പഴയിടം പറയുന്നു: ‘വിശക്കുന്ന മനുഷ്യർ ഭക്ഷണം വെജ് ആണോ നോൺ വെജ് ആണോയെന്നു നോക്കാറില്ല; പച്ചവെള്ളം മാത്രം കുടിച്ചും ഞാൻ കിടന്നിട്ടുണ്ട്’
‘പഴയിടം രുചി’. കലോത്സവ വേദിയിൽനിന്ന് ‘ജനോത്സവ’ വേദിയിലേക്ക് കൂടി കാലെടുത്തുവച്ച പഴയിടം മോഹനൻ നമ്പൂതിരി തന്റെ ഹോട്ടൽ ശൃംഖലയ്ക്ക് നൽകിയ പേരാണിത്. സ്കൂൾ ഊട്ടുപുരയുടെ അമരക്കാരൻ മോഹനൻ നമ്പൂതിരി വിളിച്ചു പറഞ്ഞില്ലെങ്കിലും മലയാളിക്ക് ഇതറിയാം. പഴയിടം എന്നത് വീട്ടുപേരല്ല, നാവിൽ വെള്ളമൂറുന്ന രുചിയുടെ പേരാണ്. ഒരുപക്ഷേ, നിങ്ങൾ ആദ്യമായി സ്റ്റേജിൽ കയറിയത് സ്കൂൾ കലോത്സവങ്ങളിലൊന്നിലാകാം. അതുപോലെ നമ്മളിൽ പലരും ആദ്യമായി ഒരു ‘വെറൈറ്റി’ പായസം രുചിച്ചത് പഴയിടത്തിന്റെ ഊട്ടുപുരയിൽനിന്നുമാകാം (ചേനപ്പായസം ഓർത്തു പോകുന്നു). ഒരുകാലത്ത് മലയാള സിനിമയ്ക്ക് എത്രയോ കലാപ്രതിഭകളെയും കലാതിലകങ്ങളെയും സമ്മാനിച്ചത് ഈ കലോത്സവങ്ങളാണ്. ആ കലോത്സവ വേദിയിൽനിന്നു തന്നെ പുറത്തു വന്ന ‘പാചക കലാപ്രതിഭ’യാകാം പഴയിടം. ആ രുചിയുടെ പേരിൽതന്നെയാണ് മോഹനൻ നമ്പൂതിരി 2023ൽ ശ്രദ്ധാകേന്ദ്രമായത്. സസ്യേതര പാചകത്തിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് കലോത്സവത്തിൽനിന്ന് പിന്മാറാൻ പഴയിടം തീരുമാനിച്ചു. എന്നാൽ കലോത്സവത്തിൽനിന്ന് വിട്ടുനിൽക്കാൻ മനസ്സ് സമ്മതിച്ചില്ലെന്നു മാത്രം. ഊട്ടുപുരയിൽനിന്ന് പഴയിടം യാത്ര ചെയ്യുകയാണ്. പാതയോരങ്ങളിൽ യാത്രക്കാരെ കാത്ത് പഴയിടം രുചിയുണ്ട്. ഓണത്തിനും വിഷുവിനും വിശേഷ ദിവസങ്ങളിലും പഴയിടത്തിന്റെ പായസം സദ്യപ്രേമികളെ തേടിയെത്തുന്നു. എന്താണ് പഴയിടം സ്പെഷൽ പാചകക്കൂട്ട്? ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ പഴയിടം വിശദീകരിക്കുന്നു. അതിനൊപ്പം പാചകത്തിലെ പല വിദ്യകളും ഭക്ഷണത്തിന്റെ ചിട്ടകളും വായിക്കാം, സദ്യയ്ക്കു പിന്നിലെ സദ്യവട്ടത്തെക്കുറിച്ചും..

‘പഴയിടം രുചി’. കലോത്സവ വേദിയിൽനിന്ന് ‘ജനോത്സവ’ വേദിയിലേക്ക് കൂടി കാലെടുത്തുവച്ച പഴയിടം മോഹനൻ നമ്പൂതിരി തന്റെ ഹോട്ടൽ ശൃംഖലയ്ക്ക് നൽകിയ പേരാണിത്. സ്കൂൾ ഊട്ടുപുരയുടെ അമരക്കാരൻ മോഹനൻ നമ്പൂതിരി വിളിച്ചു പറഞ്ഞില്ലെങ്കിലും മലയാളിക്ക് ഇതറിയാം. പഴയിടം എന്നത് വീട്ടുപേരല്ല, നാവിൽ വെള്ളമൂറുന്ന രുചിയുടെ പേരാണ്. ഒരുപക്ഷേ, നിങ്ങൾ ആദ്യമായി സ്റ്റേജിൽ കയറിയത് സ്കൂൾ കലോത്സവങ്ങളിലൊന്നിലാകാം. അതുപോലെ നമ്മളിൽ പലരും ആദ്യമായി ഒരു ‘വെറൈറ്റി’ പായസം രുചിച്ചത് പഴയിടത്തിന്റെ ഊട്ടുപുരയിൽനിന്നുമാകാം (ചേനപ്പായസം ഓർത്തു പോകുന്നു). ഒരുകാലത്ത് മലയാള സിനിമയ്ക്ക് എത്രയോ കലാപ്രതിഭകളെയും കലാതിലകങ്ങളെയും സമ്മാനിച്ചത് ഈ കലോത്സവങ്ങളാണ്. ആ കലോത്സവ വേദിയിൽനിന്നു തന്നെ പുറത്തു വന്ന ‘പാചക കലാപ്രതിഭ’യാകാം പഴയിടം.
ആ രുചിയുടെ പേരിൽതന്നെയാണ് മോഹനൻ നമ്പൂതിരി 2023ൽ ശ്രദ്ധാകേന്ദ്രമായത്. സസ്യേതര പാചകത്തിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് കലോത്സവത്തിൽനിന്ന് പിന്മാറാൻ പഴയിടം തീരുമാനിച്ചു. എന്നാൽ കലോത്സവത്തിൽനിന്ന് വിട്ടുനിൽക്കാൻ മനസ്സ് സമ്മതിച്ചില്ലെന്നു മാത്രം. ഊട്ടുപുരയിൽനിന്ന് പഴയിടം യാത്ര ചെയ്യുകയാണ്. പാതയോരങ്ങളിൽ യാത്രക്കാരെ കാത്ത് പഴയിടം രുചിയുണ്ട്. ഓണത്തിനും വിഷുവിനും വിശേഷ ദിവസങ്ങളിലും പഴയിടത്തിന്റെ പായസം സദ്യപ്രേമികളെ തേടിയെത്തുന്നു. എന്താണ് പഴയിടം സ്പെഷൽ പാചകക്കൂട്ട്? ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ പഴയിടം വിശദീകരിക്കുന്നു. അതിനൊപ്പം പാചകത്തിലെ പല വിദ്യകളും ഭക്ഷണത്തിന്റെ ചിട്ടകളും വായിക്കാം, സദ്യയ്ക്കു പിന്നിലെ സദ്യവട്ടത്തെക്കുറിച്ചും..
? പാചകമാണ് മുന്നോട്ടുള്ള വഴി എന്ന് താങ്കൾ തീരുമാനിക്കുന്നത് എപ്പോഴാണ്? പാചകം ഒരു ജോലിയായി തുടങ്ങുന്നു, അതൊരു ബിസിനസായി, ഇപ്പോഴത് ഒരു ബ്രാന്‍ഡായി മാറുന്നു...
പാചകത്തിന്റെ കാര്യത്തിൽ ഒരു പാരമ്പര്യവുമില്ലാത്ത ആളാണ് ഞാൻ. 1980കളുടെ ഒടുവിലാണ് ഞാൻ ആദ്യമായി പാചകം തുടങ്ങുന്നത്. വീടിന്റെ അടുത്തൊരു ക്ഷേത്രമുണ്ട്, കുറിച്ചിത്താനം പൂതൃക്കോവിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. അവിടെ വല്ലപ്പോഴുമൊക്കെ നാമജപത്തിന് എത്തിക്കൊണ്ടിരുന്നവർക്ക് അവിടുത്തെ തിടപ്പള്ളിയിൽതന്നെ ഭക്ഷണം പാചകം ചെയ്തു കൊടുത്തുകൊണ്ടായിരുന്നു എന്റെ തുടക്കം. അവിടുത്തെ മേൽശാന്തി എന്റെ അച്ഛന്റെ ബന്ധുവായിരുന്നു. വെറുതെ ഇരിക്കുകയാണെങ്കിൽ വന്നു കൂടാൻ പറയും. ഒന്നും അറിയില്ല. അദ്ദേഹമാണ് പാചകത്തിന്റെ ആദ്യാക്ഷരങ്ങൾ പറഞ്ഞു തന്നത്. പിന്നീട് അദ്ദേഹത്തിനൊപ്പം ഒന്നുരണ്ടിടങ്ങളിൽ പോയി പാചകം ചെയ്തു. അക്കാലത്ത് സ്കൂൾ കലോത്സവങ്ങളിൽ ഭക്ഷണമുണ്ടാക്കിയിരുന്നത് പ്രസിദ്ധനായ കിടങ്ങൂർ മലമേൽ നീലകണ്ഠൻ നമ്പൂതിരിയായിരുന്നു. അദ്ദേഹവും എന്നെ ഇടയ്ക്ക് വിളിക്കും. അങ്ങനെ പലര്‍ക്കുമൊപ്പം സഹായിയായി പോകും.
