അമ്മയുടെ അമ്മയ്ക്കു പ്രായമായപ്പോൾ അൽസ്ഹൈമേഴ്സ് പിടിപെട്ട് ഓർമ നഷ്ടപ്പെട്ടു. അമ്മയുടെ 11 സഹോദരങ്ങളിൽ അമ്മ ഉൾപ്പെടെ 3 പേർക്കും വാർധക്യത്തിൽ ഇതേനില വന്നു. അൽസ്ഹൈമേഴ്സ് ബാധിച്ച മാതാപിതാക്കളോ സഹോദരരോ ഉള്ളവരിൽ ഈ രോഗം വരാൻ സാധ്യത കൂടുമെന്നു ഗവേഷണങ്ങൾ വെളിവാക്കുന്നു. ചില കേസുകളിൽ ഈ രോഗം ജനിതകമാണെന്നു സാരം. അപ്പോളിപോപ്രോട്ടീൻ ഇ4 അൽസ്ഹൈമേഴ്സ് സാധ്യതയെ സ്വാധീനിക്കുന്ന ജീനാണ്. മാതാപിതാക്കളിൽനിന്ന് ഇതിന്റെ പകർപ്പു കിട്ടുന്നവർക്ക് അൽസ്ഹൈമേഴ്സ് സാധ്യത കൂടാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില സ്വഭാവങ്ങളോ ശാരീരിക അവസ്ഥകളോ അസുഖങ്ങളോ ഒരു തലമുറയിൽനിന്നു മറ്റൊന്നിലേക്കു കൈമാറ്റം ചെയ്യപ്പെടും. സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗം ഉദാഹരണം. ജീനുകളെക്കുറിച്ചുള്ള പഠനം അഥവാ ജനിതകശാസ്ത്രം ജീവിതം, പരിണാമം, പാരമ്പര്യമായി വരുന്ന അസുഖങ്ങൾ എന്നിവയെ കൂടുതലായി മനസ്സിലാക്കാൻ സഹായിക്കുന്നു.   

ഒരു രോഗിയുടെ കോശങ്ങളിലെ വികലമായ ജീനിനെ ആ ജീനിന്റെ ആരോഗ്യകരമായ പതിപ്പുപയോഗിച്ചു മാറ്റിയും മറ്റുമാണ് ജീൻ തെറപ്പി നടത്തുന്നത്.

ADVERTISEMENT

ഒരു തലമുറയിൽനിന്ന് അടുത്തതിലേക്കു ജനിതകവിവരം കൈമാറുന്നതിൽ നിർണായക പങ്കു വഹിക്കുന്ന അടിസ്ഥാന യൂണിറ്റുകളാണ് ജീനുകൾ. ഓരോ ജീനും പ്രത്യേക സ്വഭാവങ്ങൾ, പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കുള്ള ‘കോഡുകൾ’ വഹിക്കുന്നു. അവയുടെ വ്യതിയാനങ്ങളാണ് ജീവജാലങ്ങളിലെ വൈവിധ്യത്തിനു കാരണം.   നമുക്കു ചുറ്റുമുള്ള പൂമ്പാറ്റകളും പുഴുക്കളും മരങ്ങളും മൃഗങ്ങളും എന്നുവേണ്ട നമ്മൾ തന്നെയും വ്യത്യസ്തരാകുന്നത് ഇതിനാലാണ്. 

(Representative image byRasi Bhadramani/ istock photo)

∙ ജീനോമിക്‌സും ജീൻതെറപ്പിയും 

ADVERTISEMENT

വ്യക്തിയുടെ എല്ലാ ജീനുകളുടെയും (ജീനോം) പഠനമാണ് ജീനോമിക്സ്. ജീനുകളുടെ ഘടന, പ്രവർത്തനം, പരിണാമം എന്നിവ മനസ്സിലാക്കാൻ ഡിഎൻഎ മാപ്പിങ്, വിശകലനം എന്നിവ ഇതിലുണ്ട്. സങ്കീർണരോഗങ്ങൾക്കുള്ള ചികിത്സ, പുതിയ രോഗനിർണയ രീതികൾ എന്നിവ ജീനോമിക്സ് വാഗ്ദാനം ചെയ്യുന്നു. അലർജി, ഹൃദ്രോഗം, ആസ്മ, പ്രമേഹം, കാൻസർ തുടങ്ങിയ രോഗങ്ങളെക്കുറിച്ചും അവ തലമുറകൾക്കു കൈമാറാനുള്ള സാധ്യതയെക്കുറിച്ചുമുള്ള ശാസ്ത്രീയപഠനം ജീനോമിക്സിലുണ്ട്. വൈദ്യശാസ്ത്രം, കൃഷി, പരിണാമ ജീവശാസ്ത്രം തുടങ്ങിയ മേഖലകളിൽ ഈ പഠനങ്ങൾക്കു കാര്യമായ സംഭാവനകൾ നൽകാനാകും.    മെച്ചപ്പെട്ട വിളവിനും കീടപ്രതിരോധത്തിനുമായി ജനിതകമാറ്റം വരുത്തിയ വിളകൾ വികസിപ്പിക്കാൻ ജീനോമിക്സ് സഹായിക്കുന്നു. ഒരു രോഗം അല്ലെങ്കിൽ പ്രത്യേക ശാരീരികാവസ്ഥ ചികിത്സിക്കുന്നതിനും ചില രോഗങ്ങൾ വരാതെ തടയുന്നതിനും അല്ലെങ്കിൽ സുഖപ്പെടുത്തുന്നതിനും ജീനോമിക്‌സ് ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ജീൻ തെറപ്പി. 

(Representative image by Nitin Bhartia/ istock photo)

ഒരു രോഗിയുടെ കോശങ്ങളിലെ വികലമായ ജീനിനെ ആ ജീനിന്റെ ആരോഗ്യകരമായ പതിപ്പുപയോഗിച്ചു മാറ്റിയും മറ്റുമാണ് ജീൻ തെറപ്പി നടത്തുന്നത്. പാരമ്പര്യ ജനിതകരോഗങ്ങളും (ഉദാ: ഹീമോഫീലിയ) ഈ രീതിയിലൂടെ ചികിത്സിച്ചു മാറ്റാമെന്നു പഠനങ്ങളുണ്ട്. 

ADVERTISEMENT

∙ അമ്മയില്ല, അച്ഛൻമാർ മാത്രം 

ജപ്പാനിലെ ഒസാക്ക സർവകലാശാലയിലെ ജനിതകഗവേഷകനായ പ്രഫസർ കാറ്റ്‌സുഹിക്കോ ഹയാഷിയുടെ നേതൃത്വത്തിലുള്ള സംഘം 2 ആൺഎലികളിൽനിന്നു കുട്ടികളെ ജനിപ്പിച്ചു ലോകത്തെ അദ്ഭുതപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഗവേഷണങ്ങളിലൊന്നാണ് ഈ ജനറ്റിക് എൻജിനീയറിങ് പരീക്ഷണം. 

രണ്ട് ആൺഎലികളുടെ ചർമകോശങ്ങളിൽ നിന്ന് ഓരോ എക്സ്, വൈ ക്രോമസോമുകളെടുത്ത് ഭ്രൂണാവസ്ഥയിലേക്കു മാറ്റി. ഈ ഭ്രൂണത്തെ പെണ്ണെലികളിൽ നിക്ഷേപിച്ചാണ് ആരോഗ്യമുള്ള എലിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ചത്. ഗവേഷണം 'നേച്ചർ' ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു.

English Summary:

New developments in gene therapy share hope for curing more diseases.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT