കേരളത്തിലെ യുവ രാഷ്ട്രീയ നിരയിൽ ശ്രദ്ധേയനാണ് വി.ടി.ബൽറാം. തൃത്താലയിൽ നിന്ന് രണ്ടു തവണ നിയമസഭാ സാമാജികമായ ബൽറാം ഇപ്പോൾ കെപിസിസി വൈസ് പ്രസിഡന്റാണ്. അഭിപ്രായങ്ങളും നിലപാടുകളും ആർജവത്തോടെ പ്രകടിപ്പിക്കാറുള്ള ബൽറാം സമൂഹമാധ്യമങ്ങളിൽ ഏറ്റവും ചലനം സൃഷ്ടിക്കുന്ന കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ ഒരാൾ കൂടിയാണ്. ബിടെക്, എംബിഎ ബിരുദധാരിയായ ഈ യുവ നേതാവ് പുതിയ, മാറുന്ന കാലത്തെ രാഷ്ട്രീയനേതൃത്വത്തെയാണ് പ്രതിനിധീകരിക്കുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് മുന്നണികൾ പ്രവേശിക്കുന്ന ഈ ഘട്ടത്തിൽ മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ വി.ടി.ബൽറാം സംസാരിക്കുന്നു.

കേരളത്തിലെ യുവ രാഷ്ട്രീയ നിരയിൽ ശ്രദ്ധേയനാണ് വി.ടി.ബൽറാം. തൃത്താലയിൽ നിന്ന് രണ്ടു തവണ നിയമസഭാ സാമാജികമായ ബൽറാം ഇപ്പോൾ കെപിസിസി വൈസ് പ്രസിഡന്റാണ്. അഭിപ്രായങ്ങളും നിലപാടുകളും ആർജവത്തോടെ പ്രകടിപ്പിക്കാറുള്ള ബൽറാം സമൂഹമാധ്യമങ്ങളിൽ ഏറ്റവും ചലനം സൃഷ്ടിക്കുന്ന കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ ഒരാൾ കൂടിയാണ്. ബിടെക്, എംബിഎ ബിരുദധാരിയായ ഈ യുവ നേതാവ് പുതിയ, മാറുന്ന കാലത്തെ രാഷ്ട്രീയനേതൃത്വത്തെയാണ് പ്രതിനിധീകരിക്കുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് മുന്നണികൾ പ്രവേശിക്കുന്ന ഈ ഘട്ടത്തിൽ മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ വി.ടി.ബൽറാം സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ യുവ രാഷ്ട്രീയ നിരയിൽ ശ്രദ്ധേയനാണ് വി.ടി.ബൽറാം. തൃത്താലയിൽ നിന്ന് രണ്ടു തവണ നിയമസഭാ സാമാജികമായ ബൽറാം ഇപ്പോൾ കെപിസിസി വൈസ് പ്രസിഡന്റാണ്. അഭിപ്രായങ്ങളും നിലപാടുകളും ആർജവത്തോടെ പ്രകടിപ്പിക്കാറുള്ള ബൽറാം സമൂഹമാധ്യമങ്ങളിൽ ഏറ്റവും ചലനം സൃഷ്ടിക്കുന്ന കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ ഒരാൾ കൂടിയാണ്. ബിടെക്, എംബിഎ ബിരുദധാരിയായ ഈ യുവ നേതാവ് പുതിയ, മാറുന്ന കാലത്തെ രാഷ്ട്രീയനേതൃത്വത്തെയാണ് പ്രതിനിധീകരിക്കുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് മുന്നണികൾ പ്രവേശിക്കുന്ന ഈ ഘട്ടത്തിൽ മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ വി.ടി.ബൽറാം സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ യുവ രാഷ്ട്രീയ നിരയിൽ ശ്രദ്ധേയനാണ് വി.ടി.ബൽറാം. തൃത്താലയിൽ നിന്ന് രണ്ടു തവണ നിയമസഭാ സാമാജികമായ ബൽറാം ഇപ്പോൾ കെപിസിസി വൈസ് പ്രസിഡന്റാണ്. അഭിപ്രായങ്ങളും നിലപാടുകളും ആർജവത്തോടെ പ്രകടിപ്പിക്കാറുള്ള ബൽറാം സമൂഹമാധ്യമങ്ങളിൽ ഏറ്റവും ചലനം സൃഷ്ടിക്കുന്ന കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ ഒരാൾ കൂടിയാണ്. ബിടെക്, എംബിഎ ബിരുദധാരിയായ ഈ യുവ നേതാവ്  പുതിയ, മാറുന്ന  കാലത്തെ രാഷ്ട്രീയനേതൃത്വത്തെയാണ് പ്രതിനിധീകരിക്കുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് മുന്നണികൾ പ്രവേശിക്കുന്ന ഈ ഘട്ടത്തിൽ മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ വി.ടി.ബൽറാം സംസാരിക്കുന്നു. 

? ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ തുടങ്ങിയല്ലോ.19–1 എന്ന കഴിഞ്ഞ വർഷത്തെ വലിയ വിജയ നേട്ടം ഇപ്പോൾ യുഡിഎഫിനു മേൽ അമിത ഭാരമാണോ.

