മുപ്പത്തിയൊന്നാം വയസ്സിൽ കന്നിയങ്കത്തിൽ വെന്നിക്കൊടി പാറിച്ചാണ് തെലങ്കാനയിലെ നാരായൺ പേട്ടിൽ ചിത്തെം പർണിക റെഡ്ഡി എംഎൽഎ ആയത്. അച്ഛനും മുത്തച്ഛനും നക്‌സൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും പൊതുപ്രവർത്തന രംഗത്തു തുടരുന്നതിൽ പർണിക ഭയപ്പെട്ടില്ല. കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു പിന്നാലെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയായിരുന്നു ഡോക്ടറായ പർണിക. 2005ൽ നക്‌സൽ ആക്രമണത്തിലാണ് പർണികയുടെ അച്ഛനും മുത്തച്ഛനും കൊല്ലപ്പെട്ടത്. മുത്തച്ഛൻ ചിത്തെം നർസി റെഡ്ഡി കൊല്ലപ്പെടുമ്പോൾ മുക്തൽ മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു. അച്ഛൻ വെങ്കടേശ്വർ റെഡ്ഡിയും കോൺഗ്രസ് നേതാവായിരുന്നു. അമ്മ ഐഎഎസ് ഉദ്യോഗസ്ഥ. അമ്മായി ഡി.കെ.അരുണ ബിജെപി നേതാവും അമ്മാവൻ സി.റാം മോഹൻ റെഡ്ഡി ബിആർഎസ് നേതാവുമാണ്. ഭർത്താവ് ഡോക്ടർ വിശ്വജിത്ത് റെഡ്ഡിക്കൊപ്പം ആതുര സേവന മേഖലയിലേക്ക് തിരിയാമായിരുന്നെങ്കിലും രക്തത്തിൽ അലിഞ്ഞുചേർന്ന രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുകയായിരുന്നു പർണിക. തെലങ്കാനയിൽ കോൺഗ്രസ് നടത്തിയ കുതിപ്പിനൊപ്പം പർണികയും ജയത്തോടെ അധികാര രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുപ്പത്തിയൊന്നാം വയസ്സിൽ കന്നിയങ്കത്തിൽ വെന്നിക്കൊടി പാറിച്ചാണ് തെലങ്കാനയിലെ നാരായൺ പേട്ടിൽ ചിത്തെം പർണിക റെഡ്ഡി എംഎൽഎ ആയത്. അച്ഛനും മുത്തച്ഛനും നക്‌സൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും പൊതുപ്രവർത്തന രംഗത്തു തുടരുന്നതിൽ പർണിക ഭയപ്പെട്ടില്ല. കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു പിന്നാലെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയായിരുന്നു ഡോക്ടറായ പർണിക. 2005ൽ നക്‌സൽ ആക്രമണത്തിലാണ് പർണികയുടെ അച്ഛനും മുത്തച്ഛനും കൊല്ലപ്പെട്ടത്. മുത്തച്ഛൻ ചിത്തെം നർസി റെഡ്ഡി കൊല്ലപ്പെടുമ്പോൾ മുക്തൽ മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു. അച്ഛൻ വെങ്കടേശ്വർ റെഡ്ഡിയും കോൺഗ്രസ് നേതാവായിരുന്നു. അമ്മ ഐഎഎസ് ഉദ്യോഗസ്ഥ. 

അമ്മായി ഡി.കെ.അരുണ ബിജെപി നേതാവും അമ്മാവൻ സി.റാം മോഹൻ റെഡ്ഡി ബിആർഎസ് നേതാവുമാണ്. ഭർത്താവ് ഡോക്ടർ വിശ്വജിത്ത് റെഡ്ഡിക്കൊപ്പം ആതുര സേവന മേഖലയിലേക്ക് തിരിയാമായിരുന്നെങ്കിലും രക്തത്തിൽ അലിഞ്ഞുചേർന്ന രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുകയായിരുന്നു പർണിക. തെലങ്കാനയിൽ കോൺഗ്രസ് നടത്തിയ കുതിപ്പിനൊപ്പം പർണികയും ജയത്തോടെ അധികാര രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചു. 

