അന്ന് അരക്കോടി പട്ടിണിമരണം, രക്ഷിക്കാന് അമേരിക്കയോട് കെഞ്ചി; ഇന്ന് ഇന്ത്യ ലോകത്തിന്റെ കലവറ; വിത്തിന് കൈ നീട്ടിയപ്പോൾ വിപ്ലവം തന്ന ‘കുള്ളൻ’ ഗോതമ്പ്
എന്റെ അമ്മ എപ്പോഴും ' കഞ്ഞി കുടിച്ചോ' എന്നാണ് എല്ലാവരോടും ചോദിക്കാറുള്ളത്. ചോറുണ്ടോയെന്ന വാക്ക് അപൂർവമായി പോലും കേൾക്കാറില്ല. അമ്മയുടെ ഉപബോധം ഇപ്പോഴും ഇത്തിരി വറ്റുള്ള കഞ്ഞിയിൽനിന്ന് വയർ നിറയെ ചോറുണ്ണുന്ന സമൃദ്ധിയിലേക്ക് എത്തിയിട്ടില്ലേയെന്ന് ഞാൻ സംശയിക്കാറുമുണ്ട്. പട്ടിണിയുടെ നോവറിഞ്ഞവരുടെ തലമുറയാണവരുടേത്. ഭക്ഷ്യധാന്യങ്ങളുടെ ദൗർലഭ്യം ക്ഷാമങ്ങൾക്കും ലക്ഷക്കണക്കിന് ജനങ്ങളുടെ മരണത്തിനും കാരണമായ ഒരു രാജ്യത്തിന്റെ ശൈശവദശയിലേക്ക് പിറന്നുവീണവരാണവർ. ഇപ്പോൾ ലോകത്തിലെ 300 കോടി ജനങ്ങളുടെ മുഖ്യാഹാരം അരിയാണ്. അരി കയറ്റുമതി 40% ഇന്ന് നിയന്ത്രിക്കുന്നത് ഇന്ത്യയും; ലോകത്ത് ഒന്നാംസ്ഥാനത്ത്. ബസ്മതിയല്ലാത്ത വെള്ളഅരിയുടെ കയറ്റുമതി നിരോധിക്കുകയും പുഴുക്കലരിക്ക് 20% കയറ്റുമതിച്ചുങ്കം ഏർപ്പെടുത്തുകയും ചെയ്ത് അടുത്തിടെ ഇന്ത്യ ലോകത്ത് ആശങ്കയും സൃഷ്ടിച്ചു. അരിവില നിയന്ത്രണത്തിൽ നിർത്താൻ എടുത്തതായിരുന്നു ഈ നയ തീരുമാനം. ഭക്ഷ്യ സമൃദ്ധിയുടെ ഈ ആത്മവിശ്വാസം നമുക്ക് നൽകിയത് ഹരിത–ധവള വിപ്ലവങ്ങളാണ്. ഒരാൾക്ക് ദിവസം 1.87 കിലോഗ്രാം ഭക്ഷണം (427 ഗ്രാം പാൽ ഉൾപ്പടെ) നൽകാനുള്ള ഭക്ഷ്യ ഉൽപാദനം നമുക്കുണ്ടായി. ഒപ്പം പരമാധികാരവും രാഷ്ട്രീയ അസ്തിത്വവും സ്വതന്ത്ര വിദേശ നയവുമുള്ള നട്ടെല്ലുള്ള രാജ്യമായി നിലകൊള്ളാൻ ആത്മവിശ്വാസം നൽകിയതിലും വലിയൊരു പങ്ക് ഈ കാർഷിക വിപ്ലവങ്ങൾക്കുണ്ട്.

എന്റെ അമ്മ എപ്പോഴും ' കഞ്ഞി കുടിച്ചോ' എന്നാണ് എല്ലാവരോടും ചോദിക്കാറുള്ളത്. ചോറുണ്ടോയെന്ന വാക്ക് അപൂർവമായി പോലും കേൾക്കാറില്ല. അമ്മയുടെ ഉപബോധം ഇപ്പോഴും ഇത്തിരി വറ്റുള്ള കഞ്ഞിയിൽനിന്ന് വയർ നിറയെ ചോറുണ്ണുന്ന സമൃദ്ധിയിലേക്ക് എത്തിയിട്ടില്ലേയെന്ന് ഞാൻ സംശയിക്കാറുമുണ്ട്. പട്ടിണിയുടെ നോവറിഞ്ഞവരുടെ തലമുറയാണവരുടേത്. ഭക്ഷ്യധാന്യങ്ങളുടെ ദൗർലഭ്യം ക്ഷാമങ്ങൾക്കും ലക്ഷക്കണക്കിന് ജനങ്ങളുടെ മരണത്തിനും കാരണമായ ഒരു രാജ്യത്തിന്റെ ശൈശവദശയിലേക്ക് പിറന്നുവീണവരാണവർ.
ഇപ്പോൾ ലോകത്തിലെ 300 കോടി ജനങ്ങളുടെ മുഖ്യാഹാരം അരിയാണ്. അരി കയറ്റുമതി 40% ഇന്ന് നിയന്ത്രിക്കുന്നത് ഇന്ത്യയും; ലോകത്ത് ഒന്നാംസ്ഥാനത്ത്. ബസ്മതിയല്ലാത്ത വെള്ളഅരിയുടെ കയറ്റുമതി നിരോധിക്കുകയും പുഴുക്കലരിക്ക് 20% കയറ്റുമതിച്ചുങ്കം ഏർപ്പെടുത്തുകയും ചെയ്ത് അടുത്തിടെ ഇന്ത്യ ലോകത്ത് ആശങ്കയും സൃഷ്ടിച്ചു. അരിവില നിയന്ത്രണത്തിൽ നിർത്താൻ എടുത്തതായിരുന്നു ഈ നയ തീരുമാനം. ഭക്ഷ്യ സമൃദ്ധിയുടെ ഈ ആത്മവിശ്വാസം നമുക്ക് നൽകിയത് ഹരിത–ധവള വിപ്ലവങ്ങളാണ്. ഒരാൾക്ക് ദിവസം 1.87 കിലോഗ്രാം ഭക്ഷണം (427 ഗ്രാം പാൽ ഉൾപ്പടെ) നൽകാനുള്ള ഭക്ഷ്യ ഉൽപാദനം നമുക്കുണ്ടായി. ഒപ്പം പരമാധികാരവും രാഷ്ട്രീയ അസ്തിത്വവും സ്വതന്ത്ര വിദേശ നയവുമുള്ള നട്ടെല്ലുള്ള രാജ്യമായി നിലകൊള്ളാൻ ആത്മവിശ്വാസം നൽകിയതിലും വലിയൊരു പങ്ക് ഈ കാർഷിക വിപ്ലവങ്ങൾക്കുണ്ട്.
മറ്റൊരു തരത്തിൽ പറഞ്ഞാൽ ലോകത്തുള്ള മുഴുവൻ കൃഷിയിടങ്ങളിലും ജൈവകൃഷി ചെയ്താൽ 400 കോടി ആളുകൾക്ക് ആവശ്യമായ ഭക്ഷവസ്തുക്കളാവും പരമാവധി കിട്ടുകയെന്ന കണക്കുകളുണ്ട്. 1950ൽ ലോകത്തെ പ്രതിവർഷ ധാന്യോൽപാദനം 65 കോടി ടണ്ണായിരുന്നു. ലോക ജനസംഖ്യയാകട്ടെ 1950 മുതൽ 2000 വരെയുള്ള കാലയളവിൽ രണ്ടര മടങ്ങ് വർധിച്ചു. എന്നിട്ടും പ്രതിശീർഷ ധാന്യലഭ്യത വർധിക്കുകയും 200 കോടി ആളുകളെങ്കിലും മാരകവിശപ്പിൽനിന്ന് മോചിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.1950 കളിലെ കാർഷികവിദ്യകൾ ഉപയോഗിച്ചിരുന്നെങ്കിൽ ഇന്നത്തെ അളവിൽ ധാന്യങ്ങളുണ്ടാക്കാൻ 300 കോടി ഏക്കർ കൃഷിഭൂമി അധികം കണ്ടത്തേണ്ടി വരുമായിരുന്നു.
∙ 12 ക്ഷാമങ്ങൾ കണ്ട നാട്, പട്ടിണിയിൽ മരിച്ച അരക്കോടി ജനത
ക്ഷാമങ്ങൾക്ക് ഒട്ടും ക്ഷാമമില്ലായിരുന്ന ബ്രിട്ടിഷ് ഇന്ത്യയിൽ 1765 മുതൽ 1947 വരെ ഏതാണ്ട് 12 കടുത്ത ക്ഷാമങ്ങൾ ഉണ്ടായതായി ചരിത്രം പറയുന്നു. അവയിൽ വിശന്നു മരിച്ചത് 5 കോടി ആളുകളാണത്രേ! അവിഭക്ത ഇന്ത്യയിലെ ഒടുവിലത്തെ വലിയ ദുരന്തമായിരുന്ന ബംഗാൾ ക്ഷാമത്തിൽ മാത്രം 50 ലക്ഷം പേർ മരിച്ചുവെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. വിഭജനവും കൂട്ടക്കൊലയുമായി തുടങ്ങിയ ഇന്ത്യയുടെ ജീവിത യാത്രയുടെ ബാല്യം പട്ടിണിമരണങ്ങളുടേതായിരുന്നു. കൃഷിയുടെയും ഭക്ഷ്യ ഉൽപാദനത്തിന്റെയും കാര്യം പരിതാപകരം.
‘നിത്യവും ജീവിതം വിതയേറ്റി മൃത്യു കൊയ്യും വിശാലമാം പാട’മെന്ന് വൈലോപ്പിള്ളി ശ്രീധരമേനോൻ കന്നിക്കൊയ്ത്തിൽ വിശേഷിപ്പിച്ചത് അക്ഷരാർത്ഥത്തിൽ നമ്മുടെ കൃഷിയിടങ്ങൾക്ക് യോജിക്കുന്ന കാലം. കേവലം 15% കൃഷിയിടങ്ങളിൽ മാത്രമേ അക്കാലത്ത് ജലസേചന സൗകര്യമുണ്ടായിരുന്നുള്ളൂ. ബാക്കി സ്ഥലങ്ങളിൽ മഴ വന്നാൽ മാത്രം വിത്തുകൾ മുളയ്ക്കുന്ന സ്ഥിതി. രാജ്യത്ത് കാര്യമായി രാസവള ഉൽപാദനമില്ല. വാങ്ങാൻ കയ്യിൽ വിദേശനാണ്യവുമില്ല.
ധാന്യസമ്പന്നരായ രാജ്യങ്ങളോട് സഹായത്തിനായി പ്രധാന മന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ നിരന്തര അഭ്യർഥനകൾ വന്നുകൊണ്ടിരുന്നു. ഭക്ഷ്യധാന്യങ്ങളുമായി വിദേശകപ്പലുകൾ എത്തുന്നത് കണ്ണുനട്ടിരുന്ന, ‘കപ്പലിൽ നിന്നു വായിലേക്ക്’ (Ship to Mouth) എന്ന സ്ഥിതി നിലനിന്ന കാലം. ഭക്ഷ്യസ്വയംപര്യാപ്തതയില്ലാത്ത രാജ്യത്തിന് രാഷ്ട്രീയ അസ്തിത്വവും സ്വതന്ത്ര വിദേശനയവും അന്യമാണെന്ന തിരിച്ചറിവുണ്ടായ നാളുകൾ. വൻശക്തികൾ സഹായവിലയ്ക്കു നൽകുന്ന ധാന്യമായിരുന്നു അപ്പോഴും ആശ്രയം.
∙ നമ്മൾ കഴിച്ചത് വിത്തിനുള്ള ഗോതമ്പ്, ജനസംഖ്യാ ബോംബായി ഇന്ത്യ
ക്ഷാമത്തിനു പുറമേ യുദ്ധത്തിന്റെ ഇരുട്ടടിയുമെത്തി. 1962ലെ ചൈനീസ് ആക്രമണം ഭക്ഷ്യധാന്യങ്ങൾ ഇറക്കുമതി ചെയ്യാനുള്ള പണം പോലുമില്ലാതാക്കി. 1965-ൽ പാക്കിസ്ഥാനുമായുള്ള ആദ്യയുദ്ധം. ഗോതമ്പു വാങ്ങാൻ കാശില്ലാതിരുന്ന കാലത്ത് മെക്സിക്കോയിൽ നോർമൻ ബോർലോഗ് (ലോകത്ത് ഹരിതവിപ്ലവത്തിനു തുടക്കമിട്ട കാർഷിക ശാസ്ത്രജ്ഞൻ) വികസിപ്പിച്ച അധിക വിളവു നൽകുന്ന 200 ടൺ ഗോതമ്പു വിത്തു വാങ്ങാൻ പോലും തലപുകഞ്ഞ് ആലോചിക്കേണ്ടി വന്നു. വിതയ്ക്കാൻ വിത്തിനു പകരം കഴിക്കാൻ ഗോതമ്പു മതിയെന്നു വരെ ചിന്തിക്കേണ്ടി വന്നിരുന്നു. പാക്കിസ്ഥാനുമായുള്ള യുദ്ധകാലത്ത് മാത്രം 40 ലക്ഷം ടൺ ഗോതമ്പ് അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്തു.
1967ൽ പ്രസിദ്ധീകരിച്ച ‘ഫാമിൻ 1975’ എന്ന പുസ്തകത്തിൽ, 1975 ൽ ലോകത്ത് നിരവധി രാജ്യങ്ങളിൽ ക്ഷാമങ്ങൾ ഉണ്ടാകുമെന്നും മിച്ചഭക്ഷണശേഖരമുള്ള അമേരിക്ക സഹായിക്കുന്നവർ മാത്രമേ അതിജീവിക്കുകയുള്ളൂവെന്നും വ്യക്തമാക്കിയിരുന്നു. ഇന്ത്യയെ ആ പുസ്തകത്തിന്റെ രചയിതാക്കളായ പാഡോക്ക് സഹോദരങ്ങൾ ഉൾപ്പെടുത്തിയത് അമേരിക്കയ്ക്ക് രക്ഷിക്കാൻ പറ്റാത്ത ഗ്രൂപ്പിലായിരുന്നു!
ശീതയുദ്ധകാലത്ത് ഒരുപോലെ അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും കാലുപിടിക്കേണ്ടി വന്നത് ഭക്ഷ്യധാന്യത്തിനു വേണ്ടിയായിരുന്നു. ഇതിനായി വിയറ്റ്നാം യുദ്ധത്തിലെ നിലപാടുപോലും മയപ്പെടുത്തേണ്ടി വന്നു. ഇന്ദിരാഗാന്ധിക്ക് നൽകിയ വാക്കുപാലിക്കാതെ യുഎസ് പ്രസിഡന്റ് ലിൻഡൻ ജോൺസൺ സഹായവിലയ്ക്കുള്ള ഗോതമ്പ് തരാതെ വൈകിച്ചതും നമ്മുടെ അഭിമാനത്തിനുള്ള തിരിച്ചടിയായിരുന്നു.
1960 കളിൽ ഇന്ത്യയുടെ സാമ്പത്തികസ്ഥിതി അതിദയനീയമായി. പ്രതിശീർഷ വരുമാനം നാണക്കേടുണ്ടാക്കുന്ന നിലയിലേക്ക് കൂപ്പുകുത്തി. വ്യവസായങ്ങൾ മുരടിച്ചു. തൊഴിലില്ലായ്മ അതിരൂക്ഷമായി. അമേരിക്കയിൽനിന്ന് ഭക്ഷണഇറക്കുമതി തുടർന്നുകൊണ്ടിരുന്നു. അതിന്റെ വില പലപ്പോഴും രാഷ്ട്രീയ വിധേയത്വം കൂടിയായിരുന്നു. ഭാവിയിൽ അമേരിക്കൻ സഹായം കിട്ടുമെന്ന് ഉറപ്പുമുണ്ടായിരുന്നില്ല. 1968 ൽ സ്റ്റാൻഫഡ് സർവകലാശാല പ്രഫസറായിരുന്ന പോൾ ആർ.എർലിക്കും ആൻ എച്ച്.എർലിക്കും ചേർന്നെഴുതിയ 'ദ് പോപുലേഷൻ ബോംബ്' എന്ന പുസ്തകത്തിൽ ഇന്ത്യയുടെ ഭക്ഷ്യോൽപാദന സ്വയംപര്യാപ്തത എന്നത് സ്വപ്നം മാത്രമാകുമെന്നാണ് പറഞ്ഞിരുന്നത്.
വില്യം പാഡോക്കും പോൾ പാഡോക്കും (പാഡോക്ക് സഹോദരന്മാർ) 1967-ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ (Famine 1975) 1975 ൽ ലോകത്ത് നിരവധി രാജ്യങ്ങളിൽ ക്ഷാമങ്ങൾ ഉണ്ടാകുമെന്നും മിച്ചഭക്ഷണശേഖരമുള്ള അമേരിക്ക സഹായിക്കുന്നവർ മാത്രമേ അതിജീവിക്കുകയുള്ളൂവെന്നും അവകാശപ്പെട്ടിരുന്നു. ഇന്ത്യയെ അവർ ഉൾപ്പെടുത്തിയത് അമേരിക്കയ്ക്ക് രക്ഷിക്കാൻ പറ്റാത്ത ഗ്രൂപ്പിലായിരുന്നു.
∙ മൂന്നിരട്ടി വിളവു നൽകി കുള്ളൻ ഗോതമ്പ്
പട്ടിണിയും ദാരിദ്ര്യവും ജീവിതത്തിന്റെ ഭാഗമായ അക്കാലത്താണ് ഹരിത വിപ്ലവം എന്ന ആശയം പ്രതീക്ഷ നൽകി എത്തിയത്. ഇന്ത്യയുടെ പട്ടിണി മാറ്റിയ പദ്ധതി മാത്രമല്ല ഇത്. 1949 ൽ ഫുഡ് ഗ്രെയ്ൻസ് കമ്മിഷനാണ് നല്ല വിത്തുകളും രാസവളവും ജലസേചനവും ചേരുന്ന കാർഷിക രീതി നിർദേശിച്ചത്. ഹരിത വിപ്ലവത്തിന്റെ ആദ്യ പടിയായിരുന്നു അത്. ഡോ. എം. എസ്. സ്വാമിനാഥന്റെ നേതൃത്വത്തിൽ, ഉയർന്ന ഉൽപാദനശേഷിയുള്ള ഗോതമ്പിന്റെയും നെല്ലിന്റെയും വിവിധ ഇനങ്ങളുപയോഗിച്ച് നടത്തിയ ശ്രമങ്ങൾ എന്നതാണ് കാർഷിക വിപ്ലവത്തിനുള്ള ലളിതമായ വിശദീകരണം. കൃഷിയെ അനുഷ്ഠാനമെന്നതിനപ്പുറം ശാസ്ത്രവും വ്യവസായവുമാക്കി മാറ്റിയത് ഹരിത വിപ്ലവമാണ്.
ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐഎആർഐ) ഡയറക്ടറായിരുന്നു അദ്ദേഹം. ഗോതമ്പ്, നെല്ല്, ചോളം, ബജ്റ എന്നിവയുടെ പുതിയ ഇനങ്ങളും സങ്കരയിനങ്ങളും കൃഷി ചെയ്യുകയായിരുന്നു മുഖ്യപദ്ധതി. അത്യുൽപാദന ശേഷിയുള്ള ഗോതമ്പ്, നെല്ല് വിത്തിനങ്ങൾ വികസിപ്പിക്കാനുള്ള ഗവേഷണമായിരുന്നു പ്രധാനം. അങ്ങനെയാണ്, പാടത്ത് ഒടിഞ്ഞു വീഴാത്തതും നല്ല വിളവു നൽകുന്നതുമായ ഇനങ്ങൾ വികസിപ്പിച്ചത്. ഈ ഗുണങ്ങൾ നൽകാൻ പറ്റിയ ഗോതമ്പിനം ‘നോറീൻ- 10’ ഡോ.നോർമൻ ബോർലോഗിന്റെ മെക്സിക്കൻ ശേഖരത്തിലുണ്ടായിരുന്നു.