ADVERTISEMENT

∙ ഒട്ടുമില്ല. ഇത്തവണ ഇരുപതിൽ ഇരുപതും നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ. ബിജെപിയെ താഴെയിറക്കാനുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകാൻ കോൺഗ്രസ് തന്നെ വേണമെന്ന തിരിച്ചറിവ് രാജ്യത്തെ പ്രതിപക്ഷ കക്ഷികൾക്കെല്ലാം ഉണ്ടായതിന്റെ ഫലമായി ഇന്ത്യ മുന്നണി രൂപപ്പെട്ടിരിക്കുന്നു. കഴി‍ഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിനെ അംഗീകരിക്കാൻ തയാറാകാഞ്ഞവരും ഇപ്പോൾ അതിനു സന്നദ്ധരായി. പ്രധാനമന്ത്രി സ്ഥാനാർഥി തന്നെ  കോൺഗ്രസിൽ നിന്നായിരിക്കണമെന്ന്  അഭിപ്രായ പ്രകടനങ്ങൾ വന്നു. പ്രതിപക്ഷചേരി ശക്തിപ്പെടാൻ  കോൺഗ്രസിന്റെ അംഗബലമാണ് വർധിക്കേണ്ടതെന്ന വസ്തുത കേരളത്തിലെ വോട്ടർമാരുടെ മുന്നിലുണ്ടാകും.അതു സമ്പൂർണ യുഡിഎഫ് വിജയത്തിലേക്ക് നയിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്. 

കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം (Photo Credit: vtbalram/facebook)

? കോൺഗ്രസിന്റെ നേതൃത്വം, പക്ഷേ സിപിഎം പൂർണമായും അംഗീകരിക്കുന്നുണ്ടോ. 

∙ പ്രതിപക്ഷ പാർട്ടികളിൽ സിപിഎം മാത്രമാണ് പഴയ കോൺഗ്രസ് വിരുദ്ധതയുമായി നിൽക്കുന്നത്. സിപിഎമ്മിന്റെ ദേശീയ നേതൃത്വം കുറേക്കൂടി യാഥാർഥ്യബോധമുള്ളവരാണ്. അവരെയും നിയന്ത്രിക്കുന്നത് ഭരണമുള്ള കേരളത്തിലെ നേതൃത്വമാണ്. മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി നോക്കിയാൽ ഒരു പ്രസക്തിയും ആ പാർട്ടിക്കില്ല. ഒരു നിയോജകമണ്ഡലത്തിൽ 500 വോട്ടു പോലും തികച്ചെടുക്കാനില്ലാത്ത, മിക്കപ്പോഴും ‘നോട്ട’യുടെ പിറകിൽ പോകുന്ന പാർട്ടിയാണ് സിപിഎം.അതുകൊണ്ട് അവർ കോൺഗ്രസിനെ അംഗീകരിക്കുന്നുണ്ടോ എന്നത് ഞങ്ങൾ ഗൗരവമായി എടുക്കുന്നില്ല. അവർക്ക് അൽപമെങ്കിലും സ്വാധീനമുള്ള കേരളത്തിൽ ബിജെപി ശക്തിപ്പെട്ടാലും കുഴപ്പമില്ല, കോൺഗ്രസ് പരാജയപ്പെടണം എന്നേയുള്ളൂ എന്നതും ജനങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു. 

? സംഘടനാപരമായ പോരായ്മകൾ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഒരുക്കങ്ങളെ ബാധിക്കുന്നുണ്ടെന്നതു വസ്തുതയല്ലേ. 

ADVERTISEMENT

∙ കഴിഞ്ഞ പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളേക്കാളും സ്ഥിതി മെച്ചമാണ്. താഴേത്തട്ടിൽ പുതിയ നേതൃത്വം വന്നു. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റികൾ  ഇത്തവണ നേരത്തേ വരും. 18 എംപിമാരുടെ നേതൃത്വത്തിൽ കുറേയെറെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നുണ്ട്. അവസാന നിമിഷം സ്ഥാനാർഥികൾ വരുന്നതു മൂലം ഉള്ള ആശയക്കുഴപ്പങ്ങൾ ഇത്തവണ കുറവായിരിക്കുമല്ലോ.   

2011 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധിക്കൊപ്പം വി.ടി.ബൽറാം (ഫയൽ ചിത്രം: മനോരമ)

? സിറ്റിങ് എംപിമാർ എല്ലാവരുംതന്നെ  മൽസരിക്കാനുള്ള സാധ്യതയാണോ. 

∙ അവസാന തീരുമാനം ഹൈക്കമാൻഡിന്റേതാണല്ലോ. നേരത്തേ ഇക്കാര്യത്തിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. ചിലർക്കെല്ലാം മൽസരിക്കണോ വേണ്ടയോ എന്ന സംശയം വരികയും അതു പരസ്യമായി പങ്കുവയ്ക്കുകയും ചെയ്തു. സ്ഥാനാർഥി ആകണോ വേണ്ടയോ എന്ന് പാർട്ടി ഒടുവിൽ തീരുമാനിക്കും, പക്ഷേ നിങ്ങൾ തന്നെയാണ് സ്ഥാനാർഥി എന്ന നിലയിലുളള പ്രവർത്തനങ്ങൾ നടത്തണം എന്നാണ് എല്ലാ കോൺഗ്രസ്  എംപിമാർക്കും നൽകിയിരിക്കുന്ന നിർദേശം. 

? അഞ്ചു വർഷത്തെ പ്രവർത്തനം മൂലം എംപിമാർക്ക് എതിർവികാരവും ഉണ്ടാകാമല്ലോ. നിലവിലുള്ളവർ തന്നെ  മൽസരിക്കുമ്പോൾ സ്ഥാനാർഥി പട്ടിക ‘സർപ്രൈസുകൾ’ ഒഴിഞ്ഞ ഒരു സാധാരണ പട്ടികയും ആകില്ലേ

ADVERTISEMENT

∙ ഞങ്ങളുടെ സിറ്റിങ് എംപിമാർ ജനപ്രിയരാണെന്നാണ്  പൊതുവായ വിലയിരുത്തൽ. എവിടെയെങ്കിലും അതിന്റെ പേരിൽ  മാറ്റം വേണമെന്ന വാദഗതി  ഞങ്ങളുടെ മുന്നിൽ ഇല്ല. ഏതെങ്കിലും ഒരു  എംപി ‘അൺപോപ്പുലർ’ ആണെന്നു കോൺഗ്രസ് കരുതുന്നില്ല.  അദ്‌ഭുതങ്ങൾക്കു വേണ്ടി അദ്ഭുതം ഉണ്ടാക്കേണ്ട സാഹചര്യമില്ലല്ലോ.

