രണ്ടാമൂഴക്കാരുടെ സങ്കടം
ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപികം. സാമ്യം തോന്നുന്നെങ്കിൽ യാദൃച്ഛികമാണ്’ എന്നു തിരശീലയിൽ എഴുതിക്കാണിക്കുന്നതിൽ സിനിമക്കാരുടെ കുരുട്ടുബുദ്ധിയുണ്ട്. കേസും കൊസ്രാക്കൊള്ളിയും ഒഴിവാകും. സംഗതി കൊച്ചുകുഞ്ഞുങ്ങൾക്കുപോലും പിടികിട്ടുകയും ചെയ്യും. സാഹിത്യവും സിനിമയും ഒരുപോലെ വഴങ്ങുന്ന എം.ടി.വാസുദേവൻ നായർ സിനിമയ്ക്കു പുറത്ത് അതൊന്ന് ഉപയോഗിച്ചു എന്നേയുള്ളൂ. ‘അധികാരം എന്നതു സർവാധിപത്യമാകുന്നെന്നും നടക്കുന്നതു നേതൃപൂജയാണെന്നും’ എംടി പറഞ്ഞത് സാഹിത്യവേദിയിലാണെങ്കിലും ‘പ്രതി’ രാഷ്ട്രീയത്തിലെ ഒന്നാമൂഴക്കാരൻ ആണെന്നു ജനം കരുതി. ഇത്തരം കാര്യങ്ങൾ കേൾക്കുന്ന മാത്രയിൽ ആളെ ജനത്തിനു പിടികിട്ടുന്ന സ്ഥിതി കുറെക്കാലമായുണ്ട്. എന്നിട്ടും സംശയിക്കുന്നവരുണ്ടെങ്കിൽ അവർക്കായി ഇ.പി. ജയരാജനോ എ.കെ.ബാലനോ ‘ഇന്നയാളെപ്പറ്റിയല്ല’ എന്നൊന്നു വിശദീകരിക്കും. അതോടെ അവർക്കും ക്ലിയറാകും.

ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപികം. സാമ്യം തോന്നുന്നെങ്കിൽ യാദൃച്ഛികമാണ്’ എന്നു തിരശീലയിൽ എഴുതിക്കാണിക്കുന്നതിൽ സിനിമക്കാരുടെ കുരുട്ടുബുദ്ധിയുണ്ട്. കേസും കൊസ്രാക്കൊള്ളിയും ഒഴിവാകും. സംഗതി കൊച്ചുകുഞ്ഞുങ്ങൾക്കുപോലും പിടികിട്ടുകയും ചെയ്യും. സാഹിത്യവും സിനിമയും ഒരുപോലെ വഴങ്ങുന്ന എം.ടി.വാസുദേവൻ നായർ സിനിമയ്ക്കു പുറത്ത് അതൊന്ന് ഉപയോഗിച്ചു എന്നേയുള്ളൂ.
‘അധികാരം എന്നതു സർവാധിപത്യമാകുന്നെന്നും നടക്കുന്നതു നേതൃപൂജയാണെന്നും’ എംടി പറഞ്ഞത് സാഹിത്യവേദിയിലാണെങ്കിലും ‘പ്രതി’ രാഷ്ട്രീയത്തിലെ ഒന്നാമൂഴക്കാരൻ ആണെന്നു ജനം കരുതി. ഇത്തരം കാര്യങ്ങൾ കേൾക്കുന്ന മാത്രയിൽ ആളെ ജനത്തിനു പിടികിട്ടുന്ന സ്ഥിതി കുറെക്കാലമായുണ്ട്. എന്നിട്ടും സംശയിക്കുന്നവരുണ്ടെങ്കിൽ അവർക്കായി ഇ.പി. ജയരാജനോ എ.കെ.ബാലനോ ‘ഇന്നയാളെപ്പറ്റിയല്ല’ എന്നൊന്നു വിശദീകരിക്കും. അതോടെ അവർക്കും ക്ലിയറാകും.
ഇതുകൊണ്ടും ശങ്ക മാറാത്ത ചില മർക്കടമുഷ്ടിക്കാരുണ്ട്. അവർക്കു വേണ്ടിയാണ് ‘ആ പിവി ഞാനല്ല’ എന്ന മട്ടിലുള്ള പൂഴിക്കടകൻ. സംഗതി ‘അതും ഞമ്മളാ’ എന്ന് എട്ടുകാലി മമ്മൂഞ്ഞ് പറയുന്നതുതന്നെ. അർഥം മാറാതെ വാക്കു മാറ്റുന്ന ഒരു സൂത്രവിദ്യ. പിന്നീടു സംശയാലുക്കൾ സഹ്യന്റെ പര്യമ്പുറത്തുകൂടി നിൽക്കില്ല. ഭാഗ്യത്തിന് എംടി കേസിൽ അതൊന്നും വേണ്ടിവന്നില്ല. ജയരാജൻ മാത്രമേ ഇടപെട്ടുള്ളൂ. മറ്റെല്ലാവർക്കും പൂർണബോധ്യമായെന്നു കരുതണം.
എംടി പറഞ്ഞതു പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പറ്റിയാണെന്നു ജയരാജന് ഉറപ്പായി. പറഞ്ഞത് അധികാരത്തിന്റെ എന്തോ കൊള്ളരുതാഴികയെപ്പറ്റിയാണെന്നും അതെല്ലാം മോദിക്കും ചേരുമെന്നും ജയരാജൻ തിരിച്ചറിഞ്ഞു. വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർ മുദ്രാവാക്യം വിളിച്ചതു വധശ്രമമാണെന്നു തിരിച്ചറിഞ്ഞതും ഈ വിശേഷബുദ്ധികൊണ്ടാണ്. ഊരിപ്പിടിച്ച വാൾ ശബ്ദത്തിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ടായിരുന്നെന്നു പിണറായിപോലും തിരിച്ചറിഞ്ഞത് പിന്നീടാണ്. ഇത്രയും സ്മാർട്ടായ ഇപിയെ മൂന്നാമതാക്കി എം.വി.ഗോവിന്ദനു രണ്ടാമൂഴം കൊടുത്ത മണ്ടത്തരത്തിനു സിപിഎം അനുഭവിക്കുമെന്നല്ലാതെ എന്തുപറയാൻ. സിൽവർലൈനിൽ ചൂടപ്പം കൊണ്ടുനടന്നു വിൽക്കുന്ന പ്രായോഗികബുദ്ധിക്കു മുന്നിൽ ജയരാജന്റെ വിശേഷബുദ്ധി രണ്ടാമതായിപ്പോയതിനെ കാലദോഷം എന്നല്ലാതെ മറ്റൊന്നും വിളിക്കാനില്ല.
ഇഎംഎസിനെ എംടി അത്രകണ്ടു പൊക്കിപ്പറഞ്ഞതിലേയുള്ളൂ ചില ശുദ്ധാത്മാക്കൾക്ക് അസൂയ. ഇന്നു നടക്കുന്ന കുണ്ടാമണ്ടികളെല്ലാം ഇംഎംഎസിന്റെ കാലത്തും ഉണ്ടായിരുന്നു. അന്ന് ‘ജീവൻരക്ഷാ ദൗത്യം’ ഡിവൈഎഫ്ഐക്കു പകരം ‘ഗോപാലസേന’യ്ക്കായിരുന്നു.
ഇന്നു ലാത്തിയും ചെടിച്ചട്ടിയും ഹെൽമറ്റുമെങ്കിൽ അന്ന് ഒന്നു പറഞ്ഞു രണ്ടാമതു വെടിയാണ്. ‘ വേണ്ടതെല്ലാം തത്വവൽക്കരിക്കുന്നതിലും വേണ്ടാത്തതിനെ താറടിക്കുന്നതിലും അഗ്രഗണ്യൻ’ എന്നാണ് എം.വി.രാഘവൻ ഇഎംഎസിനെപ്പറ്റി പറഞ്ഞിട്ടുള്ളതെന്നു കേട്ടിട്ടുണ്ട്. പിണറായിക്കു താത്വികാവലോകനത്തിന്റെ അസ്കിതകളൊന്നുമില്ല. ചിന്തകൾ പോലും ടൈംസ് സ്ക്വയർ നിലവാരത്തിലാണ്. ‘ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ കാരണഭൂതൻ’ എന്ന തിരുവാതിരതന്നെ ഏഴാം കടലിനക്കരയിലെ വീരഗാഥകളിൽ നിന്നാണല്ലോ. ‘അടുത്തുവരുന്നവരെ കരിച്ച്’ നട്ടുച്ചയ്ക്കു ജ്വലിച്ചു നിൽക്കുമ്പോഴാണ് ഗ്രഹണം എംടിയുടെ രൂപത്തിൽ സൂര്യനെ വിഴുങ്ങുന്നത് എന്നതിലേയുള്ളൂ സങ്കടം.
∙ വാർ റൂം പൂട്ടുന്നതാണ് നല്ലത്
വാസ്തവത്തിൽ പാർട്ടിയുടെ സ്വഭാവവും രീതികളും കോൺഗ്രസിനോളംതന്നെ അറിയാവുന്ന മുസ്‌ലിംലീഗ്, ‘നേതാക്കളിൽ ഐക്യം ഉറപ്പാക്കണം’ എന്നു കഴിഞ്ഞ യുഡിഎഫ് യോഗത്തിൽ കോൺഗ്രസിനോട് ആവശ്യപ്പെട്ടതു സുജനമര്യാദയല്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നോ നാലോ സീറ്റ് കൂടുതൽ ചോദിച്ചാൽ കൂടി ഇത്ര വല്ലായ്മയില്ല. ചങ്ങാതിയുടെ കയ്യിലുള്ളതേ നല്ല ഇണങ്ങൻമാർ ചോദിക്കാവൂ. അമേരിക്കയിലുള്ള കെപിസിസി പ്രസിഡന്റ് കെ.സുധാകരനു സ്വീകരണം ഒരുക്കുന്നതിൽപോലും കോൺഗ്രസുകാർ തമ്മിലടിക്കുന്ന കാലമാണ്. വിദേശത്തു പോകുന്നതോടെ മലയാൺമ മറക്കുന്നു എന്ന് ആക്ഷേപിക്കുന്നവരെ ഇനി കയ്യിൽ കിട്ടട്ടെ.
യുഡിഎഫിനകത്തെ ഒരു ചെറുമുന്നണിയാണ് കോൺഗ്രസ്. ആരോഗ്യം അനുകൂലമാകുന്ന കാലത്ത് അധികാരത്തിന്റെ ഗർഭം ധരിക്കാം എന്നാണു സ്വപ്നം കാണുന്നത്. തിരഞ്ഞെടുപ്പ് ആകുമ്പോഴാണ് മറ്റു പാർട്ടികളിൽ വാർ റൂം തുറക്കുന്നതെങ്കിൽ കോൺഗ്രസിൽ അതു സ്ഥിരം സംവിധാനമാണ്. ഗാന്ധിജിപോലും വെള്ളക്കാർക്കെതിരെ നടത്തിയതിനെക്കാൾ പോരാട്ടം കോൺഗ്രസുകാരെ അടക്കിയിരുത്താൻ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഈ മുറി അടച്ചിടുന്നതാണ് നല്ലത്. തിരഞ്ഞെടുപ്പു കഴിഞ്ഞ് മറ്റുള്ളവർ അടയ്ക്കുമ്പോൾ സമാധാനമായിട്ടു തുറക്കാം.
സർക്കാരിന്റെ കുറ്റങ്ങൾ വിസ്തരിക്കാൻ യുഡിഎഫ് തീരുമാനിച്ച വിചാരണസദസ്സ് എല്ലാ മണ്ഡലങ്ങളിലും നടന്നില്ലെന്നും നടന്നിടത്തുതന്നെ പലതും ശ്രദ്ധിക്കപ്പെട്ടില്ലെന്നും വിമർശനമുണ്ടായത്രേ. നടന്നാലും ഇല്ലെങ്കിലും ഒരുപോലെ ആണെങ്കിൽ നടത്താൻ മെനക്കെടാതിരിക്കുന്നതാവും ബുദ്ധി. കെപിസിസിയുടെ ‘സമരാഗ്നി’ മൂന്നുനാലു മണ്ഡലങ്ങൾക്ക് ഒരെണ്ണം എന്നു ചുരുക്കാമെന്നു തീരുമാനിച്ചതും പക്വതയായി. തീകൊണ്ടു കളിക്കരുതെന്നു കാർന്നോന്മാർ പറയും. ആലോചനയില്ലാതെ കേരളം മുഴുവൻ അഗ്നി കൊളുത്തിവിട്ടാലുള്ള സ്ഥിതി ഓർക്കുമ്പോൾതന്നെ ഉള്ളിൽ തീയാണ്. എല്ലാ മണ്ഡലത്തിലും ഊതിക്കത്തിക്കേണ്ട മെനക്കേടില്ലെങ്കിൽ ദിവസങ്ങളും വെട്ടിക്കുറയ്ക്കാം. അഞ്ചു ദിവസത്തെ ക്രിക്കറ്റ് ടെസ്റ്റ് പോലും ഒന്നരദിവസംകൊണ്ടു തീരുന്ന കാലമാണ്.
∙ റബറിൽ കുരുത്ത നട്ടെല്ല്
പേടിച്ചു പേടിച്ചാണ് ‘റബറിനു കിലോഗ്രാമിന് 250 രൂപ ഉറപ്പാക്കാൻ തിരുവുള്ളം കനിയണമെന്ന അപേക്ഷ’ കേരള കോൺഗ്രസുകാർ ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ പിണറായി വിജയനു മുന്നിൽ സമർപ്പിച്ചതത്രേ. വരുന്നതു വരട്ടെയെന്നു വിചാരിച്ച് സംഘത്തിൽ തോമസ് ചാഴികാടൻ എംപിയും സാഹസികമായി പങ്കെടുത്തു. എന്തായാലും വലിച്ചെറിഞ്ഞില്ല.
പാലായിൽ നവകേരള സദസ്സിൽ ചെയ്തതോർക്കുമ്പോൾ കുനുകുനാ കീറി കാറ്റിൽ പറപ്പിക്കുമോ എന്നു പോലും പേടിച്ചവരുണ്ടത്രേ. പാലായിൽ കേരള കോൺഗ്രസ് എംപിയോടു റബറിനെപ്പറ്റി വാ തുറക്കരുതെന്നു പിണറായി കണ്ണുരുട്ടുകയും അതുകേട്ടു പാർട്ടിയിലെ കുഞ്ഞാടുകൾ പേടിച്ചു മൂത്രമൊഴിക്കുകയും ചെയ്യുന്ന കാലം വരുമെന്നു കെ.എം.മാണി വിചാരിച്ചിട്ടുണ്ടാവുമോ? കെ.കരുണാകരന്റെ നേതൃത്വത്തിൽ യുഡിഎഫ് വിജയിച്ചുവന്ന 1991ൽ മന്ത്രിമാരെ നിശ്ചയിക്കുന്ന കാര്യത്തിൽ തർക്കമുണ്ടായതോർക്കുന്നു. കരുണാകരൻ പറഞ്ഞത് ഇഷ്ടപ്പെടാതെ ചാടിയെഴുന്നേറ്റ് കൊടുങ്കാറ്റുപോലെ മാണി കന്റോൺമെന്റ് ഹൗസിൽനിന്നു പുറത്തിറങ്ങി കാറിൽ കയറിപ്പോയി. ‘നമുക്കൊരു 10 സീറ്റ് കുറവായിരുന്നു എന്നുവയ്ക്കുക. മാണി എന്നെ മൂക്കുകൊണ്ട് ‘ക്ഷ’ വരപ്പിക്കുമായിരുന്നില്ലേ’ എന്ന് ലീഡർ അന്നൊരു പത്രലേഖകനോടു ചോദിച്ചു. അതൊക്കെയൊരു കാലം. ഇപ്പോൾ ഏതു കൂട്ടക്ഷരവും ഏത് ഇന്ദ്രിയം കൊണ്ടും ഇംപൊസിഷൻ എഴുതി ശീലിക്കലാണ് ജോലി.
സ്റ്റോപ് പ്രസ്
രാഹുൽ മാങ്കൂട്ടത്തിൽ ഹാജരാക്കിയതു വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആണെന്ന് എം.വി.ഗോവിന്ദൻ.
വ്യാജൻ ഒറ്റനോട്ടത്തിൽ മാഷിനു പിടികിട്ടും. എസ്എഫ്ഐക്കാരുടേത് എത്രയെണ്ണം കണ്ടിട്ടുള്ളതാണ്.