വീണ്ടുമൊരു ചൂണ്ട
പ്രത്യക്ഷത്തിൽ, 3 ക്ഷണക്കത്തുകൾ കാരണം കോൺഗ്രസ് ആശയക്കുഴപ്പത്തിലാണ്. പാർട്ടി അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷനേതാവുമായ മല്ലികാർജുൻ ഖർഗെ, പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭയിലെ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്ക് അയോധ്യയിൽനിന്ന് എത്തിച്ചുനൽകിയതാണ് കത്തുകൾ. രാമക്ഷേത്ര
പ്രത്യക്ഷത്തിൽ, 3 ക്ഷണക്കത്തുകൾ കാരണം കോൺഗ്രസ് ആശയക്കുഴപ്പത്തിലാണ്. പാർട്ടി അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷനേതാവുമായ മല്ലികാർജുൻ ഖർഗെ, പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭയിലെ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്ക് അയോധ്യയിൽനിന്ന് എത്തിച്ചുനൽകിയതാണ് കത്തുകൾ. രാമക്ഷേത്ര
പ്രത്യക്ഷത്തിൽ, 3 ക്ഷണക്കത്തുകൾ കാരണം കോൺഗ്രസ് ആശയക്കുഴപ്പത്തിലാണ്. പാർട്ടി അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷനേതാവുമായ മല്ലികാർജുൻ ഖർഗെ, പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭയിലെ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്ക് അയോധ്യയിൽനിന്ന് എത്തിച്ചുനൽകിയതാണ് കത്തുകൾ. രാമക്ഷേത്ര
പ്രത്യക്ഷത്തിൽ, 3 ക്ഷണക്കത്തുകൾ കാരണം കോൺഗ്രസ് ആശയക്കുഴപ്പത്തിലാണ്. പാർട്ടി അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷനേതാവുമായ മല്ലികാർജുൻ ഖർഗെ, പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭയിലെ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്ക് അയോധ്യയിൽനിന്ന് എത്തിച്ചുനൽകിയതാണ് കത്തുകൾ. രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണമാണ് 3 പേർക്കും വെവ്വേറെ ലഭിച്ചത്. ക്ഷണം സ്വീകരിക്കണോ വേണ്ടയോ, സ്വീകരിക്കുന്നെങ്കിലും നിരസിക്കുന്നെങ്കിലും പരസ്യമായി എന്തു കാരണം പറയണം എന്നിവയാണ് പാർട്ടിക്കു മുന്നിലുള്ള ചോദ്യങ്ങൾ.
ക്ഷണിച്ചതു രാമക്ഷേത്ര ട്രസ്റ്റാണെങ്കിലും കോൺഗ്രസിനുള്ളതാകുമ്പോൾ അതു ബിജെപിക്ക് രാഷ്ട്രീയ ആയുധംകൂടിയാണ്. അതുകൊണ്ടാണ് കത്തുകൾ ലഭിച്ച് ഏറെ ദിവസങ്ങളായെങ്കിലും അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കോൺഗ്രസ് ആലോചന തുടരുന്നത്. ഉചിതസമയത്തു തീരുമാനമെടുക്കുമെന്നും അതു വൈകില്ലെന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. ക്ഷണം സ്വീകരിക്കാനാണെങ്കിൽ 22ന് രാവിലെ 11 വരെ ഉചിത സമയമുണ്ട്. അതിനകമാണ് ചടങ്ങിന്റെ സദസ്സിൽ ഇരിപ്പുറപ്പിക്കേണ്ടത്.
അയോധ്യയിലേത് തികച്ചും ഒരു മതചടങ്ങാണ്. കേന്ദ്രത്തിലെയോ യുപിയിലെയോ സർക്കാരല്ല സംഘാടകർ. പരസ്യമാക്കപ്പെട്ടിട്ടുള്ള ക്ഷണക്കത്തിലെ പരാമർശമനുസരിച്ചാണെങ്കിൽ, രാജ്യത്ത് രാഷ്ട്രീയം ഉൾപ്പെടെ വിവിധ മേഖലകളിലെ ‘മാർഗദീപങ്ങളെ’യാണ് ‘ചരിത്രമുഹൂർത്തത്തിനു സാക്ഷികളാകാൻ’ കത്തു നൽകി ക്ഷണിക്കുന്നത്. എല്ലാ ദേശീയ, സംസ്ഥാന രാഷ്ട്രീയകക്ഷികൾക്കും ക്ഷണമില്ല. 3 പേരെ ക്ഷണിച്ചതിൽനിന്ന് കോൺഗ്രസിനു പ്രത്യേക പരിഗണന നൽകിയെന്ന് അനുമാനിക്കണം. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷയും പാർട്ടിയുടെ മുൻ അധ്യക്ഷയുമായതിനാൽ സോണിയയ്ക്കു കൂടുതൽ പരിഗണനയെന്ന പ്രതീതിയുമുണ്ട്.
ബിജെപിക്കു പങ്കില്ലാത്ത തീരുമാനമായി കോൺഗ്രസ് ഉൾപ്പെടെ ആരും അതിനെ കാണുകയുമില്ല. ക്ഷണം സ്വീകരിക്കുന്നോ ഇല്ലയോ എന്നു മുൻകൂട്ടി വ്യക്തമാക്കണമെന്ന് ക്ഷണിക്കപ്പെട്ട ആരോടും നിർദേശിച്ചിട്ടില്ല. അതുകൊണ്ടുതന്നെ 22ന് അയോധ്യയിൽ എത്തുമോ ഇല്ലയോയെന്നു മുൻകൂട്ടി പറയാൻ ക്ഷണിതാക്കൾക്കു ബാധ്യതയില്ല. പക്ഷേ, അങ്ങനെയൊരു സാങ്കേതികമായ മറുപടിക്കു മുതിരാതെ, രാഷ്ട്രീയമായിത്തന്നെ വിഷയത്തെ സമീപിക്കാൻ കോൺഗ്രസും താൽപര്യപ്പെടുന്നു. ക്ഷേത്രത്തിൽ പോകണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്ന് ഖർഗെ പറയുന്നുണ്ടെങ്കിലും വിഷയം ബിജെപിക്കെന്നപോലെ കോൺഗ്രസിനും രാഷ്ട്രീയമാണ്.
രാമജന്മഭൂമി പ്രക്ഷോഭം വിശ്വ ഹിന്ദു പരിഷത്തിന്റേതായിരുന്നു. അതു തുടങ്ങി ഏതാനും വർഷം കഴിഞ്ഞ് ബിജെപി സജീവ പങ്കാളികളായി. അതിൽ രാഷ്ട്രീയമായ മെച്ചമാണു പാർട്ടി കണ്ടതെന്നു പറയാൻ ബിജെപി നേതാക്കൾ മടിച്ചിട്ടില്ല. 1990 സെപ്റ്റംബർ 20ന് ഗുജറാത്തിലെ സോമനാഥിൽനിന്നു രഥയാത്ര തുടങ്ങിയ എൽ.കെ.അഡ്വാനി പറഞ്ഞു: ‘‘രാഷ്ട്രീയവിഷയമായി ഞാൻ കരുതുന്ന വ്യാജമതനിരപേക്ഷതയ്ക്കും ന്യൂനപക്ഷവാദത്തിനുമെതിരെയുള്ള കുരിശുയുദ്ധമാണ് രഥയാത്ര. ഞാൻ ‘റിലീജിയസ്’ ആയി മാറിയിരിക്കുന്നു എന്ന തെറ്റിദ്ധാരണ വേണ്ട’’.
രഥയാത്രയുമായി പോകുമ്പോൾ ജനം തന്നെ ദൈവത്തെയെന്നപോലെ നോക്കിയെന്ന് അദ്ദേഹം പിൽക്കാലത്ത് ലിബറാൻ കമ്മിഷൻ മുൻപാകെ മൊഴി നൽകി. രാഷ്ട്രീയത്തിനായി മതത്തെ ഉപയോഗിക്കാൻ താൻ പഠിച്ചതു ഗാന്ധിജിയിൽനിന്നാണെന്നുകൂടി അദ്ദേഹം പറഞ്ഞു. രാംധുൻ പാടി രാഷ്ട്രീയസമ്മേളനങ്ങൾ തുടങ്ങിയിരുന്നു എന്നതാണ് ഗാന്ധിജിയിൽനിന്നുള്ള പാഠത്തിന് അഡ്വാനി പറഞ്ഞ കാരണം. ഉത്തരേന്ത്യയിലെ വലിയ പാർട്ടിയായി വളരാനും ഏതാനും സംസ്ഥാനങ്ങളിൽ ഭരണത്തിലെത്താനും ലോക്സഭയിലെ മുഖ്യപ്രതിപക്ഷമാകാനും രാമജന്മഭൂമി പ്രക്ഷോഭത്തെ ബിജെപി പ്രയോജനപ്പെടുത്തി.