? താങ്കൾ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി സാധ്യതയാണോ.

∙അല്ല. കെപിസിസിയുടെ വൈസ് പ്രസിഡന്റ് എന്ന നിലയിൽ സംഘടനാരംഗത്താണ് ഞാൻ ഉള്ളത്. ഇപ്പോൾ എന്നല്ല,വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥാനാർഥിയായി സ്വയം എന്നെ കാണുന്നില്ല. 

എഐസിസി ആഹ്വാന പ്രകാരം കെപിസിസിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഗാന്ധിപാർക്കിൽ നടന്ന ഏകദിന മൗനസത്യഗ്രഹത്തിൽ പങ്കെടുക്കുന്ന കെ.മുരളീധരൻ എംപി, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. (ഫയൽ ചിത്രം: മനോരമ)

? കോൺഗ്രസ് തലപ്പത്ത് ഐക്യം  മരീചികയാകുന്നുണ്ടോ? നേതാക്കൾ തമ്മിൽ ഒത്തൊരുമ ഇല്ലെന്ന പ്രതീതി ശക്തമല്ലേ.

∙ പിണറായി വിജയൻ എന്ന മഹാരാജാവും അദ്ദേഹത്തിന്റെ കീഴിലുള്ള കുറേ അടിമകളും എന്ന സിപിഎമ്മിലെ സ്ഥിതി കോൺഗ്രസിൽ ഇല്ല എന്നതു ശരിയാണ്. നേരത്തേ  പാർട്ടി സെക്രട്ടറിക്കെങ്കിലും ആധികാരികതയും രാഷ്ട്രീയമൂല്യവും ഉണ്ടായിരുന്നു.എം.വി.ഗോവിന്ദൻ വന്നതോടെ അതും തീർന്നു. ബിജെപിയിൽ  നരേന്ദ്രമോദിക്കു സമാനമായി  സമ്പൂർണ ആധിപത്യമാണ്  കേരളത്തിൽ പിണറായിക്ക്.  കോൺഗ്രസിൽ ഏകാധിപത്യമില്ല. ഇന്നലെകളുമായി താരതമ്യപ്പെടുത്തിയാൽ മെച്ചപ്പെട്ട അന്തരീക്ഷമാണ് പാർട്ടിയിൽ. കോൺഗ്രസിന്റെ ഓരോ നേതാവിന്റെയും ഓരോ വാക്കിനെയും മാധ്യമങ്ങളാകെ വിശകലനം ചെയ്യുമ്പോൾ ചില വാർത്തകൾ കിട്ടുന്നുണ്ടാകാം. അതിന് അപ്പുറത്തുള്ള പ്രശ്നങ്ങളൊന്നും ഇന്നു പാർട്ടിയിൽ ഇല്ല. കാലഘട്ടം എന്താണ് ആവശ്യപ്പെടുന്നത്, ജനങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് ഉറച്ച ബോധ്യം  നേതാക്കൾക്ക് ഉണ്ട്. 

ജനശ്രദ്ധ മാറ്റി അമ്പലം, പള്ളി എന്നീ വൈകാരിക വിഷയങ്ങളിലേക്ക് ചർച്ചകൾ ചുരുങ്ങണമെന്നത് ബിജെപിയുടെ ആഗ്രഹവും ആർഎസ്എസിന്റെ അജൻഡയുമാണ്. അതിനെ കൃത്യമായി തിരിച്ചറിയുക എന്ന വിവേകമാണ് ഇപ്പോൾ വേണ്ടത്.

? ലോക്സഭയ്ക്കു പിന്നാലെ  തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരും. സ്ഥായിയായ മുന്നേറ്റങ്ങൾക്കു വേണ്ടി കോൺഗ്രസും പ്രതിപക്ഷവും എങ്ങനെയെല്ലാമാണ് മാറേണ്ടത്.

∙ സംഘടനാപരമായി കൂടുതൽ ശക്തിപ്പെടണം. അടുക്കും ചിട്ടയും വേണം. അക്കാര്യത്തിൽ നല്ല പുരോഗതി ഉണ്ട്. എന്നാൽ പൂർണ തൃപ്തി ആയിട്ടില്ല.  ആ പരിശ്രമങ്ങളെ മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്ന അന്തരീക്ഷം ഇന്നു കോൺഗ്രസിലുണ്ട് എന്നതു പ്രധാനമാണ്. സർക്കാരിന്റെ ജനദ്രോഹനയങ്ങളും വീഴ്ചകളും തുറന്നു കാണിക്കാൻ കഴിയുന്ന പ്രചാരണം നടത്താൻ സാധിക്കണം. അക്കാര്യത്തിലും ഫലപ്രദമായി പ്രവർത്തിക്കാൻ  കഴിയുന്നുണ്ട്. അടുത്തിടെ നടന്ന എല്ലാ  തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും നേടാനായ വിജയം അതിന്റെ പ്രതിഫലനമാണ്.  

പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന വി.ടി.ബൽറാം (Photo Credit: vtbalram/facebook)

? പക്ഷേ പ്രതിപക്ഷം പലപ്പോഴും യൂത്ത് കോൺഗ്രസായി മാത്രം മാറുന്നു എന്ന് മുതിർന്ന നേതാക്കൾ പാർട്ടി യോഗത്തിൽ അഭിപ്രായപ്പെട്ടതായാണല്ലോ ശ്രുതി... 

∙ യൂത്ത് കോൺഗ്രസ് വളരെ ശക്തമായി പ്രതിപക്ഷ ധർമം നിർവഹിക്കുന്നുണ്ട് എന്നു പോസിറ്റീവ് ആയ വിലയിരുത്തൽ പാർട്ടിയിലുണ്ട്. നവകേരള സദസുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങൾ തന്നെയാണ് ഉദാഹരണം. ഇതേ സമയത്തു തന്നെ യുഡിഎഫിന്റെ കുറ്റവിചാരണ സദസ്സുകളും നല്ല നിലയിൽ സംഘടിപ്പിക്കാനായി.  വലിയ മുന്നേറ്റമാണ് കെഎസ്‌യുവിനു സാധിക്കുന്നത്. നല്ല ടീം വർക്കാണ് യുഡിഎഫ് നടത്തുന്നത്. അതാണു പാർട്ടിയുടെ വിലയിരുത്തൽ.  

? കെപിസിസി സോഷ്യൽ മീഡിയ സെല്ലിന്റെ ചുമതല താങ്കൾക്കുണ്ട്. വലിയ ഉത്തരവാദിത്തമാണ് ആ വിഭാഗത്തിന് ഇപ്പോൾ. സിപിഎം, ബിജെപി സൈബർ സേനയുമായി തട്ടിച്ചു നോക്കുമ്പോൾ പക്ഷേ കോൺഗ്രസ് ഇക്കാര്യത്തിൽ പിന്നിലല്ലേ. 

∙ അക്കാര്യത്തിൽ ആദ്യം മുതൽ അൽപം പിന്നിലാണ്. അതു മറികടക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. വെട്ടിലാകുന്ന വിഷയങ്ങളിൽ രക്ഷപ്പെടാനായി പച്ചക്കള്ളങ്ങൾ അടിച്ചുവിടാൻ  സിപിഎമ്മിന് മടിയില്ല. കെഎസ് യു സംസ്ഥാന ഭാരവാഹിയായ അൻസിൻ ജലീൽ വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കി എന്ന വ്യാജ വാർത്ത നൽകാൻ ‘ദേശാഭിമാനി’ തന്നെ തയാറായ അവസ്ഥയാണല്ലോ.  അതിന്റെ ചുവടു പിടിച്ച് എന്തെല്ലാം പ്രചാരണം സൈബർ സേന നടത്തി. ഒടുവിൽ ആ വാ‍ർത്തയും പ്രചാരണവും തെറ്റാണെന്ന് പിണറായി വിജയന്റെ പൊലീസിനു തന്നെ സമ്മതിക്കേണ്ടി വന്നു. ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെല്ലാം മറുപടി കൊടുക്കുക എന്നത് ഞങ്ങൾക്ക് ശ്രമകരമായ ദൗത്യമാണെങ്കിലും അതിനായി ഞങ്ങൾ ശ്രമിക്കും. 

വി.ടി.ബൽറാം (File Photo Credit: vtbalram/facebook)

? ഫീൽഡിലേക്കാൾ, സമൂഹമാധ്യമങ്ങളിലാണ് വി.ടി.ബൽറാം എന്ന് വിമർശിക്കുന്നവരോട് എന്താണ് പറയാനുള്ളത്.

∙ എന്തെങ്കിലും വിമർശിക്കണമല്ലോ. ഞാൻ പത്തു വർഷം എംഎൽഎ ആയിരുന്നു. അഴിമതി ആരോപണം ഉണ്ടായിട്ടില്ല, അനീതിക്കൊപ്പം നിന്നെന്ന് ആരോപിക്കാൻ കഴിഞ്ഞിട്ടില്ല, നാട്ടിൽ എന്തെങ്കിലും തെറ്റായ നിലപാടിന് കൂട്ടു നിന്നെന്ന് ആക്ഷേപമില്ല, മതനിരപേക്ഷ നിലപാടിൽ വെള്ളം ചേർത്തെന്ന് ആരോപിക്കാൻ കഴിയില്ല. അപ്പോൾ പിന്നെ കോളജിൽ എസ്എഫ്ഐ നടത്തുന്ന  നിലവാരത്തിലുളള കളിക്കേ മാർഗമുള്ളൂ. അവരുടെ ആണത്ത അഹന്ത മുന്നോട്ടു വച്ചു മറ്റുള്ളവരെ വിലയിടിച്ച് കാണിക്കാൻ നോക്കുകതന്നെ. സുക്കർബർഗ് എനിക്കു വേണ്ടി പ്രത്യേകമായി ഉണ്ടാക്കിയ സംഭവമല്ല ഫെയ്സ്ബുക് എന്നു ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്.ഞാൻ അതിൽ നടത്തിയ ഇടപെടലുകൾ, മുന്നോട്ടു വച്ച ആശയങ്ങൾ ഇതെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടാകും. ആർജവത്തോടെ അങ്ങനെ അഭിപ്രായം പറയാൻ മറ്റു പലർക്കും കഴിഞ്ഞില്ലെങ്കിൽ അത് എന്റെ തെറ്റല്ല. 

എകെജിയുടെ പിൻഗാമി എന്നെല്ലാം അവകാശപ്പെടുന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയൻ, പക്ഷേ ഏതെങ്കിലും ഒരു ജില്ലയിൽ വന്നാൽ ആ ജില്ലയിലെ മുഴുവൻ യൂത്ത് കോൺഗ്രസുകാരെയും കരുതൽ തടങ്കലിലാക്കും! ശരിക്കും ആരാണ് എകെജിയുടെ രാഷ്ട്രീയത്തെ നിഷേധിക്കുന്നത്?!

? സമൂഹമാധ്യമങ്ങളിൽ ഏറ്റവും ഹിറ്റായ പ്രതികരണം ഏതായിരുന്നു.

∙ ജാതിസംവരണത്തിന്റെ പശ്ചാത്തലവും അതിന്റെ അനിവാര്യതയും വർഷങ്ങൾക്കു മുൻപ് ഞാൻ എഴുതിയത്  ഇപ്പോഴും പലരും ഓർത്തു പറയുകയും ഷെയർ ചെയ്യുകയും ചെയ്യുന്നുണ്ട്. സംവരണത്തെക്കുറിച്ച് പലർക്കും ഉള്ള തെറ്റായ ബോധ്യങ്ങൾ മാറ്റാൻ  അത് ഉപകരിച്ചു.  ക്ഷേത്ര സ്വത്തുക്കൾ മുഴുവൻ സർക്കാർ കൊണ്ടുപോകുന്നു, എന്നിട്ട് അതു പള്ളികൾക്കായി കൈമാറുന്നു എന്ന വളരെ ഹീനമായ  സംഘപരിവാർ  പ്രചാരണം വസ്തുതകളും രേഖകളും വച്ചു തുറന്നുകാട്ടാൻ ആദ്യം ശ്രമിച്ചവരിൽ ഒരാൾ ഞാനാണ്. സമൂഹമാധ്യമങ്ങളിൽനിന്ന് ആ ചർച്ച പിന്നീട് പൊതു മണ്ഡലത്തിലേക്കു വന്നു. നിയമസഭയിൽ ഇക്കാര്യം  വി.ഡി.സതീശൻ ഉന്നയിക്കുകയും  ദേവസ്വം മന്ത്രി ആയിരുന്ന വി.എസ്.ശിവകുമാർ  തെറ്റായ പ്രചാരണം പൂർണമായും നിരാകരിക്കുന്ന മറുപടി നൽകുകയും ചെയ്തു. ആധികാരിക സഭാ രേഖയായി അതു മാറി. 

കോൺഗ്രസ് പ്രവർത്തകർക്കൊപ്പം വി.ടി.ബൽറാം (Photo Credit: vtbalram/facebook)

? കെപിസിസി പ്രസിഡന്റിന്റെ അസാന്നിധ്യത്തിൽ അവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നു എന്ന് ആരോപിക്കുന്ന നാൽവർ സംഘത്തിൽ താങ്കളും ഉണ്ടോ.

∙ വിമർശന രൂപത്തിൽ ആരും അങ്ങനെ പറഞ്ഞതായി  കേട്ടിട്ടില്ല. നാലോ അഞ്ചോ കെപിസിസി ഭാരവാഹികളുടെ ടീം അവിടെ ഉണ്ടല്ലോ.പ്രസിഡന്റ് കഴിഞ്ഞാൽ രണ്ടു വർക്കിങ് പ്രസിഡന്റുമാരുണ്ട്, പിന്നെ ഞാനടക്കമുള്ള വൈസ് പ്രസിഡന്റുമാരുണ്ട്. പ്രധാനപ്പെട്ട കാര്യങ്ങളിൽ ഇടപെടാനും മുൻകൈ എടുക്കാനും ഉള്ള ഉത്തരവാദിത്തം  ഉള്ളതിൽ അപാകത ഒന്നും  തോന്നുന്നില്ല. ആരോഗ്യപ്രശ്നങ്ങൾ മൂലം കെപിസിസി പ്രസിഡന്റിന് എല്ലായിടത്തും എപ്പോഴും എത്തിച്ചേരാൻ കഴിയാത്തതു മൂലം  സംഘടനാപരമായി എന്നിൽ അർപ്പിക്കപ്പെട്ട കടമ  നിർവഹിക്കുന്നു എന്നു മാത്രമാണ്  കരുതുന്നത്. 

? ബൽറാം അൽപം ഒരു നാണക്കാരനാണോ, അന്തർമുഖൻ...

∙ വളരെ കൃത്യമാണ്. ആദ്യമായാണ് ഒരു മാധ്യമപ്രവർത്തൻ ഇക്കാര്യം നിരീക്ഷിച്ച് എന്നോടു ചോദിക്കുന്നത്. ഞാൻ വളരെ ‘ഷൈ’ ആയ ഒരാളാണ്. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു സ്റ്റേജിൽ പോലും കയറി നിൽക്കാനോ രണ്ടു വാക്കു പറയാനോ കഴിയാത്ത നിലയിൽ സഭാകമ്പം ഉള്ള കുട്ടി. എന്റെ മനസ്സിൽ പലതുമുണ്ട്. പക്ഷേ അതു പ്രകടിപ്പിക്കാൻ ധൈര്യമില്ല. മറ്റു പലരും അതു ചെയ്യുന്നതു കണ്ട് അസൂയപ്പെട്ടു മാറിനിൽക്കുന്ന ഒരാളായിരുന്നു. ഇപ്പോഴും അടിസ്ഥാനപരമായി ഞാൻ അങ്ങനെത്തന്നെയാണ്. ഒരുപാട് സംസാരിക്കാറില്ല, മാധ്യമപ്രവർത്തകരായ നിങ്ങളെല്ലാവരുമായി നിരന്തരം ബന്ധം വയ്ക്കാൻ എനിക്കു കഴിയാറില്ല. അർഹതപ്പെട്ട സ്ഥലത്താണെങ്കിൽ പോലും കയറി നിൽക്കാൻ  മടി വരും. ഉന്നതരായ നേതാക്കൾ നിൽക്കുമ്പോൾ അതിനു പിന്നിൽ നിൽക്കാൻ ഒരു ഇടി കാണാറുണ്ടല്ലോ. അതിന് എനിക്കു സാധിക്കാറില്ല. ചിലപ്പോൾ പ്രതിപക്ഷനേതാവും മറ്റും  വിളിച്ച് അടുത്തു നിർത്താറുണ്ട്. ചിലപ്പോൾ സ്റ്റേജിലേക്ക് കയറാൻതന്നെ ഇപ്പോഴും ചമ്മൽ വരും. 

പൊന്നാനി ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഇ.ടി.മുഹമ്മദ് ബഷീറിന്റെ തിരഞ്ഞെടുപ്പ് കൺവൻഷനിലെത്തിയ വി.ടി.ബൽറാം സെൽഫി പകർത്തുന്നു.(ഫയൽ ചിത്രം: മനോരമ)

? രാഷ്ട്രീയക്കാർ പക്ഷേ പൊതുവിൽ അങ്ങനെ അല്ലല്ലോ. ഈ പിൻവാങ്ങി നിൽക്കുന്നത്  ഏതെങ്കിലും തരത്തിൽ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ.

∙ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടോ എന്നു ചോദിച്ചാൽ ഈ പറഞ്ഞതെല്ലാം ചിലപ്പോൾ പ്രശ്നമാണല്ലോ. പക്ഷേ 32–ാം വയസ്സിൽ എനിക്ക് എംഎൽഎ ആകാൻ കഴിഞ്ഞു. 40 വയസ്സിൽ തന്നെ അതിന് അവസരം കിട്ടിയവർ ഞങ്ങളുടെ പാ‍ർട്ടിയിൽ കുറവാണ്. ഞാൻ കെഎസ്‌യുവിന്റെ സംസ്ഥാന പ്രസിഡന്റ് ആയിട്ടില്ല, യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റും ആയിട്ടില്ല. രണ്ടു ഘട്ടങ്ങളിലും വളരെ സ്വാഭാവികമായി എന്റെ പേരും വരേണ്ടതായിരുന്നെങ്കിലും അന്നത്തെ ഗ്രൂപ്പ് രാഷ്ട്രീയ സാഹചര്യങ്ങൾ പോലും നടന്നില്ല.അവർ ആഗ്രഹിക്കുന്ന തരത്തിൽ ഗ്രൂപ്പിന് വിധേയനായി നിന്നിരുന്നെങ്കിൽ ഈ പദവികൾ എനിക്കു ലഭിക്കുമായിരുന്നു. അതു വേണ്ട എന്ന നിലപാട് ഞാനെടുത്തു. ഇതൊന്നും ആകാത്ത ഒരാൾക്ക് ചെറിയ പ്രായത്തിൽ സീറ്റ് കിട്ടുന്നത് അപൂർവമാണെന്നു പറയാൻ വേണ്ടി കൂടിയാണ് ഇക്കാര്യം പറഞ്ഞത്. രണ്ടു തവണ എംഎൽഎ ആയി. മൂന്നാം തവണ ചെറിയ മാർജിനു തോറ്റു. നാലു മാസം കഴിഞ്ഞപ്പോൾ കെപിസിസിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസ് എന്നെ നിയോഗിച്ചു.  ഇടിച്ചു നിൽക്കാത്തതു കൊണ്ടോ കയറിക്കളിക്കാത്തതു കൊണ്ടോ വലിയ നഷ്ടമൊന്നും എനിക്ക് ഉണ്ടായിട്ടില്ല.   

? അടിയുറച്ച മതനിരപേക്ഷ  നിലപാടാണല്ലോ താങ്കൾക്കുള്ളത്. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതെല്ലാം സഗൗരവത്തിലാണ്. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിനോടുളള നിലപാട് എന്താണ്.

∙ ഇത്തരം കാര്യങ്ങളിൽ എന്റെ വ്യക്തിപരമായ നിലപാട് എന്താണെന്ന് താങ്കൾക്കും അറിയാം. ബിജെപിയെയും സംഘപരിവാറിനെയും പൊതുവിൽ വിമർശിക്കുന്നതിന് അപ്പുറമായി അവരുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ നിരന്തരമായി വിമർശിക്കുന്ന ഒരാളാണ് ഞാൻ. ഹിന്ദുത്വത്തിനെതിരെ പറയുമ്പോൾ അതു ഹിന്ദുക്കൾക്കെതിരെയാണ് എന്ന വ്യാഖ്യാനം വരാം എന്നതു കൊണ്ടുതന്നെ അങ്ങനെ ശക്തമായ നിലപാട് എടുക്കുന്നവർ രാഷ്ട്രീയത്തിൽ കുറവാണ്. അതിന്റെ ഗുണവും ദോഷവും  എനിക്ക് ഉണ്ടാകുന്നുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ താഴെയിറക്കുക എന്നതാണ്, മതനിരപേക്ഷകതയുടെ കണികയെങ്കിലും മനസ്സിൽ ഉള്ള എല്ലാവരുടെയും ലക്ഷ്യം. കഴിഞ്ഞ പത്തുവർഷത്തെ നരേന്ദ്രമോദിയുടെ ദുർഭരണത്തെക്കുറിച്ചുള്ള സംവാദം  നടന്നാൽ മാത്രമേ അതിനു സാധിക്കൂ. വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ, വിദേശനയത്തിലെ പാളിച്ച, പാർലമെന്റ് അടക്കം ആക്രമിക്കപ്പെട്ടത്... ഇങ്ങനെ എന്തെല്ലാം വിഷയങ്ങൾ രാജ്യത്തിനു മുന്നിലുണ്ട്.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണം പുരോഗമിക്കുന്നു. (Photo by Arun SANKAR / AFP)

ഇതിൽ നിന്നെല്ലാം ജനശ്രദ്ധ മാറ്റി അമ്പലം, പള്ളി എന്നീ വൈകാരിക വിഷയങ്ങളിലേക്ക് ചർച്ചകൾ ചുരുങ്ങണമെന്നത് ബിജെപിയുടെ ആഗ്രഹവും ആർഎസ്എസിന്റെ അജൻഡയുമാണ്. അതിനെ കൃത്യമായി തിരിച്ചറിയുക എന്ന വിവേകമാണ് ഇപ്പോൾ വേണ്ടത്. ആ ക്ഷേത്രത്തിൽ നടക്കാൻ പോകുന്ന ചടങ്ങോ അതിൽ വിശ്വാസികളായ ഏതെങ്കിലും വ്യക്തികൾ പങ്കെടുക്കുന്നുണ്ടെങ്കിൽ അക്കാര്യമോ ഒരു വാർത്തയാകാം. അതിൽ കൂടുതലായി  അതു മാത്രമാകണം ചർച്ച ചെയ്യേണ്ടത് എന്ന അഭിപ്രായം എനിക്കില്ല. 

? താങ്കൾ നിരാകരിക്കുന്നുവെന്നു പറയുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും വലിയ പ്രതീകമായി അയോധ്യ മാറിയില്ലേ. അവിടെ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കണോ വേണ്ടയോ എന്നതു സംബന്ധിച്ച് കൃത്യമായ നിലപാട് കോൺഗ്രസ് എടുക്കേണ്ടതല്ലേ? അതിലേക്കു  വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നത് എന്ന മട്ടിൽ നിഷ്കളങ്കമായി കാണാൻ കഴിയുമോ? രണ്ടിലൊന്നു തീരുമാനം വേണ്ടതല്ലേ.

∙ രണ്ടിലൊന്നിലേക്കു കൊണ്ടുവരിക എന്നാൽ ആ രണ്ടിലൊന്നിന്റെ പേരിൽ പ്രചാരണം നടത്താൻ ആഗ്രഹിക്കുന്നവരുടെ പക്കലേക്കു കാര്യങ്ങൾ എത്തിക്കുക എന്നല്ലേ? അത് അവർക്കല്ലേ ഗുണം ചെയ്യുക. നമ്മുടെ മുന്നിലുള്ള യഥാർഥ വിഷയം അതല്ല എന്നതാണ് എന്റെ പക്ഷം. വ്യക്തിപരമായി പറഞ്ഞാൽ, നിലവിൽ ഉണ്ടായിരുന്ന ഒരു ആരാധനാലയം പൊളിച്ച് അതേ സ്ഥലത്ത് മറ്റൊരു ആരാധനാലയം ഉയർന്നു വരുമ്പോൾ അവിടെ  ദൈവ ചൈതന്യം ഉണ്ടാകുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. അല്ലെങ്കിൽതന്നെ ഞാൻ ദൈവവിശ്വാസി അല്ല. ഇനി ആണെങ്കിലും അവിടെ നടക്കുന്നത് എന്നെ സ്പർശിക്കുന്ന  കാര്യമായി പോലും  കരുതുന്നില്ല. 

? കോൺഗ്രസ് അക്കാര്യത്തിൽ ഖണ്ഡിതമായ തീരുമാനം എടുക്കേണ്ട കാര്യമില്ലെന്നാണോ.

∙ ഈ സാഹചര്യം വിലയിരുത്തി  തീരുമാനം എടുക്കുക എന്നതിന് അപ്പുറത്ത് അതേക്കുറിച്ചു മാത്രം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് ദുഷ്ടലാക്കോടെയാണ്.  

? കോൺഗ്രസിൽ  ഇപ്പോൾ ഗ്രൂപ്പുകളുടെ അവസ്ഥ എന്താണ്? ഇല്ലാതായോ?

∙ മാറ്റം പൂർണമായിട്ടില്ല. പഴയ ഗ്രൂപ്പുകളും അതിന്റെ അവശിഷ്ടങ്ങളും  ഉണ്ട്. പുതിയ വിഭാഗങ്ങൾ ഉണ്ടാകുന്നുണ്ട്. അതെല്ലാം കൺമുന്നിൽ കാണുന്ന യാഥാർഥ്യമാണ്. ഉപസമിതികളും മറ്റും രൂപീകരിക്കുമ്പോൾ  ഗ്രൂപ്പുകളെ പിണക്കേണ്ട, അവിടെ നിന്നും രണ്ടാൾ വരട്ടെ എന്ന നിലയിൽ തീരുമാനങ്ങൾ  ഉണ്ടാകുന്നുണ്ട്. 

? വിഎം സുധീരൻ ആരോപിക്കുന്നത് രണ്ടിനു പകരം അഞ്ചു ഗ്രൂപ്പായെന്നാണല്ലോ?

രണ്ട്  മഹത്തരവും അഞ്ച് മോശവും എന്നില്ലല്ലോ. രണ്ട് ആകുമ്പോഴാണ് കൂടുതൽ ചുരുക്കം ബാധിക്കുക. നാലും അ‍ഞ്ചും പേർ ആലോചിച്ച് തീരുമാനങ്ങളെടുക്കുമ്പോൾ കൂടുതൽ ജനാധിപത്യപരമാകുകയാണല്ലോ.

വി.എം.സുധീരൻ (ഫയൽ ചിത്രം: മനോരമ)

? യുവ നേതാക്കളുമായി താരതമ്യം ചെയ്യുമ്പോൾ മുതിർന്ന നേതാക്കളാണ് പലപ്പോഴും പാർട്ടി അച്ചടക്കം പാലിക്കാത്തതെന്ന വിമർശനം ഉയരുന്നുണ്ടല്ലോ...

∙ ഞങ്ങളേക്കാൾ കൂടുതൽ വാർത്താപ്രാധാന്യം ലഭിക്കുന്നത് മുതിർന്ന നേതാക്കൾക്കാണല്ലോ. അതുകൊണ്ട് അവർ പാർട്ടി അച്ചടക്കം വിട്ടു സംസാരിക്കുമ്പോൾ മാധ്യമങ്ങൾ ആഘോഷിക്കും. അവരാണ് ഇക്കാര്യത്തിൽ ഞങ്ങളേക്കാൾ ജാഗ്രത, വാക്കുകളിൽ സൂക്ഷ്മത പുലർത്തേണ്ടത്. ചില ഘട്ടങ്ങളിൽ അത് ഉണ്ടാകുന്നില്ല എന്നുള്ളത് ശരിയാണ്. പക്ഷേ പഴയതു പോലെ മൊത്തത്തിൽ കുളമാക്കാൻ എന്ന നിലയ്ക്ക്, ആരിൽനിന്നും പ്രതികരണങ്ങൾ  ഉണ്ടാകാറില്ല. 

