എംടിയുടെ പ്രസംഗം
എഴുത്തുകാരുടെ അഭിപ്രായങ്ങൾക്കു കേരളത്തിൽ ലഭിക്കുന്ന ശ്രദ്ധപോലെയൊന്ന് മറ്റ് ഇന്ത്യൻ സമൂഹങ്ങളിൽ സാധാരണമല്ല; കർണാടകയിലും ബംഗാളിലുമൊഴികെ. ചരിത്രപരമായി വായനക്കാരുടെ സമൂഹമാണ് നാം എന്നതായിരിക്കാം ഒരു കാരണം; അച്ചടിവിദ്യ കൊണ്ടുവന്ന വെള്ളക്കാർക്കു നന്ദി. എല്ലാ വായനക്കാരും സാഹിത്യവായനക്കാരല്ല. പക്ഷേ, മാധ്യമ സാന്നിധ്യത്തിലൂടെയും മറ്റു വേദികളിലൂടെയും എഴുത്തുകാർ പൊതുസമൂഹത്തിനു മുന്നിലുണ്ട്. എഴുത്തുകാരുടെ അഭിപ്രായങ്ങൾക്കു കിട്ടുന്ന ശ്രദ്ധയുടെ മറ്റൊരു കാരണം സാഹിത്യം എന്ന കലയുടെ വിശ്വാസ്യതയായിരിക്കാം. പ്രശസ്തങ്ങളായ കൃതികളിലെ കഥാപാത്രങ്ങൾ വായനക്കാരുടെ ഹൃദയങ്ങളിൽ ജീവൻ കൈക്കൊള്ളുന്നു. ബഷീറിന്റെ പാത്തുമ്മയും ഉറൂബിന്റെ ഉമ്മാച്ചുവും വിജയന്റെ രവിയും എംടിയുടെ ഭീമനും ബെന്യാമിന്റെ നജീബുമെല്ലാം അങ്ങനെയുള്ളവരാണ്. ഇതിനെല്ലാമുപരി, ചരിത്രപരമായി കേരളത്തിലെ എഴുത്തുകാർ പൊതുവിൽ പുരോഗമനപരമായ രാഷ്ട്രീയ – സാമൂഹിക നിലപാടുകളുള്ളവരായിരുന്നു.

എഴുത്തുകാരുടെ അഭിപ്രായങ്ങൾക്കു കേരളത്തിൽ ലഭിക്കുന്ന ശ്രദ്ധപോലെയൊന്ന് മറ്റ് ഇന്ത്യൻ സമൂഹങ്ങളിൽ സാധാരണമല്ല; കർണാടകയിലും ബംഗാളിലുമൊഴികെ. ചരിത്രപരമായി വായനക്കാരുടെ സമൂഹമാണ് നാം എന്നതായിരിക്കാം ഒരു കാരണം; അച്ചടിവിദ്യ കൊണ്ടുവന്ന വെള്ളക്കാർക്കു നന്ദി. എല്ലാ വായനക്കാരും സാഹിത്യവായനക്കാരല്ല. പക്ഷേ, മാധ്യമ സാന്നിധ്യത്തിലൂടെയും മറ്റു വേദികളിലൂടെയും എഴുത്തുകാർ പൊതുസമൂഹത്തിനു മുന്നിലുണ്ട്. എഴുത്തുകാരുടെ അഭിപ്രായങ്ങൾക്കു കിട്ടുന്ന ശ്രദ്ധയുടെ മറ്റൊരു കാരണം സാഹിത്യം എന്ന കലയുടെ വിശ്വാസ്യതയായിരിക്കാം. പ്രശസ്തങ്ങളായ കൃതികളിലെ കഥാപാത്രങ്ങൾ വായനക്കാരുടെ ഹൃദയങ്ങളിൽ ജീവൻ കൈക്കൊള്ളുന്നു. ബഷീറിന്റെ പാത്തുമ്മയും ഉറൂബിന്റെ ഉമ്മാച്ചുവും വിജയന്റെ രവിയും എംടിയുടെ ഭീമനും ബെന്യാമിന്റെ നജീബുമെല്ലാം അങ്ങനെയുള്ളവരാണ്.
ഇതിനെല്ലാമുപരി, ചരിത്രപരമായി കേരളത്തിലെ എഴുത്തുകാർ പൊതുവിൽ പുരോഗമനപരമായ രാഷ്ട്രീയ – സാമൂഹിക നിലപാടുകളുള്ളവരായിരുന്നു. അങ്ങനെ മലയാളികളുടെ സമൂഹത്തിന്റെ ആധുനികതാ നിർമാണത്തിൽ (നവോത്ഥാനത്തിൽ) ഒരു പ്രധാനപങ്ക് അവർക്കു വഹിക്കാൻ കഴിഞ്ഞു. എഴുത്തുകാരുടെ സ്വതന്ത്രാഭിപ്രായം വിലമതിക്കുന്ന ഒരു സമൂഹമാണ് കേരളം.
എം.ടി.വാസുദേവൻ നായർ കോഴിക്കോട്ടെ കേരള സാഹിത്യോത്സവത്തിൽ അവതരിപ്പിച്ച ചിന്തകൾക്കു ലഭിച്ച പൊതുശ്രദ്ധയിൽ പ്രവർത്തിച്ചത് എംടിയെന്ന എഴുത്തുകാരന്റെ വിശ്വാസ്യതയാണ്; അദ്ദേഹം എഴുത്തിലൂടെയും പത്രാധിപത്യത്തിലൂടെയും സമൂഹത്തിൽ ആർജിച്ച സ്വീകാര്യത. പൊതുവിൽ രാഷ്ട്രീയ അഭിപ്രായങ്ങൾ പറയാത്ത ഒരെഴുത്തുകാരൻ അങ്ങനെ ചെയ്തപ്പോൾ അതു പ്രത്യേക ശ്രദ്ധയാകർഷിച്ചെന്നു കരുതണം. എഴുത്തുകാർ ബോധപൂർവവും ഗൗരവപൂർവവും ചർച്ച ചെയ്യേണ്ട വിഷയമാണ് രാഷ്ട്രീയം എന്ന് ഒരു മുതിർന്ന എഴുത്തുകാരന്റെ കാഴ്ചപ്പാടിൽനിന്നു വീണ്ടും എടുത്തുകാണിക്കപ്പെട്ടതാണ് എംടിയുടെ പ്രസംഗത്തിന്റെ പ്രത്യേകതയായി ഈ ലേഖകനു തോന്നിയത്. ഇന്ത്യയിലും കേരളത്തിലും രാഷ്ട്രീയം ഒരു ജീവന്മരണ പ്രശ്നമാണ്. ഇന്നത് ഏറ്റവും ഗൗരവമാംവിധം അങ്ങനെയാണ്.
എംടി തന്റെ പ്രസംഗം നിർവഹിച്ചതു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു എന്നതിലും അസാധാരണമായി ഒന്നുമില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ രാഷ്ട്രീയ വിമർശനം പാടില്ല എന്നൊരു നാട്ടാചാരമുള്ളതായി അറിവില്ല. രാഷ്ട്രീയനേതാക്കളും പ്രവർത്തകരും മാത്രമേ ആരുടെയും സാന്നിധ്യത്തിലോ അസാന്നിധ്യത്തിലോ രാഷ്ട്രീയ വിമർശനം നടത്താൻപാടുള്ളൂ എന്നൊരു നിയമമില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എംടി രാഷ്ട്രീയം ചർച്ച ചെയ്തതിനെ ഒരദ്ഭുതമായി ആരെങ്കിലും കണ്ടെങ്കിൽ അതു വിരൽചൂണ്ടുന്നത് ജനാധിപത്യത്തെ സംബന്ധിച്ച നമ്മുടെ ധാരണകൾ എത്ര ശോചനീയമാംവിധം പിന്നാക്കമാണ് എന്നതിലേക്കാണ്.
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി അസ്പർശ്യനായ ഒരു അദ്ഭുതജീവിയാണെന്നും പൗരർ അദ്ദേഹത്തെ വണങ്ങുക മാത്രമേ പാടുള്ളൂ, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ രാഷ്ട്രീയപ്രശ്നങ്ങൾ ഉന്നയിക്കരുത് എന്നും മറ്റുമുള്ള ദയനീയങ്ങളായ ഫ്യൂഡൽ ചിന്തകൾ ചിലരിലെങ്കിലും നിലനിൽക്കുകയാണ്. ഒട്ടേറെ മലയാളികളുടെ തലച്ചോറിൽനിന്ന് ഒരു ശക്തിക്കും നിർമാർജനം ചെയ്യാനാവാത്ത ചിന്താവൈകല്യമാണ് രാഷ്ട്രീയ നേതാക്കളും ഭരണകൂടാംഗങ്ങളും ജനങ്ങളെക്കാൾ മുന്തിയവരും ജനങ്ങൾ അവരെക്കാൾ താണവരുമാണ് എന്ന രൂഢമൂലമായ വിശ്വാസം; മാധ്യമസമീപനങ്ങളിൽ പോലും ഇതു നിഴലിക്കുന്നു.
