ലോകത്തിന്റെ ഉച്ചിയിൽ ഒരു പെണ്ണാൾ
ഒട്ടേറെ മേഖലകളിൽ മോഡേണും മോഡലുമൊക്കെയാണെങ്കിലും ഒരു സ്ത്രീയെ ഭരണനേതൃത്വത്തിൽ കൊണ്ടുവരുന്നതിൽ യുഎസും കേരളവും ഇപ്പോഴും പരാജയപ്പെട്ടുനിൽക്കുന്നു എന്ന യാഥാർഥ്യം ഓർത്തുകൊണ്ടാണല്ലോ രണ്ടാഴ്ച മുൻപ് ഈ കുറിപ്പ് അവസാനിപ്പിച്ചത്. അതിനു പിന്നാലെ മറ്റൊരു യുഎസ്- കേരളബന്ധവും ബന്ധമില്ലായ്മയുംകൂടി ഓർക്കാനിട വന്നു. നമ്മുടെ എക്കാലത്തെയും ഏറ്റവും വലിയ ഗായകനായ യേശുദാസിന്റെ 84-ാം ജന്മദിനം കഴിഞ്ഞ 10ന് ആഘോഷിച്ചപ്പോഴായിരുന്നു അത്. കുറച്ചുകാലമായി അദ്ദേഹം യുഎസിലാണല്ലോ.

പാട്ടിന്റെ കാര്യത്തിൽ യുഎസും കേരളവും തമ്മിലുള്ള (പാശ്ചാത്യലോകവും ഇന്ത്യയും തമ്മിലുമുള്ള) ബന്ധമില്ലായ്മയും പലരും ശ്രദ്ധിച്ചുകാണും. പലകുറി കൊണ്ടാടാൻ വേണ്ടത്ര ആൽബം ഗാനങ്ങളും കൂടി തന്നിട്ടാണ് യേശുദാസ് വിശ്രമജീവിതത്തിലേക്കു കടന്നതെങ്കിലും നമുക്കിപ്പോഴും, യേശുദാസിന്റേതായാലും, ജനപ്രിയ സംഗീതമെന്നാൽ പ്രധാനമായും സിനിമാപ്പാട്ടുകൾ തന്നെ. (ലളിതഗാനങ്ങൾ എന്നായിരുന്നു ആൽബം ഗാനങ്ങളുടെ പണ്ടത്തെപ്പേര്; ചലച്ചിത്രഗാനങ്ങൾ എന്താ ലളിതമല്ലേ?). എന്നാൽ, യുഎസിലും മറ്റു പാശ്ചാത്യരാജ്യങ്ങളിൽ പൊതുവിലും അതല്ല സ്ഥിതി. സിനിമയിൽനിന്നു സ്വതന്ത്രമാണ് അവിടത്തെ പാട്ടുലോകം. അതേസമയം, ആൽബങ്ങളായി മാത്രം ഒതുങ്ങിനിൽക്കാതെ ഗായകർ നേരിട്ടുവന്ന് പാടുകയും ആടുകയും ജനലക്ഷങ്ങൾ അവ ആസ്വദിക്കാൻ തടിച്ചുകൂടുകയും ചെയ്യുന്ന വമ്പൻ ടൂറുകളും കൂടി ചേർന്നതാണ് അത്. (ആഗോളപൗരന്മാരായ നമ്മുടെ ന്യൂജനത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് ഇവിടെയും മെല്ലെ മെല്ലെ അത്തരം പബ്ലിക് പെർഫോമൻസുകൾ പ്രചാരത്തിലാകുന്നുണ്ടെന്നതു വേറെ കാര്യം). അതുകൊണ്ടുതന്നെ മിക്കപ്പോഴും സിനിമാതാരങ്ങൾക്കു മുകളിലാണ് പാശ്ചാത്യരാജ്യങ്ങളിലെ ഗായകരുടെ സെലിബ്രിറ്റി സ്‌റ്റേറ്റസ്.
ഒരു ജനപ്രിയതാരമെന്നതിനപ്പുറത്തേക്ക് ഒരു അമേരിക്കൻ പാട്ടുകാരി, പാട്ടെഴുത്തുകാരി ഉയർന്നുവരുന്നതും ഇക്കാലത്തെ പ്രധാന വിശേഷമാണ്. പ്രധാന കസേരയിൽ ഇതുവരെ ഒരു സ്ത്രീ ഇരുന്നിട്ടില്ലാത്ത യുഎസിൽനിന്നു വരുന്ന വിശേഷം എന്ന രാഷ്ട്രീയമാനം മാത്രമല്ല അതിനുള്ളത്. കൊറിയയിൽനിന്നു ചെറിയ മത്സരമുണ്ടെങ്കിലും, യുഎസാണ് ഇപ്പോഴും പോപ്പ് സംഗീതത്തിന്റെ ആഗോള ആസ്ഥാനം. തായ്‌ലൻഡ്, ഹംഗറി, ചിലെ എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രാജ്യങ്ങളിലെ ജനനേതാക്കൾ ഈ ഗായികയെ അവരുടെ നാടുകളിൽ പാടാൻ ക്ഷണിച്ചുകഴിഞ്ഞെന്നറിയുമ്പോഴോ? ബ്രസീലിൽ പാടാൻ ചെന്നപ്പോൾ അതെപ്പറ്റിയുള്ള സന്ദേശം പ്രസിദ്ധമായ ‘ക്രൈസ്റ്റ് ദ് റെഡീമർ’ ശിൽപത്തിൽ പ്രദർശിപ്പിക്കാൻ അവിടത്തെ ആർച്ച് ബിഷപ് അനുവദിച്ചുവെന്നറിയുമ്പോഴോ? ദി എറാസ് ടൂർ (The Eras Tour) എന്ന പേരിൽ ഈ ഗായിക നടത്തിവരുന്ന സംഗീതപര്യടനം യുഎസിലെ സമ്പദ്‌വ്യവസ്ഥയ്ക്കുതന്നെ കുതിപ്പേകിയെന്ന് നമ്മുടെ റിസർവ് ബാങ്കിനു സമാനമായ യുഎസിലെ ഫെഡറൽ റിസർവിന്റെ ഭാഗമായ ഫിലഡൽഫിയയിലെ ഫെഡറൽ റിസർവ് ബാങ്ക് ഇക്കഴിഞ്ഞ ജൂലൈയിൽ പ്രഖ്യാപിച്ചതാണ് മറ്റൊരു വാർത്ത.
അവരുടെ ആറാമത് കച്ചേരി പരമ്പരയാണ് (കൺസേർട് ടൂർ എന്നു വായിക്കണേ) എറാസ് ടൂർ. അഞ്ചു ഭൂഖണ്ഡങ്ങളിലായി നടന്നു വരുന്ന 151 ഷോകളിലൂടെ അത് എക്കാലത്തെയും ഏറ്റവും വരുമാനമുണ്ടാക്കിയ ടൂറാവുകയാണ്, വരുമാനത്തിൽ ഇതാദ്യമായി ഒരു ബില്യൻ ഡോളർ (ഇതെഴുതുന്ന ദിവസത്തെ നിരക്കിൽ 8312 കോടി രൂപ!) കടന്ന ടൂറും. അതു ലക്ഷ്മീദേവിയുടെ കാര്യമാണെങ്കിൽ ഭൂമീദേവിയുടെ കാര്യം കൂടി കേട്ടോളൂ: എറാസ് ടൂറിന്റെ ഭാഗമായി കഴിഞ്ഞ വർഷം ജൂലൈ 23നു സിയാറ്റിലിൽ നടന്ന, ടെയ്‌ലർ സ്വിഫ്റ്റ് എന്ന ഈ പാട്ടുകാരിയുടെ പെർഫോമൻസ് കാണാനെത്തിയ എഴുപതിനായിരത്തിലേറെ വരുന്ന സ്വിഫ്റ്റീസ് (സ്വിഫ്റ്റ് ആരാധകർ സ്വിഫ്റ്റീസ് എന്നറിയപ്പെടുന്നു) സൃഷ്ടിച്ച ഭൂചലനം റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയത് 2.3നു സമാനമായത്!
ഈ പാട്ടുകാരിയെ, പാട്ടെഴുത്തുകാരിയെത്തന്നെയാണ് ടൈം മാഗസിൻ കഴിഞ്ഞ ദിവസം അവരുടെ 2023ലെ പഴ്‌സൻ ഓഫ് ദി ഇയറായി തിരഞ്ഞെടുത്തതും. കഴിഞ്ഞ 25 വർഷത്തിനിടെ ടൈം പഴ്സൻ ഓഫ് ദി ഇയർ ആയവരിൽ ചിലർ ബിൽ ക്ലിന്റൻ, ജോൺ പോൾ രണ്ടാമൻ മാർപാപ്പ, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ജോർജ് ഡബ്ല്യു ബുഷ്, പുട്ടിൻ, ഒബാമ, ഫെയ്സ്ബുക് സ്ഥാപകൻ സക്കർബർഗ്, മുൻ ജർമൻ ചാൻസലർ അംഗല മെർക്കൽ, ഡോണൾഡ് ട്രംപ്, ഇലോൺ മസ്‌ക്, റഷ്യയോടു പൊരുതുന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി എന്നിവരൊക്കെയാണെന്ന് അറിയുമ്പോഴാണ് സ്വിഫ്റ്റ് എവിടെയെത്തിയെന്നു മനസ്സിലാകുന്നത്. സ്ത്രീകൾ തീരെക്കുറവായ ഈ പട്ടികയിൽ ആണോ പെണ്ണോ എൽജിബിടിക്യുവോ ആരുമാകട്ടെ ഇതാദ്യമായി ഒരു ആർട്ടിസ്റ്റ് ഇടംപിടിച്ചെന്നതാണ് മറ്റൊരു വമ്പൻ കാര്യം. 1927ൽ ആരംഭിച്ച ടൈം പഴ്സൻ ഓഫ് ദി ഇയർ പരമ്പരയിൽ ‘മൗനം ഭഞ്ജിച്ചവർ’ (Silence Breakers) ആയിരുന്നു 2017ലെ പഴ്‌സൻ(സ്) ഓഫ് ദി ഇയർ. സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നതിനു പ്രചോദനമാവുകവഴി അന്നു തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരിലെ ഒരാളായിരുന്നു സ്വിഫ്റ്റ്. 2023ലും തിരഞ്ഞെടുക്കപ്പെട്ടതോടെ ഈ ബഹുമതിക്കു രണ്ടുതവണ അർഹയായ ഒരേയൊരു സ്ത്രീയും.
പാടുന്നയാൾ എന്ന നിലയിൽ എൽവിസ് പ്രിസ്‌ലിക്കും മൈക്കൽ ജാക്‌സണും മഡോണയ്ക്കുമൊപ്പമാണ് സ്വിഫ്റ്റിന്റെ സ്ഥാനമെങ്കിൽ പാട്ട് എഴുതുന്നയാൾ എന്ന നിലയിൽ ബീറ്റിൽസ് ഇതിഹാസം പോൾ മക്കാർട്നിക്കും നൊബേൽ ജേതാവ് ബോബ് ഡിലനുമൊപ്പമാണ് സ്വിഫ്റ്റ് ആദരിക്കപ്പെടുന്നത്. ഹാർവഡ് യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലിഷ് വിഭാഗമാകട്ടെ Taylor Swift and Her World എന്ന പേരിൽ പഠനകോഴ്‌സ് തന്നെ നടത്തുന്നു. അതിനു നേതൃത്വം കൊടുക്കുന്ന സാഹിത്യവിമർശകകൂടിയായ പ്രഫ. സ്റ്റെഫാനി ബർട്ട്, സ്വിഫ്റ്റിന്റെ പാട്ടുകളെ വില്യം വേഡ്‌സ്‌വർത്തിന്റെ കവിതകളോട് ഉപമിക്കുന്നു.
∙ പാൽക്കപ്പയാണ് താരം
ഫുൾജാർ സോഡ എന്നൊരു തരംഗം വന്നത് ഓർക്കുന്നോ? വന്നതേ ഓർമയുള്ളൂ, വന്നപോലെ പോയി. എന്നാൽ, നമ്മുടെ തേങ്ങാപ്പാലും കപ്പയും ചേർന്നുവരുന്ന ലിക്വിഡ് പരുവത്തിലുള്ള സോളിഡ് ഫുഡായതിനാൽ പാൽക്കപ്പ അങ്ങനെ പോകാൻ സാധ്യത കുറവ്. ശർക്കര കൂട്ടിയാൽ കമ്പിളീം തിന്നാം എന്നു പറഞ്ഞതുപോലെ തേങ്ങാപ്പാലൊഴിച്ചാൽ പ്ലാസ്റ്റിക്കും തിന്നാം എന്നിരിക്കെ, കമ്പിളിയും പ്ലാസ്റ്റിക്കുമല്ല സാക്ഷാൽ കപ്പയാണല്ലോ കൂടെ വരുന്നത്! വളരെ പണ്ടേയുള്ളതാണ്, കപ്പയുടെ തലസ്ഥാനമായ ഹൈറേഞ്ചിലെങ്ങാണ്ടാണ് പിറവിയെന്നെല്ലാം കേട്ട് അന്വേഷിച്ചു ചെന്നപ്പോൾ ഇതു പലപ്പോഴും വച്ചുവിളമ്പിയിരുന്ന ഒരമ്മച്ചിയെ ഫോണിൽക്കിട്ടി.
ഇതിന്റെ പാചകവിധി എവിടന്നു കിട്ടി അമ്മച്ചീ എന്നു ചോദിച്ചപ്പോൾ കിട്ടിയ ഉത്തരമായിരുന്നു കേമം. യുട്യൂബിൽ നോക്കി ഉണ്ടാക്കിയതാണെന്ന്. പയറുകറി ഉണ്ടാക്കാൻ പുതിയൊരു വഴി കണ്ടുപിടിക്കാനായില്ലെങ്കിൽ നിങ്ങടെ ബുദ്ധിശക്തികൊണ്ടെന്തുകാര്യം എന്ന് മാർക്കേസിന്റെ ഒരു കഥാപാത്രം ചോദിക്കുന്നതിനു കിട്ടിയ ഏറ്റവും സ്വാദുള്ള ഉത്തരം.
ലാസ്റ്റ് സീൻ (Last seen)
2016ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയത് ഗായകൻ കൂടിയായ പാട്ടെഴുത്തുകാരൻ ബോബ് ഡിലൻ. നൊബേൽ ജേതാവായ ആദ്യപാട്ടെഴുത്തുകാരനാണോ ഡിലൻ എന്നു ഗൂഗ്‌ളിയപ്പോൾ അല്ല, 1913ൽ രബീന്ദ്രനാഥ ടഗോർ എന്നൊരു ഗീതകക്കാരനാണ് ആദ്യമായി അതു നേടിയതെന്നു ഗാർഡിയൻ പത്രം. ശരിയാണല്ലോ അല്ലേ, ഗീതാഞ്ജലി! പാട്ടെഴുത്ത് ചെറിയ മീനല്ല.