കോടതിവിധിയിലൂടെ ക്ഷേത്രനിർമാണം സാധ്യമാക്കിയതിന്റെ ക്രെഡിറ്റ് അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നൽകുന്നു. പ്രക്ഷോഭ വിജയത്തിന്റെ അടിസ്ഥാനത്തിൽ ബിജെപി നേരിടുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണ് ഉടനെ വരുന്നത്. നേട്ടത്തെ തിരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുത്താനായി മണ്ഡലങ്ങളിൽനിന്ന് അയോധ്യയിലേക്കു തീർഥാടകരെ എത്തിക്കുന്നതുൾപ്പെടെ വിവിധ കാര്യങ്ങൾ കഴിഞ്ഞയാഴ്ച ബിജെപി ചർച്ച ചെയ്തു. ബിജെപിയുടെ ബലപ്പെടലിനു സമാന്തരമായി ഉത്തരേന്ത്യയിൽ കോൺഗ്രസ് ദുർബലമായതിനു മുഖ്യകാരണം രാമജന്മഭൂമി പ്രക്ഷോഭം അല്ലെങ്കിൽ അതിനോടുള്ള പാർട്ടിയുടെ പ്രതികരണം ആണെന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്.
ക്ഷണക്കത്തുകൾ കാരണം പ്രത്യക്ഷത്തിൽ കോൺഗ്രസിലുള്ള ആശയക്കുഴപ്പം ബിജെപിയുടെ ആഗ്രഹത്തിന്റെ ആദ്യ ഭാഗമാണ്. ആഗ്രഹപൂർത്തി അസാധ്യമാക്കാൻ കോൺഗ്രസിനായാൽ അതുതന്നെ പുതിയൊരു ചുവടാകും.
ഹൈന്ദവ വോട്ടുകൾ നഷ്ടപ്പെടുമെന്ന ഭീതിക്കൊപ്പം മതനിരപേക്ഷ സമീപനം കളങ്കപ്പെടുമെന്ന ആശങ്കയും കോൺഗ്രസിനുണ്ടായിരുന്നു. ഏതായാലും വലിയ നഷ്ടങ്ങളിലാണ് കോൺഗ്രസ് എത്തിനിന്നത്. മതനിരപേക്ഷത ഭരണഘടനാതത്വത്തിനപ്പുറം പ്രായോഗിക രാഷ്ട്രീയമൂല്യമാണോയെന്നു സംശയിച്ച ചില കോൺഗ്രസുകാർ ബിജെപിയെ മതംകൊണ്ടുതന്നെ പ്രതിരോധിക്കണമെന്നു വാദിക്കുകയും അതിനൊത്തു പെരുമാറുകയും ചെയ്യുന്നതിൽവരെ അടുത്തകാലത്തു കാര്യങ്ങളെത്തി. കമൽനാഥ്, ഭൂപേഷ് ബാഗേൽ എന്നീ പേരുകളോർക്കുക.
തിരഞ്ഞെടുപ്പു പരാജയത്തിന്റെകൂടി ബലത്തിൽ, ഇത്തരക്കാരുടെ സമീപനരീതിയെ തള്ളിപ്പറയാനുള്ള ആത്മധൈര്യം കോൺഗ്രസ് കാണിച്ചു. അതിലൂടെ, രാജ്യത്തിന്റെ രാഷ്ട്രീയ–സാമൂഹിക കാലാവസ്ഥയിൽ ബിജെപി കൊണ്ടുവന്ന കാതലായ മാറ്റത്തെ ശക്തമായി പ്രതിരോധിക്കേണ്ടത് അവരെ അനുകരിച്ചില്ലെന്ന വ്യക്തമായ ബോധ്യം നേതൃത്വം പ്രകടിപ്പിച്ചു. അപ്പോഴാണ്, തങ്ങൾ തയാറാക്കുന്ന അജൻഡയനുസരിച്ചു കോൺഗ്രസ് പ്രതികരിക്കാൻ വേണ്ടി ബിജെപി വീണ്ടും ചൂണ്ടയെറിയുന്നത്. ക്ഷണക്കത്തുകൾ കാരണം പ്രത്യക്ഷത്തിൽ കോൺഗ്രസിലുള്ള ആശയക്കുഴപ്പം ബിജെപിയുടെ ആഗ്രഹത്തിന്റെ ആദ്യ ഭാഗമാണ്. ആഗ്രഹപൂർത്തി അസാധ്യമാക്കാൻ കോൺഗ്രസിനായാൽ അതുതന്നെ പുതിയൊരു ചുവടാകും.