അന്ത്യപ്രഭാഷണമെന്നു കേൾക്കുമ്പോൾത്തന്നെ മരണവുമായി ബന്ധപ്പെട്ട മനംമടുപ്പിക്കുന്ന എന്തോ ആണെന്നു തോന്നാം. എന്നാൽ, സംഗതി അങ്ങനെയല്ല. ഇത് ബാല്യകാല സ്വപ്നങ്ങൾ വരെ സക്ഷാത്ക്കരിച്ചുള്ള വിജയത്തെക്കുറിച്ചാണ്. 1960 ഒക്ടോബർ 23ന് യുഎസിലെ ബാൾട്ടിമോറിൽ ജനിച്ച റാൻഡി പോഷ് (Randy Pausch) പ്രശസ്തമായ കാർണഗീ മെല്ലൺ സർവകലാശാലയിലെ കംപ്യൂട്ടർ സയൻസ് പ്രഫസറായിരുന്നു. മനുഷ്യനും കംപ്യൂട്ടറുമായുള്ള അന്യോന്യ സമ്പർക്കത്തെക്കുറിച്ച് പഠനങ്ങൾ നടത്തിയിരുന്നു. 2006 സെപ്റ്റംബറിൽ അദ്ദേഹത്തിന്റെ പാൻക്രിയാസിൽ കാൻസർ കണ്ടെത്തി. 2007 ഓഗസ്റ്റിൽ ഡോക്ടർമാർ പറഞ്ഞു, കൂടിപ്പോയാൽ ഇനി മൂന്നോ ആറോ മാസം. 2008 ജൂലൈ 25ന് 47–ാം വയസ്സിൽ അദ്ദേഹം കഥാവശേഷനായി. ഇതിനിടെ 2007 സെപ്റ്റംബർ 18ന് കാർണഗി മെല്ലണിൽ പോഷ് നടത്തിയ ‘‘അന്ത്യപ്രഭാഷണം: നിങ്ങളുടെ ബാല്യകാല സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കൽ’’ എന്ന പ്രസംഗം അതിപ്രശസ്തമായി. ജെഫ്രി സാസ്‌ലോവ് എന്ന പ്രശസ്ത മാധ്യമപ്രവർത്തകനുമായി ചേർന്ന്, അദ്ദേഹം, രചിച്ച പുസ്തകം (The Last Lecture) ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലറുമായി. മനസ്സിനെ ഉത്തേജിപ്പിച്ച് നമ്മെ ഉത്സാഹഭരിതരും പ്രയത്നകുതുകികളും ആക്കുന്ന സന്ദേശങ്ങൾ ഈ പുസ്തകത്തിൽ ധാരാളം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്ത്യപ്രഭാഷണമെന്നു കേൾക്കുമ്പോൾത്തന്നെ മരണവുമായി ബന്ധപ്പെട്ട മനംമടുപ്പിക്കുന്ന എന്തോ ആണെന്നു തോന്നാം. എന്നാൽ, സംഗതി അങ്ങനെയല്ല. ഇത് ബാല്യകാല സ്വപ്നങ്ങൾ വരെ സക്ഷാത്ക്കരിച്ചുള്ള വിജയത്തെക്കുറിച്ചാണ്. 1960 ഒക്ടോബർ 23ന് യുഎസിലെ ബാൾട്ടിമോറിൽ ജനിച്ച റാൻഡി പോഷ് (Randy Pausch) പ്രശസ്തമായ കാർണഗീ മെല്ലൺ സർവകലാശാലയിലെ കംപ്യൂട്ടർ സയൻസ് പ്രഫസറായിരുന്നു. മനുഷ്യനും കംപ്യൂട്ടറുമായുള്ള അന്യോന്യ സമ്പർക്കത്തെക്കുറിച്ച് പഠനങ്ങൾ നടത്തിയിരുന്നു.

2006 സെപ്റ്റംബറിൽ അദ്ദേഹത്തിന്റെ പാൻക്രിയാസിൽ കാൻസർ കണ്ടെത്തി. 2007 ഓഗസ്റ്റിൽ ഡോക്ടർമാർ പറഞ്ഞു, കൂടിപ്പോയാൽ ഇനി മൂന്നോ ആറോ മാസം. 2008 ജൂലൈ 25ന് 47–ാം വയസ്സിൽ അദ്ദേഹം കഥാവശേഷനായി. ഇതിനിടെ 2007 സെപ്റ്റംബർ 18ന് കാർണഗി മെല്ലണിൽ പോഷ് നടത്തിയ ‘‘അന്ത്യപ്രഭാഷണം: നിങ്ങളുടെ ബാല്യകാല സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കൽ’’ എന്ന പ്രസംഗം അതിപ്രശസ്തമായി.

റാൻഡി പോഷ്. (Picture courtesy: Wikipedia)
ADVERTISEMENT

ജെഫ്രി സാസ്‌ലോവ് എന്ന പ്രശസ്ത മാധ്യമപ്രവർത്തകനുമായി ചേർന്ന്, അദ്ദേഹം, രചിച്ച പുസ്തകം (The Last Lecture) ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലറുമായി. മനസ്സിനെ ഉത്തേജിപ്പിച്ച് നമ്മെ ഉത്സാഹഭരിതരും പ്രയത്നകുതുകികളും ആക്കുന്ന സന്ദേശങ്ങൾ ഈ പുസ്തകത്തിൽ ധാരാളം. രോഗവിവരം തിരിച്ചറിഞ്ഞ പോഷ് സാന്ത്വന പരിചരണകേന്ദ്രം തേടിപ്പോകുകയല്ല, മറിച്ച് പഠനങ്ങൾ തുടരുകയാണു ചെയ്തത്. ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ തന്റെ മനസ്സിൽ രൂപംകൊണ്ട ചിന്തേരിട്ട ആശയങ്ങൾ ജനങ്ങളിലേക്കു പകരണം.

മരണത്തെ മുന്നിൽ കണ്ടപ്പോൾ രൂപപ്പെട്ട ആശയങ്ങൾ. പ്രഭാഷണത്തിനു തയാറെടുത്തു. നിർണായകദിനം നാനൂറോളം പേരടങ്ങിയ സദസ്സിനെ നോക്കി തന്റെ തത്വശാസ്ത്രം ഹൃദയസ്പർശിയാംവിധം വിശദീകരിച്ചു. സ്വന്തം ട്യൂമറുകളുടെ സ്കാൻ കാണിച്ചതും പുഞ്ചിരിയോടെ. തന്റെ സ്വപ്നത്തിലെ വനിതയെ വിവാഹം ചെയ്ത്, മൂന്നു ചെറിയ കുഞ്ഞുങ്ങളുള്ള പോഷ്, താൻ എന്നെന്നേക്കുമായി അവരെ വിട്ടുപോകുമെന്നറിഞ്ഞു. ആ സാഹചര്യത്തിൽ അദ്ദേഹം തുറന്നുപറഞ്ഞു, ‘ഞാൻ ദുഃഖക്കടലിൽ വീഴുമെന്നു കരുതുന്നെങ്കിൽ, നിങ്ങളെ നിരാശപ്പെടുത്തേണ്ടിവരും’

പോഷിന്റെ അന്ത്യപ്രഭാഷണത്തിലും പുസ്തകത്തിലും വ്യക്തമാക്കിയിട്ടുള്ള ചില ആശയങ്ങൾ...

∙ കഴിഞ്ഞ കാലത്തെയോ അന്യർ നമ്മെപ്പറ്റി ചിന്തിക്കുന്ന രീതിയെയോ നിയന്ത്രിക്കാൻ നമുക്കാവില്ല. പക്ഷേ നമ്മുടെ ചിന്തകളും വാക്കുകളും പ്രതികരണങ്ങളും നമ്മുടെ നിയന്ത്രണത്തിലാണ്.

∙ കളിയിൽ ഏതു ചീട്ടു കിട്ടുമെന്നത് നമുക്കു തീരുമാനിക്കാൻ കഴിയില്ല. പക്ഷേ കിട്ടിയ ചീട്ടുകൊണ്ട് എങ്ങനെ കളിക്കണമെന്നു നമുക്കു നിശ്ചയിക്കാം.

∙ കഷ്ടപ്പെടുമ്പോഴും നമുക്ക് അന്യരെ പ്രോത്സാഹിപ്പിക്കാം‌ം.

∙ പല വൻമതിലുകളും നമ്മുടെ മുന്നിൽ വരും. അവ നമ്മെ തടഞ്ഞുനിർത്താനുള്ളവയല്ല. അവയെ നമുക്കു ചാടിക്കടക്കാം.

∙ മനസ്സിൽ ചോദ്യമുണ്ടെങ്കിൽ ഉത്തരം കണ്ടെത്തുക.

∙ അടിസ്ഥാനകാര്യങ്ങളിൽ ശ്രദ്ധിക്കുക.

ADVERTISEMENT

∙ മോശമായ സാഹചര്യത്തെ കൂടുതൽ മോശമാക്കരുത്. സാഹചര്യത്തെ മെച്ചപ്പെടുത്താം.

∙ പണം കൈകാര്യം ചെയ്യുംപോലെ സമയം കൈകാര്യം ചെയ്യുക.

∙ പ്രദർശിപ്പിച്ചു മേനി നടിക്കാനായി ഒന്നും വാങ്ങരുത്. അറിവു വളർത്താൻ പുസ്തകങ്ങളും മറ്റും വാങ്ങുക.