വിറകു ചുമക്കലും തേങ്ങ ചിരകലുമൊക്കെയായിരുന്നു കൂടുതലും. അങ്ങനെ നാലഞ്ച് കൊല്ലം നല്ല കഷ്ടപ്പാടു തന്നെ. അത് ഏതു ജോലിയുടെയും തുടക്കത്തിൽ അങ്ങനെയായിരിക്കുമല്ലോ. ഞാൻ കൂടെപ്പോകുന്ന പലരും ഓരോ വിഭവങ്ങളിലൊക്കെ വൈദഗ്ധ്യമുള്ളവരാകും. പതുക്കെ നമ്മളും അത് പഠിക്കും. പിന്നീട് പഠിച്ചതൊക്കെ കൂടി ഒരുമിച്ച് കലർത്തി നമ്മുടേതായ രീതിയിൽ ഉണ്ടാക്കി നോക്കും. അങ്ങനെയാണ് സ്വന്തമായി ചെയ്തു തുടങ്ങിയത്. പിന്നീടൊരിക്കൽ ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിക്കൊപ്പം തിരുവനന്തപുരത്ത് ഭാഗവതം പ്രഭാഷണത്തിന് പോയി. അദ്ദേഹത്തിന്റെ ഭക്ഷണത്തിൽ എരിവോ പുളിയോ ഒന്നും ചേർക്കാൻ പാടില്ല. അതുകൊണ്ട് എന്നെയും കൂട്ടും. ‘രുക്മിണീ സ്വയംവരം’ കേൾക്കാൻ തിരുവിതാംകൂർ രാജകുടുംബത്തിൽനിന്നുള്ളവരും ഒരു ദിവസം എത്തിയിരുന്നു. മള്ളിയൂരിന്റെ ക്ഷണമനുസരിച്ച് അന്ന് ഭക്ഷണം കഴിച്ച കൊട്ടാരത്തിലുള്ളവർക്ക് കോട്ടയം രീതിയിലുള്ള ഭക്ഷണ രീതി ഇഷ്ടപ്പെട്ടു.
പിന്നീട് ലേഖത്തമ്പുരാട്ടിയെ കൃഷ്ണപുരം കൊട്ടാരത്തിൽനിന്ന് ദത്തെടുത്ത് വിവാഹം ചെയ്യുന്ന ചടങ്ങുണ്ടായിരുന്നു. അതിനു മുൻപ് കുറച്ചു പേർക്കു മാത്രമായി അവർ ഒരു വിരുന്നു നടത്തി. ഞാനുണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെട്ടിരുന്നതിനാൽ അത് തയാറാക്കാൻ എന്നെയാണ് വിളിച്ചത്. മുന്നൂറോളം പേരുണ്ടായിരുന്നു. അവർക്ക് അത് ഇഷ്ടപ്പെട്ടു. അങ്ങനെ തിരുവനന്തപുരത്തെ രാജകുടുംബത്തിലുള്ളവർക്ക് കോട്ടയത്തുള്ള ആൾ പോയി ഭക്ഷണം തയാറാക്കുകയും അവർക്കത് ഇഷ്ടപ്പെടുകയും ചെയ്തു. അതോടെ എന്റെ പാചകം വളർച്ചയുടെ പാതയിലായി. പത്രങ്ങളിലൊക്കെ അന്ന് അതിന്റെ വാർത്തകൾ വന്നിരുന്നു. അതോടെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി. പിന്നെ കലോത്സവങ്ങൾ, മേളകൾ... ചെറുതും വലുതുമായിട്ടുള്ളതൊക്കെ ചെയ്തു. അറിയാതെ എങ്ങനെയോ രൂപപ്പെട്ട ഒരു ബ്രാൻഡ് ആണ് പഴയിടം. നമ്മുടെ ഭക്ഷണം പൊതുവേ എല്ലാവർക്കും ഇഷ്ടമായിരുന്നു. ആളുകൾക്ക് അതിനെപ്പറ്റി അറിയാമായിരുന്നു. പ്രത്യേകിച്ച് കഴിഞ്ഞ തവണത്തെ വിവാദം കൂടി കഴിഞ്ഞതോടെ അറിയാത്തവർ കൂടി അറിയുകയും ചെയ്തു.
