നവകേരള സദസ്സോടെ സിപിഎമ്മിൽ പാരമ്യത്തിലെത്തിയ പിണറായി വാഴ്ത്തലുകളിൽ എന്തെങ്കിലും അസ്വാഭാവികത മുഖ്യമന്ത്രി പ്രകടിപ്പിച്ചതായി കാണുന്നില്ല. അല്ലെങ്കിൽ ‘ജയിലർ’ സിനിമയിൽ രജനീകാന്ത് കടന്നുവരുന്ന പശ്ചാത്തല സംഗീതം മുഖ്യമന്ത്രി പ്രവേശിക്കുന്ന സമയത്ത് ഒന്നിലധികം നവകേരള സദസ്സ് വേദികളിൽ മുഴങ്ങുമായിരുന്നില്ല

നവകേരള സദസ്സോടെ സിപിഎമ്മിൽ പാരമ്യത്തിലെത്തിയ പിണറായി വാഴ്ത്തലുകളിൽ എന്തെങ്കിലും അസ്വാഭാവികത മുഖ്യമന്ത്രി പ്രകടിപ്പിച്ചതായി കാണുന്നില്ല. അല്ലെങ്കിൽ ‘ജയിലർ’ സിനിമയിൽ രജനീകാന്ത് കടന്നുവരുന്ന പശ്ചാത്തല സംഗീതം മുഖ്യമന്ത്രി പ്രവേശിക്കുന്ന സമയത്ത് ഒന്നിലധികം നവകേരള സദസ്സ് വേദികളിൽ മുഴങ്ങുമായിരുന്നില്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവകേരള സദസ്സോടെ സിപിഎമ്മിൽ പാരമ്യത്തിലെത്തിയ പിണറായി വാഴ്ത്തലുകളിൽ എന്തെങ്കിലും അസ്വാഭാവികത മുഖ്യമന്ത്രി പ്രകടിപ്പിച്ചതായി കാണുന്നില്ല. അല്ലെങ്കിൽ ‘ജയിലർ’ സിനിമയിൽ രജനീകാന്ത് കടന്നുവരുന്ന പശ്ചാത്തല സംഗീതം മുഖ്യമന്ത്രി പ്രവേശിക്കുന്ന സമയത്ത് ഒന്നിലധികം നവകേരള സദസ്സ് വേദികളിൽ മുഴങ്ങുമായിരുന്നില്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തീയിൽ കുരുത്തൊരു കുതിരയെ, 
കൊടുങ്കാറ്റിൽ പറക്കും കഴുകനെ 
മണ്ണിൽ മുളച്ചൊരു സൂര്യനെ, 
മലയാളനാടിനു മന്നനെ

ഈ വരികളുടെ ബാക്കിയാണ് താഴത്തെ വരികളെന്നു വേണമെങ്കിൽ ആർക്കും തോന്നാം. 

ADVERTISEMENT

‘കണ്ണൂരിൻ താരകമല്ലോ, 
ചെഞ്ചോരപ്പൊൻ കതിരല്ലോ 
നാടിൻ നെടുനായകനല്ലോ..’ 

പക്ഷേ, രണ്ടും ഒന്നല്ല. രണ്ടാമത്തേതു പാർട്ടിവിരുദ്ധമായി സിപിഎം കണ്ടെത്തിയ കാവ്യശകലങ്ങളാണ്. ആദ്യത്തേതിന് അത്തരം പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ ആദ്യ അഭിപ്രായപ്രകടനം വന്നുകഴിഞ്ഞു. 

രണ്ടും സംഗീത ആൽബങ്ങൾ. പി.ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ അദ്ദേഹത്തെ പ്രകീർത്തിച്ച് ഒരു കലാസമിതി തയാറാക്കിയ വിഡിയോയെ തള്ളിപ്പറഞ്ഞതു സിപിഎം സംസ്ഥാനകമ്മിറ്റി തന്നെയായിരുന്നു. രണ്ടാമത്തേത് മുഖ്യമന്ത്രി പിണറായി വിജയനെ ‘അടിമുടി അധിപതി’യായി വരെ വാഴ്ത്തി ഈയിടെ ഇറങ്ങിയ യുട്യൂബ് വിഡിയോയിലെ വരികളും. പി.ജയരാജനെതിരെ ‘തെറ്റായ പ്രവണതകൾ’ എന്ന നാലു പേജ് കുറ്റപത്രം അംഗീകരിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിന് അധ്യക്ഷത വഹിച്ച ഇ.പി.ജയരാജൻ തന്നെയാണ് മുഖ്യമന്ത്രിസ്തുതിക്കുള്ള ആദ്യ സാക്ഷ്യപത്രം നൽകിയത് എന്നതു കേവല യാദൃച്ഛികതയാകാം.

പി.ജയരാജനോടു സിപിഎം ചൂണ്ടിക്കാട്ടിയതും ഇപ്പോൾ പ്രസക്തമാണ്. 1) തന്നെ പുകഴ്ത്തുന്ന പ്രചാരവേലകളിൽ ജയരാജന് അസ്വാഭാവികത തോന്നിയില്ല. 2) ആൽബത്തിൽ പി.കൃഷ്ണപിള്ളയ്ക്കൊപ്പം ജയരാജനെ പ്രതിഷ്ഠിച്ചു. 3) സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി തയാറാക്കിയ പത്രക്കുറിപ്പിൽ ജയരാജനെ ‘ദൈവദൂതൻ’ എന്നു വിശേഷിപ്പിച്ചു.

ADVERTISEMENT

നവകേരള സദസ്സോടെ സിപിഎമ്മിൽ പാരമ്യത്തിലെത്തിയ പിണറായി വാഴ്ത്തലുകളിൽ എന്തെങ്കിലും അസ്വാഭാവികത മുഖ്യമന്ത്രി പ്രകടിപ്പിച്ചതായി കാണുന്നില്ല. അല്ലെങ്കിൽ ‘ജയിലർ’ സിനിമയിൽ രജനീകാന്ത് കടന്നുവരുന്ന പശ്ചാത്തല സംഗീതം മുഖ്യമന്ത്രി പ്രവേശിക്കുന്ന സമയത്ത് ഒന്നിലധികം നവകേരള സദസ്സ് വേദികളിൽ മുഴങ്ങുമായിരുന്നില്ല. അതേ പരിപാടിയിലാണ് മാർ ക്രിസോസ്റ്റത്തെ ഉദ്ധരിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ മന്ത്രി വി.എൻ.വാസവൻ മുഖ്യമന്ത്രിയെ ‘ദൈവത്തിന്റെ വരദാന’മാക്കിയത്. പി.ജയരാജനെ ‘ദൈവദൂതനാക്കിയതുമായി’ ഇതിനു വലിയ വ്യത്യാസമൊന്നുമില്ല. സ്വന്തം പാർട്ടിയിൽ ഇരട്ടനീതിയാണെന്നു കുറഞ്ഞപക്ഷം ജയരാജനെങ്കിലും തോന്നാം.

വ്യക്തിപൂജയ്ക്കു പൊതുവിൽ എതിരാണ് സിപിഎം. മൺമറഞ്ഞുപോയ നേതാക്കളുടെ ജീവിതത്തെയും സംഭാവനകളെയും അനുസ്മരിക്കുമ്പോഴാണ് വ്യക്തി സവിശേഷതകളെ പാർട്ടി പുകഴ്ത്താറ്. ഈ അലിഖിത സംഘടനാതത്വം പിണറായി വിജയന്റെ കാര്യത്തിൽ ഇപ്പോൾ ബാധകമല്ല. ജയരാജൻ പാർട്ടി സംഘടനാതലത്തിൽ പ്രവർത്തിക്കുന്ന നേതാവും പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയും ആണെന്ന വ്യത്യാസമാണ് നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ, പാർട്ടിക്ക് അതീതനായി വി.എസ്.അച്യുതാനന്ദൻ എന്ന മുഖ്യമന്ത്രി ഉയരുന്നോ എന്ന സന്ദേഹം ഏറ്റവും കൂടുതൽ ഉണ്ടായിരുന്ന നേതാവ് പിണറായിയായിരുന്നു. 

മന്ത്രിപദവും മുഖ്യമന്ത്രിപദവും എല്ലാം പാർട്ടി ഏൽപിക്കുന്ന ഉത്തരവാദിത്തം മാത്രമായാണ് സിപിഎം കണക്കാക്കുന്നത്. വൻ സുരക്ഷാവ്യൂഹവുമായുള്ള മുഖ്യമന്ത്രിയുടെ യാത്ര മുതൽ അദ്ദേഹത്തെ പ്രകീർത്തിക്കാൻ നടക്കുന്ന മത്സരം വരെയുള്ള കാര്യങ്ങളിൽ സിപിഎമ്മിലും എൽഡിഎഫിലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്.