∙ സ്വയം വിലയിരുത്തുക. പഠിക്കുന്നതെങ്ങനെയെന്നു പഠിക്കുക. അക്കാര്യം കുട്ടികളെ പഠിപ്പിക്കുക.

ADVERTISEMENT

∙ പ്രധാനകാര്യങ്ങൾ അവഗണിച്ച് ചെറുകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കുക.

∙ അന്യരുടെ പ്രതികരണം സൂചിപ്പിക്കുന്നത് അവർ നമ്മെ ശ്രദ്ധിക്കുന്നുവെന്നാണ്. വിമർശനങ്ങളിൽനിന്നു പാഠം ഉൾക്കൊള്ളുക.

∙ കുട്ടികളെ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ പ്രോത്സാഹിപ്പിക്കുക. അവർ കളികളിൽ പങ്കെടുത്ത് തോൽക്കാനും അതുവഴി തിരിച്ചടികളെയും കഷ്ടകാലത്തെയും നേരിടാനും ശീലിക്കട്ടെ.

∙ തയാറെടുപ്പും അവസരവും കൂട്ടിമുട്ടുന്നതാണ് ഭാഗ്യം (റോമൻ ദാർശനികൻ സെനെക്ക).

·∙ പരാതിക്കു ചെലവിടുന്നതിന്റെ പത്തിലൊരംശം ഊർജ്ജംകൊണ്ട് പ്രശ്നം പരിഹരിക്കാം. കഴിയുന്നതും പരാതിക്കാരനാകാതിരിക്കുക.

∙ ഏവരിലുമുണ്ട് നന്മ. കാത്തിരുന്ന് അവസരം നൽകിയാൽ നന്മ പുറത്തുവരും.

∙ ആശിച്ചതു കിട്ടാത്ത സാഹചര്യം ജീവിത പരിചയമാണ്, ഗുരുവുമാണ്.

∙ പലർക്കും വേണ്ടതു കുറുക്കുവഴി. നല്ല പ്രയത്നമെന്ന നീണ്ട വഴിയാണ് ഏറ്റവും നല്ല കുറുക്കുവഴി. കൂടുതൽ കൂടുതൽ പ്രയത്നിക്കുന്തോറും പ്രവർത്തനക്ഷമത ഉയരും. ജീവിതം കൂടുതൽ ആനന്ദകരമാകും.

∙ നല്ല ആസൂത്രണം വേണം. ഒരു വഴി പരാജയപ്പെട്ടാൽ സ്വീകരിക്കാനായി മറ്റൊരു വഴി ഉണ്ടായിരിക്കണം.

∙ ഉപദേശിക്കാൻ എനിക്കു മുന്നു വാക്കു മാത്രം – സത്യം മാത്രം പറയുക. മൂന്നു വാക്കുകൂടി വേണമെങ്കിൽ – എപ്പോഴും സത്യം പറയുക.

∙ തമാശ എപ്പോഴും കൂടെ വേണം. ഏതു വിഷമസന്ധിയിലും വേണം തമാശ.

∙ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ ശരിയായ മാർഗത്തിൽ ചരിച്ചാൽ മതി.

(Representative image by: Shutterstock / Prostock-studio)

സാധാരണഗതിയിൽ പക്വതയോടെ ജീവിതത്തെ വിലയിരുത്താനോ, യുവജനങ്ങൾക്കു വിവേകപൂർവം മാർഗദർശനം നൽകാനോ മതിയായ പ്രായമല്ല 47 വയസ്സ്. പക്ഷേ, അസാമാന്യ പക്വതയോടെ ജീവിതപാഠങ്ങൾ പകരാൻ റാൻഡി പോഷിനു കഴിഞ്ഞു. മരണത്തെ മുഖാമുഖം കാണുമ്പോഴും ശാന്തമായി സമചിത്തതയോടെ ചിന്തിക്കാനും വൈകാരികമല്ലാതെ പ്രതികരിക്കാനും സാധിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും മനസ്സിൽ കരുതാവുന്ന പല നിർദേശങ്ങളുമുണ്ട് അദ്ദേഹത്തിന്റെ പ്രഭാഷണത്തിലും ഗ്രന്ഥത്തിലും. കേൾക്കുമ്പോൾ അതിലളിതമെന്നു തോന്നുമെങ്കിലും ആഴത്തിലുള്ള ജീവിതവീക്ഷണം ഈ വാക്കുകളിലുണ്ട്.

‘സ്മാരകശിലയിലല്ല മാനവഹൃദയങ്ങളിലാണ് നിങ്ങളുടെ പേര് കൊത്തിവയ്ക്കേണ്ടത്’ എന്ന് പ്രശസ്ത പ്രചോദകഗ്രന്ഥകർത്രി ഷാനൺ ആൽഡർ.

English Summary:

BS Warrier analyzes Randy Pausch's speech "Achieving Your Childhood Dreams" and his book, "The Last Lecture"