സസ്യേതര ഭക്ഷണം കഴിക്കുന്ന ആൾക്കാരൊക്കെ ക്രൂരന്മാരാണെന്ന് പറയാൻ കഴിയുമോ? പറ്റില്ലല്ലോ. അതുപോലെ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന മനുഷ്യർ മുഴുവൻ സാത്വികരാണെന്നും പറയാൻ പറ്റില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണല്ലോ ഹിറ്റ്‍ലർ. അദ്ദേഹം വെജിറ്റേറിയനായിരുന്നു, ലോകത്തെ ഏറ്റവും ക്രൂരനായ ഭരണാധികാരിയായിരുന്നു.
? ജീവിതത്തിൽ നിരാശ ബാധിച്ച് ഇനി മുന്നോട്ടു പോകാൻ കഴിയില്ല എന്നു തോന്നിയപ്പോഴാണ് യാദൃശ്ചികമായി എംടിയുടെ ‘രണ്ടാമൂഴ’ത്തിന്റെ ആദ്യ അധ്യായം ലഭിച്ചത് എന്ന് മുൻപ് പറഞ്ഞിട്ടുണ്ടല്ലോ. ആ നോവൽ ഖണ്ഡശഃയായി പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോൾ ബാക്കിയുള്ളതു കൂടി വായിക്കാനുള്ള കാത്തിരിപ്പാണ് മുന്നോട്ടു കൊണ്ടുപോയിട്ടുള്ളത് എന്നാണ് പറഞ്ഞത്...
അതെന്റെ ജീവിതത്തിലുണ്ടായ വലിയൊരു വഴിത്തിരിവായിരുന്നു. ചെറുപ്പകാലത്ത് നമുക്ക് പലതും തോന്നും. ബുദ്ധിജീവിയാണെന്ന് മറ്റ് ആളുകളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന ചില കാലങ്ങളുണ്ടായിരുന്നു അപ്പോൾ. ചുള്ളിക്കാടിന്റെ കവിതയൊക്കെ ചൊല്ലി നടന്നാൽ ബുദ്ധിജീവിയായി എന്നൊരു സങ്കൽപമൊക്കെ ഉണ്ടായിരുന്നല്ലോ. പക്ഷേ ഞാൻ ജീവിക്കാൻ മറന്നു പോയിരുന്നു. ജീവിതം ഒന്നേയുള്ളു എന്ന് തിരിച്ചറിയാൻ പിന്നെയും ഒരുപാട് കാലം വേണ്ടി വന്നു. അന്നൊക്കെ പലതും തോന്നും, ഈ ജീവിതം വേണോ വേണ്ടേ എന്നൊക്കെ. പക്ഷേ അന്നും ഇന്നും വായനയുണ്ട്. അതാണ് എന്നെ രണ്ടാമൂഴത്തിൽ എത്തിച്ചത്. അതൊരു വലിയ കഥയാണ്. അത് ഞാൻ എംടിയോടുതന്നെ നേരിട്ടു പറഞ്ഞിട്ടുണ്ട്. പിന്നീട് അദ്ദേഹത്തിന്റെ ഒരു പിറന്നാളിന് തുഞ്ചൻ പറമ്പിലേക്ക് ക്ഷണിച്ചിരുന്നു. ഞാൻ അവിടെനിന്ന് കൊണ്ടു പോന്നത് 2600 പേജുള്ള എംടിയുടെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം മാത്രമാണ്. ഒരുപാട് നല്ല അനുഭവങ്ങളും ഓർമകളും വായന തന്നിട്ടുണ്ട്. വായന തന്നതാണ് എന്റെ ജീവിതം.
? കലോത്സവ പാചകം, കാറ്ററിങ് ഇതിൽനിന്നൊക്കെ വളർന്ന് പഴയിടം വലിയ ബ്രാൻഡ് ആയല്ലോ. പുതിയ റസ്റ്ററന്റുകൾ തുറക്കുന്നു...
രണ്ടു സ്ഥലത്താണ് ഇപ്പോൾ റസ്റ്ററന്റുകൾ ഉള്ളത്. പഴയിടം രുചി എന്നാണ് പേര്. ഒരെണ്ണം ചങ്ങനാശേരിക്കും തിരുവല്ലയ്ക്കും ഇടയിൽ ഇടിഞ്ഞില്ലത്ത്, രണ്ടാമത്തേത് മലപ്പുറത്ത് ദേശീയ പാതയിൽ ചങ്ങരംകുളത്ത്. തിരുവനന്തപുരത്ത് രണ്ടിടത്തു കൂടി വൈകാതെ റസ്റ്ററന്റുകൾ തുറക്കും. കോഴിക്കോടും എറണാകുളത്തും മാർച്ചിനു മുൻപായി തുടങ്ങാനാണ് ആലോചിക്കുന്നത്. ആറ് റസ്റ്ററന്റുകൾ കേരളത്തിൽ നടത്താനാണ് ആലോചന. അതുമതി എന്നാണ് ഇപ്പോൾ തീരുമാനം. മകൻ യദുവാണ് അതിന്റെ കാര്യങ്ങൾ നോക്കുന്നത്. കാറ്ററിങ് കാര്യത്തിൽ ഓണക്കാലത്ത് കഴിഞ്ഞ 15 കൊല്ലത്തോളമായി ഞാൻ വിദേശങ്ങളിലാണ്. ഓണത്തിന്റെ മൂന്നു ദിവസം നാട്ടിൽ. യാത്ര ചെയ്യുമ്പോൾ കൂടുതൽ ആളുകളെ പരിചയപ്പെടാനുമൊക്കെ സാധിക്കുന്നു. 5000 പേർക്കു മുകളിലുള്ള വെജിറ്റേറിയൻ ഭക്ഷണത്തിന്റെ കാര്യം വരുമ്പോഴൊക്കെ എന്നെ വിളിക്കാറുണ്ട്. അങ്ങനെയൊരു മുൻഗണന പൊതുസമൂഹം അനുവദിച്ചു തന്നിട്ടുണ്ട്. ഇത്രയും കാലത്തെ പ്രവർത്തനങ്ങളിൽനിന്ന് നേടിയെടുത്തിട്ടുള്ളത് അതേയുള്ളൂ. ആളുകൾക്ക് വിശ്വാസം വരണമല്ലോ. കളിയാക്കലൊക്കെ ആയി ആളുകൾ പറയുമെങ്കിലും വിശ്വാസമുണ്ടാക്കുക വലിയൊരു കാര്യമാണ്.
? കൂടുതൽ പേരും നോണ്‍ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും എന്തുകൊണ്ട് കുട്ടികൾക്ക് നോൺവെജ് കൊടുക്കുന്നില്ല തുടങ്ങിയ ചർച്ചകളും കഴിഞ്ഞ വിവാദ സമയത്ത് ഉയർന്നിരുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട് സാത്വികത, ശുദ്ധി തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഭക്ഷണത്തിന് അങ്ങനെയുള്ള മാനങ്ങളുണ്ടോ?
സസ്യേതര ഭക്ഷണം കഴിക്കുന്ന ആൾക്കാരൊക്കെ ക്രൂരന്മാരാണെന്ന് പറയാൻ കഴിയുമോ? പറ്റില്ലല്ലോ. അതുപോലെ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന മനുഷ്യർ മുഴുവൻ സാത്വികരാണെന്നും പറയാൻ പറ്റില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെല്ലോ ഹിറ്റ്‍ലർ. അദ്ദേഹം വെജിറ്റേറിയനായിരുന്നു, ലോകത്തെ ഏറ്റവും ക്രൂരനായ ഭരണാധികാരിയായിരുന്നു. അപ്പോൾ മനുഷ്യരുടെ ഇത്തരം കാര്യങ്ങളെല്ലാം ജനനത്തോടൊപ്പം തന്നെ ഉണ്ടാകുന്നതാണ്. രണ്ടാമത്തേതാണ്, ജനിച്ച്, ജീവിച്ചു വളർന്ന സംസ്കാരവും സാഹചര്യവും പകർന്നു നൽകുന്നത്.
വെറും പച്ചവെള്ളം മാത്രം കുടിച്ചു കിടന്ന ദിവസങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. നിരാശയും വിഷമങ്ങളും പലപ്പോഴായി അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും മോശമായി ഒരാളോട് ചെയ്യാനോ പ്രതികരിക്കാനോ ഒന്നും എനിക്ക് തോന്നിയിട്ടില്ല. അന്ന് ചീത്ത ഭക്ഷണം കഴിച്ച സമയങ്ങളുണ്ടായിട്ടുണ്ട്.
ഹിറ്റ്ലറുടെ പിതാവ് വളരെ ക്രൂരനും കുട്ടികളെ ക്രൂരമായി മർദിക്കുന്ന ആളുമായിരുന്നു എന്നൊക്കെ കേട്ടിട്ടുണ്ട്. അതൊക്കെ ആ കുട്ടികളിൽ ഉണ്ടാക്കാവുന്ന സമൂഹത്തോടുള്ള ഒരു കാഴ്ചപ്പാടുണ്ട്. ആ ഒരു കാഴ്ചപ്പാടു തന്നെയായിരിക്കാം ജീവിതത്തിലും പിന്നീട് പുറത്തെടുത്തിട്ടുണ്ടാവുക. അല്ലാതെ അവിടെ ഭക്ഷണത്തിന് എന്തു പ്രസക്തി? അത് ജീവൻ നിലനിർത്താൻ വേണ്ടി കഴിക്കുന്നതാണ്. ഭക്ഷണം ദൈവമാണ്. മനുഷ്യന് കൊടുത്തു നന്നാക്കാവുന്ന, കൊടുത്തു തൃപ്തിപ്പെടുത്താവുന്ന ലോകത്തെ ഒരേയൊരു കാര്യം ഭക്ഷണമാണ്.
അത് വെജിറ്റേറിയൻ ആയിക്കൊള്ളട്ടെ, നോൺ വെജിറ്റേറിയൻ ആയിക്കൊള്ളട്ടെ, നല്ല രീതിയിൽ, വൃത്തിയുള്ള സാഹചര്യത്തിൽ കഴിക്കാന്‍ എല്ലാവർക്കും സാധിക്കണം എന്നാണ് കരുതുന്നത്. ഭക്ഷണത്തിൽ രുചിക്കോ നിറത്തിനോ ആയി കൃത്രിമമായൊന്നും ഞങ്ങൾ ചേർക്കാറില്ല. നിറമല്ലല്ലോ കാര്യം, രുചിയല്ലേ. അതുകൊണ്ടാണ് ഞങ്ങളുടെ റസ്റ്ററന്റുകൾക്ക് ‘പഴയിടം രുചി’ എന്നു പേരിട്ടിരിക്കുന്നത്.
? നല്ല ഭക്ഷണം എന്ന് പറയുന്നത് വെജിറ്റേറിയൻ ആണെന്ന ഒരു കാഴ്ചപ്പാടുണ്ട്. അതുപോലെ കൂടുതൽ പേർ വെജിറ്റേറിയനിസത്തിലേക്ക് മാറുന്നു എന്നും പറയാറുണ്ട്. എന്തു തോന്നുന്നു?
അങ്ങനെയൊന്നുമില്ല. വെജിറ്റേറിയൻ ഭക്ഷണത്തിലേക്ക് ആളുകൾ മാറുന്നുണ്ടോ എന്നു ചോദിച്ചാൽ പറയാൻ പറ്റില്ല. അതേസമയം, വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന ആളുകൾ നോൺ വെജിറ്റേറിയനിലേക്കും നല്ലവണ്ണം മാറുന്നത് എനിക്കറിയാം. വെജിറ്റേറിയനിലേക്ക് തിരിച്ചു വരുന്ന ആളുകൾ ചുരുക്കമാണ്. പക്ഷേ, നല്ല വെജിറ്റേറിയൻ ഭക്ഷണം കിട്ടുമെങ്കിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം അത് കഴിക്കണമെന്ന് ആഗ്രഹിക്കുന്നവർ കൂടി വരുന്നുണ്ട്. എന്നും നോൺ വെജ് ഭക്ഷണം കഴിക്കുന്നവർക്ക് ഒരിക്കലെങ്കിലും നല്ല ഭക്ഷണമായി വെജിറ്റേറിയൻ വേണമെന്ന് തോന്നിയാൽ ഞങ്ങളുടെ അടുക്കൽ വരാറുണ്ട്. വെജിറ്റേറിയൻ കഴിക്കണമെന്ന് തോന്നുന്നവർക്ക് അത് നന്നായി കൊടുത്താൽ അവർ തൃപ്തരാകും എന്നതാണ് ഞങ്ങളുടെ അനുഭവം.