ചിത്തെം പർണിക റെഡ്ഡിയും ഭർത്താവ് ഡോ.വിശ്വജിത്ത് റെഡ്ഡിയും (ചിത്രം: മനോരമ)
ADVERTISEMENT

? കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കോൺഗ്രസ് തോൽക്കുമെന്ന് എപ്പോഴെങ്കിലും കരുതിയിരുന്നോ

കോൺഗ്രസ് അധികാരത്തിൽ വരുമെന്നത് ഉറപ്പായിരുന്നു. ഇതിന് മുൻപുണ്ടായ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് പരാജയം നേരിടേണ്ടി വന്നു. എന്നാൽ ഇത്തവണ വിജയിക്കുമെന്ന് 100 ശതമാനം ഉറപ്പായിരുന്നു. അത് സംഭവിക്കുകയും ചെയ്തു. 64 സീറ്റിൽ ഞങ്ങൾക്ക് ജയിക്കാനായി.

? എന്തായിരുന്നു കോൺഗ്രസിന്റെ ജയത്തിന് കാരണം

തെലങ്കാന രൂപീകരണത്തിന് ശേഷം 10 വർഷമായി ഒരു പാർട്ടിയാണ് ഭരണം നടത്തിയത്. ആ പാർട്ടി ഒട്ടേറെ വാഗ്ദാനങ്ങൾ നൽകി. വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന് ജനം വിശ്വസിച്ചു. എന്നാൽ സർക്കാർ പരാജയമായിരുന്നു. സർക്കാരിനെ സംബന്ധിച്ചിടത്തോളം നിസ്സാരമായ പ്രശ്‌നങ്ങളാണ് ജനങ്ങളെ സാരമായി ബാധിച്ചിരുന്നത്. രണ്ട് ബെഡ് റൂമുള്ള വീടുകൾ വാഗ്ദാനം ചെയ്തു, നടപ്പായില്ല. ദലിത് ബന്ധു പോലുള്ള ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും അതൊന്നും ജനങ്ങൾക്ക് കിട്ടിയില്ല. അതുകൊണ്ട് ഈ സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതായി. ഇത്തവണ കോൺഗ്രസിന് അവസരം നൽകാൻ ജനം തീരുമാനിച്ചു. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെ ജനമാണ് കോൺഗ്രസിന് വോട്ട് ചെയ്തത്.

? എന്തുകൊണ്ടാണ് തെലങ്കാനയിൽ ബിജെപി ശക്തിപ്രാപിക്കാത്തത്

ഒപ്പം നിൽക്കുന്ന പാർട്ടിയെയാണ് ജനം സ്വീകരിക്കുക. കോൺഗ്രസ് എല്ലാക്കാലത്തും തെലങ്കാനയിലെ ജനത്തിനൊപ്പമുണ്ടായിരുന്നു. ടിആർഎസ് തെലങ്കാനയിൽ ഉണ്ടായിരുന്നു. വിഭജനത്തിനുശേഷവും തെലങ്കാനയിൽ ഈ രണ്ട് പാർട്ടികളാണുണ്ടായിരുന്നത്. ദക്ഷിണേന്ത്യയിൽ കൂടുതലും പ്രാദേശിക പാർട്ടികൾക്കൊപ്പമാണ് ജനം നിൽക്കുന്നത്.

ADVERTISEMENT

? കേരളത്തിലെ കോൺഗ്രസിനെക്കുറിച്ച് എന്താണ് അഭിപ്രായം

കേരളത്തിലെ കോൺഗ്രസിൽ വളരെ ശക്തരായ നേതാക്കളുണ്ട്. രാഹുൽ ഗാന്ധി പോലും കേരളത്തെയാണ് പ്രതിനിധീകരിക്കുന്നത്. കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ള ഒട്ടേറെപ്പേർ കേന്ദ്രത്തിലുണ്ട്. അധികം വൈകാതെ കേരളത്തിൽ വീണ്ടും കോൺഗ്രസ് അധികാരത്തിൽ എത്തും.

? അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ആരായിരിക്കും അധികാരത്തിൽ എത്തുന്നത്

കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ജനം വോട്ടു ചെയ്യുന്നത് മാറ്റത്തിനും വികസനത്തിനുമാണ്.

ADVERTISEMENT

? രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമോ

തീർച്ചയായും. ഞാൻ ഉൾപ്പെടെയുള്ള യുവാക്കൾ അതാണ് ആഗ്രഹിക്കുന്നത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതാണ് ഉചിതം. എന്നാൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ തീരുമാനം എന്താണോ അത് അംഗീകരിക്കും.

രാഹുൽ ഗാന്ധി (File Photo: MANORAMA)

? അയോധ്യ രാമക്ഷേത്രം  അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിനെ എങ്ങനെയാകും സ്വാധിക്കുന്നത്

രാമക്ഷേത്രം ചരിത്രപരമായ സംഭവമാണ്. എന്നാൽ ബിജെപി അതിനെ രാഷ്ട്രീയവൽകരിച്ചു. രാമക്ഷേത്രത്തെ രാഷ്ട്രീയവൽകരിക്കാതെ വിശ്വാസപരമായി മാത്രമാണ് ബിജെപി കൈകാര്യം ചെയ്തിരുന്നതെങ്കിൽ അംഗീകരിക്കാമായിരുന്നു. രാമക്ഷേത്രം നിർമിച്ചതിൽ സന്തോഷമുണ്ട്. എന്നാൽ അതിനെ രാഷ്ട്രീയവൽകരിച്ചതിനോട് താൽപര്യമില്ല.

? ക്ഷേത്രത്തെ രാഷ്ട്രീയവൽകരിച്ചുവെന്ന് പറയാൻ കാരണം

ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാകുന്നതുവരെയെങ്കിലും ബിജെപിക്ക് കാത്തിരിക്കാമായിരുന്നു. എന്തിനാണ് ഇപ്പോൾ തിരഞ്ഞെടുപ്പിന് മുൻപ് തിരക്ക് പിടിച്ച് ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുന്നത്. അതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്.

? രാമക്ഷേത്രം സന്ദർശിക്കുമോ

തീർച്ചയായും വിശ്വാസവും രാഷ്ട്രീയവും രണ്ടാണ്. രണ്ടിനെയും കൂട്ടിച്ചേർക്കാതിരിക്കുന്നതാണ് നല്ലത്. രാമക്ഷേത്രം വീണ്ടും നിർമിച്ചതിൽ വളരെ സന്തോഷമുണ്ട്. അതുകൊണ്ട് അവിടെ സന്ദർശിക്കാനും ഏറെ ആഗ്രഹമുണ്ട്. ഇത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. പാർട്ടിയുടേതല്ല.

? വൈ.എസ്.ശർമിള കോൺഗ്രസിൽ ചേർന്നു. ആന്ധ്രപ്രദേശിലെ തിരഞ്ഞെടുപ്പിൽ എങ്ങനെയാണ് അവരുടെ വരവ് സ്വാധീക്കുന്നത്

വിഭജനത്തിനുശേഷം കോൺഗ്രസിന് ആന്ധ്രയിൽ അധികാരത്തിൽ വരാൻ സാധിച്ചില്ല. വൈഎസ്ആർ കോൺഗ്രസ്, ടിഡിപി തുടങ്ങിയ പാർട്ടികളാണ് അധികാരം പിടിച്ചത്. കുറച്ചധികം സീറ്റുകൾ പിടിച്ചാൽ പോലും ആന്ധ്രപ്രദേശിൽ  കോൺഗ്രസിന് അത് വലിയ നേട്ടമാകും. ശർമിളയുടെ വരവ് അതിന് ഏറെ സഹായകമാകും. തെലങ്കാനയിൽ സംഭവിച്ചതുപോലെ ആന്ധ്രയിലും സംഭവിക്കുമെന്നാണ് കരുതുന്നത്.