? താങ്കളടക്കമുള്ള ചെറുപ്പക്കാരുടെ നിര പരസ്പരം ശക്തിപ്പെടുത്താനാണോ ശ്രമിക്കുന്നത്? നിങ്ങൾക്കിടയിലെ ബന്ധം എന്താണ്.

∙ പൊതുവായ ലക്ഷ്യബോധം എല്ലാവർക്കും ഉണ്ട്. നിരന്തരം ആശയവിനിമയം നടത്താറുണ്ട്. ഓരോ വിഷയങ്ങൾ ഉയർന്നു വരുമ്പോഴും പാർട്ടി സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ചർച്ച നടക്കാറുണ്ട്. വ്യക്തിപരമായി  നല്ല സൗഹൃദം, ഒരു പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതെ വന്നാൽ തന്നെ മറ്റൊരാളെ ഏൽപ്പിക്കാവുന്ന അടുപ്പം ഉണ്ട്.ഈഗോ  വളരെ കുറവാണ്.  

പാലക്കാട് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ വി.‍ടി.ബൽറാമും ഷാഫി പറമ്പിലും. (ഫയൽ ചിത്രം: മനോരമ)

? കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃത്താലയിൽ എം.ബി.രാജേഷിനോട് ഉണ്ടായ  തോൽവി ഇപ്പോഴും വേട്ടയാടുന്നുണ്ടോ.

∙ തൃത്താല എന്ന മണ്ഡലത്തിന്റെ രാഷ്ട്രീയ ഘടന അറിയാവുന്നവർക്ക് അദ്‌ഭുതമില്ല. അല്ലാത്തവർ ‘തോൽപിച്ചു വീട്ടിലിരുത്തി’ എന്നെല്ലാമുള്ള കമന്റുകളിൽ വീഴുന്നുണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പിൽ എട്ടു പഞ്ചായത്തിൽ നാലിലും ജയിച്ചിട്ടും വോട്ടിന്റെ കണക്കു വന്നപ്പോൾ 8000 വോട്ടിന് യുഡിഎഫ് പിറകിലായിരുന്നു. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ കൂടി നോക്കുമ്പോൾ അതിലും കൂടും. മൂന്നു മാസം കഴിഞ്ഞപ്പോൾ സിപിഎമ്മിന് കിട്ടാവുന്ന മികച്ച സ്ഥാനാർഥി എനിക്കെതിരെ  മൽസരിക്കാൻ വന്നു. പക്ഷേ  തോറ്റത് മൂവായിരം വോട്ടിനു മാത്രമാണ്. ബിജെപിയുടെ വോട്ട് 8000 കുറഞ്ഞു. അത് എവിടേക്കാണ് പോയതെന്ന് കൃത്യമായി അറിയാം. എൽഡിഎഫിന് അനുകൂലമായ മുന്നേറ്റം കേരളത്തിലാകെയും പാലക്കാട് പ്രത്യേകിച്ചും ശക്തമായിരുന്നു. പതിനായിരം വോട്ട് പിറകിലുള്ള ഒരു മണ്ഡലത്തിൽ മൂവായിരം വോട്ടിന് തോറ്റു എന്നതു കൊണ്ട് തൃത്താലക്കാർ കൈവിട്ടുകളഞ്ഞു എന്ന ധാരണയും എനിക്കില്ല.   

ചാണ്ടി ഉമ്മന്റെ വിജയാഹ്ലാദ പ്രകടനം പുതുപ്പള്ളി പള്ളിയുടെ അങ്കണത്തിൽനിന്ന് ആരംഭിച്ചപ്പോൾ (ഫയൽ ചിത്രം: മനോരമ)

? എകെജിക്കെതിരെ അന്നു നടത്തിയ വിവാദ പരാമർശം തിരിഞ്ഞു നോക്കുമ്പോൾ വേണ്ടിയിരുന്നില്ല എന്നു തോന്നുന്നുണ്ടോ

∙ അക്കാര്യത്തിലെ നിലപാട് അന്നേ പറഞ്ഞതാണ്. അത് ആവർത്തിക്കാനില്ല എന്നു വ്യക്തമാക്കിയിരുന്നു. അതു തന്നെയാണ് ഇപ്പോഴത്തെയും നിലപാട്. ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കളെ അങ്ങേയറ്റം ഹീനമായി ആക്ഷേപിച്ച സിപിഎമ്മുകാരനായ വ്യക്തിക്ക് അയാൾക്കു മനസ്സിലാകുന്ന ഭാഷയിൽ കൊടുത്ത മറുപടിയാണ് അത്. അതു കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്. അതു പറഞ്ഞു, അവസാനിച്ചു. എകെജി എന്ന നേതാവിന്റെ പ്രസക്തി അദ്ദേഹം നടത്തിയ വലിയ പോരാട്ടങ്ങളാണ്. അതിൽ ഒന്ന് കരുതൽ തടങ്കലിനെതിരെ ഉള്ളതായിരുന്നു. കരുതൽ തടങ്കൽ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ സമരം. എകെജിയുടെ പിൻഗാമി എന്നെല്ലാം അവകാശപ്പെടുന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയൻ, പക്ഷേ ഏതെങ്കിലും ഒരു ജില്ലയിൽ വന്നാൽ ആ ജില്ലയിലെ മുഴുവൻ യൂത്ത് കോൺഗ്രസുകാരെയും കരുതൽ തടങ്കലിലാക്കും! ശരിക്കും ആരാണ് എകെജിയുടെ രാഷ്ട്രീയത്തെ നിഷേധിക്കുന്നത്?!

English Summary:

Cross Fire -Exclusive Interview with KPCC Vice President VT Balram