മനുഷ്യരെ പലപ്പോഴും അവരുടെ ജീവിതസാഹചര്യങ്ങളാണ് നല്ലതും ചീത്തയുമായൊക്കെ രൂപപ്പെടുത്തുന്നത്. അല്ലാതെ ഭക്ഷണമല്ല. വെറും പച്ചവെള്ളം മാത്രം കുടിച്ചു കിടന്ന ദിവസങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. നിരാശയും വിഷമങ്ങളും പലപ്പോഴായി അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും മോശമായി ഒരാളോട് ചെയ്യാനോ പ്രതികരിക്കാനോ ഒന്നും എനിക്ക് തോന്നിയിട്ടില്ല. അന്ന് ചീത്ത ഭക്ഷണം കഴിച്ച സമയങ്ങളുണ്ടായിട്ടുണ്ട്. വിശന്നിരിക്കുന്ന ഒരു മനുഷ്യന്‍ കിട്ടുന്ന ഭക്ഷണത്തിന്റെ നന്മയല്ലല്ലോ നോക്കുന്നത്, അവർ വയറു നിറയാനുള്ള എന്തു ഭക്ഷണം കിട്ടിയാലും കഴിച്ചിരിക്കും. വിശപ്പാണ് ഭക്ഷണത്തിന്റെ സ്വാദ് നിർവചിക്കുന്നത്. വിശപ്പില്ലെങ്കിൽ എത്ര നന്നായി ഭക്ഷണം വച്ചു കൊടുത്താലും കഴിക്കാൻ പറ്റില്ല. വിശപ്പുണ്ടാകണമെങ്കിൽ ജോലി ചെയ്യണം. ജോലി ചെയ്യണമെങ്കിൽ ആരോഗ്യമുണ്ടാവണം. നല്ല ആരോഗ്യത്തോടു കൂടി ജോലിയെടുത്ത് ജീവിക്കുന്ന ഒരാൾക്ക് വിശപ്പുണ്ടാവുകയും ഭക്ഷണം കഴിക്കുകയും ചെയ്യുമ്പോൾ അയാൾക്ക് സ്വാദോടെ അത് കഴിക്കാൻ പറ്റും. അയാൾക്ക് ആ സ്വാദ് തിരിച്ചറിയാൻ പറ്റും.
? ഭക്ഷ്യവിഷബാധ കൂടുന്നു. രുചിയേക്കാൾ കൂടുതലായി ഭക്ഷണം സുരക്ഷിതമാണോ എന്ന് ആളുകൾ ശ്രദ്ധിച്ചു തുടങ്ങി. എന്താണ് പുറത്തു നിന്നു ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ? താങ്കൾ ഹോട്ടലുകളിൽ പോയി കഴിക്കാറുണ്ടോ?
വെജിറ്റേറിയൻ ഭക്ഷണം കഴിച്ച് ആരെങ്കിലും മരിച്ചതായി ഞാൻ കേട്ടിട്ടില്ല. മറിച്ച് നോൺ വെജ് ഭക്ഷണത്തിനാണ് ഈ പ്രശ്നങ്ങൾ കണ്ടുവരുന്നത്. നോൺ വെജിനെ കുറ്റം പറയുകയല്ല. എന്റെ അറിവിൽ മയണൈസിലൊക്കെയാണ് പ്രശ്നം വരാറുള്ളത്. അത് ശരിയായ രീതിയിൽ കൈകാര്യം ചെയ്യാത്തതു കൊണ്ടാണ്. കലോത്സവങ്ങളിലൊക്കെ നോൺ വെജ് കൊടുക്കാൻ സാധിക്കില്ല എന്നു ഞാൻ പറയുന്നതിന്റെ കാരണവും ഇത് ശരിയായ രീതിയിൽ കൈകാര്യം ചെയ്യൽ എളുപ്പമല്ല എന്നതുകൊണ്ടാണ്. വിദേശ രാജ്യങ്ങളിലൊക്കെ ഇത്തരം കാര്യങ്ങളിൽ ആരും ഉപേക്ഷ കാണിക്കില്ല. ഏതെങ്കിലും വിധത്തിൽ ഭക്ഷണവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമങ്ങൾ പാലിച്ചില്ലെങ്കിൽ ആ സ്ഥാപനം പൂട്ടേണ്ടി വരും. കേരളത്തിൽ നിയമം ഇല്ലാഞ്ഞിട്ടല്ലല്ലോ. നടപ്പാക്കാൻ ഉള്ള മനഃസ്ഥിതി ഇല്ലാത്തതിന്റെ പ്രശ്നമാണ്.
വിദേശരാജ്യങ്ങളിലൊക്കെ ഉള്ളതുപോലെ ഭക്ഷണവുമായി ബന്ധപ്പെട്ട സുരക്ഷാ കാര്യങ്ങൾ പാലിച്ചാൽ നോൺ വെജുമായി ബന്ധപ്പെട്ട് കേരളത്തിലും അപകടങ്ങൾ ഉണ്ടാകില്ല. പിന്നെ നമ്മൾ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. കേരളത്തിന്റെ കാലാവസ്ഥയ്ക്കും ആവാസവ്യവസ്ഥയ്ക്കും അനുകൂലമായ ഒരു ഭക്ഷണ സംസ്കാരമാണ് പൂർവികരൊക്കെ പാലിച്ചു പോന്നത്. അതിൽനിന്നു മാറി വിദേശ ഭക്ഷണങ്ങളോടുള്ള ആർത്തിയും ഭ്രമവും എല്ലാം കൂടി. ഈ ഭക്ഷണങ്ങളൊന്നും കഴിക്കരുത് എന്നല്ല പറയുന്നത്. പക്ഷേ എന്നും എപ്പോഴും ഇതു തന്നെ ആകരുത് എന്നാണ് പറയുന്നത്. നോൺ വെജ് കഴിക്കുമ്പോൾ അതുപോലെ വ്യായാമവും ചെയ്യണം. അതിനുള്ള സാഹചര്യവും ഇല്ല. വ്യായാമത്തിന് ആർക്കും സമയമില്ല.
ഞാൻ പുറത്തു പോയി ഭക്ഷണം കഴിക്കുന്നത് കുറവാണ്. പോകുന്നുണ്ടെങ്കിൽ തന്നെ ഇന്ത്യൻ കോഫി ഹൗസിൽ മാത്രമേ കയറാറുള്ളൂ. അതിൽ ഒരു ഉറപ്പുള്ളത് തലേ ദിവസത്തെ സാധനം കിട്ടില്ല എന്നുള്ളതാണ്. അന്നത്തെ സാധനം തന്നെ അവർക്ക് കൊടുക്കാൻ സാധിക്കുന്നില്ല. അവിടുത്തെ അടുക്കളയിലൊക്കെ വൃത്തിയുണ്ട്. തിരക്ക് പലപ്പോഴും കൂടുതലായിരിക്കും. എങ്കിലും അവർക്ക് ഒരു സ്ഥിരതയുണ്ട്, പിന്നെ കേരളത്തിന്റെ എല്ലാ സ്ഥലങ്ങളിലും കോഫി ഹൗസുണ്ട്. അതുകൊണ്ട് ഞാൻ അവിടെക്കയറുന്നു. വെജിറ്റേറിയൻ ഭക്ഷണമാണ് കഴിക്കാറുള്ളത്.
? ഉഡുപ്പി, ആര്യാസ് പോലുള്ള ബ്രാൻഡുകൾക്ക് പകരം കേരളത്തിൽനിന്നുള്ള വെജിറ്റേറിയൻ ബ്രാൻഡുകൾ കൂടി വരുന്നുണ്ടോ? എന്താണ് ഇതിൽ നൽകുമെന്നു പറയുന്ന ‘തനത്’ കേരള ഭക്ഷണം?
നമ്മുടെ ഹോട്ടലുകളിൽ നൽകുന്നത് കേരളത്തിന്റേതായ ഒരു ഭക്ഷണരീതിയിലാണ്. തമിഴ് ഹോട്ടൽ ശൃംഖലകൾ തമിഴ്നാട്ടില്‍ എന്തുണ്ടാക്കുന്നോ അത് ഇവിടെ കൊടുക്കുന്നു എന്ന രീതിയാണ്. കേരളത്തിൽ പക്ഷേ, ഒരേ ഭക്ഷണത്തിനു തന്നെ വിവിധ ജില്ലകളിൽ വ്യത്യസ്ത രുചികളായിരിക്കും. എന്നാൽ അതതു സ്ഥലത്തിന്റെ വ്യത്യസ്തത കാണിക്കാനെങ്കിലും ആ ഭക്ഷണവിഭവം മതി എന്നാണ്. അതുപോലെ കറികളുടേയും മറ്റും എണ്ണത്തിൽ വലിയ വർധന വരുത്തുന്നത് ഉൾപ്പെടെ ഇപ്പോൾ കാണുന്നുണ്ട്. നമ്മൾ പക്ഷേ, ചിന്തിക്കുന്നത് വിഭവങ്ങൾ കൂടിയാലും കുറഞ്ഞാലും ഉള്ളതു നന്നായി കൊടുക്കുക എന്നതാണ്. അതിനൊപ്പം കേരളത്തിന്റേതായ ഭക്ഷണം എന്താണ് എന്ന് ബോധ്യപ്പെടുത്തണമെന്നുമുണ്ട്. വിശ്വസിച്ച് കഴിച്ചിട്ടിറങ്ങി പോകാം എന്നൊരു ധാരണ ജനങ്ങൾക്കുണ്ടാകണം എന്ന കാര്യത്തിലും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.
[ഈ അഭിമുഖത്തിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം: പഴയിടം പറയുന്നു: ‘കലോത്സവ പാചകം സൗജന്യമായി ചെയ്തിട്ടും ഒറ്റപ്പെടുത്തി; മുൻപില്ലാതിരുന്ന ഒരു ഭയം ഇപ്പോഴുണ്ട്; നോൺ വെജ് പറ്റാത്തതിന് കാരണവുമുണ്ട്..’]