ചിത്തെം പർണിക റെഡ്ഡി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. (Photo courtesy: Instagram/ Chittem Parnika Reddy)

? ഡോക്ടർ ആയിരുന്നിട്ടും എന്തുകൊണ്ടാണ് ചെറുപ്പത്തിൽ തന്നെ സജീവ രാഷ്ട്രീയം തിരഞ്ഞെടുത്തത്

എന്റെ അച്ഛനും മുത്തച്ഛനും കോൺഗ്രസിലായിരുന്നു. ഞാൻ ഡോക്ടർ ആകുക എന്നത് അവരുടെ സ്വപ്‌നമായിരുന്നു. അതിന് എനിക്ക് സാധിച്ചു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ എന്റെ അമ്മാവൻ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. എന്റെ മുത്തച്ഛന്റെ മരണശേഷം 18 വർഷമായി അദ്ദേഹം പൊതുപ്രവർത്തന രംഗത്തുണ്ട്. അമ്മാവന് വീണ്ടും മത്സരിക്കാൻ താൽപര്യമുണ്ടായില്ല. അദ്ദേഹം എന്നോട് മത്സരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.   

? കുടുംബ രാഷ്ട്രീയത്തെക്കുറിച്ച് ബിജെപി എപ്പോഴും ആരോപണം ഉന്നയിക്കുന്നുണ്ട്. ആ ആരോപണം തെലങ്കാനയിലുമുണ്ടല്ലോ

പ്രവർത്തനം വിലയിരുത്തിയാണ് ആളുകൾ ആരെ തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത്. രാഷ്ട്രീയത്തിൽ താൽപര്യവും ജൻമസിദ്ധിയും ഉള്ളവർക്കെ അതിൽ വിജയിക്കാൻ സാധിക്കൂ. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ലെങ്കിൽ അത്തരക്കാരെ ജനം ഉപേക്ഷിക്കും. ആരായിരുന്നാലും ജനം അംഗീകരിക്കുക എന്നതാണ് പ്രധാനം. എന്റെ മുത്തച്ഛൻ പ്രബലനായ നേതാവായിരുന്നു. എന്നാൽ എന്റെ അമ്മാവന് ജയിക്കാൻ സാധിച്ചില്ല. അതേ സമയം, യുവതി ആയ എനിക്ക് ജയിക്കാൻ സാധിച്ചു.

ചിത്തെം പർണിക റെഡ്ഡി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. (Photo courtesy: Instagram/ Chittem Parnika Reddy)

ജനങ്ങൾക്ക് താൽപര്യമില്ലെങ്കിൽ അവർ പുറന്തള്ളും. എന്റെ അച്ഛൻ മികച്ച നേതാവായിരുന്നത് കൊണ്ട് എന്നെ ജനം സ്വീകരിക്കണമെന്നില്ല. പ്രവർത്തനം മാത്രമാണ് ജനം വിലയിരുത്തുന്നത്. രാഷ്ട്രീയ കുടുംബത്തിൽ നിന്ന് വരുമ്പോൾ ഇരട്ടി സമ്മർദമാണ് നേരിടേണ്ടി വരുന്നത്. കാരണം പൂർവികരുടേതിനേക്കാൾ മികച്ച പ്രവർത്തനമാണ് ജനം പുതിയ തലമുറയിലെ ആളുകളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. അന്തിമമായ തീരുമാനം ജനത്തിന്റെതാണ്.

? കേരളത്തിലെ ആളുകളെക്കുറിച്ച്

കേരളത്തിലെ ജനം വളരെ രാഷ്ട്രീയ ബോധമുള്ളവരാണ്. ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് അവർക്ക് കൃത്യമായി അറിയാം. ഉയർന്ന സാക്ഷരതാ നിരക്കും വിദ്യാഭ്യാസവുമുള്ള കേരളത്തിലെ ജനങ്ങൾ ബുദ്ധിമാൻന്മാരാണ്. 

English Summary:

Exclusive Interview with Chittem Parnika Reddy, MLA of the Narayanpet Constituency in Telangana