ഭൂപ്രകൃതിയ്ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ കുള്ളൻ ഗോതമ്പിനങ്ങൾ തിരഞ്ഞെടുക്കാൻ നോർമൻ ബോർലോഗിനെ ഇന്ത്യയിലേക്ക് അവർ ക്ഷണിച്ചു. ബോർലോഗും സ്വാമിനാഥനും ഇന്ത്യയിലെ ഗോതമ്പുപാടങ്ങൾ നിരന്തരം സന്ദർശിച്ചു. മെക്സിക്കോയിൽനിന്ന് സൊനോറ, ലെർമറോഹോ എന്നീ കുള്ളൻ ഗോതമ്പിനങ്ങൾ എത്തിച്ചു. രണ്ടേക്കർ കരിമ്പിൻപാടം ഒരുക്കി പരീക്ഷണവിത നടത്തി. ഇവ മൂന്നിരട്ടി വിളവ് നൽകി. രോഗങ്ങളെ ചെറുക്കാനുള്ള കഴിവും പ്രകടിപ്പിച്ചു. വൈക്കോലിന്റെ അളവ് കുറവായിരുന്നു. അധികവിളവ് നൽകിയ കുള്ളൻമാർ കർഷകരെ അദ്ഭുതപ്പെടുത്തി.
അതോടെ, ഇക്കാര്യം കർഷകരെ ബോധ്യപ്പെടുത്തുന്നതിനായി പ്രചാരണം നടത്തി. ഒരു ഹെക്ടർ വീതം വിസ്തീർണമുള്ള പ്രദർശന വയലുകൾ ചെറുകിട കർഷകരുടെ കൃഷിയിടത്തിൽ ഒരുക്കി. ഓരോ പ്രദർശനപ്ലോട്ടിനും 500 രൂപ സഹായധനവും നൽകി. പ്രദർശനത്തോട്ടങ്ങൾ കനത്ത വിളവ് നൽകി. വിളവിന്റെ പകുതി അടുത്ത കൃഷിയുടെ വിത്തായി മാറി. ഹെക്ടറിൽ രണ്ടു ടൺ കിട്ടിയിരുന്ന സ്ഥലങ്ങളിൽ 5 ടൺ കിട്ടി. ഈ അറിവ് കർഷകരെയും ശാസ്ത്രജ്ഞരെയും രാഷ്ട്രീയ നേതൃത്വത്തേയും അദ്ഭുതപ്പെടുത്തി. അത്യുൽപാദനശേഷിയുള്ള ഇനങ്ങളെ ഉപയോഗിച്ച് 32 ദശലക്ഷം ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യാനുള്ള പദ്ധതി രൂപപ്പെട്ടു. ഒരു വർഷം കൊണ്ട് 1.2 കോടി ടണ്ണിൽ നിന്ന് ഗോതമ്പ് ഉൽപാദനം 1.7 കോടിയായി.
1965 മുതൽ 1978 വരെ നീണ്ടുനിന്ന പ്രവർത്തനങ്ങളായിരുന്നു ഹരിതവിപ്ലവം. സ്വാശ്രയത്വം, യന്ത്രവൽക്കരണം, ഗ്രാമവികസനം, അടിസ്ഥാനസൗകര്യ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ഉൽപാദനത്തിലും ഉൽപാദനക്ഷമതയിലുമുള്ള വർധനവ് എന്നിവയായിരുന്നു ലക്ഷ്യങ്ങൾ.
വിത്തു മാത്രം പോരായിരുന്നു അക്കാലത്ത്. പദ്ധതി നടപ്പിലാക്കാൻ പശ്ചാത്തല സൗകര്യങ്ങൾ സൃഷ്ടിക്കേണ്ടിയിരുന്നു. പഞ്ചാബിൽ മാത്രമായിരുന്നു ജലസേചന സംവിധാനങ്ങൾ ഉണ്ടായിരുന്നത്. പൊതുവിതരണശൃംഖല ഒട്ടും കാര്യക്ഷമമായിരുന്നില്ല. വളവും കീടനാശിനികളും വിതരണം ചെയ്യണം. സാമ്പത്തിക സഹായം നൽകണം. വായ്പകളും സംഭരണവിലയും കർഷകർക്ക് ഉറപ്പാക്കണം. ഇതിനാക്കെ രാഷ്ട്രീയ ഇച്ഛാശക്തിയും വേണം. ഭക്ഷ്യ ഇറക്കുമതി അവസാനിപ്പിക്കാൻ കഴിയുന്നവിധം കാർഷികരംഗം പുനഃസംഘടിപ്പിക്കാൻ പൂർണ സ്വാതന്ത്ര്യം സ്വാമിനാഥന് നൽകിയത് മുൻ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയാണ്.
പ്രധാനമന്ത്രിമാരായിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും കൃഷിമന്ത്രിമാരായിരുന്ന സി.സുബ്രഹ്മണ്യവും ജഗജീവൻറാമും സ്വാമിനാഥന്റെ നേതൃത്വത്തിൽ ഗവേഷകസംഘമായി. രാഷ്ട്രീയ-ഉദ്യോഗസ്ഥ- ഗവേഷക കൂട്ടുകെട്ടിൽ ഹരിത വിപ്ലവം പിറന്നു. ഗോതമ്പു വിപ്ലവത്തിലൂടെ വർഷം 70 ലക്ഷം ടൺ എന്ന ശരാശരി ഉൽപാദനം 1.2 കോടി ടണ്ണായി ഉയർന്നു. ഒരു ഹെക്ടറിൽ നിന്നുള്ള വിളവ് 800 കിലോഗ്രാം എന്നതിൽ നിന്ന് 950 കിലോഗ്രാമിൽ എത്തി. സീഡ് വില്ലേജുകൾ വിത്തുകളുടെ സ്രോതസ്സായി പ്രവർത്തിച്ചു.
∙ പത്തായപ്പുരകളായ സ്കൂൾ മുറികൾ
ഹരിത വിപ്ലവത്തോടൊപ്പം വിത്തു വ്യവസായത്തിനും തുടക്കമായി. ജലസേചന രീതികളും മെച്ചപ്പെട്ടു. പാടങ്ങളിൽ നൂറുമേനി വിളഞ്ഞു. 1968ൽ സംഭരിച്ച 1.7 കോടി ടൺ ഗോതമ്പു സൂക്ഷിക്കാൻ പത്തായപ്പുരകൾ പോരാതെ വന്നു. എത്തിക്കാൻ വേണ്ടത്ര റെയിൽവാഗണുകളും ഇല്ല. സ്കൂൾ മുറികൾ പത്തായപ്പുരകളായി. തുറന്നസ്ഥലങ്ങളിൽ കറുപ്പു പ്ലാസ്റ്റിക് പായകളും ടാർപൊളിനുകളും ഉപയോഗിച്ച് ഗോതമ്പു ചാക്കുകളെ മൂടുന്ന രീതി സ്വീകരിച്ചു. ഹരിതവിപ്ലവം ചെറുകിട കർഷകരുടെ വിജയമായിരുന്നു. 10 ഹെക്ടറിൽ താഴെ ഭൂമിയുള്ളവരായിരുന്നു ഭൂരിപക്ഷം കർഷകർ. 10 ശതമാനം മാത്രമായിരുന്നു വൻകിടക്കാർ.
