‘ധർമടത്ത് നിർത്തിയത് എന്നെ ഒതുക്കാൻ; സുധാകരന്റെ ആ ഫോൺ എടുക്കാഞ്ഞത് മനപൂർവം; പ്രതീക്ഷ ബിജെപിയിൽ മാത്രം’
സി.രഘുനാഥിനെ കേരളമറിയും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർഥിയായി എന്നതു കൊണ്ടുമാത്രമല്ല അത്. കോൺഗ്രസുമായി അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞയാഴ്ച അദ്ദേഹം ബിജെപിയിലേക്കു ചേക്കേറി. ദേശീയ സമിതിയിലേക്കു ചേർത്ത് രഘുനാഥിനെ ബിജെപി ഉൾക്കൊണ്ടു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു സി.രഘുനാഥെന്ന പ്രത്യേകതയുമുണ്ട്. 50 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള രഘുനാഥ് കോൺഗ്രസ് വിടുമ്പോൾ ഡിസിസി ജനറൽ സെക്രട്ടറിയായിരുന്നു. കോൺഗ്രസ് വിട്ടശേഷം ഇനി ഏതു പാർട്ടിയിലേക്കു പോകണമെന്നു ചിന്തിച്ചപ്പോൾ ആദ്യം മനസ്സിൽ വന്നത് സിപിഐ ആയിരുന്നുവെന്നു രഘുനാഥ് പറയുന്നു. സിപിഐയിലേക്കു പോകാൻ ആഗ്രഹിച്ചിരുന്ന രഘുനാഥ് എങ്ങനെ ബിജെപിയിലെത്തി? സി.രഘുനാഥ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സ് തുറക്കുന്നു
സി.രഘുനാഥിനെ കേരളമറിയും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർഥിയായി എന്നതു കൊണ്ടുമാത്രമല്ല അത്. കോൺഗ്രസുമായി അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞയാഴ്ച അദ്ദേഹം ബിജെപിയിലേക്കു ചേക്കേറി. ദേശീയ സമിതിയിലേക്കു ചേർത്ത് രഘുനാഥിനെ ബിജെപി ഉൾക്കൊണ്ടു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു സി.രഘുനാഥെന്ന പ്രത്യേകതയുമുണ്ട്. 50 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള രഘുനാഥ് കോൺഗ്രസ് വിടുമ്പോൾ ഡിസിസി ജനറൽ സെക്രട്ടറിയായിരുന്നു. കോൺഗ്രസ് വിട്ടശേഷം ഇനി ഏതു പാർട്ടിയിലേക്കു പോകണമെന്നു ചിന്തിച്ചപ്പോൾ ആദ്യം മനസ്സിൽ വന്നത് സിപിഐ ആയിരുന്നുവെന്നു രഘുനാഥ് പറയുന്നു. സിപിഐയിലേക്കു പോകാൻ ആഗ്രഹിച്ചിരുന്ന രഘുനാഥ് എങ്ങനെ ബിജെപിയിലെത്തി? സി.രഘുനാഥ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സ് തുറക്കുന്നു
സി.രഘുനാഥിനെ കേരളമറിയും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർഥിയായി എന്നതു കൊണ്ടുമാത്രമല്ല അത്. കോൺഗ്രസുമായി അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞയാഴ്ച അദ്ദേഹം ബിജെപിയിലേക്കു ചേക്കേറി. ദേശീയ സമിതിയിലേക്കു ചേർത്ത് രഘുനാഥിനെ ബിജെപി ഉൾക്കൊണ്ടു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു സി.രഘുനാഥെന്ന പ്രത്യേകതയുമുണ്ട്. 50 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള രഘുനാഥ് കോൺഗ്രസ് വിടുമ്പോൾ ഡിസിസി ജനറൽ സെക്രട്ടറിയായിരുന്നു. കോൺഗ്രസ് വിട്ടശേഷം ഇനി ഏതു പാർട്ടിയിലേക്കു പോകണമെന്നു ചിന്തിച്ചപ്പോൾ ആദ്യം മനസ്സിൽ വന്നത് സിപിഐ ആയിരുന്നുവെന്നു രഘുനാഥ് പറയുന്നു. സിപിഐയിലേക്കു പോകാൻ ആഗ്രഹിച്ചിരുന്ന രഘുനാഥ് എങ്ങനെ ബിജെപിയിലെത്തി? സി.രഘുനാഥ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സ് തുറക്കുന്നു
സി.രഘുനാഥിനെ കേരളമറിയും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർഥിയായി എന്നതു കൊണ്ടുമാത്രമല്ല അത്. കോൺഗ്രസുമായി അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞയാഴ്ച അദ്ദേഹം ബിജെപിയിലേക്കു ചേക്കേറി. ദേശീയ സമിതിയിലേക്കു ചേർത്ത് രഘുനാഥിനെ ബിജെപി ഉൾക്കൊണ്ടു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു സി.രഘുനാഥെന്ന പ്രത്യേകതയുമുണ്ട്.
50 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള രഘുനാഥ് കോൺഗ്രസ് വിടുമ്പോൾ ഡിസിസി ജനറൽ സെക്രട്ടറിയായിരുന്നു. കോൺഗ്രസ് വിട്ടശേഷം ഇനി ഏതു പാർട്ടിയിലേക്കു പോകണമെന്നു ചിന്തിച്ചപ്പോൾ ആദ്യം മനസ്സിൽ വന്നത് സിപിഐ ആയിരുന്നുവെന്നു രഘുനാഥ് പറയുന്നു. സിപിഐയിലേക്കു പോകാൻ ആഗ്രഹിച്ചിരുന്ന രഘുനാഥ് എങ്ങനെ ബിജെപിയിലെത്തി? സി.രഘുനാഥ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുന്നു...
? രണ്ടു തവണ കോൺഗ്രസിൽ നിന്നു പുറത്തു പോകാൻ ശ്രമിച്ചു, എന്താണ് പ്രശ്നമെന്നു നേതാക്കൾ അന്വേഷിച്ചില്ലേ
∙ രാഷ്ട്രീയം പാടേ ഉപേക്ഷിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. കെ.സുധാകരന്റെ ദൗത്യവുമായി കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്ത് എന്നെ കാണാൻ വന്നിരുന്നു. പെട്ടെന്ന് തീരുമാനമൊന്നും എടുക്കരുത് സംസാരിക്കാമെന്നു പറഞ്ഞു. അതിനു ശേഷം ആരും ബന്ധപ്പെടാനോ സംസാരിക്കാനോ തയാറായില്ല. 5 മാസം ഞാൻ കാത്തിരുന്നു. കെപിസിസിയുടെയോ ഡിസിസിയുടെയോ ഭാഗത്തു നിന്ന് ഒരു അനക്കവും ഉണ്ടായില്ല.
? എന്തായിരുന്നു കോൺഗ്രസിനോടുള്ള പരിഭവം
∙ പാർട്ടിക്കകത്ത് നിരന്തരമായി അവഗണിക്കപ്പെടുകയായിരുന്നു. ഗ്രൂപ്പില്ലാത്ത കോൺഗ്രസുകാരനായി നിൽക്കുകയായിരുന്നു ഞാൻ. ധർമടത്ത് പിണറായി വിജയനെതിരെ മത്സരിച്ച ശേഷം പല കമ്മിറ്റികളും മറ്റും വന്നപ്പോൾ എന്നെ തഴയുകയായിരുന്നു. എന്റെ രാഷ്ട്രീയം അവസാനിപ്പിക്കാൻ എല്ലാ ഗ്രൂപ്പുകളും ഒറ്റക്കെട്ടായി. സുധാകരൻ കെപിസിസി പ്രസിഡന്റാവാൻ അതിയായി ആഗ്രഹിച്ചിരുന്ന ആളാണ് ഞാൻ. അതിനായി പരിശ്രമിക്കുകയും ചെയ്തു. ഞാൻ പാർട്ടിയിൽ നിന്നു പോകണമെന്ന് ആഗ്രഹിച്ചവരാണ് ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും. പഴയ കോൺഗ്രസ് പാർട്ടിയല്ലെന്നും, ചേർത്തു നിർത്താനുള്ള മനസ്സ് കോൺഗ്രസിന് നഷ്ടമായെന്നും ബോധ്യപ്പെട്ടതോടെയാണ് പാർട്ടി വിടാൻ തീരുമാനിച്ചത്. പോകുന്നവർ പോകട്ടെയെന്ന നിലപാടാണ് കോൺഗ്രസ് നേതാക്കൾ എടുത്തത്. ഒരാൾ പോകുമ്പോൾ അയാളുടെ കുടുംബവും കൂടി കൂടെ പോകുന്നുവെന്ന് നേതാക്കൾ മനസ്സിലാക്കുന്നില്ല.
? കോൺഗ്രസ് വിട്ട് ബിജെപിയിലേക്കു പോകാനുള്ള തീരുമാനമെടുക്കാൻ എത്ര ദിവസമെടുത്തു
∙ 10 ദിവസം. പരുവപ്പെടാൻ എടുത്ത സമയമാണത്. വ്യത്യസ്തമായ ഒരു തലത്തിലേക്കു പോകുമ്പോൾ അതിനുള്ള മാനസിക ഒരുക്കം വേണമല്ലോ.
? ബിജെപിയിലേക്കു പോകണമെന്ന് ഉറപ്പിച്ചായിരുന്നോ കോൺഗ്രസ് വിട്ടത്
∙ അല്ല. കോൺഗ്രസ് വിട്ട ശേഷം ഞാൻ ഫ്രീ ബേഡായിരുന്നു. എന്റെ ഓപ്ഷനുകളിൽ ഒന്ന് സിപിഐയായിരുന്നു. മാന്യന്മാരുടെ പാർട്ടിയാണത്. അവർ മുൻപ് കോൺഗ്രസിനൊപ്പം ഉണ്ടായിരുന്നു. അതിൽ ധാരാളം സുഹൃത്തുക്കളുമുണ്ട്. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും കാണുകയോ വിളിക്കുകയോ ചെയ്യുന്നവരാണ് അതിലെ നേതാക്കൾ. എനിക്ക് സിപിഐയോട് ഇഷ്ടമാണ്. സി.എൻ.ചന്ദ്രൻ, വെള്ളോറ രാജൻ, പി.സന്തോഷ് കുമാർ എംപി അങ്ങനെയുള്ളവരുമായി നല്ല ബന്ധമാണ്.
? എന്നിട്ടും എന്തേ സിപിഐയിൽ ചേർന്നില്ല
∙ ഏതെങ്കിലും ഒരു പാർട്ടി എന്നായിരുന്നെങ്കിൽ സിപിഐയുടെ അനുഭാവിയായി നിൽക്കാമായിരുന്നു. നാടിന് എന്തെങ്കിലും ചെയ്യാൻ കഴിയുന്ന പാർട്ടിയിൽ നിന്നിട്ടേ കാര്യമുള്ളുവെന്നു തോന്നിയാണു മാറി ചിന്തിച്ചത്. ആർക്കെങ്കിലും ചെന്നു പെട്ടെന്നു ചാടിക്കയറാൻ കഴിയുന്ന പാർട്ടിയല്ല സിപിഐ. സിപിഎമ്മിൽ പറ്റുന്ന അത്ര പോലും സിപിഐയിലേക്കു ചാടിക്കയറാൻ കഴിയില്ല. സംഘടനാപരമായി അവർ കുറച്ചുകൂടി കാർക്കശ്യം പുലർത്തുന്നവരാണ്. സിപിഐക്ക് വലിയ ആൾക്കൂട്ടവും വേണമെന്നില്ല.
സിപിഎം പ്രവർത്തകരുമായി നല്ല സൗഹൃദമൊക്കെയായിരുന്നു. എന്നിട്ടും ഒരു തവണ വെട്ടി പരുക്കേൽപിക്കുകയും മറ്റൊരു തവണ വീട് ബോംബെറിഞ്ഞു തകർക്കുകയും ചെയ്തു. അന്ന് തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.
? കോൺഗ്രസ് വിടുകയാണെന്നു പ്രഖ്യാപിച്ച് കുറച്ചു ദിവസങ്ങൾക്കു ശേഷമാണല്ലോ ബിജെപിയിലേക്കു പോകുന്നത്. ആ ഇടവേളയിൽ മറ്റു പാർട്ടിക്കാർ ബന്ധപ്പെട്ടിരുന്നോ
∙ മുസ്‌ലിം ലീഗ് ഒഴികെ എല്ലാ പാർട്ടിക്കാരും അവരുടെ പാർട്ടിയിലേക്കു ക്ഷണിക്കാനായി ബന്ധപ്പെട്ടിരുന്നു.
? നേതാക്കൾ നേരിട്ടു വിളിച്ചതാണോ, ആരെയെങ്കിലും അയച്ചതാണോ
∙ ചില നേതാക്കൾ നേരിട്ടു വിളിച്ചിരുന്നു. ചിലർ പ്രാദേശിക നേതാക്കൾ വഴി ബന്ധപ്പെട്ടിരുന്നു. സിപിഎമ്മിന്റെ സംസ്ഥാനതലത്തിലുള്ള നേതാക്കൾ ബന്ധപ്പെട്ടിരുന്നു. എൻസിപി നേതാക്കൾ ബന്ധപ്പെട്ടു. രാമചന്ദ്രൻ കടന്നപ്പള്ളി കോൺഗ്രസ് എസിലേക്കായി ക്ഷണിച്ചു.
?എന്തുകൊണ്ട് അതൊന്നും പരിഗണിച്ചില്ല
∙ കോൺഗ്രസ് എസും എൻസിപിയുമെല്ലാം എനിക്കറിയാവുന്ന പാർട്ടികളാണ്. അതെല്ലാം വളർച്ച മുരടിച്ചു നിൽക്കുകയാണ്. ഒരാൾക്കു വേണ്ടി ഒരു പ്രസ്ഥാനം എന്ന നിലയിലാണ് അതെല്ലാം നിൽക്കുന്നത്. 1976 മുതൽ കടന്നപ്പള്ളിയെ അറിയാം. പിണറായി പറയുന്നതിന് അപ്പുറത്തൊന്നും അദ്ദേഹത്തിന് ചെയ്യാനാവില്ല. സിപിഎമ്മിന്റെ എംഎൽഎമാരെക്കാളും വിധേയത്വം കാണിക്കുന്ന ആളാണു കടന്നപ്പള്ളി. പിസി ചാക്കോ കോൺഗ്രസിന്റെ എഐസിസിയിൽ നിന്നു വിട്ടു വന്നപ്പോൾ എന്നെ ക്ഷണിച്ചിരുന്നു. ഞാൻ ഗുരുതുല്യനായി സ്നേഹിക്കുന്ന ആളാണ് പി.സി.ചാക്കോ. കോൺഗ്രസ് എസിന്റെയും എൻസിപിയുടെയുമെല്ലാം ദൂഷ്യങ്ങൾ എനിക്കറിയാം. വരില്ലെന്നു തീർത്തു പറയുകയായിരുന്നു.
? സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന പാർട്ടിയാണ് സിപിഎം. എന്തുകൊണ്ട് അവരുടെ ക്ഷണം സ്വീകരിച്ചില്ല
∙ സിപിഎം ആഗ്രഹിച്ചത് നവകേരള സദസ്സിന്റെ അവസാന ദിവസം എന്നെ പങ്കെടുപ്പിച്ച് പാർട്ടിയിൽ എത്തിക്കണമെന്നതായിരുന്നു. അതിനു വേണ്ടിയുള്ള നീക്കങ്ങളെല്ലാം അവർ നടത്തുകയും ചെയ്തിരുന്നു.
? എന്നിട്ടും എന്തുകൊണ്ടു പരിഗണിച്ചില്ല
∙ സിപിഎമ്മിനെ പരിഗണിക്കാതിരുന്നത് കുടുംബപരമായി ചില പ്രശ്നങ്ങളുള്ളതു കൊണ്ടാണ്. ഞാനും കുടുംബവും അവരുടെ ഭാഗത്തു നിന്ന് ഏറെ അടിച്ചമർത്തലുകൾ നേരിട്ടതാണ്. രണ്ട് തവണ അവർ എന്നെ വ്യക്തിപരമായി നശിപ്പിക്കാൻ ശ്രമിച്ചു. ചെമ്പിലോട് പഞ്ചായത്തിലെ സിപിഎം പ്രവർത്തകരുമായി നല്ല സൗഹൃദമൊക്കെയായിരുന്നു. എന്നിട്ടും ഒരു തവണ വെട്ടി പരുക്കേൽപിക്കുകയും മറ്റൊരു തവണ വീട് ബോംബെറിഞ്ഞു തകർക്കുകയും ചെയ്തു. അന്ന് തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഞാൻ കോൺഗ്രസ് വിടുകയാണെന്ന് അറിഞ്ഞപ്പോൾ സിപിഎം പ്രവർത്തകർ വീട്ടിൽ വന്നിരുന്നു.
അവർ പോയിക്കഴിഞ്ഞപ്പോൾ ഭാര്യ ചോദിച്ചു, അവർ എന്തിനാണു വന്നതെന്ന്. സംസാരിക്കാൻ വന്നതാണെന്നു പറഞ്ഞു. നിങ്ങൾ അവിടേക്കു പോയ്ക്കളയരുത്. നിങ്ങൾ പോയാലും അവരോടൊപ്പം ഞങ്ങളുണ്ടാവില്ല. ബോംബേറ് ഉണ്ടായ ദിവസം രാത്രിയിൽ രണ്ടു കുട്ടികളെ ചെറിയ കിടക്കയിൽ പൊതിഞ്ഞ് ശുചിമുറിയിൽ കഴിയേണ്ടി വന്നത് മറക്കരുതെന്ന് ഭാര്യ ഓർമപ്പെടുത്തി. ചക്കരക്കല്ലിൽ ഒരു വേദിയിൽ സിപിഎമ്മിന് എതിരെ സംസാരിച്ചതായിരുന്നു പ്രകോപനം. പിന്നീട് പ്രതികളെല്ലാം സുഹൃത്തുകളായി തീർന്ന യാദൃശ്ചികതയും സംഭവിച്ചു. കോടതിയിൽ കേസ് വന്നപ്പോൾ ഞാൻ മൊഴിമാറ്റി പറയുകയായിരുന്നു. പിന്നെ അവരോട് വിരോധമില്ലാതായി.
അവരിൽ ചിലരെല്ലാം എന്റെ കൂടെ വരാൻ പോലും തയാറായവരുണ്ട്. മാനസാന്തരം അവർക്കുമുണ്ടായി. അതിലെ ഒന്നാം പ്രതി ഇപ്പോൾ എന്റെ സുഹൃത്താണ്. വ്യക്തിപരമായോ കുടുംബപരമായോ എനിക്ക് സിപിഎമ്മിലേക്ക് പോകാൻ കഴിയില്ല. വിരോധത്തിന്റെ അടിസ്ഥാനത്തിലൊന്നുമല്ല അത്. എനിക്ക് നിങ്ങളുടെ കൂടെ ചേരാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് അവരുടെ നേതാക്കളോടു തന്നെ പറഞ്ഞിട്ടുണ്ട്.
? യഥാർഥത്തിൽ അവസാനിപ്പിച്ചത് കെ.സുധാകരനുമായുള്ള ബന്ധമോ കോൺഗ്രസുമായുള്ളതോ
∙ 1973 മുതൽ കെ.സുധാകരനെ അറിയാം. ഞങ്ങൾ കോൺഗ്രസിൽ വ്യത്യസ്ത ചേരികളിലായിരുന്നു. ഞാൻ എ ഗ്രൂപ്പിലും സുധാകരൻ മറ്റൊന്നിലും. സുധാകരന്റെ ഗ്രൂപ്പിന് വിരുദ്ധമായ നിലപാടാണ് ഞാൻ എടുത്തിരുന്നത്. കണ്ണൂർ കോർപറേഷനിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നതു മുതലാണ് ഞങ്ങൾ കൂടുതൽ അടുത്തത്. കോർപറേഷനിൽ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു ഞാൻ. അങ്ങനെയാണ് സുധാകരനുമായി കൂടുതൽ അടുത്തത്. രാഷ്ട്രീയ ബന്ധമാണ് അവസാനിപ്പിക്കുന്നത്, അല്ലാതെ വ്യക്തി ബന്ധമല്ല. കുറച്ചു കാലമായി ഞാൻ വിളിച്ചാൽ അദ്ദേഹം ഫോണെടുക്കാറുണ്ടായിരുന്നില്ല. ഞാൻ പാർട്ടിയിൽ നിന്നു പോകുമെന്നു വന്നതോടെ നിരന്തരം എന്നെ ബന്ധപ്പെടാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ആ ഫോൺ അറ്റൻഡ് ചെയ്യാൻ ഞാനും തയാറായില്ല.
? ബിജെപി എങ്ങനെയാണു സമീപിച്ചത്
∙ ഞാൻ വിചാരിച്ചതിൽ അപ്പുറമുള്ള സഹകരണമാണ് ബിജെപിയിൽ നിന്നുണ്ടായത്. ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളുമെല്ലാം ബന്ധപ്പെട്ടു. നിരന്തരമായി കാണാൻ വന്നു കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു. ആർഎസ്എസിന്റെയും ബിജെപിയുടെയുമെല്ലാം നേതാക്കൾ വീട്ടിൽ വന്നു കാണുകയും ബിജെപിയിൽ ചേരണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. പി.കെ.കൃഷ്ണദാസ്, എ.പി.അബ്ദുല്ലക്കുട്ടി തുടങ്ങിയവരൊക്കെ വന്നിരുന്നു. ബിജെപിയുടെ ഡൽഹി ഓഫിസിൽ നിന്നു വിളിച്ചിരുന്നു. അങ്ങനെ അതു സംഭവിച്ചു.
? ഇതുവരെ നടത്തിയ പ്രസംഗങ്ങളെല്ലാം ഇനി തിരുത്തിപ്പറയേണ്ടി വരില്ലേ
∙ അക്കാര്യങ്ങളിലൊന്നും വലിയ വ്യത്യാസമൊന്നുമില്ല. മതനിരപേക്ഷത പറയുമ്പോൾ അത് ബിജെപിക്കും ഉണ്ടല്ലോ. കോൺഗ്രസ് പറയുന്നതും ചെയ്യുന്നതും ബന്ധമില്ലാത്ത കാര്യമല്ലേ. ആ പാർട്ടിയിൽ ജനാധിപത്യമുണ്ടോ, ഏകാധിപത്യ പ്രവണതയില്ലേ, ഉണ്ട്. മതനിരപേക്ഷതയുണ്ടോ, ഇല്ല. ജാതീയതയുണ്ടോ, ഉണ്ട്. ഓരോ പോസ്റ്റിലേക്കും പരിഗണിക്കുന്നത് ജാതീയത വച്ചാണ്. കോൺഗ്രസ് സ്വീകരിക്കുന്നതും മൃദു ഹിന്ദുത്വ സമീപനം തന്നെയല്ലേ.
? ദേശീയ സമിതി അംഗമായിട്ടാണല്ലോ ബിജെപി സ്വീകരിച്ചത്. ബിജെപിയിൽ താങ്കൾ ചേർന്ന ശേഷം ദേശീയ സമിതി യോഗം നടന്നിട്ടുണ്ടോ
∙ ഇല്ല. സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുത്തു. തൃശൂരിൽ മോദിയുടെ പരിപാടിയിലും പങ്കെടുത്തു.
? ഇനി കണ്ണൂരിലെ കോൺഗ്രസിൽ നിന്ന് ആരെങ്കിലും ബിജെപിയിലേക്കു പ്രതീക്ഷിക്കുന്നുണ്ടോ
∙ ജില്ലയിൽ നിന്ന് 100 പേർ സമീപ ദിവസങ്ങളിൽ എന്നോടൊപ്പം ചേരും. എന്റെ നാട്ടിലെല്ലാം ചലനങ്ങളുണ്ട്. ചില പ്രാദേശിക നേതാക്കളെല്ലാം ബന്ധപ്പെടുന്നുണ്ട്. മറ്റു പാർട്ടികളിലെ സംസ്ഥാന നേതാക്കളും വരും.
?ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയെന്ന ഇടതു പരിഹാസം ശരിയാവുകയാണോ
∙ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം മറ്റു രാഷ്ട്രീയ പാർട്ടികളുടെ പ്രസക്തി നഷ്ടപ്പെടും. ബിജെപിയായിരിക്കും അഭയം.
?പിണറായിക്കെതിരെ മത്സരിച്ചത് എങ്ങനെയാണ്
∙ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഒരു ദിവസം സുധാകരൻ വിളിച്ച് അത്യാവശ്യമായി കാണണമെന്നു പറഞ്ഞു. കോർപറേഷൻ യുഡിഎഫ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കണമെന്നായിരുന്നു ആവശ്യം. അങ്ങനെ ഏറ്റെടുത്തു. ഭംഗിയായി തിരഞ്ഞെടുപ്പ് നടത്തി യുഡിഎഫിനെ അധികാരത്തിലെത്തിച്ചു. ഞാനും സുധാകരനും സതീശൻ പാച്ചേനിയും മാത്രമാണ് സ്ഥാനാർഥി നിർണയ കമ്മിറ്റിയിൽ ഉണ്ടായിരുന്നത്. അഭിപ്രായ ഭിന്നതയില്ലാതെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കി. ചില സ്ഥലങ്ങളിൽ റിബലുകളായി വന്നവരെ അനുനയിപ്പിക്കാനും കഴിഞ്ഞു.
ഇതുകഴിഞ്ഞതോടെ സുധാകരനുമായി വളരെ അടുത്ത ബന്ധമുണ്ടായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുധാകരന്റെ തിരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റി ചെയർമാൻ ഞാനായിരുന്നു. ആ സമയത്ത് ധർമടം നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലെ വോട്ടു വ്യത്യാസം 4090ൽ എത്തിക്കാനായി. അന്ന് അവിടെ 8 പഞ്ചായത്തും ഭരിക്കുന്നത് സിപിഎമ്മാണ്. 6 പഞ്ചായത്തുകളിൽ സുധാകരൻ ലീഡ് നേടി. ഇതോടെ ഒരാഴ്ച കണ്ടില്ലെങ്കിൽ നീ എവിടെയാണ് എന്ന സുധാകരന്റെ വിളി എത്തുമായിരുന്നു. ആ സമയത്ത് നീയൊന്ന് ധർമടം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴും അത് എന്റെ തലയിൽ വരുമെന്നു കരുതിയിരുന്നില്ല.
2001ലെ തിരഞ്ഞെടുപ്പിൽ മമ്പറം ദിവാകരനൊപ്പം എന്റെ പേരും ഉണ്ടായിരുന്നു. അന്ന് മത്സരിക്കാൻ അവസരം കിട്ടിയിരുന്നെങ്കിൽ മത്സരം കനക്കുമായിരുന്നില്ല. പിണറായി അന്ന് മുഖ്യമന്ത്രിയല്ലല്ലോ. കഴിഞ്ഞ തവണ നിൽക്കണമെന്നു പറഞ്ഞപ്പോൾ വലിയ മോഹമൊന്നുമില്ലാതെ അതിനു വഴങ്ങേണ്ടി വരികയായിരുന്നു. പിണറായിക്ക് എതിരെ മത്സരിച്ചയാളെന്ന കീർത്തി കിട്ടിയെങ്കിലും രാഷ്ട്രീയമായി എനിക്കത് വലിയ പരാജയമായിരുന്നു. എന്നെ ഒതുക്കാൻ തീരുമാനിച്ചതായിരുന്നുവെന്ന് പിന്നീടു മനസ്സിലായി.
? അതെങ്ങനെ ബോധ്യമായി
∙ യുഡിഎഫിന്റെ കുറ്റവിചാരണ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം ധർമടത്തായിരുന്നു. അതിന് എന്നെ ക്ഷണിക്കുക പോലുമുണ്ടായില്ല. ഏറ്റവും ഒടുവിൽ നേരിട്ട അപമാനമായിരുന്നു അത്. നിങ്ങൾ അവിടെ ഉണ്ടാകണമെന്ന് ഏതെങ്കിലുമൊരു നേതാവിനു പറയാമായിരുന്നു. അകൽച്ചയുണ്ടായിരുന്നെങ്കിലും അതുവരെ കോൺഗ്രസ് വിടണമെന്നുണ്ടായിരുന്നില്ല.
? അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമോ
∙ പറയാൻ കഴിയില്ല, രാഷ്ട്രീയമല്ലേ. പക്ഷേ എന്റെ മോഹങ്ങളിൽ ഇപ്പോൾ അതില്ല. കോൺഗ്രസ് വിട്ടുവന്ന എനിക്ക് ഇപ്പോൾ കിട്ടിയതു തന്നെ ഏറ്റവും വലിയ പരിഗണനയാണ്. പാർട്ടി ഏൽപിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കും.