താൻ ഉന്നയിക്കാനാഗ്രഹിച്ച രാഷ്ട്രീയ വിമർശനം ഭരണകൂടത്തിന്റെ മേധാവിയായ മുഖ്യമന്ത്രിയുടെ കേൾവിയിലാവണം എന്ന് എംടി കരുതിയെങ്കിൽ അതിൽ അസ്വാഭാവികമായി ഒന്നുമില്ല. അങ്ങനെ ചെയ്യാൻ മടിക്കുകയോ ഭയക്കുകയോ ചെയ്യേണ്ട ആവശ്യം എംടിക്കുണ്ടെന്നു തോന്നുന്നില്ല. അത് അദ്ദേഹം എം.ടി.വാസുദേവൻ നായർ എന്ന സമാദരണീയനായ എഴുത്തുകാരനാണെന്നതിനപ്പുറം, കേരളത്തിൽ നികുതി കൊടുത്ത് ഇവിടെ വോട്ടു ചെയ്ത് ഇവിടെ ഭരണകൂടങ്ങൾക്ക് അധികാരം നൽകി ജീവിക്കുന്ന ഒരു പൗരനായതുകൊണ്ടാണ്. അതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ചിലർ അദ്ദേഹത്തിന്റെമേൽ കോരിച്ചൊരിഞ്ഞ പൊള്ള സ്തുതിവചനങ്ങളെപ്പോലെതന്നെ ജുഗുപ്സാവഹമായിരുന്നു അദ്ദേഹത്തിനെതിരെ നടന്ന ആക്രമണങ്ങളും.
എംടി തന്റെ പ്രസംഗത്തിൽ അധികാരത്തെയും അമിതാധികാരത്തെയുംപറ്റി പറഞ്ഞ കാര്യങ്ങൾ ഇന്ന് ഇന്ത്യയിൽ അധികാരം കയ്യാളുന്ന ഏതാണ്ടെല്ലാ രാഷ്ട്രീയ നേതാക്കൾക്കും അളവെടുത്തു തുന്നിച്ച ഉടുപ്പുപോലെ കൃത്യമായി യോജിക്കും. സാന്ദർഭികമായി സൂചിപ്പിക്കട്ടെ, 1998ൽ പ്രസിദ്ധീകരിച്ച ‘ഇഎംഎസ്: വാക്കും സമൂഹവും’ എന്ന പുസ്തകത്തിൽ (കറന്റ് ബുക്സ്, തൃശൂർ) എഴുതിയ ലേഖനമാണ് എംടി പ്രസംഗമായി പറഞ്ഞത്. ’98ൽ, അധികാരത്തെപ്പറ്റിയും അമിതാധികാരത്തെപ്പറ്റിയും ഒരു യഥാർഥ നേതാവ് എങ്ങനെയാണ് ചരിത്രപരമായ ആവശ്യമായിത്തീരേണ്ടത് എന്നതിനെപ്പറ്റിയും പറഞ്ഞ കാര്യങ്ങൾ ഇന്നും പ്രസക്തമാണെന്നു തോന്നിയതിനാലാണ് അദ്ദേഹം അവ ആവർത്തിച്ചത് എന്നു തീർച്ച.
ലേഖനത്തിലും പ്രസംഗത്തിലും എംടി പറയുന്നു: ‘‘അധികാരമെന്നാൽ ജനസേവനത്തിനു കിട്ടുന്ന ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിച്ചുമൂടി.’’ പൗരരെ വണങ്ങേണ്ട ജനപ്രതിനിധികൾക്കു മുന്നിൽ താണുവണങ്ങി നിൽക്കുന്നവരായി മലയാളികൾ മാറിയെന്ന നിർഭാഗ്യസത്യം അദ്ദേഹം എടുത്തുപറഞ്ഞില്ലെന്നേയുള്ളൂ. എംടി തുടർന്നു പറയുന്നു:‘‘1957ൽ ബാലറ്റ് പെട്ടിയിലൂടെ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നു. അതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തിൽപെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളിൽ ഇരമ്പിക്കൂടിയും വോട്ടുപെട്ടികൾ നിറച്ചും സഹായിച്ച ആൾക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള ഒരു സമൂഹമായി മാറ്റിയെടുക്കാനുള്ള ഒരു മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇഎംഎസ് സമാരാധ്യനാകുന്നത്.’’
ആ മനോഹരമായ വിശ്വാസം താൻ നയിച്ച പാർട്ടിയുടെ പ്രമാണമാക്കിത്തീർക്കാൻ ഇഎംഎസ് എന്തു ചെയ്തു എന്നത് ഉത്തരം കണ്ടെത്തേണ്ട ഒരു ചോദ്യമാണ്. അന്തിമവിശകലനത്തിൽ, എഴുത്തുകാരുടെ അഭിപ്രായങ്ങൾ അധികാരത്തിന്റെ ഇടനാഴികളിൽ ഭൂകമ്പങ്ങൾ സൃഷ്ടിച്ചതായി ചരിത്രമില്ല. പക്ഷേ, ജനങ്ങളുടെ കാതുകൾ വരെയെങ്കിലും അവ എത്താറുണ്ട്.