ഭക്ഷ്യ സുരക്ഷയ്ക്കായി ഗവേഷകർ കൈകോർത്ത കാലം. വികസ്വര രാജ്യങ്ങളിലെ പട്ടിണി മാറ്റാൻ ഇത് പിന്നീട് മാതൃകയായി. ധാന്യപ്പുരകൾ നിറഞ്ഞതിനാൽ പിന്നീട് വന്ന വരൾച്ചകൾ ഇന്ത്യ അനായാസം അതിജീവിച്ചു. ഗോതമ്പു വിപ്ലവത്തിന്റെ സ്മരണയ്ക്കായി പുറത്തിറക്കിയ സ്റ്റാംപിൽ ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്ലോക്ക് ടവർ ഇടം തേടി. 1965 മുതൽ 1978 വരെ നീണ്ടുനിന്ന പ്രവർത്തനങ്ങളായിരുന്നു ഹരിതവിപ്ലവം. സ്വാശ്രയത്വം, യന്ത്രവൽക്കരണം, ഗ്രാമവികസനം, അടിസ്ഥാനസൗകര്യ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ഉൽപാദനത്തിലും ഉൽപാദനക്ഷമതയിലുമുള്ള വർധനവ് എന്നിവയായിരുന്നു ലക്ഷ്യങ്ങൾ.
1971ൽ ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തിന് ഇറങ്ങുന്നതിനു മുൻപേ ഭക്ഷ്യധാന്യങ്ങളിൽ സ്വയംപര്യാപ്തത നേടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. പിന്നീടൊരിക്കലും സഹായവിലയിൽ ഇന്ത്യ ധാന്യ ഇറക്കുമതി ചെയ്തിട്ടില്ല. ലോകശാക്തിക രംഗത്തു സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയും ആത്മവിശ്വാസവും ഹരിതവിപ്ലവം രാജ്യത്തിന് നൽകി. രണ്ടു പതിറ്റാണ്ടുകൊണ്ട് ഇന്ത്യക്കാരന്റെ ശരാശരി ആയുസ്സ് പത്തുവർഷം വർധിച്ചു. കർഷകർക്ക് കൃഷിയിൽ വാണിജ്യമനോഭാവം വന്നു. കൃഷി മികച്ച തൊഴിലായി മാറി. കൃഷിക്ക് വ്യവസായവുമായി ബന്ധങ്ങളുണ്ടായി. പഞ്ചാബിൽ തുടങ്ങിയത് ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്കും വ്യാപിച്ചു.
1947ൽ രാജ്യത്ത് ഗോതമ്പ് ഉൽപാദനം 70 ലക്ഷം ടൺ മാത്രമായിരുന്നു.1968ൽ അത് 1.7 കോടി ടണ്ണായി ഉയർന്നു. ഇന്നത് 12 കോടി ടണ്ണായി. വിളവുകൾ തമ്മിലുള്ള ഇടവേളകൾ കുറഞ്ഞു. വിത്തു വിതയന്ത്രങ്ങൾ, കൊയ്ത്തു മെതിയന്ത്രങ്ങൾ, പമ്പു സെറ്റുകൾ, വലിയ പത്തായങ്ങൾ, പരിഷ്ക്കരിക്കപ്പെട്ട ചെറുയന്ത്രങ്ങൾ എന്നിവയുൾപ്പെടുന്ന യന്ത്രവൽക്കരണ സംവിധാനം രാജ്യത്ത് ഉടലെടുത്തു. ഹരിതവിപ്ലവത്തിനൊപ്പം പാലുൽപാദനത്തിൽ ധവളവിപ്ലവവും നടന്നു. പിന്നീട് ഭക്ഷ്യ എണ്ണയിൽ മഞ്ഞ വിപ്ലവം, മത്സ്യത്തിന് നീലവിപ്ലവം തുടങ്ങി ഒട്ടേറെ ഭക്ഷ്യ വിപ്ലവങ്ങൾ നടന്നത് ഹരിതധവള വിപ്ലവങ്ങളുടെ ചുവടു പിടിച്ചായിരുന്നു.
(ആശങ്കകളെയും പ്രതിബദ്ധങ്ങളെയും അതിജീവിച്ച് ഇന്ത്യൻ ഹരിതവിപ്ലവത്തെ ഡോ.എം.എസ്.സ്വാമിനാഥൻ വിജയിപ്പിച്ചെടുത്തത് എങ്ങനെയായിരുന്നു? അക്കഥ അടുത്ത ഭാഗത്തിൽ...)