വിഎസുമായി ഇടഞ്ഞപ്പോൾ ‘പൊളിറ്റ്ബ്യൂറോ അംഗമായ വിഎസ് മറ്റൊരു പിബി അംഗമായ എന്നെ സംശയത്തിന്റെ നിഴലിൽ നിർത്താൻ പാടില്ലായിരുന്നു’ എന്നാണ് സംസ്ഥാന സെക്രട്ടറിയായ പിണറായി രൂക്ഷമായി പ്രതികരിച്ചത്. അതേ പിണറായിയുമായി ബന്ധപ്പെട്ട ആക്ഷേപം മാധ്യമങ്ങൾ ചോദിച്ചപ്പോൾ സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എം.വി.ഗോവിന്ദൻ മുഖ്യമന്ത്രിയെ ‘അടുത്തു പോയാൽ കരിച്ചു കളയുന്ന സൂര്യനാക്കി’! 

ADVERTISEMENT

അപദാനങ്ങളുടെ ഉറവിടം ബ്രാഞ്ചോ ലോക്കൽ കമ്മിറ്റികളോ അല്ല, സംസ്ഥാന സെക്രട്ടേറിയറ്റും പിബിയും തന്നെയാണെന്നു കരുതേണ്ടിവരും. അതല്ല, ‘ക്യാപ്റ്റനും’ ‘കാരണഭൂതനും’ പിന്നാലെ ‘പടച്ചേകവൻ’ വരെ ഉള്ള വീരാരാധനകളോടു വിയോജിപ്പുണ്ടെങ്കിൽ ഉറ്റ സഖാക്കളോടാണ് പിണറായി വിജയൻ ആദ്യം അതു തുറന്നുപറയേണ്ടത്.

ഭീമൻ രഘു (ഫയൽ ചിത്രം)

∙ ഭീമൻ പോയി മേജർ വന്നത് എങ്ങനെ ? 

പിണറായി വിജയൻ പ്രസംഗിക്കുന്ന സമയം മുഴുവൻ ആദരസൂചകമായി എഴുന്നേറ്റു നിൽക്കുക വഴി സഖാവായി മാറിയ ഭീമൻ രഘു തൊട്ടു മുൻപു ബിജെപിയായിരുന്നു. 

രഘുവും സംവിധായകരായ രാജസേനനും രാമസിംഹനും (അലി അക്ബർ) ബിജെപിയെ ഉപേക്ഷിച്ചതിന്റെ കടം വീട്ടാനാണ് ഇപ്പോൾ നടൻ ദേവനെയും മേജർ രവിയെയും പെട്ടെന്നു വൈസ് പ്രസിഡന്റുമാരാക്കിയതെന്നു വിചാരിക്കാൻ വരട്ടെ. 2021 മുതൽ ദേവൻ ബിജെപിയുടെ ഭാഗമാണ്. 2021 മാർച്ച് ഏഴിനു ശംഖുമുഖത്ത് അമിത് ഷാ പങ്കെടുത്ത ബിജെപി റാലിയിൽ ദേവനും അദ്ദേഹത്തിന്റെ ‘കേരള പീപ്പിൾസ് പാർട്ടി’യും ബിജെപിയിൽ ചേർന്നിരുന്നു. 

പക്ഷേ, സിനിമക്കാർ പലരും ബിജെപി വിട്ടിട്ടും ദേവനെ പരിഗണിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം മുതിർന്നില്ല. ഒടുവിൽ കേന്ദ്രനേതൃത്വം ഇടപെട്ടതോടെ അദ്ദേഹത്തിനു പദവിയായി. പാർട്ടിക്കു പുറത്തുള്ളവരുടെ വോട്ടുകിട്ടാൻ എന്താണു മാർഗം എന്ന അന്വേഷണമാണ് സുരേഷ് ഗോപി മുതൽ ഒടുവിൽ നിർമാതാവ് സുരേഷ് കുമാർ വരെയുള്ള താരപ്പകിട്ടിനു മുന്നിൽ വാതിലുകൾ തുറന്നുവയ്ക്കാൻ പ്രേരണയായത്. 

ഉത്തരേന്ത്യയിലെപ്പോലെ സിനിമക്കാരെയും കായികതാരങ്ങളെയും രണ്ടു കയ്യും നീട്ടി രാഷ്ട്രീയത്തിലേക്കു സ്വീകരിക്കുന്ന രീതി ഇവിടെയില്ലെന്നു ബിജെപി കേരള നേതൃത്വം കരുതുന്നു. പക്ഷേ, കേന്ദ്രം അത് അംഗീകരിക്കുന്നില്ല. ബിജെപി വിട്ട ഭീമൻ രഘുവിന് എകെജി സെന്ററിൽത്തന്നെ സ്വീകരണം ഒരുക്കുമ്പോൾ മടിച്ചുനിന്നിട്ടു കാര്യമില്ലെന്ന് ഒടുവിൽ കെ.സുരേന്ദ്രനും കരുതിയിട്ടുണ്ടാകാം.

English Summary:

CPM, Pinarayi Vijayan and the Controversies, an Analysis

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT