കേരളഘടകം കഴിഞ്ഞ ഈസ്റ്ററിനും ഇപ്പോൾ ക്രിസ്മസിനും സ്നേഹപ്രചാരകരായി.

ബിജെപി ഏതെങ്കിലും മതത്തിന് എതിരല്ലെന്നും എല്ലാവരുടെയും മതസ്വാതന്ത്ര്യം സംരക്ഷിക്കും.

(നരേന്ദ്ര മോദി 2015 ൽ പറഞ്ഞത്)

ADVERTISEMENT

ബിജെപിക്കു ലഭിക്കുന്ന ഹൈന്ദവ വോട്ടുകൾ പരമാവധിയിൽ എത്തിയിരിക്കുന്നെന്നും പുതിയ വോട്ടിടങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നുമുള്ള കാഴ്ചപ്പാടാണ് ന്യൂനപക്ഷങ്ങളിലേക്കു തിരിയാനുള്ള താൽപര്യത്തിന്റെ പ്രധാന കാരണം. മോദി ഭരണത്തിൽ രാജ്യത്തു ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ കുത്തനെ വർധിച്ചു, വിദ്വേഷ പ്രസംഗകരുടെയും അസഹിഷ്ണുക്കളുടെയും എണ്ണംകൂടി തുടങ്ങി പ്രതിഛായയ്ക്കു രാജ്യാന്തരതലത്തിൽ ദോഷം ചെയ്യുന്നതും കണക്കുകൾ പറഞ്ഞുള്ളതുമായ ആരോപണങ്ങൾ ചെറുക്കേണ്ടതുണ്ടെന്ന വിചാരവുമുണ്ട്.

ഹൈന്ദവ വോട്ടുകളുടെ പരമാവധിയെത്തി എന്നു പറയുമ്പോൾ, ചില സംസ്ഥാനങ്ങളിൽ അവ അങ്ങനെതന്നെ തുടരുമെന്ന് ഉറപ്പില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഭവിക്കാവുന്ന കുറവുകൾ നികത്താൻ പുതിയ ജയങ്ങൾ ആവശ്യം. ഉദാഹരണത്തിന്, കേരളത്തിൽ രണ്ടു സീറ്റിലെങ്കിലും ജയിക്കണം. അതിനു ക്രൈസ്തവരുടെ സഹായം വേണം. ബിജെപി പറയുന്ന ഹിന്ദുത്വത്തിൽ താൽപര്യമില്ലാത്തതിനാൽ പാർട്ടിയോട് അകലം പാലിക്കുന്ന ഹൈന്ദവരെ ആകർഷിക്കാനും ന്യൂനപക്ഷങ്ങളോടുള്ള പുതിയ സമീപനം സഹായിക്കുമെന്ന പ്രതീക്ഷയുമുണ്ട്. എന്നാൽ, മോദിയുടെ ന്യൂനപക്ഷ ആഭിമുഖ്യത്തിനു പരിമിതികളുണ്ട്. ഹൈദരാബാദിൽ പറഞ്ഞ ആശയം നടപ്പാകുന്നില്ലെന്നു കണ്ടപ്പോൾ‍ മോദിതന്നെ വീണ്ടും പറയേണ്ടിവന്നതും പിന്നീട് അദ്ദേഹംതന്നെ മുന്നിട്ടിറങ്ങേണ്ടിവന്നതും അതുകൊണ്ടാണ്.

ക്രൈസ്തവർക്കെതിരെ പല സംസ്ഥാനങ്ങളിലുണ്ടായ പീഡനങ്ങൾ സംബന്ധിച്ച ഹർജി നൽകിയവർ സംഭവങ്ങളുടെ എണ്ണം പെരുപ്പിച്ചു കാട്ടിയെന്നു വാദിച്ചപ്പോഴും, 155 കേസുകളെങ്കിലും നിലവിലുണ്ടെന്നു സോളിസിറ്റർ ജനറലിനുതന്നെ സുപ്രീം കോടതിയിൽ‍ പറയേണ്ടിവന്നു.

ADVERTISEMENT

പാർട്ടിയുടെ വോട്ടടിത്തറ പണിതിട്ടുള്ളത് ഹിന്ദുത്വ ദേശീയതയുടെ ആശയത്തിലാണ്. അതിനെ ദുർബലമാക്കുന്ന സമീപനം സംഘപരിവാർ താൽപര്യപ്പെടുന്നില്ല. യാത്രയുടെ ഉപജ്ഞാതാവും അത്തരമൊരു സാഹചര്യം ആഗ്രഹിക്കുന്നുണ്ടാവില്ല. പക്ഷേ, തിരഞ്ഞെടുപ്പു ജയം ഭദ്രമാക്കേണ്ടത് അത്യാവശ്യവുമാണ്.

ന്യൂനപക്ഷങ്ങൾക്കു സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ഒരു സമീപനം, മറ്റു സംസ്ഥാനങ്ങളിൽ ആശയാധിഷ്ഠിതരീതി എന്നതിൽ വിശ്വാസ്യതയുടെ പ്രശ്നമുണ്ട്. ഉത്തരേന്ത്യൻ വാർത്തകൾ വേഗത്തിൽ മറ്റിടങ്ങളിലും പ്രചരിക്കും. ക്രൈസ്തവർക്കെതിരെ പല സംസ്ഥാനങ്ങളിലുണ്ടായ പീഡനങ്ങൾ സംബന്ധിച്ച ഹർജി നൽകിയവർ സംഭവങ്ങളുടെ എണ്ണം പെരുപ്പിച്ചു കാട്ടിയെന്നു വാദിച്ചപ്പോഴും, 155 കേസുകളെങ്കിലും നിലവിലുണ്ടെന്നു സോളിസിറ്റർ ജനറലിനുതന്നെ സുപ്രീം കോടതിയിൽ‍ പറയേണ്ടിവന്നു.

മണിപ്പുർ കലാപത്തിൽ അക്രമികൾ തീയിട്ട് നശിപ്പിച്ച പള്ളിയുടെ ഉൾവശം പരിശോധിക്കുന്ന സൈനികൻ. (Photo by Arun SANKAR / AFP)
ADVERTISEMENT

മണിപ്പുരിലെ സംഭവവികാസങ്ങൾ കേരളത്തിലുണ്ടാക്കിയ പ്രതികരണം ന്യായീകരണങ്ങൾ സാധ്യമാവാത്ത അവസ്ഥയിലേക്കു പാർട്ടിയെ എത്തിച്ചു; മണിപ്പുരിലേതു വംശീയ പ്രശ്നമാണെന്നതു ഭാഗികചിത്രമായിരുന്നു. മിസോറമിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ മോദിക്കു സാധിക്കാതിരുന്നതിനും മണിപ്പുരാണു കാരണം. ഇനി, ഉപാധികളോടെ ബിജെപിയെ തിരിച്ചു സ്നേഹിക്കാമെന്ന് ആരെങ്കിലും പറഞ്ഞാൽ അതംഗീകരിക്കാൻ സംഘപരിവാറിനു സാധിക്കില്ല. ന്യൂനപക്ഷ അവകാശങ്ങൾ എന്നതുതന്നെ പുനഃപരിശോധിക്കണമെന്ന ചിന്ത പണ്ടേയുള്ളതാണ്. ദലിത് ക്രൈസ്തവരെ പട്ടികജാതിയായി പരിഗണിക്കാനാവില്ലെന്ന നിലപാട് ബിജെപിക്കുമുണ്ട്.

മതം മാറിയ പട്ടികവർഗക്കാരെ സംവരണഗണത്തിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന ജനജാതി സുരക്ഷാ മഞ്ച് എന്ന സംഘടന ജാർഖണ്ഡിലും ത്രിപുരയിലുമൊക്കെ സജീവമാണ്. ഛത്തീസ്ഗഡിലെ ബിജെപിയുടെ മുൻ മന്ത്രി ഗണേഷ് റാം ഭഗത്താണ് സംഘടനയുടെ ദേശീയ നേതാവ്. 2015 ഫെബ്രുവരിയിൽ മോദി ക്രൈസ്തവരോടു ഡൽഹിയിൽവച്ചു പറഞ്ഞത് ബിജെപി ഏതെങ്കിലും മതത്തിന് എതിരല്ലെന്നും എല്ലാവരുടെയും മതസ്വാതന്ത്ര്യം സംരക്ഷിക്കുമെന്നുമാണ്. ആ വാക്കു പാലിക്കുന്നതിനു പ്രസ്ഥാനപരമായ സഹകരണം അദ്ദേഹത്തിനു ലഭിച്ചെന്നു പറയാനാവില്ല.

അയോധ്യയിൽ റാലിയിൽ സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (PTI Photo) (PTI12_30_2023_000095B)

അല്ലെങ്കിൽ, അവകാശ സമത്വത്തെക്കുറിച്ചു പറയാൻ അർഹതയില്ലാത്ത വിദേശനേതാക്കൾപോലും ഭരണത്തെ വിമർശിക്കുന്ന സാഹചര്യം ഉണ്ടാവില്ലായിരുന്നു. ക്രൈസ്തവരുടെ സേവന മനോഭാവത്തെയും സ്വാതന്ത്ര്യ സമരത്തിൽ അവർ വഹിച്ച പങ്കിനെയുമൊക്കെക്കുറിച്ച് മോദി കഴിഞ്ഞ ദിവസം പറഞ്ഞതും ക്രൈസ്തവരോടാണ്. ഇക്കാര്യങ്ങൾ പറയേണ്ടതു പ്രസ്ഥാനത്തിനുള്ളിലല്ലേ, അങ്ങനെയല്ലേ അവരെ സ്നേഹയാത്രയ്ക്ക് ഒരുക്കേണ്ടത് എന്ന സംശയം ചിലർക്കെങ്കിലുമുണ്ട്. അതുപക്ഷേ, അവരുടെ അടിസ്ഥാന കാഴ്ചപ്പാടുകളിൽ ചിലതു മാറ്റാൻ പറയുന്നതു പോലെയാവും.

English Summary:

How will the political strategy of BJP to focus on Christian votes impact the next election?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT