പാർട്ടിക്കും മോദി ഗാരന്റി
2019ൽ ബാംഗ്ലൂർ നോർത്ത് മണ്ഡലത്തിൽനിന്ന് 52.87% വോട്ട് നേടിയാണ് ബിജെപിയുടെ ഡി.വി.സദാനന്ദ ഗൗഡ ജയിച്ചത്. അത്രയും വോട്ട് നേടിയ സദാനന്ദ ഗൗഡ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് ആരുടെയും പ്രേരണയില്ലാതെ ഈയിടെ പ്രഖ്യാപിച്ചു. ബിജെപി കർണാടക നേതൃത്വവുമായുള്ള ഉടക്ക് മാറ്റിനിർത്തിയാൽ, കാര്യങ്ങളുടെ പോക്ക്
2019ൽ ബാംഗ്ലൂർ നോർത്ത് മണ്ഡലത്തിൽനിന്ന് 52.87% വോട്ട് നേടിയാണ് ബിജെപിയുടെ ഡി.വി.സദാനന്ദ ഗൗഡ ജയിച്ചത്. അത്രയും വോട്ട് നേടിയ സദാനന്ദ ഗൗഡ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് ആരുടെയും പ്രേരണയില്ലാതെ ഈയിടെ പ്രഖ്യാപിച്ചു. ബിജെപി കർണാടക നേതൃത്വവുമായുള്ള ഉടക്ക് മാറ്റിനിർത്തിയാൽ, കാര്യങ്ങളുടെ പോക്ക്
2019ൽ ബാംഗ്ലൂർ നോർത്ത് മണ്ഡലത്തിൽനിന്ന് 52.87% വോട്ട് നേടിയാണ് ബിജെപിയുടെ ഡി.വി.സദാനന്ദ ഗൗഡ ജയിച്ചത്. അത്രയും വോട്ട് നേടിയ സദാനന്ദ ഗൗഡ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് ആരുടെയും പ്രേരണയില്ലാതെ ഈയിടെ പ്രഖ്യാപിച്ചു. ബിജെപി കർണാടക നേതൃത്വവുമായുള്ള ഉടക്ക് മാറ്റിനിർത്തിയാൽ, കാര്യങ്ങളുടെ പോക്ക്
2019ൽ ബാംഗ്ലൂർ നോർത്ത് മണ്ഡലത്തിൽനിന്ന് 52.87% വോട്ട് നേടിയാണ് ബിജെപിയുടെ ഡി.വി.സദാനന്ദ ഗൗഡ ജയിച്ചത്. അത്രയും വോട്ട് നേടിയ സദാനന്ദ ഗൗഡ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് ആരുടെയും പ്രേരണയില്ലാതെ ഈയിടെ പ്രഖ്യാപിച്ചു. ബിജെപി കർണാടക നേതൃത്വവുമായുള്ള ഉടക്ക് മാറ്റിനിർത്തിയാൽ, കാര്യങ്ങളുടെ പോക്ക് മുൻകൂട്ടി മനസ്സിലാക്കാൻ സാധിച്ചതിനാലാണ് സദാനന്ദ ഗൗഡ സ്വയം വിരമിച്ചതെന്നു പറയാം. പ്രായം 70 കടന്ന ലോക്സഭാംഗങ്ങളിലൊരാളാണ് സദാനന്ദ ഗൗഡ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്ത്രിമാരായ രാജ്നാഥ് സിങ്ങും അർജുൻ റാം മേഘ്‌വാളും വി.കെ.സിങ്ങും മുൻമന്ത്രി രവിശങ്കർ പ്രസാദും ഉൾപ്പെടെ അങ്ങനെ 56 പേർ ബിജെപിക്കുണ്ട്.
ഒഴിവാക്കപ്പെട്ടാൽ ഗുണത്തേക്കാളേറെ ദോഷത്തിനു കാരണമാകാവുന്നവർ ഒഴികെ 70 പ്ലസ് ഗണത്തിലുള്ള ആരും ഇത്തവണ മത്സരിക്കേണ്ടതില്ലെന്നാണ് മോദിയുടെ തീരുമാനം. ഫലത്തിൽ, 75ൽനിന്നു വിരമിക്കൽപ്രായം 70 ആക്കി കുറയ്ക്കുകയാണ് ബിജെപി. അതു വ്യക്തമാകുന്ന സ്ഥാനാർഥിപ്പട്ടിക വരുന്നതുവരെ സദാനന്ദ ഗൗഡ കാത്തിരുന്നില്ല. അദ്ദേഹത്തെപ്പോലെ മറ്റു ചിലർകൂടി തീരുമാനിച്ചേക്കാം. ആനുപാതികമായി, രാജ്ഭവനുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക വളരും. മാർഗദർശക് മണ്ഡൽ എന്നത് എൽ.കെ.അഡ്വാനി ഉൾപ്പെടെ ഏതാനുംപേരെ ഉദ്ദേശിച്ചും തികച്ചും താൽക്കാലിക ആവശ്യത്തിനും ഉള്ളതായിരുന്നു.
വിരമിക്കൽ പ്രഖ്യാപിച്ചശേഷം സദാനന്ദ ഗൗഡ പറഞ്ഞത് ഇന്ദിരാഗാന്ധിക്കു സംഭവിച്ചത് ആരും മറക്കരുതെന്നാണ്. ഏകാധിപത്യ പ്രവണത പാർട്ടിയിൽ കടന്നുകൂടിയിരിക്കുന്നു; ഇന്ദിരാഗാന്ധിക്ക് എന്തു സംഭവിച്ചെന്നും അതെങ്ങനെ കോൺഗ്രസിന്റെ തകർച്ചയ്ക്കു കാരണമായെന്നും നമുക്കറിയാം. ഈ ഏകാധിപത്യ മനോഭാവത്തിൽനിന്നു നമ്മൾ പുറത്തുവരികയും എല്ലാവരുമായി കൂടിയാലോചിച്ചു തീരുമാനങ്ങളെടുക്കുകയും വേണം – സദാനന്ദ ഗൗഡ പറഞ്ഞു. ആർക്കും സംശയമില്ല, സദാനന്ദ ഗൗഡ പറഞ്ഞതു കർണാടകയിലെ പാർട്ടിയുടെ കാര്യമാണ്. പക്ഷേ, അതു ദേശീയ ബിജെപിക്കു കൂടുതൽ ചേരുമെന്ന് അടക്കം പറയുന്നവരുണ്ട്. മോദിയുടെ തീരുമാനമല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നും കൂടിയാലോചന രണ്ടുപേരിൽ ഒതുങ്ങുന്നുവെന്നുമുള്ള വിമർശനംതന്നെ കാരണം.
തിരഞ്ഞെടുപ്പു ജയിക്കാൻ മോദി എന്തൊക്കെ തന്ത്രങ്ങൾ തീരുമാനിച്ചാലും പാർട്ടി അതംഗീകരിക്കും. 1987ൽ ബിജെപി ഗുജറാത്ത് ഘടകത്തിന്റെ സംഘടനാകാര്യ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ വർഷംതന്നെയാണ് അഹമ്മദാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മോദി പാർട്ടിയെ ജയിപ്പിച്ചത്. പത്തു വർഷം കഴിഞ്ഞ് ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയായി, മധ്യപ്രദേശ് ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും പാർട്ടിയുടെ വിജയത്തിനുള്ള തന്ത്രങ്ങളൊരുക്കി. 2002ലും 2007ലും 2012ലും ഗുജറാത്തിലും പിന്നീടിങ്ങോട്ട് രണ്ടു തവണ കേന്ദ്രത്തിലും ബിജെപിയുടെ വിജയത്തിനു പ്രധാന കാരണം മോദിയുടെ തന്ത്രങ്ങളായിരുന്നു. പ്രസ്ഥാനത്തിന്റെ അടിസ്ഥാന ആശയം വിട്ടുകളയാതെ, ജയിക്കാൻ ഏതറ്റംവരെയും പോകാനുള്ള ധൈര്യം ഫലം കാണുന്നതിനാൽ ആരും എതിർക്കില്ല; ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയം നേരിട്ടു കണ്ടിട്ടുള്ളവരും അനുഭവിച്ചിട്ടുള്ളവരും ഉൾപ്പെടെ.
പ്രായമേറിയവരെ ഒഴിവാക്കി കൂടുതൽ ചെറുപ്പക്കാരെ കൊണ്ടുവരുന്നതിനൊപ്പം, രണ്ടു തവണ രാജ്യസഭാംഗങ്ങളായിരുന്നവർ ജനം നേരിട്ടു വോട്ടുചെയ്യുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചേ പറ്റൂ എന്ന തീരുമാനവുമുണ്ട്. തിരഞ്ഞെടുപ്പു രാഷ്ട്രീയം നേരിട്ടനുഭവിച്ചുള്ള പരിചയം വേണമെന്നതാണ് അതിനു മോദിയുടെ യുക്തി. അങ്ങനെ അവർ തോറ്റാലും ഒഴിവാക്കപ്പെടേണ്ടവരല്ലെന്നു മോദി കരുതുന്നെങ്കിൽ രാജ്യസഭയിൽ തുടരും. അങ്ങനെ ചിലർ ഇത്തവണ കേരളത്തിലുമുണ്ടാവാം. കൂടുതൽ വനിതാ സ്ഥാനാർഥികളെന്നതാണ് മറ്റൊരു തീരുമാനം; വനിതാസംവരണം നടപ്പാകുംവരെ കാത്തിരിക്കുന്നില്ലെന്ന് ബിജെപിക്കു പറയാം.
കഴിഞ്ഞ തവണ ബിജെപിക്കു ലഭിച്ചത് 37% വോട്ടാണ്. തങ്ങൾ കൂടുതൽ സീറ്റും ഭരണവും നേടുമ്പോഴും വോട്ടുകൾ കൂടുതലും മറുപക്ഷത്തെന്ന സ്ഥിതി മാറ്റുന്ന സമ്പൂർണ വിജയമാണ് മോഹം.
ഒരിക്കൽപോലും ജയിക്കുകയോ രണ്ടാമതെത്തുകയോ ചെയ്യാത്ത നൂറ്റൻപതിലേറെ ‘ദുർബല സീറ്റുകളിൽ’ കൂടുതൽ ശ്രദ്ധിക്കണമെന്നു ബിജെപി നേരത്തേ തീരുമാനിച്ചതാണ്. മറ്റു പാർട്ടികളിലെ നിരാശരെ പിടിച്ചെടുക്കുന്ന പതിവു തുടരാൻ ഇപ്പോൾ സമിതി തന്നെ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞതവണ 436 സീറ്റിൽ മത്സരിച്ചു; 303ൽ ജയിച്ചു. ഇത്തവണ കൂടുതൽ സീറ്റുകളിൽ മത്സരിക്കും. ബിഹാറിൽ ജെഡിയുവും പഞ്ചാബിൽ അകാലിദളും മഹാരാഷ്ട്രയിൽ അവിഭക്ത ശിവസേനയും ഇപ്പോൾ എൻഡിഎയിൽ ഇല്ലാത്തതിനാൽ ആ സംസ്ഥാനങ്ങളിൽ ബിജെപിക്കു മൽസരിക്കാൻ കൂടുതൽ സീറ്റ് ലഭിക്കും.
അല്ലാതെതന്നെ കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ പാർട്ടി താൽപര്യപ്പെടുന്നതു മൊത്തം വോട്ടിന്റെ 50 ശതമാനത്തിൽ കൂടുതൽ തനിച്ചു നേടണമെന്ന ആഗ്രഹംകൊണ്ടാണ്. കഴിഞ്ഞ തവണ ബിജെപിക്കു ലഭിച്ചത് 37% വോട്ടാണ്. തങ്ങൾ കൂടുതൽ സീറ്റും ഭരണവും നേടുമ്പോഴും വോട്ടുകൾ കൂടുതലും മറുപക്ഷത്തെന്ന സ്ഥിതി മാറ്റുന്ന സമ്പൂർണ വിജയമാണ് മോഹം. പ്രതീക്ഷകൾ നൽകുന്ന നേതാവിനെയാണ് ഏതു ജനവും ആഗ്രഹിക്കുന്നതെന്ന തിരിച്ചറിവിൽനിന്നാണ് സ്വയം പാർട്ടിയുടെ വോട്ടുമുഖമായി അവതരിപ്പിക്കാനുള്ള ചങ്കൂറ്റം മോദിക്കുണ്ടായതെന്നാണ് അദ്ദേഹത്തെ അടുത്തു പഠിച്ചിട്ടുള്ളവരുടെ പക്ഷം.
ഇത്തവണയും അത്തരത്തിലുള്ള അവതരണത്തിൽ മാറ്റമുണ്ടാവില്ല; അതിന്റെ തീവ്രത കൂടുകയേയുള്ളൂ. ഭരണനേട്ടങ്ങൾക്കു പകരം, ‘മോദിയുടെ ഗാരന്റി’ക്ക് ഊന്നൽ നൽകുമ്പോൾ നേതാവ് പ്രതീക്ഷ നൽകുകയാണ്. ഒപ്പം, വൈകാരികവോട്ടിനു രാമക്ഷേത്രമുണ്ട്; കൃഷ്ണ ജന്മഭൂമി പ്രശ്നം ഇനിയുള്ള അജൻഡയിൽ ഉൾപ്പെടുന്നുവെന്ന സൂചനകൾ വന്നുകഴിഞ്ഞു. ക്ഷേമപദ്ധതികളുടെ പ്രഖ്യാപനം വേറെ. പക്ഷേ, ആഗ്രഹിക്കുന്നത്ര വിജയം നൽകാൻ ഇത്രയും കാര്യങ്ങൾ പോരാ എന്ന ബോധ്യംകൂടിയാണ് ഒരേസമയം പല പരിഷ്കാരങ്ങളുള്ള സ്ഥാനാർഥിപ്പട്ടികയുമായി തിരഞ്ഞെടുപ്പിനിറങ്ങാനുള്ള താൽപര്യത്തിൽ തെളിയുന്നത്.